കൊച്ചി: ആക്രമണത്തിനു വിധേയായ നടിയുടെ പേര് പരാമർശിച്ചത് അശ്രദ്ധമൂലമാണെന്ന് നടൻ അജു വർഗീസ്. തനിക്ക് നിയമത്തേക്കുറിച്ച് അറിവില്ലായിരുന്നു. ഇനി ഇത്തരംകാര്യങ്ങൾ ശ്രദ്ധിച്ചുമാത്രമേ പരാമർശം നടത്തുകയുള്ളു. നടിയോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. തനിക്കെതിരായ കേസ് നേരിടുമെന്നും അജു വർഗീസ് പറഞ്ഞു.
Read MoreCategory: Kochi
ബാക് വാട്ടർ ബ്ലാക് വാട്ടറാകുന്നു..! കോതമംഗലത്തെ മാലിന്യ സംസ്കരണ പ്ലാന്റ് നാട്ടുകാർക്ക് ശാപമാകുന്നു; പ്ലാറ്റിലെ മലിന ജലം ഒഴുകിയെത്തുന്നത് കുടിവെള്ള പദ്ധതിയിലേക്ക്
കോതമംഗലം: നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് നാടിന് ശാപമാകുന്നു. മഴക്കാലം ആരംഭിച്ചതോടെ കന്പളത്തുമുറിയിലെ മാലിന്യക്കൂനയിൽ നിന്നു കറുത്ത നിറത്തോടെ ഒഴുകിയിറങ്ങുന്ന ജലം കോതമംഗലത്തുകാരുടെ കുടിവെള്ളവുമായി ചേരുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. കുടിവെള്ള സംഭരണിക്ക് സമീപത്തേക്കാണ് മാലിന്യം ഒഴുകി എത്തുന്നത്. മലിനജലം വ്യാപിക്കുന്ന ഭാഗങ്ങളിൽ മത്സ്യങ്ങൾ ഉൾപ്പടെയുള്ള ജലജീവികൾ അന്യംനിന്നു വരുന്നതായും നാട്ടുകാർ പറഞ്ഞു. മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനായി കെട്ടിടത്തിന്റെ പണി പൂർത്തിയായിട്ട് നാളുകളേറെയായെങ്കിലും ഒരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഇതോടെ കെട്ടിടം ഉപയോഗശൂന്യമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നും നാട്ടുകാർ പറഞ്ഞു. മഴക്കാലമായതോടെ ഈച്ച, കൊതുക്, പുഴുക്കൾ എന്നിവയുടെ ബാഹുല്യം പകർച്ച വ്യാധികൾ പടരുന്നതിന് കാരണമായിട്ടുണ്ട്. പ്രദേശത്ത് ഡെങ്കിപ്പനിയടക്കം പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കൊതുകു നിവാരണത്തിനു മരുന്ന് അടിക്കുന്ന പതിവ് പലപ്പോഴും നടക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. മഴക്കാലമായതോടെ മാലിന്യം ചീഞ്ഞഴുകി ദുർഗന്ധംവമിക്കുന്നതും സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ…
Read Moreബസ് നമ്പർ ഞങ്ങൾക്കറിയാം..! കെഎസ്ആർടിസി ബസിടിച്ച് പള്ളിമതിൽ തകർന്ന സംഭവം; മതിൽ നിർമിച്ച് നൽകാമെന്ന് പറഞ്ഞ് ബസ് ഡ്രൈവർ നൽകിയത് വ്യാജ അഡ്രസും ഫോൺ നമ്പരും
ആലുവ: കെഎസ്ആർടിസി ബസിടിച്ച് പള്ളിമതിൽ തകർന്ന സംഭവത്തിൽ പള്ളി അധികൃതർ ആലുവ പോലീസിൽ പരാതി നല്കി. കഴിഞ്ഞ ജൂണ് 26നാണ് ആലുവ പറവൂർ കവലയിൽ നിന്ന് സർവീസ് റോഡിലൂടെ അമിതവേഗതയിൽ വന്ന ബസ് തോട്ടയ്ക്കാട്ടുകര സിഗ്നൽ ജംഗ്ഷന് സമീപമുള്ള സെന്റ് ആൻസ് പള്ളി അങ്കണത്തിലേക്ക് ഇടിച്ചുകയറിയത്. മതിലും ഗേറ്റും തകർത്താണ് ബസ് നിന്നത്. സംഭവസമയത്ത് നാട്ടുകാരും ഇടവക ജനങ്ങളും ചേർന്ന് വാഹനം തടയുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ഈ സമയം ഡ്രൈവർ വികാരിയച്ചനെ സമീപിച്ച് ഗേറ്റും മതിലും പണിതുതരാമെന്ന് ഉറപ്പു നല്കിയതിനെതുടർന്ന് വിട്ടയ്ക്കുകയായിരുന്നു. എന്നാൽ പേരും മൊബൈൽ നന്പറും മാറ്റി നല്കി ഡ്രൈവർ മുങ്ങുകയായിരുന്നു. ഇതുവരെ ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പള്ളി വികാരിയും ഇടവകക്കാരും പോലീസിനു പരാതി നല്കി. ഇതോടൊപ്പം കെഎസ്ആർടിസി എംഡി, എടിഒ എന്നിവർക്കും പരാതി നല്കിയിട്ടുണ്ട്. ഈ മാസം 30നു പള്ളി തിരുനാൾ…
Read Moreസ്വയം പുകഴ്ത്തി പറയുകയല്ല..! കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യക്കു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയെന്ന് സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ
ആലങ്ങാട്: കേരളത്തിലെ സഹകരണ പ്രസ്ഥാനം ഇന്ത്യക്കു മാത്രമല്ല ലോകത്തിനു തന്നെ മാതൃകയെന്ന് സഹകരണ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. ആധുനികവത്ക്കരണ പാതകളിലൂന്നി സഹകരണപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകലാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു. നീറിക്കോട് സഹകരണ ബാങ്കിന്റെ നവീകരിച്ച കോട്ടപ്പുറം ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശസാത്കൃത പുത്തൻ തലമുറ ബാങ്കുകളിലേതുപോലെ വിദേശ നിക്ഷേപം സ്വീകരിക്കാൻ സഹകരണബാങ്കുകളെ പ്രാപ്തമാക്കണം. മലയാളികളുടെ നിക്ഷേപം സ്വീകരിച്ച് മലയാള നാടിന്റെ വികസനത്തിന് ഉപയുക്തമാക്കണം. അതിനായാണ് സംസ്ഥാനത്ത് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന്റെ രൂപവത്ക്കരണമെന്നും അദ്ദേഹം പറഞ്ഞു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജയ്സിംഗ് അധ്യക്ഷത വഹിച്ചു. ബാങ്കിന്റെ സൂപ്പർ മാർക്കറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ മുൻ ചെയർമാൻ എം.കെ. ബാബു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സബ്സിഡി അരി വിതരണം ജോയിന്റ് രജിസ്ട്രാർ എം.എസ്. ലൈലയും,…
Read Moreസൂക്ഷിച്ചോ തിരിട്ടു സുന്ദരികൾ എത്തി ത്തുടങ്ങി..! ബസിൽ പഴ്സ് പിടിച്ചുപറിക്കാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ; പഴ്സ് എടുത്തുകൊണ്ട് ഓടിയ സ്ത്രീകളെ യാത്രക്കാർ പീടികൂടുകയായിരുന്നു
തൃപ്പൂണിത്തുറ: സ്വകാര്യ ബസില് യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് പിടിച്ചുപറിച്ചെടുത്ത് രക്ഷപെടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശിനികളായ കാഞ്ചന (37), അയ്യമ്മ (29) എന്നിവരെയാണ് തൃപ്പൂണിത്തുറ എസ്ഐ എസ്.സനൽ, അഡീഷണൽ എസ്ഐ പ്രസന്നൻ തുടങ്ങിയവർ ചേർന്ന് അറസ്റ്റു ചെയ്തത്. തൃപ്പൂണിത്തുറ ബസ് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ യാത്രക്കാരിയുടെ പഴ്സുമെടുത്ത് ഇവർ ഓടുകയായിരുന്നു.യാത്രക്കാരിയുടെ കരച്ചില് കേട്ട് സ്റ്റാൻഡിലുണ്ടായിരുന്നവർ ചേര്ന്ന്തമിഴ് സ്ത്രീകളെ തടഞ്ഞു വച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreഒരു ടൈറ്റാനിക് ദുരന്തം പോലെ..! കപ്പലിൽ ബോട്ടിടിച്ചുണ്ടായ ദുരന്തം; അപകടം നടക്കുന്ന സമയം ബോട്ട് മുൻപിലായി കണ്ടെങ്കിലും അപകടം ഒഴിവാക്കാനായില്ലെന്ന് കപ്പിത്താൻ ജോർജിനാക്കിസ് ലോണീസ്
ഫോർട്ട്കൊച്ചി: കപ്പൽ ബോട്ടിലിടിച്ച് രണ്ടുപേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്ത സംഭവത്തിൽ നാവികരുമായി തെളിവെടുപ്പ് നടത്തി.അപകടം നടക്കുന്ന സമയം ബോട്ട് മുൻപിലായി കണ്ടെങ്കിലും അപകടംഒഴിവാക്കാനായില്ലെന്ന് കപ്പിത്താൻ ജോർജിനാക്കിസ് ലോണീസ് പറഞ്ഞതായി പോലീസ് പറഞ്ഞു. ബോട്ട് പെട്ടെന്ന് ശ്രദ്ധിച്ചെങ്കിലും കപ്പൽ ഒഴിവാക്കാൻ സാധിച്ചില്ലെന്നും കപ്പലിന്റെ മുൻ വശത്ത് നിരീക്ഷണത്തിനായി നിൽക്കുന്നവർക്ക് സംഭവിച്ച പാളിച്ച കപ്പൽ ബോട്ടിലിടിക്കുന്നതിന് കാരണമായെന്നുമാണ് ക്യാപ്റ്റന്റെ മൊഴി. അറസ്റ്റിലായ നാവികനടക്കമുള്ള മൂന്നു പേരെ തെളിവെടുപ്പിനുശേഷം കൊച്ചി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സെക്കൻഡ് ഓഫീസർ ഗാലനോസ് അക്കോനാസിയോസ്, കപ്പലിലെ സീമെൻ മ്യാൻമാർ സ്വദേശി നീവാനാ എന്നിവരാണ് റിമാൻഡിലുള്ള മറ്റു രണ്ട് പേർ. അതേസമയം മർക്കന്റെയിൻ മറൈൻ വിഭാഗം കപ്പലിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കോസ്റ്റൽ പോലീസ് കോടതിയിൽ അപേക്ഷ നൽകി. തൊഴിലാളികൾ കോടതിയിൽ നല്കിയ ഹർജി പരിഗണിച്ചാണ് കപ്പലിലെ രേഖകൾ പിടിച്ചെടുക്കാൻ…
Read Moreവരും തലമുറയ്ക്കായ്..! അമിത ശബ്ദം കൂട്ടി ബൈക്കിൽ പാഞ്ഞാൽ ഇനി പോലീസ് പൊ ക്കും; അമിതശബ്ദം കുട്ടികൾക്കും പ്രായമുള്ളവർക്കും ഗർഭസ്ഥ ശിശുക്കൾക്കും വരെ വൈകല്യങ്ങൾക്ക് കാരണമാകുന്നുവെന്ന് പഠനങ്ങൾ
കാക്കനാട്: അമിതശബ്ദം പുറപ്പെടുവിക്കുന്ന സംവിധാനം ഘടിപ്പിച്ചിട്ടുള്ള ബൈക്കുകൾ കണ്ടെത്തി അവ നീക്കം ചെയ്യുന്ന നടപടികളുമായി വാഹന വകുപ്പ് ഉദ്യോഗസ്ഥർ രംഗത്ത്. സൈലൻസറുകളിൽ മാറ്റങ്ങൾ വരുത്തി കാതടിപ്പിക്കുന്ന ശബ്ദങ്ങളോടെ പായുന്ന ബൈക്കുകൾ വർധിച്ച സാഹചര്യത്തിലാണു നടപടി. അമിതശബ്ദം കുട്ടികൾക്ക് ശ്രവണശക്തി നഷ്ടപ്പെടാനും പ്രായമുള്ളവർക്ക് രക്തസമ്മർദം കൂടാനും ഗർഭസ്ഥ ശിശുക്കൾക്ക് പല വിധത്തിലുള്ള വൈകല്യങ്ങൾക്കും ഇടയാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ശബ്ദശല്യത്തെക്കുറിച്ചു വ്യാപകമായി പരാതികളും അടുത്തിടെ ഉയർന്നിരുന്നു.ശബ്ദശല്യത്തിനു പിടികൂടുന്ന ബൈക്കുകൾ തൊട്ടടുത്ത വർക്ക് ഷോപ്പുകളിൽ എത്തിച്ച് അപ്പോൾ തന്നെ അമിതശബ്ദമുണ്ടാക്കുന്ന സംവിധാനങ്ങൾ നീക്കംചെയ്യും. ഈവിധം നീക്കുന്ന ഉപകരണം നശിപ്പിക്കുകയുംചെയ്യും. നേരത്തെ ഇത്തരം ബൈക്കുകൾ പിടികൂടിയാൽ നിശ്ചിത ദിവസത്തിനകം സൈലൻസർ മാറ്റിയശേഷം ഉദ്യോഗസ്ഥരുടെ പക്കൽ ഹാജരാക്കണമെന്ന് അറിയിച്ച് നോട്ടീസ് നല്കുകയായിരുന്നു പതിവ്. ഈവിധം മാറ്റുന്ന സൈലൻസറുകൾ വേറെ ബൈക്കുകളിൽ ഘടിപ്പിക്കുന്നതായി തിരിച്ചറിഞ്ഞപ്പോഴാണു പുതിയ നീക്കം. ശബ്ദശല്യത്തിനു ബൈക്കുകൾ പിടിക്കുമ്പോൾ 2500 രൂപ പിഴ…
Read Moreവേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തി..! മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ടുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിനെതിരേ രൂക്ഷ പരാമർശനം; എല്ലാം ശരിയാക്കാൻ ഇനി ആര് വരുമെന്ന് ഹൈക്കോടതി
കൊച്ചി: സർക്കാരിനെതിരേ രൂക്ഷ പരാമർശവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാൻ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു. മൂന്നാറിലെ ലൗ ഡെയ്ൽ റിസോർട്ടുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. റിസോർട്ട് നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഒഴിപ്പിക്കുന്നതിന് സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഈ കേസിന്റെ വിധി പകർപ്പിലാണ് സർക്കാരിനോട് സുപ്രധാന ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉത്തരവുകൾ മുൻകാലത്തും കോടതികളിൽ നിന്ന് ഉണ്ടായിട്ടുണ്ട്. ഇത് നടപ്പാക്കുക മാത്രമാണ് വേണ്ടത്. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് സർക്കാർ അധികാരത്തിൽ കയറിയത്. അതിന് വേണ്ടത് രാഷ്ട്രീയ ഇച്ഛാശക്തിയാണെന്നും കോടതി സർക്കാരിനെ ഓർമിപ്പിക്കുന്നു. ലൗ ഡെയ്ൽ റിസോർട്ട് ഒഴിപ്പിക്കാൻ നോട്ടീസ് നൽകിയ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ സ്ഥലം മാറ്റിയ ശേഷമാണ് കേസിന്റെ വിധി പകർപ്പ് പുറത്തുവരുന്നത്. സബ് കളക്ടറുടെ…
Read Moreകൊച്ചി കണ്ടവന് പകർച്ച വ്യാദി ഉറപ്പ്..! ജില്ലയിൽ പകർച്ച വ്യാധികൾ പെരുകുന്നു; ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുന്നവർ സൂക്ഷിക്കണമെന്ന നിർദേശവുമായി ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനമൊട്ടാകെ പനി പടർന്നു പിടിക്കുന്പോൾ എറണാകുളം ജില്ലയും ഒട്ടം പിന്നിലല്ല. 1800ലേറെ ആളുകളാണു വിവിധ ആശുപത്രികളിൽ ഓരോ ദിവസവും പനി ബാധിച്ചു ചികിത്സ തേടുന്നത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി പരിശോധിച്ചാൽ ഭീതിതമാകും കാര്യങ്ങൾ. മാലിന്യ നിർമാർജനവും വ്യക്തി ശുചിത്വത്തോടൊപ്പം പരിസര ശുചിത്വവും പാലിക്കുന്നതിനോടൊപ്പം ഹോട്ടലുകളിൽനിന്നു ഭക്ഷണം കഴിക്കുന്നതു വളരെ സൂക്ഷിച്ചു വേണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിക്കുന്നത്. പല ഹോട്ടലുകളും രാത്രിയിൽ പ്രവർത്തിക്കുന്ന തട്ടുകടകളും വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്ന സൂചനകൾ ലഭിച്ചതോടെ ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള രൂപീകരിച്ച പ്രത്യേക സ്ക്വാഡ് പ്രവർത്തനം ഉൗർജിതമാക്കിയിട്ടുണ്ട്. പരിശോധനകൾ കൂടുതൽ നടത്തി ആവശ്യമെങ്കിൽ കടകൾ അടപ്പിക്കാൻത്തന്നെയാണ് സ്ക്വാഡിന്റെ തീരുമാനം. കഴിഞ്ഞ ദിസവം നടത്തിയ പരിശോധനയിൽ അങ്കമാലി മാർക്കറ്റ് താത്കാലികമായി അടപ്പിച്ചിരുന്നു. ഈ മേഖലയിൽത്തന്നെ ശുചിത്വം പുലർത്താതിരുന്ന മൂന്നു വീതം ഹോട്ടലുകളും തട്ടകടകൾ അടപ്പിച്ചു. അങ്കമാലി മാർക്കറ്റിലെ 14…
Read Moreആടുകൾ അപ്രത്യക്ഷമാകുന്ന വിദ്യ പോലീസ് പൊളിച്ചു; ഏലൂരിൽ മേയാൻ വിടുന്ന ആടു കൾ അപ്രത്യക്ഷമാകുന്നെന്ന പരാതിക്ക് പരി ഹാരമായി; കാറിലെത്തി മോഷണം നടത്തുന്ന രണ്ടംഗ സംഘത്തെ പോലീസ് പൊക്കി
കൊച്ചി/കളമശേരി: ഏലൂർ നിവാസികൾ അൽപം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ നിങ്ങൾ മേയാൻ വിട്ട ആടുകൾ അപ്രത്യക്ഷമായിക്കൊണ്ടേയിരിക്കും. ഈ ഭാഗത്തു വിലസുന്ന കവർച്ചക്കാർക്കു പ്രിയം ആടിനോടാണെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ ഏലൂർ പോലീസ് അറസ്റ്റ് ചെയ്ത രണ്ടു യുവാക്കളെ ചോദ്യം ചെയ്തതോടെ കാറിലെത്തി ആടിനെ കടത്തുന്ന സംഘത്തിൽ ഇനിയും ആളുകളുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. കളമശേരി ഫ്ലവർ ഗാർഡൻസ് അനൂപ് ചന്ദ്രൻ (22), കലൂർ സൗത്ത് ജനത റോഡ് കരിപ്പാശേരി അഖിൽ ജോസഫ് (24) എന്നിവരാണ് പോലീസിന്റെ വലയിലായത്. ഏലൂർ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് മേയാൻ വിട്ട ആടുകളെ കൂട്ടത്തോടെ നഷ്ടപ്പെടുന്നതായി കഴിഞ്ഞ രണ്ടാഴ്ചയായി പരാതികൾ ഉയർന്നിരുന്നു. ഇതോടെ ആടിനെ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടാൻ ഏലൂർ എസ്ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് പരിശോധനകൾ ശക്തമാക്കുകയായിരുന്നു. കാറിൽ വന്ന യുവാക്കളെ സംശയം തോന്നി ചോദിച്ചതോടെ ആടു മോഷണ കഥകളുടെ ചുരുൾ…
Read More