പറവൂർ: അറ്റക്കുറ്റപ്പണിക്കിടെ കുടിവെള്ള പൈപ്പെന്നു കരുതി 11 കെവി ഭൂഗർഭ വൈദ്യുതി കേബിൾ തുളച്ചതിനെത്തുടർന്നു തൊഴിലാളിക്കു ഷോക്കേറ്റു. കൂട്ടുകാട് സ്വദേശി വിൻസെന്റിനാണ് ഷോക്കേറ്റത്. വടക്കേക്കര വൈദ്യുതി സെക്ഷനിലെ കുഞ്ഞിത്തൈയിൽ റോഡിനടിയിൽ കൂടി കടന്നുപോകുന്ന 11 കെവി വൈദ്യുതി കേബിളാണ് ഡ്രില്ലർ ഉപയോഗിച്ചു നടത്തിയ അറ്റക്കുറ്റപ്പണിക്കിടെ അബദ്ധത്തിൽ തുളച്ചത്. സമീപത്തെ വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി വാട്ടർ അഥോറിറ്റിയുടെ കരാർ തൊഴിലാളികൾ ഡ്രിൽ ചെയ്യുന്നതിനിടെ പൈപ്പാണെന്നു കരുതി കേബിളിൽ കപ്ലിംഗ് പിടിപ്പിച്ചശേഷം ഡ്രില്ലിംഗ് മെഷിൻ ഉപയോഗിച്ചു തുളയിടുകയായിരുന്നു. വിൻസെന്റ് ഷോക്കേറ്റ് തെറിച്ചുവീണതോടെയാണ് വൈദ്യുതി കേബിളാണെന്നു മനസിലായത്. കേബിളിന്റെ പുറംഭാഗത്തെ എർത്ത് കോട്ടിംഗിൽനിന്നു നേരിയ ഷോക്കേറ്റപ്പോൾതന്നെ തെറിച്ചുവീണതുകൊണ്ട് തൊഴിലാളി രക്ഷപ്പെടുകയായിരുന്നു. വിൻസെന്റിനെ ആശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സ നൽകി. ശുദ്ധജലപൈപ്പും വൈദ്യുതി കേബിളും സമാന്തരമായിട്ടാണ് ഈഭാഗത്തുണ്ടായിരുന്നത്. വടക്കേക്കര വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അനിലിന്റെ മേൽനോട്ടത്തിൽ പിന്നീട് കേബിൾ കൂട്ടിയോജിപ്പിച്ച്…
Read MoreCategory: Kochi
കുടിവെള്ള പൈപ്പെന്നു കരുതി തുളച്ചത് ഭൂഗർഭ വൈദ്യുതി കേബിൾ; തൊഴിലാളിക്കു ഷോക്കേറ്റു ;പറവൂരിൽ നടന്ന സംഭവം ഞെട്ടിക്കുന്നത്
പറവൂർ: അറ്റക്കുറ്റപ്പണിക്കിടെ കുടിവെള്ള പൈപ്പെന്നു കരുതി 11 കെവി ഭൂഗർഭ വൈദ്യുതി കേബിൾ തുളച്ചതിനെത്തുടർന്നു തൊഴിലാളിക്കു ഷോക്കേറ്റു. കൂട്ടുകാട് സ്വദേശി വിൻസെന്റിനാണ് ഷോക്കേറ്റത്. വടക്കേക്കര വൈദ്യുതി സെക്ഷനിലെ കുഞ്ഞിത്തൈയിൽ റോഡിനടിയിൽ കൂടി കടന്നുപോകുന്ന 11 കെവി വൈദ്യുതി കേബിളാണ് ഡ്രില്ലർ ഉപയോഗിച്ചു നടത്തിയ അറ്റക്കുറ്റപ്പണിക്കിടെ അബദ്ധത്തിൽ തുളച്ചത്. സമീപത്തെ വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ നൽകുന്നതിനായി വാട്ടർ അഥോറിറ്റി കരാർ തൊഴിലാളികൾ ഡ്രിൽ ചെയ്യുന്നതിനിടെ പൈപ്പാണെന്നു കരുതി കേബിളിൽ കപ്ലിംഗ് പിടിപ്പിച്ചശേഷം ഡ്രില്ലിംഗ് മെഷിൻ ഉപയോഗിച്ചു തുളയിടുകയായിരുന്നു. വിൻസെന്റ് ഷോക്കേറ്റ് തെറിച്ചുവീണതോടെയാണ് വൈദ്യുതി കേബിളാണെന്നു മനസിലായത്. കേബിളിന്റെ പുറംഭാഗത്തെ എർത്ത് കോട്ടിംഗിൽനിന്നു നേരിയ ഷോക്കേറ്റപ്പോൾതന്നെ തെറിച്ചുവീണതുകൊണ്ട് തൊഴിലാളി രക്ഷപ്പെടുകയായിരുന്നു. വിൻസെന്റിനെ ആശുപത്രിയിൽ പ്രവേശിച്ച് പ്രാഥമിക ചികിത്സ നൽകി. ശുദ്ധജലപൈപ്പും വൈദ്യുതി കേബിളും സമാന്തരമായിട്ടാണ് ഈഭാഗത്തു പോയിരുന്നത്. വടക്കേക്കര വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ അനിലിന്റെ മേൽനോട്ടത്തിൽ പിന്നീട് കേബിൾ…
Read Moreഎറണാകുളം കൊറോണ കോൾ സെന്ററിൽ സേവനങ്ങളുമായി ജയ് ഭാരത് കോളജ് വിദ്യാർഥികൾ
പെരുമ്പാവൂർ: എറണാകുളം ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കോവിഡ് 19 പ്രതിരോധ കൺട്രോൾ റൂമിൽ രണ്ടു ഷിഫ്റ്റുകളിലായി കോൾ സെന്ററിൽ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് ജയ് ഭാരത് കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥികളാണ്. കോവിഡിന്റെ ലക്ഷണങ്ങൾ, നിരീക്ഷണ കാലാവധി, വിദേശത്തുനിന്നെത്തുന്ന ബന്ധുക്കളുടെ നിരീക്ഷണം തുടങ്ങിയ പൊതുജനങ്ങളുടെ വിവിധ സംശയങ്ങൾക്ക് അനുയോജ്യമായ നിർദേശങ്ങൾ നൽകി ഭീതിയകറ്റുകയാണ് ഇതിന്റെ പ്രവർത്തന ലക്ഷ്യം. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും വൈകീട്ട് 6 മുതൽ രാത്രി 9 വരെയുമാണ് ഷിഫ്റ്റ്.ഐസൊലേഷനിലും വീടുകളിലും തുടരുന്ന വ്യക്തികളുടെ ഓരോ ദിവസത്തെയും ആരോഗ്യ നിലവാരം വിലയിരുത്താനായി വിളിച്ച് അന്വേഷിക്കുകയും ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാനും, ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് സേവനങ്ങൾ ഫോണിലൂടെ ലഭ്യമാക്കാനുമുള്ള പ്രവർത്തനങ്ങൾ കൺട്രോൾ റൂമിലെ സർവൈലൻസ് ടീമിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. സമ്പർക്ക വിലക്കിൽ കഴിയുന്നവരെ നിരീക്ഷിക്കാനും അവരെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുവാനും പ്രവർത്തിക്കുന്ന ടീമിൽ ഡോക്ടർമാർ, കൗൺസിലർമാർ,…
Read Moreതടവുകാർക്കും മുൻകരുതൽ; ആലുവ സബ് ജയിൽ ഐസൊലേഷൻ വാർഡാക്കും; നടപടികളുടെ ഭാഗമായി തടവുകാരെ മാറ്റിപാർപ്പിച്ചു
ആലുവ: തടവുകാർക്ക് കോവിഡ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ താമസിപ്പിക്കാനായി മുൻകരുതലെന്ന നിലയിൽ ആലുവ സബ് ജയിൽ ഐസൊലേഷൻ വാർഡ് ആക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഇന്നലെ ആലുവ സബ് ജയിലിൽ നിലവിലുണ്ടായിരുന്ന 65 തടവുകാരെയും വിവിധ ജയിലുകളിലേക്ക് മാറ്റി. ഇന്ന് ഡോക്ടർമാരെത്തി പരിശോധിച്ച് ഐസൊലേഷൻ വാർഡിന് യോഗ്യമാണെന്ന് ഉറപ്പാക്കും. എറണാകുളം ജില്ലാ ജയിൽ, മട്ടാഞ്ചേരി, മൂവാറ്റുപുഴ, തൊടുപുഴ, വിയ്യൂർ ജെയിലുകളിലേക്കായിട്ടാണ് തടവുകാരെ എത്തിച്ചത്. മൂന്ന് പോലീസ് ബസുകളിലായാണ് തടവുകാരെ കൊണ്ടുപോയത്. ആദ്യം വിയ്യൂരിലേക്കും തൊടുപുഴയിലേക്കും മൂവാറ്റുപുഴയിലേക്കുമുള്ള തടവുകാരെയാണ് കൊണ്ടുപോയത്. ഈ ബസുകൾ തിരിച്ചെത്തിയ ശേഷം ജില്ലാ ജയിലിലേക്കും മട്ടാഞ്ചേരിയിലേക്കും ബാക്കിയുള്ളവരെയും കൊണ്ടുപോയി. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ തുടങ്ങിയ നാല് ജില്ലകൾ അടങ്ങുന്നതാണ് ജയിൽ വകുപ്പിന്റെ മധ്യമേഖല. ഈ ജില്ലയിലെ തടവുപുള്ളികളെ ഉദ്ദേശിച്ചാണ് ആലുവയിൽ ഐസൊലേഷൻ വാർഡ് വരുന്നത്. ആലുവ സബ് ജയിലിലെ കാന്റീൻ ബ്ലോക്ക് പൊളിച്ച് പുതിയ…
Read Moreഅഴിമതിയാരോപണം, പൊതുപ്രവർത്തകരോട് മോശമായ പെരുമാറ്റം; 24 മണിക്കൂറിനുള്ളിൽ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റി സബ് കളക്ടർ
വൈപ്പിൻ: അഴിമതിക്കെതിരേ പ്രതികരിച്ച പൊതുപ്രവർത്തകരോട് മോശമായി പെരുമാറിയ വില്ലേജ് ഓഫീസറെ 24 മണിക്കൂറിനുള്ളിൽ സബ്കളക്ടർ സ്ഥലം മാറ്റി. പുതുവൈപ്പ് വില്ലേജ് ഓഫീസർ പി.വി. അശോകനെയാണ് സ്ഥലം മാറ്റിയത്. കൊച്ചി തഹസിൽദാരുടെ ഫോണ്‍ സന്ദേശം വഴിയുള്ള റിപ്പോർട്ടിലാണ് നടപടി. കാക്കനാട് എൻഎച്ച് നന്പർ വണ്‍ പൊന്നുംവില സ്പെഷൽ തഹസിൽദാരുടെ കാര്യാലയത്തിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. പകരം പുതുവൈപ്പ് വില്ലേജ് ഓഫീസറായി റവന്യൂ ഇൻസ്പെക്ടർ രുമ കെ. സ്വാമിയെ ഇന്നലെ തന്നെ നിയമിച്ചു. പുതുവൈപ്പ് വില്ലേജ് ഓഫീസ് കേന്ദ്രീകരിച്ച് അഴിമതിനടക്കുന്നത് സംബന്ധിച്ച് സിപിഐ മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ് മറ്റ് നേതാക്കാളായ ഡെനിസണ്‍ കോമത്ത്, പി.എസ്. ഷാജി എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഈ അടുത്ത് ഒരു പൊസഷൻ സർട്ടിഫിക്കറ്റിനായി ഒരു ഇടനിലക്കാരൻ മൂന്ന് ലക്ഷം രൂപ അപേക്ഷകനോട് ചോദിച്ചെന്ന് ആരോപണത്തെക്കുറിച്ചാണ് നേതാക്കൾ ചോദിച്ചത്. എന്നാൽ ഇദ്ദേഹമാകട്ടെ പൊതുപ്രവർത്തകരെ തിരിച്ചറിഞ്ഞിട്ടും വളരെ…
Read Moreആമ്പല്ലൂരിർ മാലിന്യ സംസ്കരണ പ്ലാന്റിന്റെ അടിഭാഗം ദ്രവിച്ച പുകക്കുഴൽ അപകഭീഷണിയാകുന്നു
ആമ്പല്ലൂർ: മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുകക്കുഴൽ ദ്രവിച്ചിരിക്കുന്നത് അപകട ഭീഷണിയെന്ന് പരാതി. ആമ്പല്ലൂർ ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള മില്ലുങ്കൽ അഗ്രോമാർട്ട് പരിസരത്തുള്ള മാലിന്യ സംസ്കരണ പ്ലാന്റിന്റെ പുകക്കുഴലിന്റെ അടിഭാഗമാണ് ജനസുരക്ഷയ്ക്ക് ഭീഷണിയുളവാക്കും വിധത്തിൽ ദ്രവിച്ചു നിൽക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി ആമ്പല്ലൂർ ജാഗ്രതാസമിതിയാണ് പഞ്ചായത്തിൽ പരാതി നൽകിയിരിക്കുന്നത്. അരയൻകാവ് മാർക്കറ്റിലും മില്ലുങ്കൽ മാർക്കറ്റിലും പത്തു വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് പ്ലാന്റുകൾ. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ജൈവ മാലിന്യങ്ങൾ സ്വീകരിച്ച് ഗ്യാസ് ഉത്പാദിപ്പിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച് വഴിവിളക്കുകൾ തെളിയിക്കുന്നതായിരുന്നു പദ്ധതി. ഏതാനും വർഷങ്ങൾ പ്രവർത്തിച്ച സംവിധാനം തകരാറിലാവുകയും അറ്റകുറ്റപ്പണി അസാധ്യമാകുകയും ചെയ്തു. വർഷങ്ങൾക്കു ശേഷം ഇപ്പോൾ പ്ലാന്റ് ബയോഗ്യാസ് ഉത്പാദന ക്ഷമമാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. നിലവിൽ ഉപയോഗത്തിലില്ലാത്ത പുകക്കുഴൽ എത്രയും വേഗം അഴിച്ചുമാറ്റി അപകടഭീതി ഒഴിവാക്കണമെന്ന് ജാഗ്രതാസമിതി ആവശ്യപ്പെടുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും ജനവാസ കേന്ദ്രങ്ങൾക്കും ഭീഷണിയാണ് നിലവിൽ പുകക്കുഴൽ.
Read Moreഭൂഗർഭ വൈദ്യുത പദ്ധതി ; ആലുവയിൽ വഴി മുടക്കിയായി കേബിൾ റീലുകൾ
ആലുവ: ഭൂഗർഭ വൈദ്യുത പദ്ധതി താത്കാലികമായി നിർത്തിവച്ചതോടെ വഴിയിൽ പലയിടത്തായി ഇട്ടിട്ടുപോയ പോയ കേബിൾ റീലുകൾ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ശിവരാത്രി പ്രമാണിച്ച് നിർത്തിവച്ച പദ്ധതി പുനഃരാരംഭിക്കാൻ വൈകുന്നതാണ് യാത്രക്കാർക്കു വിനയായിരിക്കുന്നത്. ഏറെ തിരക്കേറിയ സീനത്ത് തിയറ്റർ കവലയി റോഡരികിലെ നടപ്പാതയിലുള്ള വലിയ കേബിൾ റീൽ കാരണം കാൽനടക്കാർ ഏറെ വിഷമിച്ചാണ് നടന്നു പോകുന്നത്. ഇവിടെ ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് രണ്ട് മാസം കഴിഞ്ഞിട്ടും വൈദ്യുതി ബോർഡോ വാട്ടർ അഥോറിറ്റിയോ നന്നാക്കാൻ തയാറായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു. പാലസ് റോഡിലും വൈദ്യുതി കേബിൾ റീലുകൾ അവിടവിടെയായി കിടക്കുകയാണ്. ശിവരാത്രി സമയത്ത് സന്ദർശകർക്ക് ഇവ ഏറെ ബുദ്ധിമുട്ടാണ്ടാക്കിയിരുന്നു. ജില്ലാ സർക്കാർ ആശുപത്രിക്കവലയിൽ ബസ് സ്റ്റോപ്പിനകത്താണ് കേബിളുകൾ എടുത്തിട്ടിരിക്കുന്നത്. പവർഹൗസ് റോഡിലെ ഫ്രണ്ട്ഷിപ് ജംഗ്ഷനിൽ കേബിളിനായി കുത്തിപ്പൊളിച്ച റോഡ് താറുമാറായി കിടക്കുകയുമാണ്. കാരോത്തുകുഴി ആശുപത്രിക്ക് സമീപവും ഇതുതന്നെയാണ് സ്ഥിതി.…
Read Moreമണലിനും മെറ്റലിനും കൃത്രിമക്ഷാമം; നിർമാണമേഖല സ്തംഭനാവസ്ഥയിൽ; പ്രതിഷേധവുമായി നാട്ടുകാർ
പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്തിലെ കരാര്‍ പണികള്‍ സ്തംഭനാവസ്ഥയില്‍. കൂവപ്പടി പഞ്ചായത്തിലെ ക്വാറി ഉടമകളും ക്രഷര്‍ ഉടമകളും മണലിനും, മെറ്റലിനും കൃത്രിമമായ ക്ഷാമം ഉണ്ടാക്കി ദിനം പ്രതി വില കൂട്ടുന്നു. മണലിന് 45 രൂപ മുതല്‍ 50 രൂപയും, മെറ്റലിന് 35 മുതല്‍ 40 രൂപ വരെയാണ് ഒരടിക്ക് ഈടാക്കുന്നത്. ഇതുമൂലം കരാര്‍ പണികള്‍ നടത്താനാവാത്ത അവസ്ഥയാണ്. നിയമ വിരുദ്ധമായി മറ്റ് ജില്ലകളിലേക്ക് ടോറസ് ഉള്‍പ്പെടെ വലിയ വണ്ടികളില്‍ രാത്രി കാലങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നു. 50 ടണ്‍ ഭാരം വരുന്ന ഈ വാഹനങ്ങള്‍ മൂലം റോഡില്‍കൂടിയുള്ള കുടിവെള്ള പൈപ്പുകള്‍ നിരന്തരം പൊട്ടുന്നതുമൂലം കുടിവെള്ള വിതരണം തടസപ്പെടുന്നു. വല്ലം ആലാട്ടുചിറ റോഡില്‍ ഇരു വശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന വന്‍കിട കൃഷറുകള് മൂലം പ്രദേശവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും ശ്വാസതടസം തുടങ്ങിയ പല രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നു. പൊല്യൂഷന്‍ ഡിപ്പാര്‍ട്ട് മെന്റിന്റെയും, വെഹിക്കിള്‍ ഡിപ്പാര്ട്ട്മെന്റെന്റെയും മൗന…
Read Moreകൊച്ചി കോർപറേഷനിലെ ഇ-ഗവേണ്‍സ് പാളി; കരാർ നീട്ടാനുള്ള തീരുമാനം മാറ്റി
കൊച്ചി: കൊച്ചി കോർപറേഷനിലെ ഇ ഗവേൺസ് സംവിധാനം പൂർണതോതിൽ നടപ്പാക്കാത്ത ടിസിഎസ് കന്പനിക്കു കരാർ നീട്ടിനൽകാനുള്ള ഭരണപക്ഷ തീരുമാനം പ്രതിപക്ഷ ഇടപെടലിനെത്തുടർന്നു മാറ്റിവച്ചു. എട്ടു കോടി രൂപ കൈപ്പറ്റിയിട്ടും ഇ ഗവേണ്‍സ് സംവിധാനം വിജയകരമായ നടപ്പാക്കാൻ ടിസിഎസിനു സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷം തീരുമാനത്തെ എതിർത്തത്. എന്നാൽ തദ്ദേശ സ്വയംഭരണവകുപ്പിനു കീഴിലുള്ള ഇൻഫർമേഷൻ കേരള മിഷന് (ഐകെഎം) കരാർ കൈമാറാനുള്ള ഡേറ്റാ ലഭിക്കുന്നതിനാണ് സേവനം നീട്ടി നൽകാൻ ആലോചിച്ചതെന്നു മേയർ കൗണ്‍സിലിനെ അറിയിച്ചു. പ്രതിപക്ഷ എതിർപ്പിനെ മറികടന്നു ടിസിഎസിനു നേരത്തെ കാലാവധി നീട്ടി നൽകിയതുവഴി നഗരസഭയ്ക്കു നഷ്ടമുണ്ടായെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി.പി. ചന്ദ്രൻ പറഞ്ഞു. പല തവണ കാലാവധി നീട്ടിനൽകിയിട്ടും ടിസിഎസ് സെർവറിലെ ഡാറ്റാ കൈമാറുകയോ ഓണ്‍ലൈൻ സേവനങ്ങൾ ശരിയാക്കി നൽകുകയോ ചെയ്തില്ല. നിലവിൽ ടിസിഎസ് സേവനം ഉപേക്ഷിച്ചു പോയിരിക്കുകയാണെന്നും വി.പി. ചന്ദ്രൻ പറഞ്ഞു. ഡാറ്റാ…
Read Moreമോഷ്ടിച്ചു കൊണ്ടു പോകുന്നതിനിടെ ബൈക്ക് തകരാറിലായി! പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ യുവാക്കള്‍ക്ക് കിട്ടിയത് മുട്ടന്‍പണി
നെടുമ്പാശേരി: ബൈക്ക് മോഷ്ടിച്ച യുവാക്കളെ മണിക്കൂറുകള്‍ക്കകം പോലീസ് നാടകീയമായി പിടികൂടി. മോഷ്ടിച്ചുകൊണ്ടു പോകുന്നതിനിടെ തകരാറിലായ ബൈക്ക് വര്‍ക്ക്ഷോപ്പില്‍ ഏല്‍പ്പിക്കുകയും സംഭവമറിഞ്ഞ പോലീസ് തകരാര്‍ പരിഹരിച്ച വര്‍ക്ക്ഷോപ്പ് ഉടമയാണെന്ന വ്യാജേനെ പ്രതികളെ വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. വടക്കേക്കര സ്വദേശികളായ റിയാദും(19) പതിനേഴുകാരനായ കൂട്ടുപ്രതിയുമാണ് അറസ്റ്റിലായത്. കുന്നുകര നോര്‍ത്ത് കുത്തിയതോട് കിഴക്കെപ്പള്ളിക്ക് സമീപം വിതയത്തില്‍ ബ്രൈറ്റ് ജോയിയുടെ ആഡംബര ബൈക്കാണ് വ്യാഴാഴ്ച പുലര്‍ച്ച കാര്‍പോര്‍ച്ചില്‍ നിന്ന് വ്യാജ താക്കോല്‍ ഉപയോഗിച്ച് മോഷ്ടിച്ചത്. ഗേറ്റ് പൂട്ടാതിരുന്നതാണ് വിനയായത്. ഇരുവരും ഒരു ബൈക്കിലാണ് മോഷ്ടിക്കാനെത്തിയത്. മോഷ്ടിച്ച ബൈക്കുമായി ഇരുവരും പറവൂര്‍ ഭാഗത്തേക്ക് പോകുന്നതിനിടെ മോഷ്ടിച്ച ബൈക്കില്‍ ഇന്ധനം തീര്‍ന്നു. അതോടെ യന്ത്രത്തകരാറാണെന്ന് കരുതി ഫോണില്‍ വിളിച്ച് പൂശാരിപ്പടി ഭാഗത്തുള്ള വര്‍ക്ക്ഷോപ്പില്‍ ഏല്‍പ്പിച്ചു. രാവിലെ ബൈക്ക് കാണാതായതോടെ ബ്രൈറ്റ് മാഞ്ഞാലി, പറവൂര്‍ ഭാഗത്തുള്ള സുഹൃത്തുക്കളെവിവരമറിയിക്കുകയും വാട്സ്ആപ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു. സുഹൃത്തുക്കൾ…
Read More