വൈപ്പിൻ: കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. എടവനക്കാട് സ്വദേശികളായ അൻസാർ (28), ഇൻഷാദ് (30) എന്നിവരാണ് അറസ്റ്റിലായത്. വഴങ്ങിയില്ലെങ്കിൽ വീട്ടമ്മയുടെ കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി കഴിഞ്ഞ മാസം 28ന് ഇൻഷാദിന്റെ വീട്ടിൽ വച്ചാണ് ബലാത്സംഗം ചെയ്തതെന്ന് ഞാറയ്ക്കൽ പോലീസ് പറഞ്ഞു. വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും പ്രതികളെ ഞാറക്കൽ സിഐ സജിൻ ശശിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ എടവനക്കാട് ചാത്തങ്ങാട് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read MoreCategory: Kochi
ജൂനിയർ വനിതാ പൈലറ്റിന്റെ നിർദേശം അംഗീകരിച്ചില്ല; ലാൻഡിംഗിനിടെ വിമാനം തെന്നിമാറിയ സംഭവത്തിനു പിന്നിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
നെടുന്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനം ലാൻഡിംഗിനിടെ റണ്‍വേയിൽനിന്ന് തെന്നിമാറി കാനയിൽ വീണ സംഭവത്തിനു പിന്നിൽ പ്രധാന പൈലറ്റ് തന്നേക്കാൾ പ്രായം കുറഞ്ഞ വനിതാ സഹപൈലറ്റിന്റ നിർദേശം അവഗണിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. മോശം കാലാവസ്ഥയെത്തുടർന്നാണ് വിമാനം തെന്നിമാറി കാനയിൽ വീണതെന്നാണ് ആദ്യം നൽകിയിരുന്ന വിശദീകരണം. എന്നാൽ സിജിസിഎ നടത്തിയ വിശദമായ അന്വേഷണത്തിലാണ് യഥാർഥ കാരണം പുറത്തുവന്നത്. 2017 സെപ്റ്റംബർ രണ്ടിനാണ് 102 യാത്രക്കാരുമായി എയർ ഇന്ത്യയുടെ ഐഎക്സ് 452 നന്പർ അബുദാബി കൊച്ചി വിമാനം ലാൻഡിംഗിനിടെ റണ്വെയിൽനിന്നു തെന്നിമാറി കാനയിൽ വീണത്. പ്രായത്തിൽ തന്നേക്കാൾ 30 വയസും പ്രവൃത്തിപരിചയത്തിൽ 13,000 മണിക്കൂറും കുറവുള്ള വനിതാ സഹപൈലറ്റിന്റെ നിർദേശം പ്രധാന പൈലറ്റ് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഡിജിസിഎയുടെ കണ്ടെത്തൽ. അപകടത്തിൽ മൂന്നു യാത്രികർക്ക് പരിക്കേറ്റിരുന്നു. വിമാനത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിനു പിന്നാലെ പ്രായത്തിൽ വലിയ…
Read Moreതേനൂറും രുചികളുമായി മാംഗോഷോ; മേളയിലെ താരമായ ‘സാഫി’ക്ക് കിലോ 1200 രൂപ
കൊച്ചി: വൈവിധ്യമാര്‍ന്ന രുചികളുടെ മാമ്പഴക്കാലമൊരുക്കി കൊച്ചിന് മാംഗോ ഷോയ്ക്ക് എറണാകുളം മറൈന്‍ഡ്രൈവില്‍ തുടക്കമായി. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ള ഉദ്ഘാടനം ചെയ്തു. പത്തു ദിവസം നീണ്ടു നില്ക്കുന്ന മാംഗോ ഷോയില്‍ തേനൂറും രുചിയുള്ള മാമ്പഴങ്ങളുടെ പ്രദര്‍ശനവും വില്പനയും ഒരുക്കിയിട്ടുണ്ട്. 1200 രൂപ മുതല്‍ 50 രൂപ വരെ വിലയുള്ള അറുപതില്പരം ഇനം മാമ്പഴങ്ങള്‍ മേളയിലുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുമായി കൊണ്ടുവന്നിട്ടുള്ള ഇവയില്‍ പലതും ആദ്യമായാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കിലോഗ്രാമിന് 1200 രൂപ വിലയുള്ള ‘സാഫി’ മാങ്ങയാണ് മേളയിലെ താരം. വലിപ്പം കുറവാണെങ്കിലും തേനൂറും രുചിയാണു സാഫി മാമ്പഴത്തിന്. കിലോഗ്രാമിന് 370 രൂപയാണു ഹിമാപസന്തിന്റെ വില. കച്ചമിഠയ്ക്ക് 480 രൂപയും. രുമണി, അമ്പൂര്‍ നീലം, പ്രിയൂര്, മല്‍ഗോവ, കിളിച്ചുണ്ടന്‍, മൂവാണ്ടന്‍, അല്‍ഫോന്‍സ, രത്നഗിരി, ബങ്കനപ്പള്ളി, സേലം തുടങ്ങിയ ജനപ്രിയ ഇനങ്ങളും മേളയിലുണ്ട്. വിഷാംശമില്ലാത്ത ജൈവരീതിയില്‍ കൃഷി ചെയ്ത…
Read Moreവിശ്വാസം രക്ഷിച്ചു, അപ്പോൾ അങ്ങനെ ചെയ്യണമെന്ന് തോന്നി’; ‘സഹോദരിയുടെ കുഞ്ഞിന്റെ കാര്യത്തിന് മന്ത്രിയെ വിളിക്കാനുണ്ടായ കാര്യത്തെക്കുറിച്ച് ജിയാസ് മടശേരിക്ക് പറയാനുള്ളത് …
റോബിൻ ജോർജ് കൊച്ചി: സഹോദരിയുടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ സഹായം അഭ്യർഥിച്ച് ശ്രദ്ധേയനായ ജിയാസ് മടശേരിക്ക് പറയാനുള്ളത് ഇത്രമാത്രം. വിശ്വാസം രക്ഷിച്ചു, അപ്പോൾ അങ്ങനെ ചെയ്യണമെന്ന് തോന്നി’. രക്താർബുദത്തോട് പൊരുതി എസ്എസ്എൽസിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാർഥിയെ അനുമോദിച്ചു മന്ത്രി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെയാണു ജിയാസ് ഹൃദയസംബന്ധമായ രോഗത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവജാത ശിശുവിന് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മന്ത്രിയുടെ സഹായമഭ്യർഥിച്ചത്. ‘ വേറെ ഒരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് മെസേജ് അയയ്ക്കുന്നതെന്നുകാട്ടി തുടങ്ങുന്ന കുറിപ്പിൽ കുട്ടിയുടെ രോഗവിവരങ്ങളും തൽസ്ഥിതിയും വ്യക്തമാക്കിയിരുന്നു. എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്നും ടീച്ചർ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ലെന്നും മന്ത്രിയിൽ ഒരു വിശ്വാസമുണ്ട്, അതുകൊണ്ടാണ് അവരെതന്നെ…
Read Moreഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള ഉത്തരവ്; പുനഃപരിശോധന ഹർജി നൽകാനൊരുങ്ങി ഉടമകൾ; മുന്നൂറോളം കുടുംബങ്ങള്‍ ആശങ്കയില്‍
കൊച്ചി: അനധികൃത നിർമാണത്തിന്റെ പേരിൽ കൊച്ചി മരടിൽ പൊളിച്ചുനീക്കാൻ സുപ്രീം കോടതി ഉത്തരവിട്ട ഫ്ളാറ്റ് സമുച്ചയങ്ങളുടെ ഉടമകൾ പുനപരിശോധന ഹർജി നൽകാനൊരുങ്ങുന്നു. ഇന്നലെ വൈകിട്ട് ഗോൾഡൻ കായലോരം ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബങ്ങൾ ഉൾപ്പെടുന്ന അസോസിയേഷന്റെ യോഗം ചേർന്നാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. വിധി വിശദമായി പഠിച്ചശേഷം പുനഃപരിശോധന ഹർജി നൽകാനാണു തീരുമാനം. വിധി ലഭിക്കുന്ന മുറയ്ക്കാകും ഇതുസംബന്ധിച്ച അന്തിമതീരുമാനം എടുക്കുകയെന്നും അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. കുണ്ടന്നൂർ ഹോളി ഫെയ്ത്ത് അപ്പാർട്ട്മെൻറ്, ഗോൾഡൻ കായലോരം, നെട്ടൂർ ആൽഫാ വെഞ്ചേഴ്സ്, ജെയ്ൻ കോറൽ കോവ് എന്നീ ഫ്ലാറ്റുകളാണു കോടതി ഉത്തരവ് പ്രകാരം ഒരു മാസത്തിനകം പൊളിച്ചു നീക്കേണ്ടത്. തീരദേശ ചട്ടം ലംഘിച്ചെന്നു സുപ്രീംകോടതി കണ്ടെത്തിയ അഞ്ചാമത്തെ സമുച്ചയമായ ഹോളിഡേ ഹെറിറ്റേജിനു നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ ഇതുവരെ പണി തുടങ്ങിയിട്ടില്ല. മറ്റ് ഫ്ലാറ്റുകളിലായി മുന്നൂറോളം കുടുംബങ്ങളാണ് താമസിച്ചുവരുന്നത്. ഹോളി ഫെയ്ത്ത്…
Read Moreചെറായി കായലിൽ എക്കലടിഞ്ഞു: മത്സ്യബന്ധനം നടത്താനാകാതെ മത്സ്യത്തൊഴിലാളികൾ
വൈപ്പിൻ : നിർദ്ദിഷ്ട കൊല്ലം-കോട്ടപ്പുറം ജലപാത കടന്നു പോകുന്ന ചെറായി കായലിന്റെ ഭാഗത്ത് എക്കലടിഞ്ഞതിനെ തുടർന്നു മത്സ്യബന്ധനം നടത്താനാകാതെ മത്സ്യത്തൊഴിലാളികൾ. വേലിയിറക്ക സമയത്ത് വെള്ളം വറ്റുന്പോൾ കായലിന്റെ അടിത്തട്ട് പ്ലേ ഗ്രൗണ്ട് പോലെ ആകുന്നതാണ് ഇവിടത്തെ പതിവ്. വെള്ളമില്ലാത്ത അവസ്ഥയിൽ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന വഞ്ചിയെല്ലാം എക്കലിൽ ഉറച്ചുപോകും. ചീനവലകളും നീട്ടുവലകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്താനും വയ്യാതാകും.ചെറായി പാലത്തിന്റെ തെക്കും വടക്കും ഭാഗങ്ങളിലെ അവസ്ഥ ഇതാണ്. ഈ ഭാഗത്ത് കായലിനു വലിയ വീതിയില്ല. വീതിയേറിയ ഒരു കനാൽ കണക്കെയാണ് കായൽ സ്ഥിതി ചെയ്യുന്നത്. ഇതിന്റെ മധ്യഭാഗം മാത്രം ഡ്രഡ്ജ് ചെയ്താണ് ഇപ്പോൾ ജലപാതക്ക് വേണ്ടി സജ്ജമാക്കിയിട്ടുള്ളത്. വേലിയിറക്കങ്ങളിൽ ഈ ഭാഗത്ത് മാത്രമെ വെള്ളം ഉണ്ടാകൂ. വർഷങ്ങൾക്ക് മുന്‍പ് നടത്തിയതാണ് ഈ ഡ്രഡ്ജിംഗ്. ഇതാകട്ടെ ഇപ്പോൾ നികന്നു കിടക്കുകയാണെന്നാണ് ഈ മേഖലയിൽ മത്സ്യബന്ധനം നടത്തുന്നവർ പറയുന്നത്.
Read Moreആനക്കാര്യത്തിൽ ഇടപെടാതെ കോടതി; തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ സർക്കാരിന്റെ കോർട്ടിൽ
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ വിലക്കിയ കേസിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. ആനയുടെ വിലക്ക് നീക്കണമെന്ന ഹർജി കോടതി തള്ളി. ജില്ലാ കളക്ടർ അധ്യക്ഷനായ സമിതിയാണ് തീരുമാനം എടുക്കേണ്ടത്. ഉചിതമായ അധികാരകേന്ദ്രങ്ങൾ തീരുമാനക്കട്ടെയെന്നും കോടതി വ്യക്തമാക്കി. സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ സർക്കാരിന്റെ അഭിഭാഷകൻ എത്തിയിരുന്നെങ്കിലും കോടതി നിലപാട് ചോദിച്ചില്ല. തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനു വനംവകുപ്പും, ജില്ലാ മോണിറ്ററി കമ്മിറ്റിയും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് തെച്ചിക്കോട്ടുക്കാവ് ദേവസ്വം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് കോടതി തീരുമാനം വ്യക്തമാക്കിയത്. കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. കളക്ടർ അധ്യക്ഷനായ ജില്ലാതല നിരീക്ഷകസമിതി തീരുമാനമെടുക്കും. തീരുമാനം കൈക്കൊള്ളാൻ ജില്ലാ കളക്ടർക്ക് ഡ്വക്കറ്റ് ജനറലിന്റെ ഓഫീസിൽ നിന്ന് നിയമോപദേശം നൽകുമെന്നും മന്ത്രി പ്രതികരിച്ചു. തൃശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട്…
Read Moreപെട്ടിതുറക്കുമ്പോൾ..! എറണാകുളത്തെ വോട്ടിംഗ് അടിയൊഴുക്കിൽ സിപിമ്മിന്റേയും ബിജെപിയുടേയും വോട്ട് മറിഞ്ഞു വീണത് കോൺഗ്രസ് പെട്ടിയിലോ?
കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പു ഫലം അറിയാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കേ എറണാകുളത്തു വോട്ടിംഗ് വിവാദം കത്തിപ്പടരുന്നു. കോണ്‍ഗ്രസിനു വോട്ട് മറിച്ചുവെന്നാണ് പാർട്ടികൾ പരസ്പരം ആരോപിക്കുന്നത്. ബിജെപി വോട്ടുകൾ കോണ്‍ഗ്രസിനു മറിച്ചുവെന്നാണ് സിപിഐ ആരോപിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയെ പരാജയപ്പെടുത്തുന്നതിനായിട്ടാണിതെന്നാണ് സിപിഐയുടെ ആരോപണം. എന്നാൽ, സിപിഐയുടെ ആരോപണത്തെ ബിജെപി തള്ളിക്കളയുകയാണ്. സിപിഎമ്മും സിപിഐയും തമ്മിലുള്ള പടലപിണക്കത്തിന്റെ ഭാഗമായി സിപിഐ വോട്ടുകൾ കോണ്‍ഗ്രസിനു മറിച്ചുവെന്നാണ് ബിജെപി പറയുന്നത്. ഇതു മറച്ചു വയ്ക്കാനാണ് ബിജെപിക്കു മേൽ ആരോപണം ഉന്നയിക്കുന്നതെന്നു ബിജെപി നേതാക്കൾ ആരോപിക്കുന്നു. എന്നാൽ, ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ഹൈബി ഈഡൻ ജയിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കുന്നു. സിപിഎമ്മും സിപിഐയും തമ്മിലുള്ള വൈരത്തിൽ കോണ്‍ഗ്രസിനു വോട്ടുകൾ വീണിട്ടുണ്ടെന്നു അദ്ദേഹം വ്യക്തമാക്കുന്നു. ഏതായാലും എൽഡിഎഫിലും ബിജെപിയിലും വോട്ടുകൾ മറിച്ചതുമായി ബന്ധപ്പെട്ട വിവാദം കത്തുകയാണ്.ശക്തരായ സ്ഥാനാർഥികളെയാണ് ബിജെപിയും എൽഡിഎഫും…
Read Moreലോകത്ത് ആദ്യമായി കേരളത്തിൽ ഭൂഗർഭജല വരാൽ മത്സ്യത്തെ കണ്ടെത്തി; ഗോലം സ്നേക്കഹെഡെന്നറിയപ്പെടുന്ന ഇവന്റെ പ്രത്യേകതകൾ ഇങ്ങനെ
‘കൊച്ചി: ഭൗമോപരിതലത്തിന് അടിയിലുള്ള ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ലോകത്ത് ആദ്യമായി കേരളത്തിൽ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ. രാജീവ് രാഘവൻ ഉൾപ്പെട്ട പഠന സംഘമാണു ഗൂഡമായ ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന സ്നേക്ക്ഹെഡ് (വരാൽ) കുടുംബത്തിൽപ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള അജീറിന്റെ നെൽവയലിൽനിന്നാണു പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയായ ഭൂഗർഭ ജല അറയിൽനിന്ന് മത്സ്യം പുറത്തെത്തിയതാകാനാണു സാധ്യതയെന്ന് ഡോ. രാജീവ് രാഘവൻ പറഞ്ഞു. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്റി മീറ്റർ നീളമുണ്ട്. കേരളത്തിൽ പൊതുവെ കാണപ്പെടുന്ന വരാൽ ഇനങ്ങൾ ഉൾപ്പടെ സ്നേക്കഹെഡ് വർഗത്തിൽ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണു ലോകത്ത് ആകമാനം കണ്ടെത്തിയിട്ടുള്ളത്. നോർത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ…
Read Moreശ്രീമൂലനഗരത്ത് ഫർണീച്ചർ ഗോഡൗണിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം ഉണ്ടായതായി സ്ഥാപന ഉടമ
ശ്രീമൂലനഗരം: ശ്രീമൂലനഗരത്ത് ഫർണീച്ചർ ഗോഡൗണിൽ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ശ്രീമൂലനഗരം പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ എംഎൽഎ റോഡിൽ പുളിക്കൽ അബ്ദുൾ കരീമിന്റെ ഉടമസ്ഥതയുള്ള ഫിഗോ ഡോർ എന്ന സ്ഥാപനത്തിന്റെ ഗോഡൗണിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 1.30 നാണ് തീപിടിത്തമുണ്ടായതെന്നു കരുതുന്നു. മൂലനഗരത്തുകൂടി കടന്നു പോയ യുവാക്കളാണ് തീ കത്തുന്നത് ആദ്യം കണ്ടത്. ഉടനെ സമീപമുള്ള കെട്ടിടത്തിൽ താമസിക്കുന്ന ഉടമസ്ഥനെ വിവരമറിയിച്ചു. തുടർന്ന് അഗ്നിശമനസേനയെ അറിയിച്ചതിനെതുടർന്ന് രണ്ടു യൂണിറ്റെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായി. തുടർന്ന് അങ്കമാലി, ആലുവ, പെരുന്പാവൂർ എന്നിവിടങ്ങളിൽ നിന്നും എത്തിയ ആറു യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശവാസികളും സഹായത്തിനെത്തിയിരുന്നു. ഗോഡൗണിനു സമീപത്തായി നിരവധി വീടുകളും സ്ഥാപനങ്ങളുമുണ്ടായിരുന്നു. അമേരിക്കൻ തടി ഉരുപ്പടികളുടെ വില്പനയും അതുപയോഗിച്ചുള്ള ഡോറുകളും നിർമാണവും ഇവിടെ നടന്നിരുന്നു. ഡോറുകൾ വലിയ തോതിൽ നിർമിച്ച് വില്പന നടത്തിയിരുന്ന സ്ഥാപനമാണിത്. ഒന്നരക്കോടിയുടെ…
Read More