വൈപ്പിൻ: നാലാംക്ലാസ് വിദ്യാർഥിയായ ബാലികയെ ബലമായി കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. തെക്കൻമാലിപ്പുറം ചെള്ളപ്പുറം കോളനിയിൽ താമസിക്കുന്ന ഓച്ചന്തുരുത്ത് സ്റ്റാൻഡിലെ ഡ്രൈവറായ കൊച്ചുതറ യൂസഫ് (53) ആണ് അറസ്റ്റിലായത്. ഇന്നലെ മാലിപ്പുറം വളപ്പിൽനിന്നു ഞാറക്കൽ സിഐ സജിൻ ശശിയുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ വളപ്പിലെ പോക്കറ്റ് റോഡിൽ സ്കൂളിലേക്കുള്ള വാഹനം കാത്തുനിൽക്കവേയാണ് അതുവഴി വന്ന പ്രതി ബാലികയെ കടന്നുപിടിച്ചു ബലമായി ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചതെന്നു പോലീസ് പറഞ്ഞു. ഇതിനിടെ ബാലിക ഇയാളുടെ കൈയിൽ കടിച്ചതിനെത്തുടർന്നു പിടി അയയുകയും ഓടിരക്ഷപ്പെടുകയുമായിരുന്നു. വീട്ടിലെത്തി വീട്ടുകാരോടു വിവരം പറഞ്ഞതിനെത്തുടർന്നു പിതാവ് ഞാറക്കൽ പോലീസിൽ പരാതി നൽകി. ജുവനൈൽ ആക്ട്പ്രകാരം പ്രതിക്കെതിരേ കേസെടുത്തു. അറസ്റ്റിലായ പ്രതി മറ്റൊരു സ്കൂളിലെ കുട്ടികളുമായി ട്രിപ്പ് ഓടുന്ന ഓട്ടോയിലെ ഡ്രൈവറാണ്. ഇതിൽ യാത്രചെയ്തിരുന്ന വിദ്യാർഥികൾക്ക് ഇയാളിൽനിന്ന് എന്തെങ്കിലും…
Read MoreCategory: Kochi
വാർത്ത തുണയായി; അംബികയ്ക്കു സഹായവുമായി പുരോഹിതസംഘം; ഗവേഷണത്തിന് പണം കണ്ടെത്താൻ മൺപാത്രകച്ചവടം നടത്തുന്നതിനിടെ ആരോപണം മോഷ്ടിക്കുകയായിരുന്നു
ആലുവ: മൺപാത്ര വില്പനയ്ക്കിടെ ശിവരാത്രി മണപ്പുറത്തു വച്ചു 17,000 രൂപ നഷ്ടപ്പെട്ട ഗവേഷണ വിദ്യാർഥിനി അംബികയ്ക്ക് ആലുവയിലെ ആത്മീയവ്യക്തിത്വങ്ങളുടെ സാന്ത്വനം. ചൂണ്ടി സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ടോമി ആലുങ്കൽ കരോട്ട്, അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, അൽ അൻസാർ പള്ളി ഇമാം എം.പി. ഫൈസൽ അസ്ഹരി എന്നിവർ അംബികയെയും ഭർത്താവ് ഗോപാലകൃഷ്ണനെയും മണപ്പുറത്തു സന്ദർശിച്ചു. ഡോക്ടറേറ്റ് എടുക്കാനുള്ള അംബികയുടെ ഗവേഷണ ശ്രമങ്ങൾക്കു സഹായങ്ങൾ വാഗ്ദാനം ചെയ്ത ഇവർ 15,000 രൂപയും കൈമാറി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മൺപാത്രങ്ങൾ വിറ്റവകയിൽ ലഭിച്ച 17,000 രൂപ മോഷണം പോയത്. ഈ വിവരം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ നിരവധിപേർ സഹായവുമായി അംബികയെ തേടിയെത്തി. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അധ്യാപിക 20,000 രൂപയും വസ്ത്രങ്ങളും കൈമാറി. മാറമ്പിള്ളി നിവാസിയായ അംബിക കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളജിൽ “മലയാള…
Read Moreകാക്കനാട് റോഡരികിൽ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് പോലീസ് നിഗമനം
കൊച്ചി: യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. കാക്കനാട് പാലച്ചുവട് ക്ഷേത്രത്തിനു സമീപം ഇന്നു പുലർച്ചെ നാലോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തമ്മനം ചക്കരപ്പറന്പ് സ്വദേശി ജിബിൻ വർഗീസ്(33) ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ട നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിമനത്തിൽ അധികൃതർ എത്തിയിരിക്കുന്നത്. കൊലപാതകമെന്ന് സംശയിക്കത്തക്ക തരത്തിലുള്ള മുറിവുകൾ മൃതദേഹത്തിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി. യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പ്രദേശത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെനിന്നും ഏതാനും മീറ്റർ മാറിയായിരുന്നു മൃതദേഹം. രാത്രിയിൽ വീട്ടിൽനിന്നും ആരെങ്കിലും വിളിച്ചിറക്കിയതാണോയെന്നത് അടക്കമുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. തൃക്കാക്കര പോലീസിന്റെ നേതൃത്വത്തിൽ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ, തൃക്കാക്കര എസിപി എന്നിവരടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയാണ്…
Read Moreരാജ്യത്തെ ആദ്യത്തെയും ഏഷ്യയിലെ മൂന്നാമത്തേയും, കാലുകൊണ്ട് കാറോടിക്കുന്ന വനിതയാകാൻ ഹൈക്കോടതിയുടെ നീതിതേടി ജിലുമോൾ
സെബി മാളിയേക്കൽ കാലുകൊണ്ട് കാറോടിച്ച് ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇരുകൈകളുമില്ലാത്ത ഇരുപത്തിയേഴുകാരി ജിലു മരിയറ്റ് തോമസ്. ഇതോടെ ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെയും ഏഷ്യയിലെ മൂന്നാമത്തേയും വനിതയാകും ആർജവത്തിന്റെ ആൾരൂപമായ ഈ ഗ്രാഫിക് ഡിസൈനർ. ഇരു കൈകളുമി ല്ലാതെ പിറന്നുവീണെങ്കിലും പ്രാരാബ്ദങ്ങളെയും പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി തന്റേതായ പന്ഥാവ് വെട്ടിത്തെളിച്ച ഈ മുടുക്കി ഭിന്നശേഷിക്കാർക്കും തുല്യനീതി വാഗ്ദാനം ചെയ്യുന്ന രാജ്യത്ത് നീതിക്കായി ഹൈക്കോടതിയിൽ ആഭയം തേടിയിരിക്കുകയാണ്. അല്പം ഫ്ലാഷ് ബാക്ക് ചിത്രരചനയും ഫോട്ടോഗ്രാഫിയും അല്പം നൃത്തവും ഉൾപ്പെടെ സാധാരണ യുവജനതയുടെ മാനറിസങ്ങളൊക്കെ കൈമുതലായ ബിരുദധാരിയായ ഈ മോട്ടിവേഷൻ സ്പീക്കർ കഴിഞ്ഞവർഷം ഒരു സ്കൂൾ വാർഷിക പരിപാടിയുടെ പ്രസംഗത്തിനിടെയാണ് തന്റെ അടുത്ത മോഹം കാലുകൊണ്ട് കാറോടിക്കണമെന്നതാണെന്നു വെളിപ്പെടുത്തിയത്. അധ്യക്ഷനായിരുന്ന കുമളി സെന്റ് തോമസ് സ്കൂൾ പ്രിൻസിപ്പൽ ഫാ. തോമസ് വയലുങ്കൽ ഉടൻതന്നെ ഹൈക്കോടതി അഭിഭാഷകനായ അഡ്വ. ഷൈൻ വർഗീസിനെ പരിചയപ്പെടുത്തി. പിന്നെ എല്ലാം…
Read Moreതൃപ്പൂണിത്തുറയിൽ വൃദ്ധയെ തലയ്ക്കടിച്ചു കവർച്ച നടത്തിയ സംഭവം; യുവതിയേയും യുവാവിനെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
തൃപ്പൂണിത്തുറ: വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ തലയ്ക്കടിച്ചു മാരകമായി പരിക്കേൽപ്പിച്ച് ആറര പവൻ സ്വർണം കവർന്ന സംഭവത്തിൽ പിടിയിലായ യുവാവിനെയും യുവതിയെയും ഇന്നു കോടതിയിൽ ഹാജരാക്കും. ഹിൽപ്പാലസ് എസ്ഐ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് പിടികൂടിയ പ്രതികളെ സ്ഥലത്തെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. കാഞ്ഞിരമറ്റം ചാലക്കപാറ മാന്തറപ്പറന്പിൽ അബിൻസ്(36) തമ്മനം അപ്പോളോ റോഡ് ഷാജി നിവാസിൽ മഞ്ജുഷ (30) എന്നിവരെയാണ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പോലീസ് പിടികൂടിയത്. ഏരൂർ ലേബർ കോർണറിൽ കൊച്ചുപുരയ്ക്കലിൽ മുൻ അധ്യാപികയായ രഘുപതിയെ (79) ആക്രമിച്ചാണു പ്രതികൾ സ്വർണം കവർന്നത്. മാലയും വളകളും ഉൾപ്പെടെയാണ് കവർന്നത്. നേരത്തെ വേറെ വിവാഹം കഴിച്ചിട്ടുള്ള ഇരുവരും ആ ബന്ധം ഉപേക്ഷിച്ച് ഒരുമിച്ചു വടുതലയിൽ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ 20ന് അബിൻസ് രഘുപതിയുടെ വീട്ടിലെത്തി വിവരങ്ങൾ മനസിലാക്കി. 22നു മഞ്ജുഷയുമായി വീണ്ടും എത്തിയായിരുന്നു കവർച്ച. മോപ്പഡിൽ ഇരുവരും…
Read Moreശിവരാത്രി സ്പെഷൽ സർവീസ്; കെഎസ്ആർടിസിയുടെ വരുമാനം 38 ലക്ഷം രൂപ
ആലുവ: 30 ശതമാനം വർധനവ് പ്രത്യേകമായി ബസ് ചാർജിൽ വരുത്തിയതോടെ കെഎസ്ആർടിസിക്ക് 38 ലക്ഷം രൂപയുടെ ശിവരാത്രി വരുമാനം. ശിവരാത്രി ദിനമായ മാർച്ച് നാലിന് നടത്തിയ ബസ് സർവീസാണ് കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം വരുമാനം നേടി ലാഭകരമായത്. ഇതിനായി 194 ബസുകളാണ് ഉപയോഗിച്ചത്. ഓരോബസും 19,000 രൂപ വീതം ശരാശരി വരുമാനം നേടി. എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇവ സേവനം നൽകിയത്. ആകെ 72,766 കിലോമീറ്റർ ഓടിയതുമായി കണക്കുകൂട്ടിയാൽ ഒരു കിലോമീറ്ററിന് 53 രൂപ വീതമാണ് കെഎസ്ആർടി സിക്ക് വരുമാനം. ആലുവ ഡിപ്പോയ്ക്കു പുറത്തുനിന്ന് 64 ബസുകൾ ശിവരാത്രി സ്പെഷലായി ഉപയോഗിച്ചു. ഇവ കൂടുതലായി ഓടിയത് തൃശൂർ ഭാഗത്തേയ്ക്കാണെന്നതും മറ്റൊരു പ്രത്യേകതയാണ്. ശിവരാത്രി മണപ്പുറത്തേക്ക് തൃശൂർ ജില്ലയിൽനിന്നാണ് കൂടുതലാളുകൾ ബസുകളിലെത്തിയത്. ആലുവ ഡിപ്പോയിലെ 62 ബസുകളോടൊപ്പം കെഎസ്ആർടിസിയുടെ മറ്റ് ഡിപ്പോകളിൽനിന്ന് അധികമായി 32 ബസുകൾ എത്തിച്ച് രാത്രി…
Read Moreഉമ്മൻചാണ്ടിയുടെ ട്വീറ്റിന് പിന്നാലെ ബിജെപി; രാജ്യദ്രോഹത്തിന് ജയിലിലടയ്ക്കണമെന്ന് എ.എൻ. രാധാകൃഷ്ണൻ.
കൊച്ചി: രാജ്യദ്രോഹപരമായ സന്ദേശങ്ങൾ ട്വിറ്ററിലൂടെ നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ രാജ്യദ്രോഹത്തിന് ജയിലിൽ അടയ്ക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ. വിംഗ് കമാൻഡർ അഭിനന്ദനെ വിട്ടയച്ച പാക്കിസ്ഥാന്റെ നടപടിയെ അഭിനന്ദിച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ ട്വീറ്റ്. ഉമ്മൻചാണ്ടിയുടേത് തീവ്രവാദികളുടെ സ്വരമാണെന്നും ബിജെപി നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Read Moreനടിയെ ആക്രമിച്ച കേസ്: വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കേസിലെ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് രണ്ടാം പ്രതി മാര്ട്ടിന് സമർപ്പിച്ച ഹർജി പരിഗണിക്കവേയായിരുന്നു കോടതി ഇക്കാര്യം ചോദിച്ചത്. ഹർജി കോടതി തള്ളി. കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു. സിബിഐ കോടതി ജഡ്ജി ഹണി വർഗീസാണ് കേസിൽ വാദം കേൾക്കുക. കേസിലെ വിചാരണ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
Read Moreഇമാം കേസ്; പെണ്കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ തുടരും; പരീക്ഷയ്ക്ക് ഇവിടെ നിന്നും കൊണ്ടു പോകണമെന്ന് കോടതി ഉത്തരവ്
കൊച്ചി: ഇമാം ഷെഫീഖ് അൽ ഖാസിമി ഉൾപ്പെട്ട പീഡനക്കേസിൽ ഇരയായ പെണ്കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ തുടരാൻ ഹൈക്കോടതി ഉത്തരവ്. പെണ്കുട്ടിയെ വിട്ടുകിട്ടാൻ അമ്മ നൽകിയ ഹർജി വിധി പറയാൻ മാറ്റിയതിനെത്തുടർന്നാണു വിധി വരുന്നതുവരെ കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിൽ വിട്ടത്. ഇന്നലെ കുട്ടിയെ കോടതിയിൽ ഹാജരാക്കിയിരുന്നു. പത്താം ക്ളാസ് പരീക്ഷയെഴുതുന്ന പെണ്കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിൽനിന്നു പരീക്ഷയ്ക്കു കൊണ്ടുപോകാനും കോടതി നിർദേശിച്ചു. അമ്മയ്ക്കൊപ്പം പോകണമെന്നു കുട്ടി താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഇമാം ഷെഫീഖ് അൽ ഖാസിമി പെണ്കുട്ടിയെ തന്റെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തെത്തുടർന്നു ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്കു കുട്ടിയെ മാറ്റിയിരുന്നു.
Read Moreപണിപാളി! കാമുകിയെ കാണാൻ പർദയിട്ട് യുവാവ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്; ഒടുവില്…
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്കു പോകാനെത്തിയ യുവതിയെ യാത്രയാക്കാൻ പർദയണിഞ്ഞെത്തിയ യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പിടികൂടി. തൃശൂർ സ്വദേശിയായ യുവാവാണ് പർദയണിഞ്ഞു കാമുകിയെ കാണാൻ ശ്രമിക്കുന്നതിനിടെ സിഐഎസ്എഫിന്റെ പിടിയിലായത്. തൃശൂർ സ്വദേശിനിയായ ഇരു പത്തിമൂന്നുകാരി എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്കു പോകാനെത്തിയിരുന്നു. ഒപ്പം രക്ഷിതാക്കളുമുണ്ടായിരുന്നു. ഇവരറിയാതെ കാമുകിയെ കാണാൻ യുവാവ് ശ്രമിച്ചതാണു പ്രശ്നമായത്. യുവാവ് പാർക്കിംഗ് ഏരിയയിൽനിന്നു പർദയണിയുന്നത് സമീപമുണ്ടായിരുന്ന ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ വിവരം അറിയിച്ചതിനെത്തുട ർന്ന് സിഐഎസ്എഫ് പിടികൂ ടുകയായിരുന്നു.
Read More