ബ്രി​ട്ട​നി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി​ കൂ​ടി മ​രി​ച്ചു; എ​റ​ണാ​കു​ളം സ്വ​ദേ​ശി സെ​ബി ദേ​വ​സി

കൊ​ച്ചി: കോ​വി​ഡ് 19 ബാ​ധി​ച്ച് ബ്രി​ട്ട​നി​ൽ ഒ​രു മ​ല​യാ​ളി​കൂ​ടി മ​രി​ച്ചു. എ​റ​ണാ​കു​ളം കു​റു​മ​ശേ​രി മൂ​ഞ്ഞേ​ലി വീ​ട്ടി​ൽ സെ​ബി ദേ​വ​സി (50) ആ​ണ് മ​രി​ച്ച​ത്. സ​താം​പ്റ്റ​ണ്‍ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണ​മെ​ന്നാ​ണു ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി കു​ടും​ബ​സ​മേ​തം ഇ​വ​ർ ബ്രി​ട്ട​നി​ലാ​ണ്. ഭാ​ര്യ​യും ഒ​രു മ​ക​നു​മാ​ണു​ള്ള​ത്. ഭാ​ര്യ ബ്രി​ട്ട​നി​ൽ ന​ഴ്സാ​ണ്.

Read More

സ്പ്രിങ്ക്‌ളറിൽ തി​രി​ച്ച​ടി; സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി അ​പ​ക​ട​ക​രം; സ്പ്രിങ്ക്ളറിന് ഡേറ്റ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ്പ്രി​ങ്ക്ള​റി​ന് ഇ​നി ഡേ​റ്റ കൈ​മാ​റ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​നോ​ട് നി​ര്‍​ദേ​ശി​ച്ചു. ചി​കി​ത്സ​വി​വ​ര​ങ്ങ​ള്‍ അ​തി​പ്ര​ധാ​ന​മ​ല്ലേ​യെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ചോ​ദ്യ​മു​ന്ന​യി​ച്ച കോ​ട​തി കൃ​ത്യ​മാ​യ ഉ​ത്ത​ര​ങ്ങ​ള്‍ ന​ല്‍​കാ​തെ വി​വ​ര​ങ്ങ​ള്‍ അ​പ്‌ലോഡ് ചെ​യ്യ​രു​തെ​ന്നും വ്യ​ക്ത​മാ​യ സ​ത്യ​വാങ്മൂലം ന​ല്‍​ക​ണ​മെ​ന്നും അ​റി​യി​ച്ചു. സ​ത്യ​വാങ്മൂലം ബു​ധ​നാ​ഴ്ച ന​ല്‍​കാ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.​ ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി ഓ​ണ്‍​ലൈ​നാ​യി പ​രി​ഗ​ണി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി​ക്ക് മെ​യി​ല്‍ അ​യ​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. സ​ര്‍​ക്കാ​രി​ന്‍റെ മ​റു​പ​ടി അ​പ​ക​ട​ക​ര​മാ​ണെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി. ഡേ​റ്റ ചോ​രി​ല്ലെ​ന്ന് സ​ര്‍​ക്കാ​രി​ന് ഉ​റ​പ്പു​ണ്ടോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. വ്യ​ക്തി സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. മാ​ത്ര​മ​ല്ല സേ​വ​ന​മാ​യി മാ​ത്ര​മാ​ണ് സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

Read More

കോ​വി​ഡ് നി​രീ​ക്ഷ​ണം; വീ​ടു​ക​ളി​ൽ 210 പേ​ർ ; 90 പേ​ർ ഹൈ ​റി​സ്ക്ക് വി​ഭാ​ഗ​ത്തി​ൽ

കൊ​ച്ചി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 210 പേ​ർ. ഇ​തി​ൽ 90 പേ​ർ ഹൈ ​റി​സ്ക്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ 28 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലും 120 പേ​ർ ലോ ​റി​സ്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​തി​നാ​ൽ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ലും ആ​ണ്. ഇ​ന്ന​ലെ 27 പേ​രെ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച​തി​നെ​തു​ട​ർ​ന്ന് 175 പേ​രെ നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ ര​ണ്ടു പേ​രെ​യാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്തു. നി​ല​വി​ൽ 18 പേ​രാ​ണ് ജി​ല്ല​യി​ലെ വിവി​ധ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നാ​ലു പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ ര​ണ്ടു പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഒ​രാ​ളും ക​രു​വേ​ലി​പ്പ​ടി…

Read More

നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി കീ​ഴ്ക്കോ​ട​തി​ക​ൾ നാ​ളെ മു​ത​ൽ; റെ​​​ഡ് സോ​​​ണി​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ട​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ ശേ​​​ഷം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ കീ​​​ഴ്ക്കോ​​​ട​​​തി​​​ക​​​ൾ ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി നാ​​​ളെമു​​​ത​​​ൽ ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും. ലോ​​​ക്ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ട​​​ച്ചി​​​ടേ​​​ണ്ടിവ​​​ന്ന കോ​​​ട​​​തി​​​ക​​​ളി​​​ൽ ഗ്രീ​​​ൻ സോ​​​ണു​​​ക​​​ളി​​​ലു​​​ള്ള ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, ഓ​​​റ​​​ഞ്ച് ബി ​​​സോ​​​ണു​​​ക​​​ളി​​​ലു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ, വ​​​യ​​​നാ​​​ട്, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ 21 മു​​​ത​​​ലും ഓ​​​റ​​​ഞ്ച് എ ​​​സോ​​​ണി​​​ലു​​​ൾ​​​പ്പെ​​​ട്ട പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ഈ ​​മാ​​സം 27 മു​​​ത​​​ലു​​​മാ​​​ണ് കോ​​​ട​​​തി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക. റെ​​​ഡ് സോ​​​ണി​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ട​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ ശേ​​​ഷം നി​​​ശ്ച​​​യി​​​ക്കും. ലോ​​​ക്ക് ഡൗ​​​ണി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വും ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്തു കോ​​​ട​​​തി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീംകോ​​​ട​​​തി ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​ണു കീ​​​ഴ്ക്കോ​​​ട​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്. റെ​​​ഗു​​​ല​​​ർ സി​​​റ്റിം​​​ഗ് വേ​​​ണ​​​മെ​​ന്നു നി​​​ർ​​​ബ​​​ന്ധ​​​മി​​​ല്ല. സി​​​റ്റിം​​​ഗ് വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചു സാ​​​മൂ​​​ഹ്യ അ​​​ക​​​ലം ഉ​​​റ​​​പ്പാ​​​ക്ക​​​ണം. വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗ് സം​​​വി​​​ധാ​​​നം തു​​​ട​​​ര​​​ണം. സി​​​വി​​​ൽ കേ​​​സു​​​ക​​​ൾ…

Read More

കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ മദ്യവ്യാപാരം തുടങ്ങിയോ? 24 മണിക്കൂറും ഓണ്‍ലൈന്‍ പേയ്‌മെന്റെ നടത്താമെന്ന്; കൊച്ചിയില്‍ നടന്ന സംഭവം ഇങ്ങനെ…

കൊ​ച്ചി: ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഓ​ണ്‍​ലൈ​ൻ മ​ദ്യ​വ്യാ​പാ​രം തു​ട​ങ്ങി​യെ​ന്ന വ്യാ​ജ വാ​ർ​ത്ത​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ ഗാ​ന്ധി​ന​ഗ​റി​ലെ വി​ദേ​ശ​മ​ദ്യ ഷോ​പ്പി​ന്‍റെ ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി എ​ല്ലാ ബ്രാ​ൻ​ഡ് മ​ദ്യ​വും ഹോം ​ഡെ​ലി​വ​റി​യാ​യി ന​ൽ​കു​ന്നു​വെ​ന്നാ​യി​രു​ന്നു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ത്. ഇ​തി​നെ​തി​രേ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ട​വ​ന്ത്ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. 24 മ​ണി​ക്കൂ​റും ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് ന​ട​ത്താ​മെ​ന്ന് സൂ​ചി​പ്പി​ച്ച് ഫോ​ണ്‍ ന​ന്പ​റും ന​ൽ​കി​യാ​യി​രു​ന്നു വാ​ർ​ത്ത ന​ൽ​കി​യ​ത്. വാ​ർ​ത്ത​യു​മാ​യി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന് ബ​ന്ധ​മി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ൽ വി​ദേ​ശ​മ​ദ്യം ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന സം​വി​ധാ​നം ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നും എം​ഡി വി.​എം. മു​ഹ​മ്മ​ദ് റ​ഫീ​ഖ് വ്യ​ക്ത​മാ​ക്കി. ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി പ​ണാ​പ​ഹ​ര​ണം ന​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​ത്ത​രം വ്യാ​ജ പ്ര​ചാ​ര​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ൽ വ​ഞ്ചി​ത​രാ​കാ​തി​രി​ക്കാ​നും പ​ണം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണം. വ്യാ​ജ വാ​ർ​ത്ത​യോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി​യി​ട്ടു​ള്ള ഫോ​ണ്‍ ന​ന്പ​ർ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക ന​ന്പ​റോ, സ്ഥാ​പ​ന​വു​മാ​യി…

Read More

ഈ ​ഡ്രോ​ൺ ചി​ല്ല​റ​ക്കാ​ര​ന​ല്ല ;പ​നി പ​രി​ശോ​ധി​ക്കും, ഭാ​രം വ​ഹി​ക്കും, 40 കി​ലോ​മീ​റ്റ​ര്‍ പ​റ​ക്കും

കൊ​ച്ചി: കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ കാ​ല​ത്ത് മ​നു​ഷ്യ ഇ​ട​പെ​ട​ല്‍ ഇ​ല്ലാ​തെ നി​ര്‍​മി​ത ബു​ദ്ധി​യു​പ​യോ​ഗി​ച്ച് ശ​രീ​രോ​ഷ്മാ​വ​ട​ക്കം പ​രി​ശോ​ധി​ച്ചു നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന ഡ്രോ​ണ്‍ (യു​എ​വി) ഗ​രു​ഡ് വി​ക​സി​പ്പി​ച്ച് ക​ള​മ​ശേ​രി മേ​ക്ക​ര്‍​വി​ല്ലേ​ജി​ലെ ക​മ്പ​നി. അ​ടി​യ​ന്ത​ര വ​സ്തു​ക്ക​ള്‍ എ​ത്തി​ക്കാ​നും അ​ണു​നാ​ശി​നി ത​ളി​ക്കാ​നും ഇ​തി​നു ക​ഴി​യും. എ​ഐ ഏ​രി​യ​ല്‍ ഡൈ​നാ​മി​ക്‌​സ് എ​ന്ന സ്റ്റാ​ര്‍​ട്ട​പ്പ് സം​രം​ഭ​മാ​ണു ത​ദ്ദേ​ശീ​യ​മാ​യി അ​ണ്‍​മാ​ന്‍​ഡ് ഏ​രി​യ​ല്‍ വെ​ഹി​ക്കി​ള്‍ (യു​എ​വി) വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട ഗ​രു​ഡ് എ​ന്ന ഡ്രോ​ണ്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. അ​ട​ച്ചി​ട​ലി​നെ​ത്തു​ട​ര്‍​ന്ന് റോ​ഡു​ക​ള്‍ ഇ​ട​വ​ഴി​ക​ള്‍, വാ​സ​സ്ഥ​ല​ങ്ങ​ള്‍, വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ര്‍​മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്താ​ന്‍ ഗ​രു​ഡി​നാ​കു​മെ​ന്നു ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു. തെ​ര്‍​മ്മ​ല്‍ ഡാ​റ്റാ സ​മ്പാ​ദ​നം, എ​ഡ്ജ് സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് കോ​വി​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ക​ര്‍​ച്ച വ്യാ​ധി​ക​ളു​ടെ വ്യാ​പ​നം അ​റി​യാ​ന്‍ സാ​ധി​ക്കും. ലോ​ക്ക് ഡൗ​ണ്‍ കാ​ര്യ​ക്ഷ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന് വി​വി​ധ ഡ്രോ​ണു​ക​ളു​മാ​യി കേ​ര​ള പോ​ലീ​സി​നെ സ​ഹാ​യി​ച്ച​തും ഗ​രു​ഡാ​ണ്. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ മ​നു​ഷ്യ ഇ​ട​പെ​ട​ലി​ല്ലാ​തെ സ്ര​വ​ങ്ങ​ളു​ടെ​യും മ​റ്റ് പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യു​ള്ള സാം​പി​ളു​ക​ള്‍…

Read More

കൊ​ച്ചി​യി​ൽ 91 പേ​ർ, ആ​ലു​വ​യി​ൽ ആ​രു​മി​ല്ല; ജില്ലയിലെ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ൽ 677 പേ​ർ മാ​ത്രം

കൊ​ച്ചി: ജി​ല്ല​യി​ല്‍ പു​തു​താ​യി 44 പേ​രെ വീ​ടു​ക​ളി​ലും മു​ന്നു​പേ​രെ ആ​ശു​പ​ത്രി​ക​ളി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച 345 പേ​രെ നി​രീ​ക്ഷ​ണ​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം 677 ആ​യി കുറഞ്ഞു. ഇ​തി​ല്‍ 522 പേ​ര്‍ ഹൈ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും 155 പേ​ര്‍ ലോ ​റി​സ്‌​ക് വി​ഭാ​ഗ​ത്തി​ലും പെ​ട്ട​വ​രാ​ണ്. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ൽ 91 പേർ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​പ്പോ​ൾ ആ​ലു​വ ന​ഗ​ര​സ​ഭ​യി​ൽ ആ​രും നി​രീ​ക്ഷ​ണ​ത്തി​ലി​ല്ല. 19 പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലുള്ളത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ഞ്ചു​പേ​രും ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണു​ള്ള​ത്. ര​ണ്ടു കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലാ​യി 32 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 30 പേ​ര്‍ തൃ​പ്പൂ​ണി​ത്തു​റ​യി​ലും ര​ണ്ടു​പേ​ര്‍ നെ​ടു​മ്പാ​ശേ​രി​യി​ലു​ം. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍: ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് തി​രി​ച്ചു​ള്ള ക​ണ​ക്ക്. ഐ​ക്ക​ര​നാ​ട് 1, ആ​ല​ങ്ങാ​ട് 11, ആ​ലു​വ 0, ആ​മ്പ​ല്ലൂ​ര്‍…

Read More

ലോ​ക്ക് ഡൗ​ണി​ന്‍റെ ക​ട​മ്പ​ക​ള്‍ താ​ണ്ടി ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്നും എത്തിയ കുട്ടിയുടെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ പൂ​ര്‍​ണ​വി​ജ​യം; പി​ഞ്ചോ​മ​ന സു​ഖം​പ്രാ​പി​ക്കു​ന്നുവെന്ന് ഡോക്ടർമാർ

കൊ​ച്ചി: ലോ​ക്ക് ഡൗ​ണി​ന്‍റെ ക​ട​മ്പ​ക​ള്‍ താ​ണ്ടി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു കൊ​ച്ചി ലി​സി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​ക്കി​യ പി​ഞ്ചോ​മ​ന സു​ഖം​പ്രാ​പി​ക്കു​ന്നു. ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം 48 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കു​ഞ്ഞി​നെ ഇ​ന്ന​ലെ വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്നു മാ​റ്റി. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ന്ന കു​ഞ്ഞി​ന് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും ഇ​ന്നു​ത​ന്നെ മു​റി​യി​ലേ​ക്കു മാ​റ്റാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. നാ​ഗ​ര്‍​കോ​വി​ല്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി വി​ഷു​ദി​ന​ത്തി​ല്‍ രാ​വി​ലെ​യാ​ണു നാ​ഗ​ര്‍​കോ​വി​ലി​ലെ ജ​യ​ഹ​ര​ണ്‍ ആ​ശു​പ​ത്രി​യി​ല്‍ പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​ത്. ജ​നി​ച്ച ഉ​ട​ന്‍ ശ​രീ​ര​ത്തി​ല്‍ നീ​ല​നി​റം പ​ട​ര്‍​ന്ന് അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ഞ്ഞി​നെ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ലി​സി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 15നാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ഏ​ഴു മ​ണി​ക്കൂ​ര്‍​കൊ​ണ്ടാ​ണ് ലി​സി ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ വി​ദ​ഗ്ധ​നാ​യ ഡോ. ​ജി.​എ​സ്. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹൃ​ദ​യം തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ര​ണ്ടു ധ​മ​നി​ക​ളും മു​റി​ച്ചെ​ടു​ത്തു പ​ര​സ്പ​രം മാ​റ്റി സ്ഥാ​പി​ക്കു​ന്ന അ​തി​സ​ങ്കീ​ര്‍​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തി​യ​ത്.

Read More

കൊച്ചിയിൽ നാ​ശം വി​ത​ച്ചു ചു​ഴ​ലി​ക്കാ​റ്റ്; നിരവധി വീ​ടു​ക​ൾ ത​ക​ർ​ന്നു, വ്യാ​പ​ക കൃ​ഷി​നാ​ശം; ഏ​ഴി​ക്ക​ര​യി​ൽ 53 ചീ​ന​വ​ല​കൾ തകർന്നു

കൊ​ച്ചി: ജി​ല്ല​യു​ടെ വി​വി​ധയിട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ ക​ന​ത്ത നാ​ശം. ചെ​റാ​യി, എ​ട​വ​ന​ക്കാ​ട്, പ​റ​വൂ​ർ, വെ​ളി​യ​ത്തു​നാ​ട്, കു​ന്നു​ക​ര, വ​രാ​പ്പു​ഴ, കാ​ല​ടി, കോതമംഗലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​റ്റ് കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​രു​ക​യും വാ​ഴ, ജാ​തി, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​ക്കു​ക​യും ചെ​യ്തു. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​വീ​ണ് ഗ​താ​ഗ​ത​വും വൈ​ദ്യു​തി ബ​ന്ധ​വും ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. ഏ​ഴി​ക്ക​ര​യി​ൽ 53 ചീ​ന​വ​ല​ക​ളും വീ​ടും ത​ക​ർ​ന്നു പ​റ​വൂ​ർ: ഏ​ഴി​ക്ക​ര പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശം വി​ത​ച്ചു. 53 ചീ​ന​വ​ല​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ചു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് ഒ​രു വീ​ടു പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. നാ​ലു വീ​ടു​ക​ൾ​ക്കു ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി. ഒ​രു സ്ത്രീ​യു​ടെ കാ​ലി​നു പ​രു​ക്കേ​റ്റു. ര​ണ്ടു പേ​രു​ടെ പ​ശു​ത്തൊ​ഴു​ത്തും നി​ര​വ​ധി ക​ർ‌​ഷ​ക​രു​ടെ വാ​ഴ, ജാ​തി, പ​ച്ച​ക്ക​റി തു​ട​ങ്ങി​യ വി​ള​ക​ളും…

Read More

യൂ​ട്യൂ​ബ് നോ​ക്കി പ്ര​ഷ​ര്‍ കു​ക്ക​ര്‍ ഉ​പ​യോ​ഗിച്ച് വ്യാ​ജ​വാ​റ്റ്; ചിറ്റൂരിൽ 2 പേ​ര്‍ അറസ്റ്റിൽ

കൊ​ച്ചി: വി​ല്‍​പന​യ്ക്കാ​യി ചാ​രാ​യം വാ​റ്റി​യ യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ചി​റ്റൂ​ര്‍ ഫെ​റി​ക്ക് സ​മീ​പം അ​റ​ക്ക​പ്പ​റ​മ്പി​ല്‍ വി​ഷ്ണു (29), ക​ടേ​പ​റ​മ്പി​ല്‍ റി​ക്‌​സ​ണ്‍ (27) എ​ന്നി​വ​രെ​യാ​ണ് ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. യൂ ​ട്യൂ​ബ് നോ​ക്കി പ്ര​ഷ​ര്‍ കു​ക്ക​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ര്‍ ചാ​രാ​യം വാ​റ്റി​യി​രു​ന്ന​ത്. വാ​റ്റാ​ന്‍ ഉ​പ​യോ​ഗി​ച്ച സാ​മ​ഗ്രി​ക​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ഡി​സി​പി പൂ​ങ്കു​ഴ​ലി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​സി​പി ലാ​ല്‍​ജി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ചേ​രാ​നെ​ല്ലൂ​ര്‍ എ​സ്‌​ഐ​മാ​രാ​യ രൂ​പേ​ഷ്, എ​ല്‍​ദോ, എ​എ​സ്‌​ഐ ഷി​ബു ജോ​ര്‍​ജ്, സീ​നി​യ​ര്‍ സി​പി​ഒ ഷു​ക്കൂ​ര്‍, സി​പി​ഒ​മാ​രാ​യ ഷ​മീ​ര്‍, സു​മേ​ഷ്, സീ​ബി​ന്‍, ലി​ജോ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ടി​തി​യ​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More