മൂവാറ്റുപുഴ: സർക്കാർ മാറിയതോടെ വള്ളിക്കട പാലത്തിന്റെ നിർമാണവും അനിശ്ചിതത്വത്തിലായി.ആരക്കുഴ-ആവോലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വള്ളിക്കട കടവിൽ പാലം നിർമിക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങളായി. നിർമാണം വൈകുന്നതുമൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനു യാത്രക്കാരാണു ബുദ്ധിമുട്ടുന്നത്. പൊതുമരാമത്തു വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കടത്തു സർവീസാണ് നാട്ടുകാരുടെ ഏക ആശ്രയം. മഴക്കാലമായാൽ പുഴയിൽ വെള്ളം ഉയരുന്നതോടെ ജീവൻ പണയം വച്ചാണു യാത്ര. ഇരു പഞ്ചായത്തുകളിലുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നടുക്കര പൈനാപ്പിൾ ഫാക്ടറി, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. കടത്തു സർവീസില്ലെങ്കിൽ 10 കിലോമീറ്ററോളം സഞ്ചരിച്ചു വേണം ലക്ഷ്യസ്ഥാനത്തെത്താൻ. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തു നാട്ടുകാർ നൽകിയ നിവേദനത്തെത്തുടർന്നു മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ മുൻകൈയെടുത്ത് പാലം നിർമിക്കാൻ ശ്രമം ആരംഭിച്ചിരുന്നു. പൊതുമരാമത്ത് വകുപ്പ് 14 കോടിയുടെ ബജറ്റാണ് തയാറാക്കിയിരുന്നത്. ആദ്യഘട്ടത്തിൽ പാലം നിർമാണം സംബന്ധിച്ച് പഠനം നടത്താൻ പണം ബജറ്റിൽ വകയിരുത്തിയിരുന്നു.…
Read MoreCategory: Kochi
ലോക കപ്പിന്റെ ആവേശം മെട്രോയിലും..! കൊച്ചിയിൽ നടന്ന ആദ്യദിന മത്സരത്തിൽ മെട്രോയിൽ യാത്ര ചെയ്തത് 54,650 പേർ ; ഒറ്റദിവസത്തെ വരുമാനം 19 ലക്ഷത്തിന് മുകളിൽ
കൊച്ചി: കൊച്ചി ആദ്യമായി ലോകകപ്പിനു വേദിയായപ്പോൾ ആവേശത്തിന്റെ അലയൊലികൾ കൊച്ചി മെട്രോയിലും. മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം നടന്ന മാസം മാറ്റി നിർത്തിയാൽ ഏറ്റവും കൂടുതൽ യാത്രക്കാർ മെട്രോയിൽ സഞ്ചരിച്ചതു ഫിഫ അണ്ടർ 17 ലോകകപ്പിൽ ബ്രസീലും സ്പെയിനും കൊച്ചിയുടെ കാൽപ്പന്തു പ്രേമികളെ ത്രസിപ്പിച്ച ശനിയാഴ്ചയായിരുന്നു. 54,650 പേരാണ് അന്ന് മെട്രോയിൽ സഞ്ചരിച്ചത്. 19,93,412 രൂപയുടെ വരുമാനവും ഉണ്ടായി. അന്നു ഉച്ച മുതൽ മെട്രോയിൽ നല്ല തിരക്കായിരുന്നു. കലൂർ ജെഎൽഎൻ സ്റ്റേഡിയം സ്റ്റേഷനിൽനിന്നു തിരിയാൻ കഴിയാത്ത വിധം തിരക്കനുഭവപ്പെട്ടു. രാത്രി പത്തിനു ശേഷവും മെട്രോ സർവീസ് നടത്തിയത് ആരാധകർക്ക് ആശ്വാസമായി. സ്റ്റേഡിയം സ്റ്റേഷനു പുറത്ത് താത്കാലികമായി ഒരുക്കിയ ടിക്കറ്റ് കൗണ്ടറിൽ നിന്നായിരുന്നു രാത്രി ടിക്കറ്റുകളുടെ വിതരണം നടന്നത്. മത്സരം നടന്നതിന്റെ അടുത്ത ദിവസം 46,309 പേരും മെട്രോയിൽ യാത്ര ചെയ്തു. 18,96,514 രൂപയും വരുമാനമുണ്ടായി. ഗ്രൂപ്പ് മത്സരത്തിലെ രണ്ടാംഘട്ട…
Read Moreഎല്ലാം ശരിയാക്കി ക്ലീൻചിറ്റ്..! അൻവർ എംഎൽഎയുടെ പാർക്കിന് ക്ലീൻചിറ്റ് നൽകി മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: പി.വി. അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള കൂടരിഞ്ഞിയിലെ വാട്ടർ തീം പാർക്കിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ക്ലീൻചിറ്റ്. പാർക്കിലെ ന്യൂനതകൾ പരിഹരിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പാർക്കിന്റെ അനുമതി റദ്ദാക്കിയതിനെതിരെ അൻവർ നൽകിയ ഹർജിയിലാണ് ബോർഡിന്റെ നടപടി. പാർക്ക് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. മാലിന്യനിർമാർജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് പാർക്കിന്റെ അനുമതി റദ്ദാക്കിയത്.
Read More13ന് പെട്രോൾ പമ്പുകള്‍ അടച്ചിടും..! ഇന്ധന വിലവർധനയിലും എണ്ണക്കമ്പനികളെ സഹായിക്കുന്ന സർക്കാർ നയങ്ങളിലും പ്രതിഷേധിച്ചാണ് സമരം
കൊച്ചി: പ്രതിദിന ഇന്ധന വിലവർധനയിലും എണ്ണക്കന്പനികളെ സഹായിക്കുന്ന സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് 13ന് ദേശീയ വ്യാപകമായി പെട്രോൾ പന്പുകൾ അടച്ചിട്ട് സമരം നടത്തുമെന്ന് യൂണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ഭാരവാഹികൾ അറിയിച്ചു. 24 മണിക്കൂറാണ് സമരം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ 27ന് അനിശ്ചിതകാല സമരം തുടങ്ങുമെന്നു ഭാരവാഹികളായ എം.എ. ബഷീറും ആർ. ശബരിനാഥും അറിയിച്ചു.
Read Moreസ്കൂട്ടറിൽ അമ്മയ്ക്കു പിന്നിലിരുന്ന മകൻ ടിപ്പറിടിച്ച് മരിച്ചു; മകനെ ആശുപത്രിയിൽ എത്തിച്ചത് അവിചാരിതമായി അതുവഴി എത്തിയ അച്ഛൻ
മരട്: സ്കൂട്ടറിൽ അമ്മയുടെ പിന്നിലിരുന്നു യാത്രചെയ്ത മകൻ ടിപ്പറിടിച്ച് മരിച്ചു. മരട് ടികെഎസ് റോഡ് അയ്യപ്പലെയ്നിൽ കൃഷ്ണേന്ദുവിൽ വിനോദ്കുമാർ-രാജി ദന്പതികളുടെ മകൻ വിശാൽ വി. നായർ (12) ആണ് മരിച്ചത്. മരട് ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ടിപ്പറിടിച്ച് റോഡിൽ വീണുകിടന്ന വിശാലിനെ അവിചാരിതമായി അതുവഴി വന്ന അച്ഛൻ വിനോദ്കുമാർതന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.ടിപ്പർ ലോറിയുടെ ഡ്രൈവർ പെരുന്പാവൂർ സ്വദേശി അമലി(22)നെ തൃപ്പൂണിത്തുറ ട്രാഫിക് പോലീസ് അറസ്റ്റു ചെയ്തു. വാഹനവും കസ്റ്റഡിയിൽ എടുത്തു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മരട് കാളാത്ര ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആയിരുന്നു അപകടം. കുണ്ടന്നൂർ ഭാഗത്തു നിന്നു വരികയായിരുന്ന സ്കൂട്ടറിൽ അമിത വേഗത്തിലെത്തിയ ടിപ്പർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. അമ്മ രാജി ഓടിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ ഇരുന്നായിരുന്നു വിശാൽ യാത്ര ചെയ്തിരുന്നത്. ദേശീയ പാതയിൽ നിന്ന് ഇടറോഡായ ടികെഎസ് റോഡിലേക്കു തിരിയാൻ നിൽക്കുന്ന…
Read Moreസ്കൂട്ടറിലെത്തിയ യുവതിയെ തടഞ്ഞു നിർത്തി രണ്ടര പവന്റെ മാല കവർന്നു; സംഭവം ഇന്നലെ രാത്രി എട്ടോടെ നെടുന്പാശേരി ചെറിയവാപ്പാലശേരിയിൽ
നെടുമ്പാശേരി: മോഷണവും പിടിച്ചുപറിയും തടയുന്നതിന് വ്യാപാരികളും നാട്ടുകാരും ജാഗ്രത സമിതികൾ രൂപീകരിക്കുന്നതിനിടെ ഇന്നലെ രാത്രിയും നെടുമ്പാശേരിയിൽ പിടിച്ചുപറി നടന്നു. ജോലി കഴിഞ്ഞ് വരികയായിരുന്ന സ്കൂട്ടർ യാത്രക്കാരിയുടെ രണ്ടര പവൻ സ്വർണമാലയാണ് കവർന്നത്. അങ്കമാലി എൽഎഫ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായ ചെറിയവാപ്പാലശേരി പോട്ടായപറമ്പിൽ ഷിൻസി (24)യുടെ സ്കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം ബൈക്കിലെത്തിയ രണ്ടംഗ സംഘം കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ദേശീയപാതയിൽ ചെറിയവാപ്പാലശേരി പള്ളിക്ക് സമീപം ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. തെരുവുവിളക്കുകളും കച്ചവട സ്ഥാപനങ്ങളും ഇല്ലാത്ത സ്ഥലമാണ് പിടിച്ചുപറിക്കാൻ തിരഞ്ഞെടുത്തത്. ഷിൻസി ദിവസവും ജോലി കഴിഞ്ഞ് ഇതേസമയത്ത് ഇതുവഴി പോകാറുണ്ടെന്ന് വ്യക്തമായി അറിയാവുന്നവരാണ് പിടിച്ചുപറിക്ക് പിന്നിലെന്നാണ് സൂചന. സംഭവമറിഞ്ഞ് ഹൈവേ പൊലീസും നെടുമ്പാശേരി, അങ്കമാലി പൊലീസും പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആറ് മാസത്തിലേറെയായി നെടുമ്പാശേരി, ചെങ്ങമനാട്, കുറുമശേരി, കുന്നുകര മേഖലകളിൽ വ്യാപകമായ മോഷണമാണ് നടക്കുന്നത്. മോഷണം…
Read Moreതൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരേ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുൻ അധ്യാപകൻ; ഇവിടെ അഹിന്ദുക്കളെ മത പരിവർത്തനത്തിന് പ്രേരിപ്പിച്ചിരുന്നു
കൊച്ചി: വിവാദങ്ങളിൽ നിറഞ്ഞ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരേ പരാതിയുമായി മുൻ അധ്യാപകൻ രംഗത്ത്. യോഗ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ എ.വി.കൃഷ്ണകുമാറാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജയിൽ മാതൃകയിലാണ് യോഗ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും മതംമാറി വിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ഇവിടെ കൊണ്ടുവന്ന് മനംമാറ്റത്തിന് പ്രേരിപ്പിക്കുകയാ യിരുന്നുവെന്നും അധ്യാപകൻ പറയുന്നു. വഴങ്ങാത്തവരുടെ നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അധ്യാപകൻ ആരോപിക്കുന്നു.മാനസിക, ശാരീരിക പീഡനങ്ങൾ യോഗ കേന്ദ്രത്തിൽ പതിവാണ്. വഴങ്ങാത്തവരെ ചൂരൽ ഉപയോഗിച്ച് മർദ്ദിക്കാറുണ്ട്. യോഗ കേന്ദ്രത്തിന്റെ തടവിൽ കൊണ്ടുവരുന്നവരെ മയക്കുമരുന്ന് കുത്തിവച്ച് വരുതിയിലാക്കുന്നതാണ് രീതി. മതംമാറി വിവാഹം കഴിക്കുന്ന യുവതീയുവാക്കൾക്ക് നൽകുന്ന കൗണ്‍സിലിംഗിൽ മറ്റ് മതങ്ങളെക്കുറിച്ച് വളരെ മോശമായ വിവരണമാണ് നൽകുന്നതെന്നും അധ്യാപകൻ പറയുന്നു. അഹിന്ദുക്കളെ മതപരിവർത്തനം ചെയ്ത് ഹിന്ദു വിഭാഗത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും യോഗ കേന്ദ്രത്തിൽ നടക്കാറുതെന്ന് അധ്യാപകൻ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കൃഷ്ണകുമാർ ഹൈക്കോടതിയിൽ വിശദമായ…
Read Moreദിലീപിന്റെ ഭാവി തെളിവുകൾ തീരുമാനിക്കെട്ടെ; ജാമ്യം ലഭിച്ചതിൽ തനിക്ക് ഭയമില്ലെന്നും സുനിൽ കുമാർ
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിന്റെ ഭാവി തെളിവുകൾ തീരുമാനിക്കട്ടെയെന്ന് മുഖ്യപ്രതി പൾസർ സുനി. കേസിൽ ദിലീപിന് ജാമ്യം ലഭിച്ചതിൽ തനിക്ക് ഭയമില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി. മുതിർന്ന നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനിൽ കുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreവ്യാജരേഖ ചമച്ച് ആനുകൂല്യം തട്ടിയെന്ന കേസിൽ സെൻകുമറിനെതിരെ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: വ്യാജരേഖ ചമച്ച് ആനുകൂല്യം തട്ടിയെന്ന കേസിൽ പോലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിനെതിരെ അന്വേഷണം വേണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ. വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നിലപാട് അറിയിച്ചത്. സെൻകുമാർ അവധിയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സാ രേഖകൾ ഹാജരാക്കി ആനുകൂല്യം കൈപ്പറ്റിയെന്നായിരുന്നു പരാതി. സെൻകുമാറിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരുന്നു കേസിന്റെ അന്വേഷണ ചുമതല. തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ വിജിലന്‍സ് അന്വേഷിച്ച ശേഷം കേസെടുക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഫയല്‍ മടക്കിയിരുന്നു. അര്‍ദ്ധ ശമ്പള വ്യവസ്ഥയില്‍ സെന്‍കുമാര്‍ എടുത്ത ലീവ് പിന്നീട് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മുഴുവന്‍ ശമ്പളവും കൈപ്പറ്റിയെന്നാണ് കേസ്.
Read Moreദീലിപ് എത്തി ആന്റണി പെരുമ്പാവൂര്‍ മാറി..! ദിലീപിനെ വീണ്ടും തിയേറ്റർ സംഘടനയായ ഫിയോകിന്റെ തലപ്പത്ത് അവരോധിച്ചു
കൊച്ചി: തിയേറ്റർ സംഘടന ഫിയോകി(എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള)ന്റെ തലപ്പത്തേക്കു നടൻ ദിലീപ് തിരിച്ചെത്തി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി 85 ദിവസങ്ങൾക്കുശേഷം ജാമ്യത്തിൽ പുറത്തുവന്നതിനു പിന്നാലെയാണ് ദിലീപിനെ വീണ്ടും ഫിയോകിന്റെ തലപ്പത്ത് അവരോധിച്ചത്. സംഘടനയുടെ എക്സിക്യുട്ടീവ് കമ്മിറ്റി ചേർന്നാണു തീരുമാനം കൈക്കൊണ്ടത്. ഫിയോകിൽ നിർമാതാക്കളും വിതരണക്കാരും തിയേറ്റർ ഉടമ പ്രതിനിധികളും അംഗങ്ങളാണ്. സംഘടനയുടെ പ്രസിഡന്റായിരുന്ന നിർമാതാവ് ആന്റണി പെരുന്പാവൂർ ദിലീപിനുവേണ്ടി സ്ഥാനമൊഴിഞ്ഞു നൽകി. ദിലീപ് കുറ്റവിമുക്തനായില്ല, ജാമ്യത്തിൽ പുറത്തിറങ്ങുക മാത്രമാണു ചെയ്തതെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ സംഘടനയിലെ അംഗങ്ങളുടെ ഒത്തൊരുമിച്ചുള്ള തീരുമാനമാണ് ഇതെന്ന് ആന്റണി പെരുന്പാവൂർ പറഞ്ഞു. തിയേറ്റർ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തിയ സമരം ക്രിസ്മസ് റിലീസുകളെ കാര്യമായി ബാധിച്ചതിനെ തുടർന്നാണു ദിലീപിന്റെ നേതൃത്വത്തിൽ പുതിയ സംഘടന രൂപംകൊണ്ടത്. ദിലീപ് പ്രസിഡന്റും ആന്റണി പെരുന്പാവൂർ വൈസ് പ്രസിഡന്റുമായാണ് സംഘടന…
Read More