വൈപ്പിൻ: ഒരുകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് തലവേദന സൃഷ്ടിച്ചിരുന്ന കടൽമാക്രി എന്നയിനം മത്സ്യം ഇപ്പോൾ ബോട്ടുകാരുടെ രക്ഷകനാവുന്നു. നിറയെ മത്സ്യം ലഭിക്കുന്ന സമയത്ത് വല കടിച്ചുമുറിച്ച് മത്സ്യങ്ങളെ രക്ഷപ്പെടാൻ സഹായിക്കുകയും വലയ്ക്ക് കേടുപാടുകൾ വരുത്തി മത്സ്യത്തൊഴിലാളികളെ കഷ്ടതയിലാക്കുകയും ചെയ്തിരുന്ന കടൽമാക്രിക്ക് അടുത്തിടവരെ വിലയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ കനത്ത വറുതിയിൽ മത്സ്യബന്ധന ബോട്ടുകളുടെ നിലനിൽപ്പിനു തന്നെ ആധാരമായി മാറിയിരിക്കുകയാണ് കടൽമാക്രി. നാട്ടിലുള്ളവർ ഇതിനെ ഭക്ഷണമാക്കാറില്ലെങ്കിലും ചില വിദേശരാജ്യങ്ങളിൽ ഇതിന്റെ മാംസത്തിന് നല്ല വിലയാണത്രേ. അതിനാൽ തന്നെ ഇവയ്ക്ക് ഇപ്പോൾ നല്ല വിലയും ലഭിക്കുന്നുണ്ട്. കടപ്പുറത്തുനിന്നു ലേലം ചെയ്യുന്ന കടൽമാക്രികൾ തല നീക്കം ചെയ്ത് തൊലിയുരിഞ്ഞ് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണിപ്പോൾ. മത്സ്യലഭ്യത വളരെ കുറവായതു മൂലം കടലിൽ പോകുന്ന ബോട്ടുകൾക്ക് ഡീസൽ കാശുപോലും ഒക്കാത്ത സാഹചര്യത്തിൽ മുനന്പം, മുരുക്കുംപാടം മേഖലകളിൽ പല ബോട്ടുകളും കരയിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് നഷ്ടം സഹിച്ചും കടലിൽ…
Read MoreCategory: Kochi
ഇടതു കൈയിൽ ഫോണ്‍, വലതുകൈയിൽ വളയം! മൂവാറ്റുപുഴ, കോതമംഗലം മേഖലകളിൽ ബസുകളിലെ ഡ്രൈവര്‍മാരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നതായി പരാതികള്‍
കോതമംഗലം: മൂവാറ്റുപുഴ, കോതമംഗലം മേഖലകളിൽ സർവീസ് നടത്തുന്ന ബസുകളിലെ ഡ്രൈവർമാരിൽ ചിലർ മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നെന്ന പരാതികൾ വ്യാപകമാകുന്നു. യാത്രക്കാർ ഭയന്നുവിറച്ച് ബസിലിരിക്കുന്പോൾ ഫ്രീക്കൻമാരുടെ സ്റ്റൈലിൽ സർക്കസു കാണിക്കുന്ന ഡ്രൈവർമാരുടെ എണ്ണം വർധിക്കുകയാണ്. ഒറ്റക്കൈകൊണ്ടു സ്റ്റിയറിംഗ് പിടിച്ചു മറുകൈ കൊണ്ടു ഫോണിൽ സംസാരിച്ചു ചിരിച്ചുകുഴഞ്ഞു വാഹനം ഓടിക്കുന്ന ഡ്രൈവർമാർ മത്സരയോട്ടത്തിലും പിന്നിലല്ല. വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പ്രണയവും രാഷ്ട്രീയമെല്ലാം സംസാരിക്കാനുള്ള വേദിയായി ഡ്രൈവിംഗ് സമയം ഇവർ മാറ്റിവയ്ക്കുന്നു. മണിക്കൂറുകൾ ഇത്തരത്തിൽ സംസാരിക്കുന്ന ഡ്രൈവർമാരുമായി യാത്രക്കാരുടെ വാക്കുതർക്കവും ഏറിവരികയാണ്. സ്കൂൾ സമയങ്ങളിലാ ഡ്രൈവറിന്റെ കേമത്തങ്ങളുടെ പ്രദർശനം കൂടുതൽ. ഇവർ നിരോധിത പുകയില ഉത്പന്നങ്ങൾ അടക്കമുള്ള ലഹരി ഉത്പന്നങ്ങളും ഉപയോഗിക്കുന്നതായി യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴയിൽനിന്ന് കോതമംഗലത്തേക്ക് പുറപ്പെട്ട ഒരു സ്വകാര്യ ബസിലെ ഡ്രൈവറുടെ മൊബൈൽ ഫോണ്‍ ഉപയോഗം യാത്രക്കാരെ തെല്ലൊന്നുമല്ല ഭയപ്പെടുത്തിയത്. കറുകടം…
Read Moreപ്രതിഷേധത്തിൽ ഉലഞ്ഞു വിമാനത്താവളം, തൃപ്തി ദേശായിക്കു കൂക്കുവിളി
നെടുന്പാശേരി: വളരെ അസാധാരണവും സംഘർഷഭരിതവുമായ സംഭവങ്ങൾക്കാണ് അതീവ സുരക്ഷാമേഖലയായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇന്നലെ സാക്ഷ്യം വഹിച്ചത്. ശബരിമല ദർശനത്തിനെത്തിയ തൃപ്തി ദേശായിയെയും സംഘത്തെയും തടയാനെത്തിയ പ്രതിഷേധക്കാരുടെ നാമജപങ്ങൾക്കുമുന്നിൽ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫും പോലീസുമൊക്കെ നിഷ്ക്രിയരായി. തൃപ്തിയും സംഘവും വന്നിറങ്ങിയതു മുതൽ രാത്രി ഇവർ മടങ്ങുന്നതുവരെ നാമജപ പ്രാർഥനകളും അയ്യപ്പമന്ത്രങ്ങളുമായി ശബ്ദമുഖരിതമായിരുന്നു വിമാനത്താവളം. ആഭ്യന്തര ടെർമിനലിന്റെ ആഗമനകവാടത്തിനു മുന്നിലാണു നൂറുകണക്കിനു പ്രതിഷേധക്കാർ തടിച്ചുകൂടിയത്. എയർപോട്ടിന്റെ എല്ലാ വാതിലുകളിലും പ്രതിഷേധക്കാർ തന്പടിച്ചു. ഒരുകാരണവശാലും സംഘത്തെ പുറത്തിറക്കില്ലെന്ന വാശിയിലായിരുന്നു പ്രതിഷേധക്കാർ. തൃപ്തിദേശായി വാതിനരികിലെത്തുന്ന സമയത്തൊക്കെ പ്രതിഷേധക്കാർ അവരെ കൂക്കുവിളിച്ചു. ശബരിമല കയറാൻ യുവതിസംഘം എത്തുന്നതറിഞ്ഞു പുലർച്ചെ മൂന്നിനുതന്നെ പ്രതിഷേധക്കാർ ടെർമിനലിനു മുന്നിൽ തന്പടിച്ചിരുന്നു. ആദ്യം 50 പേരിൽ താഴെ മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നീടിവരുടെ എണ്ണം കൂടി. പത്തു മണിയായതോടെ ആയിരത്തിലേറെ ആളുകളെത്തി. ഇവർക്കു നിർദേശങ്ങൾ നൽകാനും ആവേശം പകരാനും…
Read Moreകൊച്ചിയില്‍ കനത്തമഴയും ചുഴലിക്കാറ്റും; കൂത്താട്ടുകുളത്ത് ഉരുൾപൊട്ടി, കാർ ഒഴുകിപ്പോയി
കൊച്ചി, മൂവാറ്റുപുഴ, പെരുന്പാവൂർ: തമിഴ്നാട്ടിൽ കനത്ത നാശം വിതച്ച ഗജ ചുഴലിക്കാറ്റിന്റെ തുടർച്ചയായുണ്ടായ കനത്തമഴയും ചുഴലിക്കാറ്റും ജില്ലയിലെങ്ങും നാശം വിതച്ചു. കിഴക്കൻ മേഖലയിലാണു കൂടുതൽ നാശം. കൊച്ചി നഗരമേഖലയിലും നാശമുണ്ടായി. ജില്ലയിൽ രാവിലെ മുതൽ മഴയും കാറ്റും തുടങ്ങിയിരുന്നു. ഉച്ചകഴിഞ്ഞതോടെ മഴയുടെ ശക്തികൂടുകയും കാറ്റ് ചുഴലിക്കാറ്റായി ആഞ്ഞടിക്കുകയുമായിരുന്നു. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. പ്രളയത്തെത്തുടർന്നുണ്ടായ ദുരിതം പൂർണമായും മാറുംമുന്പേയുണ്ടായ കാറ്റും മഴയും ജനങ്ങളെ ഭയവിഹ്വലരാക്കി. കൂത്താട്ടുകുളം-പാലാ റൂട്ടിൽ അർജുനൻമലയിൽ ഉരുൾപൊട്ടി സമീപത്തെ ബിടിസി എൻജിനീയറിംഗ് കോളജ് കെട്ടിടത്തിനു കേടുപാടുണ്ടായി. കരിന്പന പാലത്തിനു സമീപം വർക്ക്ഷോപ്പിന്റെ മതിൽക്കെട്ട് ഇടിഞ്ഞു കാർ സമീപത്തെ തോട്ടിലുടെ ഒഴുകിപ്പോയി. കൂത്താട്ടുകുളം-പാലാ റോഡിലെ ടാറിംഗ് പരക്കേ തകർന്നു. കോലഞ്ചേരി കാരമോൾ പീടിക ജംഗ്ഷനിൽ തെങ്ങുവീണ് ബൈക്ക് യാത്രികനു പരിക്കേറ്റു. പോഞ്ഞാശേരി സ്വദേശി ശ്യാം കൃഷ്ണനെ(29)പരിക്കുകളോടെ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കോതമംഗലം പിഡബ്ല്യുഡി…
Read Moreതൃപ്തി വന്നത് വിശ്വാസികളെ വെല്ലുവിളിച്ച്; ഇവർ പല കേസുകളിലും പ്രതി; തൃപ്തി ദേശായിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ശ്രീധരൻപിള്ള
കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായി വന്നത് വിശ്വാസികളുടെ പ്രതിഷേധങ്ങളെ വെല്ലുവിളിച്ചാണെന്നും അവരെ തിരിച്ചയയ്ക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തരുടെ പ്രതിഷേധമാണ് നെടുന്പാശേരി വിമാനത്താവളത്തിന് പുറത്തു നടക്കുന്നത്. ഇത് ദേവസ്വം ബോർഡും സർക്കാരും കണ്ടില്ലെന്ന് നടിക്കരുത്. ശബരിമല കയറാൻ വന്ന തൃപ്തി ദേശായി പല കേസുകളിലും പ്രതിയാണെന്നും ശ്രീധരൻപിള്ള ആരോപിച്ചു.
Read Moreകർത്തേടം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് 18ന്; സിപിഎമ്മിനെതിരേ കോണ്‍ഗ്രസ്-സിപിഐ കൂട്ടുകെട്ട്
വൈപ്പിൻ: ജില്ലയിൽ എൽഡിഎഫിനുള്ളിൽ സിപിഎം-സിപിഐ പോർവിളികൾക്ക് കാരണങ്ങളിലൊന്നായ കർത്തേടം സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് 18നു നടക്കും. സിപിഎമ്മിനെതിരേ സിപിഐയും കോണ്‍ഗ്രസും കൈകോർത്ത് രംഗത്തിറങ്ങുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രത്യേകത. മൊത്തം 13 സീറ്റുകളിലേക്കാണ് മത്സരം. ഒരു വശത്ത് സിപിഐയുടെ ഏഴു പേരും കോണ്‍ഗ്രസിന്റെ ആറു പേരും ഉൾപ്പെടുന്ന പാനലും മറുവശത്ത് സിപിഎമ്മിന്റെ 12 പേരും കോണ്‍ഗ്രസ്-എസിന്റെ ഒരാളും ഉൾപ്പെടുന്ന പാനലുമാണ് മത്സരരംഗത്തുള്ളത്. കാൽനൂറ്റാണ്ടോളമായി എൽഡിഫിന്റെ ഭരണത്തിൽ ഇരുന്നിരുന്ന ബാങ്ക് ഭരണ സമിതിയിൽ കഴിഞ്ഞ തവണ പ്രസിഡന്റ് പദവിയെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിപിഎം നേതാവായിരുന്ന കെ.എൽ. ദിലീപ് കുമാർ വിമതനായി മത്സരിച്ച് പ്രസിഡന്റ് പദവിയി കൈയാളിയതോടെയാണ് എളങ്കുന്നപ്പുഴയിൽ സിപിഎമ്മിൽ പ്രശ്നങ്ങളായത്. ഇതേത്തുടർന്ന് ദിലീപ്കുമാറിനെ പാർട്ടിയിൽനിന്നു പുറത്താക്കി. ഇതോടെ ദിലീപിനോടൊപ്പം ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സിപിഎം വിട്ടുപോയി സിപിഐയിൽ ചേർന്നു. ഇതിനുശേഷമുള്ള ഭരണ സമിതി തെരഞ്ഞെടുപ്പാണ് 18നു…
Read Moreഅധികൃതരും പ്രതീക്ഷിച്ചില്ല! കൊച്ചി വിമാനത്താവളത്തിനു മുന്നിൽ ഇത്രവലിയ പ്രതിഷേധം ഇതാദ്യം
നെടുന്പാശേരി: പ്രവർത്തനം ആരംഭിച്ചതു മുതൽ ഇന്നലെവരെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇത്ര വലിയ പ്രതിഷേധം നടക്കുന്ന് ഇതാദ്യം. കനത്ത സുരക്ഷാ മേഖലയാണു വിമാനത്താവളും പരിസര പ്രദേശങ്ങളും. യാതൊരു വിധത്തിലുള്ള സംഘം ചേരലുകളോ സംഘർഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിക്കലോ ഇവിടെ അനുവദിക്കാറില്ല. സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് വിമാനത്താളത്തിലെ സുരക്ഷ. സീനിയർ കമാൻഡന്റിന്റെ കീഴിൽ അറുന്നൂറോളം സിഐഎസ്എഫ് ഭടൻമാരാണു സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള എല്ലാ സന്നാഹങ്ങളും ഇവിടെയുണ്ട്. ഒരു തരത്തിലുമുള്ള സുരക്ഷാ വീഴ്ചയും വിമാനത്താവള പരിസരത്ത് അനുവദിക്കാറില്ല. ഗേറ്റിനു പുറത്തുമാത്രമാണു സാധാരണ ഗതിയിൽ ചെറിയ രീതിയിലെങ്കിലും പ്രതിഷേധം ഉണ്ടാകാറുള്ളത്. പ്രധാന ഗെയിറ്റിന് ഉള്ളിലേക്ക് പ്രതിഷേധക്കാരെ കയറ്റിവിടാറേയില്ല. തൃപ്തി ദേശായിയുടെ വരവുമായി ബന്ധപ്പെട്ട് വിമാനത്താവള പരിസരത്ത് ഇത്രയധികം പ്രതിഷേധം ഉയരുമെന്ന് അധികൃതരും പ്രതീക്ഷിച്ചില്ലെന്നാണു സൂചന.
Read Moreമതവികാരം വ്രണപ്പെടുത്തിയെന്ന കേസ്; രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവിശ്വാസത്തെ അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തെന്ന പേരില്‍ പത്തനംതിട്ട പോലീസ് എടുത്ത കേസ് റദ്ദാക്കണമെന്ന രഹനയുടെ ആവശ്യം കോടതി നിരാകരിച്ചു. പോലീസിന് കേസുമായി മുന്നോട്ട് പോകാമെന്ന് കോടതി പറഞ്ഞു ഫേസ്ബുക്കിൽ അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ രഹന പോസ്റ്റ് ചെയ്തെന്ന് കാണിച്ച് തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പരാതിയിലാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തും വിധമായിരുന്നു ഫോട്ടോയെന്നായിരുന്നു പരാതി. എന്നാൽ തെറ്റു ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹന ഫാത്തിമ പറഞ്ഞു. നേരത്തെ, ശബരിമല കയറാൻ രഹന എത്തിയത് വൻവിവാദമായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടർന്ന് രഹനയ്ക്ക് ശബരിമലയിൽ പ്രവേശിക്കാനായില്ല. രഹനയുടെ പനംപള്ളി നഗർ ഫ്ലാറ്റിനു നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇവർക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നു.
Read Moreനടിയെ ആക്രമിച്ച കേസ്: തുടർനടപടികൾ ഡിസംബറിലേക്കു മാറ്റി; പൾസർ സുനി അടക്കമുള്ള പ്രതികളെ വീണ്ടും റിമാൻഡ് ചെയ്തു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ തുടർനടപടികൾ ഡിസംബർ 18 ലേക്കു മാറ്റി. കേസ് വ്യാഴാഴ്ച പരിഗണിച്ചപ്പോൾ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി അടക്കമുള്ള പ്രതികളെ വീണ്ടും റിമാൻഡ് ചെയ്ത് എറണാകുളം സബ് ജയിലിലേക്ക് അയച്ചു. ജയിൽ മാറ്റം ആവശ്യപ്പെട്ടു കേസിലെ പ്രതിയായ മണികണ്ഠൻ അപേക്ഷ സമർപ്പിച്ചു. ഈ അപേക്ഷ കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ദിലീപ് വിദേശയാത്രയ്ക്കു നേരത്തെത്തന്നെ കോടതിയിൽനിന്ന് അനുമതി വാങ്ങിയതിനാൽ ഹാജരായില്ല. ജനുവരി ആദ്യം വരെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ടു വിദേശത്തു താമസിക്കുന്നതിനാണു ദിലീപ് അനുമതി വാങ്ങിയിരുന്നത്.
Read Moreഎംഎൽഎ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എംഎൽഎ എ.എൻ. ഷംസീറിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ചട്ടങ്ങൾ മറികടന്നാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ കരാർ അടിസ്ഥാനത്തിൽ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത്. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോ. എം.പി. ബിന്ദുവിനെ മറികടന്നായിരുന്നു നിയമനം. ബിന്ദുവിന്റെ ഹർജിയിലാണ് കോടതി നടപടി. ബിന്ദുവിനെ ഉടൻ നിയമിക്കാനും കോടതി ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒബിസി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നും ബിന്ദു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read More