കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിൽ ഇന്നലെ മാത്രം 1,655 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 5,701 ആയി ഉയർന്നു. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 903 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് ഇന്നലെ നിരീക്ഷണ പട്ടികയിൽനിന്ന് ഒഴിവാക്കി. നിരീക്ഷണപ്പട്ടികയിൽനിന്ന് ഒഴിവാക്കിയവരിൽ 889 പേർ വിമാന യാത്രക്കാരാണ്. അതിനിടെ, ഇന്നലെ പുതുതായി നാലു പേരെ കൂടി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കൽ കോളജിൽ മൂന്നു പേരെയും മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒരാളെയുമാണ് പ്രവേശിപ്പിച്ചത് . ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 29 ആയി. നിലവിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് എറണാകുളത്ത് ചികിത്സയിലുള്ളത് 13 പേരാണ്. ഇതിൽ നാലു പേർ ബ്രിട്ടീഷ് പൗരന്മാരും ആറു പേർ എറണാകുളം സ്വദേശികളും രണ്ടു പേർ കണ്ണൂർ സ്വദേശികളും…
Read MoreCategory: Kochi
കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി
കൊച്ചി: കൊച്ചിയില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ 69കാരന്റെ മൃതദേഹം വീഡിയോ വഴി ബന്ധുക്കളെ കാണിച്ചു. പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കുമെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഇന്ന് രാവിലെയാണ് കളമശേരി മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ആള് മരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്. മൃതദേഹം അടുത്തുനിന്ന് കാണാന്‍ ബന്ധുക്കളെ അനുവദിക്കാന്‍ പോലും അധികാരമില്ല. പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം സംസ്കരിക്കും. ഇതിനായി ജില്ലാ കളക്ടര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നതായും ശൈലജ പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ചിലര്‍ക്ക് മറ്റു ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇവര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇവർക്ക് നല്ല പരിചരണമാണ് നല്‍കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞുതന്നെ; തുടർച്ചയായ 12-ാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില
കൊച്ചി: തുടർച്ചയായ 12-ാം ദിവസവും സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 71.57 രൂപയും ഡീസൽ വില 65.85 രൂപയാണ്. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 72.99 രൂപയും ഡീസൽ വില 67.19 രൂപയിലും തുടരുന്നു. ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണു ഇന്ധനവില കുറയ്ക്കാൻ കന്പനികൾ തയാറാകാത്തത്. കഴിഞ്ഞ 16 ന് പെട്രോളിന് 17 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞശേഷം ഇതുവരെ ഇന്ധനവിലയിൽ മാറ്റമുണ്ടായിട്ടില്ല.
Read Moreകേരളത്തിലെ ആദ്യത്തെ കോവിഡ് മരണത്തിന് കീഴടങ്ങിയയാൾ “ഹൈറിസ്ക്’ പട്ടികയിൽ പെട്ടയാൾ: മന്ത്രി സുനിൽകുമാറിന്റെ വിശദീകരണം ഇങ്ങനെ…
കൊച്ചി: കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടയാൾ ഹൃദ് രോഗി ആയിരുന്നുവെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. ഹൈ റിസ്ക്കിൽ ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹമെന്നും ചികിത്സയിലുള്ള മറ്റ് കോവിഡ് രോഗികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടെന്നും മന്ത്രി പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് രാവിലെ തന്നെ വിട്ടു നൽകി. ആരോഗ്യവകുപ്പ് നൽകുന്ന പ്രോട്ടോക്കോൾ പ്രകാരമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുകയെന്നും മന്ത്രി പറഞ്ഞു. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ 69 വയസുകാരനാണ് ശനിയാഴ്ച രാവിലെ മരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണവുമാണിത്.
Read Moreയുവാവിന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരി മരിച്ചു; കഞ്ചാവിന് അടിമയായ ബസ് ജീവനക്കാരനായ യുവാവ് പോലീസ് പിടിയിൽ
കളമശേരി: യുവാവിന്റെ ഭീഷണി മൂലം ദേഹത്ത് സ്വയം തീകൊളുത്തിയതിനെത്തുടർന്നു ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനി ചികിത്സയിരിക്കേ മരിച്ചു. കങ്ങരപ്പടി പല്ലങ്ങാട്ടുമുകൾ ഗോപിക സാബു (17) ആണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലസ് വണ്‍ വിദ്യാർഥിനിയായ ഗോപിക വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അയൽവീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സിബി (19) തന്നെ പതിവായി ശല്യപ്പെടുത്തിയിരുന്നതായി വിദ്യാർഥിനി വീട്ടിൽ അറിയിച്ചിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച ദിവസം രാവിലെ ഇയാൾ കുട്ടിയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. തുടർന്നും ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് വിദ്യാർഥിനി ദേഹത്ത് തീ കൊളുത്തിയതെന്നു പറയുന്നു. സംഭവത്തെത്തുടർന്നു സിബി റിമാൻഡിലാണ്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ഇയാൾ ലഹരിക്കും കഞ്ചാവിനും അടിമയാണെന്നു പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ സാബു കുടുംബവുമായി അകന്നാണ് കഴിയുന്നത്. മാതാവ്: സിനി. നാലു വയസുകാരനായ ഗോവിന്ദ് സഹോദരനാണ്.
Read More‘കരുതലായ് എറണാകുളം’ ..! ജനറല്‍ ആശുപത്രി ജീവനക്കാര്‍ക്കു വൈകിട്ടത്തെ ഭക്ഷണം ടി.ജെ. വിനോദ് എംഎല്‍എയുടെ വക
കൊച്ചി: എറണാകുളം ജില്ലാ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാർക്കും ‘ലോക്ക് ഡൗണ്‍’ കഴിയുന്നതു വരെ ടി.ജെ. വിനോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ രാത്രി ഭക്ഷണം എത്തിച്ചു നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം ആര്‍എംഒ ഡോ. പി.ജെ. സിറിയക്കിന് ഭക്ഷണപ്പൊതികള്‍ നല്കി എംഎല്‍എ നിര്‍വഹിച്ചു. ‘കരുതലായ് എറണാകുളം’ എന്ന എംഎല്‍എയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് 450 ഓളം വരുന്ന ജീവനക്കാര്‍ക്ക് എല്ലാ ദിവസവും ഭക്ഷണമെത്തിക്കുന്നത്. രാവിലെയും വൈകുന്നേരവുള്ള ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു പോലെ ഉപകാരപ്രദമാവുമെന്നതിനാലാണ് വൈകുന്നേരത്തെ ഭക്ഷണം എത്തിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. നഗരസഭാ കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, യൂണിടെക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് ഈപ്പന് തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreവൈറസിനെ തുരത്താൻ നാം ചെയ്യേണ്ടതും ചെയ്യരുതാത്തതും; കൊറോണയ്ക്കെതിരേ കാർട്ടൂണുകളുമായി കാര്‍ട്ടൂണിസ്റ്റ് ജീസ്
കൊച്ചി: കൊറോണ വൈറസിനെതിരെ വരകളിലൂടെ ബോധവത്കരണം നടത്തി കാര്‍ട്ടൂണിസ്റ്റ് ജീസ് പി.പോള്‍. കോവിഡ് വ്യാപിക്കാതിരിക്കാന്‍ നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളാണ് നര്‍മരസപ്രധാനമായ കാര്‍ട്ടൂണുകളിലൂടെ ഇദ്ദേഹം പങ്കുവയ്ക്കുന്നത്. കോവിഡിനെതിരെ ജീസ് തയാറാക്കിയ ഇരുപതോളം കാര്ട്ടൂണുകള് സാമൂഹ്യമാധ്യമങ്ങളിലൂടെയാണു പ്രചരിപ്പിക്കുന്നത്. കാര്‍ട്ടൂണുകളിലൂടെയുള്ള ബോധവത്കരണം പെട്ടെന്ന് ജനശ്രദ്ധ നേടുന്നതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവ ഏറെ സഹായകമാകുന്നുണ്ട്. കൊറോണയെ അടിച്ചു ബൗണ്ടറി കടത്തുന്ന ക്രിക്കറ്റ് താരവും സെല്‍ഫ് ഗോള്‍ അടിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഫുട്ബോള്‍ താരവും തുടങ്ങി സാധാരണക്കാരുടെ ജീവിതവുമായി ബന്ധപ്പെടുന്ന മേഖലകള്‍ തെളിയുന്നതും ക്രിയാത്മക നിര്‍ദേശങ്ങള്‍ അടങ്ങിയതുമായ കാര്ട്ടൂണുകള് വാട്സ്ആപ്പിലും ഫേസ് ബുക്കിലുമൊക്കെ ഏറെപ്പേര്‍ കണ്ടു. വൈക്കം വെച്ചൂര്‍ അച്ചിനകം സ്വദേശിയായ ജീസ് പി.പോള്‍ മൂന്നു പതിറ്റാണ്ടിലേറെയായി കാര്‍ട്ടൂണുകളുമായി വിവിധ ആനുകാലികങ്ങളില്‍ സജീവമാണ്. എറണാകുളം സഹൃദയയുടെ പരിസ്ഥിതി വിഭാഗം മാനേജരായ ജീസ് പി.പോള്‍ സംസ്ഥാന ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും റിസോഴ്സ് പേഴ്സണാണ്.
Read Moreഎറണാകുളം ജില്ലയ്ക്ക് ആശ്വാസം; പുതിയ രോഗബാധിതരില്ല; വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 89 പേരെ ഒഴിവാക്കി
കൊച്ചി: കോവിഡ് വൈറസ് ഭീതിക്കിടെ എറണാകുളം ജില്ലയ്ക്ക് ആശ്വാസവാർത്ത. ഇന്നലെ സംസ്ഥാനത്ത് 19 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ ജില്ലയിൽനിന്ന് ആരുമില്ല. കൊറോണ ബാധിത രുടെ എണ്ണം ജില്ലയിൽ ബുധനാഴ്ചത്തെ കണക്കായ 20 ൽതന്നെ തുടരുന്നു. എറണാകുളം മെഡിക്കല്‍ കോളജില്‍നിന്ന് ഇന്നലെ ഏഴു പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 89 പേരെ നിരീക്ഷണപ്പട്ടികയില്‍നിന്ന് ഒഴിവാക്കുകയുംചെയ്തു. അതേസമയം പുതുതായി അഞ്ചു പേരെ കൂടി എറണാകുളം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. 278 പേരെ കൂടി വീടുകളില്‍ നിരീക്ഷണത്തിലുമാക്കി. ആശുപത്രികളില്‍ നിലവി ൽ നിരീക്ഷണത്തിലുള്ളവരുടെ ആകെയെണ്ണം 32 ആണ്. ഇതില്‍ 24 പേര് മെഡിക്കല്‍ കോളജിലും എട്ടു പേര് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലുമാണുള്ളത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3463 ആണ്. ഇതുവരെയായി ജില്ലയില്‍ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ ആകെ എണ്ണം 7645 ആണ്.…
Read Moreകോവിഡ് കാലത്തും സർക്കാരിന്റെ വാക്കിന് പുല്ലുവില; ജനത്തെ വലച്ച് വിപണിയിൽ തീവില
കൊച്ചി: വിപണിയിൽ വിലക്കയറ്റമുണ്ടാകില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വൻ വിലക്കയറ്റമാണ് ഇന്നലെ കണ്ടത്. ഏറ്റവും കൂടുതൽ വിലക്കയറ്റമുണ്ടായത് ചെറിയ ഉള്ളിക്കായിരുന്നു. കഴിഞ്ഞ ആഴ്ച 60-65 രൂപ ചില്ലറവിലയുണ്ടായിരുന്ന ഉള്ളിക്ക് ഇന്നലെ 100 മുതൽ 120 രൂപവരെയാണ് ഈടാക്കിയത്. വലിയ പയറിന് (വെള്ളിപ്പയർ) 32-40 ചില്ലറവിലയുണ്ടായിരുന്നത് 60 രൂപ മുതൽ 80 രൂപ വരെയായി. കഴിഞ്ഞ ആഴ്ച 32-36 രൂപയുണ്ടായിരുന്ന മുരിങ്ങക്കോൽ വില ഇന്നലെ 46മുതൽ 52 വരെയായിരുന്നു. ഉരുളക്കിഴങ്ങിന് കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് കിലോഗ്രാമിന് എട്ടു രൂപ ഇന്നലെ കൂടുതലായിരുന്നു. 25-30 രൂപയായിരുന്ന തക്കാളിക്ക് ഇന്നലെ 40 രൂപ മുതൽ 50 രൂപ വരെ പലയിടത്തും ഈടാക്കി. 32 രൂപ വിലയുണ്ടായിരുന്ന ബീറ്റ്റൂട്ട് ഇന്നലെ പലരും 52 രൂപ മുതൽ 60 രൂപയ്ക്കുവരെയാണ് വിറ്റത്. 40 രൂപ വിലയുണ്ടായിരുന്ന ചേനയ്ക്ക് 50 രൂപയായി. സവോളയ്ക്കും കിലോഗ്രാമിന് നാലു രൂപയോളം…
Read Moreഎട്ടിന്റെ പണിയുമായി നാട്ടുകാർ…! മാവേലി സ്റ്റോറിൽ തൊഴിലാളികളുടെ കൂലി തർക്കം; ഒടുവിൽ സഹികെട്ട നാട്ടുകാർ ചെയ്തത് കണ്ട് ‘എന്തോപോയ അണ്ണാനെപ്പോലെ’ തൊഴിലാളികൾ… ഏലൂരിൽ നടന്ന സംഭവകഥയിങ്ങനെ…
ഏലൂർ: മഞ്ഞുമ്മൽ മാവേലി സ്റ്റോറിൽ ലോഡിറക്കുന്നതു സംബന്ധിച്ച് കുറച്ചു ദിവസങ്ങളായി നിലനിൽക്കുന്ന തർക്കത്തെത്തുർന്ന് നാട്ടുകാർ ലോഡ് ഇറക്കി. ഒരു തവണ ഇവിടത്തെ ജീവനക്കാരൻ തെറ്റി നൽകിയ കൂലി തുടർന്നും ലഭിക്കണമെന്ന് ഐഎൻടിയുസി തൊഴിലാളികൾ ആവശ്യപ്പെട്ടതോടെ ഇവിടേക്ക് വരുന്ന ലോഡുകൾ ഈ വിഭാഗം തൊഴിലാളികൾ ഇറക്കാറില്ല. തെറ്റായി നൽകിയ അധിക പണം ജീവനക്കാരന്റെ പക്കൽനിന്നു ഡിപ്പാർട്ടുമെന്റ് തിരികെ പിടിക്കുകയും ചെയ്തതോടെ അംഗീകൃത കൂലി മാത്രമേ നൽകാൻ കഴിയൂവെന്ന് മാവേലി സ്റ്റോർ ജീവനക്കാർ അറിയിച്ചതിനാലാണ് ലോഡ് ഇനി ഇറക്കില്ലെന്ന് തൊഴിലാളികൾ തീരുമാനിച്ചത്. നഗരസഭാ ഭരണാധികാരികളോട് മാവേലി സ്റ്റോർ ജീവനക്കാർ സഹായം അഭ്യർഥിച്ചതോടെ ചുമട്ടുതൊഴിലാളി യൂണിയൻ നേതാക്കളുമായി കൗൺസിലർമാർ സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പരിഹാരമാകാത്തതിനാലാണ് പൊതുജന താൽപര്യപ്രകാരം ജനപ്രതിനിധികളും യുവജന സംഘടനകളും ചേർന്ന് ലോഡ് ഇറക്കിയത്. കോവിഡിന്റെ സാഹചര്യത്തിൽ ജനം സാധനങ്ങൾക്കായി നെട്ടോട്ടം ഓടുമ്പോൾ സധാരണക്കാരുടെ ആശ്രയമായ മാവേലി സ്റ്റോറിൽ…
Read More