ഒരു നേരത്തെ ആഹാരത്തിനുപോലും വഴിയില്ല; ലോക്ക് ഡൗണിൽ ജീവിതം വഴിമുട്ടി ലോട്ടറി ജീവനക്കാർ; ദുരിതം പങ്കുവെച്ച് ബാലമുരുകൻ

ആ​ലു​വ: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യു​ടെ വ്യാ​പ​ന​ത്തി​ൽ ജീ​വി​തം വ​ഴി​മു​ട്ടി ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ർ. ലോ​ട്ട​റി വി​ൽ​പ​ന പൂ​ർ​ണ​മാ​യി നി​ർ​ത്തി​വ​ച്ച​തോ​ടെ അ​ന്ന​ന്ന​ത്തെ അ​ന്ന​ത്തി​നു വ​ഴി​കാ​ണാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ഇ​വ​ർ. കീ​ഴ്മാ​ട് കു​ട്ട​മ​ശേ​രി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ർ​ഷ​ങ്ങ​ളാ​യി ലോ​ട്ട​റി വി​റ്റു ജീ​വി​ക്കു​ന്ന കാ​ഴ്ച​യു​ടെ പ​രി​മി​തി​യു​ള്ള മൂ​ന്നാ​ർ പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി ബാ​ല​മു​രു​ക​ൻ ജീ​വി​തം വ​ഴി​മു​ട്ടി​യ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രി​ൽ ഒ​രാ​ളാ​ണ്. അ​ന്ധ​ത​യെ തോ​ൽ​പി​ച്ചു ഫ​സ്റ്റ് ക്ലാ​സോ​ടെ ബി​എ​ഡ് പാ​സാ​യ ബാ​ല​മു​രു​ക​ൻ ത​നി​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അ​ധ്യാ​പ​ക​ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ് ലോ​ട്ട​റി വി​ൽ​പ​ന​യി​ലേ​ക്കു ക​ട​ന്ന​ത്. കീ​ഴ്മാ​ട് അ​ന്ധ​വി​ദ്യാ​ല​യ​ത്തി​നു കീ​ഴി​ലാ​യി​രു​ന്നു പ​ഠ​നം. ഇ​പ്പോ​ൾ കു​ന്നും​പു​റ​ത്ത് ഒ​റ്റ​യ്ക്കു വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്നു. ലോ​ട്ട​റി വി​ൽ​പ​ന നി​ല​ച്ച​തോ​ടെ അ​ന്ന​ന്ന​ത്തെ ചെ​ല​വി​നു വ​ക ക​ണ്ടെ​ത്താ​ൻ ഈ ​നാ​ൽ​പ​ത്തി​നാ​ലു​കാ​ര​നു സാ​ധി​ക്കു​ന്നി​ല്ല. ഹോ​ട്ട​ലു​ക​ൾ അ​ട​ച്ച​തോ​ടെ ഭ​ക്ഷ​ണം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടെ​ന്നു ബാ​ല​മു​രു​ക​ൻ പ​റ​യു​ന്നു. മി​ക്ക ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രു​ടെ അ​വ​സ്ഥ​യും ഇ​താ​ണെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു.

Read More

വീട്ടിൽ ലോക്കായിരുന്നില്ല;നിരോധനാജ്ഞയിൽ കൃഷിത്തോട്ടം പ​രി​പാ​ലി​ച്ച് എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളിയും കുടുംബവും

മൂ​വാ​റ്റു​പു​ഴ: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പു​റ​ത്തി​റ​ങ്ങാ​തെ ത​ന്‍റെ കൃ​ഷി​ക​ൾ പ​രി​പാ​ലി​ക്കു​ക​യാ​ണ് എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ. ഒ​ഴി​വ് സ​മ​യ​ങ്ങ​ളിൽ മടികൂടാതെ കൃ​ഷി​ക്കാ​യി സമയം കണ്ടെത്താറു ള്ള ഇദ്ദേഹത്തിനു നി​രോ​ധ​നാ​ജ്ഞ ഒരർഥത്തിൽ അനുഗ്രഹമാ യി. മൂ​വാ​റ്റു​പു​ഴ പ​ണ്ട​പ്പി​ള്ളി​യി​ലെ വീ​ട്ടി​ൽ സ്വ​ന്ത​മാ​യി പ​രി​പാ​ലി​ച്ചു​പോ​രു​ന്ന ജാ​തി​ത്തോ​ട്ടത്തിൽ എംഎൽഎയും ഭാ​ര്യ മ​റി​യാ​മ്മ​യും പണിക്ക് ഇ​റ​ങ്ങി​യ​പ്പോ​ൾ മ​ക്ക​ളാ​യ സാ​റ​യും സെ​ബാ​സ്റ്റ്യ​നും സാ​മു​വേ​ലും മ​ടി​ക്കാ​തെ കൂ​ടെ​യി​റ​ങ്ങി.

Read More

എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ ലോ​ക്ക്ഡൗ​ണും നി​രോ​ധ​നാ​ജ്ഞ​യും; പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ്; 69 പേർക്കെതിരേ കേസെടുത്തു

കൊ​ച്ചി: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണും എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ​യും പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ കൂ​ടു​ത​ല്‍ ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നും കാ​റു​ക​ളി​ല്‍ ര​ണ്ടു പേ​രും ബൈ​ക്കി​ല്‍ ഒ​രാ​ളും മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു. ജി​ല്ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ നി​ല​വി​ല്‍​വ​ന്ന ഇ​ന്ന​ലെ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ 69 പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ച്ചി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ 47 പേ​ര്‍​ക്കെ​തി​രേ​യും റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ 22 പേ​ര്‍​ക്കെ​തി​രേ​യു​മാ​ണു കേ​സെ​ടു​ത്ത​ത്. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി​യാ​ണു പ​രി​ശോ​ധ​ന​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read More

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം നി​ശ്ചലം; ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി

നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം ബു​ധ​നാ​ഴ്ച മു​ത​ൽ നി​ശ്ച​ല​മാ​കും. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്നു ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി. കോ​വി​ഡ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യോ​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മും​ബൈ​യി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​മാ​ണ് അ​വ​സാ​ന​മാ​യി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. കോ​വി​ഡ്-19 വ്യാ​പ​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Read More

കൊ​റോ​ണ​ക്കാ​ല​ത്തും പീ​റ്റ​ർ അ​ന്ന​വും സ്നേ​ഹ​വും വി​ള​മ്പും

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: വി​ശ​ന്നി​രി​ക്കു​ന്ന രോ​ഗി​ക​ളെ​യും അ​വ​ശ​രെ​യും തേ​ടി ഈ ​കൊ​റോ​ണ​ക്കാ​ല​ത്തും പീ​റ്റ​റെ​ത്തും. ന​ല്‍​കാ​ന്‍ ഭ​ക്ഷ​ണം മാ​ത്ര​മ​ല്ല, പ​രി​ച​രി​ക്കാ​ന്‍ സ്നേ​ഹ​മു​ള്ള ഹൃ​ദ​യ​വു​മാ​യാ​ണ് ഈ ​അ​റു​പ​തു​കാ​ര​ന്‍റെ സ​ഞ്ചാ​രം. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ര്‍​ക്കു കെ.​ജെ. പീ​റ്റ​ര്‍ എ​ന്ന ഈ ​മ​നു​ഷ്യ​സ്നേ​ഹി​യെ കാ​ണാ​തെ പോ​കാ​നാ​വി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വി​ട​ത്തെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും നാ​ലു​നേ​ര​വും ഭ​ക്ഷ​ണം സൗ​ജ​ന്യ​മാ​യി ന​ല്‍​കി​വ​രു​ന്ന പ​ദ്ധ​തി ര​ണ്ടു പ​തി​റ്റാ​ണ്ട​ടു​ക്കു​ക​യാ​ണ്. കോ​വി​ഡ് രോ​ഗ​ഭീ​തി​യു​ടെ ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും ആ​ശു​പ​ത്രി​യി​ല്‍ പ​തി​വു​പോ​ലെ പീ​റ്റ​റും കൂ​ട്ട​രു​മെ​ത്തു​ന്നു; സ്നേ​ഹ​വും കാ​രു​ണ്യ​വും ചാ​ലി​ച്ചൊ​രു​ക്കി​യ ഭ​ക്ഷ​ണം പ​ങ്കു​വ​ച്ചു ന​ല്‍​കു​ന്നു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ദി​വ​സ​വും 400-500 പേ​ർ​ക്കാ​ണ് പീ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റോ​സ​റി ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. രോ​ഗി​ക​ള്‍​ക്കു നാ​ലു നേ​ര​വും മ​റ്റു​ള്ള​വ​ര്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ല്‍​കു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും സു​മ​ന​സു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണു ഭ​ക്ഷ​ണം ത​യാ​റാ​ക്കി എ​ത്തി​ക്കു​ന്ന​ത്. വി​വി​ധ സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും പ​ദ്ധ​തി​യി​ല്‍ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഓ​ച്ച​ന്തു​രു​ത്തി​ലു​ള്ള വീ​ട്ടി​ല്‍ ഭാ​ര്യ ലീ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍…

Read More

കോ​വി​ഡ് 19: കാ​ര​ചെ​മ്മീ​ൻ ക​യ​റ്റു​മ​തി​യും പ്ര​തി​സ​ന്ധി​യി​ല്‍ ; ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ സം​ഭ​ര​ണം നി​ര്‍​ത്തി​വയ്​ക്കും

വൈ​പ്പി​ന്‍: കോ​വി​ഡ് 19 ഭീ​ഷ​ണി​യി​ല്‍ ഞ​ണ്ടു​ക​ളു​ടെ ക​യ​റ്റു​മ​തി ത​ട​സ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ കാ​ര​ചെ​മ്മീ​ന്‍ ക​യ​റ്റു​മ​തി​യും സ്തം​ഭി​ക്കു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഇ​ന്നു മു​ത​ല്‍ ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ ചെ​മ്മീ​ന്‍ ക​ര്‍​ഷ​ക​രി​ല്‍ നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ക​ളിൽനിന്നും കാ​രചെ​മ്മീ​ന്‍ വാ​ങ്ങു​ന്ന​ത് നി​ര്‍​ത്തി​വയ്ക്കുക​യാ​ണ്. ചെ​റു​കി​ട​ക്കാ​രി​ല്‍നി​ന്നും കാ​ര​ചെ​മ്മീ​നു​ക​ള്‍ ശേ​ഖ​രി​ച്ചി​രു​ന്ന ഏ​ജ​ന്‍​സി​ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ നിർത്തിവയ്ക്കൽ.​ ത​ല്‍​ക്കാ​ലം 31 വ​രെ​യാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് അ​നി​ശ്ചി​ത​മാ​യി നീ​ളാ​നാ​ണ് സാ​ധ്യ​ത. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള ഏ​ജ​ന്‍​സി​യാ​ണ് കേ​ര​ള​ത്തി​ല്‍നി​ന്നും കാ​ര ചെ​മ്മീ​ന്‍ വ്യാ​പ​ക​മാ​യി ശേ​ഖ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വ​രെ ത​ട​സ​മൊ​ന്നും ഇ​ല്ലാ​തെ ത​മി​ഴ്‌​നാ​ട് ഏ​ജ​ന്‍​സി​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ നി​ന്നും കാ​ര​ചെ​മ്മീ​ന്‍ ക​യ​റ്റി​ക്കൊ​ണ്ട് പോ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ഇ​ന്ന​ലെ​യാ​ണ് വീ​ണ്ടും ഇ​വ​ര്‍ ലോ​ഡ് എ​ടു​ക്കാ​ന്‍ എ​ത്തി​യ​ത്. ഏ​ജ​ന്‍​സി​ക​ള്‍ പ്രാ​ദേ​ശി​ക വി​പ​ണി​യി​ല്‍നി​ന്നും പി​ന്‍​വാ​ങ്ങു​ന്ന​തി​നു മു​മ്പാ​യി ത​ന്നെ ചെ​മ്മീ​നി​ന്‍റെ വി​ല​യും ഇടിഞ്ഞു. ഒ​രു കി​ലോ തൂക്കം വരുന്ന കാ​ര​ചെ​മ്മീ​നി​ന്‍റെ വി​ല ശ​നി​യാ​ഴ്ച വ​രെ കിലോഗ്രാമിന് 1200 രൂ​പ​യാ​യി​രു​ന്നു. എ​ന്നാ​ല്‍…

Read More

നെ​ടു​മ്പാ​ശേ​രി​യി​ൽ കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്ക് സ​ഹ​ക​രി​ക്കാ​ത്ത യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ്-19 പ​രി​ശോ​ധ​ന​യു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത യാ​ത്ര​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ലാ​മി അ​റ​യ്ക്ക​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​തു​വ​രെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം പേ​രെ​യാ​ണ് കൊ​റോ​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​ത്. അ​ന്താ​രാ​ഷ്ട്ര, ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള രാ​ജ്യാ​ന്ത​ര സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

Read More

വി​ല​ക്ക് ലം​ഘി​ച്ച് കൊ​ച്ചി​യി​ൽ ബ​ജ​റ്റ് സ​മ്മേ​ള​നം; മ​ന്ത്രി​യു​ടെ അ​നു​മ​തി​യു​ണ്ടെ​ന്ന് മേ​യ​ർ

കൊ​ച്ചി: കോ​വി​ഡ് വൈ​റ​സ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ക​ള​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച വി​ല​ക്ക് ലം​ഘി​ച്ച് കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ൽ ബ​ജ​റ്റ് സ​മ്മേ​ള​നം. 73 അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​മാ​ണ് ഇ​ന്ന് ചേ​ർ​ന്ന​ത്. അ​തേ​സ​മ​യം, യോ​ഗം ചേ​രു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി അ​നു​മ​തി ന​ൽ​കി എ​ന്നാ​ണ് മേ​യ​ർ സൗ​മി​നി ജെ​യി​ൻ വ്യ​ക്ത​മാ​ക്കി​യ​ത്. കോ​വി​ഡ് 19 ഭീ​തി നി​ല​നി​ൽ​ക്കെ ആ​ളു​ക​ൾ കൂ​ടി​ച്ചേ​ര​രു​തെ​ന്ന് ക​ള​ക്ട​ർ എ​സ്.​സു​ഹാ​സ് ക​ർ‍​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു യോ​ഗം. അ​തേ​സ​മ​യം, കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം വ​ർ​ധി​ച്ചു വ​രു​ന്ന ആ​ശ​ങ്ക​യ്ക്കി​ട​യി​ലാ​ണ് നാ​ടും ന​ഗ​ര​വു​മെ​ന്ന് മേ​യ​ർ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ന്‍റെ ആ​മു​ഖ​മാ​യി പ​റ​ഞ്ഞു. ആ​ശ​ങ്ക വേ​ണ്ട, ജാ​ഗ്ര​ത​യും ക​രു​ത​ലും മ​തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ജ​ന​ങ്ങ​ളോ​ട് പ​റ​ഞ്ഞി​ട്ടു​ള്ള​ത്. ഈ ​നി​ർ​ദേ​ശ​ങ്ങ​ളെ പാ​ലി​ച്ചാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം കൂ​ടു​ന്ന​തെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

Read More

ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ വാ​ങ്ങാ​ന്‍ ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റെ​ന്ന് ഹൈ​ബി ഈ​ഡ​ന്‍

കൊ​ച്ചി: കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍ അ​ട​ക്ക​മു​ള്ള അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​മു​ള്ള യ​ന്ത്ര സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങാ​ന്‍ എം​പി ഫ​ണ്ടി​ല്‍​നി​ന്നും ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ച​താ​യി ഹൈ​ബി ഈ​ഡ​ന്‍ എം​പി വ്യ​ക്ത​മാ​ക്കി. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ​രി​മി​തി​ക​ള്‍​ക്കു​ള്ളി​ല്‍​നി​ന്നു ത​ന്നെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​രും മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​മാ​ണു കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം വ​ന്നാ​ല്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം​പി ഫ​ണ്ടി​ല്‍​നി​ന്നും തു​ക അ​നു​വ​ദി​ക്കു​ന്ന​തെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ എം​പി പ​റ​ഞ്ഞു. അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് യ​ന്ത്ര സാ​മാ​ഗ്രി​ക​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍, എം​പി​മാ​രു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ന്‍റെ ജി​ല്ല​യി​ലെ ന​ട​ത്തി​പ്പ് ചു​മ​ത​ല​ക്കാ​ര​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്ത​മാ​ക്കി.

Read More

ഓ​ട്ടം ജീ​വ​ൻ പ​ണ​യം​വ​ച്ച്; ശമ്പളം കിട്ടിയിട്ടു 2 മാ​സം; 108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ ക​ഷ്ട​ത്തി​ൽ

നെ​ടു​മ്പാ​ശേ​രി: കോ​വി​ഡ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജീ​വ​ന്‍ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി രോ​ഗി​ക​ളെ​യും രോ​ഗല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കാ​ന്‍ രാ​പ​ക​ലി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്ന ‘108 ആം​ബു​ല​ന്‍​സി​ലെ ‘ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി ശ​മ്പ​ള​മി​ല്ല. അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നും വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന​ട​ക്കം കോ​വി​ഡ് രോ​ഗല​ക്ഷ​ണ​മു​ള്ള​വ​രെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളി​ല്‍ എ​ത്തി​ക്കാ​നും സ​ദാ സ​മ​യ​വും ജാ​ഗ്ര​ത​യി​ലാ​ണ് ഇ​വ​ര്‍. കോ​വി​ഡ് 19 ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച​തോ​ടെ 108 ആം​ബു​ല​ന്‍​സി​ന്‍റെ ക​രാ​ര്‍ ക​മ്പ​നി​യാ​യ ജി​വി​കെ​ഇ​എം​ആ​ര്‍​ഐ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന 30 ആം​ബു​ല​ന്‍​സു​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ചി​രു​ന്ന​ത്. രോ​ഗം സം​ശ​യി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ തൃ​ശൂ​രി​ല്‍നി​ന്ന് 10 ആം​ബു​ല​ന്‍​സു​ക​ള്‍ കൂ​ടി എ​ത്തി​ച്ചു. ഇ​പ്പോ​ള്‍ 40 ആം​ബു​ല​ന്‍​സു​ക​ളാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ഈ ​ആം​ബു​ല​ന്‍​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് ശ​മ്പ​ളം കി​ട്ടി​യി​ട്ട് ഇ​ന്നേ​ക്ക് ര​ണ്ടു മാ​സം പി​ന്നി​ടു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി 21 നാ​ണ് ഇ​വ​ര്‍​ക്ക് അ​വ​സാ​ന​മാ​യി ക​മ്പ​നി​യി​ല്‍നി​ന്നു ശ​മ്പ​ളം ല​ഭി​ച്ച​തെ​ന്നു…

Read More