വൈപ്പിൻ: പ്രളയദുരന്തത്തിനിടെ പിതാവ് നഷ്ടപ്പെട്ട അഭയാർഥിയായ ബാലിക മാനുഷയ്ക്ക് വീട് നിർമിച്ചു നൽകുന്ന ഞാറയ്ക്കൽ സ്വദേശിയായ ജിജു ജേക്കബ് മൂഞ്ഞേലിക്ക് നായരന്പലം ഗീതിക കലാകേന്ദ്രത്തിന്റെ ആദരവ്. നായരന്പലം വ്യാപാരഭവൻ ഹാളിൽ നടന്ന ഉന്പായി അനുസ്മരണ ചടങ്ങിലാണ് ഭാരവാഹികൾ പൊന്നാട അണിയിച്ചത്. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചാണ് ജിജു മടങ്ങിയത്. കോഴിക്കോട് സ്വദേശിയായ ബാലികയ്ക്കു കോഴിക്കോട് തന്നെ വീട് നിർമിച്ച് നൽകാമെന്ന് ജില്ലാകളക്ടറെ നേരിൽ കണ്ട് രേഖാമൂലം അറിയിക്കുകയാണ് ജിജു ചെയ്തത്. ആലപ്പുഴയിലെ ദന്പതികൾ ബാലികയെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത സന്ദേശമാണ് മാനുഷയെ ജിജുവിന്റെ ശ്രദ്ധയിൽ പെടാൻ ഇടയാക്കിയത്. ഉപയോഗിച്ചതും കേടുപാടില്ലാത്തതുമായ വസ്ത്രങ്ങൾ പരസ്പരം സൗജന്യമായി കൈമാറാൻ സഹായിക്കുന്ന ഗിവ് ആൻഡ് ടേക്ക് എന്ന സംരംഭത്തിലൂടെ ജിജു നേരത്തെതന്നെ ശ്രദ്ധേയനായിരുന്നു. ചടങ്ങിൽ കലാകേന്ദ്രം കോഓർഡിനേറ്റർ കെ.എ. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. അനിൽ വെസ്റ്റൽ, അനിൽ…
Read MoreCategory: Kochi
റിക്കാർഡ് തിരുത്തി മുന്നേറുന്ന സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപയുടെ കുറവ്
കൊച്ചി: ദിനവും റിക്കാർഡ് തിരുത്തി മുന്നേറുന്ന സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് സ്വർണവില 28,560 രൂപയായി കുറഞ്ഞു. ഗ്രാം വില 10 രൂപ കുറഞ്ഞ് 3570 രൂപയായി. പവന് 320 രൂപ വർധിച്ച് 28,640 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം പുരോഗമിച്ചത്. ഗ്രാമിന് 40 രൂപയുടെ വർധനവാണ് ഇന്നലെമാത്രം രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വ്യാപാര ദിനത്തിനിടെമാത്രം പവന് 720 രൂപയും ഗ്രാമിന് 90 രൂപയുമാണു സ്വർണവില വർധിച്ചത്. കഴിഞ്ഞ 22ന് പവന് 27,920 രൂപയായിരുന്ന സ്വർണവില 23ന് 80 രൂപ വർധിച്ച് 28,000 രൂപയായും കഴിഞ്ഞ രണ്ട് വ്യാപാര ദിനവും 320 രൂപവീതം ഉയർന്ന് പുതിയ റിക്കാർഡ് രേഖപ്പെടുത്തുകയുമായിരുന്നു.
Read Moreകൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിൽ വൻ മോഷണം; 1.5 ലക്ഷം രൂപയും വിലപ്പെട്ട രേഖകളും നഷ്ടമായി
വരാപ്പുഴ: കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്കൂളിൽ വൻ മോഷണം. 1.5ലക്ഷം രൂപയും കന്പ്യൂട്ടർ ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള വിലപെട്ട രേഖകളും നഷ്ടമായി. ഇന്നു പുലർച്ചെ ഒന്നിനും മൂന്നിനും ഇടയിലാണു മോഷണം നടന്നതെന്നാണു പോലീസ് കരുതുന്നത്. ഓഫീസിന്റെ വാതിൽ കുത്തിതുറന്ന നിലയിലായിരുന്നു. അലമാരിയിൽ ഉണ്ടായിരുന്ന പണമാണു കവർന്നത്. രാവിലെ സ്കൂളിലെ ജീവനക്കാരനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ഉടൻ തന്നെ സ്കൂൾ അധികൃതരെയും പറവൂർ പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സ്കൂളിലുണ്ടായിരുന്ന സിസിടിവി കാമറകൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്.
Read Moreകുറ്റാരോപിതരായ പോലീസുദ്യോഗസ്ഥരുടെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലിടുന്നത് സൈബർ കുറ്റമല്ല
കൊച്ചി: വിവിധ കുറ്റകൃത്യങ്ങളിലും അഴിമതി, അധികാര ദുർവി നിയോഗം തുടങ്ങിയ കാരണങ്ങളാലും സസ്പെൻഡ് ചെയ്യപ്പെടുകയോ ശിക്ഷാ നടപടി നേരിടുകയോ ചെയ്യുന്ന പോലീസു ദ്യോഗസ്ഥരുടെ ഫോട്ടോ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാം. കുറ്റോരോപിതരുടെ ഫോട്ടോ കൊടുക്കാത്തത് ന്യായീകരിക്കാനാവില്ലെന്നും ഇത്തരം ഉദ്യോഗസ്ഥരുടെ ഫോട്ടോ മാധ്യമങ്ങളിൽ നൽകുന്നത് അഴിമതി കുറയ്ക്കുന്നതിന് ഏറെ പ്രയോജനകരമാണെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ കോട്ടയം സ്വദേശി കെ.ജെ. ജോസ്പ്രകാശ് സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ സന്ദേശമയച്ചിരുന്നു. പോലീസ് വകുപ്പിൽനിന്നും ഇക്കാര്യത്തിൽ നടപടികളുണ്ടായില്ലെങ്കിൽ പൊതു സമൂഹം ഈ ഉത്തരവാദിത്തമേറ്റെടുത്ത് സോഷ്യൽ മീഡിയ യിലൂടെ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ തുറന്നു കാട്ടുമെന്നും സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാന പോലീസ് മേധാവിക്കുള്ള തുറന്ന കത്ത് എന്ന തലക്കെട്ടിൽ ഇത് കഴിഞ്ഞ വർഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതാണ്. ജോസ്പ്രകാശിന്റെ അഭിപ്രായം പോലീസ് ആസ്ഥാനത്തെ പെറ്റീഷൻ മോണിട്ടറിംഗ് സെല്ലിലേയ്ക്ക് കൈമാറിയതായി അറിയിപ്പു കിട്ടി. പിന്നീട് ഈ വിഷയത്തിലുള്ള നടപടികൾ അറിയാൻ…
Read Moreകൊച്ചിക്കാർക്ക് ഓണസമ്മാനം! മെട്രോ തൈക്കൂടത്തേക്ക്; ഇനി ശേഷിക്കുന്നത് പേട്ടവരെയെന്നത്
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽനിന്നും തൈക്കൂടത്തേക്കുള്ള കൊച്ചി മെട്രോയുടെ സർവീസ് അടുത്തയാഴ്ച ആരംഭിക്കും. ഇതിനായുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിലെത്തി. അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കുന്ന സുരക്ഷാ പരിശോധനകൾക്കുശേഷം തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണു വിവരം. ഇതോടെ ആലുവ മുതൽ തൈക്കൂടം വരെയുള്ള കൊച്ചി മെട്രോയുടെ ഒന്നാംഘട്ടമാണു പൂർണതയിലേക്കെത്തുന്നത്. കൊച്ചിക്കാർക്കുള്ള ഓണസമ്മാനമായി ഓണത്തിന് ഒരാഴ്ചമുന്‍പുതന്നെ ഉദ്ഘാടനം നടത്താനുള്ള നീക്കമാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ളത്. റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ സുരക്ഷാ പരിശോധനയാണ് അടുത്ത ദിവസങ്ങളിൽ നടക്കുക. അനുമതി ലഭിക്കുന്ന മുറയ്ക്കു ഉദ്ഘാടന തീയതി പ്രഖ്യാപിക്കും. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് പുതിയ റൂട്ടിലുള്ളത്. ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെ നിലവിൽ 16 സ്റ്റേഷനുകളാണുള്ളത്. 18 ട്രെയിനുകൾ സർവീസ് നടത്തുന്നു. മെട്രോ തൈക്കൂടത്തെത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം 21 ആയി ഉയരും. സർവീസിനായി പുതിയ ട്രെയിനുകളും…
Read Moreമോഹം കൊണ്ടു ഞാൻ..! ഉപതെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ എറണാകുളത്ത് മത്സരിക്കാമെന്ന് കെ.വി.തോമസ്
കൊച്ചി: എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം തുറന്നു പറഞ്ഞ് മുൻ എംപിയും കോൺഗ്രസ് നേതാവുമായ കെ.വി.തോമസ്. പാർട്ടി പറഞ്ഞാൽ താൻ എറണാകുളത്ത് മത്സരിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നിൽക്കുമെന്നും തോമസ് വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒരു മണ്ഡലങ്ങളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലാകരുത് സ്ഥാനാർഥികളെ നിർണയിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം ആരൊക്കെ മത്സരിക്കണമെന്ന് പാർട്ടി ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി.
Read Moreനെടുങ്കണ്ടം കസ്റ്റഡി മരണം; രണ്ടുമാസം പിന്നിടുമ്പോഴും രാജ്കുമാറിന്റെ അറസ്റ്റ് വിവരങ്ങൾ പോലീസ് സൈറ്റിൽ ഇല്ല
സീമ മോഹൻലാൽ കൊച്ചി: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച കുമാറി(രാജ്കുമാർ)ന്റെ അറസ്റ്റ് വിവരങ്ങൾ കേരള പോലീസിന്റെ വെബ്സൈറ്റിൽ ഇല്ല. 2019 ജൂണ്‍ 12 ന് വൈകിട്ട് അഞ്ചിന് അറസ്റ്റ് രേഖപ്പെടുത്തിയ രാജ്കുമാർ 15 വരെ പോലീസ് കസ്റ്റഡിയിലായിരുന്നു. തുടർന്ന് പീരുമേട് സബ്ജയിലിൽ റിമാൻഡിൽ കഴിയവേ ജൂണ്‍ 21-നാണ് ഇയാൾ മരിച്ചത്. കേരള പോലീസിന്റെ വെബ്സൈറ്റിൽ പബ്ലിക്ക് ഇൻഫർമേഷൻ മെനുവിൽ അലർട്ട്സ് എന്ന സബ് മെനുവിലാണ് അറസ്റ്റ് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്. സംസ്ഥാനത്തെ 19 പോലീസ് ഡിവിഷനുകളിലേയും അറസ്റ്റ് വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി ഓരോ ആഴ്ചയിലും പ്രസിദ്ധപ്പെടുത്തുന്നുണ്ട്. എന്നാൽ, 2019 മേയ് 26 മുതൽ ജൂണ്‍ 22 വരെ അപ്ലോഡ് ചെയ്യപ്പെട്ട അറസ്റ്റ് കാര്യങ്ങൾ പരിശോധിച്ചാൽ നെടുങ്കണ്ടം സ്റ്റേഷനിലെ യാതൊരു വിവരങ്ങളും ലഭ്യമല്ല. കസ്റ്റഡി മർദനവും തുടർന്നുണ്ടായ പ്രതിയുടെ മരണവും മൂലം കുപ്രസിദ്ധമായ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഇക്കാലയളവിൽ ഒരാളെപ്പോലും…
Read Moreപാലാരിവട്ടം മേൽപ്പാലം അഴിമതി; രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ; സുമിത് ഗോയലിനെ വിജിലൻസ് ചോദ്യം ചെയ്തു
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിലെ ഒന്നാം പ്രതി സുമിത് ഗോയലിനെ വിജിലൻസ് അന്വേഷണ സംഘം ചോദ്യം ചെയ്തു. പാലം നിർമ്മിച്ച ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന കരാർ കന്പനിയായ ആർഡിഎസ് പ്രോജക്ട്സിന്റെ എംഡിയാണ് സുമിത് ഗോയൽ. കൊച്ചിയിലെ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ നടന്നത്. ആര്‍ഡിഎസിന്റെയും സുമിത് ഗോയലിന്റെയും മുഴുവന്‍ ബാങ്ക് അക്കൗണ്ട് രേഖകളും വിജിലന്‍സ് സംഘം നേരത്തേ പിടിച്ചെടുത്തിരുന്നു. സുമിതിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം കൈമാറിയോ എന്നറിയാനായിരുന്നു വിജിലൻസിന്റെ നടപടി. ഇതുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസിന്റെ കൈയിലുണ്ട്.
Read Moreഅഞ്ചിന്റെ പൈസയില്ല; ഇന്ധനം നിറയ്ക്കാൻ പണമില്ല; എയർ ഇന്ത്യ വിമാനം വൈകിയത് നാല് മണിക്കൂർ
കൊച്ചി: ഇന്ധനം നിറയ്ക്കാൻ പണമില്ലാതെ വലഞ്ഞ് എയർ ഇന്ത്യ. ഇതേത്തുടർന്ന് രാവിലെ 9.15നു പുറപ്പെടേണ്ട കൊച്ചി- ദുബായ് വിമാനം നാലു മണിക്കൂർ വൈകി ഉച്ചയ്ക്ക് 1.15നാണ് പുറപ്പെട്ടത്. ആന്റോ ആന്റണി എംപി അറിയിച്ചതിനേത്തുടർന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നടത്തിയ ഇടപെടലാണ് ഇന്ധനം ലഭ്യമാക്കിയത്.
Read Moreമതവും ജാതിയും അറിയില്ല, ജന്മം നല്കിയ അച്ഛനെയും അമ്മയേയും അറിയില്ല! അനാഥക്കുട്ടികളെ കൃഷ്ണനായും രാധികമാരായും അണിനിരത്തി സിസ്റ്റര്‍ ഫബിയോള ഫാബ്രി
പള്ളുരുത്തി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ അനാഥക്കുട്ടികളെ കൃഷ്ണനായും രാധികമാരായും അണിനിരത്തി സിസ്റ്റർ ഫബിയോള ഫാബ്രി നടത്തിയ ശോഭായാത്ര കൊച്ചിക്കാർക്ക് വേറിട്ട അനുഭവമായി. മതവും ജാതിയും അറിയാത്ത, ജന്മം നൽകിയ അച്ഛനെയും അമ്മയേയും പോലും തിരിച്ചറിയാത്ത ബീച്ച് റോഡിലുള്ള ആശ്വാസ് ഭവനിലെ ബാല്യങ്ങളെയാണ് കൃഷ്ണനായും രാധികമാരായും അണിയിച്ചൊരുക്കിയത്. തെരുവിൽനിന്ന് കണ്ടെടുക്കുന്ന കുഞ്ഞുങ്ങളെയും സർക്കാർ അഭയ കേന്ദ്രങ്ങളിൽനിന്ന് ഏൽപ്പിക്കുന്ന കുട്ടികളെയുമാണ് ആശ്വാസ് ഭവനിൽ സിസ്റ്റർ ഫബിയോളയുടെ നേതൃത്വത്തിൽ സംരക്ഷിച്ചുപോരുന്നത്. അപ്പോസ്തോലിക് സിസ്റ്റേഴ്സ് ഓഫ് കണ്സോറ്റ എന്ന ഇറ്റലി ആസ്ഥാനമായ ക്രൈസ്തവ സന്യസ്ത സഭ കേരളത്തിൽ ശാഖ ആരംഭിച്ചപ്പോൾ ജന്മദേശമായ ഇറ്റലിയിൽനിന്നാണ് സിസ്റ്റർ കൊച്ചിയിലെത്തിയത്. 65 കുട്ടികളും നാല് കന്യാസ്ത്രീകളും 25ഓളം സഹായികളും അടങ്ങുന്നതാണ് ആശ്വാസ് ഭവൻ.
Read More