കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ എരുമേലിയിൽ വീടിന് മുന്നിലെ ഗേറ്റിൽ കണ്ട വെളുത്ത സ്റ്റിക്കർ വീട്ടുകാരെ പരിഭ്രാന്തിയിലാക്കി. ഇന്നലെ വെളുപ്പിനു ഗേറ്റിന്റെ മുന്നിൽ വെളുത്ത നിറമുള്ള സ്റ്റിക്കർ കണ്ടത്. ഇടവന്തല സാജു ഏബ്രഹാമിന്റെ ഗേറ്റിനു മുന്നിലാണ് സ്റ്റിക്കർ കണ്ടത്. സാജുവും ഭാര്യയും കുട്ടികളുമാണിവിടെ താമസിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് കിഴക്കമ്പലം, എടത്തല, കുന്നത്തുനാട് പഞ്ചായത്തുകളിലെ വീടുകളിലെ ജനലുകളിൽ കറുത്ത നിറത്തിലുള്ള സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടിരുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. കുട്ടികളുള്ള വീടുകൾ കേന്ദ്രീകരിച്ചായിരുന്നു സ്റ്റിക്കർ കണ്ടിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞിരുന്നു. വെളുത്ത നിറത്തിലുള്ള പ്രത്യേക തരം സ്റ്റിക്കർ ഒട്ടിച്ചത് ആരാണെന്ന് അറിയില്ലെന്നാണ് വീട്ടുകാർ പറഞ്ഞു. കുന്നത്തുനാട് പോലീസിനെ വിവരമറിയിച്ചതനുസരിച്ച് എസ്ഐ പി.എ. ഷെമീർ ഖാന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. നേരത്തെ കറുത്ത സ്റ്റിക്കർ പതിപ്പിച്ച സംഭവത്തിന് സമാനമാണിതെന്നും അന്നും ഈ വീടുകളിൽ മോഷണമോ മറ്റനിഷ്ട സംഭവങ്ങളോ…
Read MoreCategory: Kochi
കൊച്ചി മെട്രോ നിർമാണത്തിന്റെ മറവിൽ കായൽ നികത്തൽ; ആരോപണം തള്ളി കെഎംആർഎൽ
കൊച്ചി മെട്രോ നിർമാണത്തിന്റെ മറവിൽ എളംകുളം മെട്രോ സ്റ്റേഷന് സമീപം കായൽ നികത്തുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണം വാസ്തവവിരുദ്ധമാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). മെട്രോയുടെ മാലിന്യങ്ങൾ ഇട്ട് കായൽ നികത്തുന്നുവെന്നാണ് വീഡിയോ സഹിതം സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചത്. ഈ സ്ഥലം കെഎംആർഎലിന്റെ അധീനതയിൽ പെടുന്നതല്ലെന്നും കൊച്ചി കോർപറേഷന് തിരികെ നൽകിയതാണെന്നും കെഎംആർഎൽ നൽകിയ വിശദീകരണക്കുറിപ്പിൽ പറയുന്നു. കായൽ നികത്തുന്നതിനായി കോണ്ക്രീറ്റ് അവശിഷ്ടങ്ങൾ നിക്ഷേപിച്ചതായും പിന്നീട് ഇത് മറയ്ക്കാൻ മുകളിലേക്ക് ചെളി കോരിയിടുകയും ചെയ്യുന്നതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ സ്ഥലം കൊച്ചി കോർപറേഷന്റെ അധീനതയിലുള്ളതാണ്. മെട്രോയുടെ നിർമാണപ്രവൃത്തികളുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപറേഷന്റെ (ഡിഎംആർസി) ഉപകരാറുകാരായ മക്നല്ലി ഭാരത് എൻജിനീയറിംഗ് ഈ സ്ഥലം പാട്ടത്തിന് എടുത്തിരുന്നു. 2018 ജനുവരിയിൽ സ്ഥലം കൊച്ചി കോർപറേഷന് അവർ മടക്കി നൽകി. ഇത് വ്യക്തമാക്കി ഡിഎംആർസിയ്ക്കും കത്ത് നൽകിയിട്ടുണ്ട്.…
Read Moreകൊച്ചി വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയ സംഭവം; ഉറവിടം തേടി അന്വേഷണസംഘം
നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരന്റെ സഹായത്തോടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയ സംഭവത്തിൽ സ്വർണത്തിന്റെ ഉറവിടം തേടി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) വിഭാഗം. അന്വേഷണം ഉൗർജിതമാക്കിയ സംഘം കൂടുതൽപേരെ ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ പിടികൂടിയ രണ്ട് പേരെയും സാന്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഇന്ന് ഹാജരാക്കും. ഇരുവരുടെയും പേരിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചാർത്തിയിട്ടുള്ളതെന്നും ഡിആർഐ അധികൃതർ അറിയിച്ചു. മൂന്നു കിലോ സ്വർണം അനധികൃതമായി കടത്താൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വിദേശത്തുനിന്ന് എത്തിയ മലപ്പുറം എളങ്കൂർ പറന്പൻ വീട്ടിൽ മുഹമ്മദ് അഷറഫ്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയായ ബിഡബ്ല്യുഎഫ്എഫിലെ സൂപ്പർവൈസർ കരിയാട് സ്വദേശി പോൾ ജോസഫ് എന്നിവരാണ് പിടിയിലായത്. ഇന്നലെ പുലർച്ചെ മൂന്നിന് കൊച്ചിയിലെത്തിയ ഇകെ 532 എമിറേറ്റ്സ് വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രക്കാരനായിരുന്നു മുഹമ്മദ് അഷറഫ്. വിമാനം ഇറങ്ങി ടി.3…
Read More“നിത്യശാന്തിയുടെ ദാതാക്കൾ’; കൂടുതൽ യുവാക്കൾ നിരീക്ഷണത്തിൽ
കൊച്ചി: ’നിത്യശാന്തിയുടെ ദാതാക്കൾ’ എന്ന പേരിൽ രഹസ്യ ഗ്രൂപ്പുണ്ടാക്കി ആളൊഴിഞ്ഞ ഇടങ്ങളിൽ മദ്യത്തോടൊപ്പം മതിഭ്രമം ലഭിക്കാൻ വൻ തോതിൽ ലഹരി ഗുളികകളും ഉപയോഗിച്ച് ഡ്രഗ് പാർട്ടി സംഘടിപ്പിച്ചു വന്നിരുന്ന സംഭവത്തിൽ കൂടുതൽപേർ എക്സൈസ് നിരീഷണത്തിൽ. അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ബാച്ചിലർ ഡ്രഗ് പാർട്ടി സംഘടിപ്പിച്ചുവന്നിരുന്ന മുഖ്യ സംഘാടകനെ പിടികൂടിയതോടെയാണ് ഇവരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എക്സൈസ് സംഘത്തിന് ലഭിച്ചത്. ആലുവ ഈസ്റ്റ് വില്ലേജിൽ പൂക്കാട്ടുപടി മേനംതുരുത്ത് അജാസ് (27) ആണ് എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ വലയിലായത്. കൊച്ചിയിലെ ലഹരി മാഫിയയുടെ വേരറുക്കാൻ എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐയുടെ മേൽ നോട്ടത്തിലുള്ള ടോപ് നാർക്കോടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡിലാണു പ്രതി പിടിയിലായത്. 130 നൈട്രോസെപാം ഗുളികകളും പ്രതിയിൽനിന്നു കണ്ടെടുത്തു. ആലുവ, പൂക്കാട്ടുപടി, കൊടികുത്തിമല, വാഴക്കുളം ഭാഗങ്ങളിലുള്ള ഏതാനും യുവാക്കളൊടൊന്നിച്ചായിരുന്നു പ്രതിയുടെ ലഹരി ഉപയോഗം.…
Read Moreഅവധി ദിനങ്ങളെ ലഹരിയില് മയക്കുന്ന ‘നിത്യശാന്തിയുടെ ദാതാവ്’ വലയില് കുടുങ്ങി; ചോദ്യംചെയ്യലില് കൂട്ടുപ്രതികളുടെ കോഡ് പേരുകളും ലഭിച്ചു
കൊച്ചി: അവധി ദിവസങ്ങൾ ആഘോഷമാക്കാൻ ബാച്ചിലർ ഡ്രഗ് പാർട്ടി സംഘടിപ്പിച്ചുവന്നിരുന്ന മുഖ്യ സംഘാടകൻ എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായി. ആലുവ ഈസ്റ്റ് വില്ലേജിൽ പൂക്കാട്ടുപടി മേനംതുരുത്ത് അജാസ് (27) ആണ് പിടിയിലായത്. 130 നൈട്രോസെപാം ഗുളികകളും പ്രതിയിൽനിന്ന് കണ്ടെടുത്തു. ‘നിത്യശാന്തിയുടെ ദാതാക്കൾ’ എന്ന പേരിൽ രഹസ്യ ഗ്രൂപ്പുണ്ടാക്കി ആളൊഴിഞ്ഞ ഇടങ്ങളിൽ മദ്യത്തോടൊപ്പം മതിഭ്രമം ലഭിക്കാൻ വൻ തോതിൽ ലഹരി ഗുളികകളും ഉപയോഗിച്ചായിരുന്നു ഡ്രഗ് പാർട്ടി സംഘടിപ്പിച്ചു വന്നിരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. കൊച്ചിയിലെ ലഹരി മാഫിയയുടെ വേരറുക്കാൻ എക്സൈസ് സ്പെഷൽ സ്ക്വാഡ് സിഐയുടെ മേൽ നോട്ടത്തിലുള്ള ടോപ് നാർക്കോടിക് സീക്രട്ട് ഗ്രൂപ്പ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റെയ്ഡിലാണു പ്രതി പിടിയിലായത്. ആലുവ, പൂക്കാട്ടുപടി, കൊടികുത്തിമല, വാഴക്കുളം ഭാഗങ്ങളിലുള്ള ഏതാനും യുവാക്കളൊടൊന്നിച്ചായിരുന്നു പ്രതിയുടെ ലഹരി ഉപയോഗം. 40 നൈട്രോസെപാം ഗുളികകൾ കൈവശം വയ്ക്കുന്നതുപോലും 10 വർഷം വരെ കഠിനതടവ് കിട്ടുന്ന…
Read Moreനഗരത്തിൽ മോഷണം പതിവാകുന്നു; പോലീസ് അന്വേഷണം നടക്കവേ മുത്തുശെൽവം വീണ്ടും രംഗത്ത് ; കൊച്ചിയിൽ ശക്തമായ പട്രോളിംഗ്
കൊച്ചി: നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും മോഷണം നടന്ന സാഹചര്യത്തിൽ പട്രോളിംഗ് ശക്തമാക്കി പോലീസ്. എറണാകുളം ദിവാൻസ് റോഡിലെ രണ്ടു സ്ഥാപനങ്ങളിൽ മോഷണവും നാലിടത്ത് മോഷണശ്രമവും നടന്നതിനു പിന്നാലെ പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചാണ് കഴിഞ്ഞ ദിവസം രണ്ടിടങ്ങളിൽ മോഷണം നടന്നത്. സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽതന്നെയാണ് ബുധനാഴ്ച അർധരാത്രിക്കുശേഷം മോഷണം ഉണ്ടായത്. ഇതിൽ ഒരു വീട്ടിൽനിന്നു പണം നഷ്ടപ്പെട്ടിട്ടുണ്ട്. തമിഴ്നാട് സ്വദേശി മുത്തുസെൽവനാണ് ഈ മോഷണങ്ങൾക്കു പിന്നിലെന്നും പോലീസ് പറയുന്നു. സിസിടിവി കാമറകളുടെ പരിശോധനയിൽനിന്നുമാണു പ്രതിയെ തിരിച്ചറിഞ്ഞത്. സെൻട്രൽ എസ്ഐയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അന്വേഷണത്തിൽ വിവിധ പ്രദേശങ്ങളിൽ അന്വേഷണം ഉൗർജിതമാണെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ രാത്രിയിൽ വൻ പട്രോളിംഗാണു കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ കെച്ചി നഗരത്തിലും സമീപപ്രദേശങ്ങളിലും നടത്തിയത്. ദിവാൻസ് റോഡിൽ പ്രവർത്തിക്കുന്ന ശ്രീറാം ഫിനാൻസ്, സൈൻ പ്രിന്റിംഗ് എന്നീ സ്ഥാപനങ്ങളിലാണു ഏതാനും ദിവസംമുന്പ്…
Read Moreവീരേന്ദ്രകുമാറിനു 23നുശേഷം പാർട്ടി പേരിലും രൂപത്തിലും മാറ്റേണ്ടിവരും; കാരണം ഇതാണ്
ജോണ്സണ് വേങ്ങത്തടം കൊച്ചി: എം. പി വീരേന്ദ്രകുമാറിനു ലോക് താന്ത്രിക ജനതാദൾ എന്ന പേരിലും രൂപത്തിലും മാറ്റം വരുത്തേണ്ടി വരും. ദേശീയതലത്തിലുണ്ടായ ചില നടപടികളുടെ ഭാഗമായിട്ടാണ് ലോക് താന്ത്രിക് ജനതാദളിനു പുതിയ രൂപം സ്വീകരിക്കേണ്ട അവസ്ഥവരുന്നത്. നിലവിൽ കേരള ഘടകത്തിനു ഈ രൂപത്തിൽ തുടരാൻ കഴിയില്ല. പാർട്ടിയുടെ ദേശീയ നേതാവ് ശരത് യാദവ് ബീഹാറിൽ ലാലു പ്രസാദ് യാദവിന്റെ പാർട്ടി ചിഹ്നമായ റാന്തലിൽ മത്സരിച്ചതാണ് പ്രശ്നമായത്. അദ്ദേഹം നിലവിൽ ആർജെഡിയിലാണ്. അതു മൂലം എം. പിവീരേന്ദ്രകുമാറും പാർട്ടിയും വെട്ടിലായി. 23നു ശേഷം കേരളത്തിൽ പാർട്ടിയെ സംബന്ധിച്ചു തീരുമാനമുണ്ടാകും. ഒന്നെങ്കിൽ ലോക് താന്ത്രിക ജനതാദൾ എന്ന പാർട്ടി പിരിച്ചുവിട്ടു പഴയപാർട്ടിയായ സോഷ്യലിസ്റ്റ് ജനതാദൾ എന്ന പേര് സ്വീകരിച്ചു പുനർജീവിപ്പിക്കേണ്ടിവരും. അല്ലെങ്കിൽ ദേശീയ കക്ഷികളുമായി ലയനം. അതിനു ഏറ്റവും അനുയോജ്യമായതു ഉത്തർപ്രദേശിലെ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയാണ്. ഇതിൽ…
Read Moreമുന്കൂട്ടിയുള്ള പ്ലാനിംഗ് പൊളിഞ്ഞു! കൊച്ചിയില് ഒരു കോടിയുടെ സ്വർണം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ
നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ) സംഘം ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. ശുചിമുറിയിൽവച്ച് യാത്രക്കാരൻ ഗ്രൗണ്ട് ഹാൻഡലിംഗ് സൂപ്രവൈസർക്ക് കൈമാറുന്നതിനിടയിലാണ് 3.25 കിലോഗ്രാം തൂക്കമുള്ള സ്വർണ ബിസ്ക്കറ്റുകൾ പിടിച്ചത്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് അഷ്റഫ്, ഗ്രൗണ്ട് ഹാൻഡലിംഗ് ഏജൻസിയായ പിഡബ്ല്യുഎഫ്എസിലെ സൂപ്രവൈസർ പോൾസണ് ജോസഫ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ദുബായിൽനിന്ന് ഇന്ന് രാവിലെ കൊച്ചിയിലെത്തിയ എമറൈറ്റ്സിന്റെ വിമാനത്തിലാണ് മുഹമ്മദ് അഷ്റഫ് എത്തിയത്. വിമാനത്തിൽനിന്ന് ഇറങ്ങിയ ഇയാൾ എമിഗ്രഷൻസ് ക്ലിയറൻസ് നടത്തുന്നതിനുമുന്പ് ശുചിമുറിയിലേക്കു പോകുകയായിരുന്നു. നേരത്തേയുള്ള ധാരണപ്രകാരം പോൾ ജോസഫ് അവിടെ കാത്തുനിന്നിരുന്നു. മുൻകൂട്ടി വിവരം ലഭിച്ചിരുന്നതിനനുസരിച്ച് കൊച്ചിയിൽനിന്നും എത്തിയിരുന്ന ഡിആർഐ ഉദ്യോഗസ്ഥർ ശുചിമുറിയിൽ പ്രവേശിച്ച് ഇരുവരെയും പിടികൂടുകയായിരുന്നു.
Read Moreകോടികൾ മുടക്കി പിഡബ്ല്യുഡി നിർമിച്ച കോംപ്ലക്സ് അടഞ്ഞുകിടക്കുന്നു; സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായി കോംപ്ലക്സ്
കോതമംഗലം: നേര്യമംഗലത്ത് കോടികൾ മുടക്കി നിർമിച്ച പിഡബ്ല്യുഡി കോംപ്ലക്സ് പ്രവർത്തനം ആരംഭിക്കാതെ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമാകുന്നു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിലെ എൻജിനീയർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനം ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ബൃഹത് മന്ദിരം നിർമിച്ചിട്ടുള്ളത്. നിർമാണം പൂർത്തീകരിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാതെ കിടക്കുന്നതിനാൽ മദ്യപാനികൾക്കും സാമൂഹ്യവിരുദ്ധർക്കും തന്പടിക്കാൻ പറ്റിയ താവളമായി മാറിയിരിക്കുകയാണ്. ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ച് കോന്പൗണ്ട് സുരക്ഷിതമാക്കിയിരുന്നു. ഇപ്പോൾ ഗേറ്റുപോലും തുറന്നുകിടക്കുന്നതാണ് സാമൂഹ്യവിരുദ്ധർക്ക് നേട്ടമായത്. ദീർഘവീഷണത്തോടെ എല്ലാവിധ സൗകര്യങ്ങളോടുകൂടി തയാറാക്കിയ പദ്ധതിയാണ് നേര്യമംഗലം പിഡബ്ല്യുഡി കോംപ്ലക്സ്. ആദ്യഘട്ട നിർമാണപ്രവർത്തനം ഉദേശിച്ച രീതിയിൽ പുരോഗമിച്ചു. മൂന്ന് വർഷം മുന്പ് ഉദ്ഘാടനവും നടത്തി. പിന്നീടും ഫണ്ട് അനുവദിക്കലും നിർമാണ പ്രവർത്തനങ്ങളും നടന്നിരുന്നു. പദ്ധതിയുടെ പ്രയോജനം എത്രയും വേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനവുമുണ്ടായെങ്കിലും കെട്ടിടങ്ങൾ ഇപ്പോഴും നോക്കുകുത്തിയായി നിൽക്കുകയാണ്.
Read Moreഅനധികൃതമായി നിലം നികത്തിയതു പൂർവസ്ഥിതിയിലാക്കിയില്ല ; കളക്ടറുടെ ഉത്തരവിനു പുല്ലുവില
വാഴക്കുളം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം കളക്ടർ നൽകിയ ഉത്തരവ് പാലിക്കുന്നില്ലെന്ന് പരാതി. അനധികൃതമായി നിലം പരിവർത്തനം ചെയ്തത് പൂർവസ്ഥിതിയിലാക്കാനുള്ള കളക്ടറുടെ ഉത്തരവാണ് കാലാവധി കഴിഞ്ഞ് ഒന്നര മാസമായിട്ടും പാലിക്കപ്പെടാത്തതായി പരാതി ഉയർന്നിട്ടുള്ളത്. നെൽപ്പാടത്തിനു സമീപം ജലപ്രവാഹമുണ്ടാകുന്ന തോട്ടിൽ ആയവന പഞ്ചായത്ത് ഏനാനല്ലൂർ തേവർപാടം ഷാജി തോമസ് അനധികൃതമായി സ്ഥാപിച്ച കോണ്ക്രീറ്റ് പൈപ്പ് നീക്കം ചെയ്യാനും നെൽപ്പാടം മണ്ണിട്ട് നികത്തിയത് പൂർവസ്ഥിതിയിലാക്കുന്നതിനുമാണ് ജില്ല കളക്ടർ ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. മാർച്ച് 31നകം ഇക്കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള നിർദ്ദേശമാണ് വില്ലേജ് ഓഫീസർക്കും നൽകിയിട്ടുള്ളത്. എന്നാൽ അനുവദിച്ച സമയപരിധിക്കു ശേഷം 45 ദിവസങ്ങൾ കഴിഞ്ഞിട്ടും പൈപ്പ് നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചിട്ടില്ല. ഷാജി പൈപ്പു സ്ഥാപിച്ച് മണ്ണിട്ട നിലത്തിനു ചുറ്റുമുള്ള നെൽപ്പാട ഉടമകളാണ് ഒന്നരയേക്കറോളം വരുന്ന കൃഷിയിടത്തിൽ വെള്ളക്കെട്ട് ശല്യമുണ്ടാക്കുന്നതായി മൂന്നു വർഷം മുന്പ് കൃഷി ഓഫീസർക്കും റവന്യൂ മന്ത്രിക്കും പരാതി…
Read More