ബോബൻ ബി കിഴക്കേത്തറ ആലുവ: ‘ആലുവ മണപ്പുറത്ത് ആരുടെയോ കൈയിൽ ആ തുകയുണ്ട്’. കോളജ് അധ്യാപികയായ അംബിക ഗോപാലകൃഷ്ണൻ പറയുന്നു. ഉറക്കമൊഴിഞ്ഞും പൊരിവെയിലേറ്റും മൺപാത്രങ്ങൾ വിറ്റുണ്ടാക്കിയ 17000 രൂപയാണ് ഉച്ചയുറക്കത്തിനിടെ അംബികയ്ക്കു നഷ്ടമായത്. ക്ഷേത്രാങ്കണത്തിലെ ഇലഞ്ഞിമരച്ചോട്ടിലെ ഉച്ചമയക്കത്തിനിടയിലാണ് ചോരനീരാക്കിയുണ്ടാക്കിയ നോട്ടുകൾ അടങ്ങിയ പൊതി മോഷണം പോയത്. മാറമ്പള്ളി അമ്പലപ്പറമ്പിൽ അംബിക ഭർത്താവ് ഗോപാലകൃഷ്ണനൊപ്പം ശിവരാത്രി ദിനമായ തിങ്കളാഴ്ചയാണ് മൺകലങ്ങൾ വിൽക്കാൻ മണപ്പുറത്തെത്തിയത്. രണ്ടു ദിവസത്തെ ഉറക്കത്തിന് കടം പറയേണ്ടായെന്നു കരുതിയാണ് ഇന്നലെ ഉച്ചയ്ക്ക് അതുവരെ ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്തി പ്ലാസ്റ്റിക് കവറിലാക്കി ചെറിയ പേഴ്സിൽ കൈയിലെടുത്തത്. ഉറങ്ങിയെഴുന്നേറ്റപ്പോൾ പഴ്സിന്റെ സിബ് തുറന്ന നിലയിലായിരുന്നു. മണപ്പുറത്തെ പോലീസ് കൺട്രോൾ റൂമിൽ പരാതി നൽകിയെങ്കിലും തുക കണ്ടെത്താനായില്ല. പോലീസ് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിലും സൂചനകൾ ലഭിച്ചില്ല. മാത്രമല്ല കിടന്നുറങ്ങിയ സ്ഥലം നിരീക്ഷണ കാമറയുടെ പരിധിയിൽ വരുന്നതുമില്ല. അംബിക ഭർത്താവിനൊപ്പം…
Read MoreCategory: Kochi
മൂന്നാമത്തെ ഹൃദയവുമായി ഗിരീഷ് ആറാം വർഷത്തിലേക്ക്
സിജോ പൈനാടത്ത് കൊച്ചി: ഗിരീഷിന്റെ ഹൃദയസ്പന്ദനത്തിന് ഇന്നു പുതുചരിത്രമെഴുതലിന്റെ താളമുണ്ട്. അതിജീവനത്തിന്റെയും വൈദ്യശാസ്ത്രമികവിന്റെയും സംഗീതമുണ്ട് ആ സ്പന്ദനങ്ങളിൽ. ഗിരീഷിന്റെ ശരീരത്തിൽ മൂന്നാമത്തെ ഹൃദയത്തിന്റെ സ്പന്ദനത്തിന് ഇന്ന് അഞ്ചു വയസ്. ഇന്ത്യയിൽ ആദ്യമായി രണ്ടു വട്ടം ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ വ്യക്തിയാണു പാലക്കാട് സ്വദേശി ഗിരീഷ്. 2014 മാർച്ച് അഞ്ചിനാണു രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. 2013 ജൂണ് 28നായിരുന്നു ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കൽ. എറണാകുളം ലിസി ആശുപത്രിയിൽ ഡോ.ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണു ഇരുശസ്ത്രക്രിയകളും നടന്നത്. രണ്ടു തവണ ഹൃദയം മാറ്റിവച്ചശേഷം അഞ്ചു വർഷം സാധാരണ ജീവിതം നയിച്ചുവെന്ന അപൂർവനേട്ടത്തിന്റെ കൂടി സാക്ഷിയാണ് ഐടി പ്രഫഷണലായ ഗിരീഷ്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന രോഗമാണു ഗിരീഷിനെ അലട്ടിയത്. ബംഗളൂരുവിൽ വിപ്രോ കന്പനിയിൽ ജോലി ചെയ്തുവന്ന ഗിരീഷ് ചികിത്സയ്ക്കായി കേരളത്തിലേക്കെത്തി. ഹൃദയം…
Read Moreഅന്താരാഷ്ട്ര മയക്കുമരുന്ന് ലോബി നെടുമ്പാശേരിയിൽ പിടിമുറുക്കുന്നു; ഒന്നര വർഷത്തിനിടെ പിടിയിലായത് ആറ് വിദേശികൾ
നെടുമ്പാശേരി: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട രാജ്യാന്തര ലോബി നെടുമ്പാശേരിയിൽ പിടിമുറുക്കുന്നു. വൻതോതിലുള്ള മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി വിദേശികളാണ് അടുത്തിടെയായി നെടുമ്പാശേരിയിൽ പിടിയിലായത്. ഒന്നര വർഷത്തിനിടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ആറ് വിദേശികളാണ് ഇപ്പോൾ ജയിലിൽ കഴിയുന്നത്. ഇതിനിടെയാണ് മൂന്ന് കോടി രൂപ വിലവരുന്ന ഹാഷിഷ് മാലിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ മാലി സ്വദേശിയായ സൊബാഹ് മുഹമ്മദ് എന്ന യുവാവ് ഇന്നലെ പിടിയിലാകുന്നത്. നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തുനിന്നു രണ്ട് കിലോഗ്രാം കൊക്കയിൻ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ലാറ്റിനമേരിക്കൻ രാജ്യമായ എൽ സാൽവദോർ സ്വദേശി ഡുറൻസോള ജോണി അലക്സാണ്ടർ കഴിഞ്ഞ വർഷം പിടിയിലായിരുന്നു. നെടുമ്പാശേരി വഴി വിദേശത്തേക്കും തിരിച്ചും വൻ തോതിൽ മയക്കുമരുന്ന് ഒഴുകുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മുന്പും ഇത്തരത്തിൽ വിദേശത്ത് നിന്നുള്ള മയക്കുമരുന്ന് കടത്ത് പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ വിദേശത്തുനിന്നും 2.700 കിലോഗ്രാം…
Read Moreപുതുവൈപ്പ് എൽപിജി സംഭരണ കേന്ദ്രം; നിർമാണം തെരഞ്ഞെടുപ്പിനുശേഷം വീണ്ടും പുനഃരാരംഭിക്കും; സമരസമതി നേതാക്കളെ മുൻകരുതലായി അറസ്റ്റ് ചെയ്തേക്കും
വൈപ്പിൻ: പ്രാദേശികവാസികളുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന പുതുവൈപ്പിലെ നിർദ്ദിഷ്ട എൽപിജി സംഭരണകേന്ദ്രത്തിന്റെ നിർമാണം ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും ആരംഭിക്കുമെന്ന് സൂചന. ഇതിനു മുന്നോടിയായി ഇപ്പോഴും പദ്ധതി മേഖലയിൽ സമരം നടത്തിവരുന്ന സംഘടനയുടെ പ്രധാന നേതാക്കളെയും പ്രവർത്തകരെയും മുൻകരുതൽ അറസ്റ്റ് നടത്തിയായിരിക്കും നിർമാണം ആരംഭിക്കുകയെന്നും സൂചനയുണ്ട്. ഇതിന്റെ ഭാഗമായി രഹസ്യ പോലീസ് വിഭാഗം സമരസമിതിയുടെ നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും പേരു വിവരങ്ങളും താമസിക്കുന്ന സ്ഥലവും ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറിയതായാണ് അറിവ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ നിർമാണ നടപടികൾ ആരംഭിക്കും. തടഞ്ഞാൽ പോലീസ് ബലപ്രയോഗമുണ്ടാകും. നിർമാണം പുനരാരംഭിക്കാൻ സർക്കാരിൽ കടുത്ത സമ്മർദ്ദം ഉള്ളതിനാലാണിത്. എന്നാൽ തെരഞ്ഞെടുപ്പിനു മുന്പായി ബലപ്രയോഗത്തിലൂടെ നിർമാണം ആരംഭിച്ചാൽ അത് എൽഡിഎഫിനെ ബാധിക്കുമെന്നതിനാലാണ് നടപടി തെരഞ്ഞെടുപ്പിനു ശേഷമാകാമെന്ന് വെച്ചത്. എൽഡിഎഫിലെ സിപിഐ അടക്കമുള്ള പലകക്ഷികളും പദ്ധതിക്ക് എതിരുമാണ്. ഹരിത ട്രൈബൂണലിൽ നിലനിന്നിരുന്ന കേസ് ഐഒസിക്ക് അനുകൂലമായി വിധിച്ച പാശ്ചാത്തലത്തിലാണ്…
Read Moreസംസ്ഥാനത്ത് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നത് 1328 കെട്ടിടങ്ങൾ; ഏറ്റവും കൂടുതൽ ആലപ്പുഴയിൽ; കൊച്ചിയിൽ 89 കെട്ടിടങ്ങൾ
റോബിൻ ജോർജ് കൊച്ചി: സംസ്ഥാനത്ത് വൻകിട കെട്ടിടങ്ങളിൽ അഗ്നിബാധയുണ്ടാകുന്ന പശ്ചാത്തലത്തിൽ ഫയർഫോഴ്സ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കണ്ടെത്തിയതു ഗുരുതര ക്രമക്കേട്. ഒരോ ഫയർ യൂണീറ്റുകൾക്കു കീഴിയും പ്രത്യേക സംഘംതന്നെ രൂപീകരിച്ച് നടത്തിയ പരിശോധനകളിൽ 1328 കെട്ടിടങ്ങൾ സംസ്ഥാനത്ത് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എ. ഹേമചന്ദ്രൻ സംസ്ഥാന സർക്കാരിന് കൈമാറും. ആലപ്പുഴ ജില്ലയിലാണ് ഫയർ എൻഒസിയില്ലാതെ ഏറ്റവും കൂടുതൽ കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത്. 180 കെട്ടിടങ്ങൾക്കാണ് ആലപ്പുഴ ജില്ലയിൽ ഇത്തരത്തിലുള്ളത്. 160 കെട്ടിടങ്ങളുടെ കണക്കുമായി കൊല്ലം ജില്ല രണ്ടാമതുണ്ട്. തൃശൂർ ജില്ലയിൽ 150 കെട്ടിടങ്ങൾക്കും കണ്ണൂരിൽ 134 കെട്ടിടങ്ങൾക്കും പാലക്കാട് 113 കെട്ടിടങ്ങൾക്കും എൻഒസിയില്ലെന്നാണ് ഫയർഫോഴ്സ് സംഘത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ളത്. കൊച്ചിയിലാകട്ടെ 89 കെട്ടിടങ്ങളാണ് ഫയർ എൻഒസിയില്ലാതെ പ്രവർത്തിക്കുന്നതായി ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. കെട്ടിടങ്ങൾക്കു പുറമേ ഗോഡൗണുകളും ഇതിൽ ഉൾപ്പെടും.…
Read Moreനാലു കിലോ കഞ്ചാവുമായി കൊച്ചിയിൽ യുവാവ് പിടിയിൽ; പ്രതി ഗിരീഷിന്റെ കച്ചവട രീതിയെക്കുറിച്ച് പോലീസ് പറയുന്നത്
കൊച്ചി: കൊച്ചി നഗരത്തിൽ നാലുകിലോ കഞ്ചാവുമായി പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. എരുമേലി കനകപ്പാലം എരപ്പുങ്കൽ ഗിരീഷ് ഗോപിയെ (31) ആണ് ഇന്നലെ രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. നിരവധി കേസുകളിൽ പ്രതിയായ ഗിരീഷിനെ എറണാകുളം എക്സൈസ് ഇൻസ്പെക്ടർ ബി. സുമേഷും സംഘവും ആവശ്യക്കാരനെന്ന നിലയിൽ സമീപിച്ച് കുടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം ഉണ്ടായേക്കുമെന്നാണ് വിവരം. കഞ്ചാവ് കടത്തിനും വില്പനയ്ക്കും പ്രതിയെ സഹായിച്ചവരുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാകും തുടരന്വേഷണം. കന്പം ബസ് സ്റ്റാൻഡ് പരിസരത്തുനിന്നാണ് ഒരു കിലോ കഞ്ചാവ് 15,000 രൂപ നിരക്കിൽ ഇയാൾ വാങ്ങിയിരുന്നത്. അവിടെനിന്നും ഇവിടെ എത്തിച്ചായിരുന്നു വില്പന. ഇടപാടുകാരെ ഉറപ്പിച്ച് വൈറ്റിലയിൽ കാത്തുനിൽക്കുന്പോഴാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്. എറണാകുളം, കോട്ടയം ജില്ലകളിൽ വില്പനയ്ക്കായി എത്തിച്ചതായിരുന്നു കഞ്ചാവെന്നാണു പ്രതി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. മുന്പും ഇത്തരത്തിൽ നിരവധി തവണ ഇയാൾ കഞ്ചാവ് എത്തിച്ച്…
Read Moreഭർത്താവിന്റെ ആത്മഹത്യ; അയൽവാസിക്കെതിരേ വീട്ടമ്മ എസ്പിക്കു പരാതി നൽകി
ചെറായി: ഭർത്താവ് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം അയൽവാസി കള്ളക്കേസ് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതാണെന്നാരോപിച്ച് വീട്ടമ്മ ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. കുഴുപ്പിള്ളി ചെറുവൈപ്പ് കണിയന്തറ ഗീതാമണിയാണ് പരാതി നൽകിയിട്ടുള്ളത്. ഇവരുടെ ഭർത്താവ് സുരേഷ് (54) കഴിഞ്ഞ 27ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മൂന്നുദിവസം മുന്പ് അയൽപക്കത്തെ വീട്ടുകാരുമായി തർക്കമുണ്ടാകുകയും ചോദിക്കാൻ ചെന്ന പരാതിക്കാരിയുടെ മകളുടെ ഭർത്താവിനു മർദനമേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മകളുടെ ഭർത്താവ് ആശുപത്രിയിലായിരുന്നു. മുനന്പം പോലീസ് കേസെടുത്തതോടെ അയൽവാസിയും ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഇതിനുശേഷം കേസിനു ബലം കിട്ടാൻ തന്റെ പ്രായപൂർത്തിയാകാത്തെ മകളോട് അതിക്രമം കാണിച്ചുവെന്ന് പറഞ്ഞ് പോലീസിൽ കേസുകൊടുക്കുമെന്നും കുടുംബത്തെ നാറ്റിക്കുമെന്നും ഭർത്താവിനെ അയൽവാസി ഭീഷണിപ്പെടുത്തിയത്രേ. ഈ മനോവിഷമത്തിലാണ് തന്റെ ഭർത്താവ് ആത്മഹത്യചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.
Read Moreമഹാശിവരാത്രിയിൽ ജനസാഗരമായി ആലുവ മണപ്പുറം; ആയിരങ്ങൾ ബലിയിട്ടു
ആലുവ: മഹാശിവരാത്രിയോടനുബന്ധിച്ച് ആയിരങ്ങൾ ആലുവമണപ്പുറത്ത് ഇന്നലെ രാത്രി ബലിയിട്ടു. ഇന്നുപുലർച്ചെയും തുടരുന്ന ബലിതർപ്പണം ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെ തുടരും.സംസ്ഥാനത്തെമ്പാടു നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ ഇന്നലെ രാവിലെ മുതൽ മണപ്പുറത്തേക്ക് എത്തി തുടങ്ങിയിരുന്നു. രാത്രി മുഴുവൻ ഉറക്കമൊഴിച്ചിരുന്ന് ഭക്തർ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി വിളക്കിന് ശേഷമാണ് രാത്രി 12 മണിയോടെ ഔദ്യോഗികമായി ബലിത്തർപ്പണം ആരംഭിച്ചത്. മണപ്പുറത്തെ കടവുകളോട് ചേർന്ന് മുന്നൂറോളം ബലിപ്പുരകൾ സജ്ജമാക്കിയിരുന്നു. അഞ്ഞൂറിലധികം പുരോഹിതൻമാർ തർപ്പണത്തിന് നേതൃത്വം നൽകി. മറു കരയിലുള്ള അദ്വൈതാശ്രമത്തിലും ബലിതർപ്പണം നടത്താൻ സൗകര്യമൊരുക്കിയിരുന്നു. പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രിയായതിനാൽ ദേവസ്വം ബോർഡിനും ആലുവ നഗര സഭയ്ക്കും ഒരുക്കങ്ങൾ കനത്ത വെല്ലുവിളിയായിരുന്നു. ഒരു കോടി രൂപയോളം രൂപ മുടക്കിയാണ് ശിവരാത്രി മണപ്പുറം പൂർവ്വസ്ഥിതിയിലാക്കിയതെന്ന് നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം ഇന്നലെ മണപ്പുറത്ത് നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ പറഞ്ഞു. മണപ്പുറത്ത് റൂറൽ എസ്.പി.…
Read Moreബ്യൂട്ടി പാർലർ വെടിവയ്പ്പ്; ഡോക്ടർ വ്യാജനെന്ന് സംശയം; സിനിമയെടുത്ത് പൊളിഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ ഇയാളെക്കുറിച്ച് പോലീസിന്റെ കണ്ടെത്തിൽ ഇങ്ങനെ…
കൊച്ചി: ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ പങ്കുള്ളതായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സംശയിക്കുന്ന ഡോക്ടറുടെ നില പരുങ്ങലിലേക്ക്. പ്രാഥമിക പരിശോധനകളിൽ ഇയാൾ ഡോക്ടറാണെന്ന് സ്ഥിരികരിക്കാനായിട്ടില്ലെന്നും കോഴ്സ് പൂർത്തീകരിച്ചില്ലെന്നുള്ള വിവരങ്ങളാണു ലഭിച്ചതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നേരത്തേതന്നെ ചില വിവരങ്ങൾ കൈമാറിയ ഡോക്ടർക്ക് വെടിവയ്പ്പ് കേസുമായി ബന്ധമുണ്ടെന്ന സൂചനകളാണ് അധികൃതരിൽനിന്നും ലഭിക്കുന്നത്. പോലീസിനു വിവരം കൈമാറുന്നയാൾ എന്ന പേരിൽ പോലീസിനോടടുത്ത ഡോക്ടർ ഇത് മറയാക്കി തട്ടിപ്പ് നടത്തുകയായിരുന്നോയെന്നും അധികൃതർ സംശയിക്കുന്നുണ്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹം പല വിവരങ്ങളും കൈമാറിയിരുന്നു. മൊഴിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും പലകുറി ഒഴിഞ്ഞുമാറി. അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസിലാക്കി ഡോക്ടർ ഒളിച്ചുകളിക്കുകയായിരുന്നോയെന്ന് സംശയിക്കുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. ഇതുൾപ്പെടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ കുരുക്കുകൾ അഴിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇയാളുടെ കൊല്ലത്തെ വീട്ടിൽ പരിശോധന നടത്തിയത്. കേസ് അന്വേഷണത്തിൽ…
Read Moreആലുവയിൽ പത്തുവർഷം പഴക്കമുള്ള തോണി ശിൽപ്പത്തിന് കാലം നൽകിയത് പ്രളയത്തിന്റെ അടയാളം
ബോബൻ ബി. കിഴക്കേത്തറ ആലുവ: നഗരത്തിലെത്തുന്നവരുടെ മനസിനെ ഒരു ദശാബ്ദക്കാലമായി ആനന്ദിപ്പിക്കുന്ന ശിൽപ്പഭംഗി പ്രളയകാലത്തെ ഓർമിപ്പിക്കുന്ന അടയാളമായി. കാരോത്തുകുഴി ജംഗ്ഷന്റെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച തോണിയും തോണിക്കാരനുമാണ് പ്രളയത്തിൽ അമർന്ന ആലുവയിൽ രക്ഷകരായെത്തിയ മൽസ്യത്തൊഴിലാളികളുടെ നിസ്വാർത്ഥ സേവനത്തിന്റെ സ്മരണികയായി കാലം മാറ്റിയിരിക്കുന്നത്. കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകല അധ്യാപകനായ എം.പി. മനോജാണ് നഗരത്തിലെ പ്രധാന കവലയിൽ സുന്ദരമായ ശിൽപ്പം സ്ഥാപിക്കാൻ 2009ൽ നിയോഗിക്കപ്പെട്ടത്. സമീപത്തെ കാരോത്തുകുഴി ആശുപത്രിയാണ് ഇതിനായി തുക നൽകാൻ തയാറായത്. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് മൂന്ന് മാതൃകകളിൽനിന്ന് തോണിയെന്ന ശിൽപ്പത്തെ അന്നത്തെ കാരോത്തുകുഴി മാനേജ്മെന്റ് തിരഞ്ഞെടുത്തത്. വൈറ്റ് സിമെന്റ്, പലതരം ജെല്ലികൾ, റെഡ് ഓക്സൈഡ് എന്നിവ ചേർത്താണ് ശിൽപ്പത്തിന് രൂപം നൽകിയത്. അന്നത്തെ എംഎൽഎയായ കെ. മുഹമ്മദാലിയാണ് ശിൽപ്പം ഉദ്ഘാടനം ചെയ്തത്. കാലചക്രം തിരിഞ്ഞതോടെ ശിൽപ്പത്തിന് ജീവൻ വച്ചെന്നപോലെ നഗരത്തിൽ…
Read More