മ​ദ്യം ക​ടം ന​ൽ​കി​യി​ല്ല;ബാ​ർ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച പ​ത്തു​പേ​ർ അ​റ​സ്റ്റി​ൽ; ബാ​റി​ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ​സ്ഥ​ർ

പെ​രു​ന്പാ​വൂ​ർ: മ​ദ്യം ക​ടം ന​ൽ​കാ​ത്ത​ വൈ​രാ​ഗ്യ​ത്തി​ൽ ബാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ബാ​ർ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ​ത്തു​പേ​ർ പി​ടി​യി​ൽ. പെ​രു​ന്പാ​വൂ​ർ അ​ഞ്ജ​ലി ബാ​ർ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ, സെ​ക്യൂ​രി​റ്റി എ​ന്നി​വ​രെ ക​ന്പി​വ​ടി, ബി​യ​ർ കു​പ്പി എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ലാണ് പെ​രു​ന്പാ​വൂ​ർ തു​രു​ത്തി​പ്പ​റ​ന്പി​ൽ ഷൈ​ജു(20), ഒ​ക്ക​ൽ പ​ഴ​യേ​ട​ത്ത് സ​തീ​ഷ് (24), നെ​ടു​വേ​ലി മ​ജീ​ഷ്(34), പ​ഴ​യേ​ട​ത്ത് സ​ദ്ദീ​പ്(28), അ​ന്പാ​ട​ൻ അ​ജാ​സ്(26), പെ​ല​പ്പി​ള്ളി ശ്രീ​കു​മാ​ർ(27), അ​റ​ക്ക​ൽ മ​നു(30), ഉ​ളി​നാ​ട്ട് അ​ബ്ദു​ൾ റ​സാ​ക്ക്(27), പെ​രു​ന്പാ​വൂ​ർ തു​രു​ത്തി​പ്പ​റ​ന്പി​ൽ ജി​ഷ്ണു(21), അ​ഖി​ൽ(22) എ​ന്നി​വ​രെ​ അ​റ​സ്റ്റു ചെ​യ്ത​ത്. ബാ​റി​ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി ഉ​ട​മ​സ്ഥ​ർ പ​റ​ഞ്ഞു. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​സി​ഐ ബൈ​ജു പൗ​ലോ​സും സം​ഘ​വുമാണ് പ്രതികളെ പി​ടി​കൂ​ടി​യ​ത്.

Read More

പി​റ​വ​ത്ത് 180 തൊ​ഴി​ലാ​ളി​ക​ൾ​ക്ക്  ഒ​രു ശു​ചി​മു​റി; സ്ഥാ​പ​നം പൂ​ട്ടാ​ൻ ന​ഗ​ര​സ​ഭയുടെ നോ​ട്ടീ​സ്

പി​റ​വം: വൃ​ത്തി​ഹീ​ന​മാ​യി​ക്കി​ട​ക്കു​ന്ന ഷെ​ഡു​ക​ളി​ൽ തൊ​ളി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ന​ഗ​ര​സ​ഭ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യാ​കു​ന്നി​ല്ല. കൂ​ടം​കു​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട​വ​ർ​ലൈ​ൻ വ​ലി​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ര​ണ്ട് ഷെ​ഡു​ക​ളി​ലാ​യി കു​ത്തി​നി​റ​ച്ച് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ക്കാ​ട് സ്കൂ​ൾ റോ​ഡി​ന് സ​മീ​പ​മു​ള്ള ര​ണ്ട് ഷെ​ഡു​ക​ളി​ലാ​യി 180-ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​വ​ർ​ക്ക് ഉ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഒ​രു ശു​ചി​മു​റി മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. തൊ​ഴി​ലാ​ളി​ക​ൾ ഭൂ​രി​ഭാ​ഗ​വും സ​മീ​പ​ത്തു​ള്ള പാ​ട​ശേ​ഖ​ര​വും പു​ര​യി​ട​വും കാ​ര്യ സാ​ധ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ വ​ൻ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ​ക്കാ​ണ് ഇ​ട​വ​രു​ത്തു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഷെ​ഡ് അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് പ​തി​പ്പി​ച്ചെ​ങ്കി​ലും ഇ​തി​ന് പു​ല്ലു​വി​ല പോ​ലും ക​ൽ​പ്പി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ അ​ന​ധി​കൃ​ത​മാ​യും, വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും, ഏ​തു നി​മി​ഷ​വും പ​ക​ർ​ച്ച​വ്യാ​ധി പൊ​ട്ടി​പു​റ​പ്പെ​ടാ​വു​ന്ന സ്ഥി​തി​യി​ലും, മ​തി​യാ​യ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​തെ​യു​മാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നോ​ട്ടീ​സി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. രാ​മ​മം​ഗ​ലം സ്വ​ദേ​ശി​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ…

Read More

മു​ഖ്യ​മ​ന്ത്രി​ക്കു​ നേ​രേ ഫേ​സ്ബു​ക്ക് വ​ധ​ഭീ​ഷ​ണി;ഡൽഹിയിൽ പിടിയിലായ  പ്ര​തി​യെ കൊ​ച്ചി​യി​ലെ​ത്തി​ച്ചു

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​നേ​രേ ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യ കോ​ത​മം​ഗ​ലം സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ നാ​യ​രെ (48) കൊ​ച്ചി​യി​ലെ​ത്തി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്നു ന്യൂ​ഡ​ൽ​ഹി-​തി​രു​വ​ന​ന്ത​പു​രം നി​സാ​മു​ദ്ദീ​ൻ എ​ക്സി​പ്ര​സി​ൽ ഇ​ന്നു പു​ല​ർ​ച്ചേ മൂ​ന്നോ​ടെ​യാ​ണു സെ​ൻ​ട്ര​ൽ സി​ഐ എ.​അ​ന​ന്ത​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ കൊ​ച്ചി​യി​ൽ എ​ത്തി​ച്ച​ത്. ഇ​യാ​ളെ ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പ്ര​തി​യെ വി​ട്ടു​കി​ട്ടാ​ൻ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് അ​ന​ന്ത​ലാ​ൽ അ​റി​യി​ച്ചു. ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ കൃ​ഷ്ണ​കു​മാ​ർനാ​യ​രെ വെ​ള്ളി​യാ​ഴ്ച്ച​യാ​ണ് കൊ​ച്ചി പോ​ലീ​സി​നു വി​ട്ടു​കൊ​ടു​ത്ത​ത്. പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ്രൊ​ഡ​ക്ഷ​ൻ വാ​റ​ൻ​ഡി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​യെ വി​ട്ടു​കി​ട്ടി​യ​ത്. ട്രെ​യി​ൻ​മാ​ർ​ഗം വെ​ള്ളി​യാ​ഴ്ച്ച​രാ​ത്രി 11 ഓ​ടെ​യാ​ണ് പ്ര​തി​യു​മാ​യി പോ​ലീ​സ് സം​ഘം കൊ​ച്ചി​യി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്. അ​ബു​ദാ​ബി​യി​ൽ എ​ണ്ണ​ക്ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ ജൂ​ണ്‍ അ​ഞ്ചി​നാ​ണു ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ ക​ഴി​ഞ്ഞ 14നു ​ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ പ്ര​തി​യെ എ​യ​ർ​പോ​ർ​ട്ട്…

Read More

കാത്തിരിപ്പിനു വിരാമം; 2011ൽ തുടക്കം കുറിച്ച  പു​ത്ത​ൻ​വേ​ലി​ക്ക​ര പാ​ലം  നാ​ളെ നാ​ടി​നു സ​മ​ർ​പ്പി​ക്കും

പ​റ​വൂ​ർ: ചേ​ന്ദ​മം​ഗ​ലം, പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യ പു​ത്ത​ൻ​വേ​ലി​ക്ക​ര സ്റ്റേ​ഷ​ൻ​ക​ട​വ് – വ​ലി​യ പ​ഴ​ന്പി​ള്ളി​ത്തു​രു​ത്ത് പാ​ലം നാ​ളെ നാ​ടി​നു സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 9.30ന് ​പാ​ല​ത്തി​നു സ​മീ​പം ചേ​രു​ന്ന ച​ട​ങ്ങി​ൽ പൊ​തു​മ​രാ​മ​ത്തു മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി. തോ​മ​സ് എം​പി, എ​സ്. ശ​ർ​മ എം​എ​ൽ​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. 2011 ഫെ​ബ്രു​വ​രി 26ന് ​എ​ൽ​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്താ​ണു പാ​ല​ത്തി​നു ത​റ​ക്ക​ല്ലി​ട്ട​ത്. നി​ർ​മാ​ണ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷ​മാ​യി​രു​ന്നെ​ങ്കി​ലും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ല്ല. അ​ലൈ​ൻ​മെ​ന്‍റ് നി​ശ്ച​യി​ക്കാ​ത്ത​തും അ​പ്രോ​ച്ച് റോ​ഡി​നു സ്ഥ​ല​മു​ട​മ​ക​ളി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ക്കാ​ത്ത​തും നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മാ​യി. സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി പ​ല​വ​ട്ടം ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യി 22 ഉ​ട​മ​ക​ൾ മു​ൻ​കൂ​റാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ത​യാ​റാ​യി​രു​ന്നു. ഇ​തു കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ൻ ഏ​റെ സ​ഹാ​യി​ച്ചെ​ന്ന് വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. നി​ർ​മാ​ണം ആ​രം​ഭി​ച്ച​ശേ​ഷം ക​രാ​റു​കാ​ര​നു​ണ്ടാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും നി​ർ​മാ​ണം മു​ട​ങ്ങാ​ൻ…

Read More

 സി​പി​എം  മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ആ​ത്മ​ഹ​ത്യ;  മരണത്തിന്  ഉത്തരവാദി ലോക്കൽ കമ്മറ്റി;  പ​രാ​തി ന​ൽ​കു​മെ​ന്ന് ഏ​ഴാം വാ​ർ​ഡ് അംഗം

വെ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും മു​ൻ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും 22-ാം വാ​ർ​ഡം​ഗ​വു​മാ​യി​രു​ന്നി വി.​കെ. കൃ​ഷ്ണ​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​യ​വ​രു​ടെ പേ​രു​ക​ൾ സ​ഹി​തം മു​ള​വു​കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡം​ഗം സി.​ജി. ബി​ജു അ​റി​യി​ച്ചു. എ​ന്നെ പു​ക​ച്ച് പു​റ​ത്ത് ചാ​ടി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യാ​ണ് എ​ള​ങ്കു​ന്ന​പ്പു​ഴ ലോ​ക്ക​ൽ ക​മ്മി​റ്റി. എ​ന്‍റെ സ​മ​നി​ല​യും തെ​റ്റി. എ​നി​ക്ക് ഇ​ങ്ങ​നെ ചെ​യ്യാ​നെ ക​ഴി​യൂ എ​ന്ന് കൃ​ഷ്ണ​ൻ ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ൽ വ്യ​ക്ത​മാ​യി എ​ഴു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യാ​ണ് മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​യെ​ന്നാ​ണ് സ്വ​ത​ന്ത്ര​നാ​യ ഏ​ഴാം വാ​ർ​ഡം​ഗ​ത്തി​ന്‍റെ ആ​രോ​പ​ണം. എ​ന്നാ​ൽ വീ​ട്ടു​കാ​രോ മ​റ്റ് സം​ഘ​ട​ന​ക​ളോ ഇ​തു​വ​രെ പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത പോ​ലീ​സ് വെ​റു​തെ ഒ​രു അ​ന്വേ​ഷ​ണം മാ​ത്ര​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ബി​ജു പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ര​ണ​ക്കാ​രാ​യ​വ​രു​ടെ പേ​രു​ക​ൾ സ​ഹി​തം പ​രാ​തി ന​ൽ​കു​ന്ന​തെ​ന്നും ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നി​ടെ സി​പി​എ​മ്മി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച് പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ ബി​ജു​വി​നെ…

Read More

അ​ന്യ​സം​സ്ഥാ​ന തൊഴിലാളി ക്യാ​മ്പു​ക​ൾ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​യ​ർ​ത്തു​ന്നു;  തൊഴിലാളികളുടെ  താമസം ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം ഒ​ഴു​കി​യെ​ത്തുന്ന വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ

മൂ​വാ​റ്റു​പു​ഴ:​ന​ഗ​ര​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ത​ര സം​സ്ഥാ​ന തൊഴിലാളി ക്യാ​ന്പു​ക​ൾ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​യ​ർ​ത്തു​ന്ന​താ​യി പ​രാ​തി. ക​ക്കൂ​സ് മാ​ലി​ന്യ​മ​ട​ക്കം ഒ​ഴു​കി​യെ​ത്തി വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും ഇ​വ​രു​ടെ ജീ​വി​തം. കീ​ച്ചേ​രി​പ്പ​ടി, മ​ഠ​ത്തി​കോ​ള​നി, നി​ര​പ്പ്,പെ​രു​മ​റ്റം,പേ​ഴ​യ്ക്കാ​പ്പി​ള്ളി തു​ട​ങ്ങി നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ലം​ഘി​ച്ചാ​ണ് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്രാ​ഥ​മി​കാ​വ​ശ്യം നി​റ​വേ​റ്റാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും ക​ഴി​യു​ന്ന​ത്. ഒ​രോ ചെ​റി​യ മു​റി​യി​ലും പ​ത്തോ​ളം പേ​രെ​യാ​ണ് പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രാ​ളി​ൽ നി​ന്നും 1000 രൂ​പ​യാ​ണ് വാ​ട​ക​യാ​യി ഈ​ടാ​ക്കു​ന്ന​ത്. ഇ​തേ​പോ​ലെ നി​ര​വ​ധി മു​റി​ക​ളാ​ണ് യാ​തൊ​രു​വി​ധ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കാ​തെ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​വ​ട്ടം ക​യ​റി​യി​റ​ങ്ങു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​വും ശ​ക്ത​മാ​ണ്. ക​ക്കൂ​സു​ക​ളി​ൽ​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യം സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റും പ​തി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യു​മു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ആ​രെ​ല്ലാം വ​രു​ന്നു, താ​മ​സി​ക്കു​ന്നു…

Read More

പോലീസിന് താൽപര്യം കേസ് അവസാനിപ്പിക്കാൻ;  വി​ദേ​ശ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കത്തിലെ അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല​ല്ലെ​ന്ന് സു​ഹൃ​ത്ത്

കൊ​ച്ചി: ലാ​ത്വി​യ​ൻ യു​വ​തി​യു​ടെ കൊ​ല​പാ​ത​ക​ക്കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് സു​ഹൃ​ത്ത് രംഗത്ത്. അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ല്ല ന​ട​ക്കു​ന്ന​ത്. കേ​സ് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് പോ​ലീ​സി​ന് താ​ത്പ​ര്യ​മെ​ന്നും സു​ഹൃ​ത്ത് ആ​രോ​പി​ച്ചു. മൃ​ത​ദേ​ഹം പെ​ട്ടെ​ന്ന് സം​സ്ക​രി​ച്ച​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. സം​സ്കാ​ര ച​ട​ങ്ങു​ക​ൾ സ​ർ​ക്കാ​ർ ഹൈ​ജാ​ക്ക് ചെ​യ്തു. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല. നീ​തി തേ​ടി അ​ന്താ​രാ​ഷ്ട്ര കോ​ട​തി​യി​ലേ​ക്ക് പോ​കാ​നും ത​യാ​റെ​ന്നും സു​ഹൃ​ത്ത് പ​റ​ഞ്ഞു. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നും സി​ബി​ഐ​ക്കും നോ​ട്ടീ​സ് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

Read More

വി​ദേ​ശ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

കൊ​ച്ചി: കോ​വ​ള​ത്ത് വി​ദേ​ശ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. പോ​ലീ​സ് അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭര്‍ത്താവാണ് ഹ​ർ​ജി ന​ൽ​കി​യ​ത്. കേ​സി​ൽ ര​ണ്ടു​പ്ര​തി​ക​ളെ മാ​ത്ര​മേ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ളു. കേ​സി​ല്‍ നാ​ല് പ്ര​തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ച് 14നാ​ണ് ലി​ത്വാ​നി​യ സ്വ​ദേ​ശി​നി​യെ കാ​ണാ​താ​യ​ത്. ഒ​രു മാ​സം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ല്‍ തി​രു​വ​ല്ല​ത്തി​നു സ​മീ​പം പ​ന​ത്തു​റ​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​ഷാ​ദ​രോ​ഗ​ത്തി​നു​ള്ള ചി​കി​ല്‍​സ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു വി​ദേ​ശ ​വ​നി​ത തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്.

Read More

സി​പി​എം  മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്  കൃ​ഷ്ണ​ന്‍റെ മ​ര​ണം ; ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ൽ​നി​ന്നു പോ​ലീ​സ് വി​വ​രം ശേ​ഖ​രി​ക്കും

വൈ​പ്പി​ൻ: എ​ള​ങ്കു​ന്ന​പ്പു​ഴ സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന വി.​കെ. കൃ​ഷ്ണ​ന്‍റെ ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ആ​ദ്യ​പ​ടി​യെ​ന്നോ​ണം മൂ​ന്ന് ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​ങ്ങോ​ളോ​ട് ഇ​ന്ന് സ്റ്റേ​ഷ​നി​ൽ എ​ത്ത​ണ​മെ​ന്ന് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന മു​ള​വു​കാ​ട് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.വ​രും ദി​വ​സ​ങ്ങ​ളി​ൽ ബാ​ക്കി ഒ​ന്പ​ത് പേ​രെ​യും വി​ളി​ച്ച് വി​വ​രം ശേ​ഖ​രി​ക്കും. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ വ​രെ എ​ത്തി. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യി മ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മൗ​നം വെ​ടി​ഞ്ഞ് അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

ചെറായി  ജ​ന​താ ബീ​ച്ച് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്: നാ​ട്ടു​കാ​ർ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു

‘ചെ​റാ​യി: പ​ള്ളി​പ്പു​റം പ​ഞ്ച​യാ​ത്ത് 19-ാം വാ​ർ​ഡി​ൽ ജ​ന​താ ബീ​ച്ച് റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ത​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്ഥ​ല​വാ​സി​ക​ൾ വെ​ള്ള​ക്കെ​ട്ടി​ൽ ക​സേ​ര​യി​ട്ട് കു​ത്തി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. റോ​ഡ് പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തും വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ കാ​ന നി​ർ​മി​ക്കാ​ത്ത​തു​മാ​ണ് പ്ര​ശ്നം രൂ​ക്ഷ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ഴ​വെ​ള്ളം ഒ​ഴു​കി​പോ​കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ടാ​ൻ തു​ട​ങ്ങി​യി​ട്ട് ന​ളേ​റെ​യാ​യെ​ന്ന് സ്ഥ​ല​വാ​സി​ക​ൾ പ​റ​യു​ന്നു. നി​ര​വ​ധി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രും വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​രം ഈ ​റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്കെ​ല്ലാം ഇ​തി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ണ്.

Read More