കൊച്ചി: നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ (ലാൽ ജൂണിയർ) ഉൾപ്പെടെ നാലു പേർക്കെതിരേ യുവനടി നൽകിയ പരാതിയിൽ ഹണീ ബീ ടു സിനിമ അണിയറ പ്രവർത്തകരുടെ മൊഴിയെടുക്കൽ തുടരുന്നു. സിനിമയുടെ ഷൂട്ടിംഗ് സമയത്തു സെറ്റിലുണ്ടായ സംഭവങ്ങൾ അറിയുന്നതിനാണ് അണിയറ പ്രവർത്തകരുടെ മൊഴിയെടുക്കുന്നത്. ഷൂട്ടിംഗ് സമയത്തു ചില പ്രശ്നങ്ങളുണ്ടാവുകയും നടി സെറ്റിൽനിന്നു പോവുകയുമായിരുന്നുവെന്നു കഴിഞ്ഞ ദിവസം സിനിമയുടെ മേക്കപ്മാൻ മൊഴി നൽകിയിരുന്നു. അണിയറ പ്രവർത്തരോടു ചോദിക്കുന്പോഴും ഈ മറുപടികൾ തന്നെയാണു പോലീസിനു ലഭിക്കുന്നത്. സിനിമയിൽ നടിയുടെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുള്ള പരാതിയിൽ കഴന്പുണ്ടെന്നു പോലീസ് നേരത്തതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ജീൻപോൾ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ നടിയുടെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്നു മനസിലാക്കാനായെങ്കിലും കൂടുതൽ…
Read MoreCategory: Kochi
ഇനിയും സ്രാവുകൾ ഉണ്ട്..! നടി ആക്രമിക്കപ്പെട്ട കേസിൽ എല്ലാ പ്രതികളും പിടിയിലായിട്ടില്ല; രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന സുനിൽ കുമാറിന്റെ ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാർ ഉൾപ്പെടെ എല്ലാ പ്രതികളെയും കോടതിയിൽ ഹാജരാക്കി. അങ്കമാലി കോടതിയിലാണ് സുനി അടക്കമുള്ള കേസിലെ മൂന്ന് പ്രതികളെ ഹാജരാക്കിയത്. കേസിൽ എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ, സുനിൽ കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ഹർജി പ്രതിഭാഗം ഇന്ന് കോടതിയിൽ സമർപ്പിക്കും.
Read Moreആ പട്ടികയിൽ പ്രമുഖരും..! നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തുടർ അന്വേഷണത്തിനായി പല പ്രമുഖ താരങ്ങളെയും പോലീസ് വിളിച്ചു വരുത്തും; വരേണ്ടവരുടെ പട്ടിക പോലീസ് തയ്യാറാക്കിയതായി സൂചന
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ തുടർ അന്വേഷണത്തോടനുബന്ധിച്ചു പല പ്രമുഖ താരങ്ങളെയും പോലീസ് വിളിച്ചു വരുത്തുമെന്നു സൂചന. ഇതിനായി ചോദ്യം ചെയ്യാനുള്ളവരുടെ പുതിയ പട്ടിക അന്വേഷണ സംഘം തയാറാക്കിയതായാണു വിവരം. പ്രധാനമായും ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള അനിഷ്ടം അറിയാവുന്നവരെന്നു പോലീസ് വിശ്വസിക്കുന്നവരെയാണു വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി വിളിച്ചു വരുത്തുക. അന്വേഷണം ദിലീപിന്റെ സിനിമ ബന്ധങ്ങളിലേക്കു കടക്കുന്നതിന്റെ ആദ്യപടിയാണു താരസംഘടനയായ അമ്മയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ ആലുവ പോലീസ് ക്ലബ്ബിലേക്കു വിളിച്ചു വരുത്തി മൊഴിയെടുത്തത്. 2013ൽ അമ്മയുടെ താരനിശയുടെ മുഖ്യസംഘാടകനായിരുന്നു ഇടവേള ബാബു. ഇതുകൂടാതെ അമ്മ ഭാരവാഹി എന്ന നിലയിലും വ്യക്തിപരമായ നിലയിലും ഒട്ടുമിക്ക താരങ്ങളുമായും ശക്തമായ ബന്ധം പുലർത്തുന്ന വ്യക്തിയുമാണ് അദ്ദേഹം. 2013ലെ താരനിശയോടനുബന്ധിച്ചു കൊച്ചിയിലെ ഹോട്ടൽ അബാദ് പ്ലാസയിൽ നടന്ന റിഹേഴ്സലിനിടയിൽ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വാക്കുത്തർക്കമുണ്ടായിരുന്നു. പല പ്രമുഖ താരങ്ങളും ഇടപ്പെട്ടാണ്…
Read Moreമൊഴികൾ രണ്ടുവഴിക്ക് ..! സുനിയെ അറിയില്ലെന്ന കാവ്യയുടെ വാദം പൊളിയുന്നു; രണ്ടുമാസത്തോളം കാവ്യയുടെ ഡ്രൈവറായിരുന്നെന്നു സുനി പോലീസ് മൊഴി നൽകിയതായി സൂചന
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവന്റെ ഡ്രൈവറായി രണ്ടു മാസത്തോളം താൻ ജോലി ചെയ്തിരുന്നതായി മുഖ്യപ്രതി പൾസർ സുനി പോലീസിനു നൽകിയ മൊഴിയിലുള്ളതായി സൂചന. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നുമായിരുന്നു കാവ്യയുടെ മൊഴി. ദിലീപും കാവ്യാമാധവനും ഒരുമിച്ചഭിനയിച്ച ഒരു സിനിമയുടെ സെറ്റിൽ സുനി എത്തിയിരുന്നതായി നേരത്തെ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നു. പൾസർ സുനിയുടെ കാറിൽ കാവ്യ യാത്ര ചെയ്തിട്ടുണ്ടോയെന്നുള്ള അന്വേഷണത്തിലാണു പോലീസ്. ദിലീപിന്റെ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള ഡി സിനിമാസിനെതിരായി പരാതി നൽകിയ ആലുവ സ്വദേശി സന്തോഷ് കുമാറിൽനിന്ന് അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തു. ദിലീപിന്റെ ബാല്യകാല സുഹൃത്തായ സന്തോഷ് പിന്നീട് താരവുമായി തെറ്റുകയായിരുന്നു. ഇതിന്റെ കാരണങ്ങളാണു പോലീസ് ചോദിച്ചറിഞ്ഞത്.
Read Moreപണമുണ്ടാക്കാൻ ഇവരെ പട്ടിണിക്കിടരുത്..! ഹോട്ടലുകൾക്കു മുന്നിൽ ബോർഡ് പിടിച്ച് നിൽക്കുന്നവർക്കു മാന്യമായ വേതനം നൽ കണം; ഹോട്ടൽ ജീവനക്കാർക്ക് നൽകുന്ന ആനകൂല്യങ്ങളും നൽകണമെന്ന് കമ്മീഷൻ
പറവൂർ: സംസ്ഥാനത്തെ പാതയോരങ്ങളിൽ ഹോട്ടലുകളുടെയും റസ്റ്റോറന്റുകളുടെയും ബോർഡു പിടിച്ചു യാത്രക്കാരെ ആകർഷിക്കാൻ രാവും പകലും വെയിലും മഴയുംകൊണ്ടു വിശ്രമമില്ലാതെ ജോലിചെയ്യുന്നവരുടെ ദയനീയാവസ്ഥ കണക്കിലെടുത്തു സേവന വേതന വ്യവസ്ഥകൾ ഉറപ്പാക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം. ഇവരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുന്‍പാകെ മനുഷ്യാവകാശ പ്രവർത്തകനായ ഗോതുരുത്ത് കളത്തിൽ കെ.ജെ. ക്രിസ്റ്റിയാണു പരാതി സമർപ്പിച്ചത്.തിരുവനന്തപുരം ലേബർ കമ്മീഷണറുടെ റിപ്പോർട്ടിന്റെയും മറ്റു വിവിധ അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിൽ ഇവരുടെ സേവന വേതന വ്യവസ്ഥയെക്കുറിച്ചു കമ്മീഷൻ തൊഴിൽവകുപ്പ് സെക്രട്ടറിക്കും ലേബർ കമ്മീഷണർക്കും നിർദേശം നൽകി. സെക്യൂരിറ്റി ജീവനക്കാർക്കു ജോലി നോക്കുന്നതിനു കുടയും ഇരിക്കാൻ സൗകര്യവും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവരെ നിയമിക്കണം. മറ്റു ജീവനക്കാരെ പോലെ തന്നെ ഭക്ഷണത്തിനുശേഷം വിശ്രമത്തിനുള്ള സമയവും നൽകി എട്ടു മണിക്കൂർ ജോലി നിർബന്ധമാക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ…
Read Moreകാരുണ്യയുടെ കാരുണ്യം! ബാക്കി വന്ന ടിക്കറ്റിന്റെ രൂപത്തിൽ 75 ലക്ഷത്തിന്റെ ഭാഗ്യം; വിറ്റുതീരാതെ ടിക്കറ്റുകൾ ബാക്കിവന്നത് കുമാരനെ ദുഃഖിപ്പിച്ചിരുന്നു
കൊരട്ടി: വില്‍ക്കാതെ ബാക്കിയായ ടിക്കറ്റിൽ ലോട്ടറി വില്പനക്കാരനു കൈവന്നത് എഴുപത്തഞ്ചു ലക്ഷത്തിന്റെ ഭാഗ്യം. ദേവമാതാ ആശുപത്രിക്കു സമീപം താമസിക്കുന്ന കണ്ണമ്പിള്ളി കുമാരനാണ് ഭാഗ്യവാൻ. ഇന്നലെ നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പിലാണ് കുമാരന് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് നമ്പർ കെ.ജി. 129569. കാരുണ്യയുടെ 100 ടിക്കറ്റുകൾ വില്പനയ്ക്കായി വാങ്ങിയിരുന്നെങ്കിലും കുറച്ചു ടിക്കറ്റുകൾ വിൽക്കാനായിരുന്നില്ല. വിറ്റുതീരാതെ ടിക്കറ്റുകൾ ബാക്കിവന്നത് കുമാരനെ ദുഃഖിപ്പിച്ചിരുന്നു. 30 വർഷമായി സജീവമായി ലോട്ടറിരംഗത്തുളള കുമാരൻ സമ്മാനാർഹമായ ടിക്കറ്റ് കൊരട്ടി എസ്ബിഐ ശാഖയിൽ ഏല്പിച്ചു. ജാനകിയാണ് കുമാരന്റെ ഭാര്യ. ഡ്രൈവറായ ഷാജുവും കൽപ്പണിക്കാരനായ ബൈജുവുമാണ് മക്കൾ.
Read Moreപെരിയാറിൽനിന്ന് 29 കിലോയുടെ കൂരിവാള! അഞ്ചര ലക്ഷത്തിലേറെ കാണികളും 6,500 ലേറെ ഷെയറുകളുമായി തബുവിന്റെയും ഹിരണിന്റെയും മീൻപിടിത്തം സൂപ്പർ ഹിറ്റായി;
അഞ്ചര ലക്ഷത്തിലേറെ കാണികളും 6,500 ലേറെ ഷെയറുകളുമായി തബുവിന്റെയും ഹിരണിന്റെയും മീൻപിടിത്തം സൂപ്പർ ഹിറ്റായി. പെരിയാറിൽനിന്ന് ഇരുവരും ചേർന്ന് 29 കിലോഗ്രാം തൂക്കമുള്ള കൂരി വാളയെ ചൂണ്ടയിട്ടു പിടിക്കുന്ന 2.52 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണു സൂപ്പർ ഹിറ്റായിരിക്കുന്നത്. ചൂണ്ടയിൽ കുടുങ്ങിയ കൂറ്റൻമത്സ്യത്തെ കരയിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യം സുഹൃത്താണു മൊബൈൽ കാമറയിൽ പകർത്തി ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. “തോട്ടുമുഖം’ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലായിരുന്നു അത്. ഇതിനകം 5.61 ലക്ഷം പേർ ഇതു കണ്ടു. 6,565 തവണ ഷെയർ ചെയ്യപ്പെട്ടു. കേവലം പത്തു ദിവസത്തിനുള്ളിലാണ് ഈ നേട്ടം. ഇതോടെ തബുവും ഹിരണും താരങ്ങളായി. ആലുവ തോട്ടയ്ക്കാട്ടുകര മണപ്പുറം റോഡ് സ്വദേശികളായ തബുവും ഹിരണും പെരിയാറിൽനിന്നു ചുരുങ്ങിയ ദവസത്തിനുള്ളില് ചൂണ്ടയിട്ടു പിടിച്ചത് പത്തു വമ്പൻ മീനുകളെയാണ്. ഇരുവരും 12 വർഷമായി ചൂണ്ടയിടലിൽ സജീവമാണ്. മീനുകളുള്ള തോടും തടാകവുമെല്ലാം…
Read More“ഇന്ദു സർക്കാർ’ ആ കളിയിവിടെ വേണ്ട..! അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് കഥ പറയുന്ന ചിത്രത്തിൽ സഞ്ജയ് ഗാന്ധിയെ മോശമായി ചിത്രികരിച്ചെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു
കൊച്ചി: മധുർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത പുതിയ ചിത്രമായ ഇന്ദു സർക്കാരിന്റെ റീലിസിംഗ് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവർത്തകർ തടസപ്പെടുത്തി.അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് കഥ പറയുന്ന ചിത്രത്തിൽ ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയെ മോശമായി ചിത്രീകരിച്ചതിനെതിരേയാണ് യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. സെന്റർ സ്ക്വയർമാളിലെ സിനി പോളീസിൽ നടന്ന ആദ്യപ്രദർശനത്തിലേക്കു പ്രകടനമായെത്തി തിയറ്ററിലേക്ക് ഇരച്ചുകയറിയ പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ചരിത്രത്തെ വളച്ചൊടിക്കുന്ന കേന്ദ്രസർക്കാരിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഈ ചിത്രമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ടിബിൻ ദേവസി, പി.വൈ.ഷാജഹാൻ, എ.എ.അജ്മൽ, ഭാഗ്യനാഥ്, ഷാൻ പുതുപ്പറന്പിൽ, സഹൽ മുഹമ്മദ്, ഡിക്കുജോസ്, അമൽ, അക്ഷയ്, ജിബിൻ എന്നിവർ നേതൃത്വം നൽകി.
Read Moreബുദ്ധി തുണയായി..! മരം വെട്ടുന്നതിനിടെ തലചുറ്റി; ഉടൻ തന്നെ കൈയിൽ ഉണ്ടായി രുന്ന കയർ കൊണ്ട് ശരീരം മരത്തിൽ കെട്ടി; ബോധം പോയ മത്തായിയെ ഒടുവിൽ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി
കോതമംഗലം: ശിഖരം മുറിക്കുന്നതിനിടെ ബോധക്ഷയമുണ്ടായി മരത്തിൽ കുടുങ്ങിയ മരംവെട്ടുതൊഴിലാളിയെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുട്ടമ്പുഴ മോളേക്കുടി മത്തായി (52) ആണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ കുട്ടമ്പുഴ കുന്നാംപുറത്ത് ബിനുവിന്റെ പുരയിടത്തിലെ പ്ലാവിന്റെ ശിഖരം മുറിക്കാന്‍ കയറിയതായിരുന്നു. പണിക്കിടെ മത്തായിക്ക് തളര്‍ച്ച അനുഭവപ്പെട്ടു. മരത്തില്‍നിന്നു താഴെവീഴുമെന്ന് തോന്നിയ മത്തായി കൈവശമുണ്ടായിരുന്ന കയര്‍കൊണ്ട് സ്വയം മരത്തില്‍ ബന്ധിച്ചു. അധികംകഴിയുംമുമ്പേ ബോധഷയവുമുണ്ടായി. താഴെയുണ്ടായിരുന്ന ബിനു നാട്ടുകാരെ വിളിച്ചുകൂട്ടി. സമീപവാസിയായ ചെത്തുതൊഴിലാളി രാജു മരത്തിന് മുകളില്‍ കയറി മത്തായിയെ താഴെയിറക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. പിന്നീട് കോതമംഗലത്തുനിന്നു ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തി.അപ്പോഴേക്കും ഒരുമണിക്കൂറോളം പിന്നിട്ടിരുന്നു. ഫയര്‍ഫോഴ്സ് അംഗങ്ങൾ മരത്തിൽ കയറി മത്തായിയെ വലയില്കെട്ടിയാണു താഴേയിറക്കിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. അനൂപ് തുളസിയും സ്ഥലത്തെത്തിയിരുന്നു. താഴെയിറക്കിയ ഉടൻ കൃത്രിമ ശ്വാസോഛാസം നല്കി. ഒട്ടും വൈകിക്കാതെ മത്തായിയേയും കയറ്റി ആംബുലന്‍സ് ആശുപത്രിയിലേക്ക് പാഞ്ഞു.…
Read Moreഇടവേളയില്ലാതെ ചോദ്യം ചെയ്യുന്നു..! നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയുടെ ഭാരവാഹിയായ ഇടവേള ബാബുവിനെയും ചോദ്യം ചെയ്യുന്നു; ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആലുവ പോലീസ് ക്ലബിലേയ്ക്കാണ് ഇടവേള ബാബുവിനെ വിളിപ്പിച്ചിരിക്കുന്നത്. ബാബു പോലീസ് ക്ലബിൽ ഹാജരായി.
Read More