വൈപ്പിൻ: വൈപ്പിൻ-ഫോർട്ടുകൊച്ചി ജലഗതാഗത റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനമനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ബോട്ടുജെട്ടിക്ക് സമീപമുള്ള കൊച്ചിൻ കോർപറേഷൻ ഓഫീസിനു മുന്നിൽ മാർച്ച് മൂന്നിന് ജനകീയ പ്രതിഷേധ സമരം നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന സമരം സമിതി ചെയർമാൻ പോൾ ജെ. മാന്പിള്ളി ഉദ്ഘാടനം ചെയ്യും. രക്ഷാധികാരി വിക്ടർ മരക്കാശേരി അധ്യക്ഷത വഹിക്കും. രണ്ട് റോ റോ ജങ്കാർ സർവീസ് നടത്തുന്ന ഇവിടെ പലപ്പോഴും ഒരു ജങ്കാർ തകരാറിലാകുന്നത് പതിവായിരിക്കുകയാണ്. ഈ സമയം സർവ്വീസിനു മുടക്കമില്ലാതിരിക്കാൻ മൂന്നാമത് ഒരു ജങ്കാർ കൂടി നിർമിക്കണമെന്നതാണ് സമതിയുടെ ആവശ്യം. അതുപോലെ കൊച്ചിൻ കോർപറേഷൻ ലക്ഷക്കണക്കിന് രൂപ ചിലവിട്ട് പണിയിച്ച ഫോർട്ട് ക്യൂൻ എന്ന ബോട്ട് സർവീസിനിറക്കി നിലവിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്നും ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
Read MoreCategory: Kochi
കൊച്ചിയിൽ ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു; രണ്ടാം പരിശോധനഫലം ഇന്ന് വരാനിരിക്കേയാണ് മരണം
കൊച്ചി: രണ്ടാമത്തെ പരിശോധനാഫലം ഇന്ന് വരാനിരിക്കെ കൊറോണ വൈറസ് ബാധ സംശയിച്ചതിനെ തുടർന്ന് കളമശേരി ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയിൽനിന്ന് എത്തിയ കണ്ണൂർ സ്വദേശിയാണ് മരിച്ചത്. മലേഷ്യയിൽനിന്ന് എത്തിയ ഇയാളെ പനി മൂലമാണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. മരണകാരണം വൈറൽ ന്യുമോണിയ പിടിപെട്ടതാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ മാത്രമേ ലഭിക്കുവെന്നും ഡോക്ടർമാർ അറിയിച്ചു.
Read Moreപ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: കൂടുതല്‍ നേതാക്കള്‍ കുടുങ്ങിയേക്കും ; പോലീസ് അന്വേഷണം ഇഴയുന്നെന്നു പരാതി
കാക്കനാട്: കലക്ടറുടെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് സിപിഎം പ്രാദേശിക നേതാവ് ഫണ്ട് തട്ടിയെടുത്ത കേസില്‍ കൂടുതല്‍ നേതാക്കള്‍ കുടുങ്ങിയേക്കും. ദുതാശ്വാസ ഫണ്ട് അനര്‍ഹമായി കൈപ്പറ്റിയവരുടെ ലിസ്റ്റ് ജില്ലാ ഭരണകൂടം പൊലിസിന് കൈമാറി. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് കലക്ടര്‍ സസ്പെന്‍ഡ് ചെയ്ത സെക്ഷന്‍ ക്ലാര്‍ക്ക് വിഷ്ണു പ്രസാദിന്റെ ബന്ധുക്കളുടെയും ഇയാളുമായി രാഷ്ട്രീയ ബന്ധമുള്ള പ്രാദേശിക നേതാക്കളുടെയും പേരുകളാണ് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എഡിഎം) പൊലിസിന് കൈമാറിയിട്ടുള്ളത്. സിപിഐ, സിപിഎം നേതാക്കള്‍ അവരുടെ ബന്ധുക്കളുടെയും മക്കളുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അനര്‍ഹമായി കൈപ്പറ്റിയിട്ടുള്ളതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. വിഷ്ണു പ്രസാദ് സിവില്‍ സ്റ്റേഷനിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ്. വിഷ്ണു പ്രസാദിന്റെ അടുത്ത ബന്ധുവായ കാക്കനാടുള്ള കരാറുകാരന്റെ മകന്റെ പേരിലുള്ള അക്കൗണ്ടിലേക്കും പണം നല്‍കിയിട്ടുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രളയത്തിന്റെ കെടുതികള്‍ അനുഭവിക്കാത്ത മുന്നൂറില്‍പ്പരം…
Read Moreപാലക്കുഴയിൽ ചുറ്റികകൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ച നിലയിൽ; സഹോദരനെ പോലീസ് തെരയുന്നു
കൂത്താട്ടുകുളം: പാലക്കുഴയിൽ യുവാവ് തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംക്കുന്ന് കാനംമല വട്ടിന്തംതടത്തിൽ പ്രകാശൻ (45) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് സഹോദരൻ ലൈജു ഒളിവിലാണ്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 9.30 ആണ് സംഭവം. ഇരുവരും തമ്മിൽ രാത്രി വാക്കുതർക്കം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വാക്കു തർക്കത്തെ തുടർന്നുള്ള പ്രകോപനം ആകാം കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്. പ്രകാശൻന്റെ തലയ്ക്കാണ് ചുറ്റിക കൊണ്ടുള്ള അടിയേറ്റിരിക്കുന്നത്. കൂത്താട്ടുകുളം പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക പരിശോധനക്ക് ശേഷം പ്രകാശന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരിച്ച പ്രകാശൻ പെയിന്റിംഗ് തൊഴിലാളിയാണ്.
Read Moreഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന രീതിയിൽ ശ്രീകൃഷ്ണനെയും ഭഗവത്ഗീതയെയും വികലമായി ചിത്രീകരിക്കുന്നു; കവി പ്രഭാവർമയ്ക്കു ജ്ഞാനപ്പാന അവാർഡ് നൽകുന്നതിനു സ്റ്റേ
കൊച്ചി: കവി പ്രഭാവർമയ്ക്കു പൂന്താനം ജ്ഞാനപ്പാന അവാർഡ് നൽകാനുള്ള നീക്കത്തിനെതിരായ ഹർജിയിൽ അവാർഡ് വിതരണനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ഹർജി ഹൈക്കോടതി പന്നീട് വിശദമായി പരിഗണിക്കും. സമ്മാനർഹമായ കൃതിയിൽ കൃഷ്ണനെ വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അതിനാൽ ജ്ഞാനപ്പാന അവാർഡ് പ്രഭാ വർമയ്ക്കു നല്കുന്നതു തടയണമെന്നും ആവശ്യപ്പെട്ട് തൃശൂർ ചാവക്കാട് സ്വദേശി രാജേഷ് എ. നായർ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റീസ് സി.ടി. രവികുമാർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വെള്ളിയാഴ്ച ഗുരുവായൂരിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ജ്ഞാനപാന അവാർഡ് വിതരണം ചെയ്യുന്നത് തടഞ്ഞാണു കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ പ്രഭാ വർമ, മല്ലിശേരി ഇല്ലം കാരണവർ,ഗുരുവായൂർ ക്ഷേത്രം തന്ത്രി എന്നിവർ അടക്കമുള്ളവർക്ക് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. ശ്രീകൃഷ്ണനെയും ഭഗവത്ഗീതയെയും വികലമായി ചിത്രീകരിക്കുന്ന ശ്യാമമാധവം എന്ന കാവ്യസമാഹാരം എഴുതിയ പ്രഭാവർമയ്ക്കു ജ്ഞാനപ്പാന അവാർഡ് നല്‍കുന്നത് ഭക്തരുടെ വികാരങ്ങൾ വ്രണപ്പെടുത്തുമെന്നാണ്…
Read Moreഇരയുടെ താത്പര്യം ; രസഹ്യവിചാരണയിൽ മഞ്ജു വാര്യർ നൽകിയ മൊഴി രഹസ്യമായി തുടരും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യർ വിചാരണക്കോടതിയിൽ മൊഴി നൽകി. ആക്രമിക്കപ്പെട്ട നടിയോടു അടുപ്പമുള്ള മഞ്ജു ഇന്നലെ കോടതിയിലെത്തി മൊഴി നല്‍കുകയായിരുന്നു. രാവിലെ ഒൻപതരയോടെ കോടതിയിലെത്തിയ മഞ്ജു പ്രോസിക്യൂട്ടറുമായി വിശദമായ ചർച്ച നടത്തിയശേഷമാണു ജഡ്ജി ഹണി വർഗീസിനു മുന്നിലെത്തിയത്. പ്രതിക്കൂട്ടിൽ പൾസർ സുനിക്കൊപ്പം ദിലീപുമുണ്ടായിരുന്നു. ഉച്ചയ്ക്കു ദിലീപ് കോടതിക്കു പുറത്തേക്കു പോയി. പ്രതിഭാഗത്തിന്റെ സാക്ഷി വിസ്താരമുള്ളതുകൊണ്ടു സമയം കഴിയും വരെ മഞ്ജു കോടതിയിൽ തുടർന്നു. സിദ്ദിഖും ബിന്ദു പണിക്കരും ഇന്നലെ സാക്ഷി മൊഴി നൽകി. നടി ആക്രമിക്കപ്പെട്ട കേസിൽ രഹസ്യവിചാരണയാണ് നടക്കുന്നത്. ഇരയുടെ താത്പര്യം കണക്കിലെടുത്താണിത്. അതുകൊണ്ടുതന്നെ മഞ്ജുവിന്റെ മൊഴിയും രഹസ്യമായി തുടരും.
Read Moreവഴിയരികിൽ പാർക്കു ചെയ്യുന്ന ഓട്ടോകളിൽ മോഷണം; സ്ഥിരം പരിപാടിയായപ്പോൾ കള്ളനെ കുടുക്കാൻ തന്ത്രങ്ങളൊരുക്കി ഡ്രൈവർമാർ; കാത്തിരിപ്പിനൊടുവിൽ മോഷ്ടാവിനെ കണ്ട് ഞെട്ടിയ ഡ്രൈവർമാർ ചെയ്തതിങ്ങനെ…
വൈപ്പിൻ: വഴിയരികിൽ പാർക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളിലും ഇരുചക്രവാഹനങ്ങളിലും മോഷണം. പല ഓട്ടോക്കാർക്കും ഇത് സ്ഥിരം അനുഭവമായപ്പോൾ കള്ളനെ പിടികൂടാൻ ഡ്രൈവർമാർ തീരുമാനിച്ചു. കാത്തിരിപ്പിനൊടുവിൽ സ്ഥിരം മോഷണം നടത്തി വന്ന കള്ളനെ കണ്ടപ്പോൾ ഡ്രൈവർമാർ ആദ്യം ഒന്നു ഞെട്ടി. പിന്നീട് മോഷ്ടാവിനെ പിടികൂടി പോലീസിലേൽപ്പിച്ചു. കഴിഞ്ഞ ദിവസം പള്ളത്താംകുളങ്ങരയിൽ വച്ചാണ് സംഭവം. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് ഓട്ടം വരുന്ന ഓട്ടോറിക്ഷകൾ മാറ്റിയിട്ട് ഡ്രൈവർമാർ ചായ കുടിക്കാനായി മാറുന്നതിനിടയിൽ ഓട്ടയുടെ ഡാഷ് ബോക്സിലും മറ്റും വച്ചിരിക്കുന്ന ചില്ലറ പൈസകളും നോട്ടുകളും അടിച്ചു മാറ്റുകയാണ് ബാലൻ ചെയ്തിരുന്നത്. ഇതേപോലെ ഉത്സവപ്പറന്പിലേക്ക് വരുന്നവർ ബൈക്ക് പാർക്ക് ചെയ്ത് മാറുന്പോൾ പെട്രോൾ ടാങ്കിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള ബാഗ് പരിശോധിച്ച് ഇതിൽ പണമുണ്ടെങ്കിൽ അതും കവരും. കഴിഞ്ഞ ദിവസങ്ങളിൽ ഇത് പതിവായതോടെ ചില ഓട്ടോ ഡ്രൈവർമാർ കെണിയൊരുക്കി കാത്തിരുന്നപ്പോഴാണ് 12 വയസുകാരനായ ബാലൻ കുടുങ്ങിയത്. പോലീസ് രക്ഷിതാക്കളെ…
Read Moreവളർത്തുനായയുടെ കടിയേറ്റ യുവാവിനു പേവിഷബാധ; അവശനിലയിലായ യുവാവ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ; ആശങ്കയോടെ നാട്ടുകാർ
പോത്താനിക്കാട്: പല്ലാരിംഗലം പൈമറ്റത്ത് സ്വന്തം വളർത്തുനായയിൽനിന്നു കടിയേറ്റ യുവാവ് പേവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ. മറ്റൊരു നായയുടെ കടിയേറ്റ സ്വന്തം വളർത്തുനായയെ പരിചരിച്ചപ്പോഴാണ് ഇദ്ദേഹത്തിനു പേ വിഷബാധയുണ്ടായതെന്നാണ് സംശയം. അവശനിലയിൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പേവിഷബാധയേറ്റതായി അറിഞ്ഞത്. ഇതിനിടെ വളർത്തുനായ ചത്തു. പ്രദേശത്തെ മറ്റു ചില നായകളും പൂച്ചകളും സമീപ ദിവസങ്ങളിൽ ചത്തിട്ടുണ്ട്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തും ആരോഗ്യവകുപ്പും ബോധവത്കരണവും പ്രതിരോധ നടപടികളും ആരംഭിച്ചു. നായ, പൂച്ച എന്നിവയ്ക്ക് പേ വിഷത്തിനെതിരായ വാക്സിൻ നൽകിത്തുടങ്ങി. പരമാവധിയാളുകൾക്കു പ്രതിരോധവാക്സിൻ നൽകാൻ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വളർത്തുമൃഗങ്ങളെ നിരീക്ഷിക്കണമെന്നും രോഗലക്ഷണംകണ്ടാൽ ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വളർത്തുമൃഗങ്ങളിൽനിന്നു കടിയേൽക്കുകയോ മറ്റുതരത്തിൽ മുറിവേൽക്കുകയോ ചെയ്യാതെ ശ്രദ്ധിക്കണം. ഡോ. അഭിലാഷ് കൃഷ്ണൻ, ഡോ. റസീന എന്നിവർ ക്ലാസ്സെടുത്തു. ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു നിർവഹിച്ചു.…
Read Moreകൊറോണ; ഇറ്റലിയില്‍നിന്നും കുവൈറ്റില്‍നിന്നും എത്തിയവര്‍ കൊച്ചിയില്‍ നിരീക്ഷണത്തില്‍; ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ 13 പേർ മാത്രം
കൊച്ചി: കൊറോണയുമായി(കോവിഡ് 19) ബന്ധപ്പെട്ട് ജില്ലയില്‍ മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍. ഇറ്റലിയില്‍നിന്നും എത്തിയ രണ്ടുപേരും കുവൈറ്റില്‍നിന്നും എത്തിയ ഒരാളുമാണു നിരീക്ഷണത്തിലുള്ളത്. ഇറ്റലിയില്‍നിന്നെത്തിയവര്‍ തമിഴ്നാട് സ്വദേശികളാണ്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13 ആയി. നിരീക്ഷണപട്ടികയില്നിന്നും ഇന്നലെ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നടന്നുവരികയാണ്. ഏരൂരില്‍ ഇത് സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊറോണ കണ്ട്രോള് റൂമിലേക്ക് ഇന്നലെ നാല് കോളുകള്‍ ലഭിച്ചതായും യാത്ര പോകാമോ എന്നും നിരീക്ഷണ കാലയളവ് സംബന്ധിച്ചു അറിയാനുമായിരുന്നു വിളികളെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
Read Moreഅഞ്ച് പൈസ ; ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവിലയില്‍ നേരിയ കുറവ് മാത്രം
കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ധനവിലയില്‍ അനുഭവപ്പെട്ടത് നേരിയ കുറവ് മാത്രം. സംസ്ഥാനത്ത് ഇന്ന് പെട്രോളിന് അഞ്ച് പൈസയുടെയും ഡീസലിന് ആറ് പൈസയുടെയും മാത്രം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വില മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് ഇന്ന് ഏതാനും പൈസയുടെ മാത്രം കുറവ് ഉണ്ടായിട്ടുള്ളത്. കൊച്ചിയിലാകട്ടെ പെട്രോള്‍ വില 74.03 രൂപയും ഡീസല്‍ വില 68.36 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 75.40 രൂപയും ഡീസല്‍ വില 69.65 രൂപയുമാണ്. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 54 ഡോളറിനു താഴെയും ഡബ്ല്യുടിഐ ഇനത്തിന് 50 ഡോളറിന് താഴെയും വിലയെത്തിയപ്പോഴാണ് ഇന്ധനവിലയില്‍ നേരിയ കുറവ് മാത്രം അനുഭവപ്പെട്ടത്.
Read More