നല്ലൊരു നാളേക്കായി പ്രാർഥനയോടെ പോലീസ്

സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: കോ​വി​ഡ് 19ന്‍റ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ ച്ചി ​സി​റ്റി പോ​ലീ​സ്‌​ പ്രാ​ർ​ഥ​നാ ഗാ​നം പു​റ​ത്തി​റ​ക്കി. ലോ​കം മു​ഴു​വ​ൻ സു​ഖം പ​ക​രാ​ൻ എ​ന്ന പ്ര​ശ​സ്ത​മാ​യ ഗാ​നം പാ​ടി ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ 15 ഉ​ദ്യോ​ഗ​സ്ഥ​ർ ചേ​ർ​ന്നാ​ണ്.

ഡ്യൂ​ട്ടി പോ​യി​ന്‍റു​ക​ളി​ൽ നി​ന്നും പാ​ടി പൂ​ർ​ണ​മാ​യും മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്െ സെ ​ൻ ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​പി​ഒ​യാ​യ മ​നോ​ജ്കു​മാ​ർ കാ​ക്കൂ​രാ​ണ്.

സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ സി​ഐ എ​സ്.​ വി​ജ​യ​ശ​ങ്ക​റി​ന്‍റെ ആ​ശ​യ​ത്തി​ൽ രൂ​പ​പ്പെ​ടു​ത്തി​യ ഈ ​ഗാ​ന​ത്തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും സ​ർ​ക്കാ​ർ നി​ർ​ദേശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും, അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി മാ​ത്രം പു​റ​ത്തി​റ​ങ്ങി​യാ​ൽ മ​തി​യെ​ന്നും, പൊ​തു​ജ​ന സം​ര​ക്ഷ​ണം ഉ​റ​പ്പു വ​രു​ത്താ​ൻ പോ​ലീ​സ് സ​ദാ ജാ​ക​രൂ​ക​രാ​യി പു​റ​ത്തു​ണ്ടെ​ന്നു​മു​ള്ള സ​ന്ദേ​ശ​മാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന​ത്.

കൊ​ച്ചി സി​റ്റി ഡി​സി​പി പി. ​എ​ൻ.​ര​മേ​ഷ്കു​മാ​ർ, എ​സ്പി മാ​രാ​യ സു​രേ​ഷ് പി.​എ​സ്, രാ​ജേ​ഷ് ടി.​ആ​ർ, സി​ഐ​മാ​രാ​യ എ​സ്.​വി​ജ​യ​ശ​ങ്ക​ർ, എ.​ അ​ന​ന്ത​ലാ​ൽ, മ​നു​രാ​ജ് ജി.​പി, കെ.​ജി.​അ​നീ​ഷ്, എസ്ഐ ധ​ർ​മ്മ​ര​ത്നം കെ.​എം, എ​എ​സ്ഐ വി​നോ​ദ് കൃ​ഷ്ണ ടി.​കെ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ മ​നോ​ജ് കെ.​ടി., ഇ​ഗ്നേ​ഷ്യ​സ് പി.​എ, എ​ൻ.​വി. രാ​ജേ​ഷ്,
പ്ര​ഗീ​ഷ് രാ​ജ്, ബീ​വാ​ത്തു കെ.​എം., സ​രി​ത എ​ൻ.​ടി എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ല​പി​ച്ചി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ കോ​ർ​ഡി​നേ​റ്റ​ർ ശ​ര​ത് മോ​ഹ​ൻ ആ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment