കൊച്ചി: കൊച്ചിയിൽ വിദ്യാർഥികളെ കുത്തിപ്പരിക്കേൽപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരേ വധശ്രമത്തിനു കേസ്. എറണാകുളം-പൂച്ചാക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന മംഗല്യ ബസിലെ മൂന്നു ജീവനക്കാർക്കെതിരേയാണ് വധശ്രമത്തിനു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരട് ഐടിഐയിലെ ഏഴു വിദ്യാർഥികൾക്കാണു ബുധനാഴ്ച വൈകിട്ട് ബസ് ജീവനക്കാരുടെ കുത്തേറ്റത്. ബസിൽ കയാറ്റാത്തത് ചോദ്യം ചെയ്ത വിദ്യാർഥികൾക്കുനേരെ ബസ് ജീവനക്കാർ കത്തി വീശുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ നാലു പേരെ എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ ഐടിഐ വിദ്യാർഥികൾ കയറുന്ന സ്റ്റോപ്പിൽ ഈ ബസ് നിർത്തിയിരുന്നില്ല. ഇത് പലപ്പോഴും തർക്കത്തിലേക്കും വാക്കേറ്റത്തിലേക്കും വഴി മാറിയിരുന്നു. ഇതോടെ വിദ്യാർഥികൾ സംഘടിച്ചെത്തി ബസ് തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്. വിദ്യാർഥികൾ ബസ് തടഞ്ഞതോടെ ക്രുദ്ധരായ ജീവനക്കാർ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
Read MoreCategory: Kochi
കണ്സഷൻ തർക്കം; കൊച്ചിയിൽ ബസ് ജീവനക്കാർ വിദ്യാർഥികളെ കുത്തി; ആക്രമണം നടത്തിയ മൂന്നു ബസ് ജീവനക്കാരെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് ജീവനക്കാർ വിദ്യാർഥികളെ കുത്തിപ്പരിക്കേൽപ്പിച്ചു. മരട് ഐടിഐയിലെ മൂന്നു വിദ്യാർഥികൾക്കാണു കുത്തേറ്റത്. ഇവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെട്ടൂർ റൂട്ടിലോടുന്ന മംഗല്യ ബസിലെ ജീവനക്കാരാണ് വിദ്യാർഥികളെ മാരകായുധങ്ങളുമായി അക്രമിച്ചത്. ബസ് കണ്‍സഷനുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ബസ് ജീവനക്കാർ വിദ്യാർഥികൾക്കു കണ്സഷൻ നിഷേധിക്കുന്ന നിലപാടാണു സ്വീകരിച്ചത്. ഇത് പലപ്പോഴും തർക്കത്തിലേക്കും വാക്കേറ്റത്തിലേക്കും വഴി മാറിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ജീവനക്കാരുടെ അക്രമമെന്നാണു പോലീസ് പറയുന്നത്. ആക്രമണം നടത്തിയ മൂന്നു ബസ് ജീവനക്കാരെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റ വിദ്യാർഥികളുടെ നില ഗുരുതരമല്ലെന്നാണു പോലീസ് പറയുന്നത്.
Read Moreഅങ്ങനെ വഴിക്ക് വാ..! തൊഴിലുറപ്പ് പദ്ധതിയിൽ വേതനം മുടങ്ങിയാൽ നഷ്ടപരിഹാരത്തിനു അർഹത: മനുഷ്യാവകാശ കമ്മീഷൻ
വൈപ്പിൻ : തൊഴിലുറപ്പ് പദ്ധതിയുടെ വേതനം മുടങ്ങിയാൽ മിനിമം വേജസ് ആക്ട് പ്രകാരം തൊഴിലാളികൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സൂചിപ്പിച്ചു. സംസ്ഥാന ജോലിസ്ഥിരതഫണ്ടിൽ നിന്നുമാണ് ഇതിനുള്ള തുക ഈടാക്കേണ്ടത്. ഇതിനായി പ്രത്യേക കന്പ്യൂട്ടർ സോഫ്റ്റ്വെയർ സിസ്റ്റവും ഉള്ളതായി കമ്മീഷൻ പറഞ്ഞു. തൊഴിലാളികൾക്ക് വേതനം കിട്ടാൻ കാലതാമസം വന്നാൽ മസ്റ്റർറോൾ ക്ലോസ് ചെയ്ത് 16-ാം ദിവസം മുതൽ കൊടുക്കേണ്ട തുകയുടെ 0.05% നഷ്ടപരിഹാരമായി ഓരോ ദിവസവും കൊടുക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥയുള്ളതായും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. പ്രോഗ്രാം ഓഫീസർമാരാണ് ഇതിന്റെ മാർഗനിർദ്ദേശം നൽകേണ്ടത്. വൈപ്പിൻ നിയോജകമണ്ഡലത്തിലെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ വേതനം മുടങ്ങിയതിന് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് പ്രസിഡന്റ് വി.എസ്.സോളിരാജ് മനുഷ്യാവകാശ കമ്മീഷന് നൽകിയിരുന്ന ഹർജ്ജി പരിഗണിച്ചുകൊണ്ട് കമ്മീഷൻ ഹർജിക്കാരനു നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിട്ടുള്ളത്. കമ്മീഷൻ ആവശ്യപ്പെട്ട പ്രകാരം മിനിസ്ട്രി ഓഫ്…
Read Moreനവവധു വാടകവീട്ടിൽ തീ കൊളുത്തി മരിച്ച സംഭവം; യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല; ദുരൂഹത അന്വേഷിച്ച് പോലീസ്
കൊച്ചി: നവവധു വാടകവീട്ടിൽ ദേഹത്തു മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി മരിച്ച സംഭവത്തിൽ ദുരൂഹത അന്വേഷിച്ച് പോലീസ്. തൈക്കൂടം ബണ്ട് റോഡിൽ സ്വാധി നിവാസിൽ വാടകയ്ക്കു താമസിക്കുന്ന തൂത്തുക്കുടി സ്വദേശിയായ നിത്യ (19) മരിച്ച സംഭവത്തിൽ ഇവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. ഭർത്താവ് മാരിയപ്പനെ പോലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെയാണു നിത്യ തീകൊളുത്തി മരിച്ചത്. ഒരു വർഷമായി ഇതേ വീട്ടിൽ വാടകയ്ക്കു താമസിച്ചു വരികയായിരുന്ന പച്ചക്കറി കച്ചവടക്കാരനായ മാരിയപ്പൻ മൂന്നു മാസം മുന്‍പാണ് നിത്യയെ വിവാഹം ചെയ്തത്. യുവതി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. മാരിയപ്പനെ ചോദ്യം ചെയ്തുവെന്നും ഇയാൾ പോലീസ് നിരീക്ഷണത്തിലാണെന്നും മരട് എസ്ഐ സുജാതൻ പിള്ള പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസിന്റെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു. ആർഡിഒയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. 15 വർഷത്തോളമായി…
Read Moreഒരു രൂപ നോട്ടിനു നാളെ 100 വയസ്..! ഭാരതത്തിൽ ഇതുവരെ അറുപതോളം വ്യത്യസ്തങ്ങളായ ഒരു രൂപ നോട്ടുകൾ; 100 വയസ് തികയുന്ന നോട്ടിനെക്കുറിച്ചറിയാം
കൊച്ചി: ഇന്ത്യയിൽ ആദ്യത്തെ ഒരു രൂപ കറൻസി പുറത്തിറങ്ങിയിട്ടു നാളെ 100 വർഷം തികയുന്നു. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ഭാരതസർക്കാർ 1917 നവംബർ 30നാണ് ഒരു രൂപ നോട്ട് ആദ്യം പുറത്തിറക്കിയത്. ബ്രിട്ടീഷ് രാജാവ് ജോർജ് അഞ്ചാമന്റെ ചിത്രം അച്ചടിച്ചിട്ടുള്ള നോട്ടിന്, സ്വാതന്ത്ര്യത്തിനുശേഷം അച്ചടിക്കപ്പെട്ട ഒരു രൂപ നോട്ടുകളിൽനിന്നു നിറത്തിലും വലുപ്പത്തിലും വ്യത്യാസമുണ്ടായിരുന്നു. ഭാരത സർക്കാരിനുവേണ്ടി ധനകാര്യ വിഭാഗം സെക്രട്ടറിയുടെ ഒപ്പാണു നോട്ടിലുണ്ടായിരുന്നത്. 25 നോട്ടുകളടങ്ങിയ ബുക്കായാണ് ഒരു രൂപ ബാങ്കുകളിൽ വിതരണത്തിനെത്തിയത്. എട്ടു ഭാഷകളിൽ ഒരു രൂപ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം 1948ൽ പുതിയ രൂപത്തിലും നിറത്തിലും ഒരു രൂപയുടെ പുതിയ നോട്ട് അച്ചടിച്ചു. കേരളപ്പിറവിക്കുശേഷം പരിഷ്കരിച്ച ഒരു രൂപ നോട്ടിലാണു മലയാളം ഇടംനേടിയത്. നോട്ടിന്റെ പിൻഭാഗത്തു വിവിധ ഭാഷകളിൽ ഒരു രൂപ എന്നു രേഖപ്പെടുത്തിയിരിക്കുന്നതിൽ ആറാമത്തേതാണു മലയാളം. 1994 നവംബറിൽ ഒരു രൂപ നോട്ടുകളുടെ അച്ചടി…
Read Moreവെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ല..! കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് ചെന്നിത്തല
കൊച്ചി: നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരേ പ്രതിപക്ഷം. കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പട്ടയം റദ്ദാക്കിയതിനു സിപിഐ നേതാക്കള്‍ പണം വാങ്ങിയെന്ന് സിപിഎം മന്ത്രിതന്നെ പറയുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തന്നെ നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു
Read Moreപരീക്ഷണം വീണ്ടും തുടരുന്നു.. ശീന്ദ്രന്റെ തിരിച്ചുവരവ് വൈകും: ഹര്‍ജി പരിഗണിക്കുന്നത് ഡിസംബറിലേക്ക് മാറ്റി
കൊച്ചി: ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി കേസ് ഒത്തുതീര്‍പ്പാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി. ജുഡീഷല്‍ കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ശശീന്ദ്രനുമായുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പായെന്നും അതുകൊണ്ട് തന്നെ കേസ് റദ്ദാക്കണമെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. അതേസമയം കേസ് യാതൊരു കാരണവശാലും റദ്ദാക്കരുതെന്ന് ആവശ്യമുന്നയിച്ച് മഹിളാ മോര്‍ച്ച അപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് റദ്ദാക്കിയാല്‍ എ.കെ ശശീന്ദ്രന് മന്ത്രി സഭയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നാണ് വിവരം. നേരത്തേ, കേസിനെപ്പറ്റി അന്വേഷിച്ച ജുഡീഷല്‍ കമ്മീഷനും ശശീന്ദ്രന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ശശീന്ദ്രനെ കേസില്‍ മനപ്പൂര്‍വം കുടുക്കിയതായിരുന്നെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Read Moreഇന്നത്തെ സ്പെഷല്‍ ‘എലി’ക്കറി! ഭക്ഷണത്തിൽ എലിക്കുഞ്ഞ്: മൂവാറ്റുപുഴയിൽ ഹോട്ടൽ അടപ്പിച്ചു
മൂവാറ്റുപുഴ: ഭക്ഷണത്തിൽ എലിക്കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തിയതിനെ തുടർന്ന് മൂവാറ്റുപുഴയിലെ ഹോട്ടൽ നഗരസഭ അടപ്പിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കായി ആശുപത്രിക്കു സമീപത്തുള്ള മഹാറാണി ഹോട്ടലിൽനിന്നു വാങ്ങിയ പൊതിച്ചോറിലാണ് എലിക്കുഞ്ഞിന്റെ അവശിഷ്ടം കണ്ടെത്തിയത്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിലുള്ള ഹോട്ടലിൽ നിന്നു വാങ്ങി നൽകിയ ഭക്ഷണത്തിന് രുചിവ്യത്യാസം അനുഭവപ്പെട്ടെങ്കിലും അതു കാര്യമാക്കാതെ കഴിക്കുന്നതിനിടെയാണ് അവശിഷ്ടം ലഭിച്ചത്. സംഭവത്തെ തുടർന്ന് അധികൃതർ ഹോട്ടലിൽ നിന്നു സാന്പിൾ ശേഖരിക്കുകയും നോട്ടീസ് നൽകുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളുടെ കുറവാണ് ഹോട്ടൽ ഭക്ഷണത്തിൽ നിന്നു മാലിന്യം ലഭിക്കാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.
Read Moreമോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; പിടികിട്ടാപ്പുള്ളി 14 വർഷത്തിനു ശേഷം പിടിയിൽ
കൊച്ചി: മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പിടികിട്ടാപ്പുള്ളി 14 വർഷത്തിനുശേഷം പോലീസ് പിടിയിൽ. പള്ളുരുത്തി കടേഭാഗം മുണ്ടക്കൽ വീട്ടിൽ റസൂലി (42) നെയാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്. 2003ൽ സെൻട്രൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതിയായ റസൂൽ ജാമ്യത്തിലിറങ്ങിയശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽപോകുകയായിരുന്നു. കോടതിൽ നൽകിയിരുന്ന വിലാസത്തിൽ നിന്നു താമസംമാറിയ പ്രതിയെ രഹസ്യാന്വേഷണത്തിലൂടെയാണ് പോലീസ് കുടുക്കിയത്. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ മയക്കുമരുന്നു മോഷണക്കേസുകൾ നിലവിലുണ്ട്. സെൻട്രൽ സിഐ എ. അനന്തലാൽ, എസ്ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read Moreഡോ. സേബ ലുലു ബ്യൂട്ടി ക്വീൻ! സേബയെ സിനിമാ താരം പ്രയാഗാ മാർട്ടിൻ കിരീടമണിയിച്ചു; 50,000 രൂപയുടെ കാഷ് അവാർഡും ലുലു ഹാപ്പിനസ് പ്രത്യേക സമ്മാനവും
കൊച്ചി: ഡോ. സേബ എസ് ഗനി ഈ വർഷത്തെ ഈ വർഷത്തെ ലുലു ബ്യൂട്ടി ക്വീനായി തെരഞ്ഞെടുക്കപ്പെട്ടു. ലുലു മാൾ ആട്രിയത്തിൽ നടന്ന ഫൈനലിൽ ഓണ്‍ലൈൻ വോട്ടെടുപ്പിലൂടെയാണ് കൊച്ചി സ്വദേശിനിയായ സേബ സൗന്ദര്യ കിരീടം ചൂടിയത്. സേബയെ സിനിമാ താരം പ്രയാഗാ മാർട്ടിൻ കിരീടമണിയിച്ചു. ബൻജാരാസ് സ്പോണ്സർ ചെയ്യുന്ന 50,000 രൂപയുടെ കാഷ് അവാർഡും ലുലു ഹാപ്പിനസ് പ്രത്യേക സമ്മാനവും ലുലു ബ്യൂട്ടി ക്വീന്‍ പ്രയാഗ മാർട്ടിൻ സമ്മാനിച്ചു. തൃശൂരിൽ നിന്നുള്ള ജിയ ഫസ്റ്റ് റണ്ണറപ്പായും ടിമി സൂസൻ തോമസ് സെക്കൻഡ് റണ്ണറപ്പായും തെരഞ്ഞെടുക്കപ്പെട്ടു. മിസിസ് ഇന്ത്യ സൗത്ത് ലക്ഷ്മി അതുൽ, നടൻ വിഷ്ണു വിനയ്, ആനി ലിപു എന്നിവരടങ്ങിയ ജഡ്ജിംഗ് പാനൽ നൽകിയ പോയന്റുകളും ഓണ്‍ലൈൻ വോട്ടെടുപ്പിൽ ലഭിച്ച പോയന്റുകളും പരിഗണിച്ചാണ് വിജയികളെ നിശ്ചയിച്ചത്. കഴിഞ്ഞ നാലു ദിവസങ്ങളിലായി നടത്തിയ മേക്കോവർ സെഷനിലും ഫോട്ടോ സെഷനിലും…
Read More