പെരുന്പാവൂർ: കാപ്പ നിയമപ്രകാരം അറസ്റ്റിലായി. നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുന്പിൽ അമൽ (24) ആണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് കാപ്പ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം അറസ്റ്റിലായത്. അങ്കമാലി, കോതമംഗലം, കുറുപ്പംപടി സ്റ്റേഷനുകളിലായി അടിപിടി, വധശ്രമം, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. കാപ്പ നിയമപ്രകാരം പ്രതിക്ക് ജാമ്യം കിട്ടാതെ ആറുമാസം തടവിൽ കഴിയേണ്ടി വരും. ഇയാൾക്കെതിരേ കാപ്പ നിയമപ്രകാരം നടപടിയെടുക്കാൻ നേരത്തേ ശിപാർശ നൽകിയിരുന്നെങ്കിലും പ്രതിയുടെ പ്രായം പരിഗണിച്ച് കളക്ടർ ശിപാർശ മടക്കി അയക്കുകയായിരുന്നു. പിന്നീട് അരുവപ്പാറയിൽ സുനി വധക്കേസിൽ ഇയാൾ ഒന്നാംപ്രതി ആയതോടെയാണ് കളക്ടകർ നടപടി കൈക്കൊണ്ടത്. കുറുപ്പംപടി എസ്ഐ പി.എം. ഷമീറിന്റെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ തടവിനുള്ള ഉത്തരവ് പുറപ്പെടുപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ അറസ്റ്റുചെയ്ത ഇയാളെ നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ വിയ്യൂർ സെൻട്രൻ ജയിലിലേക്ക് മാറ്റുകയായിരുന്നു.
Read MoreCategory: Kochi
ജീൻ പോൾ ലാലിനെതിരായ കേസ്; തന്നോട് പറഞ്ഞ അശ്ലീലവാക്ക് നടി പറഞ്ഞതായി സൂചന; പരാതിയിൽ സത്യമുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണു നടിയുടെ മൊഴി രേഖപ്പെടുത്തിയത്
കൊച്ചി: സംവിധായകൻ ജീൻ പോളിനെതിരായ കേസിൽ യുവനടിയുടെ മൊഴി രേഖപ്പെടുത്തി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്തിയാണ് നടി മൊഴി നൽകിയത്. നടിയുടെ പരാതിയിൽ കഴന്പുണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. ജീൻപോൾ ലാലടക്കം നാലുപേർക്കെതിരെ യുവനടി പരാതി നൽകിയത്. സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ അസിസ്റ്റന്റ് ഡയറക്ടർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ചൂണ്ടിക്കാട്ടിയാണു ജീൻപോൾ ലാൽ അടക്കമുള്ളവർക്കെതിരെ നടി പോലീസിൽ പരാതി നൽകിയത്. ജീൻപോൾ ലാൽ സംവിധാനം ചെയ്ത ഹണീ ബീ ടുവിൽ അഭിനയിച്ച നടിയുടെ പരാതിയിൽ സിനിമയിൽ അഭിനയിച്ച യുവ നടൻ ശ്രീനാഥ് ഭാസി, അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവർത്തകനാരായിരുന്ന അനൂപ് എന്നിവർക്കെതിരെകൂടിയാണു പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Read Moreദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ല; സഹായിയായി ആരേയും നിർത്തിയിട്ടില്ല; അതാത് സമയങ്ങളിൽ അടുക്കളയിലെത്തി ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഒരുക്കി നൽകിയിട്ടുണ്ടെന്ന് ആർ ശ്രീലേഖ
കൊച്ചി: ദിലീപിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് വാർത്തകൾ തള്ളി ജയിൽ ഡിജിപി ആർ.ശ്രീലേഖ. താൻ ആലുവ സബ് ജയിലിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. അത്തരത്തിൽ യാതൊരു വിഐപി പരിഗണനയും ദിലീപിന് നൽകിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത്. അടിസ്ഥാനരഹിതമായ വാർത്തായാണ് പ്രചരിച്ചതെന്നും ശ്രീലേഖ പറഞ്ഞു. ദിലീപിന് ജയിലിൽ വിഐപി പരിഗണന നൽകുന്നുണ്ടെന്നും ഇതിന് പിന്നിൽ ഉദ്യോഗസ്ഥരാണെന്നും ചില പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജയിലിൽ ഉദ്യോഗസ്ഥർ ഇടപെട്ട് ദിലീപിന് പ്രത്യേക സഹായിയെ നിയോഗിച്ചുവെന്നും തമിഴ്നാട് സ്വദേശിയായ മോഷണക്കേസ് പ്രതിയാണ് ഇതെന്നുമാണ് വാർത്തയിൽ വ്യക്തമാക്കിയിരുന്നത്. ജയിൽ ജീവനക്കാർക്ക് തയാറാക്കുന്ന പ്രത്യേക ഭക്ഷണം അടുക്കളയിൽ എത്തി കഴിക്കാനും ദിലീപിന് അവസരമുണ്ടാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Read Moreഒടുക്കത്തെ ഗ്ലാമറാ..! യുവനടിയുടെ പരാതി യിൽ സംവിധായകൻ ജീൻപോൾ ലാലിനെ ചോദ്യം ചെയ്യും; അഭിനയിച്ചതിന്റെ പ്രതിഫലം ചോദിച്ച തന്നോട് അശ്ലീലച്ചു വയോടെ സംസാ രിച്ചെന്ന പരാതിയിലാണ് ചോദ്യം ചെയ്യൽ
കൊച്ചി: പുതുമുഖ നടിയുടെ പരാതിയിൽ സംവിധായകൻ ജീൻ പോൾ ലാലിനെ ചോദ്യം ചെയ്യും. സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം ചോദിച്ച നടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നത്. അനുവാദമില്ലാതെ ഡ്യൂപ്പിനെ വച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു. ജീൻപോൾ ലാൽ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ “ഹണീബീ-2′ എന്ന സിനിമയിൽ അഭിനയിച്ച നടിയാണു കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്. ജീൻ പോളിനു പുറമേ ചിത്രത്തിലെ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, അനിരുദ്ധ്, അനൂപ് എന്നിവർക്കെതിരെയും നടി പരാതി നൽകിയിരുന്നു. 2016 നവംബർ 16-നാണ് കേസിനാസ്പദമായ സംഭവമെന്നും പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല, ഇതു ചോദിച്ചപ്പോൾ നടനും സംവിധായകനുമായ ലാലിന്റെ മകൻ ജീൻപോൾ ലാൽ ഉൾപ്പടെ നാലുപേർ അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നുവെന്നും നടിയുടെ പരാതിയിൽ പറയുന്നു. പനങ്ങാട് റമദ ഹോട്ടലിൽവച്ചായിരുന്നു സംഭവം.
Read Moreനഗരത്തിലെ വീടുകളിൽ നിന്നും സൈക്കിൾ മോഷണം പതിവാക്കിയ കള്ളൻ ഒടുവിൽ കുടുങ്ങി; 25 വർഷമായി സൈക്കിൾ മോഷണം മാത്രം നടത്തുന്ന കള്ളൻ കമറുവിന്റെ മോഷണ രീതി ഇങ്ങനെ…
കൊച്ചി: 25 വർഷത്തിലധികമായി നഗരത്തിലെ പലയിടങ്ങളിൽ സൈക്കിൽ മോഷണം പതിവാക്കിയ ആലുവ ചെങ്ങമനാട് കായിക്കൂടം കോളനിയിൽ പള്ളിപ്പറന്പിൽ ജലീലിനെ (കമറു-45) നോർത്ത് പോലീസ് പിടികൂടി. അനവധി സൈക്കിളുകൾ ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നും പ്രത്യേക ശൈലിയിലായിരുന്നു ഇയാളുടെ സൈക്കിൾ മോഷണമെന്നും പോലീസ് പറഞ്ഞു. സെക്കൻഡ് ഷോ സിനിമ കഴിയുന്പോൾ ജലീൽ രംഗത്തെത്തും. ഓട്ടോറിക്ഷ ഡ്രൈവറാണെന്നു തോന്നിപ്പിക്കാൻ മുണ്ടും കാക്കി ഷർട്ടും ധരിച്ച് ഇടവഴികളിലൂടെയാണു യാത്ര. ഇതിനിടയ്ക്ക് ഏതെങ്കിലും വീട്ടിൽ വിലകൂടിയ സൈക്കിൽ കണ്ടാൽ അവിടെ കയറും. സ്ക്രൂഡ്രൈവറും തോർത്തും ഉപയോഗിച്ച് പൂട്ട് തകർക്കും. പിന്നീടു മോഷ്ടിച്ച സൈക്കിളിൽ പുലർച്ചെ വൈപ്പിൻ ഫിഷിംഗ് ഹാർബറിലെത്തി അവിടെ അന്യസംസ്ഥാനക്കാരായ മത്സ്യത്തൊഴിലാളികൾക്കു നിസാരവിലയ്ക്കു വിൽപന നടത്തും. സ്ഥിരമായി ഒരിടത്തു മോഷണം നടത്താത്തതിനാൽ ജലീലിനെ പിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഹൈക്കോടതി മുൻ സർക്കാർ അഭിഭാഷകന്റെ വിലകൂടിയ സൈക്കിൾ മോഷണം പോയ കേസിന്റെ അന്വേഷണത്തിനിടെയാണ് ഇയാൾ കുടുങ്ങിയത്. മോഷ്ടിച്ച…
Read Moreകുറച്ച് നാൾ കുടി അഴിയെണ്ണണം..! ദിലീപ് സുപ്രീംകോടതിയിലേക്ക് ഇല്ല; ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിൽ ഉടൻ സുപ്രീംകോടതിയിലേക്ക് പോയി അവസരം കളയേണ്ടന്ന് നിയമോപദേശം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന ദിലീപ് ജാമ്യം തേടി ഉടൻ സുപ്രീംകോടതി യിലേക്ക് പോകില്ല. ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിൽ ഉടൻ സുപ്രീംകോടതിയിലേക്ക് പോയി അവസരം കളയേണ്ടെന്ന നിയമോപദേശമാണ് ദിലീപിനും അടുപ്പക്കാർക്കും ലഭിച്ചിരിക്കുന്നത്. അതിനിടെ ഇക്കാര്യം ഇന്ന് ജയിലിലെത്തി അഭിഭാഷകൻ ദിലീപിനെ അറിയിക്കുകയും ചെയ്തു. കേസിൽ ദിലീപിനെതിരേ ശക്തമായ തെളിവുണ്ടെന്നും സാന്പത്തികമായി നല്ല നിലയിലുള്ള അദ്ദേഹം ജാമ്യം നേടിയാൽ സാക്ഷികളെ സ്വാധിനിക്കാൻ സാധ്യതയുണ്ടെന്നും വാദിച്ചാണ് പ്രോസിക്യൂഷൻ ജാമ്യത്തെ എതിർത്തിരുന്നു. ഡൽഹിയിലെ നിർഭയ കേസിന് സമാനമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. മുൻ ഭാര്യയുമായുള്ള ബന്ധം തകർത്തതിന്റെ വൈരാഗ്യമാണ് ബലാത്സംഗത്തിന് ക്വട്ടേഷൻ നൽകാൻ കാരണമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഇത് സാധൂകരിക്കുന്ന നിരവധി തെളിവുകളും കേസ് ഡയറിയും പോലീസ് കോടതിയിൽ സമർപ്പിച്ചു. കേസിൽ കുരുക്ക് മുറുകിയെന്ന കാര്യം വ്യക്തമായതോടെയാണ് സുപ്രീംകോടതിയിൽ പോയാലും ജാമ്യം ലഭിക്കില്ലെന്ന നിയമോപദേശം ദിലീപിന്…
Read Moreഇശ്ശോ വേണ്ടായിരുന്നു..! നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരേ ഗൂഢാലോചന യുണ്ടെന്ന വെളിപ്പെടുത്തൽ; തെളിവുകൾ ഹാജരാക്കാൻ പി.സി. ജോർജിനു നോട്ടീസ് നൽകുമെന്ന് അന്വേഷണ സംഘം
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പി.സി. ജോർജ് എംഎൽഎ അന്വേഷണ സംഘത്തിനു മുൻപിൽ ഹാജരാകണം. തെളിവുകളുമായി ഹാജരാകണമെന്നു കാണിച്ച് ബുധനാഴ്ച അന്വേഷണം സംഘം എംഎൽഎയ്ക്കു നോട്ടീസ് നൽകും. കേസുമായി ബന്ധപ്പെട്ടു പി.സി. ജോർജിന്റെ മൊഴിയെടുക്കുമെന്നു തിങ്കളാഴ്ച അന്വേഷണസംഘം അറിയിച്ചിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്നും കേസിൽ മറ്റ് ഗൂഢാലോചനയില്ലെന്നും എംഎൽഎ നടത്തിയ പരാമർശത്തിൽ അന്വേഷണ സംഘം വിശദീകരണം തേടുമെന്നും അറിയിച്ചിരുന്നു.
Read Moreആരൊക്കെയോ ഭയക്കുന്നുണ്ട്..! പി.ടി. തോമസ് എംഎൽഎയുടെ കാറിന്റെ ടയറുകളുടെ ബോൾട്ടുകൾ ഇളക്കിയ സംഭവം; ശാസ്ത്രീയ പരിശോധന നടത്തും ; കൊലപാതകശ്രമത്തിനു പോലീസ് കേസ്
കൊച്ചി: തൃക്കാക്കര എംഎൽഎയും കോണ്ഗ്രസ് നേതാവുമായ പി.ടി. തോമസിന്റെ ഇന്നോവ കാറിന്റെ നാലു ടയറുകളുടെയും ബോൾട്ടുകൾ ഇളക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിനു പോലീസ്. ഏതെങ്കിലും തരത്തിലുള്ള തിരിമറികൾ നടന്നിട്ടുണ്ടോയെന്നറിയാൻ സയന്റിഫിക്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥർ ഇന്നു വാഹനം പരിശോധിക്കും. കഴിഞ്ഞ ദിവസം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി ഇൗ വാഹനം പരിശോധിച്ചിരുന്നു. പരിശോധനാ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു. ആദ്യഘട്ട അന്വേഷണത്തിൽ സംശയത്തക്ക രീതിയിൽ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. വാഹനം താത്കാലികമായി പോലീസ് കസ്റ്റഡിയിലാണ്. മൂന്നു ദിവസം മുൻപു നെട്ടൂരുള്ള നിപ്പോണ് ടൊയോട്ടയിൽ കാർ സർവീസ് നടത്തിയിരുന്നു. ഇതിനുശേഷം നിരവധി സ്ഥലങ്ങളിൽ എംഎൽഎ യാത്ര ചെയ്തിരുന്നു. ഇവിടങ്ങളിലെല്ലാം പരശോധന നടത്തുകയും സർവീസ് സെന്ററിലെ ജീവനക്കാരെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണു കാറിന്റെ നാലു ടയറുകളുടെയും…
Read Moreനിജിലിന്റെ വിദേശചൂണ്ടയിൽ എതു മീനും കൊത്തും! ആറടിയോളം നീളമുള്ള ലോഹനിർമിത ദണ്ഡുകൊണ്ടുള്ളതാണു ചൂണ്ട; വില 9,000 രൂപ
കിഴക്കന്പലം: വിദേശചൂണ്ടയെപ്പറ്റി കേട്ടപ്പോൾ പിണർമുണ്ട സ്വദേശി നിജിലിന് ഒരെണ്ണം വാങ്ങണമെന്നു പൂതി കയറി. വില കേട്ടപ്പോൾ ഒന്നു മടിച്ചെങ്കിലും 9,000 രൂപ കൊടുത്ത് ഒന്നു സ്വന്തമാക്കി. സമയം കിട്ടുന്പോഴൊക്കെ നിജിൽ ഇപ്പോൾ വിദേശ ചൂണ്ടയുമായി ഗമയോടെ മീൻ പിടിക്കാനിറങ്ങുന്നു. വീടിനടുത്തുള്ള തോട്ടു വക്കത്തിരുന്നു ചൂണ്ടയിടും. തോട്ടിൽ മീനുണ്ടെങ്കിൽ തന്റെ ചൂണ്ടയിൽ കൊത്തിയിരിക്കുമെന്നും ചൂണ്ടവിലയുടെ മൂന്നിരട്ടിയോളം പണം മീൻ വിറ്റ വകയിൽ ഇതിനോടകം കിട്ടിയെന്നും നിജിൽ അഭിമാനത്തോടെ പറയുന്നു. ആറടിയോളം നീളമുള്ള ലോഹനിർമിത ദണ്ഡുകൊണ്ടുള്ളതാണു ചൂണ്ട. 120 മീറ്ററോളം നീളത്തിലുള്ള നൂൽ ഇതിൽ ചുറ്റിയിരിക്കുന്നു. നൂലിന്റെ അറ്റത്തായി പ്ലാസ്റ്റിക്കിൽ നിർമിച്ച മഞ്ഞനിറമുള്ള ചെറിയ ഒരു തവളയുണ്ട്. അതിനുള്ളിൽ ബലവത്തായ രണ്ടു ചൂണ്ടക്കൊളുത്തുകൾ. മീനുകളുടെ ചലനം വീക്ഷിച്ചശേഷം ആ ഭാഗത്തേക്ക് ഇരയായ പ്ലാസ്റ്റിക് തവളയെ എറിഞ്ഞിടും. പിന്നെ ചൂണ്ടയുടെ കൈപ്പിടിയിൽ ഘടിപ്പിച്ചിട്ടുള്ള യന്ത്രത്തിൽ പതുക്കെ നൂലു ചുറ്റും. ഈ സമയം…
Read Moreവെള്ളം കണ്ടപ്പോൾ മണികണ്ഠനു ലഹരിയിളകി; പാലത്തിൽനിന്നും തൊടുപുഴയാറ്റിലേക്ക് ചാടി; സംഭവം തൊടുപുഴയില്…
തൊടുപുഴ: തൊടുപുഴ പാലത്തിൽ നിന്നും തൊടുപുഴയാറ്റിലേക്ക് ചാടിയ യുവാവ് ജനങ്ങളെ ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തൊടുപുഴ ഒളമറ്റം പുത്തൻപുരയ്ക്കൽ മണികണ്ഠൻ (45) പഴയ പാലത്തിൽ നിന്നും 30 അടി താഴ്ചയിൽ പുഴയിലേയ്ക്ക് ചാടിയത്. വഴിയാത്രക്കാരോട് എനിക്കു മടുത്തുവെന്നു പറഞ്ഞു ഒരു ചാക്കുമായിട്ടാണ് ചാടിയത്. ഈ രംഗം കണ്ട യാത്രക്കാർ ബഹളം വച്ചപ്പോളാണ് മറ്റുള്ളവർ അറിയുന്നത്. നാട്ടുകാർ പാലത്തിന്റെ നടപ്പാതയിലെത്തിയപ്പോൾ അടിയൊഴുക്കു കൂടുതലുള്ള തൊടുപുഴയാറ്റിലൂടെ മണികണ്ഠൻ മുങ്ങിയും പൊങ്ങിയും താഴ്ഭാഗത്തേയ്ക്ക് ഒഴുകി നീങ്ങി.ജനങ്ങൾ നോക്കി നിൽക്കേ യുവാവിന്റെ തലയും കൈയും മാത്രം വെള്ളത്തിനു മുകളിൽ കണ്ടു. യുവാവ് ഒഴുകി നീങ്ങുന്നതിനൊപ്പം ജനം കരയിലൂടെ ശബ്ദമുണ്ടാക്കി ഓടി. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും രംഗത്തെത്തി. ഇതിനിടെ യുവാവ് നീന്തി അന്പലക്കടവിലേക്ക് വന്നു. നാട്ടുകാർ കൂടി നിൽക്കുന്നതു കണ്ടപ്പോൾ കരയ്ക്കു കയറാതെ വീണ്ടും മുന്നോട്ടു നീന്തി. പാപ്പൂട്ടി…
Read More