ആലുവ: വിദേശത്ത് ഇസ്ലാംമതം സ്വീകരിച്ച ഭർത്താവ് വധഭീഷണയുയർത്തി ഭാര്യയേയും മൂന്ന് പെൺമക്കളേയും മതം മാറ്റാൻ ശ്രമിച്ച കേസിന്റെ അന്വേഷണം ആലുവ ഡിവൈഎസ്പി ജി. വേണുവിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കേസ് വളരെ ഗൗരവമുള്ള കേസാണെന്ന് ബോധ്യമായതിനാലാണ് അന്വേഷണം ഡിവൈഎസ്പിക്ക് കൈമാറുന്നതെന്ന് എസ്പി പറഞ്ഞു. ഇന്നലെയും വനിതാ പോലീസിന്റെ സാന്നിദ്ധ്യത്തിൽ വീട്ടിലെത്തി യുവതിയുടെയും അയൽവാസികളുടെയും മൊഴിയെടുത്തു. ഹിന്ദുമത വിശ്വാസിയായി മാത്രമെ ജീവിക്കൂവെന്ന് ചാലയ്ക്കൽ പാലത്തിങ്കൽ വീട്ടിൽ റൈന നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് പ്രതി സുലൈമാൻ എന്ന സുശീലൻ യുവതിയെയും മക്കളെയും വാക്കത്തിക്ക് വെട്ടാൻ ശ്രമിച്ചതിന്റെ ദൃക്സാക്ഷികളായ അയൽവാസികളിൽ നിന്നുമാണ് മൊഴിയെടുത്തത്.
Read MoreCategory: Kochi
ആളില്ലാത്ത വീട് കുത്തിത്തുറന്ന് 40 പവൻ കവർന്ന കേസ് ; മുഖ്യപ്രതി പിടിയിൽ: രണ്ട് പേർ ഒളിവിൽ ; മോഷണത്തിന് വീടുകൾ തെരഞ്ഞെടുക്കുന്ന രീതികൾ ഇങ്ങനെ…
ആലുവ: അങ്കമാലി വേങ്ങൂരിൽ ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ 21 ദിവസത്തിനുള്ളിൽ മുഖ്യപ്രതി പോലീസ് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് സുനീറ മൻസിലിൽ സുനീർ മുഹമ്മദ് (30)ആണ് പിടിയിലായത്. സഹായികളായ രണ്ട് പേർ ഒളിവിലാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവർച്ച ചെയ്ത സ്വർണത്തിൽ 22 പവൻ തിരുവനന്തപുരത്തെ പണയ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തതായി ആലുവ എസ്പി കെ. കാർത്തിക് പത്രസമ്മേളനത്തിൽ അറിയിച്ചു. കൊല്ലം കടയ്ക്കൽ പ്രിയ സദനത്തിൽ കൊപ്ര ബിജു എന്ന് വിളിക്കുന്ന ബിജു വിശ്വനാഥൻ (40), സഹായം നൽകിയെന്ന് സംശയിക്കുന്ന കടയ്ക്കൽ സ്വദേശി പ്രവീൺ എന്നിവരാണ് ഒളിവിൽ കഴിയുന്നത്. ഫെബ്രുവരി 21നാണ് കേസിനാസ്പാദമായ സംഭവം നടന്നത്. വിശ്വജ്യോതി സ്കൂളിന് സമീപം എംസി റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പുതുവൽകണ്ടത്തിൽ പി.പി. തിലകന്റെ വീട്ടിലെ സ്വർണാഭരണങ്ങളാണ് കവർന്നത്. തിലകനും കുടുംബവും…
Read Moreഞണ്ട്, ചെമ്മീൻ കർഷകർക്ക് ഇരുട്ടടിയായി കോവിഡ്; കർഷകർക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കഥകൾ
വൈപ്പിൻ: വൈപ്പിനിൽ വേനൽകാല ചെമ്മീൻകെട്ടുകളുടെ കാലാവധി അവസാനിക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കർഷകർക്ക് പറയാനുള്ളത് നഷ്ടത്തിന്റെ കഥകൾ മാത്രം. ആറുമാസം ചെമ്മീൻ കൃഷിയും ബാക്കി ആറുമാസം പൊക്കാളി നെൽകൃഷിയും ചെയ്യുന്ന പാടങ്ങളിൽ നവംബർ ഒന്ന് മുതൽ ഏപ്രിൽ 14 വരെയാണ് ചെമ്മീൻ കൃഷി ചെയ്യുന്നത്. മുൻ വർഷങ്ങളിലേത് പോലെ ചെമ്മീൻ ലഭ്യതയുടെ കാര്യത്തിൽ വൻ കുറവ് ഈ വർഷവും ആവർത്തിച്ചതാണ് ചെമ്മീൻ കെട്ടുകൾ നഷ്ടത്തിലായത്. കുഞ്ഞുങ്ങളെ ഇട്ട് വളർത്തിയെടുക്കുന്ന കാര, നാരൻ ചെമ്മീൻ പാടങ്ങളിൽ ഉദ്ദേശിച്ചത്ര വിളവ് ലഭിക്കാതെ വന്നതോടെയാണ് ചെമ്മീൻ ലഭ്യത കുറഞ്ഞത്. മാത്രമല്ല സീസണിന്റെ അവസാന നാളുകളിൽ കോവിഡ് ഭീഷണി ഉയർന്നതോടെ കയറ്റുമതി സ്തംഭിച്ചതും കർഷകർക്ക് വൻ തിരിച്ചടിയായി. ഇതുമൂലം ചെമ്മീനിന്റെ വിലയിൽ ഇടിവ് വന്നു. ചെമ്മീൻ കൃഷിക്കൊപ്പം ഞണ്ടും മത്സ്യങ്ങളും മറ്റും വളർത്തിയാണ് കർഷകർ പലപ്പോഴും ചെമ്മീൻ കൃഷിയുടെ നഷ്ടം…
Read Moreഅക്വാ ടൂറിസത്തിനു തിരിച്ചടിയായി കൊറോണ; ഫിഷ് ഫാമിലേക്ക് ടൂറിസ്റ്റുകൾക്ക് താൽകാലിക നിരോധനം
വൈപ്പിൻ: കോവിഡ് ഭീഷണിയിൽ നിയന്ത്രണങ്ങൾ വന്നതോടെ ജില്ലാ മത്സ്യഫെഡ് ഓഫീസിനു കീഴിൽ മാലിപ്പുറം ബീച്ച്, ഞാറക്കൽ, വൈക്കം തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അക്വാ ടൂറിസം സെന്ററുകളിൽ താൽകാലികമായി സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ഇവിടുത്തെ ഫുഡ് കോർട്ടും അടച്ചിരിക്കുകയാണ്. മെയിന്റനൻസ് പണികളും, ഫിഷ് ഫാമിംഗും മാത്രമാണ് ഇപ്പോൾ നടക്കുന്നത്. നിരവധി ടൂറിസ്റ്റുകൾ എത്തിയിരുന്ന ഇവിടെ കോവിഡ് ഭീഷണിയെ തുടർന്ന് സന്ദർശകർ തീരെ കുറഞ്ഞിരുന്നു. വൈക്കം, മാലിപ്പുറം, ഞാറക്കൽ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നടത്തിയിരുന്ന ടൂർ പാക്കേജിനും ആളില്ലാതായി. ഈ സാഹചര്യത്തിലാണ് ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനം നിർത്തിവച്ചത്. കൂടാതെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ചെറായി ബീച്ചിലും അതിനോടനുബന്ധിച്ചുള്ള മുനന്പം മുസരീസ് ബീച്ചിലും പുതുവൈപ്പ് ബീച്ചിലും കുഴുപ്പിള്ളി ബീച്ചിലുമെല്ലാം സന്ദർശകർ ചുരുങ്ങി. ബീച്ചുകളിലെ പല ഭക്ഷണ ശാലകളും താൽകാലികമായി അടച്ചുപൂട്ടി.
Read Moreകോവിഡ് 19 ഭീഷണി;ഹൈക്കോടതിയില്‍ പൊതുജനത്തിനു വിലക്ക്; പ്രവേശിപ്പിക്കുന്നവർക്ക് താപ പരിശോധന
കൊച്ചി: സംസ്ഥാനത്ത് കോവിഡ് 19 ഭീഷണിയുള്ള സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ പൊതുജനങ്ങളും വ്യവഹാരികളും പ്രവേശിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി. ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി രജിസ്ട്രാര്‍ കെ. ഹരിപാല്‍ ഉത്തരവിറക്കിയത്. കോടതിയിൽ ഹാജരാകാന്‍ നിര്ദേശിച്ചിട്ടുള്ളവര്ക്കു പ്രവേശിക്കാം. ഹൈക്കോടതി ജീവനക്കാര്‍ക്കും അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലെ ജീവനക്കാര്‍ക്കും അഭിഭാഷക ക്ലര്‍ക്കുമാര്‍ക്കും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചും പ്രവേശിക്കാം. മീഡിയേഷന് നടപടികളും അദാലത്തുകളും ഇനിയൊരുത്തരവുവരെ റദ്ദാക്കി. കോടതി സമുച്ചയത്തിലെ പൊതുയിടങ്ങളില്‍ തുടര്‍ച്ചയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. പടികളുടെയും എസ്കലേറ്ററുകളുടെയും കൈവരികള്‍, വാതിൽപിടികള്, ലിഫ്റ്റിന്റെ സ്വിച്ചുകള്‍ തുടങ്ങിയവ കൃത്യമായി ശുചീകരിക്കണം. ഹൈക്കോടതിയിലേക്കു പ്രവേശിക്കുന്നവരെയെല്ലാം താപ പരിശോധനയ്ക്കു (തെര്‍മല്‍ സ്ക്രീനിംഗ്) വിധേയരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Read Moreമനുഷ്യൻ മഹാമാരിയെ നേരിടുമ്പോൾ സ്വീകരണം; രജിത് ഫാൻസിനെതിരേ കടകംപള്ളി
കൊച്ചി: റിയാലിറ്റി ഷോയിൽനിന്നു പുറത്തായ രജിത്കുമാറിനു സ്വീകരണം നൽകാനുള്ള നീക്കത്തെ വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മനുഷ്യൻ അദൃശ്യമായ ഒരു മഹാമാരിയെ നേരിടുകയാണെന്നും ആ സാഹചര്യത്തിൽ നമ്മളുടെ ജാഗ്രതക്കുറവു സമൂഹത്തിൽ വൻ ഭവിഷ്യത്തുകൾക്കു കാരണമാകുമെന്ന ഉത്തമബോധ്യം നമുക്ക് തന്നെ ഉണ്ടാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രജിത് കുമാറിനു ഫാൻസ് അസോസിയേഷൻ ആറ്റിങ്ങലിൽ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന സന്ദേശം ശ്രദ്ധയിൽപ്പെട്ടു. സംസ്ഥാനത്തു കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും അത്തരത്തിലുള്ള ആൾക്കൂട്ടം അനുവദിക്കാൻ പാടില്ല. ഇതു സംബന്ധിച്ചു പോലീസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. സ്വീകരണത്തിനു മുതിരുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു. ഭയമല്ല, ജാഗ്രതയാണു വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. രജിത്കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ തടിച്ചുകൂടിയവർ നടത്തിയ പ്രകടനങ്ങൾ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് വിമർശിച്ചിരുന്നു. സംഭവത്തിൽ, പേരറിയാവുന്ന നാലു പേർക്കെതിരേയും കണ്ടാലറിയാവുന്ന…
Read Moreവാളയാർ കേസിൽ വെറുതെവിട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവ്
പാലക്കാട്: വാളയാർ കേസിൽ വിചാരണക്കോടതി വെറുതെ വിട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നു ഹൈക്കോടതി നിർദേശം. പ്രതികളെ വെറുതെ വിട്ടതിനെതിരെ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളും സർക്കാരും നൽകിയ അപ്പീൽ പരിഗണിക്കവെയാണു ഹൈക്കോടതി ഇത്തരത്തിൽ നിർദേശം നൽകിയത്. നിലവിലുള്ള സാഹചര്യത്തിൽ തുടരന്വേഷണത്തിൽ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയാൽ ശിക്ഷിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടാകും. പ്രതികൾ രാജ്യം വിടാൻപോലും സാധ്യതയുണ്ട് എന്നതു പരിഗണിച്ചാണു ഹൈക്കോടതി പ്രതികളെ അറസ്റ്റ് ചെയ്യാൻ നിർദേശിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിടാമെന്നും കോടതി വ്യക്തമാക്കി. കേസ് മേയിൽ വീണ്ടും പരിഗണിക്കും. 2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസുകാരിയേയും പിന്നീട് രണ്ടു മാസത്തിനുശേഷം മാർച്ച്-4-ന് സഹോദരിയായ ഒൻപതു വയസുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടു പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. എന്നാൽ കേസിൽ പ്രതികളായ വി. മധു, ഷിബു, എം.മധു എന്നിവരെ പാലക്കാട് പോക്സോ കോടതി…
Read Moreആലുവ ജില്ലാ ആശുപത്രി കവല വികസനത്തിന് തടസമായി നിന്ന യൂണിയൻ ഷെഡുകൾ പൊളിച്ചടുക്കി പൊതുമരാമത്ത്
ആലുവ: ജില്ലാ ആശുപത്രി കവലയുടെ വികസനത്തിന് തടസമായി നടുറോഡിൽ സ്ഥാപിച്ചിരുന്ന യൂണിയൻ ഷെഡ് പൊതുമരാമത്ത് പൊളിച്ചു നീക്കി. ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും വിശ്രമിക്കാനായി ട്രാഫിക് ഐലൻഡിൽ നിർമിച്ച ഷെഡാണ് പൊളിച്ചത്. കഴിഞ്ഞ ദിവസം ജംഗ്ഷനിലെ ഏഴ് അനധികൃത കടകളും കൊടിമരങ്ങളുമെല്ലാം നീക്കിയിട്ടും യൂണിയൻ ഷെഡും മാറ്റിയിരുന്നില്ല. മീഡിയൻ ഐലൻഡ് നവീകരണത്തിന്റെ ഭാഗമായി ഷെഡുകൾ നീക്കണമെന്ന് യൂണിയൻകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദം കാരണം കരാറുകാരനും ഇതിൽ ഇടപെട്ടില്ല. എന്നാൽ പിഡബ്ല്യുഡി വീണ്ടും നിർദ്ദേശം നൽകിയതോടെ കരാറുകാരൻ സ്വന്തം നിലയ്ക്ക് ഇവ ഇന്നലെ മാറ്റുകയായിരുന്നു. റോഡിന് ഇരുവശവുമുള്ള ഫുട്പാത്തും കവലയിലെ മീഡിയനുമാണ് നവീകരിക്കുന്നത്. പൊക്കത്തിൽ നിൽക്കുന്ന മീഡിയൻ ചരിച്ച് കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. ഇതോടെ ട്രാഫിക് ഐലൻഡിനകത്തെ ഇരുചക്ര വാഹന പാർക്കിംഗും യൂണിയൻ ഷെഡും ഒഴിവാകും. യൂണിയൻ ഷെഡുകളും തണൽ മരങ്ങളും കാരണം യു ടേൺ എടുക്കുന്ന വാഹനങ്ങളിലെ…
Read Moreകൊറോണ ഭീതിമൂലം ആരും കടകളിലേക്ക് വരുന്നില്ല; രണ്ടു മാസത്തെ കെട്ടിട വാടകയിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ
കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ വ്യാപാരമേഖലയിൽ കടുത്ത മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുന്നതിനാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കെട്ടിട വാടക പകുതിയാക്കി ഈടാക്കാൻ കെട്ടിട ഉടമകൾ മനസ് കാണിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം സിറ്റി യൂണിറ്റ് ആവശ്യപ്പെട്ടു. കൊറോണ ഭീതിയെ തുടർന്ന് സംസ്ഥാനത്താകമാനം വ്യാപാര മേഖലയിൽ കടുത്ത മാന്ദ്യം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ വസ്ഥയിൽ കെട്ടിട വാടകയും ജീവനക്കാരുടെ ശന്പളവും വ്യാപാരികൾക്ക് വലിയൊരു ബാധ്യതയായി തീർന്നിരിക്കുകയാണ്. സ്വകാര്യ കെട്ടിട ഉടമകൾക്കൊപ്പം കെടിഡിസി, ജിസിഡിഎ, കൊച്ചി കോർപറേഷൻ കെട്ടിടങ്ങളുടെ വാടകയിലും ഇളവനുവദിക്കണമെന്ന് സെക്രട്ടറി എസ്. സുൾഫിക്കർ അലി പത്രക്കുറുപ്പിൽ ആവശ്യപ്പെട്ടു.
Read Moreവൈദ്യുത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധ്യത! നൂതന കണ്ടുപിടുത്തങ്ങളുമായി വിദ്യാർഥികൾ
കോതമംഗലം: വൈദ്യുത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ള കണ്ടുപിടുത്തങ്ങളുമായി കോതമംഗലം എംബിറ്റ്സ് എൻജിനീറിംഗ് കോളജ് വിദ്യാർഥികൾ. ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന വൈദ്യുത കാറും വാഹനത്തിൽനിന്നു വൈദ്യുത പവർ ലൈനിലേക്ക് വൈദ്യുതി നൽകാൻ കഴിയുന്ന വെഹിക്കിൾ ടു ഗ്രിഡ് സംവിധാനവുമുള്ള കാറുമാണ് കോളജിലെ അവസാന വർഷ ഇലക്ട്രിക്കൽ എൻജിനീറിംഗ് വിദ്യാർഥികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവർ നിർമിച്ച വാഹനം പുനെയിൽ നടന്ന കെപിഐടി രാജ്യാന്തര മത്സരത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. കൂടാതെ 5000 ത്തിലധികം മത്സരാർഥികൾ പങ്കെടുത്ത ചാന്പ്യൻഷിപ്പിൽ കേരളത്തിൽ നിന്നു യോഗ്യത നേടുകയും രാജ്യാന്തര തലത്തിൽ ഏഴാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. വിദ്യാർഥികളുടെ നൂതന ആശയത്തിന് സഹകരണവും പങ്കാളിത്തവും വാഗ്ദാനം ചെയ്ത് രണ്ട് കന്പനികൾ വന്നത് ശ്രദ്ധേയമായ നേട്ടമായി. പഴയൊരു മാരുതി കാറിലാണ് ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന വാഹനം ഇവർ സജ്ജമാക്കിയത്. കാറിന്റെ…
Read More