കൊച്ചി: പേരണ്ടൂര്‍ കനാലിന്റ ഇന്നത്തെ അവസ്ഥക്കു കാരണക്കാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെന്ന് ആരോപണം. മാലിന്യവാഹിയായി മാറിയ കനാല്‍ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും നടപടികള്‍ ഉണ്ടായില്ലെന്നു സമീപത്തെ റെസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ ആരോപിച്ചു. ശുദ്ധജലം ഒഴുകിയിരുന്ന കനാലില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കോര്പ്പറേഷന് അധികൃതര്‍ക്ക് ഉള്‍പ്പെടെ ഇവര്‍ നല്‍കിയിരുന്നു. ഇതിലൊന്നും നടപടികള്‍ സ്വീകരിക്കാതെ കനാല്‍ ഉടന്‍ ശുദ്ധീകരിക്കുമെന്ന വാക്കു നല്കി പറ്റിക്കുകയായിരുന്നുവെന്നും സമീപവാസികള്‍ വ്യക്തമാക്കി. കനാലില്‍ വിവിധ തരത്തിലുള്ള മാലിന്യം നിറഞ്ഞതോടെ സമീപ വീടുകളിലെ ജീവിതം ദുസ്സഹമാണ്. ഒഴുക്ക് നിലച്ചതോടെ കനാലിന്റെ ഭൂരിഭാഗം പ്രദേശത്തും മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കെട്ടികിടക്കുന്നു. പത്തു കിലോ മീറ്ററോളം ദൂരമുള്ള കനാലില്‍ കറുത്തിരുണ്ട നിലയിലാണു മലിനജലം കെട്ടികിടക്കുന്നത്. സാംക്രമിക രോഗങ്ങള്‍ പൊട്ടിപുറപ്പെടാന്‍ സാധ്യതയേറെയുള്ള പ്രദേശത്തു രാത്രികാലങ്ങള്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യങ്ങള്‍ തള്ളുന്നതും നിത്യസംഭവമാണ്. ചാക്കിലും കൂടുകളിലും…
Read MoreCategory: Kochi
പിടിച്ചെടുത്തത് 37,500 രൂപ! ലോഡ്ജുകളും വാടക വീടുകളും കേന്ദ്രീകരിച്ച് ചൂതാട്ടം; നാലുപേര്‍ പിടിയില്‍
കൊച്ചി: ലോഡ്ജുകളും വാടക വീടുകളും കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തുന്ന നാലുപേര്‍ ഷാഡോ പോലീസിന്റെ പിടിയിലായി. ചിറ്റൂര്‍ റോഡിലെ കൊച്ചിന് പാര്‍ക്ക് എന്ന ലോഡ്ജില്‍ നിന്നും തമ്മനം സ്വദേശി റിയാസ്, കരിത്തല സ്വദേശി കുമാര്‍, തൂത്തുക്കുടി സ്വദേശി സുഡല, കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന മുരുകന് എന്നിവരാണ് പണം വച്ച് ചൂതാട്ടം കളിക്കവേ അറസ്റ്റിലായത്. എസ്ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 37, 500 രൂപ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു. കൊച്ചി കേന്ദ്രീകരിച്ച് വീട് വാടകക്കെടുത്തും ലോഡ്ജുകളില്‍ മുറികളെടുത്തും വന്‍ ചൂതാട്ട പ്രവര്‍ത്തിക്കുന്നതായി ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ എ. രമേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പന്നിമലത്ത്, ഗുണ്ട്, കീച്ച്, റമ്മി എന്നീ പേരുകളില്‍ അറിയപ്പെടുന്ന ചൂതാട്ടമാണ് ഇവര്‍ നടത്തിയിരുന്നത്. സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. സിവില്‍ പോലീസുകാരായ വിശാല്‍,…
Read Moreസ്ത്രീകള്‍ കളരി അഭ്യസിക്കേണ്ടതു കാലത്തിന്റെ ആവശ്യം: മീനാക്ഷിയമ്മ
കൊച്ചി: സ്ത്രീകളും കുട്ടികളും ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ കളരി അഭ്യസിക്കുന്നത് അനിവാര്യമാവുകയാണെന്നു പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധിക്കാനായി ആയോധനമുറകള്‍ അഭ്യസിക്കാന്‍ ശ്രമിക്കണം. തന്റെ ജീവിതം കളരിക്കു വേണ്ടി സമര്പ്പിച്ചിട്ടള്ളതാണെന്നും അവര്‍ പറഞ്ഞു. എറണാകുളം ജില്ലാ സ്പോര്‍ട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നല്കിയ ആദരിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവർ. രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എറണാകുളം ജില്ലാ സ്പോര്‍ട്സ് കളരിപ്പയറ്റ് അസോസിയേഷനു വേണ്ടി പ്രസിഡന്റ് മാത്യു പോള്‍ കളരിപ്പയറ്റില്‍ ആദ്യമായി പത്മശ്രീ ലഭിച്ച മീനാക്ഷിയമ്മ ഗുരുക്കളെ പൊന്നാടയണിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. എറണാകുളം ജില്ലയിലെ വിവിധ കളരികള്‍ക്കു വേണ്ടി കുഞ്ഞപ്പന് ഗുരുക്കൾ, ഗോപിനാഥന് ഗുരുക്കള്‍, കാളിദാസന് ഗുരുക്കൾ, ജലീല്‍ ഗുരുക്കള്‍, ശിവന് ഗുരുക്കൾ, മോഹനന് ഗുരുക്കള്‍, ഹരി ആശാൻ, ജയദേവന് ആശാന്, നാരായണന് ഗുരുക്കൾ, വിനീഷ്…
Read Moreനാല്പതു വര്‍ഷത്തോളം പഴക്കം! സ്കൂള്‍ കെട്ടിടം ജാക്കിവച്ചുയര്‍ത്തി പള്ളിയാക്കി പുതുക്കിപ്പണിതു; പണി പൂര്‍ത്തികരിച്ചത് പതിനാല് മാസം കൊണ്ട്
കോതമംഗലം: നാൽപതു വർഷത്തോളം പഴക്കമുള്ള സ്കൂൾ കെട്ടിടം പൊളിക്കാതെ നിലനിരപ്പിൽ നിന്നു ജാക്കിവച്ച് അഞ്ച് അടിയോളം ഉയർത്തി രൂപമാറ്റത്തിലൂടെ പള്ളി നിർമിച്ചു. കോതമംഗലം വിമലഗിരി പബ്ലിക്ക് സ്കൂൾ കോന്പൗണ്ടിലെ കെട്ടിടത്തിന്റെ ഒരുഭാഗമാണ് എൻജിനീയറിംഗ് മെറ്റാമോർഫീസിസ്(നിലവിലെ കെട്ടിടം പൊളിക്കാതെ രൂപമാറ്റം വരുത്തുന്ന രീതി)സാങ്കേതികവിദ്യയുടെ സഹായത്തോടെ അഞ്ചടി ഉയർത്തി അതിമനോഹരമായ പള്ളി നിർമിച്ചത്. മലങ്കര കത്തോലിക്കാ സഭ മുവാറ്റുപുഴ രൂപതയിലെ കോതമംഗലം സെന്റ് മേരീസ് ഇടവക പള്ളിയാണ് വിമലഗിരി പബ്ലിക് സ്കൂളിനോട് ചേർന്ന് നിർമാണം പൂർത്തിയാക്കിയത്. കൂദാശ കർമം 15 ന് രാവിലെ ഒൻപതിന് മൂവാറ്റുപുഴ ബിഷപ് ഡോ. ഏബ്രാഹം മാർ ജൂലിയസ് നിർവഹിക്കുമെന്നു വികാരിയും സ്കൂൾ മാനേജരുമായ ഫാ.ജോയ് മാങ്കുളം പത്രസമ്മേളനത്തിൽ അറിയിച്ചു. പോർട്ടൽ ഫ്രെയിം,ലിഫ്ടിംഗ് ആധുനിക സാങ്കേതിക രീതിയാണ് മുകൾ നിലയിലെ ഓഫീസ് നിലനിർത്തി താഴത്തെ നാല് മുറികൾ പള്ളിയാക്കിയത്.ഇരുനിലകളേയും താങ്ങിനിർത്താൻ ഇരുവശത്തും രണ്ട് വീതം പില്ലറുകളിൽ…
Read Moreമെഡിക്കല്‍ സീറ്റിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്ത യുവാവ് റിമാന്‍ഡില്‍; ഇരയായത് ചാലക്കുടി സ്വദേശിയായ യുവ ഡോക്ടര്‍; ചതി മനസിലായത് ഇങ്ങനെ…
ചാലക്കുടി: ബംഗളൂരുവിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ മെഡിസിൻ ബിരുദാനന്തര ബിരുദത്തിനു സീറ്റ് വാഗ്ദാനം ചെയ്തു ചാലക്കുടി സ്വദേശിയായ യുവ ഡോക്ടറിൽനിന്നു രണ്ടുകോടി രൂപ തട്ടിയെടുത്ത യുവാവിനെ ചാലക്കുടി സിഐ വി.എസ്. ഷാജുവും സംഘവും ചേർന്ന് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തു. കാസർഗോഡ് ചെറുവത്തൂർ പടന്ന ആട്രീയം പിവികെ വീട്ടിൽ മുസൈഫ് ഷാൻ മുഹമ്മദ് (23) ആണ് കോടികൾ തട്ടിയെടുത്ത കേസിൽ പിടിയിലായത്. മാഡിവാളയിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ റേഡിയോളജി എംഡിക്കു സീറ്റ് വാഗ്ദാനം ചെയ്താണു യുവ ഡോക്ടറിൽനിന്നു കഴിഞ്ഞ ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ മാർച്ചുവരെ പലപ്പോഴായി നേരിട്ടും ബാങ്കുവഴിയും രണ്ടുകോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. പിന്നീട് ബംഗളൂരുവിലെ മെഡിക്കൽ കോളജിൽ കൂട്ടിക്കൊണ്ടുപോയി മറ്റൊരാളെ ഡയറക്ടർ ബോർഡ് അംഗമെന്നു പരിചയപ്പെടുത്തുകയും അഡ്മിഷൻ ഫീസായി 20 ലക്ഷം രൂപകൂടി ആവശ്യപ്പെടുകയും ചെയ്തതോടെയാണു ചതി മനസിലായത്. തുടർന്നു കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ ബാംഗളൂരുവിൽ…
Read Moreഇങ്ങനെയായാൽ..! ജനങ്ങൾക്ക് നല്ല സേവനം ലഭ്യമാക്കാൻ സ്റ്റേഷനുകളിൽ അന്വേഷണവും ക്രമസമാധാന പാലനവും രണ്ടായി വിഭജിക്കണം;കേരള പോലിസ് അസോസിയേഷൻ
കോതമംഗലം: സീനിയർ സിവിൽ പോലീസ് ഓഫീസർമാരുടെ നിയമനത്തിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കി ഉയർത്തണമെന്ന് കേരള പോലിസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പോലീസിന്റെ അംഗസംഖ്യ ജനസംഖ്യാ ആനുപാതികമായി വർധിപ്പിക്കാനും എട്ടു മണിക്കൂർ ജോലി സന്പ്രദായം നടപ്പിലാക്കുന്നതിനും നടപടി വേണം. സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം നിർത്തലാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് നല്ല സേവനം ലഭ്യമാക്കാൻ പോലീസ് സ്റ്റേഷനുകളിൽ അന്വേഷണവും ക്രമസമാധാന പാലനവും രണ്ടായി വിഭജിക്കണം, കുറ്റാന്വേഷണത്തിലെ പ്രാകൃത രീതികൾ നിർത്തലാക്കി ശാസ്ത്രീയ രീതികൾ അവലംബിക്കണം. സർക്കിൾ അടിസ്ഥാനത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പോലീസ് ആംബുലൻസ് സർവീസ് ആരംഭിക്കണം. സൈക്കോളജിസ്റ്റ്, ക്രിമിനോളജിസ്റ്റ് തുടങ്ങിയവരെ ഉൾപ്പെടുത്തി സബ് ഡിവിഷൻ തലത്തിൽ കൗണ്‍സലിംഗ് സെന്റർ ആരംഭിക്കണം. കേസന്വേഷണത്തിന് മാർഗനിർദ്ദേശം നൽകാൻ ജില്ല കേന്ദ്രീകരിച്ച് ലീഗൽ ഉപദേഷ്ടാവിനെ നിയമിക്കണം തുടങ്ങി മുപ്പതോളം അവശ്യങ്ങൾ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ…
Read Moreമണിക്കൂറില്‍ 75 കിലോമീറ്റര്‍..! കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ മൂന്നാം ദിവസവും തുടരുന്നു; ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസിന്റെ മോക്ഡ്രില്‍
കൊച്ചി: വാണിജ്യ ഓട്ടത്തിനു മുന്നോടിയായുള്ള കൊച്ചി മെട്രോയുടെ സര്‍വീസ് ട്രയല്‍ മൂന്നാം ദിനവും തുടര്‍ന്നു. ഇന്നലെ ആറു ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ട്രയല്‍ നടക്കുമെന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്നും നാലു ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ട്രയലാണു നടക്കുക. ആറു ട്രെയിനുകള്‍ ഉപയോഗിച്ചു വരും ദിവസങ്ങളില്‍ ട്രയല്‍ നടത്തും. അതേസമയം, മെട്രോ സര്‍വീസിനിടെ അഗ്നിബാധയുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാമെന്നതില് ഫയര്‍ ആൻഡ് റെസ്ക്യൂ സര്‍വീസിന്റെ നേതൃത്വത്തില്‍ ഉച്ചക്കുശേഷം വിവിധ സ്റ്റേഷനുകളില്‍ മോക്ഡ്രില്‍ നടത്തി. ബുധനാഴ്ച നടത്തിയതുപോലെ തന്നെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടത്തിലുള്ള 13 കിലോമീറ്റര്‍ പാതയില്‍ സമയക്രമം പാലിച്ചും കൃത്യമായ സമയപ്പട്ടിക തയാറാക്കിയുമാണ് ഇന്നലേയും ട്രെയിനുകള്‍ ഓടിയത്. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തി. 30 മുതല്‍ 40 വരെ കിലോമീറ്ററായിരുന്നു ശരാശരിവേഗം. രാവിലെ ആറിന്…
Read Moreതിരക്കഥ പൊളിയുന്നു..! സൂചികൊണ്ടു കുത്തി മയക്കിക്കിടത്തി സ്വര്‍ണം കവര്‍ന്ന സംഭവം; പരാതി വീട്ടമ്മ കെട്ടിച്ചമച്ച കഥയെന്നു പോലീസ്
കൊച്ചി: വീട്ടമ്മയെ മയക്കിക്കിടത്തി 11 പവനോളം സ്വര്‍ണം കവര്‍ന്നെന്ന പരാതി കെട്ടിച്ചമച്ചതെന്നു പോലീസ്. പരാതിക്കാരിയായ വീട്ടമ്മയുടെ മൊഴി രണ്ടു വട്ടമെടുത്തെങ്കിലും സംഭവത്തില്‍ വ്യക്തത വന്നിരുന്നില്ല. രണ്ടു വട്ടവും വ്യത്യസ്ത രീതിയിലാണ് വീട്ടമ്മ മൊഴി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി മോഷണം നടന്ന വീട്ടില്‍ പരിശോധന നടത്തിയെങ്കിലും സംശയമുളവാക്കുന്ന യാതൊന്നും കണ്ടെത്താത്തതും സംഭവം കെട്ടിച്ചമച്ചതാ ണെന്നുള്ള വിലയിരുത്തലിലേക്കാണ് എത്തിക്കുന്നതെന്നു പോലീസ് പറയുന്നു. എറണാകുളം കമ്മിട്ടിപ്പാടം സ്വദേശിയായ വീട്ടമ്മയാണ് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായത്. വീട്ടില്‍ അതിക്രമിച്ചു കടന്ന ഒരാള്‍ പുറകില്നിന്നു സൂചികൊണ്ടു കഴുത്തിനു കുത്തി തുണികൊണ്ടു മുഖം മൂടുകയാ യിരുന്നുവെന്നാണ് പ്രാഥമികമായി പോലീസിനു ലഭിച്ച മൊഴി. കട്ടിലിലിടിച്ചു വീണ വീട്ടമ്മയ്ക്കു ബോധം നഷ്ടപെടുകയായിരുന്നു. തുടര്‍ന്നു വീട്ടിലെ അലമാര കുത്തിത്തുറന്നു 11 പവനോളം സ്വര്‍ണം കവര്‍ന്നെന്നാണ് വീട്ടമ്മ പറഞ്ഞത്. ആക്രമിക്കപ്പെടുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പുറത്തുപോയിരുന്ന ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴാണ് ഇവര്‍ ബോധരഹിതയായി കിടക്കുന്നത് …
Read Moreജീവനക്കാർ സമ്മേളനത്തിനു പോയി; നഗരസഭാ ഒാഫീസ് പ്രവർത്തനം നിശ്ചലമായി; വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തിയവർ ഇതുമൂലം ദുരിതത്തിലായി
കാക്കനാട്: ജീവനക്കാർ സംഘടനാസമ്മേളനത്തിനു പോയതു മൂലം തൃക്കാക്കര നഗരസഭ ഓഫീസ് പ്രവർത്തനം നിശ്ചലമായി. എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാർ ഒഴികെ മറ്റെല്ലാവരും ഒന്നിച്ച് സമ്മേളനത്തിന് പോകുകയായിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ എത്തിയവർ ഇതുമൂലം ദുരിതത്തിലായി. ഓഫീസ് സൂപ്രണ്ടും സെക്രട്ടറിയും ഓഫീസിലുണ്ടായിരുന്നുവെങ്കിലും വിവിധ ഫയലുകൾ കൈകാര്യം ചെയ്യുന്ന മറ്റു ജീവനക്കാർ ഇല്ലാതിരുന്നതിനാൽ ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടു. 25 ഓളം ജീവനക്കാരാണ് സമ്മേളനത്തിന് പോയത്. ഏതാനും താത്കാലിക ജീവനക്കാർ എത്തിയെങ്കിലും മറ്റു ജീവനക്കാർ ഇല്ലാത്തതിനാൽ ഫയലുകൾ ഇവർക്ക് കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ല. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് യൂണിയൻ എറണാകുളം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുനിസിപ്പൽ ജീവനക്കാർ ഒന്നടങ്കം ഓഫീസ് വിട്ട് പോയത്. ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളതാണ് യൂണിയൻ. നഗരസഭയിൽ നിലവിൽ ജീവനക്കാരുടെ കുറവുമൂലം ജനങ്ങളുടെ ആവശ്യങ്ങളിൽ കാലതാമസം വരുന്നതിനിടയിലാണ് സംഘടനയുടെ പേരിൽ ജീവനക്കാർ കൂട്ടത്തോടെ ഓഫീസിൽ എത്താതിരിക്കുന്നത്.…
Read Moreലഹരിക്കും പണത്തിനും വേണ്ടി..! കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ നാലു പേരും വിദ്യാര്‍ഥികള്‍; കഞ്ചാവ് എത്തിച്ചത് ഉപയോഗത്തിനും വില്‍പ്പനയ്ക്കും
കൊച്ചി: നഗരത്തില്‍ കഞ്ചാവുമായി ഇന്നലെ പിടിയിലായ നാലുപേരും വിദ്യാര്‍ഥികള്‍. പ്ലസ് ടു കഴിഞ്ഞവരും പ്ലസ് ടു വിദ്യാര്‍ഥികളുമായ ഇവര്‍ കഞ്ചാവ് എത്തിച്ചതാകട്ടെ സേലത്തുനിന്നും ഇടുക്കിയില്‍നിന്നും. 400 ഗ്രാം കഞ്ചാവുമായി ചേര്‍ത്തല പുത്തന്ചിറവീട്ടില് നന്ദു (19), ആലപ്പുഴ മേട്ടുംപുരം സ്വദേശി മുഹമ്മദ് സുഹൈല്‍ (20) എന്നിരും 150 ഗ്രാം കഞ്ചാവുമായി കുമ്പളങ്ങി താമരപ്പിള്ളി വീട്ടില്‍ അഖിലില്ം (18) പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണു പിടിയിലായത്. ഇതില്‍ ആദ്യ സംഘത്തെ സെന്‍ട്രല്‍ എസ്ഐ ജോസഫ് സാജനും മറ്റു രണ്ടു പേരെ എറണാകുളം നോര്‍ത്ത് എസ്ഐ വിപിന്ദാസുമാണു പിടികൂടിയത്. ആദ്യസംഘം സേലത്തുനിന്നും കഞ്ചാവ് വാങ്ങിയപ്പോള്‍ ഇടുക്കിയില്‍ പിതാവിന്റെ വീട്ടിലെത്തിയപ്പോഴാണു കഞ്ചാവു വാങ്ങിയതെന്നാണു രണ്ടാമത്തെ സംഘം പോലീസിനു നല്കിയ മൊഴി. പിടിയിലായവര്‍ ഉപയോഗത്തിനും വില്‍പ്പനയ്ക്കും വേണ്ടിയാണു കഞ്ചാവ് വാങ്ങിയതെന്നു പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കൊച്ചിയില്‍ നടക്കുന്ന മയക്കുമരുന്നു മാഫിയകളെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ …
Read More