പാ​ല​ക്കു​ഴ​യി​ൽ ചു​റ്റി​ക​കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ; സ​ഹോ​ദ​ര​നെ പോ​ലീ​സ് തെ​ര​യു​ന്നു

കൂ​ത്താ​ട്ടു​കു​ളം: പാ​ല​ക്കു​ഴ​യി​ൽ യു​വാ​വ് ത​ല​യ്ക്ക് അ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ത്താ​ട്ടു​കു​ളം പാ​ല​ക്കു​ഴ മൂ​ങ്ങാം​ക്കു​ന്ന് കാ​നം​മ​ല വ​ട്ടി​ന്തം​ത​ട​ത്തി​ൽ പ്ര​കാ​ശ​ൻ (45) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ ലൈ​ജു ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​ത്രി 9.30 ആ​ണ് സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ൽ രാ​ത്രി വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. വാ​ക്കു ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ള്ള പ്ര​കോ​പ​നം ആ​കാം കൊ​ല​യി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പ്ര​കാ​ശ​ൻ​ന്‍റെ ത​ല​യ്ക്കാ​ണ് ചു​റ്റി​ക കൊ​ണ്ടു​ള്ള അ​ടി​യേ​റ്റി​രി​ക്കു​ന്ന​ത്. കൂ​ത്താ​ട്ടു​കു​ളം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക്ക്‌ ശേ​ഷം പ്ര​കാ​ശ​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക്‌ വി​ട്ടു​കൊ​ടു​ക്കും. മ​രി​ച്ച പ്ര​കാ​ശ​ൻ പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്.

Related posts

Leave a Comment