മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റി​ല്‍ വ്യാ​ജ പ്രൊ​ഫൈ​ല്‍ ന​ല്‍​കി ത​ട്ടി​പ്പ്; സൈനിക നഴ്സ് സ്മി​ത കൂ​ടു​ത​ൽ​പേ​രെ ക​ബളി​പ്പി​ച്ച​താ​യി സം​ശ​യം

കൊ​ച്ചി: മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റി​ല്‍ ശ്രു​തി ശ​ങ്ക​ർ എ​ന്ന പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ല്‍ ന​ല്‍​കി യു​വാ​വി​ല്‍​നി​ന്നു15 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന സൈ​നി​ക ന​ഴ്‌​സി​നെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. മി​ലി​ട്ട​റി ക്യാ​മ്പി​ല്‍ ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ റാ​ങ്കു​ള്ള ന​ഴ്സാ​യ തി​രു​വ​ന​ന്ത​പു​രം വേ​ട്ട​മു​ക്ക് സൗ​ന്ദ​ര്യ ഹൗ​സി​ല്‍ സ്മി​ത​യെ (43) ആ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്ത​ത്. ത​ട്ടി​പ്പി​നി​ര​യാ​യ യു​വാ​വി​നെ വ്യാ​ജ പ്രൊ​ഫൈ​ലു​ണ്ടാ​ക്കി വീ​ണ്ടും ക​ബ​ളി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് സം​ശ​യം തോ​ന്നി പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സ്മി​ത പി​ടി​യി​ലാ​യ​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഇ​വ​ര്‍ സ​മാ​ന​രീ​തി​യി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. തെ​ളി​വു​ക​ള്‍ നി​ര​ത്തി ചോ​ദ്യം ചെ​യ്തി​ട്ടും അ​വ്യ​ക്ത​മാ​യ മ​റു​പ​ടി​ക​ളാ​ണ് സ്മി​ത​യി​ല്‍ നി​ന്നും ല​ഭി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ഇ​വ​ര്‍ കൂ​ടു​ത​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്ന സം​ശ​യ​യ​മു​യ​ര്‍​ന്ന​ത്. ക​ണ്ടെ​ടു​ത്ത തെ​ളി​വു​ക​ള്‍ ഇ​ന്നു പ​രി​ശോ​ധി​ക്കു​മെ​ന്നും ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും സ്മി​ത​യെ…

Read More

 എ​ൽ​ദോ​യെ അ​ടി​ച്ച​തി​ൽ പോ​ലീ​സി​നു വീ​ഴ്ച; ക​ള​ക്ട​ർ മു​ഖ്യ​മ​ന്ത്രി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി; പുറത്തുവരുന്ന സൂചനകൾ ഇങ്ങനെ…

കൊ​ച്ചി: സി​പി​ഐ മാ​ർ​ച്ചി​നി​ടെ എം​എ​ൽ​എ​യെ ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു റി​പ്പോ​ർ​ട്ട് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നു വീ​ഴ്ച പ​റ്റി​യി​ട്ടു​ണ്ടെ​ന്നാ​ണു ക​ള​ക്ട​റു​ടെ ക​ണ്ടെ​ത്ത​ലെ​ന്നാ​ണു സൂ​ച​ന. സം​ഘ​ർ​ഷം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​റി​യാ​മാ​യി​രു​ന്നി​ട്ടും മ​ജി​സ്റ്റീ​രി​യ​ൽ അ​ധി​കാ​ര​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി​യി​ല്ലെ​ന്നും എം​എ​ൽ​എ അ​ട​ക്ക​മു​ള്ള​വ​രെ മ​ർ​ദ്ദി​ച്ച​തു ശ​രി​യാ​യി​ല്ലെ​ന്നും ക​ള​ക്ട​ർ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ടെ​ന്നും വി​വ​ര​മു​ണ്ട്. വൈ​പ്പി​ൻ ഗ​വ. കോ​ള​ജി​ലെ എ​സ്എ​ഫ്ഐ- എ​ഐ​എ​സ്എ​ഫ് സം​ഘ​ർ​ഷ​ത്തി​ൽ പ​ക്ഷ​പാ​ത​പ​ര​മാ​യി നി​ല​പാ​ടെ​ടു​ത്ത ഞാ​റ​യ്ക്ക​ൽ സി​ഐ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സി​പി​ഐ​യു​ടെ ഐ​ജി ഓ​ഫീ​സ് മാ​ർ​ച്ച്. തു​ട​ർ​ന്നു​ണ്ടാ​യ ലാ​ത്തി​ച്ചാ​ർ​ജി​ൽ സി​പി​ഐ എം​എ​ൽ​എ എ​ൽ​ദോ എ​ബ്ര​ഹാ​മി​നെ പോ​ലീ​സ് ലാ​ത്തി​ക്ക​ടി​ച്ചു. മാ​ർ​ച്ച് അ​ക്ര​മാ​സ​ക്ത​മാ​യ​പ്പോ​ൾ പ്ര​വ​ർ​ത്ത​ക​രെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന എം​എ​ൽ​എ​യെ കൊ​ച്ചി സെ​ൻ​ട്ര​ൽ എ​സ്ഐ വി​പി​ൻ​ദാ​സ് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ലാ​ത്തി​ച്ചാ​ർ​ജി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു അ​ട​ക്ക​മു​ള്ള സി​പി​ഐ നേ​താ​ക്ക​ൾ​ക്കു സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നും…

Read More

അ​ന്പോ, ഞാ​ലി​പ്പൂ​വ​ൻ വി​ല 80 ! ഒ​രാ​ഴ്ച മു​മ്പു വ​രെ 40-50 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്ന ചി​ല്ല​റ​വി​ല 80 ക​ട​ന്നു; വി​ല മൂ​ന്ന​ക്ക​ത്തി​ലെ​ത്തു​മെ​ന്നു വ്യാ​പാ​രി​ക​ൾ

കി​ഴ​ക്ക​മ്പ​ലം: ഞാ​ലി​പ്പൂ​വ​ൻ വി​ല ദി​വ​സം​തോ​റും കു​തി​ച്ചു​യ​രു​ന്നു. ഒ​രാ​ഴ്ച മു​മ്പു വ​രെ 40-50 രൂ​പ നി​ര​ക്കി​ലാ​യി​രു​ന്ന ചി​ല്ല​റ​വി​ല 80 ക​ട​ന്നു. ഓ​ണ​ക്കാ​ലം വ​രാ​നി​രി​ക്കേ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ചു വി​ല മൂ​ന്ന​ക്ക​ത്തി​ലെ​ത്തു​മെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. വി​ല കു​ത്ത​നെ ക​യ​റി​യ​തോ​ടെ മ​ല​യാ​ളി​യു​ടെ തീ​ൻ​മേ​ശ​യി​ൽ​നി​ന്നു ഞാ​ലി​പ്പൂ​വ​ൻ ഏ​റെ​ക്കു​റെ ഔ​ട്ടാ​യ​നി​ല​യി​ലാ​ണ്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല​ക​യ​റാ​ൻ പ്ര​ധാ​ന കാ​ര​ണം. ത​മി​ഴ്‌​നാ​ട്ടി​ല്‍ മ​ഴ​യി​ല്ലാ​ത്ത​തി​നാ​ല്‍ അ​വി​ടെ കൃ​ഷി​നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. മേ​ട്ടു​പ്പാ​ള​യ​ത്തു​നി​ന്നാ​ണു കേ​ര​ള​ത്തി​ലേ​ക്കു കൂ​ടു​ത​ലും ഞാ​ലി​പ്പൂ​വ​നെ​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തെ പ്ര​ള​യം കേ​ര​ള​ത്തി​ലെ ഞാ​ലി​പ്പൂ​വ​ന്‍ കൃ​ഷി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യു​ണ്ടാ​ക്കി​യി​രു​ന്നു. വ്യാ​പ​ക​മാ​യി ചീ​ച്ചി​ല്‍ രോ​ഗ​വും പി​ടി​പെ​ട്ടു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ അ​ങ്ക​മാ​ലി, കാ​ല​ടി മേ​ഖ​ല​ക​ളി​ല്‍​നി​ന്നും ഇ​ടു​ക്കി​യി​ല്‍​നി​ന്നും ഞാ​ലി​പ്പൂ​വ​ന്‍ എ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ആ​വ​ശ്യ​ത്തി​നു തി​ക​യു​ന്നി​ല്ല. ഞാ​ലി​പ്പൂ​വ​ൻ വി​ല കു​തി​ക്കു​ക​യാ​ണെ​ങ്കി​ലും ഏ​ത്ത​ക്കാ​യു​ടെ വി​ല കു​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. 35-45 രൂ​പ നി​ര​ക്കി​ല്‍ ഏ​ത്ത​ക്കാ​യ വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഇ​ത​ൽ​പം ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്.

Read More

രാജു ചെയ്തത് തെറ്റ്;  സംസ്ഥാന നേതൃത്വം നൽകിയത് സമാധാനപരമായ മാർച്ച്;  കൊച്ചിയിലെ സിപിഐ മാർച്ചിനെ തള്ളി സംസ്ഥാന നേതൃത്വം

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് സി​പി​ഐ മാ​ർ​ച്ചി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ത​ള്ളി സം​സ്ഥാ​ന നേ​തൃ​ത്വം. ഡി​ഐ​ജി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​രാ​ജു​വി​ന് വീ​ഴ്ച പ​റ്റി​യ​താ​യാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​ക്ര​മം ഇ​ല്ലാ​തെ സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ച്ചി​നാ​യി​രു​ന്നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ജി​ല്ലാ ക​മ്മി​റ്റി ഈ ​നി​ർ​ദേ​ശം അ​ട്ടി​മ​റി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും വി​മ​ർ​ശ​ന​മു​ണ്ട്. കൊ​ച്ചി​യി​ലെ സം​ഭ​വ​ങ്ങ​ളി​ൽ പാ​ർ​ട്ടി​യി​ലും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും നേ​തൃ​ത്വം അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​യെ വി​മ​ർ​ശി​ക്കാ​ൻ ത​യാ​റാ​കാ​ത്ത പാ​ർ​ട്ടി സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ എം​എ​ൽ​എ​യും എ​റ​ണാ​കു​ള​ത്തെ പാ​ർ​ട്ടി​യും തെ​റ്റു​കാ​രാ​ണെ​ന്ന നി​ല​പാ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ​രെ സ്വീ​ക​രി​ച്ചു പോ​ന്ന​ത്. അ​തേ​സ​മ​യം, എം​എ​ൽ​എ​യ്ക്കു മ​ർ​ദ​ന​മേ​റ്റ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ടി​നെ​ച്ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷ​മു​ണ്ടാ​യി​ട്ടു​ണ്ട്.

Read More

കൈ ​ഒ​ടി​ഞ്ഞ​താ​യി പ​റ​ഞ്ഞി​ട്ടില്ല, പക്ഷേ  പൊ​ട്ട​ലു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ടെന്ന് എ​ൽ​ദോ എ​ബ്ര​ഹാം

കൊ​ച്ചി: പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ ത​ന്‍റെ കൈ ​ഒ​ടി​ഞ്ഞ​താ​യി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​ൽ​ദോ എ​ബ്ര​ഹാം എം​എ​ൽ​എ. മാ​ധ്യ​മ​ങ്ങ​ളാ​ണ് അ​ത്ത​ര​ത്തി​ൽ വാ​ർ​ത്ത ന​ൽ​കി​യ​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ക​ള​ക്ട​റു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ട്ട​ലു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​രി​ക്കി​ന​നു​സ​രി​ച്ചാ​ണ് കൈ​യി​ല്‍ പ്ലാ​സ്റ്റ​റി​ട്ട​ത്. വ്യാ​ജ​മാ​യ ഒ​രു​പാ​ട് റി​പ്പോ​ര്‍​ട്ടു​ക​ള്‍ കൊ​ടു​ത്ത് ശീ​ല​മു​ള്ള​വ​രാ​ണ് പോ​ലീ​സെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സി​ന്‍റേ​ത് നി​ല​നി​ൽ​പ്പി​നാ​യു​ള്ള ശ്ര​മ​മാ​ണ്. ലാ​ത്തി​ച്ചാ​ർ​ജ് അ​ട​ക്ക​മു​ള്ള മ​ർ​ദ്ദ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വ​രു​ത്താ​നാ​ണ് പോ​ലീ​സ് ശ്ര​മം. ത​ന്നെ​യ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ മ​ര്‍​ദ്ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി സ​മ​ര​ങ്ങ​ളി​ല്‍ താ​ന്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മ​ര്‍​ദ്ദ​ന​മേ​ല്‍​ക്കു​ന്ന​തി​ല്‍ ഒ​രു മ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും എ​ല്‍​ദോ എ​ബ്ര​ഹാം പ​റ​ഞ്ഞു.

Read More

ഓ​പ്പ​റേ​ഷ​ൻ സേ​ഫ് ഫു​ഡ് ; ര​ണ്ടു ദി​വ​സം കൊണ്ടു പൂ​ട്ടി​ച്ച​ത് അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ൾ; പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തിയത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​ക​ൾ

കൊ​ച്ചി: വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണ​വും വെ​ള്ള​വും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ സേ​ഫ് ഫു​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​ക​ൾ. ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​യി​ൽ​മാ​ത്രം അ​ഞ്ച് സ്ഥാ​പ​ന​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ പൂ​ട്ടി​ച്ച​ത്. പ​ഴ​കി​യ ഭ​ക്ഷ​ണ​ങ്ങ​ളും നി​യ​മ​വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ​യാ​യി​രു​ന്നു ന​ട​പ​ടി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലാ​യി​രു​ന്നു ആ​ദ്യ പ​രി​ശോ​ധ​ന. പ​ട​മു​ഗ​ളി​ലെ ഫ്രെ​ഷ് ചി​പ്സ് ബേ​ക്ക​റി, ഒ​ലി​മു​ഗ​ളി​ലെ ആ​ന​ന്ദ​ഭ​വ​ൻ ഭ​ക്ഷ​ണ​ശാ​ല എ​ന്നി​വ​യ്ക്കാ​ണു പ​രി​ശോ​ധ​ന സം​ഘം അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ ആ​ദ്യ സ്ഥാ​പ​ന​ങ്ങ​ൾ. ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി പ​തി​നാ​യി​രം രൂ​പ പി​ഴ​യും ഈ​ടാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ 10 ഭ​ക്ഷ​ണ​ശാ​ല​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യും സ്വീ​ക​രി​ച്ചു. ആ​റ് ഹോ​ട്ട​ലു​ക​ൾ, ര​ണ്ട് ഫാ​സ്റ്റ് ഫു​ഡ് സ്ഥാ​പ​ന​ങ്ങ​ൾ, ര​ണ്ട് ബേ​ക്ക​റി​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ആ​ലു​വ ന​ഗ​ര​സ​ഭ, ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ​രി​ധി​ക​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു മൂ​ന്നു ഹോ​ട്ട​ലു​ക​ൾ​കൂ​ടി പൂ​ട്ടി​ച്ച​ത്.…

Read More

ഒന്നും രണ്ടുമല്ല, എ​ട്ടു ല​ക്ഷം രൂ​പ; മ​ക​ൻ ക​ടം വാ​ങ്ങി​യ പ​ണം തിരികെ കി​ട്ടാ​ൻ അ​മ്മ അ​ദാ​ല​ത്തി​ൽ

കൊ​ച്ചി: മ​ക​ൻ ക​ടം വാ​ങ്ങി​യ എ​ട്ടു ല​ക്ഷം രൂ​പ തി​രി​കെ ല​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​മ്മ​യു​ടെ പ​രാ​തി വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്തി​ലെ​ത്തി. ഈ ​പ​രാ​തി​യി​ൽ നേ​ര​ത്തെ ജി​ല്ലാ ക​ള​ക്ട​റും വ​നി​താ ക​മ്മീ​ഷ​നും അ​മ്മ​യ്ക്ക​നു​കൂ​ല​മാ​യി ഉ​ത്ത​ര​വു​ക​ൾ ന​ൽ​കി​യി​രു​ന്നു. ഇ​തു ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​റെ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ടു മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ അ​ഞ്ചു പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ലെ​ത്തി​യ​തി​ൽ​പ്പെ​ടു​ന്നു. ത​ന്‍റെ സ്ഥാ​പ​ന​ത്തി​ന്‍റെ ബോ​ർ​ഡ് മ​റ​ച്ചു മ​റ്റൊ​രു ബോ​ർ​ഡ് സ്ഥാ​പി​ച്ചെ​ന്നു കാ​ണി​ച്ചു വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​വ​ർ​ക്ക​നു​കൂ​ല​മാ​യി ക​മ്മീ​ഷ​ൻ ന​ൽ​കി​യ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത പെ​രു​ന്പാ​വൂ​ർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ ക​മ്മീ​ഷ​ൻ വി​മ​ർ​ശി​ച്ചു. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചെ​യ​ർ​പേ​ഴ്സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ൽ 95 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണ​ന​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 23 പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചു.…

Read More

വിവാദങ്ങൾക്കിടയിലൂടെ..! പോലീസ് ലാത്തിചാർജിൽ വിവാദം കൊഴുക്കുമ്പോൾ  സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കാൻ  കാനം രാജേന്ദ്രൻ കൊച്ചിയിൽ

കൊ​ച്ചി: സി​പി​ഐ മാ​ർ​ച്ചി​ന് നേ​രെ​യു​ണ്ടാ​യ ലാ​ത്തി​ച്ചാ​ർ​ജി​നെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ജി​ല്ല​യി​ൽ. ആ​ലു​വ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ട്ടി മേ​ഖ​ല റി​പ്പോ​ർ​ട്ടിം​ഗി​ലും പി​ന്നീ​ട് ന​ട​ക്കു​ന്ന ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലു​മാ​ണ് അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​മാ​ണ് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ന​ട​ക്കു​ക. മൂ​ന്നു ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ന​ട​ക്കു​ന്ന മേ​ഖ​ല റി​പ്പോ​ർ​ട്ടിം​ഗി​ലാ​ണ് കാ​നം രാ​ജേ​ന്ദ്ര​ൻ ആ​ദ്യം പ​ങ്കെ​ടു​ക്കു​ന്ന​ത്. സി​പി​ഐ മാ​ർ​ച്ചി​നെ​ക്കു​റി​ച്ച് കാ​നം ന​ട​ത്തി​യ വി​വാ​ദ പ​ര​മ​ർ​ശ​ങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് ജി​ല്ല​യി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ര​വ്. സി​പി​ഐ മാ​ർ​ച്ചി​നെ​ക്കു​റി​ച്ച് കാ​നം ന​ട​ത്തി​യ വി​വാ​ദ പ​ര​മ​ർ​ശ​ങ്ങ​ളി​ലെ അ​തൃ​പ്തി ജി​ല്ലാ നേ​തൃ​ത്വം ഇ​തി​നോ​ട​കം​ത​ന്നെ പ​ര​സ്യ​മാ​യി പ്ര​ക​ടി​പ്പി​ച്ചു ക​ഴി​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള അ​തൃ​പ്തി യോ​ഗ​ത്തി​ൽ കാ​ന​ത്തി​നെ നേ​രി​ട്ട് അ​റി​യി​ക്കാ​നാ​ണ് ജി​ല്ലാ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് ന​ട​ത്തു​ന്ന വി​വ​രം കാ​ന​ത്തെ ജി​ല്ലാ നേ​തൃ​ത്വം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്ന​താ​യാ​ണു വി​വ​രം. എ​ന്നാ​ൽ, ഇ​പ്പോ​ൾ മാ​ർ​ച്ചി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ലെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു.…

Read More

കാനത്തിന്‍റെ മൗനത്തിന് വീണ്ടും തിരിച്ചടി; കൊച്ചിയിൽ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ടു പോലീസ് തട്ടിക്കറുന്നതിന്‍റെ വിഡിയോ പുറത്ത്

കൊ​ച്ചി: സി​പി​ഐ എം​എ​ൽ​എ​യ്ക്കു ലാ​ത്തി​ച്ചാ​ർ​ജി​ൽ മ​ർ​ദ​ന​മേ​റ്റി​ട്ടും പോ​ലീ​സി​നെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടു സ്വീ​ക​രി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​നെ വെ​ട്ടി​ലാ​ക്കി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി​യോ​ടു പോ​ലീ​സ് ത​ട്ടി​ക്ക​യ​റു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണു പു​റ​ത്തു​വ​ന്ന​ത്. ജൂ​ലൈ 17-നു ​ഞാ​റ​യ്ക്ക​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സും സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വ​വും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. സി​പി​ഐ എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജു​വി​ന്‍റെ വാ​ഹ​നം ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നു സം​ഘ​ർ​ഷ​മു​ണ്ടാ​യി. സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി​പ്പെ​ട്ടി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ല. ഇ​തോ​ടെ​യാ​ണ് പോ​ലീ​സും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ത​ന്‍റെ വാ​ഹ​ന​ത്തി​നു മു​ന്നി​ൽ എ​ന്തി​നാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം വ​ച്ച് ത​ട​സ​പ്പെ​ടു​ത്തി​യ​തെ​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ചോ​ദ്യ​ത്തി​ന് ഞാ​ൻ വ​ണ്ടി വ​ച്ചി​ട്ടി​ല്ല എ​ന്നു ഞാ​റ​യ്ക്ക​ൽ സി​ഐ മു​ര​ളി മ​റു​പ​ടി ന​ൽ​കി. ആ​ജീ​വ​നാ​ന്തം ഇ​ങ്ങ​നെ പോ​വി​ല്ല​ല്ലോ എ​ന്നു പ​റ​ഞ്ഞു സി​പി​ഐ…

Read More

തട്ടിച്ചെടുത്തത് 17 കോടി;  നെടുമ്പാശേരി വിമാനത്താവളത്തിലെ വി​ദേ​ശ നാ​ണ​യ വി​നി​മ​യ​ ക്രമക്കേട്; അന്വേഷണം കൂടുതൽ ആളുകളിലേക്ക്

നെ​ടു​മ്പാ​ശേ​രി: അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദേ​ശ വി​നി​മ​യ സ്ഥാ​പ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ വ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്നു. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സീ​നി​യ​ർ മാ​നേ​ജ​രെ ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്തെ സാ​മ്പ​ത്തി​ക കു​റ്റാ​ന്വേ​ഷ​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​ന്വേ​ഷ​ണം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് നീ​ളു​ന്ന​താ​യാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 17.37 കോ​ടി രൂ​പ​യു​ടെ അ​ന​ധി​കൃ​ത ഇ​ട​പാ​ടു​ക​ൾ സ്ഥാ​പ​നം വ​ഴി ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത​ർ അ​റി​യാ​തെ ഇ​ത്ര വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. രാ​ജ്യ​ത്ത് സ​ന്ദ​ർ​ശ​നം ന​ട​ത്തി മ​ട​ങ്ങി​പോ​കു​ന്ന വി​ദേ​ശി​ക​ൾ​ക്കും വി​ദേ​ശ ഇ​ന്ത്യ​ക്കാ​ർ​ക്കും (എ​ൻ​ആ​ർ​ഐ) മാ​ത്ര​മേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​റ​ൻ​സി മാ​റ്റി​യെ​ടു​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. എ​ന്നാ​ൽ ടൂ​റി​സ്റ്റ് വി​സ​യി​ൽ ഗ്രൂ​പ്പാ​യി പോ​കു​ന്ന​വ​ർ​ക്ക് പോ​ലും വ​ൻ തോ​തി​ൽ വി​ദേ​ശ ക​റ​ൻ​സി മാ​റ്റി…

Read More