ഇതല്ലേ ഹീറോയിസം! 70 കി​ലോ​മീ​റ്റ​ർ കാ​റോ​ടി​ച്ചെത്തി മെ​ർ​ലി​ൻ എ​ൽ​ദോ​സി​നു സ്വ​ന്ത​മാ​യി

കോ​ല​ഞ്ചേ​രി: ലോ​ക്ക് ഡൗ​ണി​നി‌‌​ടെ മാ​താ​പി​താ​ക്ക​ളെ​യും കൂ​ട്ടി പു​തു​പ്പ​ള്ളി​യി​ൽ​നി​ന്ന് 70 കി​ലോ​മീ​റ്റ​ർ കാ​റോ‌​ടി​ച്ച് കോ​ല​ഞ്ചേ​രി​യി​ലെ​ത്തി വി​വാ​ഹി​ത​യാ​യ മെ​ർ​ലി​ൻ ശ​രി​ക്കും ഹീ​റോ​യി​നാ​യി. കോ​ല​ഞ്ചേ​രി സ്വ​ദേ​ശി എ​ൽ​ദോ​സു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ 10ന് ​നീ​റാം​മു​ഗ​ൾ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലാ​യി​രു​ന്നു വി​വാ​ഹം. എ​ൽ​ദോ​സി​ന്‍റെ ഇ​ട​വ​ക​പ്പ​ള്ളി​യാ​ണി​ത്. മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ക​ല്യാ​ണ​മാ​ണ് ലോ​ക്ക് ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് ഇ​രു​വീ​ട്ടു​കാ​രും ചേ​ർ​ന്നു ന​ട​ത്തി​യ​ത്. ല​ളി​ത​മാ​യി ന​ട​ത്തി​യ ച​ട​ങ്ങി​ൽ 20 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ത്തു​ള്ളൂ. വ​ര​നും വ​ധു​വും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​രാ​ണ്.

Read More

സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്നു​ണ്ടോ? പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​ന്പ​ർ​ക്കം പുലർത്തിയവർ കൊ​ച്ചി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ജി​ല്ല​യി​ൽ 146 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ 23 പേ​ർ ക​ഴി​ഞ്ഞ 21 ന് ​പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​മാ​യി സ​ന്പ​ർ​ക്കം വ​ന്ന​വ​രാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​ നി​ന്നു ജി​ല്ല​യി​ൽ എ​ത്തി​യ 48 പേ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെത്തു​ട​ർ​ന്ന് 13 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 272 ആ​യി. ഇ​തി​ൽ 76 പേ​ർ ഹൈ ​റി​സ്ക്ക് വി​ഭാ​ഗ​ത്തി​ലും 196 പേ​ർ ലോ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്നു. പു​തു​താ​യി ഒ​ൻ​പ​തു​പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ൽ മൂ​ന്നു​പേ​രെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, ഒ​രാ​ളെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും, അ​ഞ്ചു​പേ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണു പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ൽ 22 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ…

Read More

പോ​ലീ​സു​കാ​ര​ന്‍റെ കാ​രു​ണ്യം; ബേ​ബി​യു​ടെ വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കും

സീ​മ മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി: ലോ​ക്ക് ഡൗ​ണ്‍ ഡ്യൂ​ട്ടി​ക്കി​ട​യി​ലും ഇ.​പി ബി​ജു​മോ​ൻ എ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​രു​ണ്യ​ത്തി​ൽ ബേ​ബി​യു​ടെ വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ ഇ​ല​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ലെ വ​ട്ടം​ക​ണ്ട​ത്തി​ൽ ബേ​ബി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ദു​ര​വ​സ്ഥ​യാ​ണ് ഇ​ദ്ദേ​ഹം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ച​ത്. പി​റ​വം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റാ​ണ് ബി​ജു​മോ​ൻ. ക​ഴി​ഞ്ഞ ദി​വ​സം പി​റ​വം മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ല്ലാ​വ​ർ​ഡു​ക​ളി​ലും ഉ​ള്ള​വ​ർ​ക്ക് ഈ ​സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. ഇ​ത​റി​ഞ്ഞ് ബേ​ബി​യു​ടെ ഭാ​ര്യ പി​റ​വം സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച് ത​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ അ​റി​യി​ച്ചി​രു​ന്നു. ബേ​ബി​ക്ക് പ​ത്താം​ക്ലാ​സി​ലും ഏ​ഴാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന ര​ണ്ടു മ​ക്ക​ളാ​ണു​ള്ള​ത്. മ​ക​ൻ നോ​ർ​ബി​ൻ ഫി​റ്റ്സ് ബാ​ധി​ത​നാ​ണ്. ഭാ​ര്യ ലി​സ​മ്മ​യ്ക്ക് ക​ര​ൾ, ശ്വാ​സ​കോ​ശ രോ​ഗ​വു​മു​ണ്ട്. റ​ബ​ർ വെ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ ബേ​ബി താ​മ​സി​ക്കു​ന്ന​ത് മ​ണ്ണു കൊ​ണ്ട് ഭി​ത്തി കെ​ട്ടി പ്ലാ​സ്റ്റി​ക് ഷീ​റ്റ് മേ​ഞ്ഞ…

Read More

കോവിഡ് കാലത്തും വില കുതിച്ചു തന്നെ; സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍ സ്വ​ര്‍​ണ​വി​ല; പ​വ​ന് 34,000 രൂ​പ

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. പ​വ​ന് 34,000 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ സ്വ​ര്‍​ണ​വി​ല. ഇ​ന്ന് ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. 4,250 രൂ​പ​യാ​ണ് ഗ്രാ​മി​ന് ഇ​ന്ന് വി​ല. ഇ​ന്ന​ലെ​യും സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. 33,800 രൂ​പ​യാ​യി​രു​ന്നു ഇ​ന്ന​ല​ത്തെ വി​ല. ഈ​ വ​ര്‍​ഷ​ത്തെ അ​ക്ഷ​യ​തൃ​തീ​യ ആ​ഘോ​ഷം 26 ന് ​ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ ഇ​ത്ര​യ​ധി​കം വി​ല വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത.

Read More

” കേ​ര​ള​ത്തെ ഞ​ങ്ങ​ള്‍ സ്നേ​ഹി​ക്കു​ന്നു’ നാ​ട്ടി​ലേ​ക്കു പ​ണം അ​യ​യ്ക്കാ​ൻ പ​റ്റു​ന്നി​ല്ല, എ​ങ്കി​ലും സ​ന്തു​ഷ്ട​ർ’; ലേബർ കമ്മീഷണറോടുള്ള പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ വാക്കുകൾ ഇങ്ങനെയൊക്കെ…

കൊ​ച്ചി: “ലോ​ക്ക് ഡൗ​ണി​നു മു​മ്പു​വ​രെ ന​ല്ലൊ​രു തു​ക നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. ഇ​പ്പോ​ള്‍ അ​തി​നു സാ​ഹ​ച​ര്യ​മി​ല്ല. എ​ന്നി​രു​ന്നാ​ലും ഞ​ങ്ങ​ള്‍ ഇ​വി​ടെ സ​ന്തു​ഷ്ട​രാ​ണ്. കേ​ര​ള​ത്തെ ഞ​ങ്ങ​ള്‍ സ്നേ​ഹി​ക്കു​ന്നു’ -ത​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ച ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ പ്ര​ണ​ബ് ജ്യോ​തി​നാ​ഥി​നോ​ട് അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​റ​യാ​ൻ കാ​ര്യ​മാ​യ പ​രാ​തി​ക​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. പെ​രു​മ്പാ​വൂ​രി​ലെ നാ​സ് പ്ലൈ​വു​ഡ് ഫാ​ക്ട​റി​യു​ടെ കീ​ഴി​ലു​ള്ള ക്യാ​ന്പി​ലാ​യി​രു​ന്നു ക​മ്മീ​ഷ​ണ​റു​ടെ സ​ന്ദ​ർ​ശ​നം. ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ വ​ഴി​യും മ​റ്റും ന​ല്ല ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വി​ട​ത്തെ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. 180 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക്യാ​മ്പി​ന്‍റെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ ക​മ്മീ​ഷ​ണ​ര്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നു തൊ​ഴി​ലാ​ളി​ക​ളോ​ടു നി​ര്‍​ദേ​ശി​ച്ചു. പെ​രു​മ്പാ​വൂ​ര്‍ കി​റ്റെ​ക്‌​സി​ലെ തൊ​ഴി​ലാ​ളി ക്യാ​ന്പി​ലും ക​മ്മീ​ഷ​ണ​ര്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. ആ​സാം, ഒ​റീ​സ, ബം​ഗാ​ള്‍ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ പാ​ര്‍​ക്കു​ന്ന പെ​രു​മ്പാ​വൂ​ര്‍ ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ ക്യാ​മ്പി​ലെ​ത്തി​യ അ​ദ്ദേ​ഹം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ടാ​ല്‍ ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സി​ലെ ഹെ​ല്‍​പ്പ് ഡ​സ്‌​കി​ലോ സം​സ്ഥാ​ന കോ​ള്‍…

Read More

ലോ​ക്ക് ഡൗ​ണി​ൽ ആലുവയിൽ അ​ട​ച്ചി​ട്ട ക​ട​ക​ളി​ൽ ക​വ​ർ​ച്ച; കള്ളനെ പിടികൂടാൻ സിസി ടിവി ദൃശ്യങ്ങൾ തേടി പോലീസ്

ആ​ലു​വ: ലോ​ക്ക് ഡൗ​ണി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ക​ട​ക​ളി​ൽ മോ​ഷ​ണം. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലെ ര​ണ്ടു ക​ട​ക​ളി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മോ​ഷ​ണ​വും ര​ണ്ടു ക​ട​ക​ളി​ൽ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു. ആ​ലു​വ സ്വ​ദേ​ശി പു​തി​യ​വീ​ട്ടി​ൽ ബ​ദ​റു​ദ്ദീ​ൻ ന​ട​ത്തു​ന്ന എ​സ്ബി​ഐ സ​ർ​വീ​സ് പോ​യി​ന്‍റി​ൽ​നി​ന്നു ലാ​പ്ടോ​പ്പും 15,000 രൂ​പ​യും ക​വ​ർ​ന്നു. നി​ര​വ​ധി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ൾ സ്വ​ന്തം നാ​ട്ടി​ലേ​ക്കു പ​ണം അ​യ​യ്ക്കാ​ൻ ദി​വ​സേ​ന എ​ത്തി​യി​രു​ന്ന സ്ഥാ​പ​ന​മാ​ണി​ത്. ഈ ​ക​ട​യ്ക്ക് എ​തി​ർ​വ​ശ​ത്തു​ള്ള എം​എം സ്റ്റോ​ഴ്സി​ന്‍റെ താ​ഴ് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്നു 3500 രൂ​പ മോ​ഷ്ടി​ച്ചു. ത​ല​ശേ​രി സ്വ​ദേ​ശി ഷ​ഫീ​ഖ് എ​ന്ന​യാ​ളു​ടെ മൊ​ബെ​ൽ ഹ​ബി​ന്‍റെ താ​ഴ് ത​ക​ർ​ത്തെ​ങ്കി​ലും മോ​ഷ്ടാ​വി​ന് അ​ക​ത്ത് ക​യ​റാ​നാ​യി​ല്ല. ഇ​വി​ടെ മ​റ്റൊ​രു ക​ട​യി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. ഇ​തി​ൽ പ​ല​ച​ര​ക്കു​ക​ട​യാ​യ എം​എം സ്റ്റോ​ഴ്സ് മാ​ത്ര​മാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ആ​ലു​വ സി​ഐ സൈ​ജു കെ. ​പോ​ൾ, എ​സ്ഐ മോ​ഹി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു പ്ര​തി​യു​ടെ…

Read More

കോ​വി​ഡ് 19; കൊ​ച്ചി​യി​ൽ പു​തു​താ​യി 11 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ; 17 പേ​രെ ഒ​ഴി​വാ​ക്കി

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ടു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ പു​തു​താ​യി 11 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് 17 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 134 ആ​യി. ഇ​തി​ൽ 42 പേ​ർ ഹൈ ​റി​സ്ക്ക് വി​ഭാ​ഗ​ത്തി​ലും 92 പേ​ർ ലോ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ന​ലെ പു​തു​താ​യി അ​ഞ്ച് പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും മൂ​ന്നു​പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണു​ള്ള​ത്. നി​ല​വി​ൽ 15 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ല് പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ ര​ണ്ടു​പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​പേ​രും, ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​പേ​രും, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി…

Read More

സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ച് പു​തി​യ ഉ​യ​ര​ത്തി​ൽ സ്വർണം; പ​വ​ന് 33,800 രൂ​പ; ഒ​രു വ​ർ​ഷ​ത്തി​നി​ടെ പ​വ​ന് 10,000 രൂ​പ​യു​ടെ വ​ർ​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല പു​തി​യ ഉ​യ​ര​ത്തി​ൽ. ഇ​ന്നു​മാ​ത്രം ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യും വ​ർ​ധി​ച്ച് പ​വ​ന് 33,800 രൂ​പ​യും ഗ്രാ​മി​ന് 4,225 രൂ​പ​യു​മെ​ന്ന സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് സൃ​ഷ്ടി​ച്ചു. വി​ഷു ദി​ന​മാ​യ ക​ഴി​ഞ്ഞ 14ന് ​ഗ്രാ​മി​ന് 4,200 രൂ​പ​യും പ​വ​ന് 33,600 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ് വി​ല. ഈ ​നി​ല​വാ​ര​മാ​ണ് ഇ​ന്ന് മ​റി​ക​ട​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ അ​ക്ഷ​യ തൃ​തീ​യ ആ​ഘോ​ഷം പ​ടി​വാ​തി​ക്ക​ൽ എ​ത്തി​നി​ൽ​ക്കേ സ്വ​ർ​ണ​വി​ല​യി​ലു​ണ്ടാ​യ വ​ള​ർ​ച്ച വ​ള​രെ വ​ലു​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ക്ഷ​യ തൃ​തീ​യ ദി​ന​ത്തി​ൽ സ്വ​ർ​ണ വി​ല ഗ്രാ​മി​ന് 2,945 രൂ​പ​യും പ​വ​ൻ വി​ല​യാ​ക​ട്ടെ 23,560 രൂ​പ​യു​മാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​ത്തി​നി​ടെ ഗ്രാ​മി​ന് 1,280 രൂ​പ​യു​ടെ​യും പ​വ​ന് 10,240 രൂ​പ​യു​ടെ​യും വി​ല വ​ർ​ധ​ന​വാ​ണ് സ്വ​ർ​ണ​ത്തി​നു​ണ്ടാ​യ​ത്. അ​താ​യ​ത് 40 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​വ്. കേ​ര​ള​ത്തി​ൽ ഒ​റ്റ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ൽ സ്വ​ർ​ണം വി​റ്റ​ഴി​യു​ന്ന ദി​വ​സ​മാ​ണ് അ​ക്ഷ​യ തൃ​തീ​യ…

Read More

കോ​വി​ഡ് 19; കൊ​ച്ചി​യി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​ത് 53 പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ​കൂ​ടി

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ഇ​നി ല​ഭി​ക്കാ​നു​ള്ള​ത് 53 സാ​ന്പി​ൾ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ കൂ​ടി. ജി​ല്ല​യി​ൽ​ നി​ന്ന് ഇ​ന്ന​ലെ അ​യ​ച്ച 38 സാ​ന്പി​ളു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​തി​ന്‍റെ ഫ​ല​ങ്ങ​ളാ​ണ് ഇ​നി ല​ഭി​ക്കാ​നു​ള്ള​ത്. ഇ​ന്ന​ലെ 18 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളാ​ണ് ല​ഭി​ച്ച​തെ​ന്നും ഇ​വ​യെ​ല്ലാം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ മൂ​ന്നു​ പേ​രെ​യാ​ണു പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെത്തുട​ർ​ന്ന് 36 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ൽ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 140 ആ​യി. ഇ​തി​ൽ 35 പേ​ർ മാ​ത്ര​മാ​ണ് ഇ​നി ഹൈ ​റി​സ്ക്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. 105 പേ​ർ ലോ ​റി​സ്ക് വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടു​ന്നു. ഇ​ന്ന​ലെ പു​തു​താ​യി അ​ഞ്ചു​പേ​രെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ൽ ഒ​രാ​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും നാ​ലു​പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ…

Read More

കോവിഡ് 19 ബാധിച്ച് കൊ​ച്ചി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത് ര​ണ്ടു​പേ​ർ കൂ​ടി; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത് വെ​റും ര​ണ്ടു​പേ​ർ കൂ​ടി. ഇ​വ​ർ ര​ണ്ടു​പേ​രും ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണു ചി​കി​ത്സ​യി​ലു​ള്ള​ത്. നി​ല​വി​ൽ 13 പേ​രാ​ണു ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗം ബാ​ധി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ നാ​ലു പേ​രാ​ണു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​പേ​രും, ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും, ക​രു​വേ​ലി​പ്പ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു പേ​രും, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി നാ​ലു​പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​ന്ന​ലെ പു​തു​താ​യി മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ ഒ​രാ​ൾ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ര​ണ്ടു​ പേ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലു​മാ​ണു​ള്ള​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന എ​ട്ടു​പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. നാ​ലു​പേ​രെ ഇ​ന്ന​ലെ പു​തു​താ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ചു. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് 41…

Read More