ബിബിൻ ബാബു കൊച്ചി: അറ്റകുറ്റപ്പണികൾക്കായി എത്തിച്ച കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചി കപ്പൽശാല അധികൃതരെ പ്രതികളാക്കി കേസ് ഫയൽ ചെയ്തു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് നടത്തിയ അന്വേഷണത്തിൽ കപ്പൽശാലയിലെ ഉദ്യേഗസ്ഥരുടെ ഗുരുതര ചട്ടലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ കപ്പൽശാലയുടെ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അരുണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി ചട്ടലംഘനങ്ങൾ അക്കമിട്ടു നിരത്തി സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇതു വിശദമായി പഠിച്ചശേഷമാണ് കപ്പൽശാലയിലെ ഷിപ്പ് ബിൽഡിംഗ് ജനറൽ മാനേജർ എ.വി. സുരേഷ് കുമാർ, ഷിപ്പ് റിപ്പയറിംഗ് ജനറൽ മാനേജർ കെ.എൻ. ശ്രീജിത്ത് എന്നിവരെ പ്രതികളാക്കി കേസ് ഫയൽ ചെയ്തത്. ഷിപ്പ് റിപ്പയറിംഗ് ജനറൽ മാനേജരാണ് ഷിപ്പിന്റെ കൈവശാവകാശക്കാരൻ. കഴിഞ്ഞ ഫെബ്രുവരി 13നാണ് ഒഎൻജിസിയുടെ സാഗർഭൂഷണ്‍ എന്ന കപ്പലിലെ സ്റ്റീൽ ബല്ലാസ്റ്റ് ടാങ്കറിനുള്ളിൽ പൊട്ടിത്തെറിയുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ…
Read MoreCategory: Kochi
വീട്ടില്‍ ട്യൂഷന് പഠിക്കാനെത്തുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 62 കാരന് കുടുങ്ങി; ഇരകള്‍ ഏഴു മുതല്‍ 10 വയസുവരെയുള്ള പെണ്‍കുട്ടികള്‍; സംഭവം തൃപ്പൂണിത്തുറയില്‍
തൃപ്പൂണിത്തുറ: വീട്ടിൽ നടത്തുന്ന ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 62 കാരനെ പോലീസ് അറസ്റ്റുചെയ്തു. എരൂർ സൗത്ത് സ്വദേശിയെയാണ് തൃപ്പൂണിത്തുറ പോലീസ് അറസ്റ്റുചെയ്തത്. ട്യൂഷൻ സെന്ററിൽ പഠിക്കാനെത്തുന്ന ഏഴു മുതൽ 10 വയസുവരെയുള്ള പെൺകുട്ടികളെയും ആൺകുട്ടികളെയും ഇയാൾ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാൽ തല അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ കുട്ടികളെ നിരന്തരം ലൈംഗിക ചൂഷണ ത്തിന് ഇരയാക്കിയിരുന്നതത്രെ. രണ്ടാഴ്ച മുമ്പ് ട്യൂഷൻ സെന്ററിലെത്തിയ ഒരു പെൺകുട്ടിയുടെ അമ്മ സംഭവം നേരിട്ടു കണ്ടതോടെയാണ് പീഡനവിവരം പുറത്താവുന്നത്.
Read Moreമൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി; കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നൽകിയ ഹർജിയിലാണ് വിധി
കൊച്ചി: മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് ഹൈക്കോടതി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് നിരോധിച്ചുള്ള വ്യവസ്ഥ പോലീസ് ആക്ടിൽ ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കാക്കനാട് സ്വദേശി എം.ജെ. സന്തോഷ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. നിലവിൽ പോലീസ് ആക്ടിലെ 118(ഇ) വകുപ്പ് പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കാറുള്ളത്. അറിഞ്ഞുകൊണ്ട് ഒരാൾ പൊതുജനങ്ങളെയും പൊതുസുരക്ഷയെയും അപകടപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരമാണെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുക്കുന്നത്. ഫോണിൽ സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളെ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാൻ കഴിയില്ലെന്നും കേസെടുക്കാൻ സാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
Read Moreമെട്രോ നിർമാണ ജോലികൾ നടക്കുന്നതിനിടെ എറണാകുളം സൗത്ത് പാലത്തിൽ വിള്ളൽ;
കൊച്ചി: മെട്രോ നിർമാണ ജോലികൾ നടക്കുന്നതിനിടെ എറണാകുളം സൗത്ത് പാലത്തിൽ വിള്ളൽ. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു പാലത്തിന്റെ ഒരു വശത്തായി വിള്ളൽ രൂപപ്പെട്ടതെന്നു സമീപവാസികൾ പറയുന്നു. പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടില്ലെങ്കിലും വിവിധ വകുപ്പുകളുടെ വിശദമായ പരിശോധന ഇന്നുണ്ടാകും. പാലത്തിൽനിന്നും പനന്പിള്ളി നഗർ ജംഗ്ഷനിലേക്ക് ഇറങ്ങുന്ന ഭാഗത്ത് അഞ്ചടിയോളം നീളത്തിലാണു വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. വിള്ളലിനെത്തുടർന്നു പാലത്തിന് ബലക്ഷയം ഉണ്ടോയെന്നത് ഉൾപ്പെടെ വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ വ്യക്തമാകൂ. വിവിധ വകുപ്പുകളുടെ നേതൃത്വത്തിലാകും പരിശോധന നടക്കുക. പാലത്തിനു സമീപത്തായി നടക്കുന്ന മെട്രോ നിർമാണ പ്രവർത്തനങ്ങൾമൂലമാണോ വിള്ളൽ സംഭവിച്ചതെന്നും അന്വേഷിക്കുന്നതിന്റെ ഭാഗമായി മെട്രോ അധികൃതരും സ്ഥലം സന്ദർശിക്കുമെന്നാണു വിവരം. അതേസമയം, പാലത്തിന് ബലക്ഷയം ഉണ്ടാകാനിടയില്ലെന്നാണു വിദഗ്ദാഭിപ്രായം. പൈലിംഗ് നടത്തിയതിനുശേഷമാണു പാലം നിർമിച്ചിട്ടുള്ളത്. പാലം നിർമാണത്തിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡ് നിർമാണത്തിനായി ചില സ്ഥലങ്ങളിൽ മണ്ണും മറ്റും ഉപയോഗിച്ച് ഉയർത്തിയശേഷമാണ് ടാറിംഗ് നടത്തിയത്. ഈ…
Read Moreമെട്രോ തൃപ്പൂണിത്തുറയിലേക്ക് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു; സന്ദർശനം നഗരസഭ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിക്കാൻ
തൃപ്പൂണിത്തുറ: കൊച്ചി മെട്രോ തൃപ്പുണിത്തുറയിലേക്ക് നീട്ടുന്നതിന്റെ നിർമാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് തൃപ്പുണിത്തുറ നഗരസഭ സമർപ്പിച്ച നിർദേശങ്ങൾ പരിശോധിക്കാനായി കൊച്ചി മെടോ റെയിൽ ലിമിറ്റഡിന്റെ(കെഎംആർഎൽ) ഉദ്യോഗസ്ഥർ നിർദിഷ്ട സ്ഥലങ്ങൾ സന്ദർശിച്ചു. കെഎംആർഎൽ ജനറൽ മാനേജർമാരായ ബിനു കോശി, രേഖ പ്രകാശ് എന്നിവരാണ് സ്ഥലങ്ങൾ സന്ദർശിച്ചത്. നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാ ദേവി, വൈസ് ചെയർമാൻ ഒ.വി. സലിം, കൗൺസിലർമാരായ ജോഷി സേവ്യർ, വി.ആർ. വിജയകുമാർ, നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ്കുമാർ, നഗരസഭ എൻജിനീയർ ഷീബു എൽ. നാൽപ്പാട്ട് എന്നിവർ മെടോ അധികാരികളെ നഗരസഭയുടെ നിർദേശങ്ങൾ ബോധ്യപ്പെടുത്തി. പേട്ട പാലം നാലുവരിയായി വീതി കുട്ടി നിർമ്മിക്കുക, മെട്രോ സ്റ്റേഷൻ വടക്കേക്കോട്ട ഭാഗത്തു സ്ഥാപിക്കുക, പെരിക്കാട് പാലം പുതുക്കിപണിയുക, വടക്കേക്കോട്ടയിൽ നിന്ന് എസ്എൻ ജംഗ്ഷനിലേക്ക് ഫ്ളൈ ഓവർ നിർമാണം, നഗരസഭയുടെ നിർദിഷ്ട ബസ് ടെർമിനലിലേക്ക് മെട്രോ നീട്ടുന്നത് തുടങ്ങിയ വിഷയങ്ങളിൽ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന്…
Read Moreഹേബിയസ് കോർപ്പസ് ഹർജിയിൽ യുവതിയെയും മക്കളെയും കണ്ടെത്തി; യുവതിക്കും മക്കൾക്കും മതിയായ പോലീസ് സംരക്ഷണം നൽകാൻ കോടതി
കൊച്ചി: ഭാര്യയെയും പതിനഞ്ചും പന്ത്രണ്ടും വയസ് പ്രായമുള്ള പെണ്മക്കളെയും കോയന്പത്തൂരിൽ മറ്റൊരു വ്യക്തി അന്യായമായി തടഞ്ഞുവച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കൊച്ചി ചിറ്റൂർ സ്വദേശി ഫയൽ ചെയ്ത ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി നിർദേശപ്രകാരം എറണാകുളം സെൻട്രൽ പോലീസ് അന്വേഷണം നടത്തി യുവതിയെയും മക്കളെയും കണ്ടെത്തി. പീഡനത്തിന് ഇരയായെന്ന പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ മൊഴിയെത്തുടർന്ന് പോക്സോ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യുവതിക്കും മക്കൾക്കും മതിയായ പോലീസ് സംരക്ഷണം നൽകാൻ കോടതി നിർദേശിച്ചു. അങ്കമാലിയിലുള്ള വനിതാ സുഹൃത്തിനൊപ്പം പോകണമെന്ന യുവതിയുടെ അഭ്യർഥന കോടതി അംഗീകരിച്ചു. യുവതിയെയും പെണ്‍കുട്ടികളെയും ബുധനാഴ്ച കൗണ്‍സിലിംഗിന് ഹാജരാക്കും. കൗണ്‍സിലിംഗിനുശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. കേസ് 18ന് പരിഗണിക്കും.
Read Moreപ്രണയം നടിച്ചു പീഡനം; യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ; ബസ് ജീവനക്കാരന്റെ ഫോണിൽ യുവതികളുടെ നഗ്നചിത്രങ്ങൾ
കൊച്ചി: പ്രണയം നടിച്ചു സ്ത്രീകളെ പീഡിപ്പിക്കുന്നതു പതിവാക്കിയ യുവാവ് അറസ്റ്റിൽ. സ്വകാര്യ ബസ് ജീവനക്കാരനായ അരൂർ അരമുറിപ്പറന്പിൽ താമസിക്കുന്ന ചേർത്തല എഴുപുന്ന സ്വദേശി വിജേഷ് (33) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. ചെല്ലാനം-കലൂർ പാതയിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ഡോർ ചെക്കറായ ഇയാൾ ഈ ബസിൽ സ്ഥിരമായി സഞ്ചരിക്കുന്ന യുവതിയെ പ്രണയം നടിച്ചു വശീകരിക്കുകയായിരുന്നു. അവിവാഹിതനാണെന്നും വിവാഹം കഴിക്കാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇതിനിടെ മറ്റു സ്ത്രീകൾക്കൊപ്പം വിജേഷ് നിൽക്കുന്ന ചിത്രങ്ങൾ ഇയാളുടെ ഫോണിൽ കണ്ടപ്പോഴാണു വിവാഹിതനാണെന്നും കബളിപ്പിക്കപ്പെട്ടതായും യുവതി മനസിലാക്കിയത്. ഇയാളിൽനിന്ന് അകലാൻ ശ്രമിച്ചതോടെ യുവതിയുമായി അടുപ്പം പുലർത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പലപ്പോഴായി 50,000 രൂപയോളം തട്ടിയെടുത്തു. എയർകണ്ടീഷണർ, ടെലിവിഷൻ തുടങ്ങിയ ഗൃഹോപകരണങ്ങളും യുവതിയെകൊണ്ടു വാങ്ങിപ്പിച്ചു. ഇതിനുശേഷവും തനിക്കൊപ്പം വരണമെന്നു വിജേഷ്…
Read Moreകാക്കനാട് കെട്ടിട നിർമാണ സ്ഥലത്ത് മണ്ണിടിഞ്ഞുവീണ് തൊഴിലാളിക്കു പരിക്കേറ്റ സംഭവം; കരാർ കമ്പനിക്കെതിരേ പോലീസ് കേസെടുത്തു
കൊച്ചി: കാക്കനാട് കെട്ടിട നിർമാണ സ്ഥലത്തു മണ്ണിടിഞ്ഞുവീണു തൊഴിലാളിക്കു പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. നിർമാണ പ്രവർത്തികൾ നടത്തിവന്നിരുന്ന സ്വകാര്യ കണ്‍സ്ട്രക്ഷൻ കന്പനിക്കെതിരേ ഇൻഫോ പാർക്ക് പോലീസാണു കേസെടുത്തിട്ടുള്ളത്. അപകടകരമായ രീതിയിൽ നിർമാണം നടത്തിയതിനാണു കേസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം ഇന്ന് ഉണ്ടാകുമെന്നും അധികൃതർ പറഞ്ഞു. ഇന്നലെ രാത്രി എട്ടരയോടെ കാക്കനാട് ഇൻഫോ പാർക്കിനു സമീപം ഹോട്ടൽ സമുച്ചയത്തിനായി നിർമാണം നടക്കുന്ന സ്ഥലത്ത് 20 അടി മുകളിൽനിന്ന് മണ്ണിടിഞ്ഞുവീണത്. അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കു പരിക്കേറ്റിരുന്നു. മണ്ണിനടിയിൽപ്പെട്ട ബീഹാർ സ്വദേശിയായ ലക്ഷ്മണൻ (20)ആണ് പരിക്കേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ലക്ഷ്മണന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു. ചിറ്റേത്തുകരക്കടുത്ത് റോഡിനോട് ചേർന്നുള്ള സ്ഥലത്തു രണ്ടുനില ബേസ്മെന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. റോഡ് പ്രതലത്തിൽനിന്ന് 20 അടിയോളം താഴ്ചയുള്ള ഇവിടെ സുരക്ഷാ ഭിത്തിക്കായി കന്പി കെട്ടിക്കൊണ്ടിരിക്കെയായിരുന്നു അപകടം. സ്ഥലത്തു രാത്രി…
Read Moreസോളാറിൽ ഉമ്മൻ ചാണ്ടിക്ക് ആശ്വാസം: സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഉത്തരവ്
കൊച്ചി: സോളാർ കമ്മീഷന്റ റിപ്പോർട്ടിൽ നിന്ന് സരിതയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സോളാർ കമ്മീഷൻ റിപ്പോർട്ടും തുടർ നടപടികളും ചോദ്യം ചെയ്ത് ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. അതേസമയം, റിപ്പോർട്ട് റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളുകയും ചെയ്തു. സോളാർ കമ്മീഷനെ നിയമിച്ചത് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ലംഘിച്ചാണെന്നും അതിനാൽ കമ്മീഷൻ റിപ്പോർട്ട് നിയമപരമല്ലെന്നുമാണ് ഉമ്മൻ ചാണ്ടിയുടെ വാദം.
Read Moreവരാപ്പുഴ കസ്റ്റഡി മരണം; നാലു പോലീസുകാർ കോടതിയിൽ കീഴടങ്ങി; ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിൽ എല്ലാവരേയും വിട്ടയച്ചു
പറവൂർ/കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത് കൊല്ലപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നാലു പോലീസ് ഉദ്യോഗസ്ഥർ കോടതിയിൽ കീഴടങ്ങി. ഗ്രേഡ് എസ്ഐ ജയാനന്ദൻ, സിപിഒമാരായ സന്തോഷ് ബേബി, ശ്രീരാജ്, സുനിൽകുമാർ എന്നിവരാണ് ഇന്നലെ ഉച്ചയോടെ പറവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുന്‍പാകെ കീഴടങ്ങിയത്. ഒരു ലക്ഷം രൂപയുടെ ആൾജാമ്യം എന്ന വ്യവസ്ഥയിൽ നാലു പേർക്കും കോടതി പിന്നീട് ജാമ്യം അനുവദിച്ചു. അന്യായമായി തടഞ്ഞുവയ്ക്കൽ എന്ന കുറ്റം മാത്രമേ ഇവരിലുള്ളൂ എന്നതിനാലാണു ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്പോൾ ഹാജരാകണമെന്നും വേണമെങ്കിൽ ഇവരെ അറസ്റ്റ് ചെയ്യാമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. വരാപ്പുഴയിൽ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ കേസിൽ പ്രതിചേർത്തത്. ദേവസ്വംപാടത്തെ അക്രമവുമായി ബന്ധപ്പെട്ട് ഏപ്രിൽ ആറിന് രാത്രി ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ…
Read More