മൂവാറ്റുപുഴ: മാലിന്യം കലർന്ന ബിയർ വിറ്റതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹേവാർഡ്സ് ബിയർ നിർമാതാക്കളായ എസ്എബി മില്ലർ ഇന്ത്യ കന്പനിയോടും വിതരണക്കാരായ ബിവറേജ് കോർപറേഷനോടും നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാരം ഫോറം ഉത്തരവായി. പശ്ചിമബംഗാൾ സ്വദേശികളായ അശീഷ് പൊഡർ, അനിരുദ്ധ സമാജ്പതി എന്നിവർ ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ചു ബിവറേജസ് കോർപറേഷന്റെ കളമശേരി ഔട്ട്ലെറ്റിൽനിന്ന് വാങ്ങിയ ബിയർ കുപ്പികളിൽ മാലിന്യം കണ്ടതു സംബന്ധിച്ചായിരുന്നു ഹർജി. വാങ്ങിയ ഒന്‍പതു കുപ്പികളിൽ ഉപയോഗിച്ച ഒരു കുപ്പിയിൽനിന്നു മാലിന്യം വായിൽ എത്തിയതിനെതുടർന്നു നടത്തിയ പരിശോധന എല്ലാ കുപ്പികളിലും മാലിന്യം അടിഞ്ഞതായി കാണപ്പെട്ടിരുന്നു. പരാതിപ്പെട്ടപ്പോൾ ഒരു ബാച്ചിൽ മാത്രമാണ് മാലിന്യം ഉള്ളതെന്നും പ്രസ്തുത ബാച്ച് ബിയർ മാർക്കറ്റിൽനിന്ന് പിൻവലിച്ചുവെന്നും ബിയർ കന്പനി അറിയിച്ചെങ്കിലും തൊട്ടടുത്ത ദിവസം നെടുന്പാശേരി എയർപോർട്ടിനു സമീപമുള്ള ഹോട്ടലിൽനിന്ന് വാങ്ങിയ ബിയറിലും മാലിന്യം കണ്ടെത്തി. ഹർജിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ…
Read MoreCategory: Kochi
സംവിധായകന് ശ്രീകുമാര്‍ മേനോന് എസ്കലേറ്ററില്‍ നിന്നു വീണ് പരിക്ക്; താടിയെല്ലിന് ഒന്നിലേറെ പൊട്ടലുകൾ
കൊച്ചി: സംവിധായകന് വി.എ. ശ്രീകുമാര്‍ മേനോന് എസ്കലേറ്ററില്‍ നിന്നും വീണ് പരിക്കേറ്റു. നവംബർ പതിനേഴിന് രാത്രി മുംബൈയില്‍ നിന്നും കൊച്ചിയിലേയ്ക്കുളള യാത്രയ്ക്കിടെ മുംബൈ വിമാനത്താവളത്തിൽ വച്ചാണ് അപകടമുണ്ടായത്. എസ്കലേറ്ററില്‍ നിന്ന് വഴുതി മുഖം ഇടിച്ചാണ് വീണത്. താടിയെല്ലിന് ഒന്നിലേറെ പൊട്ടലുണ്ടെന്നാണ് വിവരം. തുടര്‍ന്ന് ഇദ്ദേഹത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.ചൊവ്വാഴ്ച ഇംപ്ലാന്റ് ശസ്ത്രക്രിയയ്ക്കും വിധേയനാക്കുമെന്നാണ് വിവരം. ശ്രീകുമാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം രണ്ടാഴ്ചയിലേറെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
Read Moreതാക്കോൽ മാനേജരുടെ കൈയിൽ തന്നെ; രണ്ടരക്കോടിയുടെ സ്വർണവുമായി ബാങ്ക് ഉദ്യോഗസ്ഥ മുങ്ങി;യഥാർഥ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്; കൊച്ചിയിലേ തട്ടിപ്പിലെ സംശയങ്ങൾ ഇങ്ങനെയൊക്കെ….
ആലുവ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന രണ്ടരക്കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി ബാങ്ക് ഉദ്യോഗസ്ഥ മുങ്ങിയതായി പരാതി. യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ അങ്കമാലി സ്വദേശിനി സിസ്മോളി (36) യെയാണ് ഭർത്താവ് സജിത്തിനോടൊപ്പം കാണാതായത്. ബാങ്കിലെ 128 ഇടപാടുകാരിൽ നിന്ന് വായ്പയ്ക്ക് ഈടായി സ്വീകരിച്ച 8,852 ഗ്രാം (1106.5 പവൻ) സ്വർണമാണു കാണാതായത്. ശനിയാഴ്ച രാത്രി ബാങ്ക് മാനേജർ ഷൈജി പോലീസിന് നൽകിയ പരാതിയെത്തുടർന്നാണ് വിവരം പുറത്തറിയുന്നത്. യഥാർഥ സ്വർണം മാറ്റി മുക്കുപണ്ടം വച്ചിട്ടുണ്ട്. പണയം തിരിച്ചെടുക്കാനെത്തിയ ഇടപാടുകാരന് മുക്കുപണ്ടം ലഭിച്ചപ്പോഴാണ് തട്ടിപ്പ് ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ അറിഞ്ഞതെന്നു പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം. അന്ന് സിസ് മോളി എറണാകുളത്ത് ബാങ്കിന്റെ പരിശീലനത്തിലായിരുന്നു. ശനിയാഴ്ച മുതൽ ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് കുടുംബസമേതം മുങ്ങിയെന്നാണ് പോലീസ് പറയുന്നത്. എറണാകുളത്ത് ഷെയർ മാർക്കറ്റ് ഇടപാടുകാരനാണ് സജിത്ത്. ലോക്കറുകൾ…
Read Moreപിണറായി വിജയൻ ഹിറ്റ്ലറാകാൻ ശ്രമിക്കുകയാണെന്നു രമേശ് ചെന്നിത്തല
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഹിറ്റ്ലറാകാൻ ശ്രമിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്കാരല്ലാത്ത ഭക്തർക്ക് ശബരിമലയിൽ ദർശനം നടത്താനുള്ള അവസരം ഒരുക്കണം. എല്ലാവരെയും ബിജെപിയിലേക്ക് റിക്രൂട്ട് ചെയ്യാനാണു സർക്കാരിന്റെ ശ്രമമെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Read Moreമത്സ്യത്തൊഴിലാളികളുടെ വെറുക്കപ്പെട്ട മത്സ്യം വറുതിക്കാലത്ത് രക്ഷകരായി ; കടൽ മാക്രിക്കായി ഹാർബറുകളിൽ കയറ്റുമതി കമ്പനികളുടെ ഏജന്റുമാർ തമ്മിൽ കടുത്ത മത്സരം
വൈപ്പിൻ: വല കടിച്ച് മുറിച്ച് നശിപ്പിക്കുകയും കരയിലെത്തിച്ചാൽ ആർക്കും വേണ്ടാതിരുന്നതുമായ ഒരു കാലത്ത് മത്സ്യതൊഴിലാളികൾക്ക് കണ്ണെടുത്താൽ കണ്ടുകൂടാതിരുന്ന മത്സ്യമാണ് കടൽമാക്രി. എന്നാൽ ആ കാലമൊക്കെ മാറി. കടൽമാക്രിക്ക് ഇപ്പോൾ നല്ല കാലം പിറന്നിരിക്കുകയാണ്. കടലിലെ ഇപ്പോഴത്തെ കനത്ത വറുതിയിൽ മത്സ്യബന്ധന ബോട്ടുകളുടെ നിലനിൽപ്പിനു തന്നെ ആധാരമായി മാറിയിരിക്കുന്ന ഇവക്ക് മത്സ്യബന്ധന മേഖലയുടെ രക്ഷകന്റെ റോളാണിപ്പോൾ. ഡീസൽ കാശുപോലും ഒക്കാത്ത സാഹചര്യത്തിൽ മുനന്പം, മുരുക്കുംപാടം മേഖലകളിൽപല ബോട്ടുകളും കരയിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് നഷ്ടം സഹിച്ചും കടലിൽ പോകുന്ന ബോട്ടുകൾക്ക് കടൽ മാക്രി രക്ഷകനായത്. ആഴക്കടലിലും തീരക്കടലിലും സാന്നിധ്യമുള്ള കടൽ മാക്രികൾ ഇപ്പോൾ വ്യാപകമായി ലഭിക്കുന്നുണ്ട്. സാമാന്യം നല്ല വില ലഭിക്കുന്നതിനാൽ ബോട്ടുകൾ പലതും ഇപ്പോൾ കടൽമാക്രി ലക്ഷ്യംവച്ചാണ് കടലിലേക്ക് പോകുന്നത്. നാലും അഞ്ചും ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറുകളിൽ അടുക്കുന്ന ബോട്ടുകളിൽ ഏറെയും കടൽമാക്രിയാണിപ്പോൾ. ചൂണ്ടയിടുന്ന ബോട്ടുകൾക്ക് തളയൻ…
Read Moreനാശം വിതച്ച് ചുഴലിക്കാറ്റ്; . വാളകം, ആയവന പഞ്ചായത്തുകളിൽ ലക്ഷങ്ങളുടെ നാശനഷ്ടം; നഷ്ടങ്ങൾ വിലയിരുത്തി ഉദ്യോഗസ്ഥർ
മൂവാറ്റുപുഴ: വെള്ളിയാഴ്ച വൈകുന്നേരം വീശിയടിച്ച ഗജ ചുഴലിക്കാറ്റ് മേഖലയിൽ നാശം വിതച്ചു. വാളകം, ആയവന പഞ്ചായത്തുകളിൽ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നാശനഷ്ട കണക്കുകളുടെ വിലയിരുത്തൽ പൂർത്തിയായി. വാളകത്ത് 15 ലക്ഷം രൂപയുടെയും ആയവനയിൽ 10 ലക്ഷം രൂപയുടെയും കൃഷി നാശമാണ് സംഭവിച്ചത്. വാളകത്ത് വാഴ, ജാതി, റബർ, കപ്പ തുടങ്ങിയ വിളകളെയാണ് പ്രധാനമായും കൊടുങ്കാറ്റ് ബാധിച്ചത്. നിരവത്ത് തോമസ്, വെളിയത്ത് രാമചന്ദ്രൻ നായർ, സി.എസ്. മോഹനൻ, സുരേഷ് പുന്നിലത്തിൽ, സിജി എവനാച്ചൻ തേക്കിലക്കാട്ട്, ചാക്കോ മനയത്ത്, സജി ഓലിക്കൽ എന്നിവരുടെ കൃഷിയിടങ്ങൾ ജനപ്രതിനിധികളായ പി. എ രാജു, പി.യാക്കോബ്, കൃഷി ഓഫീസർ വി.പി.സിന്ധു എന്നിവർ സന്ദർശിച്ചു. ആയവന പഞ്ചായത്തിലെ ഏനാനെല്ലൂർ, മുല്ലപുഴച്ചാൽ, ആയവന, പുന്നമറ്റം, കടുംപിടി, കാലാന്പൂര്, കാവക്കാട് ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കൊടുങ്കാറ്റിൽ വ്യാപകമായി കൃഷി നശിച്ചിരുന്നു. മംഗലശേരിയിൽ എം.പി.സണ്ണി, മാർക്കരയിൽ ബേബി, മുറിതോട്ടത്തിൽ…
Read Moreഫെൻസിംഗ് പുനഃസ്ഥാപിച്ചില്ല; കാട്ടാന ഭീതിയിൽ കോട്ടപ്പാറയിലെ നാട്ടുകാർ
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിൽ തകർന്ന ഫെൻസിംഗ് പുനഃസ്ഥാപിച്ചില്ല. ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും കാട്ടാനകളിറങ്ങി നാശം വരുത്തുകയാണ്. കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ കോട്ടപ്പാറ വനാതിർത്തിയിൽ 40 ലക്ഷം രൂപ മുടക്കിയാണ് സോളാർ ഫെൻസിംഗ് സ്ഥാപിച്ചത്. ഒരു വർഷം തികയും മുന്‍പ് ഫെൻസിംഗ് സംവിധാനം പ്രയോജനമില്ലാത്ത അവസ്ഥയിലെത്തി. ഫെൻസിംഗിന്റെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ ആനക്കൂട്ടം നിരന്തരം കൃഷിഭൂമികളിലും പുരയിടങ്ങളിലുമെത്തുന്ന അവസ്ഥയാണുള്ളത്. വാവേലി, കുളങ്ങാട്ടുകുഴി, വേട്ടാന്പാറ എന്നിവിടങ്ങളിലെല്ലാം ആനകൾ വലിയ ഭീതി പരത്തുകയാണ്. വേട്ടാന്പാറയിൽ കഴിഞ്ഞ ദിവസങ്ങളിൽ 15 പേരുടെ കൃഷിയിടങ്ങളിൽ ആനകൾ നാശം വിതച്ചു. രാത്രിസമയങ്ങളിലാണ് ആനകക്കൂട്ടം നാട്ടിലിറങ്ങുന്നത്. പല ദിവസങ്ങളിലും നേരം പുലർന്നാലും അവ കാട്ടിലേക്ക് മടങ്ങാത്ത സ്ഥിതിയുണ്ട്. പുലർച്ചെ റബർ ടാ്പ്പിംഗിന് പോകുന്നവരും ഭീതിയിലാണ്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഫെൻസിംഗ് സംവിധാനത്തിന്റെ അറ്റകുറ്റപ്പണി നടത്താത്തതാണ് ആനശല്യം രൂഷമാകാൻ കാരണം. ഫെൻസിംഗിൽ വൈദ്യുതി പ്രസരണം നിലയ്ക്കുന്നതും വോൾട്ടേജ് കുറയുന്നതും മറ്റൊരു…
Read Moreപെട്രോളിനു 100 രൂപ വിലയായാലും ഇനി വിഷമിക്കേണ്ട! പെട്രോൾ ഇല്ലാതെ ബൈക്കോടിക്കാവുന്ന വിദ്യയുമായി യുവഎൻജിനിയർ
കോതമംഗലം: പെട്രോളിനു 100 രൂപ വിലയായാലും ഇനി വിഷമിക്കേണ്ട. പെട്രോൾ ഇല്ലാതെ ബൈക്കോടിക്കാവുന്ന വിദ്യയുമായി യുവഎൻജിനിയർ താരമാകുന്നു. ആർക്കും വേണ്ടാത്ത പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു നിർമിച്ച ഇന്ധനം ഉപയോഗിച്ചാണ് കോതമംഗലത്തുകാരൻ എൻജിനിയർ ബൈക്കോടിച്ച് എല്ലാവരെയും അഭ്ഭുതപ്പെടുത്തിയത്. കോട്ടപ്പടി വടാശേരി ചെങ്ങനാമീത്തിൽ സുരാജാണ് പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നു പ്രൊസസ് ചെയ്തെടുത്ത ഇന്ധനം സ്വന്തം വാഹനത്തിൽ ഒഴിച്ചു ഓടിച്ച് പരീക്ഷണം നടത്തി വിജയിച്ചത്. ഇന്ധനത്തിന് എന്ത് മൈലേജ് കിട്ടുമെന്നോ, ഏത് പേരിൽ വിളിക്കണമെന്നോ പറയാറായിട്ടില്ലെന്നും സുരാജ് പറഞ്ഞു. കണ്ടെത്തിയ ഇന്ധനം തരം തിരിച്ചെടുക്കുന്നതിനായി പുതിയ പരിക്ഷണങ്ങളുമായി മുന്നേറുന്നു. പ്ലാസ്റ്റിക് ഒരു പ്രത്രേക ഊഷ്മാവിൽ ചൂടാക്കുന്പോൾ ഉണ്ടാകുന്ന വാതകത്തെ തണുപ്പിച്ചെടുത്ത് ദ്രവരൂപത്തിലാക്കിയാണ് ഇന്ധനമാക്കി മാറ്റിയത്. ഇലക്ട്രോണിക്സിൽ എൻജിനിയറിംഗ് ബിരുദവും മെക്കാനിക്കലിൽ ഡിപ്ലോമയുമുള്ള സുരാജ് തനിക്ക് പലപ്പോഴായി ലഭിച്ച അറിവുകൾ സംയോജിപ്പ് നാടിനു മുതൽക്കൂട്ടാകുന്ന കണ്ടുപിടുത്തമാണ് നടത്തിയിരിക്കുത്. പെട്രോളിനും ഡീസലിനും വില ഉയരുന്ന സാഹചര്യത്തിൽ സമാനമായി…
Read Moreമത്സ്യക്കൃഷിക്കു വിദേശി വേണ്ട, നാടന്മീന് മതി ! പ്രളയകാലത്തു പല സ്ഥലങ്ങളില്‍നിന്നും കണ്ടെത്തിയത് നിരോധിക്കപ്പെട്ട മീനുകള്‍
കൊച്ചി: ഉൾനാടൻ മത്സ്യകൃഷിയിൽ നാടൻ മീനുകൾക്കു പ്രാമുഖ്യം നൽകണമെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ. നിരോധിക്കപ്പെട്ട വിദേശ മത്സ്യങ്ങൾ കൃഷി ചെയ്യുന്നതിൽനിന്നു കർഷകർ പിന്മാറണം. ഇത്തരം മത്സ്യങ്ങൾ വ്യാപകമായി കൃഷി ചെയ്തുവരുന്നുവെന്നതിനാലാണു പ്രളയകാലത്തു പല സ്ഥലങ്ങളിൽനിന്നും നിരോധിക്കപ്പെട്ട മീനുകളായ അരൈപാമ, നട്ടർ, ആഫ്രിക്കൻ മുഷി, ചീങ്കണ്ണി മീൻ തുടങ്ങിയ മത്സ്യങ്ങളെ കണ്ടെത്തിയത്. ഇത്തരം വിദേശ മത്സ്യങ്ങൾ വ്യാപകമാകുന്നത് നമ്മുടെ തനത് മത്സ്യസന്പത്തിനെ ദോഷകരമായി ബാധിക്കും. തദ്ദേശീയ മത്സ്യങ്ങളായ മഞ്ഞക്കൂരി, കാളാഞ്ചി, പുല്ലൻ തുടങ്ങിയ മീനുകളുടെ കൃഷിയിലൂടെ കർഷകർക്കു മികച്ച ലാഭമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ബസന്ത് കുമാർ ദാസ് ഡയറക്ടറായ കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സിഐഎഫ്ആർഐ) കൊച്ചി കേന്ദ്രം സംഘടിപ്പിച്ച നൈപുണ്യ വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. ഗോപാലകൃഷ്ണൻ. കൂട് മത്സ്യക്കൃഷി, അക്വാപോണിക്സ്, വിപണനതന്ത്രം,…
Read Moreറോസും വെള്ളയും ഇടകലര്‍ന്ന തൂവലും നീളമുള്ള ചുണ്ടും! തട്ടേക്കാടിന്റെ ചരിത്രത്തിലേക്കു പറന്നിറങ്ങി രാജഹംസം
ജിജു ജോർജ് കോതമംഗലം: വലിപ്പംകൊണ്ടും രൂപഭംഗികൊണ്ടും പക്ഷിനിരീക്ഷകർ പോലും വിസ്മയത്തോടെ വീക്ഷിക്കുന്ന രാജഹംസം ഇതാദ്യമായി തട്ടേക്കാടെത്തി. ഭൂതത്താൻകെട്ട് ഡാമിലെ ജലാശയത്തിൽ വീണു കിടക്കുന്ന നിലയിലാണു തട്ടേക്കാട് പക്ഷി സങ്കേതം അധികൃതർ ഇതിനെ കാണുന്നത്. ഗ്രേറ്റർ ഫ്ലമിംഗോ ഇനത്തിൽപ്പെട്ട ഇതിനു മൂന്നു കിലോ ഭാരമുണ്ട്. കാലിനു നേരിയ പരിക്കുള്ള രാജഹംസത്തിനു ഡോ. ആർ. സുഗതന്റെ നേതൃത്വത്തിൽ പരിചരണം നൽകി.സുഖം പ്രാപിച്ചു വരുന്ന രാജഹംസത്തെ വിവരങ്ങൾ രേഖപ്പെടുത്തിയ വളയം കാലിൽ ഘടിപ്പിച്ച് ഉടൻതന്നെ പറത്തിവിടുമെന്നു അധികൃതർ പറഞ്ഞു. ദേശാടനപക്ഷികളായ ഇവ നവംബർ, ഡിസംബർ മാസങ്ങളിൽ ഗുജറാത്തിൽനിന്നു വേളാങ്കണ്ണി മേഖലയിൽ എത്താറുണ്ട്. കനത്ത മഴയും ചുഴലിക്കാറ്റും മൂലം വേളാങ്കണ്ണിയിൽനിന്നു കൂട്ടംതെറ്റി തട്ടേക്കാട് എത്തിയതാകാമെന്ന നിഗമനത്തിലാണു വനംവകുപ്പ്. കൂട്ടം തെറ്റിയാണു വരവെങ്കിലും തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ചരിത്രത്താളിൽ അങ്ങനെ രാജഹംസവും ഇടംപിടിച്ചു. ഇന്ത്യയിൽ ഗുജറാത്തിലെ കച്ചിലും സൈബീരിയ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലുമാണു രാജഹംസങ്ങളെ കണ്ടുവരുന്നത്.…
Read More