കോതമംഗലം: ഉരുളൻതണ്ണിക്ക് സമീപം വീട്ടിനുള്ളിൽനിന്ന് എട്ടടി നീളമുള്ള രാജവെന്പാലയെ പിടികൂടി. വലിയ ക്ണാച്ചേരിയിൽ കൊളന്പേക്കുടി ഷേർളിയുടെ വീട്ടിലെ കട്ടിലിന് അടിയിൽനിന്നാണ് രാജവെന്പാലയെ പിടിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. സംഭവം അറിഞ്ഞ് നിരവധി പേർ സ്ഥലത്തെത്തിയിരുന്നു. വനംവകുപ്പ് ഓഫീസിൽനിന്ന് വിവരം അറിയിച്ചതിനെത്തുടർന്ന് കോതമംഗലത്തുനിന്ന് ഫോറസ്റ്റ് വാച്ചറും പാന്പു പിടുത്തക്കാരനുമായ ഷൈനും വനപാലകരും എത്തി. തുടർന്നു നടത്തിയ പരിശോധനയിൽ കട്ടിലിനിടയിൽനിന്ന് രാജവെന്പാലയെ സാഹസികമായി ഷൈൻ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ചാക്കിലാക്കിയ രാജവെന്പാലയെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
Read MoreCategory: Kochi
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന്ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി
നെടുമ്പാശേരി: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കി. എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ശനിയാഴ്ചയാണ് മുംബൈയിലെ എയര്‍ ഇന്ത്യ കണ് ട്രോള്‍ സെന്ററിലേക്ക് ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുടെ പെരില്‍ ഭീഷണി സന്ദേശം ലഭിച്ചത്. കാശ്മീരിലെ പുൽവാമ തീവ്രവാദ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഭീഷണി ഗൗരവമായി എടുത്തിരിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജാഗ്രത പാലിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ശനിയാഴ്ച്ച തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാനത്താവളത്തില്‍ എത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരെ മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനക്ക് പുറമെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ലഗേജുകളുടെ പരിശോധനയും അതീവ ഗൗരവത്തോടെയാണ് നടക്കുന്നത്. സംശയം തോന്നുന്ന മുഴുവന്‍ ലഗേജുകളും തുറന്നു പരിശോധിക്കണമെന്നാണ് നിര്‍ദ്ദേശം.പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്ക്കളെയും പരിശോധനകള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. വൈകിയെത്തുന്ന യാത്രക്കാരെ പരമാവധി നിരീക്ഷിച്ച ശേഷമാണ് കടത്തി…
Read Moreനെടുന്പാശേരിയിൽ വിമാനത്തിനകത്ത് രണ്ടു കിലോ സ്വർണം ഉപേക്ഷിച്ച നിലയിൽ
നെടുമ്പാശേരി: വിമാനത്തിലെ ശുചിമുറിയിൽനിന്നു രണ്ട് കിലോ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി12 ഒാടെ നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നുമാണ് 11 സ്വർണ ബിസ്ക്കറ്റുകളും ഒരു മാലയും ഉൾപ്പെടെ കണ്ടെത്തിയത്. റിയാദിൽ നിന്നു വിമാനമെത്തി യാത്രക്കാരെല്ലാം ഇറങ്ങിയ ശേഷം ക്ളീനിംഗിനിടെയാണ് സ്വർണം കണ്ടെത്തിയത്. പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. യാത്രക്കാരിൽ ആരെങ്കിലും ഉപേക്ഷിച്ചതാകാനാണ് സാധ്യത. ചില സന്ദർഭങ്ങളിൽ കസ്റ്റംസ് ആൻഡ് എയർ ഇന്റലിജൻസ് വിഭാഗം വിമാനത്തിൽ നിന്നും യാത്രക്കാർ പുറത്തിറങ്ങുന്നതിന് മുമ്പ് പരിശോധനക്ക് കയറാറുണ്ട്. ഇത്തരത്തിൽ പരിശോധന സംശയിച്ച് ആരെങ്കിലും ഉപേക്ഷിച്ചതാകാനുള്ള സാധ്യതയുണ്ട്. അല്ലാത്ത പക്ഷം വിമാനത്തിലെ ഏതെങ്കിലും ജീവനക്കാരെ ഉപയോഗിച്ച് സ്വർണം പുറത്തെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം കൊച്ചി വിമാനത്താവളത്തിൽ ശുചി മുറിയിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ അഞ്ചുകിലോ സ്വർണവും എട്ടുകിലോ സ്വർണമിശ്രിതവും പിടികൂടിയിരുന്നു.
Read Moreസിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീട് ഡിവൈഎഫ്ഐക്കാർ അടിച്ചു തകർത്തു; ഗർഭിണിയടക്കം അഞ്ചുപേർക്ക് പരിക്ക്
അങ്കമാലി: സിപിഎം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയുടെ വീട് മാരകായുധങ്ങളുമായി എത്തിയ സംഘം അടിച്ചു തകർത്തതായി പരാതി. മർദനത്തിൽ ഗർഭിണിയടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ എന്നു പോലീസ്. മഞ്ഞപ്ര ചുള്ളി നെടും കോട് പൈനാടത്ത് വീട്ടിൽ കുര്യാക്കോസ് (59), ഭാര്യ ആനി (54) മകൻ സോമി (32) സോമിയുടെ സുഹൃത്ത് ഓലി പറമ്പിൽ വീട്ടിൽ വിശാഖ് ബൈജു (21), കുര്യാക്കോസിന്റെ സഹോദരിയുടെ മകൾ ലിൻസി സിജോ (24) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും വെട്ടേറ്റ സോമിയും വിശാഖും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. എട്ടു മാസം ഗർഭിണിയായ ലിൻസിയെ മെറ്റേണൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് ഒരു സംഘം ആളുകൾ വടിവാളും മാരകായുധങ്ങളുമായി വീട്ടിലേക്കു അതിക്രമിച്ച് കയറിയതെന്ന് കുര്യാക്കോസ് പറയുന്നു. അക്രമിസംഘം വീട്ടുപകരണങ്ങൾ തല്ലിത്തകർക്കുകയും ആക്രമണം നടത്തുകയുമായിരുന്നുവെന്നും മകനെയും സുഹൃത്തിനെയും ആ ക്രമിക്കുന്നത്…
Read Moreഒരേക്കർ ഭൂമി 16 പേർക്കു ദാനം ചെയ്ത് ദന്പതികൾ മാതൃകയാകുന്നു
അപ്പു ജെ. കോട്ടയ്ക്കൽ കൂത്താട്ടുകുളം: സഹജീവി സ്നേഹം വാക്കുകളിൽ ഒതുക്കാതെ പ്രാവർത്തികമാക്കി മാതൃകയാകുകയാണ് ഇലഞ്ഞി സ്വദേശി പഴേൻകോട്ടിൽ മാത്യുവും ഭാര്യ മേരിയും. ഇലഞ്ഞി പഞ്ചായത്ത് ഒന്നാം വാർഡിൽ പെരിയപ്പുറം കവലയ്ക്കു സമീപം തങ്ങൾക്കുള്ള ഒരേക്കർ ഭൂമി ഭൂരഹിതരായ 16 കുടുംബങ്ങൾക്കു വീതിച്ചു നൽകിയാണ് ദന്പതികൾ മാതൃകയാകുന്നത്. 50 വർഷത്തോളമായി സ്വിറ്റ്സർലൻഡിൽ ജോലി ചെയ്തുവരുന്ന ദന്പതികൾ 1998-ൽ വാങ്ങിയ ഇൗ ഭൂമിക്ക് ഒരു കോടിയിലധികം രൂപ മതിപ്പുവില വരും. ഭൂമി നൽകുന്നുവെന്നറിഞ്ഞു നൂറോളം അപേക്ഷകൾ ലഭിച്ചിരുന്നതായും അവരിൽനിന്ന് ഏറ്റവും അനുയോജ്യരായ 16 പേരെ കണ്ടെത്തുകയായിരുന്നെന്നും ഇവർ പറഞ്ഞു. സാന്പത്തിക പിന്നോക്കാവസ്ഥയും സ്വന്തമായി കിടപ്പാടം ഇല്ലാത്തവരെയുമാണ് പരിഗണിച്ചത്. ഇവർക്കു സഹായഹസ്തവുമായി നിന്നത് മേരിയുടെ സഹോദരീപുത്രനും ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപത എക്സിക്യൂട്ടീവ് അംഗവും ഇലഞ്ഞി മേഖലാ പ്രസിഡന്റുമായ ബിജു തറമഠമാണ്. സ്വിറ്റ്സർലൻഡ് പൗരത്വമുള്ള ഇവരുടെ കുടുംബം അവിടെ സ്ഥിരതാമസമാണ്.…
Read Moreആട്ടവും പാട്ടുമായി കടലിന്റെ മക്കൾക്ക് നന്ദി പറഞ്ഞ് ഊരാളി എക്സ്പ്രസ് വടക്കൻ കേരളത്തിലേക്ക്
കൊച്ചി: പ്രളയത്തിൽ രക്ഷകരായ മത്സ്യത്തൊഴിലാളികൾക്ക് നന്ദി അറിയിച്ചുകൊണ്ട് ഉൗരാളി എക്സ്പ്രസിന്റെ രണ്ടാംഘട്ട യാത്ര വടക്കൻ കേരളത്തിൽ ആരംഭിച്ചു. മലപ്പുറം ജില്ലയിലെ താനൂർ കടപ്പുറത്തെ സംഗീത പരിപാടിയിൽ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. ഫോർട്ട്കൊച്ചിയിലെ പ്രധാന ബിനാലെ വേദിയായ ആസ്പിൻവാൾ ഹൗസിൽനിന്ന് ജനുവരി 14നാണ് ഉൗരാളി എക്സപ്രസ് യാത്രതിരിച്ചത്. പത്തു പേരടങ്ങുന്ന ഉൗരാളി എക്സപ്രസ് വടക്കൻ കേരളത്തിലെ സന്ദർശനം കഴിഞ്ഞ് തൃശൂർ ജില്ലയിൽ പര്യടനം നടത്തും. പിന്നീട് എറണാകുളത്ത് സമാപിക്കും വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഫോർട്ട്കൊച്ചിയിൽനിന്നു തിരിച്ച യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ സന്ദർശനം നടത്തിയതിനുശേഷം പത്തുദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വടക്കൻ കേരളത്തിലേക്ക് യാത്രയായത്. സാമൂഹ്യവും രാഷ്ട്രീയവുമായ ഇടപെടൽ നടത്തിക്കൊണ്ടുള്ള ഗാനങ്ങൾ കൊണ്ട് പ്രശസ്തമാണ് ഉൗരാളി സംഗീത സംഘം. സന്ദർശിച്ച എല്ലാ സ്ഥലങ്ങളിലും ഉൗരാളി സംഘം മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ താമസിക്കുകയും ചെയ്തിരുന്നു. താനൂരിലെ പരിപാടിയ്ക്കുശേഷം പൊന്നാനി/പരപ്പനങ്ങാടി, കൊടുങ്ങല്ലൂർ, ചാവക്കാട്,…
Read Moreവൃദ്ധയായ വീട്ടമ്മയുടെ സ്വർണങ്ങൾ അടിച്ചു മാറ്റി പകരം മുക്കുപണ്ടം ഇട്ടു; യുവതിയായ വീട്ടുജോലിക്കാരി പോലീസ് പിടിയിൽ ; തൃപ്പൂണിത്തുറയിൽ നടന്ന സംഭവം ഇങ്ങനെ…
തൃപ്പുണിത്തുറ: വൃദ്ധയായ വീട്ടമ്മയുടെ സ്വർണാഭരങ്ങൾ തട്ടിയെടുത്ത വീട്ടുജോലിക്കാരിയെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻകുരിശ് വടവുകോട് സ്വദേശി ബിന്ദു(38) ആണ് പോലീസിന്റെ പിടിയിലായത്. കരിങ്ങാച്ചിറ ഇല്ലിക്കൽ ബേബി വർഗീസിന്റെ ആറേകാൽ പവൻ തൂക്കം വരുന്ന മൂന്നു വളകളും ഒരു മാലയും അഴിച്ചെടുത്ത പ്രതി പകരം അതേ രീതിയിലുള്ള മുക്കുപണ്ടങ്ങൾ അണിയിക്കുകയായിരുന്നു. ബേബി വർഗീസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ആഭരണങ്ങളിൽ സംശയം തോന്നിയ മകൾ പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പു വെളിപ്പെട്ടത്. തുടർന്ന് മകൾ പോലീസിൽ നൽകിയ പരാതിയിൽ ഹിൽ പാലസ് എസ്ഐ കെ.ആർ. ബിജു നടത്തിയ അന്വേഷണത്തിലാണ് ബിന്ദു പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read Moreബൈക്കും യാത്രക്കാരനും കായലിൽ വീണ സംഭവം; റോ റോ ജെട്ടികളിലെ സുരക്ഷാ വീഴ്ചയെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ
വൈപ്പിൻ: വ്യാഴാഴ്ച രാത്രി ഫോർട്ടുകൊച്ചിയിൽ റോ റോ ജങ്കാറിൽ നിന്ന് ബൈക്കും യാത്രക്കാരനും കായലിൽ പതിക്കാനുണ്ടായ കാരണം ജെട്ടിയിലെ സുരക്ഷാ വീഴ്ചയെന്ന് ഫോർട്ടുകൊച്ചി-വൈപ്പിൻ ഫെറി പാസഞ്ചേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ ജങ്കാർ ജെട്ടി വിട്ടുപോകുന്നതിനു മുന്‍പായി തന്നെ ജെട്ടിയിലേക്കുളള പ്രവേശന കവാടത്തിൽ ഒരു ചങ്ങല വലിച്ചുകെട്ടി പ്രവേശനം തടയുമായിരുന്നു. ജെട്ടി വിടുന്ന ജങ്കാറിലേക്ക് ധൃതിയിൽ ഓടിയെത്തുന്ന വാഹനങ്ങളെ തടയാനാണ് ഇങ്ങിനെ ചെയ്തിരുന്നത്. മാത്രമല്ല ജങ്കാർ വിട്ട് പോയാലും ഒരു ജീവനക്കാരൻ ഇങ്ങിനെയെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ ജെട്ടിയിൽ തന്നെ ഉണ്ടാകും. എന്നാൽ റോ റോ സർവീസ് ആരംഭിച്ചതിനുശേഷം ഈ സംവിധാനം നിലച്ചുവെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷൻ പറയുന്നത്. ഇത് സർവീസ് ഏറ്റെടുത്ത് നടത്തുന്ന കിൻകോയുടെ ലാഭക്കൊതിമൂലമാണെന്നും അസോസിയേഷൻ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ ജെട്ടിയിലെ സുരക്ഷ കൊച്ചിൻ കോർപറേഷൻ അധികൃതർ ഉറപ്പാക്കണമെന്നും ഇന്നലെയുണ്ടായ അപകടത്തിനു ഉത്തരവാദി കിൻകോ ആണെന്നും ബൈക്കുമായി കായലിൽ…
Read Moreരണ്ടു മാസത്തിനിടെ നാലാം തീപിടുത്തം; ബ്രഹ്മപുരം തീപിടിത്തം ദുരൂഹമെന്ന് മേയർ: അന്വേഷണം വേണമെന്ന് എംഎൽഎ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ അഗ്നിബാധ സംശയാസ്പദമാണെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നാല് ഭാഗത്തു നിന്നും ഇപ്പോൾ തീ പടർന്നിട്ടുണ്ട് എന്നത് സംഭവം ആസൂത്രിതമാണോ എന്ന സംശയത്തിന് ബലമേകുന്നുണ്ടെന്ന് അവർ പറഞ്ഞു. ഇത് കണ്ടെത്താൻ അടിയന്തര അന്വേഷണം വേണമെന്നും മേയർ ആവശ്യപ്പെട്ടു. മുൻപ് ഇതേ രീതിയിൽ തീപിടിത്തമുണ്ടായപ്പോൾ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് മേയർ ആരോപിച്ചു. ഇത്തവണ സംഭവം അന്വേഷിക്കണമെന്ന് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടതായും അവർ കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎൽഎയും രംഗത്തെത്തി. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലുണ്ടായ തീപിടിത്തവും ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തവുമെല്ലാം ദുരൂഹതയുളവാക്കുന്നതാണെന്നും സംസ്ഥാനത്തെ മറ്റ് സംഭവങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമം ഇതിലുണ്ടോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം; കൊച്ചിയിൽ പുകശല്യം അതിരൂക്ഷം; പുക ശ്വസിച്ച് നാട്ടുകാർക്ക് ദേഹാസ്വാസ്ഥ്യം
കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വന്‍ തീപിടിത്തമുണ്ടായതിനെ തുടർന്നുള്ള പുക കൊച്ചി നഗരത്തിൽ വ്യാപിക്കുന്നു. ചമ്പക്കര, വൈറ്റില, മരട്, കുണ്ടന്നൂർ, കടവന്ത്ര, അമ്പലമുകൾ, എംജി റോഡ് പ്രദേശങ്ങളിലാണ് പുക ശല്യം വ്യാപിച്ചിരിക്കുന്നത്. പുകയേറ്റ് ആളുകൾ കണ്ണെരിച്ചിലും അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്കരിക്കുന്ന മേഖലയിലാണ് വെള്ളിയാഴ്ച തീപിടിത്തം ഉണ്ടായത്. അഗ്നിശമനസേന യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂർണമായും അണക്കാൻ സാധിച്ചിട്ടില്ല. തീ അണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാം തവണയാണ് മാലിന്യ കൂമ്പാരത്തിന് തീപിടിക്കുന്നത്.
Read More