വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മയെ മ​ന്ത്രി​യു​ടെ കാ​റിൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു; ബന്ധുക്കളെത്തിയ ശേഷമാണ് സുനിൽ കുമാർ പിന്നിട് ‍യാത്ര തുടർന്നത്

പെ​​​രു​​​ന്പാ​​​വൂ​​​ർ: സ്കൂ​​​ട്ട​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ടു പ​​​രി​​​ക്കേ​​​റ്റ വീ​​​ട്ട​​​മ്മ​​​യെ മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ കു​​​മാ​​​ർ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​ന​​​ത്തി​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ പെ​​​രു​​​ന്പാ​​​വൂ​​​ർ വ​​​ല്ലം ചൂ​​​ണ്ടി ക​​​വ​​​ല​​​യി​​​ലാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. തൃ​​​ശൂ​​​രി​​​ൽ​​നി​​​ന്നു കോ​​​ട്ട​​​യ​​​ത്തേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. കാ​​​ഞ്ഞി​​​ര​​​ക്കാ​​​ട് പെ​​​രു​​​മു​​​റ്റ​​​ത്ത് അ​​​നി​​​ൽ കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ സ​​​ജി​​​ത​​​യാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. കോ​​​ട​​​നാ​​​ട് റോ​​​ഡി​​​ൽ​​നി​​​ന്നു സ​​​ജി​​​ത​ ഓ​​​ടി​​​ച്ചി​​​രു​​​ന്ന സ്കൂ​​​ട്ട​​​ർ എം​​​സി റോ​​​ഡി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ച​​​പ്പോ​​​ൾ മ​​​റ്റൊ​​​രു ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ത്തി​​​ൽ ത​​​ട്ടി​ റോ​​​ഡി​​​ൽ മ​​​റി​​​ഞ്ഞു വീ​​​ഴു​​ക​​യാ​​യി​​രു​​ന്നു. റോ​​​ഡി​​​ൽ വീ​​​ണ് പ​​​രി​​​ക്കേ​​​റ്റ സ​​​ജി​​​ത​​​യെ അ​​​തു​​​വ​​​ഴി വ​​​ന്ന മ​​​ന്ത്രി​​​യു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ പെ​​​രു​​​ന്പാ​​​വൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചു. സ​​​ജി​​​ത​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ എ​​​ത്തി​​​യ​​​ശേ​​​ഷ​​​മാ​​​ണു മ​​​ന്ത്രി കോ​​​ട്ട​​​യ​​​ത്തേ​​​ക്കു യാ​​​ത്ര തു​​​ട​​​ർ​​​ന്ന​​​ത്.  

Read More

കൊ​ച്ചി​ൻ കാ​ൻ​സ​ർ സെന്‍റർ;  നാലു വർഷത്തിനിടെ കല്ലിടൽ മൂന്നാംവട്ടം ;  മുന്നാം വട്ടവും കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ക​ള​മ​ശേ​രി: മ​ന്ത്രി​സ​ഭ​യു​ടെ ര​ണ്ടാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ച്ചി​ൻ കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി(​സി​സി​ആ​ർ​സി)​ന്‍റെ അ​ടു​ത്ത​ഘ​ട്ട വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ട​ലും ശി​ലാ​ഫ​ല​കം സ്ഥാ​പി​ക്ക​ലും 20ന് ​ന​ട​ക്കും. സി​സി​ആ​ർ​സി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ശി​ലാ​ഫ​ല​ക​വും ത​യാ​റാ​ക്കു​ന്നു​ണ്ട്. 2014 ഓ​ഗ​സ്റ്റ് 18ൽ ​എ​റ​ണാ​കു​ളം ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണ് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്ന പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത് ആ​ദ്യ​ത​റ​ക്ക​ല്ലി​ടു​ന്ന​ത്. ആ​ഘോ​ഷ​പൂ​ർ​വം ന​ട​ന്ന ച​ട​ങ്ങി​നു ശേ​ഷം ആ​റു മാ​സ​ത്തി​ന​കം ആ ​ശി​ലാ​ഫ​ല​കം ത​ന്നെ കാ​ണാ​താ​യി. പ​ദ്ധ​തി​യും മ​ര​വി​ച്ചു. 450 കോ​ടി​യോ​ളം രൂ​പ ചെ​ല​വു വ​രു​ന്ന പ​ദ്ധ​തി ആ​രം​ഭി​ക്കാ​ൻ തു​ക എ​വി​ടെ​നി​ന്ന് ക​ണ്ടെ​ത്തു​മെ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. അ​തി​നി​ടെ പ​ദ്ധ​തി ഘ​ട്ടം​ഘ​ട്ട​മാ​യി ആ​രം​ഭി​ക്ക​ണ​മെ​ന്ന വാ​ദ​വും ശ​ക്ത​മാ​യി. തു​ട​ർ​ന്ന് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​പി വി​ഭാ​ഗം ആ​രം​ഭി​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​തെ കി​ട​ന്നി​രു​ന്ന…

Read More

സം​​സ്ഥാ​​ന​​ത്തു  അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ വൈ​ദ്യു​താ​ഘാ​ത​മേറ്റ മ​രി​ച്ച​ത് 1,274 പേ​ർ

ബി​​​ജോ ടോ​​​മി കൊ​​​ച്ചി : സം​​സ്ഥാ​​ന​​ത്തു വൈ​​ദ്യു​​താ​​ഘാ​​ത​​മേ​​റ്റു​​ള്ള മ​​ര​​ണം വ​​ർ​​ധി​​ക്കു​​ന്നു. ര​​​ണ്ടാ​​​ഴ്ച മു​​​ന്പ് തൃ​​​ശൂ​​​ർ ആ​​​ളൂ​​​രി​​​ൽ ലൈ​​​നി​​​ലെ അ​​​റ്റ​​​ക്കു​​​റ്റ​​​പ്പ​​​ണി​​​ക്കി​​​ടെ ഷോ​​ക്കേ​​റ്റ് കെ​​എ​​​സ്ഇ​​​ബി ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ മ​​​രി​​​ച്ചി​​​രു​​​ന്നു. ഓ​​​ഫ് ചെ​​​യ്ത ലൈ​​​നി​​​ലേ​​​ക്കു വൈ​​​ദ്യു​​​തി എ​​ത്തി​​യ​​താ​​യി​​രു​​ന്നു കാ​​​ര​​​ണം. ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ന് ഒ​​​രാ​​​ഴ്ച മു​​​ന്പ് പെ​​​രു​​​ന്പാ​​​വൂ​​​ർ കൂ​​​വ​​​പ്പ​​​ടി​​​യി​​​ൽ വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റ് അ​​​മ്മ​​​യ്ക്കും മ​​​ക​​​നും ജീ​​​വ​​​ൻ ന​​​ഷ്ട​​​മാ​​​യി. വീ​​​ടി​​​ന്‍റെ ടെ​​​റ​​​സ് കം​​​പ്ര​​​സ​​​ർ പ​​​ന്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചു വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മ​​​ക​​നു​ ഷോ​​ക്കേ​​​റ്റ​​​ത്. മ​​​ക​​​നെ ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​ൽ അ​​​മ്മ​​​യും മ​​രി​​ച്ചു. പെ​​രു​​കു​​ന്നു ഇ​​​ത്ത​​​ര​​​ത്തി​​​ൽ അ​​​ശ്ര​​​ദ്ധ​​​കൊ​​​ണ്ടും അ​​​ല്ലാ​​​തെ​​​യും വൈ​​​ദ്യു​​​താ​​​ഘാ​​​ത​​​മേ​​​റ്റു​​​ള്ള അ​​​പ​​​ക​​​ട​​​മ​​​ര​​ണം പെ​​രു​​കു​​ന്ന​​താ​​യാ​​ണ് റി​​​പ്പോ​​​ർ​​​ട്ട്. ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 1,274 പേ​​​ർ മ​​​രി​​​ച്ചു. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കി​​​ടെ മ​​​രി​​​ച്ച കെ​​എ​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​രും വൈ​​​ദ്യു​​​തി​​ലൈ​​​നി​​​ൽ​​നി​​​ന്നു ഷോ​​​ക്കേ​​​റ്റ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളും വീ​​​ടു​​​ക​​​ളി​​​ൽ ഇ​​​ല​​​ക്‌​​ട്രി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു ഷോ​​ക്കേ​​റ്റ​​വ​​രും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ണ​​​ക്കാ​​​ണി​​​ത്. ഏ​​​റ്റ​​​വും അ​​​ധി​​​കം ആ​​​ളു​​​ക​​​ൾ മ​​​രി​​​ച്ച​​​ത് ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​മാ​​​ണ്. 258 പേ​​​ർ. ഇ​​​തി​​​ൽ 20 പേ​​​ർ കെ​​എ​​​സ്ഇ​​​ബി ജീ​​​വ​​​ന​​​ക്കാ​​​രോ…

Read More

​കർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞതോടെ ഇ​ന്ധ​ന​വി​ല​യി​ൽ വ​ർ​ധ​ന​വ്; പെ​ട്രോ​ളി​ന് 18 പൈ​സ​യും ഡീ​സ​ലി​ന് 22 പൈ​സ​യും കൂ​ടി

കൊ​ച്ചി: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ ഇ​ന്ധ​ന വി​ല​യി​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി തു​ട​ങ്ങി. ക​ഴി​ഞ്ഞ 24 മു​ത​ൽ ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി വ​രെ മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ഇ​ന്ധ​ന​വി​ല എ​ണ്ണ​ക്ക​ന്പ​നി​ക​ൾ ഇ​ന്ന് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പെ​ട്രോ​ളി​ന് 18 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 22 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് കൊ​ച്ചി​യി​ൽ 77.57 രൂ​പ​യും ഡീ​സ​ലി​ന് 70.60 രൂ​പ​യു​മാ​യി. 77.39 രൂ​പ​യാ​യി​രു​ന്നു പെ​ട്രോ​ളി​ന്‍റെ ഇ​ന്ന​ല​ത്തെ വി​ല. ഡീ​സ​ലി​ന്‍റേ​ത് 70.38 രൂ​പ​യു​മാ​യി​രു​ന്നു. ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ധ​ന വി​ല പി​ടി​ച്ചു നി​ർ​ത്താ​ൻ ക​ന്പ​നി​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ഷേ​ധി​ച്ച​പ്പോ​ഴും ക​ഴി​ഞ്ഞ ഏ​പ്രി​ൽ 24നു ​ശേ​ഷം ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ദി​നം​പ്ര​തി​യു​ള്ള​ത് മാ​റ്റി 15 ദി​വ​സം കൂ​ടു​ന്പോ​ൾ മാ​ത്രം വി​ല വ​ർ​ധ​ന​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് പെ​ട്രോ​ളി​യം ട്രേ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നാ​ളു​ക​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണെ​ങ്കി​ലും ഇ​ത്ര​യും ദി​വ​സം വി​ല വ​ർ​ധി​പ്പി​ക്കാ​തി​രു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ത​ന്നെ​യാ​ണെ​ന്ന്…

Read More

ആമ്പല്ലൂ​രി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മധ്യവയസ്കൻ തീ​യി​ട്ടു;  സംഭ​വം​ക​ണ്ട ജീ​വ​ന​ക്കാ​ർ ഉ​ട​ൻ തീ​യ​ണ​ച്ചു. മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല

കൊ​ച്ചി: മ​ധ്യ​വ​യ​സ്ക​ൻ വി​ല്ലേ​ജ് ഓ​ഫീ​സി​നു തീ​യി​ട്ടു. ആ​ന്പ​ല്ലൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ഇ​ന്നു രാ​വി​ലെ 9.45നാ​ണ് സം​ഭ​വം. ഓ​ഫീ​സ് തു​റ​ക്കു​ന്ന​തി​നാ​യി ജീ​വ​ന​ക്കാ​ർ രാ​വി​ലെ എ​ത്തി​യ​പ്പോ​ൾ, ഓ​ഫീ​സി​നു മു​ന്നി​ൽ കാ​ത്തി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ വേ​ഗ​ത്തി​ൽ ഓ​ഫീ​സി​നു​ള്ളി​ൽ പ്ര​വേ​ശി​ച്ച് മേ​ശ​പ്പു​റ​ത്ത് വ​ച്ചി​രു​ന്ന ഫ​യ​ലി​ലേ​ക്ക് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വം​ക​ണ്ട ജീ​വ​ന​ക്കാ​ർ ഉ​ട​ൻ തീ​യ​ണ​ച്ചു. മ​റ്റ് നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. കാ​ഞ്ഞി​ര​മ​റ്റം പാ​ല​കു​ന്നു​മ​ല ച​ക്കാ​ല​യ്ക്ക​ൽ ര​വി​യെ​ന്ന​യാ​ളാ​ണു ഓ​ഫീ​സി​നു​ള്ളി​ൽ തീ​യി​ട്ട​ത്. വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ചി​ല ജീ​വ​ന​ക്കാ​രു​മാ​യി മാ​സ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന ത​ർ​ക്ക​മാ​ണു സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ത​ഹ​സി​ൽ​ദാ​രും ഫ​യ​ർ​ഫോ​ഴ്സും സ്ഥലത്തെത്തി.

Read More

വാഗമണ്‍ സിമി ക്യാമ്പ്: നാലു മലയാളികൾ ഉൾപ്പെടെ പതിനെട്ടുപേർ കുറ്റക്കാരെന്ന് എൻഐഎ പ്രത്യേക കോടതി

കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകർ വാഗമണിൽ ക്യാന്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ 18 പേർ കുറ്റക്കാരെന്ന് കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി കണ്ടെത്തി. പതിനേഴുപേരെ കോടതി വെറുതെ വിട്ടു. പ്രതികൾക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. കുറ്റക്കാരാണെന്നു കണ്ടെത്തിയവരിൽ നാലു പേർ മലയാളികളാണ്. ആയുധപരിശീലനം, സ്ഫോടക വസ്തു നിരോധന നിയമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്‍റെ സുരക്ഷയും അഖണ്ഡതയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ക്രിമിനല്‍ ഗൂഢാലോചന നടത്തിയ പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കുറ്റകൃത്യമാണ് ക്യാമ്പ് നടത്തിയതിലൂടെ ചെയ്തതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 2007 ഡിസംബറില്‍ കോട്ടയം ജില്ലയിലെ വാഗമണ്‍ തങ്ങള്‍പാറയില്‍ നിരോധിത സംഘടനയായ സിമി രഹസ്യ ക്യാമ്പ് നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ 2009 ജൂണ്‍ 18 നാണ് മുണ്ടക്കയം പോലീസ് കേസ് രജിസ്റര്‍ ചെയ്തത്.

Read More

ജാ​മ്യം നി​ന്ന​തി​ന്‍റെ പേ​രി​ൽ ജ​പ്തി; പ്രീ​താ ഷാ​ജി​ക്കൊ​പ്പം’ പ്ര​തി​രോ​ധ സം​ഗ​മം  ഇ​ന്ന് സ​മാ​പി​ക്കും

കൊ​ച്ചി: “നീ​തി​ക്കൊ​പ്പം, പ്രീ​താ ഷാ​ജി​ക്കൊ​പ്പം’ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഇ​ട​പ്പ​ള്ളി​യി​ൽ ആ​രം​ഭി​ച്ച 48 മ​ണി​ക്കൂ​ർ പ്ര​തി​രോ​ധ സം​ഗ​മം ഇ​ന്ന് സ​മാ​പി​ക്കും. ബ​ന്ധു​വി​ന് വാ​യ്പ​യ്ക്കാ​യി ജാ​മ്യം നി​ന്ന​തി​ന്‍റെ പേ​രി​ൽ വീ​ട് ജ​പ്തി ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് പ്ര​തി​രോ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ന​ലെ സ​മ​ര​ക്കാ​ർ​ക്ക് ആ​വേ​ശം ന​ൽ​കി സി​പി​ഐ നേ​താ​വ് ആ​നി രാ​ജ സ​മ​ര​പ​ന്ത​ലി​ൽ എ​ത്തി. നി​ര​വ​ധി സാം​സ്ക്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പി​ന്തു​ണ​യു​മാ​യി സ​മ​ര​ത്തി​ൽ വ​ന്നു​ചേ​ർ​ന്നു. മ​ര​ണം വ​രെ നി​രാ​ഹാ​ര സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​യി​രു​ന്ന പ്രീ​താ ഷാ​ജി​യു​ടെ പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യും ജ​പ്തി ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. ജ​പ്തി ത​ട​ഞ്ഞു​കൊ​ണ്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഇ​വ​ർ ആ​ദ്യ​ഘ​ട്ട​ത്തി​ൽ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പോ​ലി​സ് സ​ഹാ​യ​ത്തോ​ടെ നാ​ളെ വീ​ട് ജ​പ്തി ചെ​യ്യു​മെ​ന്ന് കാ​ണി​ച്ച് ഡെ​ബി​റ്റ് റി​ക്ക​വ​റി ട്രി​ബ്യൂ​ണ​ൽ അ​ഡ്വ​ക്ക​റ്റ് ക​മ്മി​ഷ​ണ​ർ നോ​ട്ടി​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​രോ​ധ…

Read More

ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണം;  പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘത്തിന്‍റെ റിപ്പോർട്ടിൽ  എ​സ്പി എ.​വി ജോ​ർ​ജി​നു സ​സ്പെ​ൻ​ഷ​ൻ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ എ​റ​ണാ​കു​ളം മു​ൻ റൂ​റ​ൽ എ​സ്പി എ.​വി ജോ​ർ​ജി​നു സ​സ്പെ​ൻ​ഷ​ൻ. ജോ​ർ​ജി​നെ​തി​രേ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ​റ​യ്ക്കു ന​ൽ​കി​യ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു സ​സ്പെ​ൻ​ഷ​ൻ. കൊ​ല​ക്കേ​സി​ൽ എ.​വി.​ജോ​ർ​ജ് വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. എ.​വി.​ജോ​ർ​ജി​നെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. എ.​വി. ജോ​ർ​ജ് രൂ​പീ​ക​രി​ച്ച ആ​ർ​ടി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​നം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം റി​പ്പോ​ർ​ട്ട് കൈ​മാ​റി​യ​ത്. ആ​ർ​ടി​എ​ഫി​നെ രൂ​പീ​ക​രി​ച്ച് ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​ട​പെ​ട്ട​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട ശ്രീ​ജി​ത്തി​നെ വീ​ട്ടി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത് ആ​ർ​ടി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. ശ്രീ​ജി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്ത ആ​ർ​ടി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യും വ​രാ​പ്പു​ഴ എ​സ്ഐ ജി.​എ​സ്. ദീ​പ​ക്കി​നെ​തി​രേ​യും കൊ​ല​ക്കു​റ്റ​മാ​ണു ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ഇ​വ​ർ ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​ണ്. പ​റ​വൂ​ർ സി​ഐ ക്രി​സ്പി​ൻ സാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത ശേ​ഷം ജാ​മ്യ​ത്തി​ൽ…

Read More

ശ്രീ​ജി​ത്തി​ന്‍റെ അ​മ്മ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ ആ​ർ​എ​സ്എ​സ്: പ്രി​യ ഭ​ര​ത​ൻ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മ്മ ശ്യാ​മ​ള​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ആ​ർ​എ​സ്എ​സാ​ണെ​ന്ന് സി​പി​എം നേ​താ​വ് പ്രി​യ ഭ​ര​ത​ൻ. ആ​ർ​എ​സ്എ​സു​കാ​രാ​ണ് ശ്യാ​മ​ള​യെ കൊ​ണ്ട് ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. വാ​സു​ദേ​വ​ൻ മ​രി​ച്ച ദി​വ​സം ത​ന്‍റെ വീ​ട്ടി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു​വെ​ന്നും പ്രി​യ പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ പ​രി​പാ​ടിക​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് യോ​ഗം ചേ​ർ​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ശ്രീ​ജി​ത്തി​നെ സി​പി​എം കു​ടു​ക്കി​യ​താ​ണെ​ന്ന് ശ്യാ​മ​ള നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു. പ്രി​യ ഭ​ര​ത​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​പ​ട്ടി​ക ത​യാ​റാ​ക്കി​യ​തെ​ന്നും പ്രി​യ ഭ​ര​ത​ന്‍റെ വീ​ട്ടി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നും ശ്യാ​മ​ള ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്രി​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച​ത്.

Read More

ഡെങ്കിപ്പനി പടർന്നു പിടിച്ച സ്ഥലങ്ങളിൽ  പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തിയും ലഘുലേഖകൾ വിതരണം ചെയ്തും കോൺഗ്രസ് പ്രവർത്തകർ

പെ​രു​ന്പാ​വൂ​ർ: ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു​പി​ടി​ച്ച വ​ല്ലം, റ​യോ​ണ്‍​പു​രം മേ​ഖ​ല​യി​ൽ കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണ ല​ഘു​ലേ​ഖ​ക​ളു​ടെ വി​ത​ര​ണ​വും ജ​ല സ്രോ​ത​സു​ക​ൾ ശു​ചീ​ക​രി​ച്ച് ക്ലോ​റി​നേ​ഷ​നും ന​ട​ത്തി. ഈ​ച്ച, കൊ​തു​ക് എ​ന്നി​വ​യെ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ കി​റ്റ് വി​ത​ര​ണ​വും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ​ത്തി​നാ​യി സ്പ്രേ​യിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തു. ഷാ​ജി കു​ന്ന​ത്താ​ൻ അ​ധ്യ​ക്ഷ​നായി. മു​ൻ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​എം.​എ. സ​ലാം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഡെ​ങ്ക​പ്പ​നി കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത ഇ​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നോ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നോ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ട​ല്ലെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. സംഭവത്തിൽ ക​ള​ക്ട​ർ നേ​രി​ട്ട് ഇ​ട​പെ​ട​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പോ​ൾ പാ​ത്തി​ക്ക​ൽ, കോ​ണ്‍​ഗ്ര​സ് ബ്ലേ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ പി.​കെ. മു​ഹ​മ്മ​ദ് കു​ഞ്ഞ്, എ​സ്.​എ. മു​ഹ​മ്മ​ദ്, ബി​ജു ജോ​ണ്‍ ജേ​ക്ക​ബ്, വി.​ഇ. റ​ഹീം,…

Read More