ശി​ക്ഷ ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങിയതിന്‍റെ മൂന്നാം നാൾ മോ​ഷ​ണക്കേ​സി​ൽ വീ​ണ്ടും അകത്തായി; ബി​ജു ജോ​സ​ഫി​ന്‍റെ  മോഷണ രീതിയിങ്ങനെ…

കൊ​ച്ചി: മൂ​ന്നു​ദി​വ​സം മു​ന്പു​മാ​ത്രം ശി​ക്ഷ ക​ഴി​ഞ്ഞു ജ​യി​ലി​ൽ​നി​ന്നി​റ​ങ്ങി​യ​യാ​ൾ മോ​ഷ​ണ​ക്കേ​സി​ൽ വീ​ണ്ടും റി​മാ​ൻ​ഡി​ൽ. എ​റ​ണാ​കു​ളം മു​ണ്ടം​വേ​ലി വ​ലി​യ​വീ​ട്ടി​ൽ ബി​ജു ജോ​സ​ഫി​നെ(43) ആ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്. പ​ട്ടാ​പ്പ​ക​ൽ ഹൈ​ക്കോ​ർ​ട്ട് ജം​ഗ്ഷ​നി​ൽ ഫോ​ണ്‍ ചെ​യ്തു​കൊ​ണ്ടി​രു​ന്ന യു​വാ​വി​ന്‍റെ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ച സം​ഭ​വ​ത്തി​ൽ സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഹൈ​ക്കോ​ർ​ട്ട് ജം​ഗ്ഷ​നി​ൽ ഫോ​ണ്‍ ചെ​യ്തു​കൊ​ണ്ടി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ഫോ​ണാ​ണ് പ്ര​തി ത​ട്ടി​പ്പ​റി​ച്ച​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പ്ര​തി മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വം ക​ണ്ടു​നി​ന്ന ആ​ളു​ക​ൾ പ്ര​തി​യെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​യാ​ൾ ഓ​ടി സ​മീ​പ​ത്തെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ ക​യ​റി ഒ​ളി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കെ​ട്ടി​ട​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ സ​ണ്‍​ഷേ​ഡി​ൽ ഒ​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​തി​യെ സാ​ഹ​സി​ക​മാ​യി കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ൻ സി​ഐ എ​സ്. വി​ജ​യ​ശ​ങ്ക​ർ, എ​സ്ഐ​മാ​രാ​യ സു​നു​മോ​ൻ, എം.​സി. മ​ധു, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ…

Read More

താ​ത്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ങ്ങി​യ വാഹനം വ്യാജ ആർസി നിർമിച്ചു മറിച്ചുവിറ്റു; ബിടെക് യുവാവ് പിടിയിൽ

പെ​രു​മ്പാ​വൂ​ർ: വ്യാ​ജ ആ​ർ​സി നി​ർ​മി​ച്ചു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് പോലീ​സ് പി​ടി​യി​ൽ. കൊ​ടി​കു​ത്തു​മ​ല സ്വ​ദേ​ശി ക​ക്കാ​ട്ടി​ൽ അ​സ്ഗ​ർ(30) ആ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ലു​വ സ്വ​ദേ​ശി​യി​ൽ​നി​ന്ന് താ​ത്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ വാ​ങ്ങി​യ ഇ​ന്നോ​വ കാ​റി​ന്‍റെ ആ​ർ​സി ബു​ക്ക് വ്യാ​ജ​മാ​യി നി​ർ​മി​ച്ച് ഇ​രു​മ​ല​പ്പ​ടി സ്വ​ദേ​ശി​ക്കു വി​ല്പ​ന ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ന്നാ​ണ് കേ​സ്. വാ​ഹ​നം തി​രി​കെ​ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഉ​ട​മ​സ്ഥ​ൻ പെ​രു​മ്പാ​വൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ബി ​ടെ​ക് ബി​രു​ദ​ധാ​രി​യാ​യ പ്ര​തി ഹോ​ട്ട​ൽ ബി​സി​ന​സും ന​ട​ത്തു​ന്നു​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള മ​റ്റു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ചാ​രാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കാ​യി ’പ്രാ​ദേ​ശി​ക​കൂ​ട്ടാ​യ്മ’; ക​ർ​ക്കി​ട​ക​വാ​വ് പ്ര​മാ​ണി​ച്ച് പ്ര​ത്യേ​ക ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ത​യ്യാ​റാ​ക്കിയത്;​ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ ഹോം ​ഡെ​ലി​വ​റി​യും!

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് തോ​ട്ട​പ്പ​ള്ളി പു​റ​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ സ്കൂ​ട്ട​റി​ൽ ചാ​രാ​യം ക​ട​ത്ത​വെ പി​ടി​കൂ​ടി​യ ര​ണ്ടു പേ​ർ വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത ദി​വ​സ​ങ്ങ​ളി​ലും ആ​വ​ശ്യ​ക്കാ​ർ​ക്ക് ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ’സാ​ധ​നം’ എ​ത്തി​ച്ചു ന​ൽ​കു​ന്ന​വ​ർ. ചാ​രാ​യം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്കാ​യി തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്ത് ’’പ്രാ​ദേ​ശി​ക​കൂ​ട്ടാ​യ്മ’’ രൂ​പീ​ക​രി​ച്ച് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് ഡോ​ർ ടു ​ഡോ​ർ ഡെ​ലി​വ​റി ന​ട​ത്തി​യാ​ണ് ഇ​വ​ർ വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പു​റ​ക്കാ​ട് ആ​ന്ദേ​ശ്വ​രം പു​തു​മ​ന​ച്ചി​റ വീ​ട്ടി​ൽ അ​ജി​ത്ത്(​അ​ജ​യ​കു​മാ​ർ35), ഇ​ല്ലി​ച്ചി​റ ദേ​ശ​ത്ത് ര​തീ​ഷ് ഭ​വ​നം വീ​ട്ടി​ൽ ര​ഞ്ജി​ത്ത് (27) എ​ന്നി​വ​രാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 5 ലി​റ്റ​ർ ക​ന്നാ​സ്,ഒ​രു​ലി​റ്റ​റി​ന്‍റെ ര​ണ്ട് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ എ​ന്നി​വ​യി​ലാ​ണ് ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ്കൂ​ട്ട​റി​ന്‍റെ സീ​റ്റി​ന​ടി​യി​ലും മു​ൻ സൈ​ഡി​ലു​ള്ള ഹു​ക്കി​ൽ തൂ​ക്കി​യി​ട്ട നി​ല​യി​ലും മ​ടി​ക്കു​ത്തി​ലു​മാ​ണ് ചാ​രാ​യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​ജ​യ​കു​മാ​റും ര​ഞ്ജി​ത്തും ചേ​ർ​ന്നാ​ണ് ചാ​രാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ…

Read More

ജാ​തി​പ​രി​പ്പി​ന്‍റെ​യും പ​ത്രി​യു​ടെ​യും ല​ഭ്യ​ത കു​റ​ഞ്ഞു! വി​ല കു​തി​ച്ചു​യ​ർ​ന്നു

കാ​ല​ടി: ജാ​തി​പ​രി​പ്പി​ന്‍റെ​യും പ​ത്രി​യു​ടെ​യും ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ജാ​തി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. ഫ്ള​വ​ർ​മ​ഞ്ഞ നി​ല​വാ​ര​മു​ള്ള​തി​ന് 2100 രൂ​പ വ​രെ​യും അ​ല്ലാ​ത്ത​വ​യ്ക്ക് 1700 രൂ​പ​യും വി​ല ക​ഴി​ഞ്ഞ ദി​വ​സം വ​ന്നി​രു​ന്നു. ചു​വ​പ്പി​ന് നി​ല​വാ​ര​മു​ള്ള​തി​ന് 1800 രൂ​പ​യും അ​ല്ലാ​ത്ത​വ​ക്ക് 1600 രൂ​പ​യു​മാ​ണ് വി​പ​ണി​യി​ലെ വി​ല. ഇ​പ്പോ​ൾ വി​ല അ​ൽ​പം താ​ണെ​ങ്കി​ലും വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. ക​യ​റ്റു​മ​തി വ​ർ​ധി​ച്ച​തോ​ടെ ആ​വ​ശ്യ​ത്തി​നു ജാ​തി പ​ത്രി ല​ഭി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ജാ​തി മ​ര​ങ്ങ​ൾ​ക്ക് കേ​ടു​ക​ൾ സം​ഭ​വി​ച്ച് കാ​യ്ഫ​ലം കു​റ​ഞ്ഞ​താ​ണ് പ്ര​ധാ​ന കാ​ര​ണം. പ്ര​ള​യ​ത്തി​ൽ ദി​വ​സ​ങ്ങ​ളോ​ളം രാ​സ​മാ​ലി​ന്യ​ങ്ങ​ൾ ക​ല​ർ​ന്ന വെ​ള്ള​ത്തി​ൽ ജാ​തി​ത്തോ​ട്ട​ങ്ങ​ൾ മു​ങ്ങി കി​ട​ന്ന​തി​നാ​ൽ കാ​യ്ഫ​ലം കു​റ​ഞ്ഞു. കൂ​ടാ​തെ മ​ര​ങ്ങ​ളി​ലെ ഇ​ല​ക​ളും കൊ​ഴി​യു​ന്നു​ണ്ട്. മ​ര​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ജാ​തി​ക്കാ​യ​ക​ൾ​ക്ക് വ​ലു​പ്പം കു​റ​വാ​ണ്. അ​തി​നാ​ൽ തു​ക്ക​വും കു​റ​ഞ്ഞ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ജാ​തി പ​രി​പ്പി​ന് 450 രൂ​പ വ​രെ​യും തൊ​ണ്ടു​ള്ള കാ​യ​ക്ക് 250 രൂ​പ​യാ​യും…

Read More

ര​ക്ഷി​താ​ക്ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്! പ​ഠ​നാ​വ​ശ്യ​ത്തി​ന് ഹോ​സ്റ്റ​ലു​ക​ളി​ൽ ത​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ​മേ​ൽ ക​ണ്ണു​വേ​ണം; പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ…

കൊ​ച്ചി: പ​ഠ​നാ​വ​ശ്യ​ത്തി​ന് കൊ​ച്ചി​യി​ലെ​യും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ​യും ഹോ​സ്റ്റ​ലു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ത​ങ്ങു​ന്ന കു​ട്ടി​ക​ളു​ടെ​മേ​ൽ ര​ക്ഷി​താ​ക്ക​ളു​ടെ ക​ണ്ണു​വേ​ണ​മെ​ന്നു പോ​ലീ​സ്. വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റും താ​മ​സി​ച്ച് പ​ഠി​ക്കു​ന്ന​വ​രി​ൽ ചി​ല​ർ പ​ഠ​നാ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ൽ ഗോ​വ​യി​ലും ബം​ഗ​ളൂ​രു​വി​ലും പോ​കു​ന്ന​ത് പ​തി​വാ​ണെ​ന്നും ഇ​വ​രി​ൽ​പ്പെ​ട്ട​വ​രി​ൽ ചി​ല​ർ മ​യ​ക്കു​മ​രു​ന്നു വാ​ഹ​ക​രാ​ണെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തി​ച്ച ഹാ​ഷി​ഷും ക​ഞ്ചാ​വും ഹാ​ൻ​സു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം എ​ട്ടു പേ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നു​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം അ​ധി​കൃ​ത​ർ​ക്ക് ല​ഭി​ച്ച​ത്. പ​ഠ​നാ​വ​ശ്യ​ത്തി​നെ​ന്ന പേ​രി​ൽ ഗോ​വ​യി​ലും ബം​ഗ​ളൂ​രു​വി​ലും പോ​കു​ന്ന​വ​രി​ൽ ചി​ല​രാ​ണു മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ഹാ​ഷി​ഷും ക​ഞ്ചാ​വും ഹാ​ൻ​സു​മാ​യി എ​ട്ടു പേ​രെ​പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബി​ടെ​ക് നാ​ലാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ചേ​ർ​ത്ത​ല പൂ​ച്ചാ​ക്ക​ൽ സ്വ​ദേ​ശി ഉ​ദ​യ​ൻ (20), ചെ​മ്മ​നാ​ട് കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി വി​ഷ്ണു (20), ചോ​റ്റാ​നി​ക്ക​ര എ​ള​യി​ട​ത്ത് ഗ്രി​ഗ​റി ജോ​ണ്‍ (20) എ​ന്നി​വ​രെ ് ഹാ​ഷി​ഷു​മാ​യി സെ​ൻ​ട്ര​ൽ പോ​ലീ​സ്…

Read More

കു​തി​പ്പ് തു​ട​രാ​ൻ കൊ​ച്ചി മെ​ട്രോ! തൈ​ക്കൂ​ടം വ​രെ​യു​ള്ള പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യം

കൊ​ച്ചി: കൊ​ച്ചി മെ​ട്രോ​യു​ടെ മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​ൻ മു​ത​ൽ തൈ​ക്കൂ​ടം സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യം. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​നി​ൽ​നി​ന്നു​മാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം ആ​രം​ഭി​ച്ച​ത്. അ​ഞ്ചു കി​ലോ മീ​റ്റ​ർ വേ​ഗ​ത​യി​ലു​ള്ള പ​രീ​ക്ഷ​ണ ഓ​ട്ടം ഒ​രു മ​ണി​ക്കൂ​റെ​ടു​ത്താ​ണ് തൈ​ക്കൂ​ടം മെ​ട്രോ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. പ​രീ​ക്ഷ​ണ ഓ​ട്ടം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നു കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ് (ക​ഐം​ആ​ർ​എ​ൽ) അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​ച്ചി മെ​ട്രോ​യി​ലെ​യും ഡി​എം​ആ​ർ​സി​യി​ലെ​യും ഇ​ല​ക്ട്രി​ക്ക​ൽ, ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു. യാ​ത്ര​ക്കാ​രു​ടെ ശ​രാ​ശ​രി ഭാ​ര​ത്തി​ന് സ​മാ​ന​മാ​യ മ​ണ​ൽ ചാ​ക്കു​ക​ൾ ട്രെ​യി​നി​ൽ നി​റ​ച്ചാ​യി​രു​ന്നു യാ​ത്ര. ക​ഴി​ഞ്ഞ 21ന് ​മ​ഹാ​രാ​ജാ​സ് സ്റ്റേ​ഡി​യം സ്റ്റേ​ഷ​ൻ മു​ത​ൽ സൗ​ത്തി​ലെ ക്യാ​ൻ​ഡി ലി​വ​ർ പാ​ലം വ​രെ​യു​ള്ള 1.3 കി​ലോ​മീ​റ്റ​റി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷ​ണ ഓ​ട്ടം ന​ട​ത്തി​യി​രു​ന്നു. ബ​ലം പ​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ ട്രെ​യി​ൻ പാ​ല​ത്തി​ൽ 24 മ​ണി​ക്കൂ​റോ​ളം നി​ർ​ത്തി​യി​ടു​ക​യും മൂ​ന്നു…

Read More

 സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​ക്ക് മ​ർ​ദ​നം;  പിന്നിൽ സിപിഎമ്മുകാരെന്ന്  കോൺഗ്രസ്

വൈ​പ്പി​ൻ: ഓ​ച്ച​ന്തു​രു​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കോ​ണ്‍​ഗ്ര​സ്-​ഐ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ കെ.​എ​ച്ച്. അ​ബ്ബാ​സി​നെ ഒ​രു പ​റ്റം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദ്ദി​ച്ച​താ​യി ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ്-​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​തു​വൈ​പ്പി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ​രി​ക്കേ​റ്റ അ​ബ്ബാ​സി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഷോ​ൾ​ഡ​റി​നും ത​ല​ക്കു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. പോ​ളിം​ഗ് ന​ട​ന്ന സ്കൂ​ളി​നു മു​ന്നി​ലും പി​ന്നാ​ലെ എ​ത്തി തെ​ക്ക​ൻ​മാ​ലി​പ്പു​റ​ത്തും വ​ച്ചാ​ണ് മ​ർ​ദ്ദി​ച്ച​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. സി​പി​എം പു​റ​ത്തു​നി​ന്നു കൊ​ണ്ടു​വ​ന്ന ഗു​ണ്ട​ക​ളാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം ക​ടു​പ്പി​ക്കു​മെ​ന്ന് മ​ണ്ഡ​ലം നേ​തൃ​ത്വം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ക​ട​നം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​വൈ. സി​നോ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​ക്ക​ളാ​യ കെ.​എ​ച്ച്. നൗ​ഷാ​ദ്, എ.​എ​സ്. ബെ​ന്നി, സ്വാ​തി​ഷ് സ​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Read More

ഗതാഗതക്കുരുക്ക് രൂക്ഷമായാൽ  കു​ണ്ട​ന്നൂ​ർ എത്തിയാൽ  ഒച്ചിഴയും വേഗം;  കുണ്ടും കുഴിയും കടന്നുകിട്ടാൻ കിടക്കേണ്ടത് മണിക്കൂറുകൾ

കൊ​ച്ചി: ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ർ​ധി​ച്ച​തോ​ടെ വാ​ഹ​ന​യാ​ത്ര​ക്കാ​ർ കു​ണ്ട​ന്നൂ​ർ ക​ട​ന്നു കി​ട്ടാ​ൻ കാ​ത്തു​കി​ട​ക്കേ​ണ്ട​ത് മ​ണി​ക്കൂ​റു​ക​ൾ. മേ​ൽ​പ്പാ​ലം പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​മാ​ണ് കു​രു​ക്ക് രൂ​ക്ഷ​മാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​തി​നൊ​പ്പം കാ​ല​വ​ർ​ഷ​പ്പെ​യ്ത്തി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളും ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​ക​യാ​ണ്. ദേ​ശീ​യ പാ​ത​യി​ൽ കു​ണ്ട​ന്നൂ​രി​ന് പു​റ​മേ വൈ​റ്റി​ല​യി​ലും ഇ​തേ അ​വ​സ്ഥ​യാ​ണ്. വൈ​റ്റി​ല​യി​ൽ​നി​ന്ന് കു​രു​ക്ക് ഒ​ഴി​വാ​യി എ​ന്ന ആ​ശ്വാ​സ​ത്തി​ൽ കു​ണ്ട​ന്നൂ​രി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ക്യൂ’​വി​ന് ശേ​ഷ​മാ​ണ് യാ​ത്ര തു​ട​രാ​നാ​കു​ന്ന​ത്. ത​രി​പ്പ​ണ​മാ​യി സ​ർ​വീ​സ് റോ​ഡു​ക​ൾ മ​ഴ​യി​ൽ ത​ക​ർ​ന്ന റോ​ഡു​ക​ളി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​താ​യ​തോ​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ മോ​ശം അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​ത്തെ സ​ർ​വീ​സ് റോ​ഡു​ക​ൾ. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പ​ല​തും കു​ഴി​യി​ൽ വീ​ണാ​ൽ വ​ലി​ച്ച് ക​യ​റ്റു​ക​യാ​ണ് പ​തി​വ്. റോ​ഡ് ഇ​ത്ത​ര​ത്തി​ൽ ത​ക​ർ​ന്ന​തോ​ടെ ചെ​റു വാ​ഹ​ന​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​ധാ​ന പാ​ത​യി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചു.…

Read More

ചാ​ക​ര​യ്ക്കു കാ​ത്ത് തീ​രം;​ ട്രോ​ളിം​ഗ് നി​രോ​ധ​നം ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി അ​വ​സാ​നി​ക്കും;  അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

വൈ​പ്പി​ൻ: അ​ന്പ​ത്തി​ര​ണ്ട് ദി​വ​സ​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​നം ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​കൊ​ണ്ട് അ​വ​സാ​നി​ക്കാ​നി​രി​ക്കെ ക​ട​ലി​ൽ പോ​കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ. ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി 12നു ​ശേ​ഷ​മാ​ണ് ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് കു​തി​ക്കു​ക. ഇ​തി​നാ​യി മു​ന​ന്പം മ​രു​ക്കും​പാ​ടം കൊ​ച്ചി മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ ത​യാ​റെ​ടു​പ്പു​ക​ൾ ത​കൃ​തി​യാ​യി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് പോ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ കു​ള​ച്ച​ലു​കാ​ർ കൂ​ട്ട​മാ​യി തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് ഹാ​ർ​ബ​റു​ക​ൾ ഉ​ണ​ർ​ന്ന​ത്. ബോ​ട്ടു​ക​ളി​ലും മ​റ്റും വ​ല​ക​ളും, ഐ​സു​ക​ളും, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വെ​ള്ള​വു​മെ​ല്ലാം നി​റ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഐ​സ് പ്ലാ​ന്‍റു​ക​ൾ, വ​ല​ക്ക​ട​ക​ൾ, പ​ല​ച​ര​ക്ക് ക​ട​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി. കൊ​ച്ചി, മു​രു​ക്കും​പാ​ടം, മു​ന​ന്പം മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നാ​യി 1200ൽ ​പ​രം മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളാ​ണ് ട്രോ​ളിം​ഗി​നു പോ​കാ​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​ത്.31 വ​രെ മ​റൈ​ൻ ഡീ​സ​ൽ പ​ന്പു​ക​ൾ​ക്ക് നി​രോ​ധ​നം ബാ​ധ​ക​മാ​യ​തി​നാ​ൽ ഇ​ന്ധ​നം 31 നു ​രാ​വി​ലെ മു​ത​ൽ​ക്കെ നി​റ​ച്ചു തു​ട​ങ്ങു​ക​യു​ള്ളു. എ​ങ്കി​ലും മ​റൈ​ൻ പ​ന്പു​ക​ളും…

Read More

ആ​ന​ക്കൊ​മ്പ് മോ​ഹ​ൻ​ലാ​ലി​നു തി​രി​കെ ന​ൽ​കി​യ​തി​ൽ ഹൈ​ക്കോ​ട​തി​ക്ക് അ​തൃ​പ്തി; കോടതി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഇങ്ങനെ…

കൊ​ച്ചി: മോ​ഹ​ൻ​ലാ​ലി​നെ​തി​രാ​യ ആ​ന​ക്കൊ​ന്പ് കേ​സ് എ​ന്തു​കൊ​ണ്ട് തീ​ർ​പ്പാ​ക്കു​ന്നി​ല്ലെ​ന്നു സ​ർ​ക്കാ​രി​നോ​ടു ഹൈ​ക്കോ​ട​തി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഏ​ഴു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തീ​ർ​പ്പാ​ക്കാ​ത്ത​തി​ലാ​ണു കോ​ട​തി ചോ​ദ്യ​മു​ന്ന​യി​ച്ച​ത്. ആ​ന​ക്കൊ​ന്പ് കൈ​വ​ശം വ​യ്ക്കാ​ൻ മോ​ഹ​ൻ​ലാ​ലി​ന് അ​നു​മ​തി ന​ൽ​കി​യ​തി​ൽ ഹൈ​ക്കോ​ട​തി അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി. സ​ർ​ക്കാ​രി​നു നി​യ​മാ​നു​സൃ​തം പ്ര​വ​ർ​ത്തി​ക്കാ​ൻ ബാ​ധ്യ​ത ഉ​ണ്ടെ​ന്നും കേ​സ് തീ​ർ​പ്പാ​ക്കും മു​ൻ​പ് ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ൽ​കി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. കേ​സ് ന​ട​ക്കു​ന്ന മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ​നി​ന്നു ഹൈ​ക്കോ​ട​തി കേ​സി​ന്‍റെ റി​പ്പോ​ർ​ട്ട് വി​ളി​പ്പി​ച്ചു. മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. കേ​സ് ഒ​രു മാ​സ​ത്തി​നു ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും. മോ​ഹ​ൻ​ലാ​ലി​ന് ആ​ന​ക്കൊ​ന്പ് കൈ​വ​ശം വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഏ​ലൂ​ർ സ്വ​ദേ​ശി എ.​എ.​പൗ​ലോ​സ് സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യാ​ണു ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. 2012 ജൂ​ണി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ലാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ കൊ​ച്ചി…

Read More