കൊച്ചി: കഴിഞ്ഞ ദിവസം രാത്രിയിൽ കലൂരിൽനിന്നും കാണാതായ യുവാവിന്റെ മൃതദേഹം കൊച്ചി കായലിൽനിന്നും കണ്ടെത്തി. കലൂർ തറയപ്പറന്പിൽ സേവ്യറിന്റെ മകൻ വർഗീസിന്റെ (39) മൃതദേഹമാണ് ഇന്നു രാവിലെ ബോൾഗാട്ടിക്കു സമീപത്തുനിന്നും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ ഗോശ്രീ പാലത്തിൽനിന്നു യുവാവ് കൊച്ചി കായലിൽ ചാടിയിരുന്നു. ഇതേ യുവാവാണോ മരണപ്പെട്ടത് എന്നതിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. യുവാവ് കായലിൽ ചാടിയെന്ന വിവരത്തെത്തുടർന്ന് ഫയർഫോഴ്സ് അധികൃതർ ഇന്നലെ തെരച്ചിൽ നടത്തിയിരുന്നു. ഗോശ്രീ ഒന്നാം പാലത്തിനു സമീപം ഇന്നലെ രാവിലെ മുതൽ ഉച്ചവരെയാണ് ക്ലബ് റോഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ വഴിയാത്രികനായ യുവാവ് കായലിൽ ചാടിയെന്ന വിവരം വൈറ്റില ചളിക്കവട്ടം സ്വദേശി ഷിയാസാണു അധികൃതരെ ഫോണിൽ വിളിച്ചറിയിച്ചത്. യുവാവ് പാലത്തിന്റെ കൈവരിയിൽ തൂങ്ങികിടക്കുന്ന നിലയിലായിരുന്നുവെന്നും ഇതുകണ്ട് കാർ യാത്രികരായ താനും സുഹൃത്തും അടുത്തെത്താറായപ്പോഴേക്കും…
Read MoreCategory: Kochi
പാതാളത്തേ ഫയർ സ്റ്റേഷൻ പണി തുടങ്ങി..! വരുന്ന ഓണത്തെ വരവേൽക്കാൻ വഴത്തൈകൾ നട്ട് ഫയർ ഫോഴ്സ് ജീവനക്കാർ; നിർദേശം നൽകി കൃഷി ഓഫീസർ ജൂഡ് തദേവൂസും
കളമശേരി: ഗംഭീരമായ ഓണ വിളവെടുപ്പിന് പിന്നാലെ അടുത്ത ഓണത്തിന് 200 വാഴക്കുലകൾ ലക്ഷ്യമിട്ട് ഏലൂർ ഫയർഫോഴ്സ് കൃഷിയൊരുക്കത്തിൽ . പാതാളത്ത് പ്രവർത്തിക്കുന്ന ഏലൂർ ഫയർ സ്റ്റേഷൻ കോമ്പൗണ്ടിലാണ് ജൈവ കൃഷിയുടെ രണ്ടാം ഘട്ടം ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചത്. ഏത്ത, പൂവൻ, റോബസ്റ്റ,ഞാലി തുടങ്ങിയ ഇനങ്ങൾ അടങ്ങിയ 200 വാഴ വിത്തുകളാണ് ഇന്നലെ നട്ടത്. കൂടാതെ ഇടവിളയായി പച്ചക്കറികളും നടുന്നുണ്ട്. വാഴകൃഷിയുടെ ഉദ്ഘാടനം വിത്ത് നട്ടു കൊണ്ട് സ്റ്റേഷൻ ഓഫീസർ ജൂഡ് തദേവൂസ് നിർവഹിച്ചു. ഫയർസ്റ്റേഷനിലെ 26 ജീവനക്കാരാണ് അധ്വാനത്തിന് പിന്നിൽ. നിലമൊരുക്കൽ, വിത്ത് തെരഞ്ഞെടുക്കൽ, ജൈവവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം, മിത്ര കീടങ്ങളുടെ ഫലപ്രദമായ ഉപയോഗം, രോഗബാധ തടയൽ എന്നിവയെ ക്കുറിച്ച് ഏലൂർ കൃഷിഭവൻ ഓഫീസർ ബെൽസി രണ്ടു ദിവസം സ്റ്റേഷനിലെത്തി ജീവനക്കാർക്ക് ക്ലാസ് എടുത്തിരുന്നു. ആദ്യഘട്ടത്തിൽ കപ്പ, വെണ്ട, വഴുതന, ചീര, ചേമ്പ്, മുളക്, നിത്യവഴുതന, പടവലം,…
Read Moreസന്തോഷം കൊണ്ടിരിക്കാൻ വയ്യേ..! ആലുവ സബ് ജയിലിന് മുൻപിൽ ആരാധക പ്രവാഹം; മധുരപലഹാരങ്ങൾ വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു
ആലുവ: ദിലീപിന് ജാമ്യം ലഭിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ആലുവ സബ് ജയിലിന് മുന്നിലേക്ക് ആരാധകരുടെ പ്രവാഹം. സബ് ജയിലിന് മുന്നിലൂടിയുള്ള റോഡിലെ ഗാതാഗതം തടസപ്പെട്ടുന്ന രീതിയിൽ പോലും ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചതിലുള്ള സന്തോഷമാണ് ഏവരും പ്രകടിപ്പിക്കുന്നത്. ജയിലിന് മുന്നിൽ മധുരപലഹാരങ്ങൾ ആരാധകർ വിതരണം ചെയ്തു. ഹൈക്കോടതി ജാമ്യം നൽകിയതോടെ വൈകിട്ട് അഞ്ചിന് മുൻപ് താരത്തിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കോടതി വിധിയുടെ പകർപ്പ് ഉടൻ തന്നെ ജയിലിൽ എത്തിക്കാനും ദിലീപിന്റെ അഭിഭാഷകർ ശ്രമിക്കുന്നുണ്ട്.
Read Moreകൊച്ചിയുടെ വികസന കുതിപ്പിനു വേഗവും പുതിയ മാനവും നൽകിയ മെട്രോ നാളെ മുതൽ നഗരമധ്യത്തിലേക്ക്
കൊച്ചി: കൊച്ചിയുടെ വികസന കുതിപ്പിനു വേഗവും പുതിയ മാനവും നൽകി, കൊച്ചി മെട്രോയുടെ രണ്ടാം റീച്ചിലെ ട്രാക്കിൽ ട്രെയിൻ ഓടാൻ ഒരുനാൾ മാത്രം. നാളെ രാവിലെ 10.30നു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം (ജെഎൽഎൻ സ്റ്റേഡിയം) സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയും ചേർന്നു പച്ചക്കൊടി വീശുന്നതോടെ കൊച്ചിയുടെ നഗരമധ്യത്തിലേക്ക് ആകാശപാതയിലൂടെ മെട്രോ ഓടിത്തുടങ്ങും. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള ആദ്യ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു മൂന്നു മാസത്തിനും 15 ദിവസത്തിനും ശേഷമാണു മഹാരാജാസ് സ്റ്റേഷൻ വരെയുള്ള രണ്ടാംഘട്ട ഉദ്ഘാടനം നടക്കുന്നത്. എറണാകുളം ടൗണ്ഹാളാണു ഉദ്ഘാടന വേദി.രാവിലെ 11നു കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരിയുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം-മഹാരാജാസ് പാതയിലെ മെട്രോ സർവീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാരും സ്ഥലം…
Read Moreപ്രദീപിന്റെ തട്ടുകടയിൽ നിന്നു ചായ കുടിച്ചാൽ പോക്കറ്റ് കാലിയാവില്ല! ഇവിടെ നിന്നും രണ്ട് തരം പലഹാരവും ഒരു ചായയും കഴിച്ചാല് വെറും 13 രൂപ മാത്രം
ചെറായി : ചെറായി ബീച്ചിലേക്ക് പോകുംവഴി കായൽ തുടങ്ങുന്നതിനു മുന്പായി വലതുവശത്തുള്ള തട്ടുകടയിൽ കയറി ചായയും പലഹാരങ്ങളും ഇഷ്ടം പോലെ കഴിച്ചാലും പോക്കറ്റ് കാലിയാവില്ല. ഇവിടെ നിന്നും രണ്ട് തരം പലഹാരവും ഒരു ചായയും കഴിക്കുന്നവർ വെറും 13 രൂപ മാത്രമെ നൽകേണ്ടതുള്ളു. ഇത്രയേറെ കുറഞ്ഞനിരക്കിൽ പലഹാരങ്ങളും ചായയും നൽകുന്ന കടകൾ നാട്ടിൽ വളരെ വിരളമാണ്. സ്ഥലവാസിയായ കോലഞ്ചേരി പ്രദീപ് ആണ് ഈ തട്ടുകടയുടെ ഉടമസ്ഥൻ. പഴംപൊരി, സുഖിയൻ, പത്തിരി, ബോണ്ട തുടങ്ങിയവക്ക് നാട്ടിലും നഗരത്തിലും ഉള്ള കടകളിൽ ഏഴു രൂപ മുതൽ 12 രൂപ വരെ വാങ്ങുന്പോൾ പ്രദീപിന്റെ തട്ടുകയിൽ വെറും മൂന്നര രൂപയേ ഉള്ളു. 10 രൂപക്കും 12 രൂപക്കും വിൽക്കുന്ന പൊറോട്ടയാകട്ടെ പ്രദീപ് വിൽക്കുന്നത് വെറും ആറുരൂപക്കാണ്. മറ്റിടങ്ങളിൽ എട്ടു രൂപക്കും പത്തുരൂപക്കും ചായ വിൽക്കുന്പോൾ പ്രദീപിന്റെ കടയിൽ ചായക്ക് ആറു രൂപയാണ്.…
Read Moreനെല്ലിനൊപ്പം ചെണ്ടുമല്ലികൃഷിയും; കൊയ്യാം നെല്ലിനൊപ്പം പൂവും, വരുമാനവും
വടക്കഞ്ചേരി: മിത്രകീടങ്ങളെ സൃഷ്ടിച്ച് ശത്രുകീടങ്ങളെ അകറ്റാനും നെൽകൃഷിയെ രക്ഷിക്കാനുമുള്ള കണ്ണന്പ്ര പഞ്ചായത്തിന്റെയും കൃഷി ഓഫീസറുടെയും പരീക്ഷണം വൻ വിജയം. കണ്ണന്പ്ര പന്നിക്കോട് പാടശേഖരത്തിൽ നെല്ലിനൊപ്പം ചെണ്ടുമല്ലിയും വളർത്തിയായിരുന്നു പരീക്ഷണം. വിളവെടുത്ത ചെണ്ടുമല്ലിക്കു കിലോക്ക് 120 എന്നനിലയിൽ നല്ല വിലയും ലഭിച്ചു. ചെറുകോട് പാടശേഖരത്ത് ഒന്നാം വിളയായ നെല്ലിനൊപ്പം ചെണ്ടുമല്ലിയും നട്ടിരുന്നു. പന്നിക്കോട് സുദേവന്റെ നാലേക്കറോളം പാടത്താണു കണ്ണന്പ്ര കൃഷി ഭവന്റെ കീഴിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയിറക്കിയത്. നെല്ലിനെ കീടങ്ങളിൽ നിന്നു രക്ഷിക്കാനും ഈ കാർഷിക രീതിയിലൂടെ കഴിയുമെന്നു തെളിഞ്ഞതോടെ പുതുകൃഷി രീതി അടുത്ത വർഷം വിപുലീകരിക്കുമെന്നും, രാസവളങ്ങളിൽനിന്നു ജൈവ കൃഷി രീതിയിലേക്കു കൃഷി രീതികളിൽ മാറ്റം വരുത്തി ലാഭകരമാക്കാൻ വേണ്ട നടപടികൾ കണ്ണന്പ്ര പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ നടപ്പാക്കുമെന്നും, കർഷകർ ഉത് പ്പാദിപ്പിക്കുന്ന വിളകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപണന കേന്ദ്രം ഒരുക്കി വിതരണം ചെയ്യുമെന്നും കണ്ണന്പ്ര പഞ്ചായത്ത്…
Read Moreനഗരത്തിൽ വീണ്ടും കഞ്ചാവ് വേട്ട; 12 കിലോ കഞ്ചാവുമായി എൻജിനീയർ അറസ്റ്റിൽ
കൊച്ചി: തൃപ്പൂണിത്തുറയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി എൻജിനീയറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാപ്പൻതോട്ടത്തിൽ കാക്കനാട്ടുപറന്പിൽ ഷോബിൻ (25) ആണ് പിടിയിലായത്. കൊച്ചിയിലെ ചെറുകിട കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ചുനൽകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോൾ കേന്ദ്രത്തിനു സമീപത്തുനിന്ന് ഇയാളെ പോലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസം അഞ്ചുകിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടുപേരെ തൃപ്പൂണിത്തുറ പോലീസ് പിടികൂടിയിരുന്നു. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷോബിനെ ഒരു മാസമായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ബിരുദധാരിയായ പ്രതി ബംഗ്ളുരൂവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിനോക്കുകയാണ്. ഒറീസയിൽ നിന്ന് നേരിട്ട് കഞ്ചാവ് മൊത്തമായി വാങ്ങി ട്രെയിൻ മാർഗം ബംഗളൂരൂവിലെത്തുകയും തുടർന്ന് ആവശ്യക്കാരിലേക്ക് എത്തിക്കുകയുമായിരുന്നു ഇയാളുടെ രീതി. മൂന്നു വർഷമായി ഇത്തരത്തിൽ കച്ചവടം തുടരുന്ന പ്രതി ഇതിനോടകം…
Read Moreകപ്പൽ ചാലിൽ മുങ്ങിയ ബോട്ട് ഉയർത്താനായില്ല; ചരക്കകുകൾ ഇറക്കാതെ കപ്പലുകൾ മടങ്ങുന്നു; കൊച്ചിൻ പോർട്ടിന് കോടികളുടെ നഷ്ടം
കൊച്ചി: ഫോർട്ടുകൊച്ചി അഴിമുഖത്തു മുങ്ങിയ നീതിമാൻ എന്ന ബോട്ട് ഉയർത്താൻ ഒരാഴ്ചയായി നടക്കുന്ന ശ്രമം വിഫലം. കഴിഞ്ഞ ദിവസം മുങ്ങൽ വിദഗ്ധർ ബോട്ടിന്റെ എൻജിനിൽ ഇരുന്പുവടം ബന്ധിപ്പിച്ച് ബോട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും എൻജിൻ മാത്രം വേർപ്പെട്ടുപോരുകയായിരുന്നു. എൻജിൻ പിന്നീടു കരയിലേക്കു മാറ്റി. ശേഷിക്കുന്ന ബോട്ടിന്റെ ഭാഗങ്ങൾ ഉയർത്താനുള്ള ശ്രമം തുടരുമെന്ന് പോർട്ട് അധികൃതർ പറഞ്ഞു. ശക്തമായ അടിയൊഴുക്കുമൂലം ബോട്ടിൽ ചെളിയടിഞ്ഞിട്ടുണ്ട്. കംപ്രസർ ഉപയോഗിച്ച് ചെളി നീക്കം ചെയ്തതിനുശേഷമാണ് ബോട്ട് ഉയർത്താനുള്ള ശ്രമം നടത്തുന്നത്. കപ്പൽ ചാലിൽ മുങ്ങിയ ബോട്ട് ഉയർത്താനാവാത്തത് കാരണം കൊച്ചിൻ പോർട്ടിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബോട്ട് കിടക്കുന്നതുമൂലം തുറമുഖത്തെത്തി ചരക്ക് കയറ്റാനാവാതെ ഇതിനകം രണ്ടു കപ്പലുകൾ മടങ്ങിപ്പോയി. ഗൾഫിലേക്കുള്ള എം.വി. ക്രസ എന്ന കപ്പലും കൊളംബോയിലേക്കുള്ള എം.വി. റിയോ എന്ന കപ്പലുമാണ് മടങ്ങിപ്പോയത്. പുറങ്കടലിൽ രണ്ടുദിവസം കിടന്നതിനുശേഷമാണു കപ്പൽ മടങ്ങിയത്. ഇനിയും മൂന്നു…
Read Moreജാമ്യമില്ലാത്ത കേസിലെ പ്രതി ഒളിവിലെന്നു പോലീസ്; എസ്എഫ്ഐ നേതാവ് ജാഥയിൽ
തൊടുപുഴ: സ്റ്റേഷനു മുന്പിൽ നടന്ന സംഘർഷം തടയാനെത്തിയ പോലീസുകാരെ മർദിച്ച കേസിൽ പോലീസ് തിരയുന്ന പ്രധാന പ്രതിയായ എസ്എഫ്ഐ നേതാവ് എസ്എഫ്ഐ സംസ്ഥാന ജാഥയിൽ പങ്കെടുത്തതു വിവാദത്തിൽ. ജാമ്യമില്ലാത്ത വകുപ്പു പ്രകാരം കേസുള്ള എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എസ്.ശരത്താണ് ഇന്നലെ അടിമാലിയിൽ ജാഥയുടെ മുൻനിരയിൽ പങ്കെടുത്തത്. സംഭവത്തിൽ പോലീസ് പ്രതി ചേർത്തിരിക്കുന്ന ഒൻപത് എസ്എഫ്ഐ പ്രവർത്തകരും ഒളിവിലാണെന്ന പോലീസ് ഭാഷ്യത്തിനിടയിലാണു ശരത് ജാഥയിൽ പങ്കെടുത്തത്. പ്രതികളിൽ ആരെയും പിടികൂടിയിട്ടില്ല. കഴിഞ്ഞ 20നു രാത്രിയാണ് തൊടുപുഴ പോലീസ് സ്റ്റേഷനു മുൻപിൽ എസ്ഐ തോമസ് മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസഫ് എന്നിവർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദനമേറ്റു. സ്വകാര്യ ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ അഞ്ചു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവരെ കാണാനെത്തിയ കൂട്ടുകാരെ രാത്രി എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്നു സ്റ്റേഷന് മുന്പിലിട്ടു…
Read Moreവീണ്ടും സരിത പറഞ്ഞു തുടങ്ങി..! സോളാർ കമ്മീഷൻ റിപ്പോർട്ട് നിഷ്പക്ഷമെങ്കിൽ പ്രതിസ്ഥാനത്തു ഉമ്മൻ ചാണ്ടിയുടെ പേരുണ്ടാകുമെന്നു സരിത
കൊച്ചി: ആരോപണങ്ങളിൽനിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നു സോളാർ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ്. നായർ. സോളാർ കമ്മീഷൻ റിപ്പോർട്ട് നിഷ്പക്ഷമെങ്കിൽ പ്രതിസ്ഥാനത്തു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുണ്ടാകുമെന്നും സരിത കൊച്ചിയിൽ പറഞ്ഞു. സോളാർ തട്ടിപ്പിൽ ഉമ്മൻ ചാണ്ടിക്കു വ്യക്തിപരമായി പങ്കുണ്ട്. കേസിൽ താനുൾപ്പെടെ ഏതാനും പേർ മാത്രമാണു പ്രതികളെന്നാണു പറയുന്നത്. കാറ്റാടിപ്പാടം എന്ന പദ്ധതിതന്നെ ഇതിനുവേണ്ട സ്ഥലം സർക്കാർ ലീസിനു കൊടുക്കാമെന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പിൻമേലാണ് ആരംഭിച്ചത്. എന്നാൽ ഉമ്മൻ ചാണ്ടിയെ ഒഴിവാക്കി ബാക്കിയുള്ളവരെ പ്രതിയാക്കുകയായിരുന്നു. എല്ലാവരും തെറ്റുചെയ്തവരാണെന്നു പറയുന്നില്ല. ഞങ്ങളെ കരുവാക്കിക്കൊണ്ടുള്ള ഒരു മാസ്റ്റർ ബ്രെയിൻ ഇതിനു പിന്നിൽ ഉണ്ടായിരുന്നു. അതു ചൂണ്ടിക്കാട്ടി യുഡിഎഫ് ഭരണകാലത്തു പരാതികൾ നൽകിയിരുന്നെങ്കിലും അന്നതു കള്ളന്റെ കൈയിൽ താക്കോൽ കൊടുക്കുന്നതു പോലെയായിരുന്നെന്നും സരിത പറഞ്ഞു.
Read More