ഗോളില്ലാക്കളി തുടരുന്ന..! വി​ജ​യം കൊ​ണ്ടു തി​ല​ക​ക്കു​റി കു​റി​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്സി​നു ക​ഴി​ഞ്ഞി​ല്ല; നിരാശരായി  കാണികൾ

ബി​ബി​ന്‍ ബാ​ബു കൊ​ച്ചി: കൊ​ടി​ക​യ​റി​യ ആ​വേ​ശ​ത്തി​നു ഇ​ത്ത​വ​ണ​യും വി​ജ​യം കൊ​ണ്ടു തി​ല​ക​ക്കു​റി കു​റി​ക്കാ​ന്‍ ബ്ലാ​സ്റ്റേ​ഴ്സി​നു ക​ഴി​ഞ്ഞി​ല്ല. മ​ഞ്ഞ​പ്പ​ട​യു​ടെ ഗോ​ള്‍ മേ​ളം കാ​ണാ​ന്‍ നി​റ​ഞ്ഞു ക​വി​ഞ്ഞ കൊ​ച്ചി​യെ നി​രാ​ശ​യി​ലാ​ഴ്ത്തി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും ഗോ​ള്‍ര​ഹി​ത സ​മ​നി​ല. ക​ഴി​ഞ്ഞ ഐ​എ​സ്എ​ല്‍ സീ​സ​ണി​ല്‍ കൊ​ച്ചി​യെ പു​ള​കം കൊ​ള്ളി​ച്ച സ്റ്റീ​വ് കോ​പ്പ​ലി​ന്‍റെ ശി​ക്ഷ​ണ​ത്തി​ല്‍ വ​ന്ന ജം​ഷ​ഡ്പുര്‍ എ​ഫ്സി വി​ജ​യ​ത്തോ​ളം വ​രു​ന്ന സ​മ​നി​ല​യു​മാ​യി ബ്ലാ​സ്റ്റേ​ഴ്സി​നെ കു​രു​ക്കി​ലി​ട്ടു. സ്വ​ന്തം സ്റ്റേ​ഡി​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം മു​ത​ലാ​ക്കാ​ന്‍ ര​ണ്ടു വ​ട്ട​വും സാ​ധി​ക്കാ​തി​രു​ന്ന ബ്ലാ​സ്റ്റേ​ഴ്സി​നു സ്വ​ന്തം വി​ധി​യെ​ത്ത​ന്നെ പ​ഴി​ക്കാം. എ​ടി​കെ​യോ​ടു നി​ഷ്പ്രഭ​മാ​യ ടീ​മി​ല്‍നി​ന്നു ഉ​യ​ര്‍ത്തെ​ഴു​ന്നേ​റ്റു മി​ക​ച്ച ഫു​ട്ബോ​ള്‍ ക​ളി​ക്ക​നാ​യെ​ങ്കി​ലും സ്‌​കോ​ര്‍ ഷീ​റ്റി​ല്‍ ഹ്യൂ​മി​നും സം​ഘ​ത്തി​നും ഗോ​ള്‍ മാ​ത്രം കു​റി​ക്കാ​നാ​യി​ല്ല. ദി​മി​ത​ര്‍ ബെ​ര്‍ബ​റ്റോ​വി​നെ മി​ഡ്ഫീ​ല്‍ഡി​ന്‍റെ ചു​മ​ത​ല​യേ​ല്‍പ്പി​ച്ച് ഇ​യാ​ന്‍ ഹ്യൂ​മി​നെ മു​ന്നേ​റ്റ നി​ര​യി​ല്‍ ഒ​റ്റ​യ്ക്കു നി​ര്‍ത്തി​യാ​ണു ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രി​ശീ​ല​ക​ന്‍ റെ​നി മ്യൂ​ല​ന്‍സ്റ്റി​ന്‍ ടീ​മി​നെ വി​ന്യ​സി​ച്ച​ത്. ബെ​ര്‍ഫേ​ര്‍ട്ട്, അ​സൂ​ക്ക ഇ​സു എ​ന്നീ ആ​ഫ്രി​ക്ക​ന്‍…

Read More

ചെയ്തതെല്ലാം വെറുതേയാവും..! നടിയെ ആക്രമിച്ച കേസ്: കുറ്റപത്രത്തിലെ വിവരങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത് വിലക്കണമെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന മാധ്യമ ചർച്ചകൾക്ക് വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിലേക്ക്. കേസിൽ അന്വേഷണ സംഘം സമർപ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ വിവരങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പിന്നാലെ ഇക്കാര്യത്തിൽ ചാനലുകളിൽ ചർച്ചയും നടക്കുന്നു. കേസിൽ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക. കുറ്റപത്രത്തിൽ സിനിമ മേഖലകളിൽ നിന്നുള്ളവരുടേത് ഉൾപ്പടെ നിരവധി പേരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ എല്ലാം വിശദാംശങ്ങൾ പുറത്തുവരുന്നത് കേസിൽ പ്രോസിക്യൂഷന് തിരിച്ചടിയാകും. മാത്രമല്ല, പ്രതികൾക്കെതിരേ മൊഴി നൽകിയിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാൻ അവസരമൊരുങ്ങുകയും ചെയ്യും. സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികൾ വിവരങ്ങൾ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാൽ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്തുവിടുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. ചൊവ്വാഴ്ചയാണ് നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾക്കെതിരായ കുറ്റപത്രം അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.…

Read More

ആ​ലു​വ​യി​ലെ വ‍്യാ​പാ​രി​യു​ടെ ദു​രൂ​ഹ​മ​ര​ണം;  മദ്യപിച്ചു വീണ നൗഷാദിനെ ചിലർ എടുത്തുകൊണ്ടുപോകുന്ന ദൃശ്യം പോലീസിന് കിട്ടി; അ​ന്വേ​ഷ​ണം പി​ടി​ച്ചു​പ​റി​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ച്

ആ​ലു​വ: ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കാ​ന​യി​ൽ യു​വ​വ്യാ​പാ​രി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ന​ഗ​ര​ത്തി​ലെ പി​ടി​ച്ചു​പ​റി​ക്കാ​രെ കേ​ന്ദ്രീ​ക​രി​ച്ച്. സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യ മേ​ൽ​പ്പാ​ല​ത്തി​നു​താ​ഴെ മാ​ർ​ക്ക​റ്റ്ഭാ​ഗ​ത്തെ കേ​ന്ദ്രീ​ക​രി​ച്ച് പി​ടി​ച്ചു​പ​റി​ക്കാ​ര​നാ​യ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ‍്യം​ചെ​യ്തി​രു​ന്നു. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ‍്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. താ​യി​ക്കാ​ട്ടു​ക​ര മാ​ന്ത്ര​യ്ക്ക​ൽ കു​റു​പ്പ​ശേ​രി നൗ​ഷാ​ദി​നെ(47)​യാ​ണ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ കാ​ന​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​സ​മ​യം മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ ത​ന്പ​ടി​ച്ചി​രു​ന്ന യാ​ച​ക​സം​ഘ​ത്തി​ലെ ചി​ല​രാ​ണ് പോ​ലീ​സി​നും നൗ​ഷാ​ദി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കും ചി​ല സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. സ​മീ​പ​ത്തെ ബാ​റി​ൽ​നി​ന്നും മ​ദ‍്യ​പി​ച്ച് മാ​ർ​ക്ക​റ്റ്ഭാ​ഗ​ത്ത് എ​ത്തി​യ നൗ​ഷാ​ദ് മ​ദ‍്യ​ല​ഹ​രി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ​താ​യി പ​റ​യു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ ര​ണ്ടു​പേ​ർ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന നൗ​ഷാ​ദി​നെ മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്കു താ​ങ്ങി​ക്കൊ​ണ്ടു​പോ​യി. ഇ​തി​ന്‍റെ വ‍്യ​ക്ത​മ​ല്ലാ​ത്ത ദൃ​ശ‍്യ​ങ്ങ​ൾ സി​സി​ടി​വി ക‍്യാ​മ​റ​യി​ൽ​നി​ന്നും ല​ഭി​ച്ചു. പ​ണം അ​പ​ഹ​രി​ക്കാ​നു​ള്ള പി​ടി​വ​ലി​ക്കി​ട​യി​ൽ കാ​ന​യി​ൽ വീ​ണ​താ​കാ​നാ​ണ് സാ​ധ‍്യ​ത​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നൗ​ഷാ​ദി​ന്‍റെ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​താ​ണ് അ​ന്വേ​ഷ​ണം പി​ടി​ച്ചു​പ​റി​ക്കാ​രി​ലേ​യ്ക്ക് കേ​ന്ദ്രീ​ക​രി​ക്കാ​ൻ കാ​ര​ണം. ന​ഗ​ര​ത്തി​ൽ ക​ണ്ണ​ട​വ‍്യാ​പാ​രം ന​ട​ത്തി​വ​ന്നി​രു​ന്ന നൗ​ഷാ​ദ്…

Read More

മേലിൽ ആവർത്തിക്കരുത്..! തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഷൊ​​ർ​​ണൂ​​ർ വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ് വൈകി ഓടിയതിനെ തുടർന്ന് എറണാകുളത്ത് പിടിച്ചു ഇട്ടു; സമയം പാലിക്കാൻവേണ്ടിയെന്ന് അധികൃതർ

കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഷൊ​​ർ​​ണൂ​​ർ വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ള​​​ത്തു സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. വൈ​​​കി​​​യോ​​​ടി​​​യ​​​തി​​​നാ​​​ലാ​​​ണിതെന്നു റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ 10ന് ​​​എ​​റ​​ണാ​​കു​​ളം സൗ​​ത്തി​​ൽ എ​​ത്തേ​​ണ്ട ട്രെ​​​യി​​​ൻ ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നാ​​ണ് എ​​ത്തി​​യ​​ത്. ഷൊ​​​ർ​​​ണൂ​​​ർ ഭാ​​​ഗ​​​ത്തേ​​​ക്കു ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്ത​​​വ​​​ർ​​​ക്കു കോ​​​ർ​​​ബ, പ​​​ര​​​ശു​​​റാം എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം റെ​​​യി​​​ൽ​​​വേ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. ഷൊ​​​ർ​​​ണൂ​​​രി​​​ൽ​​​നി​​​ന്നു വേ​​​ണാ​​​ടി​​​ൽ യാ​​​ത്ര ചെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​റ​​​നാ​​​ട് എ​​​ക്സ്പ്ര​​​സി​​​ലും സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി. ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​ക്കു തി​​​രി​​​ച്ച വേ​​​ണാ​​​ടി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​ണു സ​​​മ​​​യ​​​ക്ര​​​മം തെ​​​റ്റാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. ക​​​ട​​​യ്ക്കാ​​​വൂ​​​രി​​​ൽ വ​​ച്ചു​​​ണ്ടാ​​​യ ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പു​​ല​​ർ​​ച്ചെ 1.25നാ​​​ണ് ട്രെയിൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ​​​ത്. തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കേ​​ണ്ട ട്രെ​​യി​​ൽ രാ​​വി​​ലെ 7.30നാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നു പു​​റ​​പ്പെ​​ട്ട​​ത്. ഇ​​​ന്നു മു​​​ത​​​ൽ കൃ​​​ത്യ​​സ​​​മ​​​യം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാണ് ഇ​​​ന്ന​​​ലെ സ​​​ർ​​​വീ​​​സ് പാ​​​തി​​വ​​​ഴി​​​യി​​​ൽ നി​​​ർ​​​ത്തി​​​യ​​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Read More

ജി​ഷ വ​ധക്കേ​സ്: പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ മൂന്നു ദിവസത്തെ വാദം 27ന് ആരംഭിക്കും; പ്രതി അമീറുൽ തന്നെയെന്ന് പ്രോസിക്യൂഷൻ

കൊ​​​ച്ചി: ജി​​​ഷ വ​​​ധ​​​ക്കേ​​​സി​​​ൽ പ്ര​​​തി​​​ഭാ​​​ഗ​​​ത്തി​​ന്‍റെ വാ​​​ദം 27ന് ​​ആ​​​രം​​​ഭി​​​ക്കും. പ്ര​​​തി അ​​​മീ​​​റു​​​ൽ ഇ​​​സ്‌​​ലാ​​മി​​​നെ​​​തി​​​രെ ശ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഇ​​​ന്ന​​​ലെ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. 27 മു​​​ത​​​ൽ പ്ര​​​തി​​​ഭാ​​​ഗം അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ വാ​​​ദം ആ​​​രം​​​ഭി​​​ക്കും. മൂ​​​ന്നു​ ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ്ര​​​തി​​​ഭാ​​​ഗം വാ​​​ദ​​​ത്തി​​​നു​ ശേ​​​ഷം കേ​​​സി​​​ൽ കോ​​​ട​​​തി വി​​​ധി പ​​​റ​​​യും. 2016 ഏ​​​പ്രി​​​ൽ 28നാ​​​ണ് നി​​​യ​​​മ വി​​​ദ്യാ​​​ർ​​​ഥി​​​നി​​യാ​​യ ജി​​​ഷ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

Read More

സിനിമയല്ലിത് ജീവിതം..! ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​വ​രി​ൽ 20 സി​നി​മാ​ക്കാ​ർ; 34-ാം സാ​ക്ഷി​യായി കാവ്യാമാധവൻ; മഞ്ജുവിന്‍റെ മൊഴി നിർണായകം

കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം കോ​ട​തി സ്വീ​ക​രി​ക്കു​ന്ന​തോ​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​കും. വി​ചാ​ര​ണ വേ​ള​യി​ൽ പ്രോ​സി​ക്യൂ​ഷ​ന് ക​രു​ത്തേ​കു​ന്ന​തു ര​ഹ​സ്യ​മൊ​ഴി​ക​ളാ​കും. ആ​കെ 355 സാ​ക്ഷി​ക​ളു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ സി​നി​മാ​മേ​ഖ​ല​യി​ൽ​നി​ന്നു​മാ​ത്രം 50 പേ​രു​ണ്ടെ​ന്നാ​ണു വി​വ​രം. ഇ​തി​ൽ ഇ​രു​പ​തി​ല​ധി​കം പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ​ക്കൊ​പ്പം ര​ഹ​സ്യ​മൊ​ഴി​ക​ൾ​കൂ​ടി ചേ​രു​ന്ന​തോ​ടെ പ്ര​തി​ക​ൾ​ക്കു ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്നു. കേ​സു​ക​ളു​ടെ വി​ചാ​ര​ണ​വേ​ള​യി​ൽ സാ​ക്ഷി​ക​ൾ പ​ല​പ്പോ​ഴും മൊ​ഴി​ക​ൾ മാ​റ്റാ​റു​ണ്ട്. എ​ന്നാ​ൽ, മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​ക​ൾ മാ​റ്റു​ക എ​ളു​പ്പ​മ​ല്ല. കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​ന്‍റെ ആ​ദ്യ ഭാ​ര്യ മ​ഞ്ജു വാ​ര്യ​രു​ടെ മൊ​ഴി​യും നി​ർ​ണാ​യ​ക​മാ​കും. ദി​ലീ​പി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഭാ​ര്യ കാ​വ്യ മാ​ധ​വ​ൻ കേ​സി​ൽ 34-ാം സാ​ക്ഷി​യാ​ണ്. ന​ടി​ക്കെ​തി​രേ ന​ട​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നു കാ​ര​ണം മ​ഞ്ജു​വു​മാ​യു​ള്ള ആ​ദ്യ വി​വാ​ഹ​ബ​ന്ധം ത​ക​ർ​ത്ത​തി​നു പി​ന്ന​ൽ ന​ടി​യാ​ണെ​ന്നു ക​രു​തി​യു​ള്ള വൈ​രാ​ഗ്യ​മാ​ണെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. അ​തു​കൊ​ണ്ടാ​ണു മ​ഞ്ജു ന​ൽ​കു​ന്ന മൊ​ഴി നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്.…

Read More

അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് മ​ന​സി​ലാ​കും..! ടി.​പി. സെ​ൻ​കു​മാ​ർ കേ​സി​ൽ സർക്കാരിന് പ്ര​ത്യേ​ക താ​ൽ​പ​ര്യം എ​ന്തെ​ന്നു കോ​ട​തി

കൊ​ച്ചി: ഡി​ജി​പി​യാ​യി​രി​ക്കെ ടി.​പി. സെ​ൻ​കു​മാ​ർ അ​വ​ധി​യെ​ടു​ക്കാ​ൻ വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യെ​ന്ന കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ണി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം മ​റ്റു കേ​സു​ക​ളി​ൽ കാ​ണി​ക്കാ​ത്ത​തെ​ന്തെ​ന്നു സ​ർ​ക്കാ​രി​നോ​ടു ഹൈ​ക്കോ​ട​തി. വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി അ​വ​ധി​യെ​ടു​ത്തെ​ന്ന കേ​സ് റ​ദ്ദാ​ക്കാ​ൻ ടി.​പി. സെ​ൻ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഇ​ക്കാ​ര്യം വാ​ക്കാ​ൽ ചോ​ദി​ച്ച​ത്. സെ​ൻ​കു​മാ​റി​നെ സു​പ്രീം കോ​ട​തി വീ​ണ്ടും ഡി​ജി​പി​യാ​യി നി​യ​മി​ച്ച​തി​നു​ശേ​ഷം പി​ന്നാ​ലെ കൂ​ടി​യ​താ​ണ്. അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ഇ​ക്കാ​ര്യം മ​ന​സി​ലാ​കു​മെ​ന്നും സിം​ഗി​ൾ ബെ​ഞ്ച് വാ​ക്കാ​ൽ പ​റ​ഞ്ഞു. സെ​ൻ​കു​മാ​റി​നോ​ട് സ​ർ​ക്കാ​രി​നു വ്യ​ക്തി​വൈ​രാ​ഗ്യ​മി​ല്ലെ​ന്നു സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഹ​ർ​ജി ഡി​സം​ബ​ർ ആ​റി​നു പ​രി​ഗ​ണി​ക്കും.

Read More

അടിച്ചിരുന്നെങ്കിൽ അടിനടന്നേനേ..!  ഓ​രേ ​നമ്പറിൽ സ്ത്രീ​ശ​ക്തി ഭാ​ഗ്യ​ക്കുറിയുടെ ര​ണ്ട് ടി​ക്ക​റ്റു​ക​ൾ; എ​സ്എ​സ് 81 ലോ​ട്ട​റി​യു​ടെ എ​സ്ബി-616234  എന്ന ടിക്കറ്റാണ് രണ്ടെണ്ണം അടിച്ചത്

ചെ​റാ​യി : കേ​ര​ള ലോ​ട്ട​റി​യു​ടെ ഇ​ന്ന​ലെ ന​റു​ക്കെ​ടു​ത്ത സ്ത്രീ​ശ​ക്തി ഭാ​ഗ്യ​ക്കു​റി​യി​ൽ ഒ​രേ ന​ന്പ​റി​ൽ ര​ണ്ട് ടി​ക്ക​റ്റു​ക​ൾ ക​ണ്ട് ലോ​ട്ട​റി ഭാ​ഗ്യം തേ​ടി ന​ട​ക്കു​ന്ന​വ​ർ ഞെ​ട്ടി. എ​സ്എ​സ് 81 ലോ​ട്ട​റി​യു​ടെ എ​സ്ബി-616234 ന​ന്പ​ർ ടി​ക്ക​റ്റാ​ണ് ര​ണ്ടെ​ണ്ണം അ​ടി​ച്ച് വി​ല്പന​ക്കെ​ത്തി​യ​ത്. ചെ​റാ​യി ദേ​വ​സ്വം​ന​ട​യി​ലെ സൂ​ര്യ ല​ക്കി സെ​ന്‍റ​ർ എ​റ​ണാ​കു​ള​ത്തെ എ​സ്.​എ​സ്.​മ​ണി​യ​ൻ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ൽ നി​ന്നും വി​ല്പന​ക്ക് എ​ടു​ത്ത ടി​ക്ക​റ്റു​ക​ളി​ലാ​ണ് ഇ​ങ്ങി​നെ ഒ​രേ സീ​രീ​സി​ലും ന​ന്പ​റി​ലും ര​ണ്ട് ടി​ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഈ ​ന​ന്പ​റി​നു സ​മ്മാ​നം ഒ​ന്നും അ​ടി​ക്കാ​തി​രു​ന്ന​തി​നാ​ൽ വി​വാ​ദ​മാ​യി​ല്ല.​ മാ​ത്ര​മ​ല്ല ഈ ​ടി​ക്ക​റ്റു​ക​ൾ വി​ല്പന ന​ട​ത്താ​തെ ഏ​ജ​ൻ​സി മാ​റ്റി വയ്​ക്കു​ക​യും ചെ​യ്തു.

Read More

അ​ട്ടി​മ​റി ന​ട​ന്നി​ട്ടു​ണ്ടോ​? കൊ​ച്ചി​യി​ൽ വി​മാ​നം ത​ക​ർ​ന്നു​വീ​ണ സം​ഭ​വം; നാ​വി​ക സേ​ന​യ്ക്കൊ​പ്പം പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: നി​രീ​ക്ഷ​ണ​പ​റ​ക്ക​ലി​നി​ടെ നാ​വി​ക​സേ​ന​യു​ടെ ഇ​സ്ര​യേ​ൽ നി​ർ​മി​ത ആ​ളി​ല്ലാ വി​മാ​നം “സെ​ർ​ച്ച​ർ’ സ്വ​കാ​ര്യ ഇ​ന്ധ​ന ടാ​ങ്ക് ടെ​ർ​മി​ന​ലി​ലേ​ക്കു ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നാ​വി​ക​സേ​ന വി​ഭാ​ഗ​ത്തി​നൊ​പ്പം പോ​ലീ​സും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും അ​ട്ടി​മ​റി ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന സ്ഥി​രം സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​വി​ക സേ​ന​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ന്വേ​ഷ​ണം. ത​ക​ർ​ന്നു വീ​ണ വീ​മാ​നം അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്നും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം, കൊ​ച്ചി റേ​ഞ്ച് ഐ​ജി പി. ​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ത​ക​ർ​ന്ന വി​മാ​നം പ​രി​ശോ​ധി​ക്കു​മെ​ന്നും ത​ക​ർ​ന്നു​വീ​ണ സ്വ​കാ​ര്യ ഇ​ന്ധ ടാ​ങ്ക് ടെ​ർ​മി​ന​ലി​ലെ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ച്ച്എ​ച്ച്എ ടാ​ങ്ക് ടെ​ർ​മി​ന​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഇ​ന്ന​ലെ രാ​വി​ലെ 10.20നാ​ണ് വി​മാ​നം വീ​ണ​ത്. നാ​വി​ക ആ​സ്ഥാ​ന​ത്തു​നി​ന്നു പ​റ​ന്നു​യ​ർ​ന്ന വി​മാ​നം…

Read More

ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യമെന്ന് കോടതി..! ഡേ കെയർ ഉടമസ്ഥ പുറത്തു പോയ സമയത്ത് കുട്ടിയെ പീഡിപ്പിച്ച  ഭർത്താവിന് പത്തുവർഷം കഠിന തടവ്

 കൊ​ച്ചി: ര​ണ്ട​ര വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്കു 10 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. എ​റ​ണാ​കു​ളം ക​ണ​യ​ന്നൂ​ർ നാ​ഗ​പ്പ കോ​ള​നി പൊ​റ്റ​യി​ൽ സ​ന്തോ​ഷി​നെ​ (44) ആണ് എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​ടി.​ നി​സാ​ർ അ​ഹ​മ്മ​ദ് ശി​ക്ഷി​ച്ച​ത്. 2015 ഏ​പ്രി​ൽ നാ​ലി​നാ​ണു മു​ള​ന്തു​രു​ത്തി​യി​ലെ ഒരു ഡേ ​കെ​യ​റി​ൽ ര​ണ്ട​ര വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ഡേ ​കെ​യ​ർ ന​ട​ത്തി​പ്പു​കാ​രി പു​റ​ത്തു​പോ​യ സ​മ​യം ഇ​വ​രു​ടെ ഭ​ർ​ത്താ​വാ​യ പ്ര​തി ഡേ ​കെ​യ​റി​ലെ​ത്തി കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി ന​ട​ത്തി​യ​തു ക്രൂ​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​ണെ​ന്നു കോടതി നി​രീ​ക്ഷിച്ചു. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. മു​ള​ന്തു​രു​ത്തി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പി​റ​വം സി​ഐ ആ​ണു കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. പ്രോ​സി​ക്യു​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ബി.​ സ​ന്ധ്യാ റാ​ണി ഹാ​ജ​രാ​യി.

Read More