ആലുവ: കളമശേരിയിൽ യുവതിയെയും മകനെയും യുവതിയുടെ മാതാവിനെയും തീ കൊളുത്തികൊലപ്പെടുത്തിയശേഷം ഹോട്ടൽ ജീവനക്കാരൻ ആത്മഹത്യ ചെയ്തത് സാമ്പത്തിക പ്രശ്നവും സംശയരോഗവുമെന്ന് സൂചന. കളമശേരി വിദ്യാനഗർ റോഡിൽ കുസാറ്റിന് താഴെയായി വാടകയ്ക്കു താമസിക്കുന്ന ചേർത്തല വാരനാട് തോപ്പുവെളിവീട്ടിൽ പി. സജി (40)യാണ് കൊലയ്ക്കുശേഷം ആത്മഹത്യ ചെയ്തത്. ഒപ്പം താമസിക്കുന്ന പട്ടിമറ്റം കീച്ചാരച്ചാലിൽ ഉണ്ണികൃഷ്ണൻ മകൾ കെ.എ. ബിന്ദു (29), ബിന്ദുവിന്റെ മകൻ ഒന്നര വയസുള്ള ശ്രീഹരി, ബിന്ദുവിന്റെ അമ്മ പട്ടിമറ്റം കീച്ചാരച്ചാലിൽ ആനന്ദവല്ലി (55) എന്നിവരെ തീ കൊളുത്തിയശേഷം ജീവനൊടുക്കിയത്. ബിന്ദുവും ശ്രീഹരിയും സംഭവസ്ഥലത്തും ആനന്ദവല്ലിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചശേഷവുമാണ് മരിച്ചത്. ഇന്നലെ പുലർച്ചെ 2.30 നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ശരീരത്തു തീ പടർന്നുപിടിച്ച ആനന്ദവല്ലി പുറത്തേക്ക് ഇറങ്ങി ഓടി ബഹളം ഉണ്ടാക്കിയതോടെയാണ് സംഭവം പരിസരവാസികൾ അറിഞ്ഞത്. ഉടൻ കളമശേരി പോലീസിനെ വിവരമറിയിച്ച് നാട്ടുകാരും…
Read MoreCategory: Kochi
ഓപ്പറേഷൻ കിംഗ് കോബ്രാ; പതിനാറ് കിലോ കഞ്ചാവുമായി പിടിയിലായ ഫുട്ബോള്‍ താരങ്ങളെ കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: ഓപ്പറേഷന് കിംഗ് കോബ്രയുടെ ഭാഗമായി നഗരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 16 കിലോ കഞ്ചാവുമായി പിടിയിലായ ഫുട്ബോള്‍ താരങ്ങളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഷെഫീഖ്(24), ഫിറോസ്(24) എന്നിവരെയാണ് കലൂര്‍ ബസ് സ്റ്റാന്റിനു സമീപത്തു നിന്നും എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടിയത്. റിമാന്‍ഡില്‍ കഴിയുന്ന ഇവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് ഉടന്‍ തന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പോലീസ് അറിയിച്ചു. അതേസമയം ചോദ്യം ചെയ്യലില്‍ ഇവര്‍ മൊഴി നല്കിയ വിതരണക്കാരനായ മലപ്പുറം സ്വദേശിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും നോര്‍ത്ത് എസ്ഐ പറഞ്ഞു. ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ ലഹരിയെത്തിച്ച് വിതരണം ചെയ്യുന്ന മലപ്പുറം സ്വദേശിക്കായാണ് തങ്ങള്‍ കഞ്ചാവ് കടത്തിയതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. പിടിയിലായ ഷെഫീഖ് 2017 കേരള ഫുട്ബോള്‍ അണ്ടര്‍ 19 ടീമിലും ഫിറോസ് പാലക്കാട് ജില്ലാ ഫുട്ബോള്‍ അണ്ടര്‍…
Read Moreബിന്ദുവിനും കുഞ്ഞിനും പിന്നാലെ ആനന്ദവല്ലിയും പോയി; കളമശേരിയിൽ മരണം നാല്
കൊച്ചി: കളമശേരിയിൽ യുവാവ് തീകൊളുത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യാമാതാവും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ആനന്ദവല്ലിയാണു കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കളമശേരി കുസാറ്റിനു സമീപം എട്ടുകാലിമൂലയിൽ ശനിയാഴ്ച രാത്രിയിയിലായിരുന്നു സംഭവം. ഭാര്യയെയും ഒന്നരവയസുള്ള കുഞ്ഞിനെയും തീകൊളുത്തി കൊന്നശേഷം യുവാവ് ജീവനൊടുക്കിയിരുന്നു. വിദ്യാനഗർ റോഡിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം സ്വദേശി സജി (33) യാണ് ഭാര്യ ബിന്ദു (29) വിനെയും മകനെയും കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്. ബിന്ദുവിന്റെ അമ്മയായ ആനന്ദവല്ലിക്കു നേരെയും ആക്രമണമുണ്ടായി. ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഇവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിക്കുകയായിരുന്നു.
Read Moreഏഴു വയസുകാരിയുടെ ശ്വാസകോശത്തിൽ എൽഇഡി ബൾബ്; രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു
കൊച്ചി: ഏഴു വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ ശസ്ത്രക്രിയയില്ലാതെ വിജയകരമായി പുറത്തെടുത്തു. കണ്ണൂർ സ്വദേശിനിയുടെ ശ്വാസകോശത്തിൽനിന്നാണു കൂർത്ത അഗ്രം പുറത്തേക്കു തിരിഞ്ഞ നിലയിലുള്ള ബൾബ് പുറത്തെടുത്തത്. വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ ബൾബ് കുട്ടിയുടെ ഉള്ളിൽ പോകുകയായിരുന്നു. ശ്വാസകോശത്തിൽ ബൾബ് കുടുങ്ങിയ കുട്ടിയെ ആദ്യം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ ബ്രോങ്കോസ്കോപിയിലൂടെ ബൾബ് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗം ഡോക്ടർ അഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ താരതമ്യേന സങ്കീർണമായ റിജിഡ് ബ്രോങ്കോസ്കോപിയിലൂടെ ബൾബ് പുറത്തെടുക്കുകയായിരുന്നു. കൂർത്ത അഗ്രങ്ങളുള്ള എൽഇഡി ബൾബ് ശ്വാസകോശത്തിൽ മുറിവുകൾ ഏൽപ്പിക്കാതെയും രക്തസ്രാവം ഉണ്ടാക്കാതെയും സുരക്ഷിതമായി പുറത്തെടുക്കുക എന്നത് വെല്ലുവിളിയായിരുന്നുവെന്നു ഡോ. അഹമ്മദ് കബീർ പറഞ്ഞു. രണ്ടു മണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണു ബൾബ് പുറത്തെടുക്കാനായത്. അടിയന്തര സാഹചര്യം ഉണ്ടായാൽ ശസ്ത്രക്രിയയ് ക്കായി…
Read Moreഅക്ഷയ തൃതീയ; റിക്കാർഡ് വിൽപന പ്രതീക്ഷിച്ച് കടക്കാർ; വിൽപന ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിന്റെ കാരണം ഇതാണ്
റോബിൻ ജോർജ് കൊച്ചി: അക്ഷയ തൃതീയയ്ക്ക് ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ റിക്കാർഡ് വില്പന പ്രതീക്ഷിച്ചു വ്യാപാരികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു സ്വർണവില വളരെ ഉയരത്തിലല്ലാത്തതു പ്രതീക്ഷ കൂട്ടുന്നു. സ്വർണ വില സർവകാല റിക്കാർഡായ ഗ്രാമിന് 3145 ൽനിന്നു താഴ്ന്ന് 2945 രൂപയിലാണു നിലവിലുള്ളത്. ഏഴിനാണ് അക്ഷയ തൃതീയ. കഴിഞ്ഞ വർഷം ഏകദേശം അഞ്ച് ടണ്‍ സ്വർണം അക്ഷയ തൃതീയ നാളിൽ സംസ്ഥാനത്ത് വിറ്റഴിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. 2900 രൂപയായിരുന്നു ഒരു ഗ്രാമിന്റെ അന്നത്തെ വില.ഓണ വിപണിക്കുശേഷം കൂടുതൽ വ്യാപാരം പ്രതീക്ഷിക്കുന്ന വ്യാപാര സീസണാണ് അക്ഷയ തൃതീയ. ആഴ്ചകൾക്കു മുന്‍പുതന്നെ സ്വർണാഭരണങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് അക്ഷയ തൃതീയ നാളിൽ കൂടുതൽ വിറ്റഴിയുന്നതെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനത്തോളം വ്യാപാര വർധനയാണ് ഇക്കുറി സ്വർണവിപണി പ്രതീക്ഷിക്കുന്നത്.
Read Moreതമിഴ്നാട്ടിലെ മരിയാർ ഭൂതമെന്ന ലോറൻസിനെ കീഴടക്കിയപ്പോൾ പുറത്ത് വന്നത് നാനൂറോളം മോഷണക്കേസുകൾ; മോഷണത്തിലൂടെ ലഭിക്കുന്ന പണം വിനിയോഗിച്ചിരുന്നത് ലൈംഗിക സംതൃപ്തിക്ക്
കൊച്ചി: തമിഴ്നാട്ടിലെ മരിയാർ ഭൂതം എന്നറിയപ്പെട്ടിരുന്ന അന്തർസംസ്ഥാന കുറ്റവാളിയായ മോഷ്ടാവ് 40 വർഷത്തിനിടെ നടത്തിയത് 400 ൽ അധികം മോഷണ കേസുകൾ. ഇതിൽ ഭൂരിഭാഗവും വീടുകളും കടകളും രാത്രികാലങ്ങളിൽ കുത്തിത്തുറന്നുള്ള മോഷണങ്ങളും. ഇത്തരത്തിൽ ലഭിക്കുന്ന പണം ഇയാൾ വിനിയോഗിച്ചിരുന്നതാകട്ടെ ലൈംഗിക സംതൃപ്തിയ്ക്കായിരുന്നെന്നും പോലീസ് പറയുന്നു. കേരളത്തിലും തമിഴ്നാട്ടിലും കവർച്ച നടത്തി പോലീസിനെ കബളിപ്പിച്ച് മുങ്ങിനടന്ന ചെന്നൈ വെപ്പേരി പുരസൈവാക്കം ന്യൂ നന്പർ -7ൽ ദാവീദിന്റെ മകൻ മരിയാർ ഭൂതം എന്ന ലോറൻസ് ഡേവിഡിനെ (ഗോപി-62) യാണ് പോലീസ് സാഹസികമായി പിടികൂടിയത്. അവിവാഹിതനായ പ്രതിയിൽനിന്നും മോഷണത്തിന് ഉപയോഗിക്കുന്ന ഇരുന്പ് കന്പി, സ്ക്രൂ ഡ്രൈവറുകൾ, ടോർച്ച് എന്നിവയും മോഷണം നടത്തിയെടുത്ത 25 പവനിലധികം സ്വർണാഭരണങ്ങളും വിദേശ കറൻസികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി.എസ്. സുരേഷിന്റെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ സ്ഥാപനത്തിൽനിന്നു…
Read Moreവേനൽ മഴ; കൊതുകുജന്യ രോഗങ്ങൾക്കെതിരേ മുന്നറിയിപ്പുമായി ആരോഗ്യവിഭാഗം
കൊച്ചി: ജില്ലയിലെ പല പ്രദേശങ്ങളിലും ഇടവിട്ട് വേനൽമഴ ലഭിച്ച സാഹചര്യത്തിൽ കൊതുകുജന്യ രോഗങ്ങൾക്കെതിരേ മുന്നറിയിപ്പുമായി ജില്ലാ ആരോഗ്യവിഭാഗം അധികൃതർ. മുൻ വർഷങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും പ്രത്യേകിച്ച് ഡെങ്കിപ്പനിക്കെതിരേ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ജില്ലയിൽ പലയിടങ്ങളിലും ഇതിനോടകം പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്. വെള്ളം ശേഖരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ്വസ്തുക്കൾ, ടയറുകൾ, റബർ തോട്ടങ്ങളിൽ ഉപയോഗിക്കുന്ന ചിരട്ടകൾ, ചെടിച്ചട്ടികളുടെ അടിയിൽ വയ്ക്കുന്ന പാത്രങ്ങൾ, വീടിന്റെ സണ്‍ഷെയ്ഡ്, മരപ്പൊത്തുകൾ, കെട്ടിടനിർമാണ സൈറ്റുകൾ, തുടങ്ങിയവയിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം പൂർണമായും ഇല്ലാതാക്കണം. ഇത്തരം ഇടങ്ങളിൽ കൊതുകുകൾ മുട്ടയിടുകയും ഒരാഴ്ചയ്ക്കകം അവ പൂർണ വളർച്ച എത്തുകയും ചെയ്യും. അതിനാൽ ആഴ്ചയിലൊരു ദിവസം വീടുകളുടെയും സ്ഥാപനങ്ങളുടെയും ഉള്ളിലും പരിസരങ്ങളിലും കൊതുകുകൾ മുട്ടയിട്ടു പെരുകാൻ സാധ്യതയുള്ള…
Read Moreഅനുമതി തേടാതെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പിനെതിരെ ഉന്നത ഉദ്യോഗസ്ഥർ; ആലുവ പോലീസിന്റെ വാട്സ് ആപ്പ് കൂട്ടായ്മ “ഹിഡൺ ഐസ്’ പിൻവലിച്ചു
ആലുവ: കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ഹിഡൺ ഐസ് എന്ന പേരിൽ ആരംഭിച്ച വാട്ട്സ് ആപ്പ് കൂട്ടായ്മ ആലുവ പോലീസ് പിൻവലിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പിനെത്തുടർന്നാണ് ആരംഭിച്ചു രണ്ടു ദിവസത്തിനുള്ളിൽ പിൻവലിച്ചത്. സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് നഗരവാസികളെ പല ഗ്രൂപ്പുകളായി തിരിച്ച് വാട്ട്സ് ആപ്പ് ആരംഭിച്ചത്. കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പൊതുജനങ്ങള്‍ക്ക് പോലീസിനെ തത്സമയം അറിയിക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ അനുമതി തേടാതെ സ്വന്തം നിലയ്ക്ക് സിഐയുടെ നേതൃത്വത്തിൽ ഗ്രൂപ്പ് ആരംഭിച്ചതാണ് ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. അതേ സമയം വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ താത്കാലികമായി പിൻവലിച്ചതാണെന്നും നടപടി ക്രമങ്ങൾ പൂർത്തിയായാൽ പുനഃരാരംഭിക്കുമെന്നുമാണ് വിശദീകരണം. കുറ്റകൃത്യങ്ങൾ, അപകടങ്ങൾ തുടങ്ങിയ ചിത്രങ്ങളാളോ മെസേജുകളായോ വാട്സാപ്പ് നമ്പറിലൂടെ വേഗത്തില്‍ പോലീസിനെ അറിയിക്കാമെന്നായിരുന്നു ഗ്രൂപ്പിന്റെ സൗകര്യം. കുറ്റകൃത്യങ്ങളോ മറ്റു വിവരങ്ങളോ മെസേജുകളായി ലഭിച്ചാല്‍ അവ പരിഹരിക്കുന്നതിനും ഇടപെടുന്നതിനുമായി സിഐയുടെ നേതൃത്വത്തിലുള്ള ഗോസ്റ്റ് പട്രോളിംഗ് ടീമിനേയും പ്രത്യേകം…
Read Moreപാലാരിവട്ടം മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണി; ഇടപ്പള്ളി-വൈറ്റില റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
കൊച്ചി: ബലക്ഷയത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാലാരിവട്ടം മേല്‍പ്പാലം അടച്ചതോടെ ഇടപ്പള്ളി-വൈറ്റില റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം. പാലം അടച്ചതോടെ പാലാരിവട്ടത്തുനിന്നും കാക്കനാടുനിന്നും വരുന്ന വാഹനങ്ങള്‍ ബൈപാസിലേക്ക് കയറി യുടേണ്‍ എടുത്താണ് യാത്ര തുടരേണ്ടത്. ഇങ്ങനെ യുടേണ്‍ എടുക്കുന്നതിനായി വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോഴാണു ഗതാഗക്കുരുക്കുണ്ടാകുന്നത്. യുടേണ്‍ എടുക്കാനുള്ള വാഹനങ്ങളോടൊപ്പം പൈപ്പ് ലൈന്‍ സിഗ്നല്‍ കഴിഞ്ഞു വരുന്ന വാഹനങ്ങളും കൂടിയാകുമ്പോള്‍ ഈ ഭാഗത്തു രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കു കടന്നു പോകുന്നതിനു ബുദ്ധിമുട്ടുണ്ടായി. രാവിലെയും വൈകുന്നേരവും ഓഫീസ് സമയങ്ങളില്‍ നല്ല തിരിക്കാണ് അനുഭവപ്പെടുന്നത്. അതിനിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ പ്രദേശത്ത് പൊടിശല്യവും തുടങ്ങിയിട്ടുണ്ട്. ചൂട് കൂടിയ ദിവസങ്ങളില്‍ മണിക്കുറുകളോളം നീളുന്ന വാഹനക്കുരുക്ക് ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഏറെ ബുദ്ധിമുട്ട് സൃഷിടിക്കുന്നു.ടാറിംഗ് പൊട്ടി പൊളിയുന്നത് പുറമേ പാലവും പാലത്തിലേക്കുള്ള വഴിയും ചേരുന്നിടത്ത് വലിയ രീതിയിലുള്ള കുഴികളും രൂപപ്പെട്ടതിനെ തുടര്‍ന്നാണു പാലം…
Read Moreവ്യാജ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ആലുവയിൽ നടന്നത് ഒറിജിനലിനെ വെല്ലുന്ന വ്യാജ ബിരുദ സർട്ടഫിക്കറ്റുകളുടെ നിർമാണം
ആലുവ: ഉറക്കമിളച്ച് വർഷങ്ങളോളം പഠിച്ച് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയിരുന്ന കാലംപോയി. കൈയിൽ കാശുണ്ടെങ്കിൽ ആലുവയിൽ വന്ന് ഏതു യൂണിവേഴ്സിറ്റിയുടെയും വ്യാജ ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുമായി മടങ്ങാം. ഇതിനായി വർഷങ്ങളായി പ്രവർത്തിച്ചുവന്നിരുന്ന ഇന്റർനാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗ് ടെക്നോളജി ആൻഡ് മാനേജ്മെന്റ് (ഐ.എ.ഇ.ടി) എന്ന വ്യാജ വിദ്യാഭ്യാസ സ്ഥാപനം കുടുങ്ങി. പോലീസ് റെയ്ഡ് നടത്തിയപ്പോഴാണ് തട്ടിപ്പുകൾ പുറത്തുവന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ കുട്ടമശേരി കുടിലിൽ വീട്ടിൽ ബാസിദ് (38) സഹോദരൻ ഗസ്നവി (36) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് കുടുക്കിയത്. അംഗീകാരമുള്ള സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വെബ്സൈറ്റിൽ പരസ്യം നല്‍കിയായിരുന്നു ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. എംജി, പെരിയാർ, അണ്ണാമലൈ തുടങ്ങിയ രാജ്യത്തെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ വ്യാജ ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ ഇവർ നല്‍കിയിരുന്നത്. വ്യാജ സർട്ടിഫിക്കറ്റിന് 25,000 രൂപയും എംബസി അറ്റസ്റ്റേഷന് 10,000 രൂപയുമാണ് ഈടാക്കിയിരുന്നത്. ഇതിനായി ആലുവ ടാസ് റോഡിൽ വ്യാജവിദ്യാഭ്യാസ സ്ഥാപനവും നടത്തിയിരുന്നു. റൂറൽ…
Read More