കാക്കനാട്: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കൂടുതൽ വിവരങ്ങളുടെ ചുരുൾ അഴിയുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ടിൽനിന്ന് 10.54 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി കളക്ടറേറ്റ് ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലർക്ക് കാക്കനാട് മാവേലിപുരത്ത് വൈഷ്ണവം വീട്ടിൽ വിഷ്ണുപ്രസാദിനെ മുവാറ്റുപുഴ വിജിലൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് നടപടി. ഇന്നലെ ഉച്ചയോടെയാണ് ക്രൈംബ്രാഞ്ച് വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ വിഷ്ണുവിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും പോലീസ് അതിനെ എതിർത്തു. കേസിലെ രണ്ടും മൂന്നും പ്രതികൾ ഒളിവിലാണെന്നും അന്വേഷണ ഘട്ടത്തിൽ തന്നെ മുഖ്യപ്രതിയെ ജാമ്യത്തിൽ വിട്ടാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ സംഘം കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ചയിലേക്ക് മാറ്റി. പ്രതിയെ ശനിയാഴ്ച ക്രൈംബ്രാഞ്ച് കൂടുതൽ ചോദ്യം ചെയ്യുന്നതിന്നായി കസ്റ്റഡിയിൽ വാങ്ങും. രണ്ടും മൂന്നും പ്രതികളായ മഹേഷും അൻവറും…
Read MoreCategory: Kochi
കേരളത്തിലെ സ്വർണക്കവർച്ച: സംഘത്തലവനെ ഒഡീഷയിൽനിന്ന് പൊക്കി പെരുമ്പാവൂർ പോലീസ്
പെരുന്പാവൂർ: കേരളത്തിൽ ഉടനീളം സ്വർണക്കവർച്ച നടത്തിവന്നിരുന്ന സംഘത്തിന്റെ തലവനെ ഒഡീഷയിൽനിന്നു പെരുന്പാവൂർ പോലീസ് പിടികൂടി. ഒഡീഷ ഗൻജാം സ്വദേശി ദാസ് സഹിലിനെ (23) യാണ് അറസ്റ്റുചെയ്തത്. ഒരുമാസം മുന്‍പു പെരുന്പാവൂർ സ്റ്റേഷൻ പരിധിയിൽ ജ്വല്ലറികൾ കേന്ദ്രീകരിച്ചു രണ്ടിടത്തും കാലടിയിലെ ഒരു ജ്വല്ലറിയിലും മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മോഷണം നടന്ന പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാളയാർ സ്റ്റേഷൻ പരിധിയിൽ കവർച്ചാസംഘത്തിലെ ഒരാൾ പിടിയിലായിട്ടുണ്ടെന്ന വിവരം ലഭിച്ചിരുന്നു. ഇവിടെനിന്നു ലഭിച്ച പ്രതികളുടെ വിലാസങ്ങളെ പിന്തുടർന്ന് ഒഡീഷയിലെത്തിയ അന്വേഷണ സംഘം അസ്ക പോലീസിന്റെ സഹായത്തോടെയാണ് മുഖ്യപ്രതിയെ പിടികൂടിയത്. രാത്രി ജ്വല്ലറി അടച്ചശേഷം കടയിലെ സ്വർണവും പണവും വീടുകളിലേക്കു കൊണ്ടുപോകുന്ന ജ്വല്ലറി ഉടമകളെ ദിവസങ്ങളോളം നിരീക്ഷിച്ചാണ് സംഘം കവർച്ച ആസൂത്രണം ചെയ്തിരുന്നത്. മോഷണം നടത്തുന്ന കടയുടെ താഴിൽ രാത്രിയിൽ മെഴുക് പുരട്ടുകയും…
Read Moreയോദ്ധാവ് സൂപ്പര്‍ ഹിറ്റ്! രജിസ്റ്റര്‍ ചെയ്തതു 170 കേസ്; 180 പേർ അറസ്റ്റിലായി
കൊച്ചി: ലഹരി വിമുക്ത കൊച്ചി ക്കായി സിറ്റി പോലീസ് രൂപകല്പനചെയ്ത യോദ്ധാവ് എന്ന മൊബൈല്‍ വാട്സ്ആപ് നമ്പര്‍ വഴി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്തത് 170 കേസുകള്‍. ഈ കേസുകളിലായി 180 പേരെ അറസ്റ്റു ചെയ്യുകയും 18.27 ഗ്രാം എംഡിഎംഎ, 24.14 കിലോഗ്രാം കഞ്ചാവ്, 700 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 15 നാണ് യോദ്ധാവിന്റെ വാട്സ്ആപ് പ്രവര്‍ത്തനം ആരംഭിച്ചത്. ഈ വാട്സ് ആപ് നമ്പര്‍ മുഖാന്തിരം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെയുടെ നിര്‍ദേശ പ്രകാരം കൊച്ചി സിറ്റി പോലീസ് പരിധിയിലെ വിവിധ പോലീസ് സ്റ്റേഷന്, ഡാന്‍സാഫ്, സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പ് എന്നീ ടീമംഗങ്ങള്‍ പരിശോധന നടത്തുകയായിരുന്നു. എറണാകുളം ജില്ലയ്ക്കു പുറമെ മറ്റു ജില്ലകളിലും നടക്കുന്ന മയക്കമരുന്ന് വിതരണത്തിനും വ്യാപനത്തിനുമെതിരേ…
Read Moreകോവിഡ് 19 ഭീതി നിലനിൽക്കെ യാത്രക്കാരുമായി ഇറ്റാലിയന്‍ കപ്പല്‍ കൊച്ചിയില്‍; 459 യാത്രക്കാരെയിറക്കി കപ്പൽ മടങ്ങി; അധികൃതരുടെ വിശദീകരണം ഇങ്ങനെ…
കൊച്ചി: ഇറ്റാലിയന്‍ ആഡംബര കപ്പലായ കോസ്റ്റ വിക്ടോറിയ കൊച്ചി തുറമുഖത്തെത്തി. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ കപ്പല്‍ 305 ഇന്ത്യക്കാരുള്‍പ്പെടെ 459 യാത്രക്കാരെ ഇവിടെയിറക്കി. യാത്രക്കാരെ ഇറക്കിയ ശേഷം കപ്പല്‍ തിരികെപ്പോയി. എല്ലാ യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കിയതായും അടുത്തകാലത്ത് കപ്പല്‍ ഇറ്റലിയില്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയിലുള്ള 15 ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കപ്പലിലുള്ള എല്ലാവരെയും കര്‍ശന പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
Read Moreശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം കരിമ്പട്ടികയിൽപെടാം; പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പ് മാറുമ്പോൾ, നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്…
കൊച്ചി: രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില് ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പരുകള്‍ വാഹന്‍ സോഫ്റ്റ്വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിഴ ഒടുക്കിയില്ലെങ്കില്‍ പുതിയ സംവിധാനത്തിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടും. ഇത്, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട തുടര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനു തടസങ്ങള്‍ ഉണ്ടാക്കും.കാമറകള്‍ കണ്ടെത്തിയിരിക്കുന്ന നിയമലംഘനത്തിനു നോട്ടീസ് ലഭിച്ചതും വിവിധ കാരണങ്ങളാല്‍ നോട്ടീസ് ലഭിക്കാത്തതുമായ വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റായ www.mvd.kerala.gov.in ലെ ‘Fine Remittance Camera Surveilance’ എന്ന ലിങ്കിലൂടെ വാഹനങ്ങള്‍ ശിക്ഷാര്ഹമായിട്ടില്ല എന്ന് ഉറപ്പാക്കാം. ശിക്ഷാര്‍ഹരായവര്‍ ഉടന്‍ പിഴയടച്ച്…
Read Moreതിയറ്ററുകൾക്ക് ഇരുട്ടടിയായി റിലീസായ ചിത്രങ്ങൾ ചൂടാറും മുമ്പേ ഓൺലൈനിൽ ; പണം വാരാനുള്ള നിർമാതാക്കളുടെ തീരുമാനത്തിൽ വട്ടം കറങ്ങി തിയറ്ററുകാർ
കൊച്ചി: മലയാള സിനിമ തിരിച്ചുവരവിന്റെ പാതയിലെന്ന് ആശ്വസിക്കുന്നതിനിടെ തിയറ്ററുകൾക്ക് തിരിച്ചടിയായി ഒാൺലൈൻ ഏജൻസികളുടെ വരവ്. സിനിമകളുടെ ഒാൺലൈൻ അവകാശം വാങ്ങുന്ന ഏജൻസികൾ തിയറ്റർ വിടും മുന്‍പാണ് സിനിമകൾ വില്‍ക്കുന്നത്. അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ ഷൈലോക്ക് എന്ന ചിത്രം ഇപ്പോഴും തിയറ്ററുകളിലുണ്ട്. എന്നാൽ ഇൗ ചിത്രത്തിന്റെ ഒാൺലൈൻ പതിപ്പ് ഇറങ്ങുകയും ചെയ്തു. അതോടെ തിയറ്റർ കളക്ഷൻ കുറയുകയും ചെയ്തു. റിലീസ് കഴിഞ്ഞ് 60 ദിവസമെങ്കിലും കഴിഞ്ഞേ ചിത്രം ഒാൺലൈനിൽ പ്രദർശിപ്പിക്കാകൂവെന്ന് കരാറുണ്ട്. എന്നാൽ ഇപ്പോൾ ഇതൊന്നും പാലിക്കാറില്ലെന്ന് മാത്രം. ചില ബഹുരാഷ്ട്ര ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ മലയാള സിനിമകൾ വലിയ തുക നല്‍കിയാണ് വാങ്ങിയിരിക്കുന്നത്. ഇവർ ചൂടാറും മുന്‍പ് സിനിമകൾ ഒാൺലൈനിലെത്തിക്കുന്നു. മലയാള സിനിമയിൽ എണ്ണപ്പെരുപ്പവും വൻ നഷ്ടങ്ങളും അപൂർവം ഹിറ്റുകളും നിറഞ്ഞതായിരുന്നു കഴിഞ്ഞ വർഷം. 192 സിനിമകൾ തിയറ്ററിൽ റിലീസ് ചെയ്തതിൽ 23 എണ്ണത്തിനു മാത്രമാണു മുടക്കുമുതൽ തിരിച്ചു…
Read Moreവാഹന്‍ സോഫ്റ്റ്വെയർ! ശ്രദ്ധിക്കുക, നിങ്ങളുടെ വാഹനം കരിന്പട്ടികയിൽപെടാം
കൊച്ചി: രാജ്യത്തെ വാഹനങ്ങളുടെ വിവരങ്ങളെല്ലാം ഒരു കുടക്കീഴില് ലഭ്യമാക്കുന്ന പരിവാഹന്‍ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പുകള്‍ മാറുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ഏതെങ്കിലും ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ടോ എന്ന് അടിയന്തരമായി പരിശോധിക്കണമെന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു. വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പരുകള്‍ വാഹന്‍ സോഫ്റ്റ്വെയറിലേക്ക് പോര്‍ട്ട് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ കാമറകളില്‍ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ട വാഹനങ്ങള്‍ പിഴ ഒടുക്കിയില്ലെങ്കില്‍ പുതിയ സംവിധാനത്തിലെ കരിമ്പട്ടികയില്‍ ഉള്‍പ്പെടും. ഇത്, മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട തുടര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനു തടസങ്ങള്‍ ഉണ്ടാക്കും. കാമറകള്‍ കണ്ടെത്തിയിരിക്കുന്ന നിയമലംഘനത്തിനു നോട്ടീസ് ലഭിച്ചതും വിവിധ കാരണങ്ങളാല്‍ നോട്ടീസ് ലഭിക്കാത്തതുമായ വാഹന ഉടമകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റായ www.mvd.kerala.gov.in ലെ ‘Fine Remittance Camera Surveilance’ എന്ന ലിങ്കിലൂടെ വാഹനങ്ങള്‍ ശിക്ഷാര്ഹമായിട്ടില്ല എന്ന് ഉറപ്പാക്കാം. ശിക്ഷാര്‍ഹരായവര്‍ ഉടന്‍…
Read Moreനേന്ത്രക്കായ വിലയിടിവ്; കർഷകർ സാന്പത്തിക പ്രതിസന്ധിയിൽ; കിലോയ്ക്ക് 22 രൂപമാത്രം
ചേരാനല്ലൂർ: നേന്ത്രക്കായ വിപണിയിലെ വൻ വിലയിടിവ് വാഴകർഷകരെ സാന്പത്തിക പ്രതിസന്ധിയിലാക്കുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന നേന്ത്രക്കായയ്ക്ക് ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന വില കിലോയ്ക്ക് 22 മുതൽ 26 രൂപ വരെയാണ്. കഴിഞ്ഞ ദിവസം സ്വാശ്രയ കർഷക വിപണികളിൽനിന്നു കർഷകർക്ക് ലഭിച്ച തുകയാണിത്. കഴിഞ്ഞയാഴ്ച 28 രൂപയും കഴിഞ്ഞവർഷം അവസാനം 40 രൂപയും വിലയുണ്ടായിരുന്നു. കൃഷി ചെയ്യുന്പോൾ വാഴ ഒന്നിന് 250 രൂപയോളം ചെലവ് വരും. വിളവെടുത്തുകഴിയുന്പോൾ കർഷകന് ഇപ്പോൾ വിപണിയിൽ കിട്ടുന്നത് 150 രൂപയോളമാണ്. ഉത്പാദനം കൂടിയതും വടക്കൻ കേരളത്തിൽനിന്നു നേന്ത്രക്കായ വിപണികളിൽ സുലഭമായി എത്താൻ തുടങ്ങിയതുമാണ് നേന്ത്രക്കായയ്ക്ക് ഇത്രയേറെ വിലയിടിയാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാർഷിക മേഖലയായ കൂവപ്പടി, ഒക്കൽ, വേങ്ങൂർ, മുടക്കഴ പഞ്ചായത്തുകളിൽ നൂറുകണക്കിന് വാഴകർഷകർ ഇതുമൂലം സാന്പത്തിക പ്രതിസന്ധി നേരിടുകയാണ്. ബാങ്കുകളിലും സൊസൈറ്റികളിലുംനിന്നു വായ്പ എടുത്താണ് ഭൂരിഭാഗം കർഷകർകരും കൃഷിയിറക്കിയിരിക്കുന്നത്. കൂടാതെ ഭൂരിഭാഗം കർഷകരും സ്വന്തം…
Read More‘അമ്മ’യുടെ യോഗം രാത്രിയിൽ; വിലക്ക് ചർച്ചയാവും; ഷെയിനിനെ വിളിച്ചുവരുത്തിയേക്കുമെന്ന് ഇടവേള ബാബു
കൊച്ചി: താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. രാത്രി ഏഴിന് മരട് ലേ മെറിഡിയന് ഹോട്ടലിലാണ് യോഗം നടക്കുക. നടന് ഷെയ്ന് നിഗമിന്റെ വിലക്ക് നീക്കുന്നതിനുള്ള തുടര്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. നിലവില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഷെയ്ന് നിഗത്തോട് നിര്‍ദേശിച്ചിട്ടില്ലെന്നും ആവശ്യമെങ്കില്‍ വിളിപ്പിക്കുമെന്നും അമ്മ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഷെയ്ന് നിഗം അഭിനയിച്ചുകൊണ്ടിരുന്ന വെയില്, കുര്‍ബാനി എന്നീ സിനിമകള്‍ മുടങ്ങിയതു മൂലമുണ്ടായ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാതെ വിലക്ക് പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചു നില്ക്കുന്നതിനാല് അമ്മ നടത്തിയ ആദ്യഘട്ട ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് ചേരുന്ന നിര്‍വാഹക സമിതി യോഗത്തിന് ശേഷം പ്രഡ്യൂസേഴ്സ് അസോസിയേഷനുമായും അമ്മ ചര്‍ച്ച നടത്തും.
Read Moreകാക്കനാട്ടെ പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പിൽ കൂടുതൽപ്പേർ കുടുങ്ങിയേക്കും; കളക്ട്രേറ്റ് ജീവനക്കാരനെ ചോദ്യം ചെയ്യുന്നു
കാക്കനാട്: പ്രളയ ദുരിതാശ്വാസ നിധിയിൽനിന്നു പ്രളയബാധിതർക്ക് നൽകേണ്ട ലക്ഷങ്ങൾ ചോർത്തിയെന്ന കേസിൽ കളക്ടറേറ്റ് ജീവനക്കാരൻ വിഷ്ണുപ്രസാദിനെ അറസ്റ്റു ചെയ്തു. ഇന്നലെ ഹാജരാകാൻ ആവശ്യപ്പെട്ടതനുസരിച്ച് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ വിഷ്ണുപ്രസാദിനെ വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റുചെയ്യുകയായിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾ കുടുങ്ങിയേക്കും. സംഭവത്തെത്തുടർന്ന് കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗം സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണുപ്രസാദിനെ നേരത്തെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. വിശ്വാസവഞ്ചന, സർക്കാർ ഫണ്ട് ദുര്‍വിനിയോഗം, ഗൂഢാലോചന, അഴിമതി എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തെളിവെടുപ്പിനായി കളക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗം ഓഫീസിലെത്തിച്ചശേഷം വിഷ്ണു ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിലെ ഹാർഡ് ഡിസ്ക്കും മറ്റും കൂടുതൽ പരിശോധനയ്ക്കായി പോലീസ് കൊണ്ടുപോയി. അയ്യനാട് സഹകരണ ബാങ്കിന് അക്കൗണ്ടുള്ള ഫെഡറൽ ബാങ്കിലും സഹകരണ ബാങ്കിലും വിഷ്ണുവിനെ എത്തിച്ച് തെളിവെടുത്തിട്ടുണ്ട്. തുടർന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് കൊണ്ടുപോയ വിഷ്ണുപ്രസാദിനെ ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം…
Read More