ആലുവ: ലോക് സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ ഇടത് മുന്നണിക്കായി രണ്ടാം വട്ടം മത്സരിക്കുന്ന ഇന്നസെന്റ് എംപി ആലുവ നിയോജക മണ്ഡലത്തിൽ പ്രചരണ പരിപാടികൾ ആരംഭിച്ചു. വോട്ടർമാരെ നേരിൽ കാണാനായി ഉത്സവാഘോഷങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സമയം ചെലവഴിച്ചത്. എടയപ്പുറം കോലാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി താലപ്പൊലി മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്നലെ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെന്റും നേരിട്ടെത്തി. വൈകിട്ട് പകൽപ്പൂരം ക്ഷേത്രത്തിലെത്തിയപ്പോൾ ഇന്നസെന്റ് എംപി നേരിട്ടെത്തി ഉത്സവത്തിൽ പങ്കാളികളായി. ജിസിഡിഎ ചെയർമാൻ വി. സലീമടക്കം നേതാക്കന്മാരും ഒപ്പമുണ്ടായിരുന്നു. ഇതോടെ മറ്റു കക്ഷികളും ഉത്സവ പറമ്പിലെത്തി. ഉച്ചയ്ക്ക് പ്രസാദ ഊട്ടിൽ പങ്കെടുക്കാൻ അൻവർ സാദത്ത് എംഎൽഎയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളാണ് ആദ്യമെത്തിയത്. ബിജെപി ജില്ലാ സെക്രട്ടറി എം.എൻ. ഗോപിയുടെ നേതൃത്വത്തിൽ എൻഡിഎ സംഘവും രാത്രി ക്ഷേത്രത്തിലെത്തി.
Read MoreCategory: Kochi
കാക്കനാട് കൊലപാതകം; ആറുപേർ കൂടി പിടിയിൽ; കേസിൽ ഇതുവരെ പിടിയിലായവർ പതിമൂന്ന് പേർ
കൊച്ചി: കാക്കനാട് വാഴക്കാലയിൽ വെണ്ണല തെക്കേപ്പാടത്ത് ജിബിൻ വർഗീസിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ആറ്പേർകൂടി പോലീസ് പിടിയിൽ. വിശദമായി ചോദ്യം ചെയ്തുവരുന്ന പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇതോടെ കേസിൽ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. സംഭവത്തിൽ ഏഴ് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിൽ കഴിഞ്ഞുവരികയാണ്. ഇപ്പോൾ പിടിയിലായ ആറുപേരും കീഴടങ്ങിയതായാണു വിവരം. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കേസിൽ 14 പ്രതികൾക്ക് പങ്കുള്ളതായാണ് പോലീസ് വ്യക്തമാക്കിയിരുന്നത്. അപകട മരണമെന്നു പ്രഥമ ദൃഷ്ട്യാ തോന്നിയ കേസ് ഇരുപത് സംഘങ്ങളായി തിരിഞ്ഞു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണു കൊലപാതകമെന്നു കണ്ടെത്തിയും ഏഴു പ്രതികൾ അറസ്റ്റിലായതും. തൃക്കാക്കര അസിസ്റ്റന്റ് കമീഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ സിറ്റി ഷാഡോ പോലീസ്, സൈബർ വിഭാഗം, ഡോഗ് സ്ക്വാഡ്, ശാസ്ത്രീയ അന്വേഷണ വിഭാഗം തുടങ്ങിയവ സംയുക്തമായിട്ടായിരുന്നു…
Read Moreആദരാഞ്ജലികള്‍ അര്‍പ്പിച്ച് വാട്ട്സ്ആപ്പ് വഴി വ്യാജ വാര്‍ത്ത; ധ്യാന യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ഫോണ്നോക്കിയ കുര്യാക്കോസ് ഞെട്ടി
പെരുന്പാവൂർ: ജീവിച്ചിരിക്കുന്നയാൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് വാട്ട്സ് ആപ്പ് വഴി വ്യാജ വാർത്ത പ്രചരിപ്പിച്ച സംഭവത്തിൽ കുറുപ്പംപടി പോലീസ് അന്വേഷണമാരംഭിച്ചു. കുറുപ്പംപടി പാറ സ്വദേശി പാലയ്ക്കാപ്പിള്ളിൽ കുര്യാക്കോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഞായറാഴ്ച എറണാകുളം വൈഎംസിഎ ഹാളിൽ ഭാര്യയോടൊത്ത് ധ്യാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് വാട്ട്സ് ആപ്പ് വഴി കുര്യാക്കോസിന്റെ മരണവാർത്ത പ്രചരിച്ചത്. സംഭവം കണ്ട് പലരും കുര്യാക്കോസിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ധ്യാന യോഗത്തിലായിരുന്നതിനാൽ ഫോണ്‍ സൈലന്റ് മോഡിലായിരുന്നു. പിന്നീട് ഫോണിൽ നിരവധി മിസ്ഡ് കോളുകൾ കിടക്കുന്നത് കണ്ട് കുര്യാക്കോസ് സുഹൃത്തിനെ വിളിച്ചപ്പോഴാണ് സംഭവമറിയുന്നത്. കോതമംഗലം-പെരുന്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡോർ ചെക്കറാണ് കുര്യാക്കോസ്.
Read Moreസമ്മാനത്തുക നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയിൽനിന്ന് പണം തട്ടിയ സംഭവം; പിടിയിലായ ആഫ്രിക്കൻ വംശജനെ ഇന്ന് കോടതിയിൽ ഹാജരാക്കും
കോതമംഗലം: സമ്മാനത്തുക അടിച്ചതായി വിശ്വസിപ്പിച്ച് വീട്ടമ്മയിൽനിന്ന് പണംതട്ടിയ സംഭവത്തിൽ പിടിയിലായ ആഫ്രിക്കൻ വംശജനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോതമംഗലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതിയെ ഹാജരാക്കുക. ആഫ്രിക്കയിലെ താൻസാനിയ സ്വദേശി അന്റോണി മ്ലാഷ്നി(26) ആണ് മുംബൈ വിമാനത്താവളത്തിൽവച്ച് പോലീസിന്റെ പിടിയിലായത്. സാംസംഗ് കന്പനിയുടെ അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി തെറ്റിദ്ധരിപ്പിച്ചാണ് കോതമംഗലം ചെറുവട്ടൂർ വരിക്കാനിക്കൽ ഗ്രേസിയിൽനിന്ന് പ്രതി 25000 രൂപ തട്ടിയെടുത്തത്. 2016 ഒക്ടോബർ 20നാണ് കേസിന് ആസ്പദമായ സംഭവം. ഗ്രേസിയുടെ മൊബൈൽ ഫോണിലേക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം കിട്ടിയതായി സന്ദേശവും തുടർന്ന് അന്റോണിയുടെ ഫോണ്‍ വിളിയും വന്നു. സമ്മാനത്തുകയുടെ നികുതി തുകയായ 25000 രൂപ ഇയാളുടെ ഹൈദരാബാദിലുള്ള ബാങ്ക് ഓഫ് ബറോഡ ശാഖയിലെ അക്കൗണ്ട് നന്പറിലേക്ക് നിക്ഷേപിക്കണമെന്ന് അറിയിച്ചു. തുക നിക്ഷേപിച്ചു കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും സമ്മാനം കിട്ടാതെ വന്നപ്പോഴാണ് ഗ്രേസിക്ക് തട്ടിപ്പിന്…
Read Moreകാക്കനാട്ടെ കൊലപാതകം; കൊല്ലണമെന്ന ഉദ്ദേശത്തോടെ വിളിച്ചുവരുത്തി മർദിച്ചു; അറസ്റ്റിലായ ഏഴുപേരെ കോടതിയിൽ ഹാജരാക്കും
കാക്കനാട്: പാലച്ചുവട് വെണ്ണല റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. വാഴക്കാട പടന്നാട് വീട്ടിൽ മനാഫ്, വാഴക്കാല കുഴിപ്പറന്പിൽ വീട്ടിൽ അലി (49), സലാം (48), മുഹമ്മദ് ഫൈസൽ (23), യൂസഫ് (42), വാഴക്കാല കുരിക്കോട് പറന്പ് സിറാജുദ്ദീൻ (49), വാഴക്കാല പുറ്റിങ്കൽ പറന്പ് വീട്ടിൽ അജാസ് (31) എന്നിവരെയാണ് ഇന്നലെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവർട്ട് കീലർ വൈകുന്നേരം അറസ്റ്റു ചെയ്തത്. വെണ്ണല ചക്കരപ്പറന്പ് സ്വദേശി ജിബിനെയാണ് ശനിയാഴ്ച പുലർച്ചെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജിബിനെ കഴിഞ്ഞ എട്ടിന് രാത്രി 12 ഓടെ വാഴക്കാലയിലെ അസീസിന്റെ വീടിന് സമീപം കണ്ടതിനെ തുടർന്ന് ഇയാളുടെ മകൻ മനാഫ്, മരുമകൻ അനീസ്, അയൽവാസിൾ, ബന്ധുക്കളടങ്ങുന്ന 14 പേർ ചേർന്ന് വീടിന്റെ സ്റ്റെയർ കേസ് ഗ്രില്ലിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.…
Read Moreകെഎസ്ഇബിയുടെ കുടിശികയില്‍ കുതിപ്പ്; കിട്ടാനുള്ളതു 2645.90 കോടി രൂപ
സിജോ പൈനാടത്ത് കൊച്ചി: കനത്ത ചൂടില്‍ സംസ്ഥാനം വൈദ്യുതി ക്ഷാമത്തിലേക്കും നിരക്കു വര്‍ധനവിലേക്കും നീങ്ങിയേക്കുമെന്ന ആശങ്ക നിലനില്‍ക്കേ, കെഎസ്ഇബിക്ക് ഉപഭോക്താക്കളില്‍ നിന്നു കുടിശിക ഇനത്തില്‍ ലഭിക്കാനുള്ള കോടികളുടെ കണക്കുകള്‍ പുറത്ത്. 2018 ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ചു, 2645.90 കോടി രൂപയാണു വൈദ്യുതി നിരക്കിലെ കുടിശികയായി പിരിഞ്ഞു കിട്ടാനുള്ളത്. മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനത്തിലധികം തുകയുടെ വര്‍ധനവാണു കുടിശികയില്‍ ഉണ്ടായിട്ടുള്ളത്. എക്സ്ട്രാ ഹൈടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍ വിഭാഗങ്ങളിലെ ഉപഭോക്താക്കളില്‍ നിന്നാണ് കൂടുതല്‍ തുക ലഭിക്കാനുള്ളത്. ഒരു കോടി രൂപയ്ക്കു മുകളില്‍ കുടിശിക വരുത്തിയിട്ടുള്ള 240 സ്ഥാപനങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. ഇതില്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുമെന്നു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. ബിനാനി സിങ്ക് ലിമിറ്റഡാണു വൈദ്യുതി വകുപ്പില്‍ കുടിശിക വരുത്തിയിട്ടുള്ളവരില്‍ മുമ്പിലുള്ളത്. 63.17 കോടി രൂപയാണു ബിനാനി സിങ്കിന് 2018 ഡിസംബര്‍ 31 വരെയുള്ള കുടിശിക.…
Read Moreജന്മനാ കൈകളില്ലാതെയും കാലിനു ബലക്ഷയത്തോടെയും ജനിച്ച കുട്ടി!പഠിക്കാനായുള്ള ആസിമിന്റെ സഹനസമരയാത്ര കൊച്ചിയിൽ
കൊച്ചി: വിദ്യാഭ്യാസ അവകാശത്തിനായി എട്ടാം ക്ലാസുകാരൻ ആസിം വെളിമണ്ണ നടത്തുന്ന സഹനസമരയാത്ര എറണാകുളത്തു പര്യടനം നടത്തി. ജന്മനാ കൈകളില്ലാതെയും കാലിനു ബലക്ഷയത്തോടെയും ജനിച്ച ആസിം ഏഴാം ക്ലാസുവരെ കോഴിക്കോട് ജില്ലയിലെ വെളിമണ്ണ ഗവണ്മെന്റ് യുപി സ്കൂളിലാണ് പഠിച്ചത്. ഇവിടെ ഹൈസ്കൂൾ പഠനത്തിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് വെളിമണ്ണ മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെ ആസിം സഹനയാത്ര നടത്തുന്നത്. വ്യാഴാഴ്ചയാണ് യാത്ര എറണാകുളത്തെത്തിയത്. ഇന്നലെ എറണാകുളം നഗരത്തിൽ പര്യടനം നടത്തി. ഇന്നു നെട്ടൂരിലേക്കും അവിടെനിന്നു നാളെ എഴുന്നുപുന്നയിലേക്കും പോകും. വെളിമണ്ണ ഗവ. യുപി സ്കൂൾ ഹൈസ്കൂളായി ഉയർത്തണമെന്ന ആവശ്യമുന്നയിച്ച് ആസിം ഹൈക്കോടതിയിൽ ഹർജി നൽകി അനുകൂലമായ വിധി നേടിയിരുന്നു. വിധിക്കെതിരേ സർക്കാർ അപ്പീൽ സമർപ്പിച്ചതോടെ ആസിമിന്റെ തുടർപഠനം വീണ്ടും പ്രതിസന്ധിയിലായി. സർക്കാർ അപ്പീൽ പിൻവലിക്കണം എന്നാവശ്യപ്പെട്ടാണ് ആസിം സഹനയാത്ര നടത്തുന്നത്. ഫെബ്രുവരി 15ന് വെളിമണ്ണയിൽ നിന്നാരംഭിച്ച യാത്ര ഏപ്രിൽ…
Read Moreലോക്സഭാ സീറ്റുകൾ വീതിച്ചപ്പോൾ കിട്ടാതിരുന്ന ഘടകകക്ഷികൾക്ക് സിപിഎമ്മിന്റെ വമ്പൻ ഓഫറുകൾ
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭ സീറ്റുകൾ മുഴുവൻ കവർന്നു സിപിഎമ്മും സിപിഐയും മാത്രം മത്സരിക്കുന്ന അവസ്ഥയിൽ ഇടതു മുന്നണിയിൽ സംജാതമായ അമർഷത്തെ പിടിച്ചു നിർത്താൻ സിപിഎം ഘടകകക്ഷികൾക്കു മുന്നിൽ വച്ചിരിക്കുന്നതു വന്പൻ ഓഫർ. ശക്തമായ പ്രതിഷേധം സംജാതമാകുമെന്നുറപ്പുണ്ടായതിരുന്നതു കൊണ്ട് ലോക് താന്ത്രിക ജനതാദൾ ഉൾപ്പെടെയുള്ള കക്ഷികൾക്കു നൽകിയിരിക്കുന്നതു വന്പൻ ഓഫറാണ്.’ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക ജനതാദൾ, ജനതാദൾ എസ്, ജനതാധിപത്യ കേരള കോണ്‍ഗ്രസ്, എൻസിപി, കേരള കോണ്‍ഗ്രസ് ബി, ഐഎൻഎൽ തുടങ്ങിയ എല്ലാ കക്ഷികൾക്കും ഓഫർ നല്‍കിയതായി അറിയുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ലോക് താന്ത്രിക് ജനതാദളിനു കൂടുതൽ നിയമസഭ സീറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനതാദൾ എസിനു നിലവിലുള്ളതിനെക്കാൾ കൂടുതൽ സീറ്റുകൾ നൽകും. ജനതാധിപത്യ കേരള കോണ്‍ഗ്രസിനു നിലവിൽ മത്സരിച്ച സീറ്റുകളൊപ്പം കൂടുതൽ ചെയർമാൻ സ്ഥാനങ്ങളും നൽകും. എൻസിപിക്കും ഐഎൻഎല്ലിനും സീറ്റുകളും കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളും…
Read Moreഎസ്പി ഓഫീസ് മാർച്ച് നടത്തിയ നേതാക്കൾക്കു പിഴയും നിൽപു ശിക്ഷയും വിധിച്ച് കോടതി
ആലുവ: യുവാവിനെ പോലീസ് മർദിച്ചെന്നാരോപിച്ച് എസ്പി ഓഫീസിലേക്കു മാർച്ച് നടത്തിയ ആലുവ നഗരസഭാധ്യക്ഷ അടക്കമുള്ള യുഡിഎഫ് നേതാക്കൾക്കു പിഴയും കോടതി പിരിയുംവരെ നിൽപു ശിക്ഷയും. എറണാകുളം ജില്ലാ കോടതിയാണ് ഇന്നലെ രാവിലെ കോടതിയിൽ ഹാജരായി കുറ്റസമ്മതം നടത്തിയ 43 പേർക്ക് 700 രൂപ വീതം പിഴയും കോടതി പിരിയുന്ന അഞ്ചുവരെ കോടതി വരാന്തയിൽ നിൽപു ശിക്ഷയും വിധിച്ചത്. 2018 ജൂൺ അഞ്ചിന് വൈകിട്ട് 5.30 നായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസുകാരന്റെ കാറില്‍ ഇടിച്ചെന്നാരോപിച്ച് ബൈക്ക് യാത്രക്കാരനെ പോലീസ് മർദിച്ചെന്നായിരുന്നു ആക്ഷേപം. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന് (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവണ്മെന്റ് സ്കൂളിന്റെ ഗേറ്റിനു മുന്നില്‍ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനെതിരേയെടുത്ത കേസിൽ അൻവർ സാദത്ത് എംഎൽഎ ഉൾപ്പെടെ 80 പ്രതികളാണ് ഉണ്ടായിരുന്നത്. എംഎൽഎയെ കേസിൽനിന്നു കോടതി ഒഴിവാക്കി. ഇന്നലെ ഹാജരായ…
Read Moreസ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന ബാലികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
വൈപ്പിൻ: നാലാംക്ലാസ് വിദ്യാർഥിയായ ബാലികയെ ബലമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻമാലിപ്പുറം ചെള്ളപ്പുറം കോളനിയിൽ താമസിക്കുന്ന ഓച്ചന്തുരുത്ത് സ്റ്റാൻഡിലെ ഡ്രൈവറായ കൊച്ചുതറ യൂസഫ് (53) ആണ് അറസ്റ്റിലായത്. ഇന്നലെ മാലിപ്പുറം വളപ്പിൽനിന്നു ഞാറക്കൽ സിഐ സജിൻ ശശിയുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ വളപ്പിലെ പോക്കറ്റ് റോഡിൽ സ്കൂളിലേക്കുള്ള വാഹനം കാത്തുനിൽക്കവേയാണ് അതുവഴി വന്ന പ്രതി ബാലികയെ കടന്നുപിടിച്ചു ബലമായി ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു. ഇതിനിടെ ബാലിക ഇയാളുടെ കൈയിൽ കടിച്ചതിനെത്തുടർന്നു പിടി അയയുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു. വീട്ടിലെത്തി വീട്ടുകാരോടു വിവരം പറഞ്ഞതിനെത്തുടർന്നു പിതാവ് ഞാറക്കൽ പോലീസിൽ പരാതി നൽകി. ജുവനൈൽ ആക്ട്പ്രകാരം പ്രതിക്കെതിരേ കേസെടുത്തു. അറസ്റ്റിലായ പ്രതി മറ്റൊരു സ്കൂളിലെ കുട്ടികളുമായി ട്രിപ്പ് ഓടുന്ന ഓട്ടോയിലെ ഡ്രൈവറാണ്. ഇതിൽ യാത്രചെയ്തിരുന്ന വിദ്യാർഥികൾക്ക് ഇയാളിൽനിന്ന് എന്തെങ്കിലും…
Read More