കളമശേരി: കോവിഡ്-19 (കൊറോണ) രോഗലക്ഷണങ്ങളുമായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ശേഷം കാണാതായ യുവാവ് തിരിച്ചെത്തി. ഇയാൾക്കായി തെരച്ചിൽ നടത്താൻ ഉത്തരവിടാൻ ഡിഎംഒ ജില്ലാ കളക്ടർക്കും പോലീസിനും കത്ത് നൽകിയതിനെ തുടർന്നാണ് യുവാവ് സ്വമേധയാ തിരിച്ചെത്തിയത്. തായ്ലന്റിൽനിന്ന് എത്തിയ 25 കാരനായ ആലുവ മുപ്പത്തടം സ്വദേശിയെ നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച്ച പുലർച്ചെ തന്നെ വിമാനത്താവളത്തിൽനിന്ന് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളജിൽ കൊണ്ടുവരികയും ചെയ്തു. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ യുവാവ് വീട്ടിലേക്ക് ആരെയും അറിയിക്കാതെ മടങ്ങി. ഇതോടെയാണ് ഇയാൾ പൊതുജന അരോഗ്യത്തിന് ഭീഷണിയാണെന്ന ജാഗ്രത നോട്ടീസ് ഡിഎംഒ പുറപ്പെടുവിക്കാൻ ഇടയായത്. മുറിയിൽ അടച്ചിരിക്കുകയായിരുന്ന യുവാവ് രാത്രി വൈകിയാണ് മെഡിക്കൽ കോളജിൽ തിരികെയെത്തിയത്. രോഗലക്ഷണങ്ങൾ ശക്തമല്ലെന്നും സാമ്പിൾ ആലപ്പുഴയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Read MoreCategory: Kochi
വൈപ്പിൻ-ഫോർട്ടുകൊച്ചി മേഖലയിൽ യാത്രാക്ലേശം രൂക്ഷം; പ്രതിവിധി നിർദേശിക്കാനും യാത്രക്കാർ വേണം
വൈപ്പിൻ: വൈപ്പിൻ-ഫോർട്ടുകൊച്ചി ജലഗതാഗതമേഖലയിലെ രൂക്ഷമായ യാത്രക്ലേശം പരിഹരിക്കാൻ കാളമുക്ക് ഗോശ്രീ കവലയിൽ നിന്നും ഫോർട്ട് വൈപ്പിനിലേക്ക് ഫെറി സർവീസ് വേണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ഉന്നയിച്ച് വൈപ്പിൻ ഫെറി പാസഞ്ചേഴ്സ് അസോസിയേഷൻ കളക്ടർക്ക് ഹർജി നൽകി. കൊച്ചിൻ കോർപ്പറേഷൻ പ്രഖ്യാപിച്ചതുപോലെ റോറോ ജങ്കാർ സർവീസിനായി ഒരു കന്പനി രൂപീകരിച്ച് സർവീസ് കന്പനിയെ ഏൽപ്പിക്കുക, മൂന്നാമതൊരു ജങ്കാർ കൂടി നിർമിക്കുക, അടിക്കടി സർവീസ് മുടങ്ങുന്നത് സംബന്ധിച്ച് അന്വേഷണം നടത്തുക, രാവിലെ ആറുമുതൽ രാത്രി 10 വരെ രണ്ട് ജങ്കാറും സർവീസ് നടത്തുക തുടങ്ങിയവയാണ് ഹർജിയിലെ മറ്റ് പ്രധാന ആവശ്യങ്ങൾ. പലപ്പോഴും എൻജിൻ തകരാറിലാവുന്പോൾ ഇവിടെ ഒരു ജങ്കാർ മാത്രമെ സർവീസിനുണ്ടാകുകയുള്ളു. ഈ സമയങ്ങളിൽ രൂക്ഷമായ യാത്രക്ലേശമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം രണ്ട് ജങ്കാറും ഒപ്പം തകരാറിലായതോടെ സർവീസ് പൂർണമായും സ്തംഭിച്ചു. ജനം പെരുവഴിയിലുമായി. ഇൗ സന്ദർഭങ്ങളിൽ ബദൽ…
Read Moreഓരോ മർദനത്തിനും അവന്റെ പേർ അവർ പറഞ്ഞുകൊണ്ടിരുന്നു; ചെമ്മീൻ കർഷകന് കൃഷിയിടത്തിൽ വെച്ച് ക്രൂരമർദനം; ക്വട്ടേഷൻ നൽകിയത് കൂട്ടുകൃഷിക്കാരനാണെന്ന് സുരേഷ് ബാബു
വൈപ്പിൻ: അഞ്ചംഗസംഘം നായരന്പലത്ത് ചെമ്മീൻ കർഷകനെ രാത്രി കൃഷിയിടത്തിലെത്തി ആക്രമിച്ച സംഭവത്തിൽ എളങ്കുന്നപ്പുഴ പെരുമാൾപടി സ്വദേശികളായ അഞ്ചംഗ സംഘത്തിനെതിരേ ഞാറക്കൽ പോലീസ് കേസെടുത്തു. ആക്രമണത്തിൽ തലക്കും ശരീഭാഗങ്ങിളിലും പരിക്കേറ്റ നായരന്പലം അഞ്ചലശേരി സുരേഷ് ബാബുവിനെ കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയിൽ നായരന്പലം മംഗല്യപടിഞാറുള്ള മത്സ്യ കൃഷിയിടത്തിലെ കാവൽ മാടത്തിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം ടോർച്ചും ഇരുന്പുവടിയും കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ആശുപത്രിയിൽ കഴിയുന്ന സുരേഷ് ബാബു പോലീസിനോട് പറഞ്ഞു. നേരത്തെ ചെമ്മീൻ കൃഷിയിൽ കൂട്ടുകൃഷിക്കാരനായിരുന്ന ഒരാൾ നൽകിയ ക്വട്ടേഷനാണെന്നും ആക്രമിക്കുന്പോൾ ഇയാളുടെ പേര് ആക്രമികൾ പറയുന്നുണ്ടായിരുന്നുവെന്നും സുരേഷ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നു. പ്രതികളെ പോലീസ് തെരയുന്നുണ്ട്.
Read Moreപാതിവഴിയിൽ യാത്രക്കാർക്ക് പണികൊടുത്ത് മെട്രോ: സര്‍വീസുകള്‍ വൈറ്റില വരെയാക്കി
കൊച്ചി: തൈക്കൂടം സ്റ്റേഷനില്‍ വച്ച് മെട്രോ ട്രെയിന്‍ തകരാറിലായതിനെ തുടര്‍ന്ന് മെട്രോ സര്‍വീസുകള്‍ രാവിലെ വൈറ്റില വരെയാക്കി. ഇന്ന് രാവിലെ 8.45 ഓടെയാണ് ആലുവയില്‍ നിന്നും തൈക്കൂടത്തേക്ക് പുറപ്പെട്ട ട്രെയിന്‍ തൈക്കൂടം സ്റ്റേഷനില്‍ വച്ച് സാങ്കേതിക പ്രശ്നം മൂലം തകരാറിലായത്. അവസാന സ്റ്റേഷനായതിനാല്‍ യാത്രികര്‍ കുറവായിരുന്നുവെന്നും ഇവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനായിവെന്നും കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചു. ട്രെയിനിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള അറ്റക്കുറ്റപ്പണികള്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
Read Moreകള്ളന് കപ്പലില്‍ത്തന്നെ! വാതക്കാട് പള്ളിയിലെ കല്ലറ തകര്‍ത്തു; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച വികാരിയും മറ്റുള്ളവരും ഞെട്ടി…
അങ്കമാലി: വാതക്കാട് ഭാരത റാണി പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറ തകർത്ത സംഭവവുമായി ബന്ധപ്പെട്ട് ഏഴംഗ സംഘത്തിനെതിരെ കേസെടുത്ത് അങ്കമാലി പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കല്ലറ തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് പള്ളി വികാരിയും സംഘങ്ങളും ചേർന്ന് കല്ലറ നശിപ്പിച്ചു എന്ന രീതിയിൽ ചിലർ നവ മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട വികാരി ഫാ. ജോഷി ചിറയ്ക്കലും കൈക്കാരൻമാരും പോലീസിൽ പരാതി നൽകുകയും കല്ലറ തകർത്തവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വികാരിയും മറ്റും പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, വാർത്ത പരത്തിയവർ തന്നെ കല്ലറ തകർക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയും ഞായറാഴ്ച കുർബാനയ് ക്കെത്തിയ സംഘത്തിലൊരാളെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് അങ്കമാലി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കല്ലറ പൊളിച്ചത് വികാരിയും ഭാരവാഹികളുമാണെന്ന് കാണിച്ച് കല്ലറ പൊളിച്ച സംഘം തന്നെ അതിരൂപതയിലും പോലീസ് മേധാവികൾക്കും…
Read Moreനൈലോൺ നൂലിഴകളിൽ കുരുങ്ങി രാജഹംസത്തിന്റെ ചിറക് ഒടിഞ്ഞു തൂങ്ങിയ നിലയിൽ; ഭക്ഷണം കഴിക്കാനാവാതെ മരണത്തോട് മല്ലടിക്കുന്ന അവസ്ഥയില്‍…
പള്ളുരുത്തി: കുമ്പളങ്ങി കണ്ടക്കടവിൽ പ്രകൃതി സ്നേഹികൾക്കും പക്ഷി നിരീക്ഷകർക്കും നാട്ടുകാർക്കും കണ്ണിനു വിരുന്നേകിയ രാജഹംസത്തിന് പാടശേഖരത്തിന് കുറുകെ വലിച്ചുകെട്ടിയ നൈലോൺ ചരടിൽ കുരുങ്ങി ഗുരുതര പരിക്ക്. ചിറകിനു പരിക്കേറ്റ പക്ഷി ഭക്ഷണം കഴിക്കാനാവാതെ മരണത്തോട് മല്ലടിക്കുന്ന അവസ്ഥയാണിപ്പോൾ രാജഹംസം. ഏതാനും നാളുകളായി കണ്ടക്കടവ് പാടശേഖങ്ങളിൽ പറന്നും നീന്തിയും കളിച്ചിരുന്ന രാജഹംസങ്ങളിലൊന്നിന്റെ വലത്തെ ചിറകാണ് നൈലോൺ ചരടിൽ കുരുങ്ങി ഒടിഞ്ഞുതൂങ്ങിയിരിക്കുന്നത്. പറക്കാൻ കഴിയാതെ അസ്ഥയിൽ പാടത്ത് കിടന്നിരുന്ന രാജഹംസത്തെ കുമ്പളങ്ങിയിലെ നേച്ചർ ക്ലബ് അംഗങ്ങൾ ചേർന്ന് പാടത്തു നിന്ന് കരയ്ക്കെത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ കണ്ണമാലി സിഐ സജിമോനും നേച്ചർ ക്ലബ് അംഗങ്ങളും ചേർന്ന് എരൂരിലെ ഫെലിലെക്കൺ പെറ്റ് ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് പറ്റിയതിനാൽ ഇരതേടാൻ സാധിക്കാതെ അവസ്ഥയിലായിരുന്നു രാജഹംസം. വലത്തെ ചിറകിലെ പൊട്ടിയ അസ്ഥി പുറത്തേക്ക് വന്നതിനാൽ അവയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി രക്ഷാസംഘത്തിലുണ്ടായിരുന്ന പക്ഷി നിരീക്ഷകനായിരുന്ന എൻ.എക്സ്.…
Read Moreവിദേശ ജോലി വാഗ്ദാനംചെയ്തു തട്ടിപ്പ്! വ്യാജ റിക്രൂട്ടിംഗ് സ്ഥാപന നടത്തിപ്പുകാര്‍ അറസ്റ്റില്‍
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിവന്ന വ്യാജ റിക്രൂട്ടിംഗ് സ്ഥാപന നടത്തിപ്പുകാര്‍ അറസ്റ്റില്‍. കോട്ടയം കറുകച്ചാല്‍ കൂത്രപ്പള്ളി അഞ്ചാനിയില്‍ സുമിത് നായര്‍(38), കണ്ണൂര്‍ പള്ളിക്കുന്ന് ചെട്ടിപ്പീടിക സുരഭിയിൽ ദിവിഷിത്ത്(27), മങ്ങാട്ടുപറമ്പ് കണ്ണൂര്‍ യൂണിവേഴ്സിറ്റിക്കു സമീപം പച്ചവീട്ടില്‍ ശ്രീരാഗ്(26), ഇടപ്പള്ളി ടോള്‍ നുറുക്കിലയില് റഫീന(33) എന്നിവരെയാണ് എറണാകുളം സൗത്ത് പോലിസ് അറസ്റ്റ് ചെയ്തത്. രവിപുരത്ത് പ്രവര്‍ത്തിച്ചിരുന്ന സക്സസ് ഇന്റര്‍നാഷണല്‍ പ്ലേസ്മെന്റ് ഹബ്ബ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ സൈറ്റായ ഒഎല്‍എക്സിലൂടെ പരസ്യം ചെയ്തായിരുന്നു ഇവര്‍ ഉദ്യോഗാര്‍ഥികളെ ആകര്‍ഷിച്ചിരുന്നത്. മലേഷ്യ, ദുബായ്, ഇസ്രായേല്‍ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയശേഷം വിസിറ്റിംഗ് വിസയില്‍ ആളുകളെ കൊണ്ടുപോകുന്ന ഇവർ ജോലിയും ശമ്പളവും വര്‍ക്ക് പെര്‍മിറ്റും നാൽകാതെയും പാസ്പോര്‍ട്ട് അനധികൃതമായി തടഞ്ഞുവച്ചുമാണ് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. നിലവില്‍ ഏഴോളം പേര് പാസ്പോര്‍ട്ടും വര്‍ക്ക്…
Read Moreകോവിഡ് 19 രോഗ ഭീതി! കേരളത്തിൽനിന്ന് സൗദിയിലേക്ക് പോകുന്നവർക്ക് നിയന്ത്രണം; പുതിയ ജോലി വിസ ലഭിച്ചവർ നിശ്ചിത സമയത്ത് ജോലിയ്ക്ക് കയറിയില്ലങ്കിൽ ജോലി നഷ്ടമാകുമെന്ന സ്ഥിതി
നെടുമ്പാശേരി: കോവിഡ് രോഗഭീതിയെ തുടർന്ന് കേരളത്തിൽനിന്ന് സൗദി അറ്യേബ്യയിലേയ്ക്ക് പോകുന്നവർക്ക് കൂടുതൽ നിയന്ത്രണം .സന്ദർശന വിസയിലും പുതിയ ജോലി വിസയിലും പോകുവാൻ ഉദേശിക്കുന്നവർക്കാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിട്ടുള്ളത്. പുതിയ ജോലി വിസ ലഭിച്ചവർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. നിശ്ചിത സമയത്ത് ജോലിയ്ക്ക് കയറിയില്ലങ്കിൽ ജോലി നഷ്ടമാകുമെന്ന സ്ഥിതയാണുള്ളത്. കോവിഡ് ഭീതിയെ തുടർന്ന് ആദ്യം ഉംറ തീർഥാടകർക്കും സന്ദർശന വിസ ലഭിച്ചവർക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് കൂടാതെ ഫാമിലി വിസിറ്റ്, എംപ്പോയിമെന്റ് വിസിറ്റ്, ബിസിനസ് വിസിറ്റ് എന്നീ മേഖലകളിലും വിസ ലഭിച്ചവർക്കും താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ടന്ന് യാത്രക്കാർ പറഞ്ഞു. സൗദിയിൽ ജോലി ചെയ്യുന്ന അവധിയ്ക്ക് നാട്ടിൽ വന്നവർക്ക് മാത്രമാണ് നിയന്ത്രണം ഇല്ലാത്തത് ഇത് പുതിയ ജോലി വിസ ലഭിച്ച വരെ കൂടാതെ മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും നാട്ടിലെ അവധി ആഘോഷിക്കുവാൻ സൗദിയിലേയ്ക്ക് പോകുവാൻ ഉദ്യോശിക്കുന്നവരെയും ആണ് കൂടുതൽ…
Read Moreഗവേഷണരംഗത്തെ മുന്നേറ്റം; കാൻസർ ചികിത്സയിൽ സാമ്പത്തികഭാരം കുറഞ്ഞുവെന്ന് ഡോ. വി.പി. ഗംഗാധരൻ
മൂവാറ്റുപുഴ: കാൻസർ ചികിത്സയിലെ ഏറ്റവും വലിയ ഭീഷണിയായിരുന്ന സാന്പത്തികഭാരം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും ഗവേഷണരംഗത്തെ മുന്നേറ്റങ്ങളാണ് ഇതു സാധ്യമാക്കിയതെന്നും കാൻസർ ചികിത്സാ വിദഗ്ധർ ഡോ. വി.പി. ഗംഗാധരൻ. മൂവാറ്റുപുഴ നിർമല കോളജ് ഓഫ് ഫാർമസിയിൽ ആരംഭിച്ച ദേശീയ കാൻസർ റിസേർച്ച് കോണ്‍ഫ്രൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്റ്റംസെൽ തെറാപ്പി പോലെയുള്ള മേഖലകളിൽ കൂടുതൽ ഗവേഷണം നടന്നുവരികയാണെന്നും രോഗനിർണയം, ചികിത്സാരീതികൾ എന്നിവയിൽ ഇത് വലിയമാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളജ് മാനേജർ മോണ്‍. ഡോ. ചെറിയാൻ കാഞ്ഞിരക്കൊന്പിൽ അധ്യക്ഷതവഹിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ദീപ ജോസ്, ഫാർമക്കോളജി വിഭാഗം മേധാവി ഡോ. ഭരത് മിശ്ര എന്നിവർ പ്രസംഗിച്ചു. ഫാർമക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന രണ്ടു ദിവസത്തെ ദേശീയ സെമിനാറിൽ കാൻസർ ചികിത്സാ രംഗത്തെ ന്യൂതന ആശയങ്ങളെക്കുറിച്ചും ഗവേഷണ സാധ്യതകളെക്കുറിച്ചും വിദഗ്ധർ പ്രഭാഷണം നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള…
Read Moreകോവിഡ് 19 രോഗ ഭീതി; കേരളത്തിൽനിന്നു സൗദിയിലേക്ക് പോകുന്നവർക്കു നിയന്ത്രണം
നെടുമ്പാശേരി: കോവിഡ് രോഗഭീതിയെ തുടർന്ന് കേരളത്തിൽനിന്ന് സൗദി അറ്യേബ്യയിലേയ്ക്ക് പോകുന്നവർക്ക് കൂടുതൽ നിയന്ത്രണം .സന്ദർശന വിസയിലും പുതിയ ജോലി വിസയിലും പോകുവാൻ ഉദേശിക്കുന്നവർക്കാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിട്ടുള്ളത്. പുതിയ ജോലി വിസ ലഭിച്ചവർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത്. നിശ്ചിത സമയത്ത് ജോലിയ്ക്ക് കയറിയില്ലങ്കിൽ ജോലി നഷ്ടമാകുമെന്ന സ്ഥിതയാണുള്ളത്. കോവിഡ് ഭീതിയെ തുടർന്ന് ആദ്യം ഉംറ തീർഥാടകർക്കും സന്ദർശന വിസ ലഭിച്ചവർക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് കൂടാതെ ഫാമിലി വിസിറ്റ്, എംപ്പോയിമെന്റ് വിസിറ്റ്, ബിസിനസ് വിസിറ്റ് എന്നീ മേഖലകളിലും വിസ ലഭിച്ചവർക്കും താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ടന്ന് യാത്രക്കാർ പറഞ്ഞു. സൗദിയിൽ ജോലി ചെയ്യുന്ന അവധിയ്ക്ക് നാട്ടിൽ വന്നവർക്ക് മാത്രമാണ് നിയന്ത്രണം ഇല്ലാത്തത് ഇത് പുതിയ ജോലി വിസ ലഭിച്ച വരെ കൂടാതെ മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും നാട്ടിലെ അവധി ആഘോഷിക്കുവാൻ സൗദിയിലേയ്ക്ക് പോകുവാൻ ഉദ്യോശിക്കുന്നവരെയും ആണ് കൂടുതൽ…
Read More