ആലുവ: ഊർജിത അന്വേഷണങ്ങൾ ആവശ്യമായ പ്രമാദമായ കേസുകളുടെ എണ്ണം പെരുകിയതോടെ വട്ടംകറങ്ങി എറണാകുളം റൂറൽ പോലീസ്. ആലുവ ഈസ്റ്റ്, ബിനാന്പുരം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾക്ക് പുറമേ സിറ്റി പോലീസ് അന്വേഷിച്ചു വരുന്ന സീറോ മലബാർ സഭ വ്യാജരേഖ കേസിന്റെ ചുമതലയും കൂടി റൂറൽ എഎസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള സംഘത്തിനു അധികമായി വന്നതോടെ എല്ലായിടത്തും ഓടിയെത്താൻ ഉദ്യോഗസ്ഥർക്ക് കഴിയാത്ത അവസ്ഥയാണ്. റൂറൽ പോലീസിന് ഏറെ തലവേദന സൃഷ്ടിച്ച കേസുകളിലൊന്നായിരുന്നു മുനന്പം മനുഷ്യകടത്ത്. ഈ കേസിലെ ചില പ്രതികളെ പിടികൂടിയെങ്കിലും സംഭവത്തിന്റെ ദുരൂഹതയകറ്റാൻ പോലീസിന് ഇനിയും സാധിച്ചിട്ടില്ല. ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവ് നിർമിച്ച് ചൂർണിക്കരയിൽ നടത്തിയ ഭൂമി ഇടപാട് കേസ് അന്വേഷിക്കുന്നതും എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ്. ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത ഈ കേസിലെ നടപടികൾ പൂർത്തിയാക്കി വിജിലൻസിന്…
Read MoreCategory: Kochi
മുനന്പം അങ്ങാടിയിലെ തണൽ മരം മുറിക്കാൻ ശ്രമം; ഭാവിയിൽ പോടുണ്ടായേക്കുമെന്ന് വനം വകുപ്പ് റിപ്പോർട്ട് ഉണ്ടെന്ന് പഞ്ചായത്ത്
ചെറായി: പള്ളിപ്പുറം മുനന്പം അങ്ങാടിയിൽ പൊതുസ്ഥലത്ത് കഴിഞ്ഞ 50 വർഷങ്ങളായി നാട്ടുകാർക്ക് തണലേകി സ്ഥിതിചെയ്യുന്ന തണൽ മരം മുറിക്കുന്നതിനു വീണ്ടും സ്വകാര്യ വ്യക്തിയുടെ ശ്രമം നടത്തുന്നതായി പള്ളിപ്പുറം വികസന ജനകീയ സമിതി ആരോപിച്ചു. ഇയാൾ പുതുതായി നിർമിച്ചിട്ടുള്ള കെട്ടിടത്തിനു തടസമാകുമെന്ന കാരണത്താൽ പഞ്ചായത്തിന സ്വാധീനിച്ചാണ് വീണ്ടും ശ്രമം നടത്തുന്നത്. കാലാവസ്ഥ വ്യതിയാനത്തെ നേരിടാൻ ഹരിത വൈപ്പിൻ പദ്ധതി ആവിഷ്കരിച്ച് എംഎൽഎയും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും വ്യാപകമായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനിടയിലാണ് യാതൊരു കേടുപാടുകളുമില്ലാതെ കഴിഞ്ഞ അരനൂറ്റാണ് കാലമായി സ്ഥിതിചെയ്യുന്ന തണൽ മരം മുറിച്ചു മാറ്റാൻ ശ്രമം നടക്കുന്നത്. പഞ്ചായത്ത് അനുവാദം നൽകിയെന്ന് പറഞ്ഞ് ഈ വർഷം ഫെബ്രുവരിയിൽ മരം മുറിക്കാൻ ശിഖരങ്ങൾ വെട്ടിമാറ്റിയിരുന്നു. എന്നാൽ സംരക്ഷണ സമിതി പഞ്ചായത്ത് സെക്രട്ടറിക്കും പോലീസിനും പരാതി നൽകിയതിനെത്തുടർന്ന് പഞ്ചായത്ത് ഇടപെട്ട് തടയുകയും സമിതിയെ ചർച്ചക്ക് ക്ഷണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ്…
Read Moreമുത്തുശെൽവത്തിനു പിന്നാലെ മറ്റ് മോഷ്ടാക്കളും രംഗത്ത്? നഗരവാസികൾ ഭീതിയിൽ
കൊച്ചി: ഒരിടവേളയ്ക്കുശേഷം കൊച്ചി നഗരത്തിൽ മോഷണം വർധിക്കുന്നു. തമിഴ്നാട് സ്വദേശി മുത്തുശെൽവത്തെത്തേടി പോലീസ് പരക്കം പായുന്നതിനിടെ നഗരത്തിൽ വീണ്ടും മോഷണം അരങ്ങേറി. ചിറ്റൂർ റോഡിലാണ് രണ്ടാം വട്ടവും മോഷണമുണ്ടായത്. വളഞ്ഞന്പലത്തിനു സമീപം യന്ത്രത്തിന്റെ ഭാഗങ്ങൾ വിൽക്കുന്ന കടയിലാണ് ഞായറാഴ്ച മോഷണം നടന്നത്. 2.39 ലക്ഷം രൂപയാണ് ഇവിടെനിന്ന് മോഷ്ടാവ് കവർന്നത്. മോഷ്ടാവ് മുഖം മറച്ചാണു മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ടോർച്ചുമായി കടയിൽ കയറുന്നതും മറ്റും സിസിടിവി ദൃശ്യങ്ങളിലുണ്ട്. മോഷ്ടാവ് മുത്തുസെൽവമല്ലെന്നാണ് പോലീസിന്റെ നിഗമനം. മോഷണ രീതിവച്ചും മുഖം മറച്ചതു കൊണ്ടും മുത്തുസെൽവമല്ലെന്നാണ് പോലീസ് കരുതുന്നത്. വാതിൽ തകർക്കാതെ, പൂട്ട് പൊളിച്ചാണു മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്. മുത്തുസെൽവത്തിന്റെ രീതി വാതിൽ തകർത്ത് അകത്ത് കയറുന്നതാണ്. ഇതാണ് മോഷ്ടാവ് മുത്തുസെൽവമല്ലെന്ന് പോലീസ് കരുതാൻ കാരണം. മുത്തുസെൽവത്തിനെ പിടികൂടാനായി പോലീസ് ശക്തമായ രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് നഗരത്തിൽ വീണ്ടും…
Read Moreപറവൂരിനു പിന്നാലെ ചെറായിയിലും ഭക്ഷണം ഒാർഡർ ചെയ്തു തട്ടിപ്പ്; പറവൂരിൽ നടന്ന സംഭവം ഇങ്ങനെ…
ചെറായി: ഫോണിലൂടെ ഭക്ഷണം ഓർഡർ ചെയ്ത അജ്ഞാതസംഘം ചെറായി ദേവസ്വം നടയ്ക്ക് കിഴക്കുള്ള ഹോട്ടലുടമയെ കബളിപ്പിച്ച് അക്കൗണ്ടിൽനിന്ന് 25,000 രൂപ കവർന്നതായി പരാതി. ഫോണിൽ വിളിച്ച് 3,000 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്തശേഷം ചെറായി ബീച്ചിലെ ഒരു റിസോർട്ടിൽ എത്തിക്കാനായിരുന്നു ആവശ്യപ്പെട്ടത്. താൻ നേവിയിലെ ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തി ഹിന്ദിയിലായിരുന്നു സംസാരം. പണം ട്രാൻസ്ഫർ ചെയ്യാൻ ഹോട്ടലുടമ ഒരു ജീവനക്കാരന്റെ അക്കൗണ്ട് നന്പറും ഡെബിറ്റ് കാർഡിന്റെ നന്പറും നൽകി. അല്പം കഴിഞ്ഞ് ഫോണ്‍ നോക്കിയപ്പോൾ അക്കൗണ്ടിൽ നിന്നും 25,000 രൂപ പിൻവലിച്ചതായി കണ്ട ഹോട്ടൽ അധികൃതർ ഞെട്ടി. ഇതോടെയാണ് സംഭവം തട്ടിപ്പായിരുന്നുവെന്ന് മനസിലായത്. തട്ടിപ്പ് മനസിലായതിനെത്തുടർന്ന് മുനന്പം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തട്ടിപ്പ് വ്യാപകമായ സാഹചര്യത്തിൽ ഓണ്‍ലൈൻ വഴിയോ ഫോണ്‍ മുഖേനയോ നടത്തുന്ന വ്യാപരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന്…
Read Moreകല്ലട ബസിലെ അക്രമം! മർദനമേറ്റ യാത്രക്കാർ പ്രതികളെ തിരിച്ചറിഞ്ഞു
കൊച്ചി: സുരേഷ് കല്ലട ബസിൽ യാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവത്തിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തി. മർദനത്തിനിരയായ യാത്രക്കാർ പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. ഇന്നലെ വൈകിട്ട് എറണാകുളം സബ് ജയിലിലായിരുന്നു തിരിച്ചറിയൽ പരേഡ്. കേസിൽ റിമാൻഡിൽ കഴിയുന്ന ആറു പേരെയും ജാമ്യത്തിലിറങ്ങിയ ഒരാളെയുമാണു മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡിൽ ഹാജരാക്കിയത്. ആദ്യ ഘട്ടത്തിൽ യാത്രക്കാരനായ അജയ്ഘോഷിനായിരുന്നു തിരിച്ചറിയൽ പരേഡ്. പിന്നീട് പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നിവർ തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തു. പ്രതികളായ മണ്ണഞ്ചേരി സ്വദേശി വിഷ്ണു(29), കൊല്ലം സ്വദേശി ഗിരിലാൽ (37), പുതുച്ചേരി സ്വദേശി കുമാർ (55) തിരുവനന്തപുരം സ്വദേശി ജയേഷ് (29), തൃശൂർ സ്വദേശി ജിതിൻ (25), തമിഴ്നാട് സ്വദേശി അൻവർ (38), ഹരിപ്പാട് സ്വദേശി രാജേഷ് (26) എന്നിവരെയാണ് മർദനമേറ്റവർ തിരിച്ചറിഞ്ഞത്. ഏപ്രിൽ 21ന് സുരേഷ് കല്ലട ഗ്രൂപ്പിന്റെ…
Read Moreഎംഡി സീറ്റ് നഷ്ടപ്പെട്ടത് അനാസ്ഥമൂലം; അനുപാതം മാറിയത് മെഡിക്കൽ കോളജ് അറിഞ്ഞില്ല
കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ സീറ്റുകൾ നഷ്ടപ്പെട്ടത് അധികൃതരുടെ അനാസ്ഥമൂലമെന്ന് അക്ഷേപം. അധ്യാപകരുടെയും വിദ്യാർഥികളുടെയും അനുപാതം കുറച്ച് വിജ്ഞാപനം ഇറങ്ങിയിട്ടും അതനുസരിച്ച് അപേക്ഷ നൽകാൻ മെഡിക്കൽ കോളജോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പോ തയാറാകാത്തതാണ് തിരിച്ചടിയായതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള നിലവിലെ 1:1 അനുപാതം കുറച്ച് 1:3 ആക്കി. അങ്ങിനെയെങ്കിൽ ഒരു പ്രഫസർ/അസോസിയേറ്റ് പ്രഫസർക്ക് മൂന്നു പിജി വിദ്യാർഥികളെ വീതം ഓരോ വർഷവും പ്രവേശിപ്പിക്കാം. ഇതനുസരിച്ച് 12 എംഡി സീറ്റിന് വരെ അർഹതയുണ്ടായിരുന്നു. എറണാകുളം മെഡിക്കൽ കോളജിൽ പ്രഫസറും അസോസിയേറ്റ് പ്രഫസറും ചേർന്ന് നാലു പേരുണ്ട്. 1:3 പ്രകാരം 4×3 = 12 എംഡി സീറ്റുകൾ ലഭിക്കും. കൃത്യ സമയത്ത് ഇതിന് മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകാൻ വിട്ടുപോയതാണ് സീറ്റുകൾ നഷ്ടപ്പെടാൻ കാരണമായത്. മേയ് 15 ആയിരുന്നു അപേക്ഷ നൽകേണ്ട അവസാന…
Read Moreമാർ ആലഞ്ചേരിക്കെതിരേ നടന്നതു വൻ ഗൂഢാലോചന; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
സ്വന്തം ലേഖകൻ കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജ ബാങ്ക് രേഖ കെട്ടിച്ചമച്ച കേസിൽ കൂടുതൽ അറസ്റ്റിനു സാധ്യത. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യയുടെ അറസ്റ്റാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. പിന്നീട് കളമശേരി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ ജൂണ്‍ രണ്ടു വരെ റിമാൻഡ് ചെയ്തു. ഇതിനിടയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, ഫാ. പോൾ തേലക്കാട് എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ ഒരു പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലാവുകയും വൈദികരടക്കമുള്ളവരിലേക്ക് അന്വേഷണം വ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കുന്നത്. അന്വേഷണത്തിൽ വൻ ഗൂഢാലോചനയുടെ വിവരങ്ങളാണ്…
Read Moreകളമശേരി, ഏലൂർ മേഖലയിൽ തണ്ണീർത്തടങ്ങളെ കൊല്ലുന്നു; അധികാരികൾ മൗനത്തിൽ
കളമശേരി: സീപോർട്ട് എയർപോർട്ട് കടന്നു പോകുന്ന സമീപ പ്രദേശങ്ങളിൽ പാടശേഖരങ്ങളും തണ്ണീർതടങ്ങളും വൻതോതിൽ നികത്തുന്നു. ഇതിനെതിരേ പ്രതികരിക്കുന്നവരുടെ വീടുകളിൽ ചെന്ന് ഭൂമാഫിയ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കളമശേരി നഗരസഭയിലെ 8, 11 വാർഡുകളിൽപ്പെടുന്ന കരിപ്പാശേരി തൂമ്പുങ്കൽ തോടിന്റെ ഇരുവശങ്ങളിലാണ് ലോഡ് കണക്കിന് മണ്ണ് രാത്രി കാലങ്ങളിൽ നിക്ഷേപിക്കുന്നത്. അതിനുശേഷം പാടം നികത്തുകയാണ് ചെയ്യുന്നത്. മണ്ണിട്ട് നികത്തുന്ന സമയത്ത് തടുക്കാൻ ചെല്ലുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായി പ്രദേശവാസികൾ പറയുന്നു. കളമശേരി പോലീസിനെ അറിയിച്ചാൽ ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തുന്നത്. മണ്ണിടാനും നികത്താനും ഉപയോഗിച്ച വാഹനം എടുത്ത് മാറ്റാനുള്ള സമയം പോലീസ് കൊടുക്കുന്നതാണെന്ന് ആക്ഷേപമുണ്ട്. വില്ലേജ് ഓഫീസിൽ പരാതിപ്പെട്ടാൽ ഒരു സ്റ്റോപ്പ് മെമ്മോ കൊടുത്ത് തലയൂരും. തുടർ നടപടികൾ ആർഡിഒ എടുക്കണമെന്നാണ് അവരുടെ നിലപാട്. കളമശേരി നഗരസഭയും അന്വേഷണം നടത്താൻ ഉത്തരവിട്ട ശേഷം കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് സാമൂഹ്യ…
Read Moreഉത്തരേന്ത്യൻ തൊഴിലാളികളുടെ മരണം: ദുരൂഹതകൾ ബാക്കി
മരട്: പനങ്ങാടും വൈറ്റിലയിലും രണ്ടു തൊഴിലാളികൾ ഒരേ ദിവസം മരിച്ച സംഭവത്തിൽ ദുരൂഹതകൾ ബാക്കി. ഒരു മൃതദേഹം ഒഡീഷ സ്വദേശിയുടേതെന്നാണ് സംശയം. മറ്റൊന്ന് ബംഗാൾ സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞു. കുമ്പളം പാലത്തിനു സമീപം പ്രവർത്തിക്കുന്ന സിവിസിസി കോൺക്രീറ്റ് മിക്സിംഗ് കമ്പനിയിലെ പാചകക്കാരനായ ഒഡീഷ സ്വദേശിയായ യുവാവിനെ 14ന് രാത്രി മുതൽ കാണാതായിരുന്നു. തൊഴിലാളിയെ കാണാതായതായി വ്യാഴാഴ്ച്ചയാണ് ജീവനക്കാർ പോലീസിൽ വിളിച്ച് അറിയിച്ചത്. ബന്ധുക്കളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവർ മൃതദേഹം തിരിച്ചറിഞ്ഞാൽ മാത്രമേ വ്യക്തത വരുകയുള്ളു.ചാത്തമ്മ സിംഫണി റിസോർട്ടിനു സമീപം ചേപ്പനം കായലിൽ വെള്ളിയാഴ്ച്ച രാവിലെ 7.30നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കരയിൽനിന്നു 100 മീറ്റർ കിഴക്ക് ഭാഗത്ത് കണ്ട മൃതദേഹം ഒഴുകി വന്ന് സമീപത്തെ അവന്യൂ റിജന്റ് റിസോർട്ടിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കരക്കടിയുകയായിരുന്നു. സിംഫണി റിസോർട്ടിലെ ജീവനക്കാരനായ ജാഫറാണ് മൃതദേഹം ഒഴുകി വരുന്നത് ആദ്യം കണ്ടത്. തുടർന്ന്…
Read Moreഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ മുഖേനയോ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ജാഗ്രത വേണമെന്ന് പോലീസ്; ഇല്ലെങ്കില്‍…
ചെറായി: ഓണ്‍ലൈൻ വഴിയോ ഫോണ്‍ മുഖേനയോ നടത്തുന്ന വ്യാപരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് മുനന്പം പോലീസ് മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് ഫോണിലൂടെ ഓർഡർ എടുത്ത് അക്കൗണ്ട് വഴി പേയ്മെന്റ് സ്വീകരിച്ച് ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകാരാണ് കൂടുതൽ ജാഗരൂകരാകേണ്ടത്. ചെറായി- പറവൂർ മേഖലയിൽ ഇത്തരം സൈബർ തട്ടിപ്പുകൾക്കിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. പേയ്മെന്റിനായി അക്കൗണ്ട് നന്പറും ഡെബിറ്റ് കാർഡ് നന്പറുമെല്ലാം ഇവർക്ക് കൈമാറേണ്ടി വരുന്നതിനാൽ ഫോണിൽ വിളിച്ച് ഭക്ഷണം ഓർഡർ ചെയ്യുന്നവരിൽ മുൻപരിയമോ, അടുത്ത് പരിചയമോ ഉള്ളവർക്ക് മാത്രം ഭക്ഷണം വിതരണം നടത്തുന്നതായിരിക്കും സുരക്ഷിതമെന്ന് മുനന്പം എസ്ഐ എ. ഷഫീക്ക് പറയുന്നു. തട്ടിപ്പ് സംഘത്തിനു പിന്നിൽ ഇതര സംസ്ഥാനക്കാരോ മലയാളികളോ എന്നകാര്യം വ്യക്തമല്ല. പരാതികളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച് പോലീസ് സൈബർ സെല്ലിന്റെ അന്വേഷണം നടക്കുന്നുണ്ട്.
Read More