കിഴക്കമ്പലം: പെരിങ്ങാല അമ്പലംപടിയിൽ കിണറ്റിൽ വീണയാളെ പട്ടിമറ്റം ഫയർഫോഴ്സ് രക്ഷപെടുത്തി. ഇന്നലെ ഉച്ചക്ക് 12.15നാണ് സംഭവം. കല്ലുങ്കൽ കരീം എന്നയാളുടെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന ചിത്രപ്പുഴ സ്വദേശിയായ തത്തനാട്ട് രഘു (43)വാണ് അപകടത്തിൽപ്പെട്ടത്. കിണറിന്റെ സമീപത്തുനിന്ന് ഫോൺ ചെയ്യുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. അൻപത് അടിയിലേറെ ആഴവും നാലടിയോളം വെള്ളവുമുണ്ടായിരുന്ന കിണറ്റിൽനിന്നും രഘുവിനെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും സാധിക്കാത്തതിനാൽ സഹായത്തിനായി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻതന്നെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. കെ. സുരേഷിന്റെ നേതൃത്വത്തിൽ പട്ടിമറ്റം ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി. തുടർന്ന് സേനാംഗങ്ങൾ റെസ്ക്യു നെറ്റ് കിണറ്റിലിറക്കി ആളിനെ കയറ്റിയതിനുശേഷം സുരക്ഷിതമായി വലിച്ച് കരക്കെത്തിക്കുകയായിരുന്നു. വീഴ്ച്ചയിൽ ചെറിയ പരിക്കുകൾ പറ്റിയ രഘുവിനെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കരിമുകൾ പോലീസും സഹായത്തിനുണ്ടായിരുന്നു. കിണർ അപകടങ്ങൾ ഉണ്ടാകുമ്പോൾ കിണറ്റിൽ ഓക്സിജൻ ഉണ്ടോ എന്നറിയുന്നതിന്…
Read MoreCategory: Kochi
പാലാരിവട്ടം മേൽപ്പാലം! മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ നടത്തുന്ന നുണപ്രചാരണം; ഉമ്മന്‍ ചാണ്ടി പറയുന്നു
കളമശേരി: പാലാരിവട്ടം പാലത്തിന്റെ പേരില്‍ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ നടത്തുന്ന നുണപ്രചാരണം സിപിഎമ്മിനും എല്‍ഡിഎഫിനും തിരിച്ചടിയാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഇടതു മുന്നണി നടത്തുന്ന നുണപ്രചാരണം അവസാനിപ്പിക്കണമെന്നും പാലം ഉടന്‍ ഗതാഗത്തിന് തുറന്നു കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കളമശേരി നിയോജക മണ്ഡലം കമ്മിറ്റി എച്ച്എംടി ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. യുഡിഎഫിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ പൊതുമരാമത്ത് വിഭാഗം നിരവധി പദ്ധതികളാണ് ഏറ്റെടുത്തു നടപ്പിലാക്കിയത്. കേരളത്തില്‍ 400 ദിവസത്തിനുള്ളില്‍ 100 പാലങ്ങള്‍ക്കുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതില്‍ ഇബ്രാഹിംകുഞ്ഞ് വിജയം കണ്ടതായും അദേഹം പറഞ്ഞു. ഇടപ്പിള്ളി ഫ്ളൈ ഓവറിന്റെ പണി പൂര്‍ത്തിയാക്കിയതും പാലാരിവട്ടം ഫ്ളൈഓവറിന്റെ 75 ശതമാനം പദ്ധതിയും പൂര്‍ത്തിയാക്കിയതും യുഡിഎഫ് ഭരണകാലത്താണ്. പാലാരിവട്ടം പാലത്തിന്റെ ബാക്കി 25 ശതമാനം…
Read Moreപരാജയങ്ങളില്‍ പതറരുത്! പരീക്ഷയ്ക്ക് തയാറെടുത്തു കൊണ്ടിരിക്കെയാണ് പ്രളയത്തില്‍ വീടു മുങ്ങിയത്; കേരളത്തില്‍ നിന്ന് ഒന്നാം റാങ്കു നേടിയ ആര്. ശ്രീലക്ഷ്മി പറയുന്നു
കൊച്ചി: സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയതലത്തില്‍ 29-ാം റാങ്കും, കേരളത്തില്‍ നിന്ന് ഒന്നാം റാങ്കും നേടിയ ആർ. ശ്രീലക്ഷ്മി. എറണാ കുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പ്രതിമാസപ്രഭാഷണ പരമ്പരയില്‍ “നാളെയെ ഇന്നുകൊണ്ടു നേടണം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീലക്ഷ്മി. ഏതു വിഷമഘട്ടത്തിലും പിന്തിരിഞ്ഞു പോകരുത് എന്നതാണ് എനിക്കു ലഭിച്ച പാഠം. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പങ്കെടുത്തത് കൂടുതല്‍ ഗുണകരമായി. ഒപ്പം വായനയാണ് എന്നും മുതല്‍ക്കൂട്ട്. പരീക്ഷയ്ക്ക് തയാറെടുത്തു കൊണ്ടിരിക്കെയാണ് പ്രളയത്തില്‍ വീടു മുങ്ങിയത്. മാതാപിതാക്കള്‍ വീടിനുമുകളില്‍ നിന്നപ്പോള്‍ ഹെലികോപ്റ്റര്‍ വന്നാണ് രക്ഷിച്ചത്. അറിവിലും വ്യക്തിത്വത്തിലും ഒത്തിരി മാറ്റങ്ങള്‍ വരുത്താന്‍ സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ കഴിഞ്ഞിട്ടുണ്ട്. പ്രതീക്ഷച്ചതിലും മികച്ച അവസരമാണ് ലഭിച്ചത്, ഒപ്പം വലിയ ഉത്തരവാദിത്വവും തന്നിലുണ്ടെന്ന് ശ്രീലക്ഷ്മി പറഞ്ഞു. വികാരസംയമനമാണ് സംസ്കാരത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് പ്രഫ. എം.കെ. സാനു അനുഗ്രഹപ്രഭാഷണത്തില്‍…
Read Moreഇഷ്ടമില്ലാത്ത ആളുകളെ പുറത്താക്കുക, അവർക്ക് അവസരങ്ങൾ നിഷേധിക്കുക ! സിനിമാ മേഖലയിൽ സംഘടിത ചൂഷണം: വി.ഡി. സതീശൻ
കൊച്ചി: സിനിമാ മേഖലയിൽ സംഘടിത ചൂഷണവും കുത്തകവൽക്കരണവുമാണ് നടക്കുന്നതെന്ന് വി.ഡി. സതീശൻ എംഎൽഎ. ഐഎൻടിയുസിക്ക് കീഴിൽ പ്രവർത്തിക്കുന്ന സിനിമ സീരിയൽ പ്രവർത്തകരുടെ സംഘടനയായ ഇൻഡിപെൻഡന്റ് ഫിലിം ടെലിവിഷൻ ആർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻ അസോസിയേഷന്റെ(ഇഫ്റ്റ) സംസ്ഥാന കണ്വൻഷൻ എറണാകുളം ടൗണ്‍ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇഷ്ടമില്ലാത്ത ആളുകളെ പുറത്താക്കുക, അവർക്ക് അവസരങ്ങൾ നിഷേധിക്കുക തുടങ്ങിയ കാര്യങ്ങളാണ് സിനിമയുമായി ബന്ധപ്പെട്ടുള്ള സംഘടനയിൽ നടക്കുന്നത്. പൊതുപരിപാടികളിൽ സിനിമാതാരങ്ങളെ പങ്കെടുപ്പിക്കണമെങ്കിൽ ലക്ഷങ്ങൾ കൊടുക്കേണ്ട അവസ്ഥയാണ്. ബ്ലേഡ് കന്പനികളുടെ പ്രവർത്തന ശൈലിക്ക് സമാനമാണ് സംഘടനകളുടേതെന്നും അദ്ദേഹം പറഞ്ഞു. ഇഫ്റ്റ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി പുരം രാജു, വി.ജെ. ജോസഫ്, പ്രമോദ് കോഴിക്കോട്, വി.ആർ. പ്രതാപൻ, അനിൽ രാഘവ്, നടൻ വിനോദ് കോവൂർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ…
Read Moreപതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം; പെൺകുട്ടിയുടെ മൊഴിയിൽ ഒന്നാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു ; ഒരാൾ ഒളിവിൽ പോയതായി പോലീസ്
വൈപ്പിൻ: മാലിപ്പുറം വളപ്പിൽ പതിനാറുകാരിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. പുതുവൈപ്പ് ലൈറ്റ് ഹൗസിനടുത്ത് താമസിക്കുന്ന റോഷൻ (27) ആണ് അറസ്റ്റിലായത്. ബാലികയുടെ മൊഴിപ്രകാരം ഒരാൾ കൂടി തന്നെ പീഡിപ്പിച്ചുവെന്നാണ് പോലീസിനു ലഭിച്ച സൂചന. ഇത് പ്രകാരം രണ്ടാമനെ പോലീസ് തെരയുകയാണ്. ഒന്നാം പ്രതിയാണ് ബാലികയെ കടത്തിക്കൊണ്ട് പോയതാണന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഇതിനുശേഷം ഒന്നാം പ്രതിയുടെ പുതുവൈപ്പിലെ വീട്ടിലും പിന്നീട് വൈറ്റിലയിൽ പ്രതിയുടെ ഒരു പരിചയക്കാരന്റെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവത്രേ. ബാലികയെ കാണാതായതോടെ മാതാപിതാക്കൾ വ്യാഴാഴ്ചയാണ് ഞാറക്കൽ പോലീസിൽ പരാതി നൽകിയത്. തുടർന്ന് ഞാറക്കൽ സിഐ സജിൻ ശശിയുടെ നേതൃത്വത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വൈറ്റിലയിൽ ഒരു വീട്ടിൽ കണ്ടെത്തിയത്. ബാലികയെ ചോദ്യം ചെയ്തശേഷം വൈദ്യപരിശോധന നടത്തിയപ്പോൾ പീഡനം നടന്നതായി തെളിയുകയും മൊഴിപ്രകാരം…
Read Moreജ്യൂസ് കുടിക്കാനെത്തിയവർ കടയുടമകളുമായി വാക്കുതർക്കം; പുലർച്ചെ കടയുടമകളെ പിച്ചാത്തിക്ക് കുത്തിപരിക്കേൽ തമിഴ്നാട്ടുകാരായ പ്രതികൾ
കൊച്ചി: നഗരത്തിൽ പുലർച്ചെയുണ്ടായ കത്തിക്കുത്തിൽ രണ്ടുപേർക്ക് പരിക്ക്. കലൂരിൽ പ്രവർത്തിക്കുന്ന ജ്യൂസ് കടയുടെ ഉടമകളായ കാസർഗോഡ് സ്വദേശികൾക്കാണു കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടിനായിരുന്നു സംഭവം. ജ്യൂസ് കുടിക്കാനെത്തിയ തമിഴ്നാട് സ്വദേശികൾ കടയുടമകളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വാക്കുതർക്കം രൂക്ഷമായതോടെ കടയിലുണ്ടായിരുന്ന നാരങ്ങ മുറിക്കുന്ന കത്തിയെടുത്ത് ഉടമകളെ കുത്തി. പരിക്കേറ്റ ഇരുവരെയും ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read Moreഎറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ കഠാരവീശി കുഞ്ചാക്കോ ബോബനെ കൊല്ലാൻ ശ്രമിച്ച കേസ്; പ്രതിക്ക് ഒരുവർഷം തടവ്
കൊച്ചി: ചലച്ചിത്ര നടൻ കുഞ്ചാക്കോ ബോബനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ പ്രതിക്ക് ഒരു വർഷം തടവ്. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിനെയാണു(75) ശിക്ഷച്ചത്. മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഒക്ടോബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്ത് വച്ച് താരത്തിന് നേരെ കഠാര വീശി പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയായിരുന്നു. ഷൂട്ടിംഗിന് കണ്ണൂരിലേക്ക് പോകുന്നതിനായി കുഞ്ചാക്കോ മാവേലി എക്സ്പ്രസ് കാത്തുനിൽക്കവേയായിരുന്നു വധശ്രമം. കേസിൽ കുഞ്ചാക്കോ ഉൾപ്പെടെ എട്ടു സാക്ഷികളെ വിസ്തരിച്ചു. സിസിടിവി കാമറ ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു.
Read Moreദേവലോകം ഇരട്ടക്കൊലക്കേസ് ! ഇരട്ട ജീവപര്യന്തം റദ്ദാക്കി പ്രതിയെ ഹൈക്കോടതി വെറുതേ വിട്ടു; സാക്ഷിപ്പട്ടികയിൽ പൂവൻകോഴിയും
കൊച്ചി: ദേവലോകം ഇരട്ടക്കൊലക്കേസിലെ പ്രതി ബംഗളൂരു ഷിമോഗ സാഗർ സ്വദേശി ഇമാം ഹുസൈന്റെ (57) ഇരട്ട ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഇയാളെ വെറുതേ വിടുന്നതിനും കോടതി നിർദേശം നൽകി. 1993 ഒക്ടോബർ ഒന്പതിനു കാസർഗോഡ് പെർള ദേവലോകത്ത് ശ്രീകൃഷ്ണ ഭട്ട് (45), ഭാര്യ ശ്രീമതി ഭട്ട് (35) എന്നിവരെ കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. കാസർഗോഡ് അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പറന്പിൽ ഒളിഞ്ഞു കിടക്കുന്ന നിധിയെടുത്തു നൽകാൻ പൂജ നടത്താനെത്തി പ്രതി ഇമാം ഭട്ടിനെയും ഭാര്യയെയും കൊന്നു സ്വർണവും പണവും തട്ടിയെടുത്തെന്നാണു കേസ്. ദന്പതികൾക്കു പ്രസാദമായി കുടിക്കാൻ നൽകിയ വെള്ളത്തിൽ ഹുസൈൻ ഉറക്കഗുളിക ചേർത്തിരുന്നു. പിന്നീട് തെങ്ങിൻതൈ നടാനായി പറന്പിലൊരുക്കിയ കുഴിയിൽ ഇറങ്ങിയിരുന്നു പ്രാർഥിക്കാൻ ഇയാൾ ഭട്ടിനോട് ആവശ്യപ്പെട്ടു. അവിടെവച്ചു ഭട്ടിനെ മണ്‍വെട്ടികൊണ്ട്…
Read Moreപ്രണയം നടിച്ച് സ്വർണാഭരണങ്ങളും പണവും തട്ടി; യുവാവിനെ തന്ത്രപരമായി വിളിച്ചു വരുത്തി പോലീസ് കുടുക്കി
കൊച്ചി: പ്രണയം നടിച്ച് യുവതിയിൽനിന്നു പണവും സ്വർണാഭരണങ്ങളും വാങ്ങി മുങ്ങിയ യുവാവ് പോലീസ് പിടിയിൽ. അയ്യപ്പൻകാവിലുള്ള ബർഗർ ഷോപ്പിൽ ജോലി ചെയ്യുന്ന പാലക്കാട് കഞ്ചിക്കോട് സ്വദേശി പ്രവീണ്‍ കുമാറാണ്(23) എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിയാണു തട്ടിപ്പിനിരയായത്. ബർഗർ ഷോപ്പിലെത്തിയിരുന്ന യുവതിയെ പരിചയപ്പെട്ട യുവാവ് പ്രണയം നടിച്ച് പലതവണകളായി ഇവരുടെ കൈയിൽനിന്ന് പണവും മൂന്നു പവന്റെ സ്വർണാഭരണങ്ങളും തട്ടിയെയെടുക്കുകയുമായിരുന്നു. ആഭരണങ്ങൾ പ്രതി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയംവച്ചു. പാലക്കാടുള്ള തന്റെ കുടുംബ സ്വത്ത് വിറ്റതിനുശേഷം പണവും സ്വർണവും തിരികെ നൽകാമെന്നാണ് യുവതിയെ അറിയിച്ചിരുന്നത്. യുവതി പല തവണ പണവും സ്വർണവും തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പിന്നീട് ബർഗർ ഷോപ്പിൽനിന്നു പ്രതി സ്ഥലംവിട്ടതോടെ തട്ടിപ്പിനിരയായെന്നു മനസിലാക്കിയ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രവീണ്‍ കുമാറിനെ തന്ത്രപരമായി വിളിച്ചു വരുത്തിയാണു പോലീസ് അറസ്റ്റ് ചെയ്തത്. നോർത്ത് സിഐ റോജ്,…
Read Moreആലുവ സ്വർണക്കവർച്ച; പരസ്പരസവിരുദ്ധമായ മൊഴികൾ നല്കി പ്രതികൾ അന്വേഷണസംഘത്തെ കുഴയ്ക്കുന്നു; തൊണ്ടിമുതൽ തേടി പോലീസ്
ആലുവ: എടയാറിൽ ആറുകോടി രൂപ വിലമതിക്കുന്ന 20 കിലോ സ്വർണ ഉരുപ്പടികൾ കവർന്ന കേസിന്റെ അന്വേഷണം പുരോഗമിക്കുന്പോഴും തൊണ്ടിമുതലുകൾ കണ്ടെത്താനാകാതെ പോലീസ്. പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന കേസിലെ അഞ്ച് പ്രധാന പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തുവരികയാണെങ്കിലും മോഷ്ടിച്ച സ്വർണ സംബന്ധിച്ച് യാതൊരുസൂചനകളുമില്ല. പരസ്പരസവിരുദ്ധമായ മൊഴികൾ നല്കി പ്രതികൾ അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്. മെയ് ഒന്‍പതിന് എടയാറിലെ സിജിആർ എന്ന സ്വർണ ശുദ്ധീകരണശാലയിലേയ്ക്ക് കൊണ്ടുവന്ന 20 കിലോ സ്വർണം സ്ഥാപനത്തിന്റെ മുന്നിൽ കാർ തടഞ്ഞ് കവർച്ച നടത്തുകയായിരുന്നു. ഇടുക്കി മുരിക്കാശേരി സ്വദേശി സതീഷ്, തൊടുപുഴ സ്വദേശി റാഷിദ് എന്നിവരാണ് ബൈക്കിലെത്തി കവർച്ച നടത്തിയത്. സംഭവസമയം കാറിലുണ്ടായിരുന്ന നാല് സാക്ഷികളും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു പ്രതികളായ നസീബ്, സനീഷ്, ബിബിൻ എന്നിവരുടെ സഹായത്തോടെയായിരുന്നു കവർച്ച. പ്രതികളെ കവർച്ച നടന്ന എടയാറിലെ കന്പനിയിലും കളമശേരിയിലുമെത്തിച്ചു തെളിവെടുപ്പ്…
Read More