ചീ​ഫ് സെ​ക്ര​ട്ട​റി ത​നി​ക്കെ​തി​രെ പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പ്ര​വ​ർ​ത്തി​ക്കുന്നു; കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണമെന്ന ആവശ്യവുമായി രാ​ജു നാ​രാ​യ​ണ സ്വാ​മി ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സ​ർ​ക്കാ​രി​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​നെ​തി​രെ രാ​ജു നാ​രാ​യ​ണ സ്വാ​മി ഐ​എ​എ​സ് ഹൈ​ക്കോ​ട​തി​യി​ൽ. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം ഹ​ർ​ജി ന​ൽ​കി.

സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സി​ന് എ​തി​രെ രാ​ജു നാ​രാ​യ​ണ സ്വാ​മി ഐ​എ​എ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.

സ​ർ​വീ​സി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന ദി​വ​സ​ങ്ങ​ൾ തെ​റ്റാ​യി ക​ണ​ക്കു കൂ​ട്ടി​യാ​ണ് ത​നി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി. ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് ത​നി​ക്കെ​തി​രെ പ്ര​തി​കാ​ര ബു​ദ്ധി​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന സ​ർ​വീ​സി​ൽ തി​രി​ച്ചു ക​യ​റാ​ൻ താ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും ഇ​ത് ത​ട​യാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ശ്ര​മി​ക്കു​ക​യാ​ണെ​ന്നും രാ​ജു നാ​രാ​യ​ണ​സ്വാ​മി ആ​രോ​പി​ക്കു​ന്നു.

15 ദി​വ​സ​ത്തി​നു​ള​ളി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് കാ​ട്ടി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ രാ​ജു നാ​രാ​യ​ണ​സ്വാ​മി​ക്ക് സ​ർ​ക്കാ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. കേ​ന്ദ്ര സ​ർ​വീ​സി​ൽ നി​ന്നും മ​ട​ങ്ങി​യി​ട്ടും സം​സ്ഥാ​ന സ​ർ​വീ​സി​ൽ പ്ര​വേ​ശി​ച്ചി​ല്ലെ​ന്നാ​ണ് അ​ന്ന് സ​ർ​ക്കാ​ർ നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

Related posts

Leave a Comment