വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നംചെ​യ്തു ത​ട്ടി​പ്പ്! വ്യാ​ജ റി​ക്രൂ​ട്ടിം​ഗ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന വ്യാ​ജ റി​ക്രൂ​ട്ടിം​ഗ് സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ര്‍ അ​റ​സ്റ്റി​ല്‍.

കോ​ട്ട​യം ക​റു​ക​ച്ചാ​ല്‍ കൂ​ത്ര​പ്പ​ള്ളി അ​ഞ്ചാ​നി​യി​ല്‍ സു​മി​ത് നാ​യ​ര്‍(38), ക​ണ്ണൂ​ര്‍ പ​ള്ളി​ക്കു​ന്ന് ചെ​ട്ടി​പ്പീ​ടി​ക സു​ര​ഭി​യി​ൽ ദി​വി​ഷി​ത്ത്(27), മ​ങ്ങാ​ട്ടു​പ​റ​മ്പ് ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കു സ​മീ​പം പ​ച്ച​വീ​ട്ടി​ല്‍ ശ്രീ​രാ​ഗ്(26), ഇ​ട​പ്പ​ള്ളി ടോ​ള്‍ നു​റു​ക്കി​ല​യി​ല്‍ റ​ഫീ​ന(33) എ​ന്നി​വ​രെ​യാ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ര​വി​പു​ര​ത്ത് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന സ​ക്‌​സ​സ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ലേ​സ്‌​മെ​ന്‍റ് ഹ​ബ്ബ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ത​ട്ടി​പ്പ്. ഓ​ണ്‍​ലൈ​ന്‍ സൈ​റ്റാ​യ ഒ​എ​ല്‍​എ​ക്‌​സി​ലൂ​ടെ പ​ര​സ്യം ചെ​യ്താ​യി​രു​ന്നു ഇ​വ​ര്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ആ​ക​ര്‍​ഷി​ച്ചി​രു​ന്ന​ത്.

മ​ലേ​ഷ്യ, ദു​ബാ​യ്, ഇ​സ്രാ​യേ​ല്‍ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാ​ങ്ങി​യ​ശേ​ഷം വി​സി​റ്റിം​ഗ് വി​സ​യി​ല്‍ ആ​ളു​ക​ളെ കൊ​ണ്ടു​പോ​കു​ന്ന ഇ​വ​ർ ജോ​ലി​യും ശ​മ്പ​ള​വും വ​ര്‍​ക്ക് പെ​ര്‍​മി​റ്റും നാ​ൽ​കാ​തെ​യും പാ​സ്‌​പോ​ര്‍​ട്ട് അ​ന​ധി​കൃ​ത​മാ​യി ത​ട​ഞ്ഞു​വ​ച്ചു​മാ​ണ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ക​ബ​ളി​പ്പി​ച്ചി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നി​ല​വി​ല്‍ ഏ​ഴോ​ളം പേ​ര്‍ പാ​സ്‌​പോ​ര്‍​ട്ടും വ​ര്‍​ക്ക് വി​സ​യും ഇ​ല്ലാ​ത്ത​തി​നാ​ല്‍ മ​ലേ​ഷ്യ​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​വ​രെ ഉ​ട​ന്‍ നാ​ട്ടി​ല്‍ തി​രി​കെ​യെ​ത്തി​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​റ​ണാ​കു​ളം ടൗ​ണ്‍ സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ​ന്‍​ചാ​ര്‍​ജ് ചാ​ര്‍​ജ് അ​ന​ന്ത​ലാ​ല്‍ അ​റി​യി​ച്ചു.

കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ വി​ജ​യ് സാ​ക്ക​റെ, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ജി. ​പൂ​ങ്കു​ഴ​ലി, അ​സി. ക​മ്മീ​ഷ​ണ​ര്‍ ജി​ജി​മോ​ന്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

സം​ഭ​വ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment