കോലഞ്ചേരി: പുത്തൻകുരിശിൽ കോണ്‍ഗ്രസ് നേതാവിന്റെ കടയ്ക്കുനേരേ അക്രമം നടത്തിയവർക്കെതിരേ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് വി.പി. സജീന്ദ്രൻ എംഎൽഎ സിഐ ഓഫീസിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് സെക്രട്ടറി മനോജ് കാരക്കാട്ടിലിന്റെ തുണിക്കടയാണ് കഴിഞ്ഞ 26ന് രാത്രി തകർത്തത്. മുകളിലെ നിലയിലുള്ള തുണിക്കടയിലേക്കുള്ള ഏണി മുറിച്ചു മാറ്റിയശേഷം കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾ മാറ്റിയെന്നാണ് പരാതി. 27ന് രാവിലെയാണ് കടയുടമയായ മനോജ് സംഭവം അറിയുന്നത്. ഇതേ ചൊല്ലി കെട്ടിട ഉടമയുടെ നേതൃത്വത്തിൽ മനോജിനേയും ഭാര്യയേയും മർദിച്ചതായും പരാതിയുണ്ട്. പുത്തൻകുരിശ് പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നാണ് മനോജിന്റെ പരാതി. ഇതേത്തുടർന്നായിരുന്നു എംഎൽഎ സിഐ ഓഫീസിലെത്തിയത്. കേസെടുക്കാതെ സ്റ്റേഷനിൽനിന്നു പോകില്ലെന്ന് എംഎൽഎ സിഐയെ അറിയിക്കുകയായിരുന്നു. കെട്ടിട ഉടമക്കും ഭർത്താവിനുമെതിരേ കേസെടുക്കുമെന്ന് അറിയിച്ചതോടെയാണ് എംഎൽഎ സ്റ്റേഷൻ വിട്ടത്. കെട്ടിടത്തിന്റെ വാടക സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പുത്തൻകുരിശ് മർച്ചന്റ്സ് അസോസിയേഷനും…
Read MoreCategory: Kochi
തെരഞ്ഞെടുപ്പ് പരാജയം; മുഖ്യമന്ത്രിയുടെ ശൈലിമാറ്റണമെന്ന ആവശ്യം മൗഢ്യമെന്ന് എംഎൽഎ
വൈപ്പിൻ: ലോകസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ പരാജയത്തിൽ മുഖ്യമന്ത്രിയുടെ ശൈലിമാറ്റണമെന്ന ആവശ്യം മൗഢ്യമെന്ന് എസ്.ശർമ്മ എംൽഎ. ഓരോ മനുഷ്യനും അവന്റെ വളർച്ചയിൽ രൂപപ്പെട്ടുവരുന്ന സ്വാഭാവികമായ ഒരു ശൈലിയുണ്ട്. ആ ശൈലി ഒരു തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ചുവെന്നു പറയുന്നതിലെ ഔചിത്യം എന്താണെന്നും എംഎൽഎ ചോദിക്കുന്നു. തെരഞ്ഞെടുപ്പ് വിധി എൽഡിഎഫ് വിരുദ്ധമല്ല, മറിച്ച് ബിജെപി വിരുദ്ധ വികാരമാണ്. ബിജെപിയെ അകറ്റി നിർത്തണമെന്ന് എല്ലാവരും ആഗ്രഹിച്ചു. അങ്ങിനെവരുന്പോൾ കോണ്‍ഗ്രസിനു മന്ത്രിസഭ രൂപീകരിക്കാൻ കഴിയും. ഇത്തരത്തിൽ ബിജെപിയെഒഴിവാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന് ജനം വോട്ടു ചെയ്തത്. ഇത് സ്വാഭാവികമായും എൽഡിഎഫിന് ദോഷകരമായി മാറി. ഇതിനെ ജനം എൽഡിഎഫിന് എതിരാണെ രീതിയിൽ ചിത്രീകരിക്കാനുള്ള ശ്രമം അസംബന്ധമാണ്. തെരഞ്ഞെടുപ്പ് വിധി എൽഡിഎഫ് തലകുനിച്ച് അംഗീകരിക്കുന്നു, ഒപ്പം സംസ്ഥാനത്ത് ബിജെപിയെകൊണ്ട് അക്കൗണ്ട് തുറക്കാൻ അനുവദിക്കാതിരുന്ന മുഴുവൻ വോട്ടർമാരെയും എൽഡിഎഫ് അഭിവാദ്യം ചെയ്യുന്നതായും എംൽഎ അറിയിച്ചു.
Read Moreസ്വർണക്കടത്ത്; മുഖ്യപ്രതി അഡ്വ. എം. ബിജു കൊച്ചിയിലെ ഡിആർഐ ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തിയ കേസിൽ മുഖ്യപ്രതി കീഴടങ്ങി. കേസിൽ ആരോപണവിധേയനായ അഡ്വ. എം. ബിജുവാണ് കൊച്ചിയിലെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിലെ (ഡിആർഐ) ഓഫീസിലെത്തി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങിയത്. കേസിൽ മുൻകൂർ ജാമ്യം തേടി ബിജു സമർപ്പിച്ച ഹർജിയെ ഡിആർഐ ശക്തമായി എതിർത്തതിനെ തുടർന്ന് നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്ന് ബിജു ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലിനായി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായത്. മേയ് 13നു ദുബായിൽനിന്നു തിരുവനന്തപുരത്തു വന്നിറങ്ങിയ സുനിൽകുമാർ, സെറീന ഷാജി എന്നിവരിൽനിന്ന് 8.17 കോടി രൂപ വിലവരുന്ന 25 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. അഡ്വ. ബിജുവാണ് തന്നെ കള്ളക്കടത്തു റാക്കറ്റിനു പരിചയപ്പെടുത്തിയതെന്നു സെറീനയുടെ മൊഴിയിൽ പറയുന്നു. ഏഴെട്ടു പ്രാവശ്യമായി 50 കിലോഗ്രാം സ്വർണം കടത്തിയെന്നും അഡ്വ. ബിജു, ഭാര്യ വിനീത, ഷാജി…
Read Moreമന്ത്രിയാക്കാത്തതിൽ വിഷമം ഇല്ല; ബിജെപിക്ക് കേരളത്തിൽ ഈ വളർച്ച പോരെന്ന് കണ്ണന്താനം
കൊച്ചി: കേന്ദ്രമന്ത്രിയാക്കാത്തതിൽ വിഷമം ഇല്ലെന്ന് ബിജെപി നേതാവ് അൽഫോൻസ് കണ്ണന്താനം. മന്ത്രിയായിരുന്നപ്പോൾ നല്ലത് ചെയ്യാൻ കഴിഞ്ഞു. എംപിയെന്ന നിലയിൽ ചെയ്യാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കുമെന്നും കണ്ണന്താനം പറഞ്ഞു. ബിജെപിക്ക് കേരളത്തിൽ ഈ വളർച്ച പോരെന്നും കണ്ണന്താനം പറഞ്ഞു. ബംഗാളിലും ത്രിപുരയിലുമുണ്ടായ വളർച്ച കേരളത്തിൽ ഉണ്ടായില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ വളർച്ച വേഗത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി സഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നപ്പോൾ കണ്ണന്താനത്തെ പരിഗണിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി കണ്ണന്താനത്തെ പരിഗണിക്കാതെ വി.മുരളീധരനെ മന്ത്രിയാക്കുകയായിരുന്നു.
Read Moreഎല്ലാ പ്രതീക്ഷകളും ചോർത്തി ഉദ്ഘാടനത്തിനു മുമ്പേ കുടിവെള്ള ടാങ്കിൽ ചോർച്ച; വെള്ളംകുടിമുട്ടി പള്ളിക്കര പള്ളിമുകൾ നിവാസികൾ
കിഴക്കമ്പലം: ഉദ്ഘാടനത്തിനു മുമ്പേ കിഴക്കന്പലത്ത് കുടിവെള്ള ടാങ്ക് ചോർന്നു. ഇതോടെ പള്ളിക്കര പള്ളിമുകൾ കോളനി നിവാസികൾക്ക് കുടിക്കാൻ വെള്ളമില്ല. ഉയർന്ന പ്രദേശമായ ഇവിടെ നൂറോളം കുടുംബങ്ങളാണുള്ളത്. വൻ പ്രതീക്ഷയോടെ കാത്തിരുന്ന കുടിവെള്ള പദ്ധതി കരാറുകാരന്റെ അനാസ്ഥയിൽ മുങ്ങിപ്പോയതോടെ ജനം വെട്ടിലായി. പഴയ ടാങ്ക് പൊളിച്ചുമാറ്റിയായിരുന്നു പുതിയ ടാങ്ക് നിർമാണം ആരംഭിച്ചിരുന്നത്. പുതിയ ടാങ്ക് പൊളിച്ചുമാറ്റിയെങ്കിലും പുനർനിർമിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ടാങ്കിന്റെ നിർമാണം കഴിഞ്ഞ് വെള്ളം കെട്ടി നിർത്തിയപ്പോഴാണ് ചോർച്ച ശ്രദ്ധയിൽപ്പെട്ടത്. കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പള്ളിമുകൾ കോളനി നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു ഗുണവും ലഭിച്ചിട്ടില്ലെന്നാണ് ആരോപണം. പദ്ധതി പ്രകാരം കുടിവെള്ള ടാങ്ക്, കമ്മ്യൂണിറ്റി ഹാൾ, ഹൈമാസ്റ്റ് ലൈറ്റ്, റോഡ് ടൈൽ വിരിക്കൽ തുടങ്ങിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ഒരു പദ്ധതി പോലും പൂർത്തിയാക്കുവാൻ ഇതുവരെ…
Read More13 കോടി രൂപയുടെ ചരസ് കടത്ത്;കൂടുതൽപേർ നിരീക്ഷണത്തിൽ; പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി എക്സൈസ്
കൊച്ചി: അന്താരാഷ്ട്ര വിപണിയിൽ 13 കോടി രൂപ വിലവരുന്ന ചരസ് കടത്തിയ കേസിലെ പ്രതി എക്സൈസ് കസ്റ്റഡിയിൽ. പുതുവൈപ്പ് ആലുവ പറന്പിൽ വർഗീസ് ജുഡ്സ (52) നെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജൂണ്‍ ഒന്നുവരെയാണ് എക്സൈസ് കസ്റ്റഡിയിൽ വിട്ടത്. കേസിലുൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും കൊച്ചിയിൽ ഇതിന്റെ വിതരണ കേന്ദ്രങ്ങളെക്കുറിച്ചും വിവരം ലഭിക്കാൻ പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന എക്സൈസിന്റെ വാദം പരിഗണിച്ചാണു കസ്റ്റഡി അനുവദിച്ചത്. കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ വരും ദിവസങ്ങളിൽ വിശദമായി ചോദ്യം ചെയ്യും. കൂടാതെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനുമാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ഇയാളുടെ പക്കലിൽനിന്നും ലഹരി വാങ്ങുന്നവർ ഉൾപ്പെടെയുള്ളവരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായാണ് കൂടുതൽ ചോദ്യം ചെയ്യുക.6.524 കിലോ ചരസാണ് ഇയാളുടെ കൈയിൽനിന്നും എക്സൈസ് പിടികൂടിയിരുന്നത്. നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽനിന്നും ചരസ് എത്തിച്ചിരുന്ന പ്രതിയെ എക്സൈസ്…
Read Moreഇത് ഞങ്ങളുടെ ശൈലി; കളമശേരിയിൽ റോഡ് ടാർ ചെയ്ത് ദിവസങ്ങൾക്കുള്ളിൽ കുത്തിപ്പൊളിച്ചു വാട്ടർ അഥോറിറ്റി
കളമശേരി: റോഡ് ടാർ ചെയ്ത് 15 ദിവസം പോലും ആകും മുമ്പേ വാട്ടർ അഥോറിറ്റി കുത്തിപ്പൊളിക്കുന്നതായി പരാതി. കളമശേരി ടൗൺ ഹാളിന് പുറ കവശത്തെ റോഡാണ് ഇന്ന് രാവിലെ മുതൽ വെട്ടിപ്പൊളിക്കാൻ ആരംഭിച്ചിരിക്കുന്നത്. ഈ മേഖലയിൽ പൈപ്പിന് ലീക്ക് ഉണ്ടെന്നും അത് കണ്ടു പിടിക്കാനാണ് കുഴിച്ച് നോക്കുന്നതെന്നുമാണ് വാട്ടർ അഥോറിറ്റി അധികൃതർ പറയുന്നത്. അതേ സമയം പൊതുമരാമത്ത് വകുപ്പും വാട്ടർ അഥോറിറ്റിയും പരസ്പരം വിവരങ്ങൾ അറിയിയ്ക്കാതെ മുന്നോട്ടു പോകുന്നതിനാൽ ജനങ്ങളാണ് കഷ്ടപ്പെടുന്നതെന്നാണ് ആക്ഷേപം. വളരെ നാളുകൾക്ക് ശേഷമാണ് കളമശേരി നഗരസഭയിൽ റോഡ് ടാറിംഗ് പുന:രാരംഭിച്ചിരിക്കുന്നത്. എന്നാൽ അതിന്റെ പുതുമ മാറും മുമ്പേ കുത്തിപ്പൊളിച്ചിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
Read Moreതിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ സിബിഐ കേസെടുത്തു;പ്രധാന പ്രതികളായവർക്കെതിരേ കൊഫെപോസ ചുമത്തി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ സിബിഐ കേസെടുത്തു. സിബിഐ കൊച്ചി യൂണിറ്റാണ് കേസെടുത്തത്. 11 പ്രതികൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൽ സിബിഐ ശേഖരിച്ചു. കേസിൽ ഇടനിലക്കാരനായ ഇടപ്പഴിഞ്ഞി സ്വദേശി പ്രകാശ് തമ്പിയെ ബുധനാഴ്ച റവന്യൂ ഇന്റലിജൻസ് പിടികൂടിയിരുന്നു. 22 കിലോ സ്വര്‍ണം ഇയാള്‍ വിദേശത്തു നിന്നും കൊണ്ടു വന്നിട്ടുണ്ടെന്ന് ഡിആർഐ പറയുന്നു. പ്രകാശാണ് മലപ്പുറം സ്വദേശി ഹക്കീമിന് സ്വർണം എത്തിക്കുന്നത്. സ്വർണം കടത്തുന്നതിനിടയിൽ പിടിയിലായ കെഎസ്ആർടിസി കണ്ടക്ടർ തിരുമല സ്വദേശി സുനിൽകുമാറിന്റെ സുഹ്യത്താണ് പ്രകാശ്. നാലുതവണ പ്രകാശ് സ്വർണം കടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകനും പ്രതിയുമായ അഭിഭാഷകൻ ബിജു മനോഹറിന്റെയും വിഷ്ണുവിന്റെയും സഹായിയാണ്. പല തവണ ഗൾഫിൽ പോവുകയും ഇവിടെ നിന്നു സ്വർണം കേരളത്തിലേക്ക് കടത്തുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളായ അഭിഭാഷകൻ ബിജു മനോഹർ,…
Read Moreകോതമംഗലം നഗരത്തിലെ മാലിന്യനീക്കം നിലച്ചിട്ടു നാലുദിവസം; മൂക്കുപൊത്തി നാട്ടുകാർ
കോതമംഗലം: നഗരത്തിലെ മാലിന്യം നീക്കം ചെയ്തിട്ടു നാലു ദിവസം പിന്നിട്ടു. തിരക്കേറിയ പ്രധാന കേന്ദ്രങ്ങളിലുൾപ്പെടെ മലിന്യക്കൂന്പാരങ്ങൾ കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുകയാണ്. നഗരത്തിലെ മാലിന്യം നീക്കം ചെയ്യാൻ ഉപയോഗിച്ചിരുന്നത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള രണ്ട് ടിപ്പർ ലോറികളും ഒരു ട്രാക്ടറുമാണ്. ലോറികളിൽ ഒരെണ്ണം മാസങ്ങളായി വർക്ക്ഷോപ്പിൽ കട്ടപ്പുറത്താണ്. രണ്ടാമത്തെ ലോറിയും കഴിഞ്ഞ ശനിയാഴ്ച തകരാർമൂലം വർക്ക്ഷോപ്പിലായി. അവശേഷിക്കുന്ന ട്രാക്ടറിന്റെ ഡ്രൈവർ അവധിയുമെടുത്തതിനാലാണ് നഗരം ചീഞ്ഞു നാറുന്നത്.തിരക്കേറിയ ബസ്സ്റ്റാൻഡിലും ജംഗ്ഷനുകളിലും മാലിന്യം കെട്ടികിടക്കുകയാണ്. ശൂചീകരണവിഭാഗം ജീവനക്കാരും, കുടുബശ്രീ വിഭാഗവുമാണ് ടൗണിൽനിന്നു മാലിന്യം ശേഖരിക്കുന്നത്. ഇവ ലോറികളിലും ട്രാക്ടറിലുമായി കുന്പളത്തുമുറിയിലെ ഡന്പിംഗ് യാർഡിലെത്തിക്കുകയാണ് ചെയ്യുന്നത്. സ്വന്തം വാഹനങ്ങളുടെ അഭാവത്തിൽ മാലിന്യങ്ങൾ നീക്കുവാൻ പകരം സംവിധാനം എന്ന നിലയിൽ ഇന്നലെ ഒരു ലോറി വാടകയ്ക്കെടുത്തെങ്കിലും മാലിന്യനീക്കം കാര്യക്ഷമമായിട്ടില്ല. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത നിലനിൽക്കുന്പോഴും മാലിന്യപ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട അധികാരികൾ അനാസ്ഥ കാണിക്കുകയാണെന്ന് വ്യാപാരികൾക്കും…
Read Moreകോതമംഗലം താലൂക്ക് ആശുപത്രിയിൽ ആദിവാസി ബാലന് ചികിത്സ നിഷേധിച്ചതായി പരാതി
കോതമംഗലം: ആദിവാസി ബാലന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. മാമലകണ്ടം എളംബ്ലാശേരി ആദിവാസി കുടിയിലെ മോഹൻദാസിന്റെ മകൻ അനിൽ(ഒന്‍പത്) ആണ് കൈയിലെ പ്ലാസ്റ്റർ നീക്കം ചെയ്യാൻ മൂന്നുവട്ടം കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിയിട്ടും ചികിത്സ നൽകാതെ മടക്കിയതായി പരാതിപ്പെട്ടത്. കഴിഞ്ഞ നാലിനു മരത്തിൽനിന്നു വീണ് കൈയ്ക്ക് പരിക്കേറ്റ നിലയിൽ കുട്ടിയെ ആദ്യം കൊണ്ടുവന്നത് കോതമംഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. എന്നാൽ ഡോക്ടറില്ലാത്തതിനാൽ പിന്നീട് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെ ആംബുലൻസിൽ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ പരിക്കേറ്റ കൈയിൽ പ്ലാസ്റ്ററിടുകയും ചെയ്തു. തുടർചികിത്സയ്ക്കും പ്ലാസ്റ്റർ നീക്കം ചെയ്യുന്നതിനും രണ്ടാഴ്ചയ്ക്കു ശേഷം കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിയാൽ മതിയെന്നാണ് മെഡിക്കൽ കോളജിലെ ഡോക്ടർ നിർദേശിച്ചത്. ഇതനുസരിച്ചു പ്ലാസ്റ്റർ നീക്കം ചെയ്യാൻ രണ്ടു തവണ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറില്ലെന്ന കാരണത്താൽ മടക്കി അയക്കുകയായിരുന്നു. ഇന്നലെ…
Read More