കൊച്ചി: കെഎസ്ആർടിസി തൊഴിലാളികൾ ഇന്ന് അർദ്ധരാത്രി മുതൽ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരേ ഹൈക്കോടതി. സമരം നിയമപരമല്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ നോട്ടീസ് നൽകിയെന്നത് സമരം ചെയ്യാനുള്ള അനുമതിയല്ല. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുകയല്ലേ വേണ്ടതെന്നും നിയമപരമായ പരിഹാരമുള്ളപ്പോൾ എന്തിന് മറ്റ് മാർഗങ്ങൾ തേടണമെന്നും കോടതി ചോദിച്ചു. കെഎസ്ആർടിസി സമരത്തിനെതിരെ സെന്റർ ഫോർ കണ്സ്യൂമർ എഡ്യൂക്കേഷൻ എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കാരം മൂലമുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉൾപ്പെടെയുണ്ടായി അവധിയിൽ പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശന്പളപരിഷ്കരണം സംബന്ധിച്ച ചർച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Read MoreCategory: Kochi
മുനമ്പം വഴി മനുഷ്യക്കടത്ത്; ഇതരസംസ്ഥാനങ്ങളിലും അന്വേഷണം; കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യൽ തുടരുന്നു ; അറസ്റ്റുണ്ടായേക്കുമെന്ന് സൂചന
കൊച്ചി/ആലുവ: മുനന്പം ഹാർബർ വഴി മനുഷ്യക്കടത്ത് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാനങ്ങളിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ഡൽഹി, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം നടത്തുന്നത്. ഇതിനിടെ, സംഭവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. കസ്റ്റഡിയിലെടുത്ത ഏതാനും പേരിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണു വിവരം. അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലുള്ളവരെ ഇന്നും ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. മനുഷ്യക്കടത്ത് സംഘം മുനന്പത്തുനിന്ന് വാങ്ങിയെന്നു കരുതുന്ന ബോട്ടിന്റെ സഹ ഉടമ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്ന പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതായാണു കരുതുന്നത്. മത്സ്യബന്ധന ബോട്ടിൽ മുനന്പം ഹാർബറിൽനിന്നു കടന്നത് ശ്രീലങ്കൻ തമിഴ് വംശജരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളിലെ സൂചനകളും ഇവർ താമസിച്ച ഹോംസ്റ്റേകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതിൽനിന്നാണ് പോലീസ് ഈയൊരു നിഗമനത്തിൽ…
Read Moreവിമാനത്താവളം വഴി സ്വർണ കള്ളക്കടത്ത്! കള്ളക്കടത്തുക്കാർ കടത്തിന്റെ രൂപവും ഭാവവും മാറ്റി
നെടുന്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി നടക്കുന്ന സ്വർണം കള്ളക്കടത്ത് സംബന്ധിച്ച് ഉന്നത തല അന്വേഷണം ആരംഭിച്ചു. ഇന്നലെ വിമാനത്തിലെ വേസ്റ്റ് ബക്കറ്റിൽനിന്നും 1.91 കോടി രൂപയുടെ സ്വർണം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഉന്നതതല അന്വേഷണം നടത്തുന്നത്. കഴിഞ്ഞ മൂന്നുമാസത്തിനിടെമാത്രം സ്വർണ മിശ്രിതമായി കടത്തിയ നാല് കിലോഗ്രാമോളം സ്വർണമാണ് അധികൃതർ പിടികൂടിയത്. കള്ളക്കടത്തിന്റെ രൂപവും ഭാവവും മാറ്റി ഇതിനോടകം കൂടുതൽ കടത്ത് നടത്തിയിട്ടുണ്ടാകാമെന്നും അധികൃതർ സംശയിക്കുന്നു. നെടുന്പാശേരി അന്താരാഷ്ട്രവിമാനത്താവളത്തിൽ എത്തിയ ജെറ്റ് എയർവേസ് വിമാനത്തിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. വിമാനത്തിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സ്വർണം. ഇതിനാൽ മാലിന്യം ശേഖരിക്കുന്ന ഏജൻസികൾക്ക് ഇതുമായി ബന്ധമുണ്ടോയെന്നും സംശയം ഉയരുന്നുണ്ട്. വർഷങ്ങൾക്കുമുന്പ് ഇത്തരത്തിൽ നടന്ന സ്വർണം കടത്തുകൾക്കു വിമാനത്താവളത്തിലെ വിവിധ ഏജൻസികൾക്ക് പങ്കുള്ളതായി കണ്ടെത്തിയിരുന്നു. സാധാരണയായി രാജ്യാന്തര സർവീസ് നടത്തുന്ന വിമാനങ്ങളിൽ യാത്രക്കാർ മുഴുവൻ ഇറങ്ങിയ ശേഷം കസ്റ്റംസ് വിഭാഗം…
Read Moreതെരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; രാഹുൽ കേരളത്തിലേക്ക്; ഇതു ചരിത്രസംഭവമാക്കാനാണ് കോണ്ഗ്രസ് തീരുമാനം
ജോണ്സണ് വേങ്ങത്തടം കൊച്ചി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയെ കേരളത്തിലെത്തിച്ചു ലോക്സഭ തെരഞ്ഞെടുപ്പിനു ഗോദയിലിറങ്ങാൻ കോണ്ഗ്രസ് ഒരുങ്ങുന്നു. പാർട്ടിയെ അടിത്തട്ടിൽ ചലിപ്പിക്കാനുള്ള കരുത്തു നേടാൻ ഇതിലൂടെ സാധിക്കുമെന്നു കോണ്ഗ്രസ് വിലയിരുത്തുന്നു. വരുന്ന പൊതു തെരഞ്ഞെടുപ്പിലെ മുഖ്യശ്രദ്ധകേന്ദ്രമായ രാഹുൽഗാന്ധിയെ കേരളത്തിലെത്തിച്ചു തെരഞ്ഞെടുപ്പിനുള്ള കളമൊരുക്കാനാണ് കോണ്ഗ്രസ് ശ്രമിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയതും ഇതിന്റെ വെളിച്ചത്തിലാണ്. 29നാണ് രാഹുൽഗാന്ധി കൊച്ചിയിലെത്തുന്നത്. ഇതു ചരിത്രസംഭവമാക്കാനാണ് കോണ്ഗ്രസ് തീരുമാനം. എറണാകുളം മറൈൻ ഡ്രൈവിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 24,970 ബൂത്ത് പ്രസിഡന്റുമാരും അത്രയും വനിതാ വൈസ് പ്രസിഡന്റുമാരും ഉൾപ്പെടെ അരലക്ഷത്തോളം പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നതോടെ കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമാകും. രാഹുൽഗാന്ധിയെ സ്വീകരിക്കാനുള്ള സ്വാഗതസംഘവും ഒരുങ്ങി കഴിഞ്ഞു. കേരളത്തിലെ നേതാക്കളെല്ലാം ഒന്നിച്ചുനിന്നു സമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. താഴെത്തട്ടിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾക്കുചുക്കാൻപിടിക്കുന്ന ബൂത്ത് പ്രസിഡന്റുമാരും വനിതകളായ ബൂത്ത് വൈസ് പ്രസിഡന്റുമാരുമാണ് 29നു പങ്കെടുക്കുന്നത്. രാഹുൽഗാന്ധി…
Read Moreവിശുദ്ധ മദർ തെരേസയുടെ അവസാന കേരള സന്ദർശനത്തിനു നാളെ 25 വയസ്
സിജോ പൈനാടത്ത് കൊച്ചി: അഗതികളുടെ അമ്മ വിശുദ്ധ മദർ തെരേസയുടെ അവസാനത്തെ കേരള സന്ദർശനത്തിനു നാളെ 25 വയസ്. 1994 ജനുവരി 16ന് കൊച്ചിയിലെത്തിയ മദറിന്റെ നാലാമത്തെ കേരള സന്ദർശനമായിരുന്നു അത്. ഇടപ്പള്ളി പള്ളിയുടെ പതിനാലാം ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചായിരുന്നു കോൽക്കത്തയിൽ നിന്ന് മദർ തെരേസയുടെ അവസാന കേരളയാത്ര. പള്ളിയങ്കണത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു മദർ. അന്നത്തെ എറണാകുളം ആർച്ച്ബിഷപ് കർദിനാൾ മാർ ആന്റണി പടിയറയും മുഖ്യമന്ത്രി കെ.കരുണാകരനും ഉൾപ്പെടെ പ്രമുഖർ മദറിനൊപ്പം വേദിയിലുണ്ടായിരുന്നു. അന്നത്തെ ഇടപ്പള്ളി ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ ശങ്കുരിക്കൽ കോൽക്കത്തയിലെത്തിയാണു മദറിനെ ക്ഷണിച്ചത്. ഇടപ്പള്ളി പള്ളി സന്ദർശിച്ച മദറിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കു സഹായമാകാൻ ഒരു പിക്കപ്പ് വാൻ സമ്മാനമായി പള്ളി അധികൃതർ നൽകി. എറണാകുളം എസ്ആർഎം റോഡിലുള്ള സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോണ്വെന്റിലായിരുന്നു മദറിന്റെ…
Read Moreപ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയെന്ന കേസ്: അന്വേഷണ ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: പ്രണയം നടിച്ചു പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടു പോയെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ആലുവ റൂറൽ എസ്പിക്കും അന്വേഷണ സംഘത്തിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോടതി പലതവണ നിർദേശം നൽകിയിട്ടും പെൺകുട്ടിയെ കണ്ടെത്താൻ വേണ്ടത്ര പരിശ്രമങ്ങൾ റൂറൽ എസ്പി നടത്തിയില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. 2018 നവംബർ എട്ടിന് കാണാതായ പെണ്കുട്ടിയെ കണ്ടെത്താൻ പോലീസ് നടത്തിയ നീക്കങ്ങൾ തൃപ്തികരമല്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാനും നിർദേശിച്ചു. പിതാവ് നൽകിയ ഹേബിയസ് ഹർജിയാണ് കോടതി പരിഗണിക്കുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ വിവരങ്ങൾ വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ റൂറൽ എസ്പിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ജനുവരി എട്ടിന് റൂറൽ എസ്പി നൽകിയ റിപ്പോർട്ടും തൃപ്തികരമല്ലെന്ന് കോടതി പറഞ്ഞു. 21ന് ഹർജി വീണ്ടും പരിഗണിക്കും.
Read Moreബ്യൂട്ടി പാർലർ വെടിവയ്പ്പിന് ഇന്ന് ഒരു മാസം; പ്രതികളെക്കുറിച്ചു വിവരമില്ലെന്ന് പോലീസ്
കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിനുനേരെ വെടിവയ്പ് നടന്നിട്ട് ഇന്ന് ഒരു മാസം. വിവിധ തലത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു അന്വേഷണസംഘം വ്യക്തമാക്കി. സംഭവുമായി ബന്ധപ്പെട്ട ചില ദുരൂഹതകൾ മാറ്റുന്നതിനും തുടർ അന്വേഷണങ്ങൾക്കുമായി ബ്യൂട്ടി പാർലർ ഉടമയും നടിയുമായ ലീന മരിയ പോളിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണു പോലീസ്. ഇതിനായി ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും നടി എത്തിയിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു. വിവിധ കാരണങ്ങളാൽ ഒഴിഞ്ഞുമാറിയ ഇവർ വരും ദിവസങ്ങളിൽതന്നെ ചോദ്യം ചെയ്യലിനു ഹാജരാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ മാസം 15ന് ഉച്ചകഴിഞ്ഞു മൂന്നോടെയാണ് പനന്പള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവയ്പുണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു. രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. പ്രാദേശിക ഗുണ്ടാസംഘത്തിലേക്കുൾപ്പെടെ അന്വേഷണം…
Read Moreഭർത്താവിനെ ഭയപ്പെടുത്താൻ ദേഹത്ത് പെട്രോളൊഴിച്ച യുവതി മരിച്ച സംഭവം; ഭർത്താവിൽ നിന്നു പോലീസ് വിവരങ്ങൾ ആരായും;പോലീസ് പറയുന്നതിങ്ങനെ…
കൊച്ചി: വാക്കുതർക്കത്തെതുടർന്നു ഭർത്താവിനെ ഭയപ്പെടുത്താനാണെന്നു പറയുന്നു, വാടകവീടിനുള്ളിൽ ദേഹത്തു പെട്രോളൊഴിച്ച യുവതി വെന്തുമരിച്ച സംഭവത്തിൽ ഭർത്താവിൽനിന്ന് പോലീസ് വിവരങ്ങൾ ആരായും. സംഭവത്തിൽ അസ്വാഭാവികമരണത്തിന് കേസെടുത്ത പാലാരിവട്ടം പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. തമ്മനം പൊന്നുരുന്നിയിൽ വാടകയ്ക്കു താമസിക്കുന്ന കള്ളിക്കാട്ട് വീട്ടിൽ സേതുവിന്റെ ഭാര്യ അർച്ചന(22)യാണ് അതിദാരുണമായി മരിച്ചത്. ഇന്നലെ വൈകിട്ട് 5.45 ഓടെയായിരുന്നു സംഭവം. ദേഹത്ത് പെട്രോളൊഴിച്ചശേഷം തീപ്പെട്ടിയുരച്ച് കൈയിലിരുന്ന തുണി കത്തിക്കാൻ ശ്രമിച്ചപ്പോൾ തീ പടർന്നു പിടിക്കുകയായിരുന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. തീപിടിക്കാനുണ്ടായ സാഹചര്യമെന്തെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് സേതുവിൽനിന്നും വിവരങ്ങൾ ആരായുക. എളമക്കര സ്വദേശിനിയായ യുവതിക്ക് ഒരു വയസുള്ള കുട്ടിയുണ്ട്. പൊന്നുരുന്നിയിലുള്ള രണ്ടുനില വീടിന്റെ മുകൾ നിലയിലാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്. ഇതിൽ ഒരു മുറിയിലാണു തീപിടിത്തമുണ്ടായത്. മുറി പൂർണമായി കത്തി നശിച്ചനിലയിലാണ്. ജനറേറ്ററിൽ ഒഴിക്കാനായി കന്നാസിൽ പെട്രോൾ വാങ്ങി സൂക്ഷിച്ചിരുന്നു. ഇതാണു…
Read Moreഅരക്കോടി വില വരുന്ന ഇരുതലമൂരിയുമായി യുവാക്കൾ പിടിയിലായ സംഭവം; തുടർഅന്വേഷണം പോലീസിന്
പെരുന്പാവൂർ: വിപണിയിൽ അരക്കോടിയോളം രൂപ വിലവരുന്ന ഇരുതലമൂരിയുമായി രണ്ടുപേർ പിടിയിലായ സംഭവത്തിൽ തുടർ അന്വേഷണം പോലീസിനു കൈമാറിയേക്കും. കടമക്കുടി ചെറിയംതുരുത്ത് സ്വദേശി വേലിപറന്പിൽ ആർ. രാജേഷ് (40), കണ്ണൂർ കോടൻചാൽ മുളക്കോടിയിൽ എം.വി. ഷിനോദ് (42) എന്നിവരെ വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോ ഇന്റലിജൻസാണു പിടികൂടിയത്. വൈൽഡ് ലൈഫ് ക്രൈം കണ്ട്രോൾ ബ്യൂറോ ഇന്റലിജൻസിനു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുന്പാവൂർ ഡിഎഫ്ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായാണു കേസ് പോലീസിനു കൈമാറുകയെന്നാണു വിവരം. പ്രതികളിൽനിന്നു പിടികൂടിയ ഇരുതലമൂരിയെ മേയ്ക്കപ്പാല ഫോറസ്റ്റിനു കൈമാറി. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇരുതലമൂരിയെ വാങ്ങാനെന്ന വ്യാജേന ഒന്നാം പ്രതിയായ രാജേഷിനെ ഫോണിൽ വിളിച്ച് 35 ലക്ഷം പറഞ്ഞെങ്കിലും 50 ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നു. ഇതനുസരിച്ച് പ്രതികൾ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് മാരുതി…
Read Moreകൂട്ടപ്പിരിച്ചുവിടൽ: കെഎസ്ആർടിസി വഴുതിക്കളിക്കുകയാണെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസിക്കെതിരേ വിമർശനവുമായി വീണ്ടും ഹൈക്കോടതി. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ട കേസിൽ കെഎസ്ആർടിസി വഴുതിക്കളിക്കുകയാണെന്ന് ഹൈക്കോടതി വിമർശിച്ചു. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് വിമർശനം. കെഎസ്ആർടിസിയിൽ പുറംവാതിൽ നിയമനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കോടതി അറിയിച്ചു. സ്ഥിരം കണ്ടക്ടർമാരെ നിയമിച്ചതിന്റെ സ്ഥിതിവിവര കണക്കുകൾ കെഎസ്ആർടിസി കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.
Read More