പ്ര​ള​യ​ജ​ല​ത്തോ​ടൊ​പ്പം എ​ത്തി​ചേ​ര്‍​ന്നു​വെ​ന്ന് ! പെ​രു​മ്പാ​വൂ​രിലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആഫ്രിക്കൻ ഒച്ചുകൾ വ്യാപകമാകുന്നു

പെ​രു​മ്പാ​വൂ​ര്‍: വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പെ​രി​യാ​റി​ലെ ഉ​യ​ര്‍​ന്ന പ്ര​ള​യ​ജ​ല​ത്തോ​ടൊ​പ്പം എ​ത്തി​ചേ​ര്‍​ന്നു​വെ​ന്ന് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചു​ക​ളു​ടെ ശ​ല്യം പെ​രു​മ്പാ​വൂ​രിലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ർ​ധി​ക്കു​ന്നു. പ്ര​ള​യ​ജ​ലം ക​യ​റി​യ തോ​ടു​ക​ളു​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ ശ​ല്യം കൂ​ടു​ത​ൽ. ആ​ഫ്രി​ക്ക​യി​ല്‍​നി​ന്നെ​ത്തി​ച്ച ത​ടി​ക​ളി​ലൂ​ടെ എ​ത്തി​യ​തെ​ന്ന് ക​രു​തു​ന്ന ഇ​വ​യെ 1955ല്‍ ​പാ​ല​ക്കാ​ട് എ​ല​പ്പു​ള്ളി​യി​ലാ​ണ് കേ​ര​ള​ത്തി​ല്‍ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പ് പെ​രു​മ്പാ​വൂ​ര്‍ ഇ​രി​ങ്ങോ​ള്‍ പ്ര​ദേ​ശ​ത്ത് ഇ​വ​യെ ക​ണ്ടെ​ത്തു​ക​യും അ​ത് വാ​ര്‍​ത്ത​യാ​വു​ക​യും ചെ​യ്തി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് മ​തി​ലു​ക​ളി​ലെ​യും മ​ര​ങ്ങ​ളി​ലെ​യും അ​ഴു​കി​യ വ​സ്തു​ക്ക​ളി​ലെ​യും പൂ​പ്പ​ലു​ക​ളും അ​ഴു​ക്കു​ക​ളും തി​ന്നു വി​ശ​പ്പ​ട​ക്കു​ന്ന ഇ​വ വേ​ന​ലി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ളി​ലെ​യും മ​ര​ങ്ങ​ളി​ലെ​യും ഇ​ല​ക​ള്‍ തി​ന്നു തീ​ര്‍​ക്കും. രാ​പ​ക​ല്‍ ഭേ​ദ​മ​ന്യേ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും ആ​ഹാ​രം തേ​ടി സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​യു​ടെ വി​സ​ര്‍​ജ്യ​വ​സ്തു​ക്ക​ള്‍ പ​രി​സ​ര​മ​ല​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ന്നു​ണ്ട്. കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഓ​രോ ദി​വ​സ​വും ഇ​വ വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ‍​യു​ന്നു. മു​ട​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ ആ​ഫ്രി​ക്ക​ന്‍ ഒ​ച്ചി​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പീ​ച്ചി വ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ക​ഴി​ഞ്ഞ…

Read More

  കൊച്ചിയിൽ   അമിത വേഗത്തിലെത്തിയ കാറിടിച്ച് ബോ​ണ​റ്റി​ൽ വീ​ണ യു​വാ​വു​മാ​യി കാ​റി​ന്‍റെ മ​ര​ണ​പ്പാ​ച്ചി​ൽ

കൊ​ച്ചി: അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബോ​ണ​റ്റി​ൽ വീ​ണ യു​വാ​വു​മാ​യി കാ​റി​ന്‍റെ മ​ര​ണ​പ്പാ​ച്ചി​ൽ. കൊ​ച്ചി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ബോ​ണ​റ്റി​ൽ വീ​ണ യു​വാ​വു​മാ​യി കാ​ർ ഏ​ക​ദേ​ശം 400 മീ​റ്റ​ർ സ​ഞ്ച​രി​ച്ചു. മ​രോ​ട്ടി​ച്ചോ​ട് ജം​ഗ്ഷ​ന് സ​മീ​പം ഓ​ട്ടോ​യി​ൽ വ​ന്നി​റ​ങ്ങി​യ യു​വാ​വി​നെ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ വീ​ണ യു​വാ​വു​മാ​യി പാ​ഞ്ഞ കാ​ർ ഇ​ദ്ദേ​ഹ​ത്തെ വ​ഴി​യി​ലു​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​ഞ്ഞു. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Read More

ഗ്യാ​സ് സി​ലി​ണ്ട​ർ ദു​ര​ന്ത​ത്തി​ൽ  ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​യ്ക്കാ​യി ശ്രീ​മൂ​ലം ക്ല​ബി​ന്‍റെ ‘സ്നേ​ഹ​വീ​ട് ’

മൂ​വാ​റ്റു​പു​ഴ: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഭ​ർ​ത്താ​വും പി​താ​വും ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​യ്ക്ക് ‘സ്നേ​ഹ​വീ​ട്’ ഒ​രു​ക്കി മൂ​വാ​റ്റു​പു​ഴ ശ്രീ​മൂ​ലം യൂ​ണി​യ​ൻ ക്ല​ബ്. ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ലെ അ​നീ​ഷ ത​ങ്ക​ച്ച​നും കു​ഞ്ഞി​നു​മാ​യാ​ണ് 15 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ശ്രീ​മൂ​ലം ക്ല​ബ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. അ​നീ​ഷ പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യി​രി​ക്കേ ഒ​രു വ​ർ​ഷം മു​ന്പാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ വീ​ട്ടി​ൽ ഗ്യാ​സ് സി​ലി​ണ്ട​റി​നു തീ​പി​ടി​ച്ച് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പി​താ​വും ഭ​ർ​ത്താ​വും ദു​ര​ന്ത​ത്തി​ൽ മ​ര​ിച്ചു. ഇ​തോ​ടെ ഇ​വ​ർ തീ​ർ​ത്തും നി​സ​ഹാ​യ​യാ​യി. ഈ ​കു​ടും​ബ​ത്തെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ക്ല​ബ്ബം​ഗം കൂ​ടി​യാ​യ കാ​ക്ക​നാ​ട്ട് ജി​ബി ജോ​സ് മു​ന്നോ​ട്ടു വ​രി​ക​യാ​യി​രു​ന്നു. ജി​ബി​യു​ടെ പേ​രി​ലു​ള്ള അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം ഈ ​കു​ടും​ബ​ത്തി​നു ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. വീ​ട് നി​ർ​മാ​ണ​ത്തെ​ക്കു​റി​ച്ചു ന​ട​ന്ന കൂ​ടി​യാ​ലോ​ച​ന​ക​ളി​ൽ ശ്രീ​മൂ​ലം യൂ​ണി​യ​ൻ ക്ല​ബ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ്ഥ​ലം അ​നീ​ഷ​യു​ടെ പേ​രി​ൽ…

Read More

പു​തു​വൈ​പ്പി​ലെ കൂ​ട്ട ആ​ത്മ​ഹ​ത്യ; ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ  നയനയുടെ  ആൺസുഹൃത്ത് പോലീസിനോട് വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങനെ……

വൈ​പ്പി​ൻ: പു​തു​വൈ​പ്പി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ചോ​ദ്യം​ചെ​യ്തു. ആ​ന​ക്കാ​ര​ൻ വീ​ട്ടി​ൽ സു​ഭാ​ഷ് -54, ഭാ​ര്യ ഗീ​ത – 53, മ​ക​ൾ ന​യ​ന -24 എ​ന്നി​വ​രാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ന​യ​ന​യു​ടെ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ആ​ണ്‍​സു​ഹൃ​ത്തി​നെ വി​ളി​ച്ച് വ​രു​ത്തി​യാ​ണ് ഞാ​റ​ക്ക​ൽ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത്. ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൻ സ​ന്ന​ദ്ധ​നാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. നാ​ട്ടി​ൽ നി​ന്നും ജോ​ലി​ക്കാ​യി ബം​ഗ​ളൂ​രി​ലെ​ത്തി​യ ന​യ​ന ഫെ​ബ്രു​വ​രി മു​ത​ൽ ജൂ​ലൈ വ​രെ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് ജോ​ലി ന​ഷ്ട​പ്പെ​ടു​ക​യും ര​ണ്ട് പേ​രും ചേ​ർ​ന്ന് ബേ​ക്ക​റി ഇ​ട​പാ​ട് ഉ​ൾ​പ്പെ​ടെ മ​റ്റ് ചി​ല ബി​സി​ന​സ് ന​ട​ത്തു​ക​യും ചെ​യ്തെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഇ​തേ തു​ട​ർ​ന്ന് സാ​ന്പ​ത്ത​ക ബാ​ധ്യ​ത വ​ന്ന​പ്പോ​ഴാ​ണ് വീ​ട്ടി​ലേ​ക്ക് ഫോ​ണ്‍ വി​ളി​ച്ച​ത​ത്രേ. ഈ ​സ​മ​യം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​രാ​ൻ പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ന​യ​ന നാ​ട്ടി​ലെ​ത്തി​യ​ത്. അ​തു​വ​രെ ബം​ഗ​ളൂ​രും…

Read More

വാഴക്കുളത്ത് എ​ടിഎം ത​ക​ർ​ത്ത് മോഷണ ശ്രമം; പോലീസ് അന്വേഷണം ഊർജിതമാക്കി

വാ​ഴ​ക്കു​ളം: വാ​ഴ​ക്കു​ള​ത്ത് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ എടിഎം ​ത​ക​ർ​ത്ത് ന​ട​ത്തി​യ മോ​ഷ​ണ​ശ്ര​മ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ ക​ന​ത്ത മ​ഴ പെ​യ്തി​രു​ന്ന​തി​നാ​ൽ ഡോ​ഗ് സ്ക്വാ​ഡി​ന് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ല്ല. ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള സി​സിടിവി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ളും വ്യ​ക്തി​ക​ളെ​യും സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ എ​ടു​ക്കു​ക​യാ​ണ്. മോ​ഷ്ടാ​ക്ക​ൾ കൈ​യു​റ​ക​ൾ ധ​രി​ച്ചി​രു​ന്നെ​ങ്കി​ലും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ​ക്ക് നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. ഇ​തി​ന​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബാ​ങ്കു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യി ക​റ​ങ്ങി ന​ട​ന്ന വാ​ഹ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ചും നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ടൗ​ണി​ന്‍റെ കി​ഴ​ക്കേ ഭാ​ഗ​ത്ത് സം​സ്ഥാ​ന പാ​ത​യോ​ര​ത്തു​ള്ള ഫെ​ഡ​റ​ൽ ബാ​ങ്കി​നോ​ടു ചേ​ർ​ന്നു​ള്ള എ​ടി​എം കൗ​ണ്ട​റാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ്ടാ​ക്ക​ൾ ത​ക​ർ​ത്ത​ത്. എടിഎം ​കൗ​ണ്ട​ർ പൊ​ളി​ച്ചെ​ടു​ത്തെ​ങ്കി​ലും പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന കാ​ബി​ൻ ത​ക​ർ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പ​ണ ന​ഷ്ട​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. രാ​ത്രി…

Read More

എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്നു  100 കോ​ടി​യു​ടെ പ​ദ്ധ​തി ഡിസംബറിൽ തുടങ്ങും

കൊ​ച്ചി: ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് പു​തു​ക്കി​പ്പ​ണി​യാ​ൻ 100 കോ​ടി​യു​ടെ ബ്ര​ഹ​ത് പ​ദ്ധ​തി. 18 മാ​സം​കൊ​ണ്ടു പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി ഡി​സം​ബ​ർ ഒ​ന്നി​നു തു​ട​ങ്ങാ​നാ​ണു തീ​രു​മാ​നം. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. പു​തി​യ മാ​ർ​ക്ക​റ്റും ഷ​ണ്‍​മു​ഖം റോ​ഡും ബ​ന്ധി​പ്പി​ച്ച് ആ​കാ​ശ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഹൈ​ബി ഈ​ഡ​ൻ എം​പി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം മു​ന്നോ​ട്ടു​വ​ച്ചു. കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യി​രു​ന്നു മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം. കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റു​ക​ളി​ൽ വ​ലി​യ പ​ദ്ധ​തി​യാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ കേ​ന്ദ്ര ന​ഗ​രാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​യാ​യ സ്മാ​ർ​ട്സി​റ്റി​യി​ൽ എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം ഉ​ൾ​പ്പെ​ടു​ത്തി. കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ബി ഈ​ഡ​ൻ ഇ​ട​പെ​ട്ട് പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കി​യ​ത്.ഇ​പ്പോ​ഴ​ത്തെ മാ​ർ​ക്ക​റ്റ് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കി​യാ​ണു പു​തി​യ മാ​ർ​ക്ക​റ്റി​ന്‍റെ നി​ർ​മാ​ണം. ഭൂ​മി​ക്ക​ടി​യി​ലു​ള്ള നി​ല ഉ​ൾ​പ്പെ​ടെ നാ​ലു നി​ല​ക​ളി​ലാ​ണ് പു​തി​യ മാ​ർ​ക്ക​റ്റ് നി​ർ​മി​ക്കു​ക.…

Read More

ക​ഞ്ചാ​വു വി​ല്പ​ന​യെക്കുറിച്ചു വിവരം നൽകിയ വ​യോ​ധി​ക​നെ മ​ർ​ദി​ച്ച കേസിൽ യുവാവ് അറസ്റ്റിൽ

മൂ​വാ​റ്റു​പു​ഴ: ക​ഞ്ചാ​വ് ഉ​പ​യോ​ഗ​വും വി​ല്പ​ന​യും സം​ബ​ന്ധി​ച്ച് എ​ക്സൈ​സി​നു വി​വ​രം കൈ​മാ​റി​യ വ​യോ​ധി​ക​നെ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​വ​ശാ​നാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ. മു​ള​വൂ​ർ വി​ശ്വ​ക​ർ​മ ന​ഗ​ർ പു​ൽ​പ്പ​ന​യി​ൽ അ​ക്ഷ​യി(18) യെ​യാ​ണ് എ​സ്ഐ ടി.​എം. സൂ​ഫി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ള​വൂ​ർ കു​ട​കു​ത്തി​ച്ചാ​ലി​ൽ രാ​മ​ച​ന്ദ്ര​നെ(75)​​യാ​ണ് പ്ര​തി മ​ർ​ദി​ച്ച​ത്. ക​ഴി​ഞ്ഞ 19നു ​വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ ക​യ​റി ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന അ​ക്ഷ​യ് പു​ര​യി​ട​ത്തി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്പോ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വ​ടി​കൊ​ണ്ട് അ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഏ​താ​നു നാ​ൾ മു​ന്പ് എ​ക്സൈ​സ് സം​ഘം അ​ക്ഷ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യും ഇ​തേ​ത്തു​ട​ർ​ന്നു ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് രാ​മ​ച​ന്ദ്ര​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​നു കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സ്വ​യം ശ​രീ​രം മു​റി​ച്ച അ​ക്ഷ​യ് ത​ന്നെ രാ​മ​ച​ന്ദ്ര​ൻ വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ​താ​ണെ​ന്ന് ആ​രോ​പി​ച്ച്…

Read More

ഇ​​​താ​​​ണോ പി​​​എ​​​സ്‌​​​സി​​​യു​​​ടെ പ​​​രീ​​​ക്ഷാ​​രീ​​​തി? സ്വാ​ധീ​ന​മു​ള്ള​വ​ര്‍​ക്കു ചോ​ദ്യ​പേ​പ്പ​ര്‍ നേരത്തേ നൽകുമോയെന്നു ഹൈക്കോടതി

കൊ​​​ച്ചി: ഉ​​​ന്ന​​​ത സ്വാ​​​ധീ​​​ന​​​മു​​​ള്ള​​​വ​​​ര്‍​ക്കു ചോ​​​ദ്യ​​​പേ​​​പ്പ​​​ര്‍ നേ​​​ര​​​ത്തേ ല​​​ഭി​​​ക്കു​​​ക​​​യും ഇ​​​വ​​​ര്‍​ക്ക് ഉ​​​യ​​​ര്‍​ന്ന മാ​​​ര്‍​ക്ക് നേ​​​ടാ​​​നാ​​​വു​​​ക​​​യും ചെ​​​യ്യു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണോ പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി. പോ​​​ലീ​​​സ് കോ​​​ണ്‍​സ്റ്റ​​​ബി​​​ള്‍ പ​​​രീ​​​ക്ഷ​​​യി​​​ല്‍ ക്ര​​​മ​​​ക്കേ​​​ടു ന​​​ട​​​ന്നെ​​​ന്ന കേ​​​സി​​​ലെ നാ​​​ലാം പ്ര​​​തി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ല്ല​​​റ സ്വ​​​ദേ​​​ശി ഡി. ​​​സ​​​ഫീ​​​ര്‍ ന​​​ല്‍​കി​​​യ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലാ​​​ണു സിം​​​ഗി​​​ള്‍​ ബെ​​​ഞ്ച് പി​​​എ​​​സ്‌​​​സി​​​യെ ​വാ​​​ക്കാ​​​ല്‍ വി​​​മ​​​ര്‍​ശി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ല്‍നി​​​ന്നു മ​​​ന​​​സി​​​ലാ​​​‌കുന്ന​​​ത് സ്വാ​​​ധീ​​​ന​​​മു​​​ള്ള വ്യ​​​ക്തി​​​ക​​​ള്‍​ക്കു പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​താ​​​നു​​​ള്ള സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി ​​ന​​​ല്‍​കു​​​ന്നു​​​വെ​​​ന്നാ​​​ണ്. ഇ​​​വ​​​ര്‍​ക്കു മൊ​​​ബൈ​​​ല്‍ വ​​​ഴി ഉ​​​ത്ത​​​രം ല​​​ഭി​​​ക്കു​​​ന്നു. ഇ​​​താ​​​ണോ പി​​​എ​​​സ്‌​​​സി​​​യു​​​ടെ പ​​​രീ​​​ക്ഷാ​​രീ​​​തി? പ​​​രീ​​​ക്ഷാ ഹാ​​​ളി​​​ല്‍ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ചോ​​​ദി​​​ച്ചു. ഇ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു സ​​​ര്‍​ക്കാ​​​രി​​​ന്‍റെ മ​​​റു​​​പ​​​ടി. ഈ ​​കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ല്‍ പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ന്‍ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്നു വാ​​​ക്കാ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച്, ഹ​​​ര്‍​ജി 29നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ം യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജിലെ വി​​​ദ്യാ​​​ര്‍​ഥി അ​​​ഖി​​​ലി​​​നെ കു​​​ത്തി​​​ക്കൊ​​​ല്ലാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളും…

Read More

നെ​ടു​മ്പാ​ശേ​രി​യി​ൽ 28 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂ​ടി: മൂ​ന്നു​പേ​ർ അ​സ്റ്റി​ൽ

നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് 28 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി. സ്വ​ർ​ണ ച​ങ്ങ​ല​യും മി​ശ്രി​ത​വു​മാ​യി 900 ഗ്രാം ​സ്വ​ർ​ണ​മാ​ണു പി​ടി​കൂ​ടി​യ​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ർ​ണം ക​ട​ത്തി​യ ആ​ളെ​യും വാ​ങ്ങാ​നെ​ത്തി​യ ര​ണ്ടു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്തു. എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ ദു​ബൈ​യി​ൽ​നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ത്തി​യ ആ​ലു​വ സ്വ​ദേ​ശി ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചാ​ണ് സ്വ​ർ​ണം കൊ​ണ്ടു​വ​ന്ന​ത്. സ്വ​ർ​ണം ഏ​റ്റു​വാ​ങ്ങാ​ൻ കോ​ഴി​ക്കോ​ട് പേ​രാ​ന്പ്ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് പു​റ​ത്തു​കാ​ത്തു​നി​ന്ന​ത്. മൂ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

ത​ന്‍റെ വാ​ർ​ഡി​ന്‍റെ വി​ക​സ​നത്തിന് തുരങ്കം വയ്ക്കുന്നത് ചെയർമാർ; ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ഒ​റ്റ​യാ​ൾ ധ​ർ​ണ ന​ട​ത്തി ന​ഗ​ര​സ​ഭാം​ഗം

കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം ന​ഗ​ര​സ​ഭ 21-ാം ഡി​വി​ഷ​നി​ൽ ചെ​യ​ർ​മാ​ന്‍റെ ഇ​ട​പെ​ട​ൽ മൂ​ലം ഫ​ണ്ട് ന​ൽ​കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് ന​ഗ​ര​സ​ഭാം​ഗം ടി.​എ​സ്. സാ​റ കൗ​ണ്‍​സി​ൽ യോ​ഗം ബ​ഹി​ഷ്ക​രി​ച്ച് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ ഒ​റ്റ​യാ​ൾ ധ​ർ​ണ ന​ട​ത്തി. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ്വ​കാ​ര്യ​സ്ഥാ​പ​നം ന​ൽ​കി​യ സി​എ​സ്ആ​ർ ഫ​ണ്ട് സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ അം​ഗം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ട ത​ന്നോ​ട് ചെ​യ​ർ​മാ​ൻ ത​രാ​നാ​കി​ല്ലെ​ന്നു പ​റ​ഞ്ഞ​താ​യും ത​ന്‍റെ വാ​ർ​ഡി​ന്‍റെ വി​ക​സ​നം തു​ര​ങ്കം വ​യ്ക്കു​ന്ന​തി​നാ​ണ് ചെ​യ​ർ​മാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും സാ​റ പ​റ​ഞ്ഞു. ഫ​ണ്ട് ഒ​രു വാ​ർ​ഡി​നു മാ​ത്രം ന​ൽ​കാ​നാ​കി​ല്ല: ചെ​യ​ർ​മാ​ൻ കൂ​ത്താ​ട്ടു​കു​ളം: ന​ഗ​ര​സ​ഭ​യ്ക്കു സ്വ​കാ​ര്യ സ്ഥാ​പ​നം ന​ൽ​കി​യ സി​എ​സ്ആ​ർ ഫ​ണ്ട് ഒ​രു വാ​ർ​ഡി​ന് മാ​ത്ര​മാ​യി ന​ൽ​ക​ണ​മെ​ന്ന ന​ഗ​ര​സ​ഭാം​ഗ​ത്തി​ന്‍റെ വാ​ദം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​ക്കാ​ര്യം കൗ​ണ്‍​സി​ൽ യോ​ഗം ത​ള്ളി​യ​താ​യും ചെ​യ​ർ​മാ​ൻ റോ​യി ഏ​ബ്ര​ഹാം. ഫ​ണ്ട് ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ൽ മാ​ര​ക​രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കാ​ർ അം​ഗ​ങ്ങ​ളു​ടെ ശി​പാ​ർ​ശ​യി​ൽ വി​ത​ര​ണം ചെ​യ്യാ​നാ​ണ് കൗ​ണ്‍​സി​ൽ തീ​രു​മാ​നം. ക​ഴി​ഞ്ഞ മാ​സം…

Read More