കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി…​ മി​ന്ന​ൽ ഹ​ർ​ത്താ​ലി​ലെ ന​ഷ്ടം ഡീ​നി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി:കാ​സ​ർ​ഗോ​ഡ് പെ​രി​യ​ക​ല്യോ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ മി​ന്ന​ൽ ഹ​ർ​ത്താ​ലി​നെ​തി​രെ ഹൈ​ക്കോ​ട​തി ന​ട​പ​ടി. ഹ​ർ​ത്താ​ലി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡീ​ൻ കു​ര്യാ​ക്കോ​സി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ന​ഷ്ട​പ​രി​ഹാ​രം ജി​ല്ല​യി​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ക​മ​റു​ദ്ദീ​ൻ, ഗോ​വി​ന്ദ​ൻ നാ​യ​ർ എ​ന്നി​വ​രി​ൽ നി​ന്ന് ഈ​ടാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഹ​ർ​ത്താ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ കേ​സു​ക​ളി​ലും ഇ​വ​ർ മൂ​വ​രെ​യും പ്ര​തി​ക​ളാ​ക്ക​ണ​മെ​ന്നും കോ​ട​തി ന​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ, മൂ​ന്ന് പേ​ർ​ക്കെ​തി​രെ​യും പ്രേ​ര​ണാ​കു​റ്റം ചു​മ​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.ഇ​തി​നൊ​പ്പം, ഹ​ർ​ത്താ​ലി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കാ​ക്കാ​ൻ ക​മ്മീ​ഷ​നെ നി​യ​മി​ക്കു​മെ​ന്നും ഈ ​ക​മ്മീ​ഷ​ൻ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Read More

സന്മനസുകൾ കനിഞ്ഞു;  പ്രളയത്തിൽ വീടു നഷ്ടമായ ശിവദാസനും കുടുംബത്തിനും വീടൊരുങ്ങുന്നു

ആ​മ്പ​ല്ലൂ​ർ: പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട​പ്പെ​ട്ട ശി​വ​ദാ​സ​നും കു​ടും​ബ​ത്തി​നു​മാ​യി വീ​ടൊ​രു​ങ്ങു​ന്നു. ഇ​തി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം ഇ​ന്ന​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ജോ​സ​ഫ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. മാ​മ്പു​ഴ നി​ക​ർ​ത്തി​ൽ ശി​വ​ദാ​സ​നും ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ മ​ക​ൾ അ​പ​ർ​ണ, പ്രാ​യ​മാ​യ അ​മ്മ കു​ഞ്ഞ​മ്മ, ഭാ​ര്യ അം​ബി​ക, സ​ഹോ​ദ​രി പ്ര​സ​ന്ന, സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​നാ​ൽ പ​ഠ​നം മു​ട​ങ്ങി​യ മ​ക​ൾ ആ​തി​ര എ​ന്നി​വ​ര​ട​ങ്ങു​ന്ന കു​ടും​ബ​ത്തിന്‍റെ ആ​ശ്ര​യ​മാ​യി​രു​ന്ന വീ​ട് ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ പൂ​ർ​ണ​മാ​യും ന​ശി​ച്ചു​പോ​യി​രു​ന്നു. പോ​കാ​ൻ മ​റ്റൊ​രി​ട​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പ് അ​വ​സാ​നി​ച്ചപ്പോൾ കു​ടും​ബ​ത്തി​ന് കീ​ച്ചേ​രി സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ഭ​യം തേ​ടേ​ണ്ടിവ​രി​ക​യും ചെ​യ്തി​രു​ന്നു. സാ​ന്പ​ത്തി​ക​മാ​യി ഏ​റെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ശി​വ​ദാ​സ​ന്‍റെ കു​ടും​ബം അ​ന്ന​ന്ന​ത്തെ അ​ന്ന​ത്തി​നു​ള്ള വ​ക ക​ണ്ടെ​ത്താ​ൻ പോ​ലും വ​ള​രെ ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. ഇ​ക്കാ​ര്യ​മ​റി​ഞ്ഞ ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ശി​വ​ദാ​സ​നും കു​ടും​ബ​ത്തി​നും വീ​ടൊ​രു​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങു​ക​യാ​യി​രു​ന്നു. തോ​ട്ട​റ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​കാം​ഗ​മാ​യ ബി.​ബി. ഹൗ​സി​ൽ ബി​നു ചാ​ക്കോ​യും കു​ടും​ബ​വും വീ​ട്…

Read More

പ്ര​​​ധാ​​​ൻ​​​മ​​​ന്ത്രി കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി; പ​ട്ട​യ​മി​ല്ലാ​ത്ത ക​ർ​ഷ​ക​ർ പു​റ​ത്ത്; ആ​ദ്യഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല

റോ​​​ബി​​​ൻ ജോ​​​ർ​​​ജ് കൊ​​​ച്ചി: പ്ര​​​ധാ​​​ൻ​​​മ​​​ന്ത്രി കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി (പി​​​എം കി​​​സാ​​​ൻ) പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ​​​നി​​​ന്ന് പ​​​ട്ട​​​യ​​​മി​​​ല്ലാ​​​ത്ത ക​​​ർ​​​ഷ​​​ക​​​ർ പു​​​റ​​​ത്ത്. ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ​​​മാ​​​ത്രം പ​​​ദ്ധ​​​തി​​​ക്കാ​​​യി മ​​​റ്റൊ​​​രു നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​രാ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​റി​​​യി​​​പ്പ് ല​​​ഭി​​​ച്ച​​​തോ​​​ടെ​ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ക​​​ർ​​​ഷ​​​ക​​​ർ പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്ന് പു​​​റ​​​ത്താ​​​കു​​​ക. സം​​​സ്ഥാ​​​ന​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ഷ​​​ക​​​ർ അ​​​ധി​​​വ​​​സി​​​ക്കു​​​ന്ന ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് തു​​​ട​​​ങ്ങി​​​യ മ​​​ല​​​യോ​​​ര ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​വ​​രാ​​ണ് പു​​​റ​​​ത്താ​​​കു​​​ന്ന​​​വ​​​രി​​​ൽ ഭൂ​​രി​​ഭാ​​ഗ​​വും. ഈ ​​​മാ​​​സം 24നാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നോ​​​ട​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​വ​​​രി​​​ൽ അ​​​ർ​​​ഹ​​​രെ ക​​​ണ്ടെ​​​ത്തി വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​​ത​​​ന്നെ തു​​​ക കൈ​​​മാ​​​റു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ദ്രു​​​ത​​​ഗ​​​തി​​​യി​​​ൽ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കി​​​ട്ടു​​​വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് 79,660 ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ൾ പി​​​എം കി​​​സാ​​​ൻ സ​​​മ്മാ​​​ൻ നി​​​ധി പോ​​​ർ​​​ട്ട​​​ലി​​​ലേ​​​ക്ക് അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്തു ക​​​ഴി​​​ഞ്ഞു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​ല​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പു​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​ശേ​​​ഷ​​​മാ​​​കും തു​​​ക കൈ​​​മാ​​​റു​​​ക. ആ​​​ധാ​​​ർ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലൂ​​​ടെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ സാ​​​ന്പ​​​ത്തി​​​ക,…

Read More

കോ​ത​മം​ഗ​ല​ത്ത് ലോ​റി​ക​ളു​ടെ  മ​ര​ണ​പ്പാ​ച്ചി​ൽ; പ​രാ​തി ശ​ക്ത​മാ​യി​ട്ടും അ​ധി​കൃ​ത​ർക്ക് അ​ന​ങ്ങാ​പാ​റ ന​യം 

കോ​ത​മം​ഗ​ലം: അ​പ​ക​ടം പെ​രു​കു​ന്പോ​ഴും ലോ​റി​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ലി​നു അ​വ​സാ​ന​മി​ല്ല. സ്കൂ​ൾ സ​മ​യ​ത്തു​ൾ​പ്പെ​ടെ നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി ത​ല​ങ്ങും വി​ല​ങ്ങും ടോ​റ​സ്, ടി​പ്പ​ർ ലോ​റി​ക​ൾ പാ​യു​ന്ന​ത് നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ഭീ​തി​വ​ള​ർ​ത്തു​ന്നു. പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​രാ​തി ശ​ക്ത​മാ​യി​ട്ടും അ​ധി​കൃ​ത​ർ അ​ന​ങ്ങാ​പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണ്. ലോ​റി​ക​ൾ നി​ര​ത്തി​ൽ ന​ട​ത്തു​ന്ന മ​ത്സ​ര ഓ​ട്ടം സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും നെ​ഞ്ചി​ടി​പ്പു വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. കോ​ത​മം​ഗ​ലം താ​ലൂ​ക്കി​ലെ വി​വി​ധ പാ​റ​മ​ട​ക​ളി​ൽ​നി​ന്നു ലോ​ഡു​മാ​യെ​ത്തു​ന്ന ലോ​റി​ക​ൾ പ​ല​പ്പോ​ഴും അ​പ​ക​ടം ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണ്. രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ക​ല്ലും മ​ണ്ണും ക​യ​റ്റി ലോ​റി​ക​ൾ പാ​യു​ന്ന​ത്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്കു​ള്ള സ​ർ​വീ​സ് വ​യ​റു​ക​ളും കേ​ബി​ളും മ​റ്റും പൊ​ട്ടി​ച്ചാ​ണ് ഇ​ത്ത​രം ലോ​റി​ക​ളു​ടെ സ​ഞ്ചാ​രം. അ​മി​ത വേ​ഗ​ത​യി​ലെ​ത്തു​ന്ന ലോ​റി​ക​ക​ളു​ടെ മു​ന്നി​ൽ​നി​ന്നു ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ചെ​റു​വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ന​ട​ത്തു​ന്ന ക​ഷ്ട​പ്പാ​ടും ചി​ല്ല​റ​യ​ല്ല. ഇ​ന്ന​ലെ ഉ​പ്പു​ക​ണ്ട​ത്ത് ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് സൈ​ക്കി​ൾ യാ​ത്രി​ക​നാ​യ ജ​ന​താ​ദ​ൾ നേ​താ​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു.പാ​റ​ട​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യാ​ണ് സൈ​ക്കി​ളി​ല്‍ യാ​ത്ര…

Read More

സ്വർണം കാൽ ലക്ഷം പിന്നിടുമ്പോൾ കടൽ കടന്ന് കേരളത്തിലേക്ക് പൊന്നിന്‍റെ ഒഴുക്ക്; മൂന്നുകേസുകളിലായി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് ഒരു കോടി സ്വർണം

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. രണ്ടരക്കിലോ സ്വർണ്ണം ഇന്‍റർനാഷണൽ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചെടുത്തു. ഇതോടെ വെള്ളിയാഴ്ച മാത്രം ഇതുവരെ മൂന്നേമുക്കാല്‍ കിലോ സ്വർണമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത്.

Read More

കോ​മ സ്റ്റേജ്: അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ലൊ​രാ​ളെ ര​ക്ഷാ​ക​ർ​ത്താ​വാ​യി നി​യ​മി​ക്കാമെന്ന് ഹൈക്കോടതി

കൊ​​​ച്ചി: രോ​​​ഗം, പ​​​രി​​​ക്ക് തു​​​ട​​​ങ്ങി​​​യ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ വ്യ​​​ക്തി​​​ക​​​ളു​​​ടെ സ്വ​​​ത്തു വ​​​ക​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളി​​​ലൊ​​​രാ​​​ളെ ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​വാ​​​യി നി​​​യ​​​മി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നാ​​​യി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ക​​​യാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് പി.​​​ആ​​​ർ. രാ​​​മ​​​ച​​​ന്ദ്ര മേ​​​നോ​​​ൻ, ജ​​​സ്റ്റീ​​​സ് എ​​​ൻ. അ​​​നി​​​ൽ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​യാ​​​ളു​​​ടെ ഭാ​​​ര്യ​​​യെ​​​യോ മ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളെ​​​യോ നി​​​യ​​​മ​​​പ​​​ര​​​മാ​​​യ മ​​​റ്റ് അ​​​ന​​​ന്ത​​​രാ​​​വ​​​കാ​​​ശി​​​ക​​​ളി​​​ലൊ​​​രാ​​​ളെ​​​യോ ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​വാ​​​യി നി​​​യ​​​മി​​​ക്കാ​​​നാ​​​വു​​​മെ​​​ന്നും കോ​​​ട​​​തി പ​​​റ​​​ഞ്ഞു. ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന​​​വ​​​രു​​​ടെ സ്വ​​​ത്തു​​​ക്ക​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​നും കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​നും ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​ക്ക​​​ളെ നി​​​യ​​​മി​​​ക്കാ​​​മെ​​​ന്ന് വി​​​വി​​​ധ നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും കോ​​​മ സ്റ്റേ​​​ജി​​​ലു​​​ള്ള​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഇ​​​ത്ത​​​രം വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ​​​റ​​​യു​​​ന്നി​​​ല്ലെ​​​ന്ന് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് വി​​​ല​​​യി​​​രു​​​ത്തി. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്തേ​​​ണ്ട​​​ത് പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​ണ്. നി​​​യ​​​മം വ​​​രു​​​ന്ന​​​തു​​​വ​​​രെ ന​​​ട​​​പ്പാ​​​ക്കാ​​​ൻ 14 മാ​​​ർ​​​ഗ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ന​​​ൽ​​​കി​. കോ​​​മ സ്റ്റേ​​​ജി​​​ൽ ക​​​ഴി​​​യു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം മ​​​ര​​​ട് താ​​​മ​​​ര​​​ശേ​​​രി വീ​​​ട്ടി​​​ൽ ടി. ​​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ…

Read More

ല​ഹ​രി​മ​രു​ന്നു​മാ​യി  മൂന്ന് യുവാക്കൾ അറസ്റ്റിൽ; ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു വാങ്ങുന്ന സാധനം കൊച്ചിയിലെത്തിച്ച് ചെറിയ പായ്ക്കറ്റുകളിലായി വിൽക്കുന്നതായിരുന്നു രീതി 

കൊ​ച്ചി: ല​ഹ​രി​മ​രു​ന്നു​മാ​യി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​വ​രെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കോ​ഴി​ക്കോ​ട് പു​ന്ന​ശേ​രി മ​ണ​ങ്ങാ​ട്ട് ഷ​ഹാ​ൽ മാ​ലി​ക്ക് (21), കൊ​യി​ലാ​ണ്ടി മേ​പ്പ​യ്യൂ​ർ മാ​ടാ​യി മു​ഹ​മ്മ​ദ് റാ​യീ​സ് (22), താ​മ​ര​ശേ​രി മാ​ളി​യ​ക്ക​ൽ ഷ​ഫാ​ഫ് അ​ഷ​റ​ഫ് (22) എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സം​ഘം ഇ​ന്ന​ലെ വൈ​കി​ട്ട് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ഗ​ര​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും ല​ഹ​രി വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​വ​രാ​ണ് സം​ഘ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ത​മ്മ​ന​ത്ത് ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ​നി​ന്ന് 1.750 കി​ലോ​ഗ്രാം ക​ഞ്ചാ​വും ആ​റ് ഗ്രാം ​എം​ഡി​എം​എ​യും 95 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ല​ഹ​രി മ​രു​ന്ന് മൊ​ത്ത​മാ​യി വാ​ങ്ങി കൊ​ച്ചി​യി​ൽ കൊ​ണ്ടു​വ​ന്ന് വി​ൽ​ക്കു​ന്ന​താ​യി​രു​ന്നു സം​ഘ​ത്തി​ൻ​റെ രീ​തി. ക​ഞ്ചാ​വ് 10 ഗ്രാ​മി​ന്‍റെ ചെ​റു​പൊ​തി​ക​ളാ​ക്കി 500 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്. അ​ര​ഗ്രാം എം​ഡി​എം​എ​യ്ക്ക് 5000 രൂ​പ​യും മൂ​ന്ന് ഗ്രാം ​ഹാ​ഷി​ഷി​ന് 3000 രൂ​പ​യു​മാ​ണ് ഇ​വ​ർ…

Read More

കൊ​ച്ചി ന​ഗ​ര​ത്തി​ലെ തീ​പി​ടി​ത്തം; ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഫ​യ​ർ എ​ൻ​ഒ​സി പു​തു​ക്കി​യി​രു​ന്നി​ല്ല; പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മൂ​ന്ന് ദി​വ​സ​ത്തി​ന​കം

കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ൽ ക​ത്തി​ന​ശി​ച്ച പാ​ര​ഗ​ണ്‍ ചെ​രു​പ്പ് ക​ന്പ​നി​യു​ടെ അ​ഞ്ച് നി​ല​ക​ളി​ലു​ള്ള ഗോ​ഡൗ​ണി​ന്‍റെ ഫ​യ​ർ എ​ൻ​ഒ​സി പു​തു​ക്കി​യി​രു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ, ഇ​തു​ൾ​പ്പെ​ടെ​യു​ള്ള അ​ന്വ​ഷ​ണ റി​പ്പോ​ർ​ട്ട് ഫ​യ​ർ​ഫോ​ഴ്സ് അ​ന്വേ​ഷ​ണ​സം​ഘം മൂ​ന്ന് ദി​വ​സ​ത്തി​ന​കം ഫ​യ​ർ​ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നും ജി​ല്ലാ ക​ള​ക്ട​ർ​ക്കും കൈ​മാ​റും. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടാ​കും സ​മ​ർ​പ്പി​ക്കു​ക​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് വ്യ​ക്ത​മാ​ക്കി. കോ​ട്ട​യം റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ, എ​റ​ണാ​കു​ളം റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ, എ​റ​ണാ​കു​ളം ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​ന്വേ​ഷ​ണം ന​ട​ത്തി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ. ​ഹേ​മ​ച​ന്ദ്ര​നും എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് വൈ. ​സ​ഫീ​റു​ള്ള​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ഇ​ന്ന് രാ​വി​ലെ മു​ത​ൽ​ക്കേ ആ​രം​ഭി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യ സാ​ഹ​ച​ര്യം, കെ​ട്ടി​ടം നി​യ​മം പാ​ലി​ച്ചാ​ണോ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്, ലൈ​സ​ൻ​സ് നേ​ടി​യ​ശേ​ഷം മ​റ്റ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നോ എ​ന്ന​തു​ൾ​പ്പെ​ടെ…

Read More

എ​ല്ലാം സി​ബി​ഐ അ​ന്വേ​ഷി​ക്കാ​നാ​ണെ​ങ്കി​ൽ കേ​ര​ള പോ​ലീ​സ് പി​ന്നെ എ​ന്തി​നെ​ന്ന് കോ​ടി​യേ​രി

കൊ​ച്ചി: പെ​രി​യ​യി​ലെ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു വി​ട​ണ​മെ​ന്ന കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യം ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. നാ​ട്ടി​ൽ ന​ട​ക്കു​ന്ന എ​ല്ലാ സം​ഭ​വ​ങ്ങ​ളി​ലും സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ​റ​ഞ്ഞാ​ൽ കേ​ര​ള പോ​ലീ​സി​നെ പി​രി​ച്ചു വി​ട​ണോ​യെ​ന്നും കോ​ടി​യേ​രി ചോ​ദി​ച്ചു. കേ​സി​ലെ മു​ഖ്യ​പ്ര​തി പീ​താം​ബ​ര​നു സി​പി​എം നി​യ​മ സ​ഹാ​യം ന​ൽ​കി​യി​ട്ടി​ല്ല. പി​താം​ബ​ര​ന്‍റെ കു​ടും​ബ​ത്തെ ആ​രെ​ങ്കി​ലും വ്യ​ക്തി​പ​ര​മാ​യി സ​മീ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന​റി​യി​ല്ലെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. സി​പി​എ​മ്മി​നെ​തി​രേ തെ​ളി​വു​ണ്ടെ​ങ്കി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക​ല്ല, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ന​ൽ​കേ​ണ്ട​തെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

വ​നി​താ ഡോ​ക്ട​റു​ടെ വീ​ട്ടി​ലെ മോ​ഷ​ണം; പ്ര​തി​ക​ളെ സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന

നെ​ടു​ന്പാ​ശേ​രി: അ​ർ​ധ​രാ​ത്രി വീ​ട്ടി​ൽ ക​യ​റി വ​നി​താ ഡോ​ക്ട​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 80 പ​വ​ൻ സ്വ​ർ​ണ​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ വ​ജ്ര മാ​ല​യും 70,000 രൂ​പ​യും ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ച​താ​യി സൂ​ച​ന. വി​വി​ധ ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വേ പ്ര​തി​ക​ളെ​ന്നു സം​ശ​യി​ക്കു​ന്ന​വ​ർ അ​ധി​കൃ​ത​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും വി​വ​ര​ങ്ങ​ളു​ണ്ട്. ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ആ​ലു​വ ഡി​വൈ​എ​സ്പി ജ​യ​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഡോ​ക്ട​റു​ടെ വീ​ടു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ ഉ​ൾ​പ്പെ​ടെ 35 ഓ​ളം പേ​രെ പോ​ലീ​സ് ഇ​തി​ന​കം ചോ​ദ്യം ചെ​യ്തു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള 15 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​രു​ടെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ 16 നാ​ണ് അ​ത്താ​ണി കെഎ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പം ത​നി​ച്ച് താ​മ​സി​ക്കു​ന്ന ഡോ. ​ഗ്രേ​സി​നെ കൊ​ല്ലു​മെ​ന്നു…

Read More