നൈ​ട്രോ​സി​പാം ഗു​ളി​ക​ക​ളു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ സം​ഭ​വം; പ്രതിയുടെ ഫോണിലേക്ക് വന്ന നമ്പർ പരിശോധിച്ച എ​ക്സൈ​സ് സം​ഘത്തിന് ഞെ​ട്ടൽ

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നാ​യ നൈ​ട്രോ​സി​പാം ഗു​ളി​ക​യു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ ഫോ​ണി​ലേ​ക്ക് വി​ളി​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​ഞ്ഞ​പ്പോ​ൾ ക​ണ്ണു​ത​ള്ളി എ​ക്സൈ​സ് സം​ഘം. പ്ര​തി​യു​ടെ ഫോ​ണി​ലേ​ക്ക് യു​വ​തി-​യു​വാ​ക്ക​ൾ മു​ത​ൽ വീ​ട്ട​മ്മ​മാ​ർ വ​രെ മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ക്കു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ പ​ല​രും സ്ഥി​രം ആ​വ​ശ്യ​ക്കാ​രാ​ണെ​ന്നാ​ണു സൂ​ച​ന. ആ​ലു​വ മെ​ട്രോ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്നും ബ്ര​ഹ്മ​പു​രം പാ​ട​ത്തി​ക​ര​യി​ൽ മാ​ത്ര​ക്കാ​ട്ടി​ൽ ഷി​റാ​സി​നെ​യാ​ണ് (20) ഇ​യാ​ളു​ടെ വാ​ഹ​നം ചെ​യ്സ് ചെ​യ്ത് അ​തി​സാ​ഹ​സി​ക​മാ​യി എ​റ​ണാ​കു​ളം എ​ക്സൈ​സ് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. ബം​ഗ്ളൂ​രു, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നും സ്ട്രി​പ്പി​ന് ഏ​ക​ദേ​ശം 1000 മു​ത​ൽ 1500 രൂ​പ വ​രെ ന​ൽ​കി​യാ​ണ് ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് എ​ത്തി​ച്ച് ഒ​രു ഗു​ളി​ക​യ്ക്ക് 500 രൂ​പ വ​രെ നി​ര​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​താ​യി പ്ര​തി​യി​ൽ​നി​ന്നും വി​വ​രം ല​ഭി​ച്ച​താ​യും എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​വ​ശ്യ​ക്കാ​രാ​യ യു​വ​തി-​യു​വാ​ക്ക​ളെ​യും വീ​ട്ട​മ്മ​മാ​രെ​യും ക​ണ്ടെ​ത്തി ക​ച്ചേ​രി​പ്പ​ടി, മൂ​വാ​റ്റു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സൈ​സി​ന്‍റെ സൗ​ജ​ന്യ​ല​ഹ​രി​വി​മു​ക്ത ചി​കി​ത്സ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള…

Read More

എ​റ​ണാ​കു​ള​വും ചാ​ല​ക്കു​ടി​യും കാ​ത്തി​രി​ക്കു​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്?

കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു ബ​ഹു​ദൂ​രം മു​ന്നോ​ട്ട് പോ​യി​ട്ടും യു​ഡി​എ​ഫി​നു സ്ഥാ​നാ​ർ​ഥി​ക​ളാ​യി​ല്ല. കേ​ര​ള​ത്തി​ലു​ള്ള രാ​ഹു​ൽ​ഗാ​ന്ധി​യ്ക്കു​മു​ന്നി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു ച​ർ​ച്ച ഇ​ന്ന​ലെ ന​ട​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പ​ക്കാ​ത്ത​തു ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് പാ​ർ​ട്ടി​ക്കു​ള്ളി​ലും മു​ന്ന​ണി​യി​ലും ഉ​യ​രു​ന്ന​ത്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ വ്യ​ക്ത​മാ​ക്കു​ന്നു. എ​റ​ണാ​കു​ള​ത്തു പി.​രാ​ജീ​വ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തി​റ​ങ്ങി ക​ഴി​ഞ്ഞു. ബി​ജെ​പി​യ്ക്കും യു​ഡി​എ​ഫി​നും സ്ഥാ​നാ​ർ​ഥി​ക​ളാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​റ്റിം​ഗ് എം​പി കെ.​വി.​തോ​മ​സ് ത​ന്നെ എ​ത്തു​മെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​ണ്. എ​ന്നാ​ൽ ഹൈ​ബി​ഈ​ഡ​ൻ എം​എ​ൽ​എ​യു​ടെ പേ​ര് സ​ജീ​വ​മാ​ണ്. ഇ​വ​രി​ൽ ആ​രെ​ങ്കി​ലും എ​ത്തി​ച്ചേ​രാ​ണ് സാ​ധ്യ​ത. ഈ ​ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് അ​ണി​ക​ളും. എ​ന്നാ​ൽ, ചാ​ല​ക്കു​ടി സീ​റ്റി​ന്‍റെ പേ​രി​ൽ ശ​ക്ത​മാ​യ മ​ത്സ​ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ൽ ന​ട​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബെ​ഹ​ന്നാ​ൻ, കെ.​പി. ധ​ന​പാ​ല​ൻ എ​ന്നി​വ​രു​ടെ പേ​രി​നൊ​പ്പം ചാ​ല​ക്കു​ടി​യി​ലേ​ക്കു ക​ഴി​ഞ്ഞ പ്രാ​വ​ശ്യം മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ട പി.​സി.​ചാ​ക്കോ​യും…

Read More

ബി​ജെ​പി​യി​ൽ ക​ല​ഹം; കെ. ​സു​രേ​ന്ദ്ര​ന് സീ​റ്റി​ല്ല? സീ​റ്റ് ഉ​റ​പ്പു​ള്ള​ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു മാത്രം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ വ​ന്നു നി​ൽ​ക്കു​ന്പോ​ഴും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യാ​തെ ബി​ജെ​പി​യി​ൽ ത​മ്മി​ല​ടി. പാ​ർ​ട്ടി​ക്കു സ്വാ​ധീ​ന​മു​ള്ള സീ​റ്റു​ക​ൾ​ക്കു വേ​ണ്ടി സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ പി​ടി​വ​ലി​യും ക​ല​ഹ​വും പാ​ർ​ട്ടി​യെ പി​ടി​ച്ചു കു​ലു​ക്കി​യി​രി​ക്കു​ന്നു. പാ​ർ​ട്ടി​യി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നു മാ​ത്ര​മാ​ണ് സീ​റ്റ് ഉ​റ​പ്പു​ള്ള​ത്. സം​സ്ഥാ​ന ജ​ന​റ​ൽ​സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നു സീ​റ്റി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ദ്ദേ​ഹം മ​ഞ്ചേ​ശ്വ​രം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്ക​ട്ടെ എ​ന്നാ​ണ് ബി​ജെ​പി​യി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​പ്രാ​യം. ക​ല​ഹം മൂ​ത്ത​തോ​ടെ ആ​ർ​എ​സ്എ​സും അ​ഖി​ലേ​ന്ത്യാ നേ​തൃ​ത്വ​വും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​രി​ക്കു​ക​യാ​ണ്. കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ​യും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള​യേ​യും ഡ​ൽ​ഹി​ക്കു​വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ 16നു ​ഡ​ൽ​ഹി​യി​ലെ​ത്തി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​മാ​യി സം​സാ​രി​ക്കും. ഇ​തു​കൂ​ടാ​തെ ഇ​വ​ർ ഒ​രു ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് പോ​കു​ന്ന​ത്. ഒ​രു മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മൂ​ന്നു പേ​ർ വ​ച്ചു​ള്ള ലി​സ്റ്റി​ൽ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തി അ​ഖി​ലേ​ന്ത്യാ അ​ധ്യ​ക്ഷ​ൻ പ്ര​ഖ്യാ​പി​ക്കും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നു…

Read More

തിരുവല്ലയിൽ  നഗരമധ്യത്തിൽ  പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ സം​ഭ​വം: പെ​ണ്‍​കു​ട്ടി​യു​ടെ  നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

കൊ​ച്ചി: തി​രു​വ​ല്ല ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വ് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി​ത​ന്നെ തു​ട​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് ഇ​പ്പോ​ൾ ഒ​ന്നും പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും  ര​ണ്ടു ദി​വ​സം​കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​ക്ക് ആ​ഴ​ത്തി​ൽ പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ റേ​ഡി​യോ​ള​ജി പ​ഠി​ക്കു​ന്ന അ​യി​രൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ള്ള​ലേ​റ്റ​ത്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പെ​ണ്‍​കു​ട്ടി​യെ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

പ​റ​വൂ​രി​ലെ സ​ദാ​ചാ​രഗു​ണ്ട ആക്ര​മ​ണം; മൂ​ന്നു പേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന

പ​റ​വൂ​ർ: ചെ​റി​യ​പ​ല്ലം​തു​രു​ത്ത് മു​ത്ത​പ്പ​ൻ​ത​റ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ പ​റ​യ​കാ​ട് പാ​ല​ത്തി​നു സ​മീ​പം പ​ത്തോ​ളം വ​രു​ന്ന സ​ദാ​ചാ​ര​ഗു​ണ്ട​ക​ൾ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. പെ​രു​ന്പ​ട​ന്ന മാ​ട്ടു​മ്മ​ൽ കൊ​ച്ചാ​തി​പ​റ​ന്പി​ൽ വി​ഷ്ണു​വി​നെ (27) മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​ക​ളി​ൽ ചി​ല​ർ പി​ടി​യി​ലാ​യ​താ​യ വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച സ്ഥി​ക​രീ​ക​ര​ണം ന​ൽ​കാ​ൻ അ​ധി​കൃ​ത​ർ ത​യാറാ​യി​ട്ടി​ല്ല. പി​ടി​യി​ലാ​യ​വ​രു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. മ​ർ​ദ​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു പ​റ​വൂ​രി​ലെ കെ​എം​കെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി 10നാ​യി​രു​ന്നു സം​ഭ​വം. മ​ർ​ദ​ന​മേ​റ്റ വി​ഷ്ണു​വി​ന്‍റെ ക​ണ്ണി​നു മു​ക​ളി​ലും ചു​ണ്ടി​ലും അ​ഞ്ച് വീ​തം തു​ന്ന​ൽ വേ​ണ്ടി​വ​ന്നു. മൂ​ക്കി​ന്‍റെ എ​ല്ല് ഒ​ടി​ഞ്ഞി​ട്ടു​ണ്ട്. മു​ഖ​മാ​കെ വീ​ർ​ത്ത​ നി​ല​യി​ലാ​ണ്. ചെ​റി​യ​പ​ല്ലം​തു​രു​ത്തി​ലു​ള്ള യു​വ​തി​യു​മാ​യി വി​ഷ്ണു​വി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ചാ​ണു വി​ഷ്ണു​വും ബ​ന്ധ​വും കൂ​ടി ഉ​ത്സ​വം കാ​ണാ​ൻ എ​ത്തി​യ​ത്.പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നു​മാ​യി വ​ർ​ത്ത​മാ​നം പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ​ത്തം​ഗ​സം​ഘം യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ…

Read More

ഫ്ള​ക്സ് പോ​കു​ന്നു, പകരം ബോ​ഹ​ർ വരുന്നു… പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​ക്കാ​​​ര​​​നായ ബോഹറിനെക്കുറിച്ചറിയാം

കൊ​​​ച്ചി: പ​​​രി​​​സ്ഥി​​​തി പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ​​ത​​​ന്നെ കോ​​ട​​തി വി​​ധി​​യി​​ലൂ​​ടെ ഔ​​ട്ടാ​​യ ഫ്ളക്സി​​​നു പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​യി “ബോ​​​ഹ​​​ർ’ എ​​ത്തു​​​ന്നു. ചി​​​ത്ര​​​ങ്ങ​​​ളും അ​​​ക്ഷ​​​ര​​​ങ്ങ​​​ളും മി​​​ക​​​വോ​​​ടെ​ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​തി​​നൊ​​പ്പം പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​​​ക്കാ​​​ര​​​ൻ എ​​​ന്ന​​​താ​​​ണു ബോ​​​ഹ​​​റി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. ഉ​​​പ​​​യോ​​​ഗ​​​ശേ​​​ഷം വ​​​ലി​​​ച്ചെ​​​റി​​​ഞ്ഞാ​​​ലും മ​​​ണ്ണി​​​ൽ ലയിച്ച് അ​​​ലി​​​ഞ്ഞു​​ചേ​​രാ​​ൻ ജൈ​​വ​​നാ​​യ ബോ​​​ഹ​​റി​​നാ​​കും. ക​​ത്തി​​ച്ചാ​​ൽ നി​​മി​​ഷം​​കൊ​​ണ്ടു ചാ​​​ര​​മാ​​കും. ബോ​​​ഹ​​​റി​​​നെ സ്വാ​​​ഗ​​​തം ചെ​​​യ്തു പ്രി​​​ന്‍റിം​​​ഗ് മേ​​​ഖ​​​ല​​​യും മു​​​ന്നോ​​​ട്ടു വ​​​ന്ന​​​തോ​​​ടെ വ​​​രും​​ദി​​​ന​​​ങ്ങ​​​ളി​​​ൽ പാ​​​ത​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ ബോ​​​ഹ​​​ർ ബോ​​ർ​​ഡു​​ക​​ളും ബാ​​​ന​​​റു​​​ക​​​ളും നി​​​റ​​​യും. ര​​​ണ്ടു പേ​​​പ്പ​​​റു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്താ​​​ണ് ഈ ​​​ജൈ​​​വ ബാ​​​ന​​​ർ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്. കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ന്ന പേ​​​പ്പ​​​റു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ നൂ​​​ലു​​​ക​​​ൾ പ്ര​​​ത്യേ​​​ക അ​​​നു​​​പാ​​​ത​​​ത്തി​​​ൽ നി​​​ര​​​നി​​​ര​​​യാ​​​യി നി​​​ര​​​ത്തും. തു​​​ട​​​ർ​​​ന്ന് ചോ​​​ളം, ക​​​പ്പ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നു വേ​​​ർ​​​തി​​​രി​​​ച്ചെ​​​ടു​​​ത്ത പോ​​​ളി​​​ലാ​​​ക്ടി​​​ക് ആ​​​സി​​​ഡ് യ​​​ന്ത്ര​​​സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​ത്യേ​​​ക അ​​​ള​​​വി​​​ൽ പേ​​​പ്പ​​​റി​​​നു പു​​​റ​​​ത്തു പു​​​ര​​​ട്ടും. ഫ്ള​​​ക്സ് പോ​​​ലെ​​ത​​​ന്നെ വെ​​​യി​​​ലും മ​​​ഴ​​​യും കൊ​​ണ്ടാ​​ലും ന​​​ശി​​​ക്കി​​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, ഏ​​​തു കാ​​​ലാ​​വ​​​സ്ഥ​​​യി​​​ലും മി​​​ന്നി​​​ത്തി​​​ള​​​ങ്ങാ​​​നും ബോ​​​ഹ​​​റി​​​നു ക​​​ഴി​​​യും. ഈ ​​​ഉ​​​ത്പ​​ന്ന​​​ത്തി​​​നു ശു​​​ചി​​​ത്വ​​​മി​​​ഷ​​​ന്‍റെ​​​യും മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ…

Read More

ഫ്ളെക്സ് നി​രോ​ധ​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ; ചു​വ​ർ-​ബാ​ന​റെ​ഴു​ത്തു​കാർ​ക്കു ന​ല്ല​കാ​ലം

കോ​ത​മം​ഗ​ലം: ഫ്ളെ​ക്സി​ന്‍റെ നി​രോ​ധ​ന​വും തെ​ര​ഞ്ഞെ​ടു​പ്പും എ​ത്തി​യ​തോ​ടെ വീ​ണ്ടും സ​ജീ​വ​മാ​കാ​നൊ​രു​ങ്ങു​ക​യാ​ണ് ചു​വ​രെ​ഴു​ത്തു​കാ​ർ. ചു​വ​രെ​ഴു​ത്തു ജോ​ലി ഉ​പേ​ക്ഷി​ച്ച് പെ​യി​ന്‍റിം​ഗ് മേ​ഖ​ല​യി​ലേ​ക്കും മ​റ്റും തി​രി​ഞ്ഞ​വ​ർ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം ന​ല്ല​കാ​ല​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്. പൊ​ടി​യും ചെ​ളി​യും പി​ടി​ച്ചു കാ​ടു​ക​യ​റി കി​ട​ന്ന മ​തി​ലു​ക​ളെ​ല്ലാം ഇ​തോ​ടെ മി​ന്നി​ത്തി​ള​ങ്ങും. ഫ്ള​ക്സ് നി​രോ​ധ​ന​ത്തെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ചു​വ​ർ-​ബാ​ന​റെ​ഴു​ത്ത് ക​ലാ​കാ​ര​ന്മാ​ർ കാ​ണു​ന്ന​ത്. ഇ​ത്ത​വ​ണ പ്ര​താ​പ​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ഴ​യ ചു​മ​രെ​ഴു​ത്തു​കാ​ർ. ക​ല​യ്ക്കൊ​പ്പം ത​ങ്ങ​ളു​ടെ കൈ​ത്തൊ​ഴി​ൽ കൂ​ടി​യാ​യ ചു​വ​രെ​ഴു​ത്തി​ൽ വീ​ണ്ടും പ​ച്ച​പി​ടി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തെ ഇ​വ​ർ കാ​ണു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു ചു​വ​രെ​ഴു​ത്തി​നൊ​പ്പം തു​ണി ബാ​ന​റും ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തു ത​ങ്ങ​ൾ​ക്കു നേ​ട്ട​മാ​കു​മെ​ന്നാ​ണ് ചി​ത്ര​കാ​ര​ൻ​മാ​ർ പ​റ​യു​ന്ന​ത്. മു​ന്പു വേ​ണ്ടെ​ന്നു​വ​ച്ച പ​ഴ​യ ചു​വ​രെ​ഴു​ത്തു രീ​തി​യി​ലേ​ക്കു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും തി​രി​ഞ്ഞു​ക​ഴി​ഞ്ഞു. സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​ന്തി​മ ലി​സ്റ്റ് വ​രു​ന്ന​തി​നു മു​ന്പെ മ​തി​ലു​ക​ളി​ലും മ​റ്റും പ​ല സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും പേ​രും ചി​ഹ്ന​വും സ്ഥാ​നം പി​ടി​ച്ചു ക​ഴി​ഞ്ഞു. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​കാ​ത്ത മു​ന്ന​ണി​ക​ൾ ചു​വ​രു​ക​ൾ സ്വ​ന്തം…

Read More

പെൺകുട്ടിയെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ സം​ഭ​വം; പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യനി​ല​യി​ൽ  പു​രോ​ഗ​തി​യി​ല്ല: വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ന്നു

കൊ​ച്ചി: തി​രു​വ​ല്ല ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ട്ടാ​പ്പ​ക​ൽ യു​വാ​വ് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെ​ന്‍റി​ലേ​റ്റ​റി​ൽ ക​ഴി​ഞ്ഞു​വ​രു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യി​ല്ലെ​ന്നും ഇ​പ്പോ​ഴും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക്ക് 52 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ​താ​യാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ റേ​ഡി​യോ​ള​ജി പ​ഠി​ക്കു​ന്ന അ​യി​രൂ​ർ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി പെ​ണ്‍​കു​ട്ടി​യെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

കാ​ക്ക​നാ​ട് കൊ​ല​പാ​ത​കം; ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത് ഒ​രാ​ൾ​ കൂ​ടി; ഇന്നലെ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊ​ച്ചി: കാ​ക്ക​നാ​ട് വാ​ഴ​ക്കാ​ല​യി​ൽ വെ​ണ്ണ​ല തെ​ക്കേ​പ്പാ​ട​ത്ത് ജി​ബി​ൻ വ​ർ​ഗീ​സി​നെ സം​ഘം ചേ​ർ​ന്നു മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​നി പി​ടി​യി​ലാ​കാ​നു​ള്ള​ത് ഒ​രാ​ൾ​കൂ​ടി. സം​ഭ​വം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഭൂ​രി​ഭാ​ഗം പ്ര​തി​ക​ളെ​യും പി​ടി​കൂ​ടാ​നാ​യി​രു​ന്നു. അ​തി​നി​ടെ, ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ആ​റ് പ്ര​തി​ക​ളെ​യും ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ലു​വ ശ്രീ​ഭൂ​ത​പു​രം ഉ​ണ​പ്പാ​ട​ത്ത് അ​നീ​സ് (34), കാ​ക്ക​നാ​ട് ഓ​ലി​മു​ക​ൾ ബി​സ്മി​ന​ഗ​റി​ൽ പ​ട​ന്നാ​ട്ട് അ​സീ​സ് (47), ചി​റ്റേ​ത്തു​ക​ര ക​ണ്ണ​ങ്കേ​രി നി​സാ​ർ (19), വാ​ഴ​ക്കാ​ല ഓ​ലി​ക്കു​ഴി കു​ണ്ടു​വേ​ലി​ൽ കെ.​പി. സ​ലാം (42), വാ​ഴ​ക്കാ​ല കു​ണ്ടു​വേ​ലി​ൽ ഹ​സൈ​നാ​ർ (47), കാ​ക്ക​നാ​ട് ഓ​ലി​മു​ക​ൾ ഉ​ള്ളം​പി​ള്ളി വി.​കെ. ഷി​ഹാ​ബ് ( 33) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​ത്. നേ​ര​ത്തെ പി​ടി​ലാ​യ ഏ​ഴു പ്ര​തി​ക​ൾ കാ​ക്ക​നാ​ട് ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ഇ​തോ​ടെ ഇ​തു​വ​രെ കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 13 ആ​യി. അ​റ​സ്റ്റി​ലാ​യ ഒ​രാ​ൾ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ മു​ൻ കൗ​ണ്‍​സി​ല​ർ സി​പി​എ​മ്മി​ലെ കെ.​കെ. സി​റാ​ജ്…

Read More

ക​ന​ത്ത ചൂ​ടി​ൽ ഇറച്ചിക്കോ​ഴി​ക​ൾ ചാ​കു​ന്നു; കോ​ഴിക്ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ൽ; ജ​പ്തി നോ​ട്ടീ​സുമായി ബാങ്കുകൾ

കോ​ത​മം​ഗ​ലം: ചൂ​ട് ക​ന​ത്ത​തു​മൂ​ലം കോ​ഴി​ക​ൾ വ​ലി​യ തോ​തി​ൽ ചാ​കു​ന്ന​ത് ഇ​റ​ച്ചി​ക്കോ​ഴി വ്യ​വ​സാ​യ​ത്തി​നു തി​ര​ച്ച​ടി​യാ​കു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ലെ ചൂ​ട് വ​ർ​ധി​ച്ച് കോ​ഴി​ക​ളു​ടെ വ​ള​ർ​ച്ച​യെ ബാ​ധി​ച്ച​തും വി​പ​ണി​യി​ലെ വി​ല​യി​ടി​വും ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി. 75 രൂ​പ​യി​ല​ധി​കം ഉ​ത്‌​പാ​ദ​ന ചെ​ല​വ് വ​രു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്ന​ത് 60-64 രൂ​പ​യാ​ണ്. ഇ​പ്പോ​ഴ​ത്തെ ചി​ല്ല​റ വി​ല 80-84 രൂ​പ​യാ​ണ്. ചൂ​ട് ക​ന​ത്ത​തോ​ടെ രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ചു നൂ​റു​ക​ണ​ക്കി​ന് കോ​ഴി​ക​ളാ​ണ് ച​ത്തൊ​ടു​ങ്ങു​ന്ന​ത്. വ​ള​ർ​ച്ച​യെ​ത്തി​യ കോ​ഴി​ക​ൾ ചാ​കു​ന്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ഭീ​മ​മാ​യ ന​ഷ്ടം സ​ഹി​ക്കേ​ണ്ടി​വ​രു​ന്നു. സ്വ​ന്ത​മാ​യും ഇ​ന്‍റ​ഗ്രേ​റ്റ​ർ​മാ​ർ വ​ഴി​യും കൃ​ഷി ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ ക​ർ​ഷ​ക​ർ നി​ത്യ​വൃ​ത്തി​ക്ക് പോ​ലും വ​ക​യി​ല്ല​ത്ത അ​വ​സ്ഥ​യി​ലാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ഉ​ത്‌​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​ർ അ​വ​സാ​ന പി​ടി​വ​ള്ളി​യെ​ന്ന നി​ല​യി​ലാ​ണ് കോ​ഴി​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ച​ത്. ഇ​ന്‍റ​ഗ്രേ​റ്റ​ർ​മാ​ർ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹി​ക്കു​ന്ന പ്ര​തി​ഫ​ലം ന​ൽ​കാ​ത്ത​തും ക​ർ​ഷ​ക​രു​ടെ സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യെ ത​ക​ർ​ക്കു​ന്നു. കു​ഞ്ഞ്, തീ​റ്റ, മ​രു​ന്നു​ക​ൾ എ​ന്നി​വ ഇ​ന്‍റ​ഗ്രേ​റ്റ​ർ​മാ​ർ ക​ർ​ഷ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​മെ​ങ്കി​ലും ഫാ​മി​ലേ​ക്ക് ആ​വ​ശ്യ​മാ​യ…

Read More