കൊച്ചി: ബ്രോഡ് വേയിൽ കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായി മൂന്നു കടകൾ കത്തിനശിച്ചതിനു പിന്നാലെ പരിശോധനകൾ കർശനമായിതന്നെ തുടരുമെന്ന മുന്നറിയിപ്പുമായി ഫയർഫോഴ്സ് രംഗത്ത്. എല്ലാ സ്ഥാപനങ്ങളിലും നടത്തിവരുന്ന പരിശോധനകൾ വിട്ടുവിഴ്ചയില്ലാതെ തന്നെ നടത്തുമെന്നും പ്രത്യേക സംഘങ്ങളെതന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. നഗരത്തിലെ വൻകിട കെട്ടിടങ്ങളിലടക്കം നടത്തുന്ന പരിശോധനകളാണു തുടരുമെന്ന് അധികൃതർ വ്യക്തമാക്കുന്നത്. അതിനിടെ, തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങൾക്കു കർശന നിർദേശങ്ങളുമായി കൊച്ചി സിറ്റി പോലീസ് രംഗത്തെത്തി. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ കമ്മീഷണർ കമ്മീഷണർ എസ്. സുരേന്ദ്രൻ സ്ഥാപനങ്ങളുടെ വൈദ്യുതി നിയന്ത്രണ സംവിധാനങ്ങളും വയറിംഗും കുറ്റമറ്റതാണെന്ന് ഉറപ്പാക്കണമെന്നു നിർദേശിച്ചു. നഗരത്തിലെ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേർത്താണു അദേഹം നിർദേശം നൽകിയത്. ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോജി, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എസ്.ടി. സുരേഷ് കുമാർ, മർച്ചന്റ്…
Read MoreCategory: Kochi
കൊച്ചിയിലെ മോഷണം! പോലീസിനെ വട്ടംകറക്കി മുത്തുശെൽവം; പിടികൂടാനാകുമെന്ന പ്രതീക്ഷയിൽ പോലീസും
കൊച്ചി: പോലീസിനെ വട്ടംകറക്കി കൊച്ചിയിലെ മോഷണത്തിനു പിന്നിലെ പ്രതി മുത്തുശെൽവം. മോഷണം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകാത്തതു പോലീസിനെയും വലയ്ക്കുന്നു. അന്വേഷണം ഉൗർജിതമാണെന്നും പ്രതിയെ സംബന്ധിച്ച് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഉൗർജിത അന്വേഷണമാണ് നടത്തിവരുന്നതെന്നും പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണു പ്രതീക്ഷയെന്നും അധികൃതർ പറയുന്നു. കൊച്ചി നഗരത്തെ ഭീതിയിലാഴ്ത്തി വിവിധയിടങ്ങളിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി മുത്തുശെൽവത്തെ തേടിയുള്ള അന്വേഷണമാണ് പോലീസ് ഉൗർജിതമാക്കിയിട്ടുള്ളത്. എറണാകുളം സെൻട്രൽ പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പോലീസ് ഇതിനോടകം നിരവധി സ്ഥലങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. എറണാകുളം ദിവാൻസ് റോഡിലെ രണ്ടു സ്ഥാപനങ്ങളിൽ മോഷണവും നാലിടത്ത് മോഷണശ്രമവും നടത്തിയതിനു പിന്നാലെ മറ്റ് രണ്ടിടങ്ങളിൽകൂടി ഇയാൾ മോഷണം നടത്തിയിരുന്നു. ഈ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെയും വിരലടയാള വിദഗ്ദരുടെയും പരിശോധനയിൽനിന്നുമാണ് മോഷണത്തിനു പിന്നിൽ മുത്തുശെൽവമാണെന്നു പോലീസ് തിരിച്ചറിഞ്ഞത്.…
Read Moreഫിഷറീസ് മന്ത്രിയുടെ പ്രഖ്യാപനവും ഫലംകണ്ടില്ല; കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്റർ ഇപ്പോഴും ചുവപ്പു നാടയിൽ
വൈപ്പിൻ: കാളമുക്ക് ഫിഷ് ലാൻഡിംഗ് സെന്റർ പ്രവർത്തനം തുടങ്ങുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ച ഫണ്ട് പ്രഖ്യാപനത്തിലൊതുങ്ങിയതായി കേരള പരന്പരാഗത മത്സ്യത്തൊഴിലാളി സമിതി. ഫിഷറീസ് വകുപ്പ് 4.85 കോടി രൂപ അനുവദിച്ചെന്ന് വകുപ്പ് മന്ത്രി പ്രഖ്യാപിച്ചതല്ലാതെ ഫണ്ട് ഇതുവരെ നടത്തിപ്പുകാരായ ഹാർബർ എൻജിനീയറിംഗ് വകുപ്പിന്റെ കൈകളിൽ എത്തിയിട്ടില്ല. ഹാർബറിലേക്കുള്ള വഴിക്കും വാഹനപാർക്കിംഗിനുമായി ഫിഷ് ലാൻഡിംഗ് സെന്ററിനോട് ചേർന്നു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതിനായി സർവേ നടത്തുകയും ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിട്ട് മാസങ്ങൾ പിന്നിട്ടുവത്രേ. എന്നാൽ ഇപ്പോഴും ഫണ്ട് ചുവപ്പ് നാടയിൽ കുരുങ്ങിക്കടക്കുകയാണെന്നാണ് പരന്പരാഗത മത്സ്യത്തൊഴിലാളി സമിതി പറയുന്നത്. ഭൂവുടമക്ക് പണം നൽകിയാൽ മാത്രമെ ഭൂമി ഏറ്റെടുത്ത് മറ്റു പണികൾ ആരംഭിക്കാനാകു. കൂടാതെ വള്ളങ്ങൾക്ക് സുരക്ഷിതമായി അടുക്കാൻ ലാന്റിംഗ് ജെട്ടിയുടെ ഭാഗത്ത് മണ്ണും ചെളിയും ഡ്രഡ്ജ് ചെയ്ത് മാറ്റണം. പടിഞ്ഞാറോട്ട് സംരക്ഷണ ഭിത്തിയും ഡ്രെയ്നേജ്…
Read Moreതൊണ്ടി കണ്ടോ തൊണ്ടി..! എടയാറിലെ സ്വർണക്കവർച്ച; പ്രതികളെല്ലാം പോലീസ് പിടിയിലായെങ്കിലും സ്വർണം കണ്ടെത്താനാകാതെ പോലീസ്
കൊച്ചി: എടയാറിലെ ശുദ്ധീകരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ കവർച്ച ചെയ്യപ്പെട്ട 20 കിലോ സ്വർണം കണ്ടെത്താനാകാതെ പോലീസ്. കേസുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെങ്കിലും സ്വർണം കണ്ടെത്താനാകാത്തത് തലവേദനയായി. റിമാൻഡിൽ കഴിയുന്ന അഞ്ച് പ്രതികളെ പല ആവർത്തി ചോദ്യം ചെയ്തിട്ടും സ്വർണം എങ്ങോട്ടാണ് കൊണ്ടുപോയതെന്ന സൂചനപോലും കിട്ടിയിട്ടില്ല. ഇവരെ കൂടാതെ കുറ്റകൃത്യത്തിൽ മറ്റു സംഘങ്ങളുടെ പിന്തുണയും ഉണ്ടായിട്ടുണ്ടെന്ന് പോലീസ് കരുതുന്നു. ഇതിനായി പ്രതികളുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മുഖ്യപ്രതി സതീഷിന്റെ അകന്ന ബന്ധുവായ ബിപിൻ സെബാസ്റ്റ്യനെ പിടികൂടാൻ പോലീസ് വ്യപകമായ തിരച്ചിൽ തുടങ്ങി. ഇയാളെ കിട്ടിയാൽ അന്വേഷണത്തിൽ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് നിഗമനം. കവർച്ചയിൽ ഉൾപ്പെട്ട മുഴുവനാളുകളെയും രണ്ടാഴ്ചയ്ക്കുള്ളിൽ വലയിലാക്കിയതു നേട്ടമായെങ്കിലും തൊണ്ടി കണ്ടെടുത്താലേ അതിനു പൂർണത കൈവരൂ. അതിനാൽ ഏതുവിധേനയും സ്വർണം വീണ്ടെടുക്കാനാണു നീക്കം. പ്രതികളെ തെളിവെടുപ്പിനു കസ്റ്റഡിയിൽ കിട്ടാൻ കോടതിയിൽ…
Read Moreഗോതുരുത്തിൽ യുവതിയുടെ മൃതദേഹം പുഴയിൽ; മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കൾ പരാതിയുമായി പോലീസ് സ്റ്റേഷനിൽ
പറവൂർ: യുവതിയുടെ മൃതദേഹം വീടിനു സമീപത്തെ പുഴയിൽ കണ്ടെത്തി. ഗോതുരുത്ത് തെക്കേത്തുരുത്ത് മതിരപ്പിള്ളി അഗസ്റ്റിന്റെ ഭാര്യ ടെസി (24)യുടെ മൃതദേഹമാണ് ഇന്നു പുലർച്ചെ പുഴയിൽ കണ്ടെത്തിയത്.ടെസിയുടെ കുട്ടിക്ക് രണ്ടരമാസം പ്രായമേ ആയിട്ടുള്ളൂ. ഒരാഴ്ച മുൻപായിരുന്നു കുഞ്ഞിന്റെ മാമോദീസ. ഇക്കാര്യം ടെസിയുടെ വീട്ടുകാരെ അറിയിച്ചിരുന്നില്ലെന്നും പ്രസവം കഴിഞ്ഞപ്പോഴും ആശുപത്രിയിൽ നിന്ന് ടെസിയെ വീട്ടിലേക്ക് പോകുവാൻ അനുവദിച്ചിരുന്നില്ലെന്നും ടെസിയുടെ ബന്ധുക്കൾ ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ അറിയിച്ചു. ആർഡിഒ എത്തിയശേഷമേ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോലീസ് സർജനെക്കൊണ്ട് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകുകയുള്ളൂ.
Read Moreഅഗ്നിശമന സംവിധാനങ്ങളില്ല, എല്ലായിടത്തും കാലപ്പഴക്കംചെന്ന വയറിംഗ് ; അഗ്നിഗോളങ്ങൾ ഉള്ളിലമർത്തി ബ്രോഡ്വേയിലെ കടകൾ
കൊച്ചി: എപ്പോൾവേണമെങ്കിൽ കത്തിയമർന്നേക്കാവുന്ന അഗ്നിഗോളങ്ങൾ ഉള്ളിലമർത്തിയാണ് നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ ബ്രോഡ് വേയിലെ കടകൾ പ്രവർത്തിക്കുന്നത്. പഴയ കെട്ടിടങ്ങളായതിനാൽ ഇലക്ട്രിക്കൽ വയറിംഗുകളൊക്കെ കലപ്പഴക്കമേറി അപകടാവസ്ഥയിലാണ്. ചെറിയൊരു ഷോർട്ട്സർക്യൂട്ട് ഉണ്ടായാൽപോലും വൻ അഗ്നിബാധിയിലേക്ക് വഴിയൊരുക്കുന്നതിലെ പ്രധാന കാരണവും ഇതാണ്. അഗ്നിബാധയുണ്ടായാൽ പ്രാഥമിക രക്ഷാമാർഗമെന്ന നിലയിൽ തീ അണയ്ക്കാനുള്ള ഫയർഫൈറ്റിംഗ് സംവിധാനങ്ങൾ ഇവിടെ ഒരു കടകളിലുമില്ല എന്നതും അത്യന്തം ഗൗരവമേറിയതാണ്. അഗ്നിസുരക്ഷാ മനദണ്ഡങ്ങൾ പാലക്കാത്ത കെട്ടിടങ്ങൾക്കെതിരേ നടപടിയെടുക്കുമെന്നൊക്കെ ഓരോ തീപിടിത്തത്തിന് ശേഷവും കോർപറേഷൻ അധികൃതർ വാതോരാതെ പറയുന്നുണ്ടെങ്കിൽ നടപടിയെടുക്കുന്നതിൽ കാര്യശേഷി കാണിക്കുന്നില്ല. പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളാണ് ബ്രോഡ് വേയിലുള്ളത്. അക്കാലം മുതലുള്ള വയറിംഗുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളുമാണ് ഇപ്പഴും മിക്ക കടകളിലും. ഇതൊന്നും ആരും പുതുക്കി ഉപയോഗിക്കാറില്ല. അതാണ് അഗ്നിബാധ പോലുള്ള അപകടങ്ങളുടെ പ്രധാന കാരണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ നഗരത്തിലുണ്ടായ ചെറുതും വലുതുമായ പത്തോളം അഗ്നിബാധകൾക്കു കാരണമായത് ഷോർട്ട്…
Read Moreനീരൊഴുക്കിനും ഗതാഗതത്തിനും തടസം; കുമ്പളങ്ങി കായലിലെ ചീനവലകൾ രണ്ടാഴ്ചയ്ക്കകം നീക്കണം; വലകളുടെ ഉടമസ്ഥരിൽ വൻകിട വ്യവസായികളും സർക്കാർ ഉദ്യോഗസ്ഥരും
പള്ളുരുത്തി: കുമ്പളങ്ങി കായലിൽ നീരൊഴുക്കിനും ഗതാഗതത്തിനും തടസമായി നിൽക്കുന്ന 200ഓളം അനധികൃത ചീനവലകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് നോട്ടീസ് പതിച്ചു. രണ്ടാഴ്ചയ്ക്കകം നീക്കണമെന്ന നിർദേശിച്ചാണ് ചീനവലകൾക്കു പുറത്ത് ഫിഷറീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചിരിക്കുന്നത്. ചെറുവള്ളങ്ങളിൽ എത്തിയാണ് ഉദ്യോഗസ്ഥർ നേരിട്ട് വലകളിൽ നോട്ടീസ് പതിച്ചത്. കുമ്പളങ്ങി, കല്ലഞ്ചേരി കായലിലുകളിൽ ലൈസൻസില്ലാത്ത എഴുന്നൂറോളം ചീനവലകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരം ചീനവലകൾ കായലിലെ മത്സ്യസമ്പത്ത് വൻതോതിൽ ചൂഷണം ചെയ്യുന്നതിനു കാരണമാകുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിനും നടുക്കായലിൽ സ്ഥാപിച്ചിട്ടുള്ള വലകൾ തടസമാകുന്നു. ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരമുള്ള മുഴുവൻ നിയമങ്ങളും ലംഘിച്ചാണ് ഇത്തരം വലകൾ പ്രവർത്തിക്കു ന്നതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ മുതൽ വൻകിട വ്യാപാരികൾ വരെ ആറും ഏഴും ചീനവലകളുടെ ഉടമകളാണെന്ന് ഫിഷറീസ് ഉദ്യോസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.…
Read Moreഅത് കള്ളപരാതിയാണെന്നു പറയാന് കഴിയില്ല! സരിതാ നായര്ക്കുനേരേ കൈയേറ്റ ശ്രമം നടത്തിയ പ്രതികളെ കണ്ടെത്താനായില്ല
കൊച്ചി: കാർ യാത്രയ്ക്കിടെ തനിക്കുനേരെ കൈയേറ്റ ശ്രമം നടന്നെന്ന സരിതാ നായരുടെ പരാതിയിൽ അന്വേഷണം ഉൗർജിതമെന്ന് പോലീസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരുവിധത്തിലുമുള്ള തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണവുമായി മുന്നോട്ട് പോകുകയാണെന്നും പോലീസ് പറഞ്ഞു. ഹൈവേയോട് ചേർന്നുള്ള ഭാഗത്താണ് ആക്രമണം നടന്നത്. ഈ ഭാഗത്തുള്ള ഏതാനും സിസിടിവി കാമറകൾ പരിശോധന വിധേയമാക്കിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. കൂടാതെ ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ സംബന്ധിച്ച് വിവരങ്ങളാന്നുമില്ലെന്നും പോലീസ് പറഞ്ഞു. സരിതാ നായരുടേത് കള്ള പരാതിയാണെന്നു പറയാൻ കഴിയില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ആക്രമണത്തിൽ തകർന്ന നിലയിലാണു കാർ സംഭവ ദിവസം സ്റ്റേഷനിലെത്തിച്ചത്. പരാതി രജിസ്റ്റർ ചെയ്ത് ഉടൻ അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ സംബന്ധിച്ച് സൂചനകളൊന്നുമില്ലെന്നാണു പോലീസ് ഭാഷ്യം. കഴിഞ്ഞ ആറിന് രാത്രിയിൽ പാലാരിവട്ടം ചളിക്കവട്ടം ഭാഗത്തുവച്ചായിരുന്നു ആക്രമണം. രണ്ടു ബൈക്കുകളിലായെത്തിയ മൂന്നുപേരുടെ നേതൃത്വത്തിൽ കാർ അടിച്ചുതകർത്ത് അസഭ്യവാക്കുകൾ ചൊരിയുകയായിരുന്നുവെന്നായിരുന്നു…
Read Moreവല വിരിച്ച് പോലീസ് കാത്തിരിക്കുന്നു; കൊച്ചിയിലെ മോഷണപരമ്പര; പോലീസ് തേടുന്ന മുത്തുശെൽവം ഒളിവിൽതന്നെ
കൊച്ചി: കൊച്ചി നഗരത്തെ ഭീതിയിലാഴ്ത്തി വിവിധയിടങ്ങളിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശി മുത്തുശെൽവത്തെ തേടി പോലീസ് പരക്കം പായുന്പോഴും പ്രതി ഒളിവിൽതന്നെ. ഇതിനോടകം നിരവധി സ്ഥലങ്ങളിൽ പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറയുന്നു. എറണാകുളം ദിവാൻസ് റോഡിലെ രണ്ടു സ്ഥാപനങ്ങളിൽ മോഷണവും നാലിടത്ത് മോഷണശ്രമവും നടന്നതിനു പിന്നാലെയാണ് മുത്തുശെൽവം കൊച്ചിയിലെത്തിയതായി പോലീസ് തിരിച്ചറിഞ്ഞത്. ദിവാൻസ് റോഡിൽ പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ്, സൈൻ പ്രിന്റിംഗ് എന്നീ സ്ഥാപനങ്ങളിലാണു ഏതാനും ദിവസംമുന്പ് മോഷണം നടന്നത്. സ്വർണ നാണയവും പണവുമാണു രണ്ടിടങ്ങളിൽനിന്നായി നഷ്ടമായത്. മുന്പ് പലകുറി എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയിട്ടുള്ളയാളാണ് മുത്തുശെൽവം. പിന്നീട് തമിഴ്നാട് പോലീസ് പിടികൂടി റിമാൻഡ് ചെയ്ത പ്രതി ജയിൽശിക്ഷ കഴിഞ്ഞിറങ്ങി മോഷണം നടത്തിവരികയായിരുന്നു. പ്രതിയെത്തേടി എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കെ രണ്ടിടങ്ങളിൽകൂടി മുത്തുശെൽവം മോഷണം നടത്തി. ഇതിൽ ഒരു വീട്ടിൽനിന്നു…
Read Moreപഠനത്തോടൊപ്പം പണിയും തരും; എംജി സർവകലാശാലയുടെ ഏകജാലകം വഴി ഫീസടച്ചവരുടെ പണം നഷ്ടപ്പെട്ടതായി പരാതി
കളമശേരി: എംജി സർവകലാശാലയിൽ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ വഴി ഫീസടയ്ക്കുന്ന സംവിധാനം ശരിയായരീതിയിൽ പ്രവർത്തിക്കുന്നില്ലെന്നു പരാതി. വാഴ്സിറ്റിയുടെ അക്കൗണ്ടിലേക്കു ബാങ്കിൽനിന്നു പണം ക്രെഡിറ്റാകുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ഓഫീസിൽ ഫീസ് എത്തുന്നില്ല. ഗേറ്റ് വേ എറർ എന്നാണ് മെസേജ് വരുന്നത്. എന്നാൽ അഡ്മിഷൻ ഫീസായ 750 രൂപ ഇതേരീതിയിൽ വീണ്ടും അടയ്ക്കുമ്പോൾ കിട്ടുന്നുണ്ടെന്നും പറയുന്നു. ഫീസ് അടയ്ക്കുന്ന എല്ലാവർക്കും ഈ പ്രശ്നം ഉണ്ടാകാറില്ല. ഇടയ്ക്കിടയ്ക്കാണ് ഈവിധം സംഭവിക്കുന്നതെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. എംജി സർവകലാശാല വെബ്സൈറ്റിൽ ബിരുദവിദ്യാർഥികൾക്ക് അപേക്ഷ നൽകണമെങ്കിൽ ആദ്യം ഫീസ് അടയ്ക്കണം. എന്നാൽ മാത്രമേ കോഴ്സുകളും കോളജുകളും തെരഞ്ഞെടുക്കാനാകൂ. ഇതുമൂലം ഫീസ് ലഭിച്ചില്ലെന്നു പറഞ്ഞാൽ വിദ്യാർഥികൾ ഓൺലൈൻ ഫോം പൂരിപ്പിക്കാനായി അപ്പോൾതന്നെ വീണ്ടും പണമടയ്ക്കുന്നു. ബാങ്കിനും യൂണിവേഴ്സിറ്റിക്കുമിടയിലെ പണമിടപാട് നടത്തുന്ന സംവിധാനത്തിലെ പാളിച്ചകാരണം നിരവധി പേരുടെ പണമാണ് ഈവിധം ദിനംപ്രതി നഷ്ടപ്പെടുന്നത്.…
Read More