വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി ചേ​ർ​ക്കുന്ന കാ​ര്യ​ത്തി​ൽ അവ്യ​ക്ത​ത

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ഉ​ന്ന​ത പോ​ലീ​സു​കാ​ർ​ക്കെ​തി​രേ മൊ​ഴി​ക​ൾ ല​ഭി​ച്ചെ​ങ്കി​ലും പ്ര​തി​പ്പ​ട്ടി​ക വി​പു​ലീ​ക​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നി​ശ്ചി​ത​ത്വം. മു​ൻ എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി എ.​വി. ജോ​ർ​ജ്, ആ​ലു​വ ഡി​വൈ​എ​സ്പി കെ.​ബി. പ്ര​ഫു​ല്ല​ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് മൊ​ഴി​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്. വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്തെ സ്ഥി​തി​ഗ​തി​ക​ളെ​പ്പ​റ്റി ഡി​വൈ​എ​സ്പി ത​നി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​രു​ന്ന​താ​യും അ​തു വി​ശ്വ​സി​ച്ചാ​ണു ത​ന്‍റെ കീ​ഴ് ഉ​ദ്യോ​ഗ​സ്ഥ​രെ ന്യാ​യീ​ക​രി​ച്ച​തെ​ന്നു​മാ​ണ് എ.​വി. ജോ​ർ​ജ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ശ്രീ​ജി​ത്ത് അ​റ​സ്റ്റി​ലാ​കു​ന്ന ഏ​പ്രി​ൽ ആ​റി​നു ഡി​വൈ​എ​സ്പി​ക്കാ​ണ് ത​ന്‍റെ പ്ര​ത്യേ​ക സ്ക്വാ​ഡാ​യ റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സി​ലെ അം​ഗ​ങ്ങ​ളെ എ​സ്പി വി​ട്ടു​കൊ​ടു​ത്ത​ത്. പി​റ്റേ​ന്നു ദേ​വ​സ്വം​പാ​ട​ത്ത് പ്ര​ശ്ന​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നു ഡി​വൈ​എ​സ്പി അ​റി​യി​ക്കു​ക​യും ശ്രീ​ജി​ത്ത് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ സ​മ​യ​ത്തു റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ശ്രീ​ജി​ത്ത് മ​രി​ച്ച​ശേ​ഷം പി​ന്നീ​ടാ​ണ് യ​ഥാ​ർ​ഥ പ്ര​തി​യ​ല്ലെ​ന്നു വ്യ​ക്ത​മാ​യ​തെ​ന്നാ​ണ് എ.​വി. ജോ​ർ​ജി​ന്‍റെ മൊ​ഴി.​ മു​ൻ എ​സ്പി​യു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​വൈ​എ​സ്പി​യോ​ട്…

Read More

ഗതാഗത തടസമുണ്ടാക്കി പോലീസിന്‍റെ വാഹനപരിശോധന; ചോദ്യം ചെയ്ത  എം​എ​ൽ​എ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി

കോ​ത​മം​ഗ​ലം: എം​എ​ൽ​എ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി. കോ​ത​മം​ഗ​ലം എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ണി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കോ​ത​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ കെ.​സി. ബോ​സി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണു സ്ഥ​ലം​മാ​റ്റം. വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കാ​യി റേ​ഞ്ച് ഐ​ജി​യെ ഡി​ജി​പി ചു​മ​ല​പ്പെ​ടു​ത്തി. ആ​ന്‍റ​ണി​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​ക്കും നി​ർ​ദേ​ശ​മു​ണ്ട്. തി​ര​ക്കേ​റി​യ ത​ങ്ക​ളം മ​ല​യി​ൻ​കീ​ഴ് ബൈ​പാ​സ് റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​ക്കും വി​ധം പോ​ലീ​സ് വാ​ഹ​നം അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്ത് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന എം​എ​ൽ​എ ചോ​ദ്യം ചെ​യ്ത​താ​ണ് എ​സ്ഐ​യെ ചൊ​ടി​പ്പി​ച്ച​തെ​ന്നു പ​റ​യു​ന്നു. മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി എ​ന്നി​വ​ർ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് എം​എ​ൽ​എ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

വി​ളി​ച്ചാ​ൽ സ്വി​ച്ച് ഓ​ഫ്; ക്ഷമയുടെ പരിധിക്ക് പുറത്തേക്ക് ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ

പോ​ത്താ​നി​ക്കാ​ട്: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ത​ക​രാ​ർ മൂ​ലം ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ളി​ൽനി​ന്ന് ഫോ​ൺ വി​ളി മു​ട​ങ്ങു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ ക​ണ​ക്ഷ​നു​ക​ൾ ഉ​പേ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്ന​ത്. സ്വി​ച്ച് ഓ​ഫ്, പ​രി​ധി​ക്കു​പു​റ​ത്ത്, നെ​റ്റ് വ​ർ​ക്ക് ത​ക​രാ​ർ തു​ട​ങ്ങി​യ മ​റു​പ​ടി​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ഫോ​ണ്‍ വി​ളി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്ന​ത്. പൈ​ങ്ങോ​ട്ടൂ​ർ, പോ​ത്താ​നി​ക്കാ​ട്, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒ​രു ഡ​സ​നോ​ളം ട​വ​റു​ക​ൾ ബി​എ​സ്എ​ൻ​എ​ലി​നു​ണ്ട്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ട​വ​റി​നു കീ​ഴി​ൽ​നി​ന്നു ഫോ​ണ്‍ ചെ​യ്താ​ൽ പോ​ലും ക​വ​റേ​ജ് ല​ഭി​ക്കാ​റി​ല്ല. അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ൾ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ നിരത്തി ഒഴിവാകുകയാണ്. അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത മ​ന​പൂ​ർ​വ​മോ സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യു​ള്ള ഒ​ത്തു​ക​ളി​യോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ.

Read More

പ​രാ​ധീ​ന​ത​ക​ൾ​ക്കു​മേ​ൽ സ​ർ​ഗ​വാ​സ​ന​ക​ളു​ടെ ചി​റ​കു​വി​ട​ർ​ത്തി 100 വേ​ദി​ക​ളിൽ സംഗീത മധുരം പകർന്ന് സ​ഹൃ​ദ​യ മെ​ല​ഡീ​സ്

കൊ​ച്ചി: പ​രാ​ധീ​ന​ത​ക​ൾ​ക്കു​മേ​ൽ സ​ർ​ഗ​വാ​സ​ന​ക​ളു​ടെ ചി​റ​കു​വി​ട​ർ​ത്തി അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ പ​റ​ന്നു​യ​രു​ന്ന മെ​ല​ഡീ​സ് സം​ഗീ​ത ട്രൂ​പ്പ് നൂ​റു വേ​ദി​ക​ൾ പി​ന്നി​ട്ടു. ഭി​ന്ന​ശേ​ഷി​ക​ളു​ള്ള​വ​രു​ടെ ക്ഷേ​മ-​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ രൂ​പം ന​ൽ​കി​യ സ​ഹൃ​ദ​യ മെ​ല​ഡീ​സ് നൂ​റു വേ​ദി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ആ​ഘോ​ഷം നാ​ളെ വൈ​കി​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. മെ​ല​ഡീ​സ് ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്കു പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ച​ട​ങ്ങ്. മ​ന്ത്രി കെ.​കെ. ഷൈ​ല​ജ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​എ​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, പി.​ടി. തോ​മ​സ്, മേ​യ​ർ സൗ​മി​നി ജ​യി​ൻ, ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്, മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​രും സി​നി​മ, സം​ഗീ​ത മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യെ​ത്തും. ഭി​ന്ന​ശേ​ഷി​ക​ളു​ള്ള​വ​ർ​ക്ക് ത​ട​സ​ര​ഹി​ത സാ​ഹ​ച​ര്യ​ങ്ങ​ളും ക്ഷേ​മ-​പു​ന​ര​ധി​വാ​സ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ഹൃ​ദ​യ ആ​രം​ഭി​ക്കു​ന്ന എ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ…

Read More

നിർമാണത്തിലെ അപാകതമൂലം വൈപ്പിൻ സം​സ്ഥാ​ന​പാ​ത​യി​ലെ പാ​ല​ങ്ങ​ളു​ടെ അ​പ്രോ​ച്ചു​ക​ൾ കൊ​ല​ക്ക​ള​മാ​കു​ന്നു

വൈ​പ്പി​ൻ: വൈ​പ്പി​ൻ സം​സ്ഥാ​ന പാ​ത​യി​ൽ പു​ന​നി​ർ​മിച്ച ഏ​ഴു പാ​ല​ങ്ങ​ളു​ടെ അ​ശാ​സ്ത്രീ​യ​മാ​യ അ​പ്രോ​ച്ച് റോ​ഡ് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​ക്കാ​ർ​ക്കും കൊ​ല​ക്കെ​ണി​യാ​കു​ന്നു. പാ​ല​ത്തി​ന്‍റെ ഉ​യ​ര​വും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സ്ലോ​പ്പും ത​മ്മി​ലു​ള്ള അ​നു​പാ​ത​ത്തി​ൽ ശാ​സ്ത്രീ​യ​മാ​യ പി​ഴ​വു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള​വ​ർ പ​റ​യു​ന്ന​ത്. ഇ​തു​മൂ​ലം പാ​ലം​ക​യ​റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷി​ത അ​ക​ല​ത്തി​ൽ വ​ച്ച് പ​ര​സ്പ​രം കാ​ണാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു വ​രു​ത്തു​ന്നു. പ​ള്ളി​പ്പു​റം കോ​ണ്‍​വെ​ന്‍റ്, ക​രു​ത്ത​ല, കു​ഴു​പ്പി​ള്ളി അ​യ്യ​ന്പി​ള്ളി, എ​ട​വ​ന​ക്കാ​ട് ചാ​ത്ത​ങ്ങാ​ട്, അ​ണി​യ​ൽ, നാ​യ​ര​ന്പ​ലം, മാ​നാ​ട്ട് പ​റ​ന്പ് എ​ന്നീ പാ​ല​ങ്ങ​ളാ​ണ് കൊ​ല​ക്കെ​ണി​യു​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. എ​സ്റ്റി​മേ​റ്റ് തു​ക ലാ​ഭി​ക്കാ​നും ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളും വീ​ട്ടുപ​ടി​ക​ളും സംരക്ഷിക്കാനുമായി സ്വാ​ധീ​ന​ങ്ങ​ൾ​ക്ക് വ​ഴി​പ്പെ​ട്ടാ​ണ് അ​ധി​കൃ​ത​ർ പാ​ലം നി​ർ​മാ​ണ​ത്തി​നു ഈ ​അ​ശാ​സ്ത്രീ​യ ന​ട​പ​ടി​ക​ൾ​ക്ക് വ​ഴി​പ്പെ​ട്ട​തെ​ന്നാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​രോ​പ​ണം. ഏ​റ്റ​വും ഭീ​ക​രാ​വ​സ്ഥ​യു​ള്ള​ത് നാ​യ​ര​ന്പ​ലം മാ​നാ​ട്ട് പ​റ​ന്പ് പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ചു​ക​ളി​ലാ​ണ്. ര​ണ്ട് അ​പ്രോ​ച്ചു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നി​ലാ​യി ചെ​റി​യ വ​ള​വ് ഉ​ള്ള​താ​ണ് ഇ​തി​നു…

Read More

റി​മാ​ൻ​ഡ് പ്ര​തി​ക​ൾ​ക്കു ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന സം​ഭ​വം; പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സ്

കൊ​ച്ചി: റി​മാ​ൻ​ഡ് പ്ര​തി​ക​ൾ​ക്കു ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്ന സം​ഭ​വ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ പോ​ലീ​സ്. റി​മാ​ൻ​ഡ് പ്ര​തി​ക​ൾ​ക്കു ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ൽ​കു​ന്ന സം​ഘ​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ളാ​യ ര​ണ്ടു പേ​ർ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്തു​നി​ന്നു പി​ടി​യി​ലാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഉ​ദ​യാ കോ​ള​നി​യി​ൽ വീ​ട്ടു ന​ന്പ​ർ 91ൽ ​മ​ഹേ​ന്ദ്ര​ൻ, വീ​ട്ടു ന​ന്പ​ർ 13ൽ ​സ​നീ​ർ എ​ന്നി​വ​രെ​യാ​ണു കൊ​ച്ചി സി​റ്റി ഷാ​ഡോ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ സം​ഘ​ത്ത​ല​വ​നും അ​ന​വ​ധി മ​യ​ക്കു​മ​രു​ന്ന്, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ലെ പ്ര​തി​യും സെ​ൻ​ട്ര​ൽ, ക​ട​വ​ന്ത്ര സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ മോ​ഷ​ണ​ക്കേ​സി​ലെ റി​മാ​ൻ​ഡ് പ്ര​തി​യു​മാ​യ ഉ​ദ​യാ കോ​ള​നി സ്വ​ദേ​ശി ത​ന്നെ​യാ​യ പൂ​ച്ചാ​ണ്ടി ദേ​വ​നു കൈ​മാ​റ്റം ചെ​യ്യാ​നാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു ക​ഞ്ചാ​വ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന പ്ര​തി​ക​ൾ​ക്കു ക​ഞ്ചാ​വ് ല​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​ക​ളി​ലേ​ക്കെ​ത്തി​യ​ത്. സെ​ൻ​ട്ര​ൽ, ക​ട​വ​ന്ത്ര, നോ​ർ​ത്ത്, പ​ന​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ര​ണ്ടു മ​യ​ക്കു​മ​രു​ന്ന് ആ​പ്യൂ​ൾ, അ​ഞ്ച്…

Read More

വ്യ​​​വ​​​സാ​​​യ യൂ​​​ണി​​​റ്റി​​​ന് ഏ​​​ക​​​ജാ​​​ല​​​ക ക്ലി​​​യ​​​റ​​​ൻ​​​സ് ബോ​​​ർ​​​ഡി​​​ന്‍റെ ശി​​​പാ​​​ർ​​​ശ ല​​​ഭി​​​ച്ച​​ശേ​​​ഷം പ്ര​ദേ​ശ​വാ​സികളുടെ​ എ​തി​ർപ്പ് മൂലം അ​നു​മ​തി നി​ഷേ​ധി​ക്കാ​ൻ കാരണമാകരുത്: കോടതി

കൊ​​​ച്ചി: വ്യ​​​വ​​​സാ​​​യ യൂ​​​ണി​​​റ്റി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നു​​​ള്ള ഏ​​​ക​​​ജാ​​​ല​​​ക ക്ലി​​​യ​​​റ​​​ൻ​​​സ് ബോ​​​ർ​​​ഡി​​​ന്‍റെ ശി​​​പാ​​​ർ​​​ശ ല​​​ഭി​​​ച്ച​​ശേ​​​ഷം പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ എ​​​തി​​​ർ​​​പ്പ് മാ​​​ത്രം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കാ​​​ൻ പ​​​ഞ്ചാ​​​യ​​​ത്തി​​​ന് ക​​​ഴി​​​യി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളി​​​ൽ​​നി​​​ന്നു പ​​​രാ​​​തി ല​​​ഭി​​​ച്ച​​​തി​​​നാ​​​ൽ ക്ര​​​ഷ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യു​​​ള്ള ആ​​​ല​​​ക്കോ​​​ട് ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്ത് ക്ര​​​ഷിം​​​ഗ് യൂ​​​ണി​​​റ്റ് മാ​​​നേ​​​ജിം​​​ഗ് പാ​​​ർ​​​ട്ണ​​​റാ​​​യ ക​​​ണ്ണൂ​​​ർ ആ​​​ല​​​ക്കോ​​​ട് സ്വ​​​ദേ​​​ശി പി.​​​പി. ഷം​​​സു​​​ദ്ദീ​​​ൻ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി അ​​​നു​​​വ​​​ദി​​​ച്ചാ​​​ണ് ഉ​​ത്ത​​ര​​വ്. ഏ​​​ക ജാ​​​ല​​​ക ക്ലി​​​യ​​​റ​​​ൻ​​​സ് ബോ​​​ർ​​​ഡി​​​ന്‍റെ ശി​​​പാ​​​ർ​​​ശ റ​​​ദ്ദാ​​​ക്കു​​​ക​​​യോ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​ക​​​യോ ചെ​​​യ്യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ പ​​​ഞ്ചാ​​​യ​​​ത്തി​​​ന് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.  

Read More

വ​രാ​പ്പു​ഴ ക​സ്റ്റ​ഡി മ​ര​ണം: ഡി​വൈ​എ​സ്പി പ്ര​ഫു​ല്ല ച​ന്ദ്ര​നെ​തി​രേ​യും മൊ​ഴിയെന്നു സൂചന

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ൽ ശ്രീ​ജി​ത്ത് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​ലു​വ ഡി​വൈ​എ​സ്പി കെ.​ബി. പ്ര​ഫു​ല്ല ച​ന്ദ്ര​നെ​തി​രേ​യും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മൊ​ഴി ല​ഭി​ച്ച​താ​യി സൂ​ച​ന. എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി.​ജോ​ർ​ജ് ത​ന്‍റെ കീ​ഴി​ലു​ള്ള ആ​ർ​ടി​എ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളെ ആ​ലു​വ ഡി​വൈ​എ​സ്പി​ക്കാ​യി​രു​ന്നു വി​ട്ടു​കൊ​ടു​ത്ത​ത്. മു​ൻ എ​സ്പി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ശ്രീ​ജി​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​റ​സ്റ്റു ചെ​യ്ത ശേ​ഷം ഡി​വൈ​എ​സ്പി, എ​സ്പി​ക്കു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​തെ​ന്നാ​ണു പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നാ​ണു വി​വ​രം. ഇ​തു വി​ശ്വ​സി​ച്ചാ​ണു മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ പോ​ലും പോ​ലീ​സി​നെ എ​സ്പി ന്യാ​യീ​ക​രി​ച്ച​തെ​ന്നാ​ണു മൊ​ഴി ല​ഭി​ച്ച​ത്. വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്ത് ന​ട​ന്ന പ്ര​ശ്ന​ങ്ങ​ളു​ടെ രൂ​ക്ഷ​ത സം​ബ​ന്ധി​ച്ച് മേ​ലു​ദ്യോ​ഗ​സ്ഥ​നു കൃ​ത്യ​മാ​യ വി​വ​രം ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന ആ​രോ​പ​ണ​വും ഡി​വൈ​എ​സ്പി​ക്കെ​തി​രേ​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ത​യാ​റാ​യി​ട്ടി​ല്ല. നി​ര​വ​ധി ഉ​ദ്യോ​സ്ഥ​രി​ൽ​നി​ന്നു കേ​സി​ൽ മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്.…

Read More

ചോ​ർ​ന്നൊ​ലി​ച്ചും വെ​ള്ളം ക​യ​റി​യും  മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥി​തി ദ​യ​നീ​യം. ചോ​ർ​ന്നൊ​ലി​ച്ചും വെ​ള്ളം ക​യ​റി​യും ഒ​ട്ടു​മി​ക്ക ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. ഇ​തു നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. കാ​ല​വ​ർ​ഷം പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​യി​ട്ടും ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ൾ ന​വീ​ക​രി​ക്കാ​നോ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നോ ന​ഗ​ര​സ​ഭ ത​യാ​റാ​കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ര​മ​ന​പ്പ​ടി ജം​ഗ്ഷ​നി​ൽ സെ​ന്‍റ​ർ മാ​ളി​നു മു​ന്നി​ലു​ള്ള ര​ണ്ടു ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളി​ലും മ​ഴ പെ​യ്താ​ൽ മു​ട്ടി​നൊ​പ്പം വെ​ള്ളം ഉ​യ​രു​ന്ന സ്ഥി​തി​യാ​ണ്. മ​ഴ​യ​ത്ത് വെ​ള്ള​ത്തി​ൽ​കൂ​ടി ന​ട​ന്നു വേ​ണം ബ​സി​ൽ ക​യ​റാ​ൻ. പ്രാ​യം ചെ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ഇ​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ഷൂ​സ് ധ​രി​ച്ചെ​ത്തു​ന്ന​വ​രു​ടെ സ്ഥി​തി​യും ദ​യ​നീ​യ​മാ​ണ്. ക​ച്ചേ​രി​ത്താ​ഴം, കോ​ത​മം​ഗ​ലം ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ബ​സ് കാ​ത്തി​രി​പ്പു കേ​ന്ദ്ര​ങ്ങ​ളും ചോ​ർ​ന്നൊ​ലി​ക്കു​ക​യാ​ണ്. മ​ഴ ന​ന​യാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ കു​ട നി​വ​ർ​ത്തി​പ്പി​ടി​ക്ക​ണം. മ​ഴ​യു​ള്ള​പ്പോ​ൾ ചെ​റി​യ കാ​റ്റു വീ​ശി​യാ​ൽ ക​ച്ചേ​രി​ത്താ​ഴ​ത്തെ വെ​യി​റ്റിം​ഗ് ഷെ​ഡി​ന് ഉ​ൾ​വ​ശം പൂ​ർ​ണ​മാ​യും ന​ന​യു​ന്ന സ്ഥി​തി​യാ​ണ്. ബ​സ്…

Read More

എറണാകുളം ഗവ. മെഡിക്കല്‍ കോളജിൽ അഞ്ചു കോടിയുടെ സിടി സ്കാൻ മെഷീൻ; ഉദ്ഘാടനം 20ന്

ക​ള​മ​ശേ​രി: എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച അ​ത്യാ​ധു​നി​ക അ​ൾ​ട്രാ​സോ​ൺ സി​ടി സ്കാ​ൻ മെ​ഷീ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ 20ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വി​ല്‍ അ​മേ​രി​ക്ക​ൻ ‍നി​ര്‍​മി​ത മെ​ഷീ​നാ​ണ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​ന്ന​ത്. ഒ​രേ​സ​മ​യം ശ​രീ​ര​ഭാ​ഗ​ത്തി​ന്‍റെ 68 ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നാ​കു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.​ എ​ക്സ്-​റേ​യി​ൽ ഒ​രു കോ​ണി​ൽ​നി​ന്നു​ള്ള ചി​ത്ര​മാ​ണ് കി​ട്ടു​ന്ന​തെ​ങ്കി​ൽ സി​ടി സ്കാ​നിം​ഗി​ൽ 360 ഡി​ഗ്രി​യി​ൽ ശ​രീ​ര​ത്തി​ന് ചു​റ്റും​നി​ന്നു​ള്ള എ​ക്സ്-​റേ ചി​ത്രം ല​ഭി​ക്കും. ശ​രീ​രം മു​ഴു​വ​നാ​യും പ​ല ഭാ​ഗ​ങ്ങ​ളാ​യും പ​രി​ശോ​ധ​ന ന​ട​ത്താ​നാ​കും. ത​ല​ച്ചോ​ർ, ശ്വാ​സ​കോ​ശം, ഹൃ​ദ​യം, വ​യ​ർ എ​ന്നി​വി​യ​ങ്ങ​ളി​ലെ ക്ഷ​ത​ങ്ങ​ളും ഒ​ടി​വു​ക​ളും ത്രി​മാ​ന​രൂ​പ​ത്തി​ൽ ക​ണ്ടെ​ത്താം.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് ഇ​നി​മു​ത​ൽ 700 രൂ​പ​യ്ക്കു സ്കാ​ൻ റി​സ​ൾ​ട്ട് ല​ഭി​ക്കും. സ്വ​കാ​ര്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ 4000 രൂ​പ വ​രെ ചെ​ല​വ് വ​രു​ന്ന സേ​വ​ന​മാ​ണി​ത്. സ​മീ​പ​ത്തെ കൊ​ച്ചി കാ​ൻ​സ​ർ റി​സ​ർ​ച്ച് സെ​ന്‍റ​റി​ന്‍റെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തു​ന്പോ​ഴാ​ണു മു​ഖ്യ​മ​ന്ത്രി സ്കാ​ൻ…

Read More