റോബിൻ ജോർജ് കൊച്ചി: വിധി പല രൂപത്തിലും ഭാവത്തിലും ജീവിതത്തെ തളർത്തിയെങ്കിലും സലാമിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ ഒടുവിൽ സലാം പറഞ്ഞു. വെല്ലുവിളികൾ അതിജീവിച്ച് ഒരോ നിമിഷവും മുന്നേറുന്ന ഈ യുവാവിന് ഇന്നലത്തെ ദിവസം ജീവിതത്തിൽ സ്വർണക്കൂട്ടിൽ സൂക്ഷിച്ച് ഓർത്തുവയ്ക്കാവുന്ന ചുരുക്കം ചില ദിനങ്ങളിലൊന്ന്. ചിരകാലഭിലാഷമായിരുന്ന ആദ്യഷോർട്ട് ഫിലിം യൂട്യൂബിൽ അപ്ലോഡ് ചെയ്ത ദിനം. ചെയ്യാൻ സാധിക്കില്ലെന്നു പറഞ്ഞവരുടെ മുന്പിൽ നെഞ്ചുവിരിച്ച് ചങ്കൂറ്റത്തോടെ നോക്കിയ ഒരു ദിനം. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു മുന്നിൽ പെട്ടിക്കട നടത്തുന്ന കായംകുളം കുന്നനാശേരി ചിറയിൽ സലാമിന്റെ (കായംകുളം സലാം-38) ജീവിതം ഒരു സിനിമയെ വെല്ലുംവിധത്തിലുള്ളതാണ്. എഴുപത്തഞ്ച് ശതമാനം വൈകല്യമുള്ളയാളാണു സലാം. വെല്ലുവിളികൾ അതിജീവിച്ച് മാസങ്ങൾ നീണ്ടുനിന്ന ഒരുക്കങ്ങൾക്കുശേഷമാണ് സൈൻ ഓഫ് ട്രൂത്ത് എന്ന ഹ്രസ്വചിത്രം പുറത്തിറക്കിയത്. പോളിയോ ബാധിച്ച് ഒന്നര വയസിൽ ശരീരം തളർന്നെങ്കിലും ആത്മവിശ്വാസവും വിധിയെ പഴിക്കാതെ സധൈര്യം മുന്നേറിയതുമാണ്…
Read MoreCategory: Kochi
ആർക്കുവേണ്ടി മൂവാറ്റുപുഴയിലെ ആധുനിക മത്സ്യമാർക്കറ്റ്? പൊടിച്ചതു രണ്ടരക്കോടി
മൂവാറ്റുപുഴ: കോടികൾ ചെലവഴിച്ചു നഗരസഭ പണികഴിപ്പിച്ച ആധുനിക മത്സ്യമാർക്കറ്റിന്റെ നിർമാണം പൂർത്തിയായെങ്കിലും പ്രവർത്തനമായില്ല. എന്തിനു വേണ്ടിയാണു കോടികൾ മുടക്കി ഇത്തരമൊരു മത്സ്യമാർക്കറ്റ് നിർമിച്ചതെന്നുമാത്രം ജനത്തിനു മനസിലാകുന്നില്ല. അധികൃതരും ഒന്നും പറയുന്നില്ല. കേന്ദ്ര ഫിഷറീസ് വകുപ്പ് അനുവദിച്ച രണ്ടര കോടി രൂപ ചെലവഴിച്ചാണ് ഇഇസി മാർക്കറ്റിനു സമീപം മാർക്കറ്റ് പണി കഴിപ്പിച്ചത്. അഞ്ചു വർഷം മുന്പ് അന്നത്തെ നഗരസഭ ചെയർമാനായിരുന്ന യു.ആർ. ബാബു മുൻകൈയെടുത്താണ് മാർക്കറ്റ് പണി കഴിപ്പിച്ചത്. വർഷങ്ങളായി എംസി റോഡിനോട് ചേർന്നു വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന പച്ചമീൻ മാർക്കറ്റ് ഇവിടെ നിന്നും മാറ്റി പ്രവർത്തനം ആരംഭിക്കാനുള്ള ലക്ഷ്യത്തോടെയാണ് കെട്ടിടം പണികഴിപ്പിച്ചത്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, മംഗലാപുരം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് മത്സ്യം എത്തുന്നത്. ഇവിടെനിന്നുമാണ് ഹൈറേഞ്ച് അടക്കമുള്ള മേഖലകളിലെ ചെറുവ്യാപാരികൾ മീൻ കൊണ്ടു പോകുന്നത്. രാത്രി 11ന് ആരംഭിക്കുന്ന കച്ചവടം പുലർച്ചെ വരെ നീണ്ടു നിൽക്കും. മൊത്ത…
Read Moreകുപ്രസിദ്ധ മോഷ്ടാവ് ആലുവ പോലീസിന്റെ കസ്റ്റഡിയിൽ; ഇരുപത്തിയഞ്ചുകാരൻ ആൽവിൻ ജോണിയുടെ മോഷണ പരമ്പര കഥയിങ്ങനെ…
ആലുവ: വാഹന മോഷണമടക്കമുള്ള നിരവധി കേസുകളിൽ പ്രതിയായ യുവാവ് ആലുവ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിൽ. ആലുവ കഐസ്ആർടിസി സ്റ്റാൻഡിന്റെ പരിസരത്തുനന്നും ബൈക്ക് മോഷ്ടിച്ച് തമിഴ്നാട്ടിൽ വിൽപന നടത്തിയ ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ആൽവിൻ ജോണി(25)നെയാണ് മൂവാറ്റുപുഴ സബ് ജയിലിൽനിന്നും പ്രൊഡക്ഷൻ വാറന്റ് മുഖേന ഇന്നലെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തമിഴ്നാട്ടിലെ ഉത്തമപാളയത്ത് എത്തിച്ച് മോഷ്ടിച്ച ബൈക്ക് പോലീസ് കണ്ടെത്തി.ആറ് മാസം മുന്പായിരുന്നു സംഭവം. ആലുവ കഐസ്ആർടിസി സ്റ്റാൻഡിലെ ജീവനക്കാരന്േറതായിരുന്നു നഷ്ടപ്പെട്ട ബൈക്ക്. സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ഇടുക്കിയിൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മൂവാറ്റുപുഴ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പാലാരിവട്ടത്ത് കാർ മോഷ്ടിച്ചതിനും കഞ്ഞിക്കുഴിയിൽ ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയായിരുന്നു ഇയാൾ. ആലുവ ഡിവൈഎസ്പി എൻ.ആർ. ജയരാജിന്റെ നിർദേശപ്രകാരം…
Read Moreഎല്ലാം റഡിയായിട്ടുണ്ട് പോയി എഴുതിക്കോ; അഭിമന്യു വധക്കേസ് പ്രതിക്ക് പരീക്ഷയെഴുതാൻ അനുമതി
കൊച്ചി: അഭിമന്യു വധക്കേസിൽ 26 – ാം പ്രതിയായ കണ്ണൂർ ശിവപുരം സ്വദേശി മുഹമ്മദ് റിഫയ്ക്ക് എൽഎൽബി സപ്ലിമെന്ററി പരീക്ഷയെഴുതാൻ അവസരം നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ജൂലൈ 25നാണ് റിഫയെ പോലീസ് അറസ്റ്റ് ചെയ്തത്. 42 ദിവസം കസ്റ്റഡിയിൽ കഴിയേണ്ടി വന്നു. കേസിൽ പ്രതി ചേർത്തെങ്കിലും പോലീസ് ഇതുവരെ 16 പേർക്കെതിരെയാണ് കുറ്റപത്രം നൽകിയത്. കേസിൽ നിരപരാധിയാണെന്നും ഹർജിക്കാരൻ പറയുന്നു. രണ്ടാം സെമസ്റ്ററിലെ നാലു പേപ്പറുകളുടെ സപ്ലിമെന്ററി പരീക്ഷയ്ക്ക് ഫീസ് കെട്ടിവച്ചെങ്കിലും സർവകലാശാല ഹാൾടിക്കറ്റ് നൽകിയില്ല. കോളജ് പ്രിൻസിപ്പൽ അന്വേഷിച്ചപ്പോൾ റിഫയെ പരീക്ഷ എഴുതിക്കേണ്ടെന്നാണ് എംജി സർവകലാശാല അധികൃതർ മറുപടി നൽകിയതെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ചയും 19, 26 തീയതികളിലും നടക്കുന്ന പരീക്ഷ എഴുതാൻ താല്കാലികമായി അനുവദിക്കാനും ഫലപ്രഖ്യാപനം കോടതിയുടെ വിധിക്കനുസരിച്ച്…
Read Moreസ്റ്റുഡൻസ് ഗ്യാങ് വാർ: പൊളിച്ചടക്കി പോലീസ്; ആലുവ പോലീസ് സ്റ്റുഡൻസ് ഗ്യാങ് വാറിനെക്കുറിച്ച് പറയുന്നതിങ്ങനെ…
റിയാസ് കുട്ടമശേരി ആലുവ: വിദ്യാർഥികൾക്കിടയിൽ അക്രമവാസന വളർത്തുന്ന നിലയിൽ ’ഗ്യാങ് വാർ’ ഗ്രൂപ്പ് സജീവമാകുന്നു. സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന സന്ദേശങ്ങൾ നിരീക്ഷിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ പൊളിച്ചടക്കിയത് ആദ്യ നീക്കം. സൈബർ സെൽ നല്കിയ വിവരത്തെ തുടർന്ന് എറണാകുളം റൂറൽ എസ്പി രാഹുൽ ആർ. നായരുടെ നിർദേശപ്രകാരം ആലുവ ഈസ്റ്റ് പോലീസാണ് സ്റ്റുഡൻസ് ഗ്യാങ് വാർ പൊളിച്ചത്. കഴിഞ്ഞ ദിവസം ആലുവയിൽ നടന്ന സ്കൂൾ കലോത്സവത്തിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. പ്ലസ് ടു തലത്തിലെ പെരുന്പാവൂർ – ആലുവ മേഖലയിലെ വിദ്യാർഥികൾ തമ്മിലായിരുന്നു സംഘർഷം. പൂർവവിദ്യാർഥികളും ഇതിൽ പങ്കാളികളായതോടെ ഒടുവിൽ സംഘട്ടനത്തിലാണ് കലാശിച്ചത്. സമീപ പ്രദേശങ്ങളിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ കലോത്സവ വേദിയിൽ എത്തിയതോടെ പ്രശ്നം വഷളാകുകയായിരുന്നു. തുടർന്നു പോലീസെത്തി രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരേ അടിപിടിക്കു കേസെടുക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഇവരെ സ്റ്റേഷനിൽനിന്നും…
Read Moreഫേസ്ബുക്ക് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി; വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പിഡീപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തുശേഷം യുവതിയെ ഒഴിവാക്കി; യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു
പറവൂർ: ഫേസ്ബുക്ക് വഴി പരിയപ്പെട്ട പതിനെട്ടുകാരിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ പോലീസ് പിടികൂടി. കാസർഗോഡ് സ്വദേശി ദീപക് യാദവിനെയാണ് (22) വടക്കേക്കര പോലീസ് അറസ്റ്റു ചെയ്തത്. പെണ്കുട്ടിയെ വിവാഹം ചെയ്യാമെന്നു വിശ്വസിപ്പിച്ച പ്രതി ഇവരുടെ നഗ്നചിത്രങ്ങൾ കൈവശമാക്കി. പിന്നീട് കാസർഗോഡുനിന്നു പറവൂരിലെത്തിയ ദീപക്കും സുഹൃത്തും പെണ്കുട്ടിയുമായി അഴീക്കോട് ബീച്ച് സന്ദർശിച്ചു. ഇവിടെവച്ചു പെൺകുട്ടിക്ക് ഇവർ വാച്ച് സമ്മാനമായി നല്കി. ഓണ്ലൈൻ വഴി ബുക്ക് ചെയ്ത എറണാകുളത്തെ ഹോട്ടലിൽ അടുത്തദിവസം പെൺകുട്ടിയുമായെത്തിയ യുവാവിനെ കണ്ടു ഹോട്ടൽ ഉടമയ്ക്കുണ്ടായ സംശയത്തെത്തുടർന്നു മുറി കൊടുത്തില്ല. തുടർന്നു രണ്ടു പേരും ബസിൽ കാസർഗോഡേയ്ക്കു പോയി. അവിടെയെത്തിയപ്പോൾ ദീപക്കിന്റെ വീട്ടുകാർ പെണ്കുട്ടിയെ കാസർഗോഡ് പോലീസിൽ ഏല്പിച്ചു. പറവൂരിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പെണ്കുട്ടി, ദീപക്കിനൊപ്പം പോകണമെന്ന് ആവശ്യപ്പെട്ടു. ഈസമയം ദീപക് കോടതിയിൽ ഇല്ലാതിരുന്നതിനാൽ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.…
Read Moreനെല്ലിക്കുഴി കള്ളനോട്ട് കേസ്; പ്രതികൾക്കു രാജ്യാന്തര ബന്ധങ്ങളെന്ന് ലോക്കൽ പോലീസ്; എൻഐഎ ഏറ്റെടുക്കാൻ സാധ്യതയേറി
കോതമംഗലം: നെല്ലിക്കുഴി കള്ളനോട്ട് കേസിന്റെ അന്വേഷണം എൻഐഎ (നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി) ഏറ്റെടുക്കാൻ സാധ്യതയേറുന്നു. കേസന്വേഷണം എൻഐഎയ്ക്കു കൈമാറണമെന്നു ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകാൻ പോലീസ് തീരുമാനിച്ചതായാണു വിവരം. പ്രതികൾക്കു രാജ്യാന്തര ബന്ധങ്ങളുണ്ടെന്നും തങ്ങളുടെ പരിധിക്കുമപ്പുറം വ്യാപ്തിയുള്ള കേസാണിതെന്നും ലോക്കൽ പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടിനു കോതമംഗലം കോടതി റിമാൻഡ് ചെയ്ത പ്രതി ആസാം സ്വദേശി റഹം അലി (26)യെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇയാളിൽനിന്നും ആദ്യം അറസ്റ്റിലായ ദിൽദാറിൽനിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണത്രെ പോലീസിനു ലഭിച്ചത്. റഹം അലിയെ ആസാമിൽനിന്നാണ് പിടികൂടിയത്. ബംഗ്ലാദേശിൽനിന്നാണു റഹം അലി കള്ളനോട്ടു കൊണ്ടുവരുന്നതെന്നാണു പോലീസ് മനസിലാക്കിയിട്ടുള്ളത്. ഇയാൾക്ക് കള്ളനോട്ട് നൽകുന്നയാളെക്കുറിച്ചും പോലീസിനു വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. നെല്ലിക്കുഴിയിലെ തൊഴിലാളിയായ ദിൽദാർ കൊണ്ടുവന്ന പണം കള്ളനോട്ടാണെന്നു നെല്ലിക്കുഴിയിലെ മണി ട്രാൻസ്ഫർ എജന്റിന് തോന്നിയ സംശയമാണ് കള്ളനോട്ട് ഇടപാട് പുറത്തുവരാൻ കാരണം. പോലീസ് നിർദേശിച്ചെങ്കിലും…
Read Moreലഹരിക്കേസുകൾ കൂടുതൽ എറണാകുളം ജില്ലയിൽ ; നാലുമാസത്തിനിടെ അറസ്റ്റിലായത് 442 പ്രതികൾ
കൊച്ചി: ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിന് വിദ്യാലയങ്ങളിൽ ശക്തമായ ബോധവത്ക്കരണം നടത്താൻ വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉത്പാദനവും വിതരണവും തടയുന്നതിനായി രൂപംകൊണ്ട ജില്ലാതല ജനകീയ കമ്മറ്റി അവലോകനയോഗത്തിൽ തീരുമാനം. പട്രോളിംഗ് കൂടുതൽ ശക്തമാക്കണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പോലീസിന്റെയും എക്സൈസിന്റെയും ശക്തമായ ഇടപെടലുകളുടെ ഫലമായി എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം ലഹരിക്കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇതരസംസ്ഥാനക്കാർ കൂടുതലുള്ള ആലുവ, പെരുന്പാവൂർ ഭാഗങ്ങളിലാണ് ഏറ്റവുമധികം മയക്കുമരുന്ന് ഉപയോഗം റിപ്പോർട്ട് ചെയ്യുന്നത്. ഈ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കും.കഴിഞ്ഞ ഓഗസ്റ്റ് മുതൽ നവംബർ ആദ്യവാരം വരെ ജില്ലയിൽ 182 അബ്കാരി, 273 എൻഡിപിഎസ് കേസുകളിലായി 442 പ്രതികളെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. 4158 റെയ്ഡുകൾ നടത്തി. 1801 കോറ്റ്പ കേസുകളിലായി 3.7 ലക്ഷം പിഴ ഈടാക്കി. 1850 ലിറ്റർ വാഷ്, 61.5 ലിറ്റർ ചാരായം, 416.79 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 34.4 ലിറ്റർ ബിയർ,…
Read Moreഅനധികൃത മത്സ്യബന്ധനത്തിനായി തീരത്തുനിന്ന് മണൽകടത്തുന്നതായി പരാതി; തമിഴ്നാട്ടുകാരായ ചൂണ്ടവള്ളക്കാരാണ് മണൽ കടത്തിനു പിന്നിലെന്ന് പരിസരവാസികൾ; അശാസ്ത്രീയ മത്സ്യബന്ധനരീതി കേട്ടാൽ ഞെട്ടും
വൈപ്പിൻ: കൊച്ചി തീരക്കടലിൽ അശാസ്ത്രീയ മത്സ്യബന്ധനത്തിനായി ഫോർട്ട് വൈപ്പിൻ പെബിൾസ് ബീച്ചിൽ നിന്നും വൻതോതിൽ മണൽ കടത്തുന്നു. തമിഴ്നാട്ടുകാരായ ചൂണ്ടവള്ളക്കാരാണ് മണൽ കടത്തിനു പിന്നിലെന്ന് പരിസരവാസികൾ ആരോപിക്കുന്നു. രാത്രിയിൽ വള്ളത്തിനു ബീച്ചിലെത്തി ഇവിടെനിന്നു പ്ലാസ്റ്റിക്ക് ചാക്കുകളിൽ വൻതോതിൽ മണൽ നിറച്ച് കടലിലേക്കാണ് ഇവർ പോകുന്നത്. ചാക്ക് നല്ലപോലെ കെട്ടി ഒപ്പം തെങ്ങിൻ കുല, പഴയ ബോട്ട് വല തുടങ്ങി കൈയിൽ കിട്ടുന്ന ചപ്പ് ചവറു സാധനങ്ങളും കൂട്ടിക്കെട്ടി ചാക്ക് കടലിലേക്ക് താഴ്ത്തുകയാണ് ചെയ്യുന്നത്. ഇതിനുശേഷം ഇവർ സ്ഥലം അടയാളപ്പെടുത്തി തിരിച്ച് പോരും. രണ്ടോ മൂന്നോ ആഴ്ച കഴിയുന്പോഴേക്കും ഇതിനു ചുറ്റും കണവപോലുള്ള മത്സ്യങ്ങൾ കൂട്ടമായി എത്തി മുട്ടയിടാൻ തുടങ്ങും. അപ്പോഴേക്കും മത്സ്യതൊഴിലാളികൾ എത്തി ഈ ഭാഗത്ത് ചൂണ്ടയിടും. ഈ സമയം മുട്ടയിടാനെത്തുന്ന കണവപോലുള്ള മത്സ്യങ്ങൾ വൻതോതിൽ ചൂണ്ടയിൽ കുരുങ്ങും. ഇത്തരത്തിലുള്ള അശാസ്ത്രീയ മത്സ്യബന്ധനം നിയമം മൂലം തടഞ്ഞിട്ടുള്ളതാണത്രേ.…
Read Moreആഭിചാരക്രിയയെന്ന് സംശയം; കളമശേരി നഗരസഭ സെക്രട്ടറിയുടെ മുറിയിൽ ചെമ്പ് തകിട്; ആരിട്ടതാണെന്ന സംശയം ഒടുവില് ചെന്നെത്തിയത്…
കളമശേരി: നഗരസഭ സെക്രട്ടറിയുടെ മുറിയിൽ നിന്ന് ആഭിചാര ക്രിയയെന്ന് സംശയിക്കുന്ന രീതിയിൽ ചെമ്പു തകിട് അടങ്ങിയ മഞ്ഞവെള്ളം നിറച്ച കുപ്പി ലഭിച്ചു. ഇന്നലെ രാവിലെ കളമശേരി നഗരസഭ സെക്രട്ടറിയുടെ മുറിയി മേശയോട് ചേർന്നാണ് പ്ലാസ്റ്റിക് കുപ്പി കണ്ടെത്തിയത്. അവധിലായിരുന്ന നഗരസഭ സെക്രട്ടറി ഇന്നലെയാണ് ജോലിയിൽ പ്രവേശിച്ചത്. മുറി കഴിഞ്ഞ ഒരു മാസമായി അടച്ചിട്ടതിനാൽ എപ്പോഴാണ് കുപ്പി വച്ചതെന്ന് അറിയാനായിട്ടില്ല. സിസി ടിവി കാമറകൾ ഉള്ളതിനാൽ ആരാണ് കയറിയതെന്ന് കണ്ടുപിടിക്കാമെങ്കിലും 21 ദിവസം കഴിഞ്ഞാൽ അവ റെക്കോഡ് ചെയ്യുന്ന ഡിസ്കിൽ നിന്ന് താനെ മാഞ്ഞുപോകുമെന്ന് ഇന്നലെ വരെ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സൂപ്രണ്ട് ശ്രീകുമാർ പറഞ്ഞു. അതേ സമയം സെക്രട്ടറി ഇല്ലാത്തതിനാൽ മുറി പൂട്ടി ഉദ്യോഗസ്ഥൻ മാർ തന്നെ സൂക്ഷിക്കുന്ന താക്കോൽ എങ്ങിനെ ആഭിചാരക്രിയ ചെയ്യുന്ന ആളിൽ കിട്ടിയെന്നത് ദുരൂഹമാണ്. നഗരസഭയിലെ ജീവനക്കാരൻ തന്നെ ഇത് ചെയ്തതാണോയെന്ന സംശയവും…
Read More