കാലടി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വളയിലും വാച്ചിലും ഉപയോഗിക്കാവുന്ന ജിപിഎസ് പ്രോഗ്രാം ചെയ്തിരിക്കുന്ന ചിപ്പും ഇലക്ട്രിക് ഷൂസുമായി കാലടി ആദിശങ്കര എൻജിനിയറിംഗ് കോളജിലെ വിദ്യാർഥികൾ. അവസാന വർഷ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വിദ്യാർഥികളായ ആര്യ പ്രകാശ്, ബെൻസൻ ജോസ്, വി. അർജുൻ, എം. അക്ഷയ് എന്നിവരാണ് ഈ ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തത്. സ്ത്രീകൾക്ക് അനായാസേന ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇവ രണ്ടും. ആക്രമണം ഉണ്ടായാൽ ജിപിഎസ് പ്രോഗ്രാം ചെയ്ത വളയിലെ ബട്ടണിൽ അമർത്തിയാൽ വേണ്ടപ്പെട്ട മൂന്ന് മൊബൈൽ നന്പറുകളിലേക്ക് സന്ദേശം എത്തും. കൂടാതെ തൊട്ടടുത്ത പോലീസ് കണ്ട്രോൾ റൂമിലേക്കും സന്ദേശം പോകും. അപകടത്തിലായ വ്യക്തി നിൽക്കുന്ന സ്ഥലത്തിന്റെ വിവരം ഉൾപ്പെടെയാണ് സന്ദേശം എത്തുന്നത്. ഓരോ രണ്ട് മിനിറ്റ് കൂടുന്പോൾ പോലീസ് കണ്ട്രോൾ റൂമിലേക്ക് സന്ദേശമെത്തുന്ന വിധമാണ് ചിപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. അക്രമികൾക്ക് ഷോക്ക് ഏൽക്കുന്ന വിധമുള്ളതാണ് ഷൂസ്. ഷൂ ധരിച്ചിരിക്കുന്ന…
Read MoreCategory: Kochi
ഒന്നുകിൽ ചെളി, അല്ലെങ്കിൽ പൊടി; വൈറ്റിലയിൽ യാത്ര ദുരിതംതന്നെ; റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം ഉടനെയൊന്നും പ്രതീക്ഷിക്കേണ്ടന്ന് നാട്ടുകാർ
കൊച്ചി: വൈറ്റില ജംഗ്ഷിനൂടെ സുഖമായൊരു യാത്ര സ്വപ്നം പോലും കാണാനാകാത്ത സ്ഥിതിയിലാണ് യാത്രക്കാർ. മഴ പെയ്താൽ റോഡു മുഴുവൻ ചെളിക്കുണ്ട്. വെയിൽ തെളിഞ്ഞാൽ മുഴുവൻ പൊടി. രണ്ടായാലും യാത്രക്കാ ർക്കു ദുരിതം തന്നെ. മേൽപ്പാലം നിർമാണത്തെത്തുടർന്ന് ഗതാഗതക്കുരുക്ക് പതിവായ ഇവിടെ റോഡിന്റെ മോശം അവസ്ഥകൂടിയായപ്പോൾ കൂടുതൽ മുറുകുന്ന അവസ്ഥയാണ്. കളക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും വൈറ്റിലയിലെ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശ്വാശ്വത പരിഹാരം ഉടനെയൊന്നും പ്രതീക്ഷിക്കണ്ടെന്നാണ് ഇവിടുത്തെ ഓട്ടോ ഡ്രൈവർമാർ പറയുന്നത്. 28 നകം വൈറ്റില ജംഗ്ഷനിലെ റോഡുകൾ നന്നാക്കണമെന്നാണ് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റോഡ് രണ്ടു ദിവസത്തിനുള്ളിൽ നന്നാക്കി ഗതാഗതയോഗ്യമാക്കാൻ സാധിക്കുമോയെന്ന കാര്യം സംശയമാണ്.
Read Moreആലപ്പുഴയ്ക്ക് ധ്യാനത്തിനു പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ യുവാവ് വെല്ലൂരിൽ മരിച്ച നിലയിൽ; യുവാവിന്റെ മൃതദേഹം ഇന്നു പുതുവൈപ്പിലെത്തിക്കും
വൈപ്പിൻ: തമിഴ്നാട് വെല്ലൂരിൽ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ പുതുവൈപ്പ് മറ്റത്തിൽ സെബാസ്റ്റ്യന്റെ മകൻ ഷെറിൻ ആന്റണി(29)യുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് പുതുവൈപ്പിലെത്തിക്കും. ഈ മാസം 13ന് പുതുവൈപ്പിൽ നിന്നും കാണാതായ ഷെറിനെ തമിഴ്നാട് വെല്ലൂർ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ ഇന്നലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന ആധാർകാർഡ് കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. വെല്ലൂർ നോർത്ത് പോലീസ് ഞാറക്കൽ പോലീസുമായി ബന്ധപ്പെട്ട് വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഇന്നലെ വെല്ലൂർക്ക് തിരിച്ചിരുന്നു. ആലപ്പുഴയിലെ കലവൂരിൽ ധ്യാനത്തിനു പോകുന്നു എന്ന് പറഞ്ഞാണ് ഇയാൾ 13ന് വീട്ടിൽ നിന്നും ഇറങ്ങിയത്. കാണാതായതിനെ തുടർന്ന് 15ന് പിതാവ് ഞാറക്കൽ പോലീസിൽ പരാതി നൽകി. താൻ എൻജിനീയറാണെന്നും പാലക്കാട്, കോയന്പത്തൂർ മേഖലകളിൽ ജോലി ചെയ്യുകയാണെന്നുമൊക്കെ ഇയാൾ ബന്ധുക്കളോട് പറയാറുള്ളതനുസരിച്ച് ആ വിലാസങ്ങളിൽ പോലീസ് ആളെ തെരഞ്ഞിരുന്നെങ്കിലും അതെല്ലാം വ്യാജ വിലാസങ്ങളാണെന്ന് അന്വേഷണത്തിൽ…
Read Moreആനവണ്ടിയുടെ ഇലക്ട്രിക് ബസിന്റെ കൊച്ചിയിലെ പരീക്ഷണ ഓട്ടം വിജയം; നാലു ദിവസം വരുമാനം നാൽപ്പതിനായിരം രൂപ; കിലോ മീറ്ററിന് ശരാശരി 42 രൂപ വരുമാനം
റോബിൻ ജോർജ് കൊച്ചി: ആനവണ്ടിയുടെ ഇലക്ട്രിക്ക് ബസിന്റെ കൊച്ചിയിലെ പരീക്ഷണ ഓട്ടം വൻ വിജയം. ഉദ്ഘാടന ദിവസമായ കഴിഞ്ഞ ശനിയാഴ്ച ഉൾപ്പെടെ നടത്തിയ സർവീസുകളിൽനിന്നായി ആകെ ലഭിച്ച വരുമാനം 40,164 രൂപ. നാലു ദിവസങ്ങളിലായി 939 കിലോ മീറ്ററോളം സർവീസ് നടത്തിയപ്പോൾ കിലോ മീറ്ററിനു ശരാശരി നേടിയത് 42 രൂപ വരുമാനം. തിരുവനന്തപുരത്തെ പരീക്ഷണ ഓട്ടത്തിനുശേഷം കഴിഞ്ഞ ശനിയാഴ്ച മുതലാണു ഇലക്ട്രിക് ബസ് കൊച്ചിയിലെത്തിച്ച് പരീക്ഷണ ഓട്ടം നടത്തിയത്. ശനി, ഞായർ അവധി ദിവസങ്ങളായിട്ടുകൂടി ബസിൽ സഞ്ചരിക്കുവാൻ യാത്രികരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഉദ്ഘാടനത്തിനുശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞു നടത്തിയ സർവീസുകളിൽനിന്നായി 7061 രൂപ വരുമാനം നേടി. അന്നേ ദിവസം 170 കിലോ മീറ്ററാണു ബസ് സർവീസ നടത്തിയത്. ഞായറാഴച 247 കിലോ മീറ്റർ സർവീസ് നടത്തി 10,656 രൂപയുടെ വരുമാനം ലഭിച്ചപ്പോൾ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ട…
Read Moreനിയന്ത്രണം മറികടന്ന് സ്കൂൾ സമയങ്ങളിൽ ടിപ്പറുകളുടെ മരണപ്പാച്ചിൽ; മൗനം പാലിച്ച് അധികൃതർ
മൂവാറ്റുപുഴ: സ്കൂൾ സമയങ്ങളിൽ അപകടം വിതച്ച് നിരത്തുകളിലൂടെ ടിപ്പർ, ടോറസ് ലോറികൾ പായുന്നു. നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന വഴികളിലൂടെ അപകട ഭീഷണി ഉയർത്തി സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികൾ ചീറിപ്പായുന്പോഴും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. സ്കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ സഞ്ചാരത്തിനു നിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും പലപ്പോഴും പാലിക്കപ്പെടാത്ത സാഹചര്യമാണ്. പ്രദേശത്തു പ്രവർത്തിക്കുന്ന പാറമടകളിൽനിന്നും മെറ്റൽ ക്രഷറുകളിൽ നിന്നുമുള്ള സാധന സാമഗ്രികളുമായാണ് ലോറികൾ പായുന്നത്. അവധി ദിവസങ്ങളുടെ മറവിൽ പാടം നികത്തലും അനധികൃത മണ്ണെടുപ്പും മേഖലയിൽ സജീവമാണ്. ഇത്തരം ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്ന ലോറികൾ അധികൃതരുടെ കണ്ണിൽപ്പെടാതിരിക്കാൻ ഗ്രാമീണ റോഡുകളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. വീതികുറഞ്ഞ ഗ്രാമീണ റോഡുകളിലൂടെ ചീറിപായുന്ന ലോറികൾ പലപ്പോഴും അപകടം സൃഷ്ടിക്കുന്നുണ്ട്. കാൽനട യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കുമാണ് കൂടുതൽ ഭീഷണിയാകുന്നത്. മണ്ണെടുക്കൽ, പാടം നികത്തൽ എന്നിവയ്ക്കെതിരേ അധികൃതർ സ്വീകരിക്കുന്ന മൃദു സമീപനമാണ് ഇത്തരം പ്രവർത്തികൾക്കു ചുക്കാൻ…
Read Moreപേവിഷബാധയേറ്റ ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്നു; പോലീസിന്റെ നിർദേശപ്രകാരമാണ് പശുവിനെയാണ് വെടിവച്ചു കൊന്നതെന്ന് ഉടമ അബു
കോതമംഗലം: നെല്ലിക്കുഴിയിൽ പേവിഷബാധയേറ്റ ഗർഭിണിയായ പശുവിനെ വെടിവച്ചു കൊന്നു.കാപ്പുചിറ കാപ്പുചാലിൽ അബുവിന്റെ എട്ട്മാസം ഗർഭിണിയായ പശുവിനെയാണ് വെടിവച്ചു കൊല്ലേണ്ടി വന്നത്. അബുവിന് മറ്റ് രണ്ട് പശുക്കളും ഒരു കിടാരിയും ഉണ്ട്. ഇവയെ തൊഴുത്തിലാണ് കെട്ടിയിരുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച പശുവിന് നായുടെ കടിയേറ്റതായാണ് സംശയിക്കുന്നത്. ശനിയാഴ്ച പശു അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വെറ്റിനറി ഡോക്ടറെ കൊണ്ടുവന്ന് പരിശോധന നടത്തിയിരുന്നു. എന്നാൽ പേവിഷബാധയുടെ ലക്ഷണങ്ങൾ മനസിലായിരുന്നില്ല. ഇന്നലെ രാവിലെ മുതൽ പശുവിന്റെ വായിൽ നിന്ന് നുരയും പതയും വരികയും അക്രമാസക്തമാകുകയും ചെയ്തു. രോഗലക്ഷണങ്ങൾ മൂർച്ഛിച്ചതോടെ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിപ്പിച്ച് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. അഞ്ച് മാസം മുന്പ് 40000 രൂപ നൽകി വാങ്ങിയ പശുവിനാണ് പേവിഷബാധയേറ്റത്. പോലീസിൽ വിവരം അറിയച്ചതനുസരിച്ച് പശുവിനെ വെടിവച്ച് കൊല്ലാൻ തീരുമാനിച്ചു.പോലീസ് നിർദേശപ്രകാരം ലൈസൻസ് തോക്കുള്ള കുത്തുകുഴി സ്വദേശി എത്തി വൈകുന്നേരം പശുവനെ വെടിവച്ചു കൊന്നു. ജഡം മറവ്…
Read Moreവരാപ്പുഴ കസ്റ്റഡി മരണം; സിബിഐ അന്വേഷണം ഉണ്ടാകുമോ? വിധി ഇന്നറിയാം
കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ അന്വേഷണം സിബിഐക്കു വിടണമെന്നാവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്നു വിധി പറഞ്ഞേക്കും. കഴിഞ്ഞ ദിവസം വാദം പൂർത്തിയായ ഹർജിയിൽ ഹൈക്കോടതി അനുവദിച്ചാൽ കേസന്വേഷണം ഏറ്റെടുക്കാമെന്നു സിബിഐ കോടതിയെ അറിയിക്കുകയുണ്ടായി. അതേസമയം, കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ സർക്കാർ വാദത്തിനെതിരേ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ശ്രീജിത്തിനെ റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) കസ്റ്റഡിയിലെടുത്തത് എറണാകുളം റൂറൽ എസ്പിയായിരുന്ന എ.വി. ജോർജ് അറിഞ്ഞില്ലെന്ന സർക്കാരിന്റെ വാദത്തിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ശ്രീജിത്തിനെ ആർടിഎഫ് അംഗങ്ങൾ കസ്റ്റഡിയിലെടുത്തത് ആരുടെയും നിർദേശമില്ലാതെയാണോ, റൂറൽ എസ്പി അറിയാതെ ഇങ്ങനെയൊരു സംഭവം നടക്കാൻ ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചിരുന്നു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ പിടികൂടിയതെന്നും ആരുടെയും നിർദേശമില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ആർടിഎഫുകാർ പ്രവർത്തിക്കുമോയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. ആരെയും…
Read Moreവിദേശത്ത് നിന്ന് ഫേസ്ബുക്ക് ലൈവിലൂടെ മുഖ്യമന്ത്രിക്കു നേരേ വധഭീഷണി; കൊച്ചിയിലെത്തിച്ച പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുനേരേ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി മുഴക്കിയ കേസിൽ റിമാൻഡിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. ഇന്നലെ കൊച്ചിയിലെത്തിച്ചശേഷം എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ പോലീസ് അപേക്ഷ നൽകി. പ്രവാസി മലയാളിയായ കോതമംഗലം നെല്ലിക്കുഴി ഇരമല്ലൂർ കൈമത്ത് പുത്തൻപുരയിൽ (നാരകത്തുകുന്നേൽ) കൃഷ്ണകുമാർ നായരെ കസ്റ്റഡിയിൽ വാങ്ങുന്നതിനാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അപേക്ഷ കോടതി ഇന്നു പരിഗണിച്ചേക്കും. ഡൽഹി വിമാനത്താവളത്തിൽ പിടിയിലായ പ്രതിയെ ഇന്നലെ പുലർച്ചെ മൂന്നോടെ നിസാമുദ്ദീൻ എക്സ്പ്രസിലാണു പ്രത്യേക അന്വേഷണസംഘം നാട്ടിലെത്തിച്ചത്. എറണാകുളം സെൻട്രൽ സിഐ അനന്തലാലിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തശേഷം പ്രതിയെ എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജൂലൈ ഒന്പതുവരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. ഐടി ആക്ടിനു പുറമെ ഐപിസി 153, 500, 506, തുടങ്ങിയ വകുപ്പുകളും…
Read Moreമത്സ്യത്തിലെ വിഷം കണ്ടെത്താൻ രണ്ടു രൂപ മാത്രം; പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ടെസ്റ്റിംഗ് കിറ്റുകൾ ഒരു മാസത്തിനകം നൽകുമെന്ന് സിഫ്റ്റ്
ബിജോ ടോമി കൊച്ചി: മത്സ്യങ്ങളിൽ കലർത്തുന്ന രാസവസ്തുക്കൾ കണ്ടെത്തുന്നതിനുള്ള സംവിധാനം കുറഞ്ഞ ചെലവിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കാനൊരുങ്ങി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്). ഒരു മാസത്തിനുള്ളിൽ ടെസ്റ്റിംഗ് കിറ്റുകൾ പൊതുജനങ്ങൾക്കു ലഭ്യമായി തുടങ്ങും. ഒരു ടെസ്റ്റിനു രണ്ടു രൂപ മാത്രമേ ചെലവാകൂ. മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന അമോണിയ, ഫോർമലിൻ തുടങ്ങിയ രാസവസ്തുക്കൾ കണ്ടെത്തുന്നതിനാണു കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ സിഫ്റ്റ് പേപ്പർ സ്ട്രിപ്പ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നു പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അശോക് കുമാർ പറഞ്ഞു. ടെസ്റ്റിംഗ് കിറ്റുകൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനു മുംബൈയിലെ ഒരു കന്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കരാർ ഒപ്പിടും. കിറ്റിലെ ചെറിയ സ്ട്രിപ്പ് മീനിൽ അമർത്തിയശേഷം അതിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കണം. നിറവ്യത്യാസം നോക്കി മായം ചേർക്കൽ തിരിച്ചറിയാനാവും. ഫോർമലിൻ, അമോണിയ എന്നിവ കണ്ടെത്താൻ രണ്ടു കിറ്റുകളാണുണ്ടാവുക. ഒരു കിറ്റിൽ…
Read Moreസിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്റെ ആത്മഹത്യ; സിപിഎം വധഭീഷണിയിൽ ഒത്തുതീർപ്പിനില്ലെന്ന് സ്വതന്ത്ര പഞ്ചായത്തംഗം
വൈപ്പിൻ: എളങ്കുന്നപ്പുഴ മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്റെ ആത്മഹത്യയിൽ സിപിഎമ്മിനെതിരെ ആരോപണമുന്നയിച്ച സ്വതന്ത്ര അംഗമായ സി.ജി. ബിജുവിനുനേരെ ഒരു പഞ്ചായത്തംഗമുൾപ്പെടെ സിപിഎം ലോക്കൽ കമ്മിറ്റിയിൽ രണ്ട് പേർ വധഭീഷണി മുഴക്കിയെന്ന പരാതിയിൽ ഒത്തുതീർപ്പിനില്ലെന്ന് പരാതിക്കാരനായ പഞ്ചായത്തംഗം പോലീസിനെ അറിയിച്ചു. പരാതിയിൽ കഴിഞ്ഞദിവസം ഇരുവിഭാഗത്തെയും ഞാറക്കൽ എസ്ഐ ആർ. രഗീഷ്കുമാർ പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. വധഭീഷണിയൊന്നും മുഴക്കിയില്ലെന്നും തെറ്റിദ്ധരിച്ചതാണെന്നും സംഭവത്തിൽ ആരോപണവിധേയരായവർ ഖേദം പ്രകടിപ്പിച്ചതിനെ തുടർന്ന് ഒത്തുതീർപ്പിലെത്താൻ പോലീസ് പരാതിക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് സംബന്ധിച്ച് തന്റെ പക്കൽ വ്യക്തമായ റോക്കോഡിംഗ് ഉണ്ടെന്നു പരാതിക്കാരൻ പറഞ്ഞപ്പോൾ ആരോപണവിധേയർ മൗനം പാലിച്ചുവത്രേ. ഇതിനുശേഷം തീരുമാനം അറിയിക്കാതെ പരാതിക്കാരനായ പഞ്ചായത്തംഗം തൽക്കാലം സ്റ്റേഷൻ വിട്ടിറങ്ങിയെങ്കിലും പരാതിയിൽ തുടർനടപടിയെന്നോണം കേസെടുക്കണമെന്നു പിന്നീട് എസ്ഐയെ ഫോണിൽ വിളിച്ച് ആവശ്യപ്പെടുകയാണ് ചെയ്തത്.
Read More