ബീ​ഡി വാ​ങ്ങാ​ന്‍ പ​ണം ക​ണ്ടെ​ത്താൻ കോ​വി​ഡ് ക്യാ​മ്പി​ല്‍ മോ​ഷ​ണം; അടിച്ചുമാറ്റിയത് സ്കൂളിലെ ഫാനുകൾ; യുവാക്കളെ കുടുക്കിയതിങ്ങനെ…

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്തി​ലു​ള്ള ഗ​വ.​ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ കോ​വി​ഡ്-19 ക്യാ​മ്പി​ല്‍നി​ന്നു ഫാ​നു​ക​ള്‍ മോ​ഷ്ടി​ച്ച യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ക്യാ​മ്പി​ല്‍ ത​ന്നെ അ​ന്തേ​വാ​സി​ക​ളാ​യി ക​ഴി​യു​ന്ന ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് ചെ​റു​ത​ന ല​ക്ഷ്മി നി​വാ​സി​ക​ള്‍ സു​ധീ​ഷ് (37), കൊ​ല്ലം പു​ന​ലൂ​ര്‍ കാ​ര്യ​റ മ​ജു മ​ന്‍​സി​സി​ല്‍ മ​ജു മു​ഹ​മ്മ​ദ​ലി (28), എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പ് ക​ണി​യാ​പ്പി​ള്ളി വീ​ട്ടി​ല്‍ ജി​ന്തേ​ഷ് (39) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു സ്‌​കൂ​ളി​ലെ​ത്തി​യ​പ്പോ​ള്‍ ഏ​താ​നും ക്ലാ​സ് മു​റി​ക​ള്‍ തു​റ​ന്നു കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫാ​നു​ക​ള്‍ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. പ്രി​ന്‍​സി​പ്പൽ സ്ഥ​ല​ത്തെ​ത്തി മോ​ഷ​ണം സ്ഥി​രീ​ക​രി​ക്കു​ക​യും സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. സ്‌​കൂ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും അ​ന്തേ​വാ​സി​ക​ളെ ചോ​ദ്യം ചെ​യ്തു​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ്ടി​ച്ച ഫാ​നു​ക​ള്‍ പ്ര​തി​ക​ള്‍ ആ​ക്രി​ക്ക​ട​യി​ല്‍ വി​ല്‍​പന ന​ട​ത്തി. ബീ​ഡി വാ​ങ്ങാ​ന്‍ പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ഫാ​നു​ക​ള്‍ മോ​ഷ്ടി​ച്ച​തെ​ന്ന്…

Read More

വ​ർ​ധി​ക്കു​ക​യോ, കു​റ​യു​ക​യോ ചെ​യ്തി​ല്ല; സംസ്ഥാനത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​താ​യി​ട്ട് ഇ​ന്നേ​യ്ക്ക് ഒ​രു മാ​സം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​താ​യി​ട്ട് ഇ​ന്നേ​യ്ക്ക് ഒ​രു മാ​സം പി​ന്നി​ടു​ന്നു. തു​ട​ർ​ച്ച​യാ​യ 30-ാം ദി​ന​ത്തി​ലും സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വ​ർ​ധി​ക്കു​ക​യോ, കു​റ​യു​ക​യോ ചെ​യ്തി​ട്ടി​ല്ല. ക​ഴി​ഞ്ഞ 16 ന് ​പെ​ട്രോ​ളി​ന് 17 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യും കു​റ​ഞ്ഞ​ശേ​ഷം ഇ​ന്ധ​ന​വി​ല പി​ന്നീ​ട് ഇ​തേ നി​ല​വാ​ര​ത്തി​ൽ തു​ട​രു​ക​യാ​ണ്. കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 71.57 രൂ​പ​യും ഡീ​സ​ൽ വി​ല 65.85 രൂ​പ​യി​ലും തു​ട​രു​ന്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ പെ​ട്രോ​ൾ വി​ല 72.99 രൂ​പ​യും ഡീ​സ​ൽ വി​ല 67.19 രൂ​പ​യു​മാ​ണ്.

Read More

മു​ഖ്യ​മ​ന്ത്രിയുടെ ഇ​ട​പെ​ട​ൽ തു​ണ​യാ​യി; ഒ​രു​ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ അ​ടി​യ​ന്തര ഹൃ​ദ​യശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ത​മി​ഴ്നാ​ട്ടി​ൽ​ നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ച്ചു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഇ​ട​പെ​ട​ൽ തു​ണ​യാ​യി, ഒ​രു​ദി​വ​സം മാ​ത്രം പ്രാ​യ​മാ​യ കു​ഞ്ഞി​നെ അ​ടി​യ​ന്തി​ര ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​ച്ചു. നാ​ഗ​ർ​കോ​വി​ലി​ലെ ഡോ. ​ജ​യ​ഹ​ര​ണ്‍ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​ര ഹൃ​ദ്രോ​ഗ​വു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ ജ​നി​ച്ച നാ​ഗ​ർ​കോ​വി​ൽ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ കു​ഞ്ഞി​നെ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് കൊ​ച്ചി ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ​യും മ​റ്റു ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ​യും സ​ഹാ​യ​ത്താ​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തി​വ​ന്ന കു​ഞ്ഞി​ന്‍റെ രോ​ഗാ​വ​സ്ഥ ലി​സി ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ . ​എ​ഡ്വി​ൻ ഫ്രാ​ൻ​സി​സ്, കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ ശാ​സ്ത്ര​കി​യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജി.​എ​സ്. സു​നി​ൽ എ​ന്നി​വ​രെ അ​റി​യി​ക്കു​ക​യും അ​വ​ർ കു​ട്ടി​ക്ക് അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ നി​ർ​ദേ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മു​ഖ്യ​മ​ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും, മു​ഖ്യ​മ​ന്ത്രി എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സു​മാ​യും ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​മാ​യും ബ​ന്ധ​പ്പെ​ട്ട് കു​ട്ടി​യു​ടെ യാ​ത്രാ​നു​മ​തി അ​തി​വേ​ഗം…

Read More

ഒ​​​ന്നു ശ്ര​​​ദ്ധി​​​ക്കാം, ജാ​​​ഗ്ര​​​ത​​​യോ​​​ടെ ജീ​​​വി​​​ക്കാം; കൊറോണക്കാലത്തു വീട്ടകങ്ങളിലെ ചില ആകുലതകൾ

അ​​​നു സെ​​​മി​​​ച്ച​​​ൻ വാ​​​ർ​​​ത്താ ചാ​​​ന​​​ലു​​​ക​​​ളി​​​ൽ രാ​​ഷ്‌​​ട്രീ​​യ​​ത്തി​​നും സി​​​നി​​​മ​​​യ്ക്കും മാ​​​ത്ര​​​മ​​​ല്ല, ഒ​​രു കൊ​​​ച്ചു വൈ​​​റ​​​സി​​​നു​​​പോ​​​ലും സ്ഥാ​​​നം പി​​​ടി​​​ക്കാം. കൊ​​​റോ​​​ണ​​​യെ​​​ന്ന പു​​​തി​​​യ പ​​​നി ഈ ​​​ഉ​​​ല​​​ക​​​ത്തി​​​ൽ സം​​​ഹാ​​​ര താ​​​ണ്ഡ​​​വ​​​മാ​​​ടു​​​ന്പോ​​​ഴും ചി​​​ല​​​ർ​​​ക്കെ​​​ങ്കി​​​ലും ചെ​​​റി​​​യ ആ​​​ശ്വാ​​​സ​​​ങ്ങ​​​ൾ കി​​​ട്ടു​​​ന്നു​​​വെ​​​ന്ന​​​ത് ഒ​​​രു യാ​​​ഥാ​​​ർ​​​ഥ്യ​​മാ​​​ണ്. ന​​​ഴ്സ​​​റി ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന അ​​​യ​​​ന​​​മോ​​​ൾ മു​​​ത​​​ല​​​ങ്ങു തു​​​ട​​​ങ്ങും ഇ​​വ​​ർ. അ​​​പ്പ​​​യും അ​​​മ്മ​​​യും കു​​​റേ​​നാ​​​ളു കൂ​​​ടി​​​യി​​​ട്ടാ​​​ണ് വീ​​​ട്ടി​​​ൽ ഒ​​​രു​​​മി​​​ച്ച് എ​​​ന്‍റെ കൂ​​​ടെ ക​​​ളി​​​ക്ക​​​ണ​​​ത്. എ​​​ന്നെ ഇ​​​പ്പോ പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തും പാ​​​ട്ടു​​​പാ​​​ടി ഉ​​​റ​​​ക്കു​​​ന്ന​​​തും എ​​​ല്ലാം എ​​​ന്‍റെ അ​​​പ്പ​​​യാ. സാ​​​ധാ​​​ര​​​ണ ഞാ​​​ൻ എ​​​ണീ​​​ക്കു​​​ന്പോ​​​ഴേ​​​ക്കും അ​​​പ്പ പോ​​​കും. ഉ​​​റ​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞാ​​​ണ് തി​​​രി​​​ച്ചു വ​​​രു​​​ന്നേ. ഇ​​​പ്പോ ക​​​ട നേ​​​ര​​​ത്തേ പൂ​​​ട്ട​​​ണ​​​മ​​​ല്ലോ. അ​​​തു​​​ക​​​ഴി​​​ഞ്ഞ് അ​​​പ്പ തി​​​രി​​​കെ വ​​​ന്നാ​​​ൽ​​​പ്പി​​​ന്നെ ന​​​ല്ല ര​​​സ​​​മാ​​​ണ്: അ​​​യ​​​ന​​​മോ​​​ൾ ന​​​ല്ല സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​ണ്. പ​​​ക്ഷെ അ​​​വ​​​ളു​​​ടെ പ്രി​​​യ​​​പ്പെ​​​ട്ട സൗ​​​മ്യ മി​​​സി​​​നെ​​​യും എ​​​യ്ഞ്ച​​​ലി​​​നെ​​​യും കാ​​​ണാ​​​ൻ പ​​​റ്റി​​​ല്ല​​​ല്ലോ എ​​​ന്ന വി​​​ഷ​​​മ​​​വും അ​​​വ​​​ൾ​​​ക്കു​​​ണ്ട്. ന​​​മ്മു​​​ടെ തി​​​ര​​​ക്കു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ സ്വ​​​ന്തം കു​​​ഞ്ഞു​​​ങ്ങ​​​ളു​​​ടെ കൂ​​​ടെ ക​​​ളി​​​ക്കാ​​​നും മ​​​റ്റും ന​​​മു​​​ക്കെ​​​വി​​​ടെ​​​യാ സ​​​മ​​​യം?…

Read More

സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ല​മു​റ കേ​ട്ട് ഓടിയെത്തി കരയ്ക്കെത്തിച്ചെങ്കിലും; പുഴയിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കവേ ഒഴുക്കിൽപ്പെട്ട് കോൺഗ്രസ് നേതാവിന്‍റെ മകന് ദാരുണ മരണം

മു​വാ​റ്റു​പു​ഴ: സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് പു​ഴ​യി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചു. കോ​ണ്‍​ഗ്ര​സ് മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മൂ​വാ​റ്റു​പു​ഴ കി​ഴ​ക്കേ​ക്ക​ര ആ​ശ്ര​മ​ക്കു​ന്ന് കോ​ഞ്ഞി​ര​വേ​ലി​ൽ എ​സ്. മ​ജീ​ദി​ന്‍റെ (ചെ​ന്പ​ൻ) മ​ക​ൻ അ​ക്ബ​ർ​ഷാ (19) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കി​ഴ​ക്കേ​ക്ക​ര പു​ത്ത​ൻ​പു​ര ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ല​മു​റ കേ​ട്ട നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ സ​മീ​പ​ത്തു നി​ന്നു​ത​ന്നെ മു​ങ്ങി​യെ​ടു​ത്ത് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​യാ​ണ്. അ​മ്മ: ത​നൂ​ജ പു​ന്ന​മ​റ്റം ബം​ഗ്ലാ​വ്പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ഹി​ൻ​ഷാ, അ​ൽ​ഷാ ഫാ​ത്തി​മ (ഈ​സ്റ്റ് യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി).

Read More

കോ​വി​ഡിൽ പൊട്ടാതെ പ​ട​ക്ക​വി​പ​ണി; മനസ് പൊട്ടിത്തകർന്ന് പടക്ക വ്യാപാരികൾ

വൈ​പ്പി​ൻ: ഈ​സ്റ്റ​ർ-​വി​ഷു ക​ച്ച​വ​ട​ങ്ങ​ള്‍​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ദു​ര്‍​വി​ധി​പോ​ലെ എ​ത്തി​യ കോ​വി​ഡ് ബാ​ധ ചെ​റാ​യി- പ​ള്ളി​പ്പു​റം മേ​ഖ​ല​യി​ലെ പ​ട​ക്ക വി​പ​ണി​യെ മ​ര​ണ​വീ​ടി​നു തു​ല്യ​മാ​ക്കി. വി​ല്‍​പ്പ​ന​യ്‌​ക്കാ​യി സം​ഭ​രി​ച്ചി​രി​ക്കു​ന്ന പ​ട​ക്ക​ങ്ങ​ള്‍ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പെ​രു​വ​ഴി​യി​ലാ​യി​രി​ക്കു​ക​യാ​ണ് പ​ട​ക്ക​വ്യാ​പാ​രി​ക​ൾ. ഉ​ത്സ​വ​ങ്ങ​ളും കോ​വി​ഡി​ല്‍ മു​ട​ങ്ങി​യ​തോ​ടെ ഉ​ത്സ​വ സീ​സ​ണു​ക​ളി​ല്‍ കി​ട്ടു​ന്ന മാ​ല​പ്പ​ട​ക്ക​ത്തി​ന്‍റെ ക​ച്ച​വ​ട​വും ഇ​ക്കു​റി ഉ​ണ്ടാ​യി​ല്ല. വി​ഷു- ഈ​സ്റ്റ​ര്‍ സീ​സ​ണി​ല്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ പ​ട​ക്ക വി​പ​ണി സ​ജീ​വ​മാ​കു​ക. ജി​ല്ല​യി​ലെ മ​റ്റു മേ​ഖ​ല​ക​ളെ അ​പേ​ക്ഷി​ച്ച് പ​ട​ക്ക​ത്തി​നു വി​ല​ക്കു​റ​വാ​യ​തി​നാ​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ആ​ളു​ക​ള്‍ ചെ​റാ​യി​ലെ​ത്തി മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും പ​ട​ക്ക​ങ്ങ​ള്‍ വാ​ങ്ങി​ക്കു​ക പ​തി​വാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ പ​ട​ക്ക ക​ട​ക​ളും തു​റ​ക്കാ​നു​ള്ള അ​നു​മ​തി​ക്കാ​യി പ​ട​ക്ക വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ള്‍ കാ​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ചെ​റാ​യി മേ​ഖ​ല​യി​ലെ പ്ര​മു​ഖ പ​ട​ക്ക വ്യാ​പാ​രി​യാ​യ ഒ.​സി. സൈ​ജു പ​റ​ഞ്ഞു.

Read More

ലോക് ഡൗൺ മറവിൽ വ്യാ​ജ​വാ​റ്റ് വ്യാപകമാകുന്നു ; ജില്ലയിൽ എട്ടു പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: വ്യാ​ജ​വാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ എ​ട്ടുപേ​ർ പി​ടി​യി​ൽ. ആ​ലു​വ​യി​ൽ മൂ​ന്നു പേ​രും പ​ന​ങ്ങാ​ട് ര​ണ്ടു പേ​രും കോ​ത​മം​ഗ​ല​ത്തും മൂ​വാ​റ്റു​പു​ഴ​യി​ലും അ​ങ്ക​മാ​ലി​യി​ലും ഓ​രോ​രു​ത്ത​രു​മാ​ണ് പോ​ലീ​സ്, എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ​യി​ൽ കാ​ന​ഡ​യി​ൽ​നി​ന്ന് അ​വ​ധി​ക്കെ​ത്തി​യ സ​ൺ ജോ​ർ​ജ്, സു​ഹൃ​ത്തു​ക്ക​ളാ​യ ഷാ​ല​ജ്, വി​പി​ൻ എ​ന്നി​വ​രെ​യാ​ണ് വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 30 ല​ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ‌​ടു​ത്തു. പ​ന​ങ്ങാ​ട് ചാ​ത്ത​മ്മ​യി​ൽ​നി​ന്നാ​ണ് ര​ണ്ടു പേ​ർ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​ഠ​ത്തി​പ​റ​മ്പി​ൽ എം.​ആ​ർ. രാ​ജേ​ഷ്(40), ഇ​യാ​ളു​ടെ സ​ഹാ​യി കെ.​ജെ.​പോ​ൾ (50) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് തൃ​പ്പൂ​ണി​ത്തു​റ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും 30 ലി​റ്റ​ർ കോ​ട​യും ക​ണ്ടെ‌​ടു​ത്തു. കോ​ത​മം​ഗ​ല​ത്ത് ഇ​ഞ്ച​ത്തൊ​ട്ടി മാ​പ്പാ​ഞ്ചേ​രി ജോ​സ് (55) ആ​ണ് ഏ​ഴു ലി​റ്റ​ർ വാ​റ്റു​ചാ​രാ​യ​വു​മാ​യി കു​ട്ട​ന്പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കു​ട്ട​ന്പു​ഴ മാ​മ​ല​ക്ക​ണ്ട​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 200 ലി​റ്റ​ർ വാ​ഷും…

Read More

മ​രി​ച്ച വി​വ​രം മ​റ​ച്ചു​വ​ച്ചു തു​ട​ർ ചി​കി​ത്സ​യ്ക്കു നി​ർ​ദേ​ശിച്ച് ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർ; ഗുരുതര വീഴ്ചയ്ക്കെതിരേ എംഎൽഎയുടെ വിമർശനം

ആ​ലു​വ: മ​രി​ച്ച വി​വ​രം മ​റ​ച്ചു​വ​ച്ചു തു​ട​ര്‍ ചി​കി​ത്സ​യ്ക്കാ​യി അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ന്‍ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ച​താ​യി ആ​ക്ഷേ​പം. ചെ​ങ്ങ​മ​നാ​ട് ദേ​ശ​ത്ത് ഇ​ഷ്ടി​ക​ക്ക​ള​ത്തി​ലും മ​റ്റും ജോ​ലി ചെ​യ്തി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി ഗോ​പാ​ല്‍ (37) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ൽ ഇ​യാ​ള്‍​ക്കു വ​യ​റു​വേ​ദ​ന​യു​ണ്ടാ​യി​രു​ന്നു. അ​ന്ന് ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി മ​രു​ന്ന് വാ​ങ്ങി താ​മ​സ​സ്ഥ​ല​ത്തേ​ക്കു പോ​യ ഗോ​പാ​ലി​ന് ഇ​ന്ന​ലെ​യും വ​യ​റ് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ വീ​ണ്ടും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​വി​ടെ​നി​ന്ന് ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഇ​യാ​ളെ അ​യ​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​ൻ ഡോ​ക്ട​ര്‍ ഇ​യാ​ളെ കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​യു​ടെ അ​രി​കി​ലെ​ത്തി പ​രി​ശോ​ധി​ച്ച​ശേ​ഷം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ന്‍ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ട്ടോ​യി​ൽ ഇ​യാ​ളു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്കു തി​രി​ച്ചു. ഗോ​പാ​ലി​ന്‍റെ തൊ​ഴി​ലു​ട​മ സ​ലീം തൊ​ട്ടു​പി​ന്നാ​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി വി​വ​രം തി​ര​ക്കി​യ​പ്പോ​ഴാ​ണ് ഗോ​പാ​ൽ മ​രി​ച്ചി​രു​ന്നു​വെ​ന്ന വി​വ​രം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​രി​ച്ച​യാ​ളെ…

Read More

ഉണരൂ..! ലോക്ക് ഡൗണിൽ വീട്ടിൽ തുടരേണ്ടതിന്‍റെ ആവശ്യകത ഓർമിപ്പിച്ചുള്ള പോ​ലീ​സി​ന്‍റെ ജാ​ഗ്ര​താ​ഗാ​നം വൈ​റ​ലാ​കു​ന്നു

സ്വ​ന്തം ലേ​ഖി​ക കൊ​ച്ചി: മാ​ന​വ​രാ​ശി​യെ വ​രി​ഞ്ഞു​മു​റു​ക്കി​യ കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ്ര​തി​രോ​ധ​ത്തി​നു​ള്ള ജാ​ഗ്ര​താ​സ​ന്ദേ​ശ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ കേ​ര​ള പോ​ലീ​സി​ന്‍റെ ഗാ​നം വൈ​റ​ലാ​കു​ന്നു. ഉ​ണ​രൂ എ​ന്ന പേ​രി​ല്‍ പു​റ​ത്തി​റ​ക്കി​യ ഈ ​വീ​ഡി​യോ ഗാ​ന​ത്തി ൽ കൊ​റോ​ണ വൈ​റ​സി​ന്‍റെ അ​തി​സം​ക്ര​മ​ണ​ത്തി​നെ​തി​രേ പൊ​തു​ജ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ളും പാ​ലി​ക്കേ​ണ്ട ശു​ചി​ത്വ ശീ​ല​ങ്ങ​ളും നി​ര്‍​ദേ​ശ​ങ്ങ​ളും വി​വ​രി​ക്കു​ന്നു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഓ​രോ​രു​ത്ത​രം വീ​ട്ടി​ല്‍​ത്ത​ന്നെ തു​ട​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് ഈ ​ഗാ​ന​ത്തി​ല്‍ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളും ഉ​ന്ന​ത പോ​ലീ​സ് അ​ധി​കാ​രി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് പ്ര​വ​ര്‍​ത്ത​ക​രും അ​ണി​നി​ര​ക്കു​ന്നു. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ പേ​ജി​ല്‍ റി​ലീ​സ് ചെ​യ്ത ഗാ​ന​ത്തി​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്. റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ഷെ​യ​റു​ക​ളും ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ലൈ​ക്കു​ക​ളു​മാ​ണ് ഈ ​ഗാ​ന​ത്തി​ന് ല​ഭി​ച്ചു.‌ ഷീ ​മീ​ഡി​യാ​സി​ന്‍റെ ബാ​ന​റി​ല്‍ പു​റ​ത്തി​റ​ക്കി​യ ഗാ​ന​ത്തി​ന്‍റെ സം​വി​ധാ​നം എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ സ​ലീ​ഷ്…

Read More

ഇ​താ പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ പെ​സ​ഹാ; ക​രു​ത​ലി​ന്‍റെ അ​ന്ന​മൊ​രു​ക്കി കോ​ണ്‍​വന്‍റു​ക​ൾ

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ പെ​സ​ഹാ ലോ​ക​മെ​ങ്ങും അ​നു​സ്മ​രി​ക്കു​മ്പോ​ള്‍, ന​മു​ക്കു ചു​റ്റു​മു​ള്ള കോ​ണ്‍​വ​ന്‍റു​ക​ളി​ല്‍ പ്രാ​ര്‍​ഥ​ന​ക​ള്‍ മാ​ത്ര​മ​ല്ല, പാ​വ​ങ്ങ​ള്‍​ക്കാ​യി ക​രു​ത​ലി​ന്‍റെ അ​ന്ന​വു​മൊ​രു​ങ്ങു​ന്നു​ണ്ട്. കൊ​റോ​ണ​യും ലോ​ക്ക് ഡൗ​ണും സ​ങ്ക​ട​നാ​ളു​ക​ള്‍ സ​മ്മാ​നി​ച്ച ജീ​വി​ത​ങ്ങ​ളി​ലേ​ക്ക് ഇ​വ​രു​ടെ കാ​രു​ണ്യ​ത്തി​ന്‍റെ നീ​ട്ട​പ്പെ​ട്ട ക​ര​ങ്ങ​ളെ​ത്തു​ന്നു. ആ​രാ​ധ​നാ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ (എ​സ്എ​ബി​എ​സ്) തി​രു​ഹൃ​ദ​യ പ്രോ​വി​ന്‍​സി​ലെ സ​ന്യാ​സി​നി​മാ​ര്‍, ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വ​ല്യാ​റ, ഉ​ള​വ​യ്പ് ഗ്രാ​മ​ങ്ങ​ളി​ലെ 150 നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കു ര​ണ്ടു ല​ക്ഷം രൂ​പ​യു​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളാ​ണ് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. മൂ​ന്നു വ​ര്‍​ഷം മു​മ്പ് ഇ​രു ഗ്രാ​മ​ങ്ങ​ളി​ലെ​യും പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ദ​ത്തെ​ടു​ത്ത സ​ന്യാ​സി​നി സ​മൂ​ഹം അ​വ​രു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളി​ലും സ​ഹാ​യ​മാ​യി ഒ​പ്പ​മു​ണ്ട്. പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ആ​ന്‍​സി മാ​പ്പി​ള​പ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ സ​ഹാ​യ​ങ്ങ​ളെ​ത്തി​ച്ച​ത്. ലോ​ക്ക് ഡൗ​ണ്‍ മൂ​ലം തൊ​ഴി​ലി​നു പോ​കാ​നാ​വാ​ത്ത മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കും ഇ​വ​ര്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ കി​റ്റു​ക​ളെ​ത്തി​ച്ചു. മൊ​ത്ത​വി​ത​ര​ണ​ക്കാ​രി​ല്‍നി​ന്നു ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങി കോ​ണ്‍​വ​ന്‍റു​ക​ളി​ല്‍ സ​ന്യാ​സി​നി​മാ​ര്‍ ചേ​ര്‍​ന്നാ​ണു ത​രം​തി​രി​ക്ക​ലും പാ​യ്ക്കിം​ഗു​മെ​ല്ലാം ന​ട​ത്തു​ന്ന​ത്. പോ​ലീ​സി​ന്‍റെ…

Read More