കോ​വി​ഡ്-19 ഭീ​ഷ​ണി; ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ടം കു​റ​ഞ്ഞു; വായ്പകൾ തിരിച്ചടയ്ക്കാൻ ഒരു ഗതിയുമില്ലെന്ന് ഉടമകൾ

ചെ​റാ​യി: കോ​വി​ഡ്-19 ഭീ​ഷ​ണി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ സ്വ​കാ​ര്യ ബ​സു​ക​ളെ​യും കെഎസ്ആ​ർ​ടി​സി ബ​സു​ക​ളെ​യും കൂ​ടാ​തെ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. വൈ​പ്പി​ൻ മേ​ഖ​ല​യി​ൽ ര​ണ്ടാ​ഴ്ച​ക്കാ​ല​മാ​യി ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഓ​ട്ട​മി​ല്ല. വി​നോ​ദ​യാ​ത്ര​യും തീ​ർ​ഥ​യാ​ത്ര​ക​ളും ആ​ളു​ക​ൾ മാ​റ്റി​വ​ച്ച​തും വി​വാ​ഹ​ങ്ങ​ൾ ചു​രു​ക്കി ന​ട​ത്തു​ന്ന​തു​മൊ​ക്കെ​യാ​ണ് ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ടൂ​റി​സ്റ്റ് ബ​സു​ക​ൾ, ടെ​ന്പോ ട്രാ​വ​ല​റു​ക​ൾ, ടൂ​റി​സ്റ്റ് ടാ​ക്സി​ക​ൾ എ​ന്നി​വ​യെ​ല്ലാം ഓ​ട്ട​മി​ല്ലാ​തെ സ്റ്റാ​ൻഡുക​ളി​ൽ കി​ട​പ്പാ​ണ്. പ​ല ടൂ​ർ പാ​ക്കേ​ജു​ക​ളും റ​ദ്ദാ​ക്കി​യ​തോ​ടെ എ​സി കോ​ച്ച് ബ​സു​ക​ളും ഓ​ട്ടം നി​ല​ച്ച് ഷെ​ഡു​ക​ളി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ പ​രാ​ധീ​ന​ത​യി​ലാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ. ടാ​ക്സും അ​ട​യ്ക്കാ​നും വാ​യ്പ തി​രി​ച്ച​ട​വി​നും ഒ​രു ഗ​തി​യു​മി​ല്ല.

Read More

ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍പാ​ത്രം;സംസ്ഥാനതല പ​ദ്ധ​തി ഏറ്റെടുത്ത് സ്കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സിലെ വിദ്യാർഥികൾ

ആ​ലു​വ: വേ​ന​ൽ ചൂ​ടി​ൽ പ​ക്ഷി​ക​ൾ​ക്ക് ദാ​ഹ​ജ​ലം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ ‘ജീ​വ​ജ​ല​ത്തി​ന് ഒ​രു മ​ണ്‍ പാ​ത്രം’ സ്കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്സി​ലെ ഒ​രു ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്നു. മു​പ്പ​ത്ത​ടം സ്വ​ദേ​ശി​യാ​യ ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. തൃ​ശൂ​രി​ൽ ഏ​പ്രി​ൽ മാ​സം സം​സ്ഥാ​ന മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ചെ​റി​യ മ​ണ്‍​പാ​ത്ര​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്താ​ണ് ശ്രീ​മ​ൻ നാ​രാ​യ​ണ​ൻ പ​ദ്ധ​തി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. സ്വ​ന്തം വീ​ട്ടി​ലും അ​യ​ൽ വീ​ടി​ലും മ​ണ്‍​പാ​ത്ര​ങ്ങ​ളി​ൽ ദാ​ഹ​ജ​ലം നി​റ​ച്ച് വ​യ്ക്കു​ക​യാ​ണ് സ്കൗ​ട്ട് അം​ഗ​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത്. എ​ല്ലാ ദി​വ​സ​വും വെ​ള്ളം മാ​റ്റി വ​യ്ക്കു​ക​യും ചെ​യ്യ​ണം. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ​മി​തി​ക​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. സൗ​ജ​ന്യ​മാ​യി മ​ണ്‍​പാ​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ഫോ​ണ്‍: 99951 67540.

Read More

കുടുംബ വഴക്ക്; വീ​ടു​വി​ട്ടി​റ​ങ്ങി​യ യു​വ​തി​യെ ‌ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

ആ​ലു​വ: കു​ടും​ബ വ​ഴ​ക്കി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ കു​ട്ടി​യു​മാ​യി വീ​ടു​വി​ട്ടി​റ​ങ്ങി​യ വീ​ട്ട​മ്മ​യെ ആ​ലു​വ പോ​ലീ​സ് അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പ്പെ​ട്ട് പി​ന്തി​രി​പ്പി​ച്ചു. ഇ​ന്ന​ലെ ആ​ലു​വ ശി​വ​രാ​ത്രി മ​ണ​പ്പു​റം പാ​ല​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​റ​വൂ​ർ ഭാ​ഗ​ത്തു​ള്ള ര​ണ്ട​ര വ​യ​സു​ള്ള കു​ഞ്ഞി​നേ​യും കൊ​ണ്ട് ആ​ത്മ​ഹ​ത്യ​ക്കി​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​താ​ണ് യു​വ​തി. സം​ശ​യാ​സ്പ​ദ​മാ​യി യു​വ​തി​യെ​യും കു​ട്ടി​യേ​യും ക​ണ്ട​വ​ർ റൂ​റ​ൽ പോ​ലീ​സ് ഓ​ഫീ​സി​ലേ​ക്ക് ഫോ​ൺ ചെ​യ്തു. ക​ൺ​ട്രോ​ൾ റൂം ​എ​സ്ഐ ക​ബീ​റും പി​ങ്ക് പോ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും മ​ണ​പ്പു​റം പു​തി​യ പാ​ല​ത്തി​നു സ​മീ​പം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി ആ​ളു​ക​ളെ ക​ണ്ടെ​തി​നാ​ൽ തി​ര​ക്കൊ​ഴി​യാ​ൻ മാ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഏ​റെ ശ്ര​മ​പ്പെ​ട്ട് പോ​ലീ​സ് ഇ​വ​രെ വ​നി​താ സെ​ല്ലി​ൽ എ​ത്തി​ച്ചു. കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്നാ​ണ് യു​വ​തി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. പി​ന്നീ‌​ട് ബ​ന്ധു​ക്ക​ളെ​ത്തി യു​വ​തി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.

Read More

കോ​വി​ഡ് 19; എറണാകുളത്ത് വീ​ടു​ക​ളി​ല്‍ നിരീക്ഷണത്തിൽ കഴിയുന്നത് 1068 പേ​ര്‍

കൊ​ച്ചി: കൊ​റോ​ണ (കോ​വി​ഡ് 19) പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജി​ല്ല​യി​ല്‍ പു​രോ​ഗ​മി​ക്ക​വേ വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 1068 ആ​യി. ഇ​ന്ന​ലെ പു​തി​യ​താ​യി 74 പേ​രെ​ക്കൂ​ടി നി​രീ​ക്ഷ​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണു എ​ണ്ണം വ​ര്‍​ധി​ച്ച​ത്. അ​തി​നി​ടെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ഇ​ന്ന​ലെ പു​തി​യ​താ​യി നാ​ലു​പേ​രെ​ക്കൂ​ടി പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന 14 പേ​രി​ല്‍​നി​ന്ന് ര​ണ്ടു പേ​രെ ഇ​ന്ന​ലെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 23 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 16 പേ​ര്‍ ക​ള​മ​ശേ​രി​യി​ലും ഏ​ഴു​പേ​ര്‍ മൂ​വാ​റ്റു​പു​ഴ​യി​ലു​മാ​ണ്. ഇ​ന്ന​ലെ 22 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ല​പ്പു​ഴ എ​ന്‍​ഐ​വി​യി​ലേ​ക്ക് അ​യ​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍​നി​ന്ന് അ​യ​ച്ച സാ​മ്പി​ളു​ക​ളു​ടെ എ​ണ്ണം 462 ആ​യി ഉ​യ​ര്‍​ന്നു. ഇ​തി​ല്‍ 414 എ​ണ്ണ​ത്തി​ന്‍റെ ഫ​ല​മാ​ണ് ഇ​തു​വ​രെ ല​ഭി​ച്ച​ത്. കൊ​റോ​ണ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്ക് ഇ​ന്ന​ലെ 390 ഫോ​ണ്‍ വി​ളി​ക​ള്‍ എ​ത്തി. ഇ​തി​ല്‍ 150 വി​ളി​ക​ള്‍ പൊ​തു​ജ​ങ്ങ​ളി​ല്‍​നി​ന്നും 69 എ​ണ്ണം…

Read More

പാ​സ്‌​പോ​ർട്ട് ഓ​ഫീ​സു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കു വി​ല​ക്ക് ഏർപ്പെടുത്തി കൊ​​​ച്ചി​​​ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓഫീസ്

കൊ​​​ച്ചി: കൊ​​​റോ​​​ണ വൈ​​​റ​​​സ് വ്യാ​​​പ​​​നം പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് ഓ​​​ഫീ​​സു​​​ക​​​ള്‍, പാ​​​സ്‌​​​പോ​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, പോ​​​സ്റ്റ് ഓഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​ട്ടു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ള്‍​ക്കു താ​​​ത്കാ​​​ലി​​​ക വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ റീ​​​ജ​​​ണ​​​ല്‍ പാ​​​സ്‌​​​പോ​​ർ​​ട്ട് ഓ​​​ഫീ​​​സ്, ആ​​​ലു​​​വ, ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി, കോ​​​ട്ട​​​യം, തൃ​​​ശൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍, ചെ​​​ങ്ങ​​​ന്നൂ​​​ര്‍, ക​​​ട്ട​​​പ്പ​​​ന, ഒ​​​ല​​​വ​​​ക്കോ​​​ട്, നെ​​​ന്മാ​​​റ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സ് പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ​​​ത്. വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ കാ​​​ല​​​യ​​​ള​​​വി​​​ല്‍ പാ​​​സ്‌​​​പോ​​​ർ​​ട്ട് സേ​​​വാ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ക്ക​​​രു​​​തെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

Read More

എസി ഉ​പ​യോ​ഗത്തിൽ ​ ക​രു​ത​ൽ അ​നി​വാ​ര്യം; ത​​​ണു​​​ത്ത പാ​​​നീ​​​യ​​​ങ്ങ​​​ളും ഭ​​​ക്ഷ​​​ണ​​​വും ഒ​​​ഴി​​​വാ​​​ക്ക​​ണം; പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ചി​​​ല മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ എടുക്കാം….

കൊ​​​ച്ചി: വേ​​​ന​​​ല്‍ച്ചൂ​​​ട് കൂ​​​ടു​​​മ്പോ​​​ള്‍ എ​​​യ​​​ര്‍​ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ഏ​​​റെ ആ​​​ശ്വാ​​​സം പ​​​ക​​​രു​​​മെ​​​ങ്കി​​​ലും പ​​​ക​​​ര്‍​ച്ച​​​വ്യാ​​​ധി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ചി​​​ല മു​​​ന്‍​ക​​​രു​​​ത​​​ലു​​​ക​​​ള്‍ അ​​​നി​​​വാ​​​ര്യ​​​മാ​​​ണെ​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം മെ​​​ഡി​​​ക്ക​​​ല്‍ സെ​​ന്‍റ​​​ര്‍ (​ഇ​​​എം​​​സി)​ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് പ​​​ള്‍​മ​​​നോ​​​ള​​​ജി​​​സ്റ്റ് ഡോ. ​​​ശാ​​​ലി​​​നി വി​​​നോ​​​ദ്. എ​​​യ​​​ര്‍​ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളു​​​ടെ ഫി​​​ല്‍​റ്റ​​​ര്‍ ക്ലീ​​​ന്‍ ആ​​​ണെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യാ​​​ണ് ആ​​​ദ്യം ചെ​​​യ്യേ​​​ണ്ട​​​ത്. രാ​​​ത്രി​​​യി​​​ല്‍ അ​​​ട​​​ച്ചി​​​ടു​​​ന്ന മു​​​റി​​​ക​​​ളി​​​ല്‍ പ​​​ക​​​ല്‍ വാ​​​യു​​​സ​​​ഞ്ചാ​​​രം ഉ​​​റ​​​പ്പാ​​​ക്ക​​​ണം. പ​​​ക​​​ല്‍ ജ​​​ന​​​ലു​​​ക​​​ള്‍ തു​​​റ​​​ന്നി​​​ടു​​​ന്ന​​​ത് സൂ​​​ര്യ​​​പ്ര​​​കാ​​​ശ​​​ത്തി​​​ല്‍ മു​​​റി​​​യി​​​ലെ രോ​​​ഗാ​​​ണു​​​ക്ക​​​ള്‍ ന​​​ശി​​​ക്കു​​​ന്ന​​​തി​​​നു സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കും. തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലും ക്രോ​​​സ് വെ​​​ന്‍റി​​​ലേ​​​ഷ​​​ന്‍ അ​​​ഥ​​​വാ വാ​​​യു​​​സ​​​ഞ്ചാ​​​രം ഉ​​​റ​​​പ്പാ​​​ക്ക​​​ണം. ടാ​​​ക്സി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള പൊ​​​തു​​​ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​വ​​​ര്‍ അ​​​ട​​​ഞ്ഞ കാ​​​ബു​​​ക​​​ള്‍ ഒ​​​ഴി​​​വാ​​​ക്ക​​ണം. പ​​​ല​​​പ്പോ​​​ഴും വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ലെ വാ​​​യു​​​ത​​​ന്നെ​​​യാ​​​ണ് എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​ണ​​​റു​​​ക​​​ളി​​​ലൂ​​​ടെ ത​​​ണു​​​പ്പി​​​ച്ചു വീ​​​ണ്ടു​​​മെ​​​ത്തു​​​ന്ന​​​ത്. ഇ​​​ത് പ​​​ല​​​ര്‍ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ വൈ​​​റ​​​സ് വ്യാ​​​പ​​​ന​​​ത്തി​​​ന് സാ​​​ധ്യ​​​ത വ​​​ര്‍​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഡോ.​ ​​ശാ​​​ലി​​​നി വി​​​നോ​​​ദ് പ​​​റ​​​ഞ്ഞു. രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി​ കൂ​​​ട്ടാ​​​ന്‍ വീ​​​ട്ടി​​​ല്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണ​​​മാ​​ണ് ഉ​​​ത്ത​​​മം. ത​​​ണു​​​പ്പ് വൈ​​​റ​​​സി​​ന്‍റെ വ്യാ​​​പ​​​നം കൂ​​​ട്ടു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ത​​​ണു​​​ത്ത പാ​​​നീ​​​യ​​​ങ്ങ​​​ളും…

Read More

കോവിഡ് 19 പടരുമ്പോൾ; കൊ​ച്ചി​യി​ൽ ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പൂ​ട്ടി​ച്ചു

കൊ​ച്ചി: കോ​വി​ഡ് 19 പ​ട​രു​മ്പോ​ഴും സം​സ്ഥാ​ന​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തി. കൊ​ച്ചി ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലെ ബി​വ​റേ​ജ​സ് ഔട്ട്‌ലെറ്റ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​മാ​യി എ​ത്തി പൂ​ട്ടി​ച്ചു. ജീ​വ​ന​ക്കാ​രെ ഉ​ൾ​പ്പ​ടെ അ​ക​ത്തി​ട്ട് പ്ര​തി​ഷേ​ധ​ക്കാ​ർ ഔട്ട്‌ലെറ്റിന്‍റെ ഷ​ട്ട​ർ താ​ഴ്ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ ശേ​ഷ​മാ​ണ് ഔട്ട്‌ലെറ്റ് തു​റ​ന്ന​ത്. ന​ഗ​ര​ത്തി​ലെ മ​റ്റ് ഔട്ട്‌ലെറ്റു​ക​ളും പൂ​ട്ടി​ക്കു​മെ​ന്നും മു​ൻ​ക​രു​ത​ൽ നി​ർ​ദ്ദേ​ശി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ ആ​ത്മാ​ർ​ഥ​ത​യി​ല്ലെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ച്ചു. നേ​ര​ത്തെ രാ​വി​ലെ വി​വി​ധ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ന്ന ക​ള്ളു​ഷാ​പ്പ് ലേ​ല​ത്തി​നെ​തി​രേ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി​രു​ന്നു.

Read More

കോ​ത​മം​ഗ​ലം പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി: കോ​ത​മം​ഗ​ലം പ​ള്ളി ഏ​റ്റെ​ടു​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് എ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി. വി​ധി ന​ട​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ള്ളി ഏ​റ്റെ​ടു​ത്തു ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യ്ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണേ​റ്റ​ത്. 1934ലെ ​ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് വേ​ണം കോ​ത​മം​ഗ​ലം പ​ള്ളി​യു​ടെ ഭ​ര​ണം നി​ർ​വ​ഹി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ക്ക് എ​തി​രാ​ണ് പ​ള്ളി ഏ​റ്റെ​ടു​ത്തു ന​ൽ​കാ​നു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യെ​ന്ന വാ​ദ​വും കോ​ട​തി ത​ള്ളി.

Read More

വി​സ ത​ട്ടി​പ്പ് കേ​സ്; പ്രധാന പ്രതി പോപീസ് പിടിയിൽ; കൂട്ടു പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം

കൊ​ച്ചി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ കൂ​ട്ടു​പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി തൃ​ശൂ​ര്‍ ക​ല്ലേ​റ്റും​ക​ര വ​ല്ല​ക്കു​ന്ന് ഓ​ട്ടോ​ക്കാ​ര​ന്‍ വീ​ട്ടി​ല്‍ പോ​ള്‍ ആ​ന്‍റ​ണി​യെ (65) ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. എ​റ​ണാ​കു​ളം സൗ​ത്തി​ല്‍ അ​ല്‍ അ​മ​ന്‍ എ​ന്‍റർ‍​പ്രൈ​സ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ല്‍ പോ​ള​ണ്ടി​ലേ​ക്കും ജ​പ്പാ​നി​ലേ​ക്കും പോ​കു​ന്ന​തി​നു​ള്ള വി​സ വാ​ഗ്ദാ​നം ചെ​യ്താ​ണ് പ്ര​തി ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ത​ട്ടി​പ്പി​നി​ര​യാ​യ​വ​രു​ടെ പ​രാ​തി​യി​ല്‍ പ്ര​തി​ക്കും സം​ഘ​ത്തി​നു​മെ​തി​രെ ഒ​ന്നി​ല​ധി​കം കേ​സു​ക​ള്‍ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ല​വി​ലു​ണ്ട്. എ​റ​ണാ​കു​ളം എ​സി​പി കെ.​ ലാ​ല്‍​ജി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സെ​ന്‍​ട്ര​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​വി​ജ​യ​ശ​ങ്ക​ര്‍, എ​സ്‌​ഐ തോ​മ​സ്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​നീ​ഷ്, ഇ​ഗ്‌​നേ​ഷ്യ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ജോ​ലി ഉ​പേ​ക്ഷി​ച്ച് സ​മൂ​ഹ​ത്തെ സേ​വി​ക്കു​മെ​ന്ന് ര​ജി​ത്കു​മാ​ർ

ആ​ലു​വ: സാ​മൂ​ഹ്യ സേ​വ​ന​ത്തി​നാ​യി അ​ധ്യാ​പ​ക ജോ​ലി ഉ​പേ​ക്ഷി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ഡോ. ​ര​ജി​ത് കു​മാ​ര്‍ പ​റ​ഞ്ഞു. ആ​ലു​വ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ചോ​ദ്യം ചെ​യ്ത ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​മി​ല്ലാ​തെ​യാ​ണ് ടി​വി ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. അ​തി​നാ​ൽ പു​റ​ത്ത് ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ എ​ന്താ​ണെ​ന്ന് പോ​ലും ചി​ന്തി​ക്കു​വാ​ന്‍ ക​ഴി​യു​ന്ന മാ​ന​സി​കാ​സ്ഥ​യി​ലാ​യി​രു​ന്നി​ല്ല. ഇ​തേ അ​വ​സ്ഥ​യി​ലാ​ണ് കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്നി​റ​ങ്ങി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പ്രീ​പെ​യ്ഡ് ടാ​ക്‌​സി​യി​ൽ വീ​ട്ടി​ല്‍ പോ​കാ​മെ​ന്നാ​ണ് ക​രു​തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ത​ന്നെ സ്‌​നേ​ഹി​ക്കു​ന്ന​വ​രു​ടെ ബാ​ഹു​ല്യം മ​ന​സി​ലാ​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല ദി​ക്കി​ല്‍ നി​ന്ന് പ​ര​സ്പ​രം ബ​ന്ധ​പ്പെ​ടാ​തെ ചെ​റു​സം​ഘ​ങ്ങ​ള്‍ വ​ന്ന​താ​ണ് കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്താ​ന്‍ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്ന​താ​യും ഡോ. ​ര​ജി​ത് കു​മാ​ര്‍ പ​റ​ഞ്ഞു. താ​ന്‍ ഒ​ളി​വി​ലാ​യി​രു​ന്നി​ല്ലെ​ന്നും വീ​ട്ടി​ല്‍ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഡോ. ​ര​ജി​ത് കു​മാ​ര്‍ പ​റ​ഞ്ഞു. ആ​ര്‍​ക്കും ശ​ല്യ​മാ​കേ​ണ്ടാ​യെ​ന്ന് ക​രു​തി​യാ​ണ് ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും സ്വി​ച്ച് ഓ​ഫ് ആ​ക്കി​യ​ത്.…

Read More