എല്ലാം സ്ത്രീശക്തിയിലൂടെ..! കേ​ര​ള സംസ്ഥാന ലോ​ട്ട​റി​യു​ടെ ഒരു കോടി ചുമട്ടുതൊഴിലാളിക്ക്; സ്വന്തമായ സ്ഥലത്ത് ഒരു വീടാണ് തന്‍റെ സ്വപ്നമെന്ന് രവി

കോ​ത​മം​ഗ​ലം:  കേ​ര​ള സംസ്ഥാന ലോ​ട്ട​റി​യു​ടെ സ്ത്രീ​ശ​ക്തി ഭാ​ഗ്യ​ക്കു​റി​ ഒ​ന്നാം സ​മ്മാ​നം ഒ​രു കോ​ടി രൂ​പ അ​ടി​ച്ച​ത് കോ​ത​മം​ഗ​ല​ത്തെ ചു​മു​ട്ടു​തൊ​ഴി​ലാ​ളി​ക്ക്. ബി​എം​എ​സ് ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്സ് കോ​ത​മം​ഗ​ലം കോ​ള​ജ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ക​ലാ​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന വാ​ള​ക​ത്തി​ൽ ര​വി​ (50)​ ആ​ണ് ഭാഗ്യവാൻ.നി​ന​ച്ചി​രി​ക്കാ​തെ ഭാ​ഗ്യ​ദേ​വ​ത ക​ടാ​ക്ഷി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് ര​വി​യും കു​ടും​ബ​വും. ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​വു​പോ​ലെ കോ​ത​മം​ഗ​ലം കോ​ള​ജ് ജം​ഗ് ഷനി​ൽ ചു​മ​ട്ടു​പ​ണി​ക്കു പോ​യി സ​മീ​പ​ത്തെ ഹോ​ട്ട​ലി​ൽ ചാ​യ ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണു രവി ലോ​ട്ട​റി ഫ​ലം അ​റി​ഞ്ഞ​ത്. ര​വി എ​ടു​ത്ത എ​സ്‌​ജെ 508379 ന​ന്പ​ർ ലോ​ട്ട​റി​ക്ക് സ​മ്മാ​നം കി​ട്ടി​യ വി​വ​രം ആ​ദ്യം അ​റി​യി​ച്ച​ത് സു​ഹൃ​ത്തും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​​യു​മാ​യ ആ​ന്‍റ​ണി​യെ​യാ​ണ്. ന​ഗ​ര​ത്തി​ൽ ന​ട​ന്ന് ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ന്ന ആ​ണി​ക്ക എ​ന്നു വി​ളി​ക്കു​ന്ന ആ​ളു​ടെ പ​ക്ക​ൽ നി​ന്നാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​തെ​ന്നു ര​വി പ​റ​ഞ്ഞു. ത​റ​വാ​ട് വീ​തം​വ​ച്ച വ​ക​യി​ൽ കി​ട്ടി​യ ര​ണ്ട​ര സെ​ന്‍റി​ലെ ചെ​റി​യ വീ​ട്ടി​ലാ​ണു താ​മ​സം.…

Read More

വെയിലും മഴയുമേറ്റ്..! ആ​ലു​വ​യി​ൽ മു​ദ്ര​പ​ത്രം വാങ്ങാൻ പൊതുജനം പൊരിവെയിലിൽ; റവന്യൂ സ്റ്റാമ്പ്‌ കിട്ടുന്നതാകട്ടെ കയേറ്റ ഭൂമിയിലെ പെട്ടിക്കടകളിലും

ആ​ലു​വ: സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ലേ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ൽ​കു​ന്ന പൊ​തു​ജ​നം ആ​ലു​വ​യി​ൽ മു​ദ്ര​പ​ത്ര​ത്തി​നെ​ത്തി​യാ​ൽ വെ​യി​ലും മ​ഴ​യു​മേ​ൽ​ക്കേ​ണ്ട അ​വ​സ്ഥ​. ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണശാ​ല​യ്ക്ക് സ​മീ​പം പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​മ്പ് റോ​ഡ് കൈ​യേ​റി നി​ർ​മി​ച്ച താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ലാ​ണ് ഇ​പ്പോ​ഴും റ​വ​ന്യു സ്റ്റാ​മ്പും മു​ദ്ര​പ​ത്ര​ങ്ങ​ളും വി​ൽ​ക്കു​ന്ന​ത്. ഇ​വി​ടെ​യെ​ത്തു​ന്ന പൊ​തു​ജ​ന​ത്തി​ന് റോഡി​ലൂ​ടെ പോ​കു​ന്ന വാ​ഹ​നം ത​ട്ടാ​തെ നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. വ​ലി​യ വ​രു​മാ​ന​മു​ണ്ടാ​യി​ട്ടും മ​തി​യാ​യ സൗ​ക​ര്യ​മു​ള്ള സ്ഥ​ലം ക​ണ്ടെ​ത്താ​തെ ലൈ​സ​ൻ​സി​ക​ൾ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ദി​വ​സ​വും നൂ​റു ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ആ​ധാ​രം എ​ഴു​താ​നും റ​വ​നന്യു സ്റ്റാ​മ്പി​നും മു​ദ്ര പ​ത്ര​ത്തി​നു​മാ​യി വ​രു​ന്ന​ത്. വെ​യി​ലേ​ൽ​ക്കാ​തി​രി​ക്കാ​നോ ക്ഷ​ീണി​ക്കു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​നോ സൗ​ക​ര്യ​മി​ല്ല. നീ​ണ്ട ക്യൂ​വാ​ണ് എ​ല്ലാ​യി​പ്പോ​ഴും. പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളും അ​വ​രോ​ടൊ​പ്പം വ​രു​ന്ന കു​ട്ടി​ക​ളും ഏ​റെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. സ​മീ​പ​ത്തെ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ര​ജി​സ്ട്രേ​ഷ​നു വ​രു​ന്ന​വ​രും ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും സ​മീ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​വ​രും വി​വി​ധ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​നും മു​ദ്രപ​ത്രം വാ​ങ്ങാ​നുമൊക്കെ…

Read More

കോളനികൾക്ക് ചുറ്റുമതിലില്ല സാർ..! കോ​ള​നി​ക​ള്‍​ക്കു സ​മീ​പം ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റുകൾ സ്ഥാ​പി​ക്കു​മ്പോ​ള്‍ കോളനിക്ക് മതിലില്ലെങ്കിൽ ആദ്യത്തെ വീടിന്‍റെ ദൂരം കണക്കാക്കണമെന്ന് ഹൈക്കോടതി

കൊ​ച്ചി: എ​സ്‌സി, എ​സ്ടി  വി​ഭാ​ഗ​ങ്ങ​ളു​ടെ കോ​ള​നി​ക​ള്‍​ക്കു സ​മീ​പം ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റുകൾ  സ്ഥാ​പി​ക്കു​മ്പോ​ള്‍ കോ​ള​നി​ക​ളു​ടെ പ്ര​വേ​ശ​ന ക​വാ​ടം മു​ത​ല്‍ ഔ​ട്ട്‌ലെറ്റ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ടം വ​രെ​യു​ള്ള ദൂ​രം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി അ​ഴീ​ക്ക​ല്‍ ത​റ​യി​ല്‍ മു​ക്കി​ല്‍ ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെ​റ്റി​ന് എ​ക്സൈ​സ് വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യ​തി​നെ​തി​രാ​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ദൂ​ര​പ​രി​ധി പാ​ലി​ച്ചി​ല്ലെ​ന്ന് ക​ണ്ടെ​ത്തി അ​നു​മ​തി റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. പ​ട്ടി​ക ജാ​തി,  പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ കോ​ള​നി​ക്ക് തൊ​ട്ട​ടു​ത്ത് ബി​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റ് സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ എം.​കെ. വി​ജ​യ​ഭാ​നു​വും ജ​ന​കീ​യ സ​മ​രസ​മി​തി​യു​മാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. കോ​ള​നി​ക്ക് ചു​റ്റു​മ​തി​ലും പ്ര​വേ​ശ​ന ക​വാ​ട​വും ഇ​ല്ലാ​ത്ത​തി​നാ​ല്‍ കോ​ള​നി​യി​ലെ ആ​ദ്യ​ത്തെ വീ​ട്ടി​ല്‍ നി​ന്നു​ള്ള ദൂ​രം പ​രി​ഗ​ണി​ച്ചാ​ണ് ഔ​ട്ട്‌ലെ​റ്റി​ന് അ​നു​മ​തി ന​ല്കി​യ​തെ​ന്നും 285 മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ഔ​ട്ട്‌ലെറ്റ് സ്ഥാ​പി​ക്കു​ന്ന​തെ​ന്നും എ​ക്സൈ​സ് വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു. ഈ ​വാ​ദം ത​ള്ളി​യ ഹൈ​ക്കോ​ട​തി, കോ​ള​നി​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം മു​ത​ല്‍…

Read More

തട്ടിപ്പാണേ സൂക്ഷിച്ചോ..! ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് കു​ട്ടി​ക​ളെ പ്രാ​പ​ത​രാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി ലക്ഷങ്ങൾ തട്ടിയെടു ത്തു; ചോദ്യം ചെയ്തപ്പോൾ ഭീഷണിപ്പെടുത്തിയതായി വീട്ടമ്മമാർ

കി​ഴ​ക്ക​ന്പ​ലം: ഐ​ഐ​ടി, മെ​ഡി​ക്ക​ൽ, എ​ൻ​ജി​നി​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​ത്താ​ൻ ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി.  കി​ഴ​ക്ക​ന്പ​ലം, മോ​റ​യ്ക്കാ​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ പേ​രി​ൽ ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​ത്. പ​തി​നാ​യി​രം മു​ത​ൽ  അ​ന്പ​തി​നാ​യി​രം രൂ​പ വ​രെ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു വാ​ങ്ങി​യി​ട്ടു​ള്ള​താ​യി പ്ര​ദേ​ശ​ത്തെ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ ചേ​ർ​ന്ന് കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് കു​ട്ടി​ക​ളെ പ്രാ​പ​ത​രാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി യു​പി, ഹൈ​സ്കൂ​ൾ ത​ല​ങ്ങ​ളി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് സ്കൂ​ളു​ക​ളി​ൽ ടാ​ല​ന്‍റ് ടെ​സ്റ്റ് ന​ട​ത്തു​ക​യാ​ണ് സം​ഘ​ത്തി​ന്‍റെ രീ​തി. പി​ന്നീ​ട് ഇ​തി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ ടെ​സ്റ്റ് പാ​സാ​യെ​ന്ന പേ​രി​ൽ ഇ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​ൻ ല​ക്ഷ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് പ​തി​വ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും വെ​ക്കേ​ഷ​നു​ക​ളി​ലും പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ന​ട​ക്കു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ഇ​തി​നാ​യി ഫോ​ണി​ൽ ഇ​വ​ർ സ​ന്ദേ​ശം ന​ൽ​കു​ക​ക​യും ചെ​യ്യും. എ​ന്നാ​ൽ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ഭം​ഗി​യാ​യി…

Read More

അധികമായാൽ പിടിവീഴും..! അ​ന​ധി​കൃ​ത​മാ​യും അ​ധി​ക​മാ​യും ലൈ​റ്റു​ക​ള്‍ പി​ടി​പ്പി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

കൊ​ച്ചി: അ​ന​ധി​കൃ​ത​മാ​യും അ​ധി​ക​മാ​യും ലൈ​റ്റു​ക​ള്‍ പി​ടി​പ്പി​ച്ചി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് പി​ടി​മു​റു​ക്കു​ന്നു. ഹെ​ഡ് ലൈ​റ്റു​ക​ളി​ല്‍ അം​ഗീ​കാ​ര​മി​ല്ലാ​തെ കൂ​ടു​ത​ല്‍ വാ​ട്ടേ​ജുള്ള ബ​ള്‍​ബ് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഈ​ടാ​ക്കാ​ന്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ നി​യ​മി​ച്ചി​ട്ടു​ള്ള​താ​യും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ ലൈ​റ്റ് ഡിം ​ചെ​യ്യാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ര്‍​ക്കെ​തിരേ​യും ന​ട​പ​ടി​യു​ണ്ടാ​കും. എ​തി​രേ വാ​ഹ​ന​ങ്ങ​ള്‍ വ​ന്നാ​ല്‍ ലൈ​റ്റ് ഡിം ​ചെ​യ്യ​ണ​മെ​ന്ന​താ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന ച​ട്ടം. എ​ന്നാ​ല്‍ തി​ര​ക്കേ​റി​യ കൊ​ച്ചി പോ​ലു​ള്ള ന​ഗ​ര​ത്തി​ല്‍ പ​കു​തി​യി​ല​ധി​കം ഡ്രൈ​വ​ര്‍​മാ​രും ഇ​തി​ന് ത​യാ​റാ​കാ​റി​ല്ലെ​ന്നും ആ​ര്‍​ടി​ഒ സാ​ദി​ഖ് അ​ലി ചൂ​ണ്ടി​ക്കാ​ട്ടി. രാ​ത്രി സ​മ​യ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കു​ന്ന ‍അ​പ​ക​ട​ങ്ങ​ള്‍​ക്ക് പ്ര​ധാ​ന കാ​ര​ണം എ​തി​രെ വ​രു​ന്ന വാ​ഹ​നം ഹെ​ഡ് ലൈ​റ്റ് ഡിം ​ചെ​യ്യാ​ത്ത​തു​മൂ​ലം ഡ്രൈ​വ​റു​ടെ കാ​ഴ്ച​ മ​ങ്ങു​ന്ന​താ​ണ്. നി​യ​മം ലംഘിച്ച് പ്ര​കാ​ശം കു​ടു​ത​ലു​ള്ള ലൈ​റ്റ് ഘ​ടി​പ്പി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രേ 500 മു​ത​ല്‍ 1000 രൂ​പ വ​രെ​യാ​ണ് വാ​ഹ​ന വ​കു​പ്പ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്.…

Read More

വീട്ടമ്മയെ സൂചിക്കു കുത്തി മ​യ​ക്കി​ക്കി​ട​ത്തി സ്വ​ർ​ണം ക​വ​ർ​ന്ന സം​ഭ​വം; മൊഴിയിലെ ആശയക്കുഴപ്പം പോലീസ് വീ​ട്ട​മ്മ​യു​ടെ മൊ​ഴി വീ​ണ്ടും രേഖപ്പെടുത്തും

കൊ​ച്ചി: വീ​ട്ട​മ്മ​യെ മ​യ​ക്കി​ക്കി​ട​ത്തി 11 പ​വ​നോ​ളം സ്വ​ര്‍​ണം ക​വ​ര്‍​ന്ന കേ​സി​ല്‍ ഇ​ന്നു​വീ​ണ്ടും മൊ​ഴി​യെ​ടു​ക്കും. ക​മ്മി​ട്ടി​പ്പാ​ടം ക​രോ​ട്ട് ഗി​രീ​ഷി​ന്‍റെ ഭാ​ര്യ ശ്രീ​ദേ​വി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.   ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ന്ന ഒ​രാ​ള്‍ വീ​ട്ട​മ്മ​യെ പു​റ​കി​ല്‍​നി​ന്നു സൂ​ചി​കൊ​ണ്ടു ക​ഴു​ത്തി​നു കു​ത്തി തു​ണി​കൊ​ണ്ടു മു​ഖം മൂ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക​മാ​യി പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന മൊ​ഴി. ക​ട്ടി​ലി​ലി​ടി​ച്ചു വീ​ണ വീ​ട്ട​മ്മ​യ്ക്കു ബോ​ധം ന​ഷ്ട​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു വീ​ട്ടി​ലെ അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നു 11 പ​വ​നോ​ളം സ്വ​ര്‍​ണം ക​വ​ര്‍​ന്നെ​ന്നാ​ണ് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യ​മു​ള​വാ​ക്കു​ന്ന യാ​തൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ട്ട​മ്മ​യി​ല്‍​നി​ന്നു വീ​ണ്ടും മൊ​ഴി​യെ​ടു​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ദേ​വി ആ​ക്ര​മി​ക്ക​പ്പെ​ടു​മ്പോ​ള്‍ വീ​ട്ടി​ല്‍ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പു​റ​ത്തു​പോ​യി​രു​ന്ന ഗി​രീ​ഷ് തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ബോ​ധ​ര​ഹി​ത​യാ​യി കി​ട​ക്കു​ന്ന ശ്രീ​ദേ​വി​യെ ക​ണ്ട​ത്. തു​ട​ര്‍​ന്ന്  ക​ട​വ​ന്ത്ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. മൊ​ഴി​യി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പ​മു​ള്ള​തി​നാ​ല്‍ ഇ​ന്നു…

Read More

വൈ​ദ്യപ​രി​ശോ​ധ​ന​യ്‍ക്ക് ആശുപത്രിയിലെ ത്തിച്ച പ്രതി ഡോ​ക്ട​റു​ടെ മു​ഖ​ത്ത​ടി​ച്ചു; തന്നെ പരിശോധിക്കുന്നതിടെ മറ്റൊരാളെ പരിശോ ധിച്ചതിൽ പ്രകോപിതനായാണ് അടിച്ചത്

കോ​ത​മം​ഗ​ലം: വൈ​ദ്യപ​രി​ശോ​ധ​ന​യ്ക്കായി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ക​ഞ്ചാ​വ് കേ​സ് പ്ര​തി ഡോ​ക്ട​റു​ടെ മു​ഖ​ത്ത​ടി​ച്ചു.​ തൃ​ക്കാ​രി​യൂ​ർ ക​ക്കാ​ട്ടു​കു​ടി രാ​ജു (62)​ ആ​ണു കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഇ​എ​ൻ​ടി​ സ​ർ​ജ​ൻ ഡോ.​ അ​നൂ​പ് ബാ​ബു​വി​ന്‍റെ മു​ഖ​ത്ത​ടി​ച്ച​ത്.​ കോ​ത​മം​ഗ​ലം കോ​ട​തി റി​മാ​ൻ​ഡ് കാ​ലാ​വ​ധി നീ​ട്ടി​യ പ്ര​തി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കായി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴാ​യിരുന്നു സം​ഭ​വം.​ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ.​ അ​നൂ​പാ​യി​രു​ന്നു പ്ര​തി​യെ പ​രി​ശോ​ധി​ച്ച​ത്. ​ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ കാ​ലി​ലെ മു​റി​വ് പ​രി​ശോ​ധി​ക്കാ​ൻ പ്ര​തി ഡോ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​ ഡോ​ക്ട​ർ പ​രി​ശോ​ധി​ക്കാ​മെ​ന്നു പ​റ​യു​ക​യും ചെ​യ്തു.​ എ​ന്നാ​ൽ  മു​റി​വ് പ​രി​ശോ​ധി​ക്കാ​തെ ഡോ​ക്ട​ർ മ​റ്റു പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ന്ന​തി​ൽ പ്ര​കോ​പി​ത​നാ​യി ബ​ഹ​ളം കൂ​ട്ടി​യ പ്ര​തി ഡോക്ടറുടെ മു​ഖ​ത്തു ശ​ക്തി​യാ​യി അ​ടി​ക്കു​ക​യാ​യി​രു​ന്നു.​ പ്ര​തി​ക്കൊ​പ്പം വ​ന്ന പോ​ലീസു​കാ​ർ തൊ​ട്ട​ടു​ത്തുത​ന്നെ നി​ൽ​ക്കു​ന്പോഴായിരുന്നു അ​പ്ര​തീ​ക്ഷി​ത ആക്രമണം.     ഉ​ട​ൻ പോ​ലീ​സു​കാ​ർ പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്തി വി​ല​ങ്ങുവ​ച്ചു. വിവരമറിഞ്ഞ് എ​സ്ഐ സി.​വി.​ ലൈ​ജു​മോ​നും കൂ​ടു​ത​ൽ പോ​ലീ​സു​കാ​രും…

Read More

സെൻ കുമാർ എത്തി എല്ലാം ശരിയാകുമോ‍‍? കു​ബേ​ര കേ​സു​ക​ളി​ല്‍ തു​ട​ര്‍​ന​ട​പ​ടി​യി​ല്ല; വീണ്ടും ജി​ല്ല​ ബ്ലേ​ഡ് മാ​ഫി​യയുടെ പിടിയിൽ; ഇവരിൽ അന്യസംസ്ഥാനക്കാരും

സ്വ​ന്തം ലേ​ഖ​ക​ന്‍ കൊ​ച്ചി: ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ജി​ല്ല​യി​ല്‍ ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​കു​ന്നു. ഓ​പ്പ​റേ​ഷ​ന്‍ കു​ബേ​ര​യു​ടെ ഭാ​ഗ​മാ​യി മാ​ഫി​യ സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ എ​ടു​ത്ത കേ​സു​ക​ളി​ല്‍ തു​ട​ര്‍​ന​ട​പ​ടി​ക​ളി​ല്ലാ​ത്ത​താ​ണ് ഇ​വ​ര്‍ വീ​ണ്ടും സ​ജീ​വ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍, കേ​സു​ക​ളി​ല്‍ അ​താ​തു സ​മ​യ​ങ്ങ​ളി​ല്‍ ന​ട​പ​ടി​ക​ളെ​ടു​ക്കാ​റു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ല​ഭി​ച്ച അ​ഞ്ചോ​ളം പ​രാ​തി​ക​ള്‍ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി അ​താ​തു എ​സ്‌​ഐ​മാ​ര്‍​ക്ക് കൈ​മാ​റി​ട്ടു​ണ്ടെ​ന്ന് ക്രൈം ​ഡി​റ്റാ​ച്ച്മെ​ന്‍റ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ര​മേ​ശ് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രിന്‍റെ കാ​ല​ത്തു തു​ട​ക്കം​കു​റി​ച്ച ഓ​പ്പ​റേ​ഷ​ന്‍ കു​ബേ​ര​യു​ടെ തു​ട​ക്ക​ത്തി​ല്‍ വ്യാ​പ​ക പ​രാ​തി​ക​ളാ​യി​രു​ന്നു പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ നി​ല​വി​ല്‍  പ​രാ​തി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ട്. എ​ങ്കി​ലും ജി​ല്ല​യി​ല്‍​നി​ന്നും പൂ​ര്‍​ണ​മാ​യും ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്തെ  ഇ​ല്ലാ​താ​ക്കാ​ന്‍ പോ​ലീ​സി​നു സാ​ധി​ച്ചി​ട്ടി​ല്ല. ക​ര്‍​ഷ​ക​ര്‍ ഉ​ള്‍​പ്പെ​ടെ സ​മൂ​ഹ​ത്തി​ലെ ഇ​ട​ത്ത​ര​ക്കാ​രെ ല​ക്ഷ്യ​മാ​ക്കി ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​താ​യും പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.…

Read More

ഉടൻ പിടികൂടും? മഹാരാജാസ് കോളജ് ഹോസ്റ്റലിലെ ആയുധശേഖരവുമായി ബന്ധപ്പെട്ട് ര​ണ്ടു​ പേ​രെ ചോ​ദ്യം ചെ​യ്തു; വ്യക്തമായ തെളിവ് ലഭിച്ചെന്ന് പോ​ലീ​സ്

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​ധ്യാ​പ​ക ഹോ​സ്റ്റ​ലി​ല്‍ നി​ന്നു മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ചോ​ദ്യം ചെ​യ്യാ​ന്‍ ഒ​രു​ങ്ങി പോ​ലീ​സ്. നി​ല​വി​ല്‍ ജി​ല്ല​യ്ക്കു പു​റ​ത്തു താ​മ​സ​മാ​ക്കി​യ ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണു ചോ​ദ്യം ചെ​യ്തി​ട്ടു​ള്ള​ത്. സം​ഭ​വ​വു​മാ​യി അ​ധ്യാ​പ​ക ഹോ​സ്റ്റ​ലി​ല്‍ താ​മ​സി​ച്ചി​രു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്ന​തി​നു തെ​ളി​വി​ല്ലെ​ന്ന് സെ​ന്‍​ട്ര​ല്‍ എ​സ്‌​ഐ  ജോ​സ​ഫ് സാ​ജ​ന്‍ പ​റ​ഞ്ഞു. മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചോ​ദ്യം ചെ​യ്യും. മു​റി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ആ​റു വി​ദ്യാ​ര്‍​ഥി​ക​ളോ​ടും ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ര​ണ്ടു പേ​ര്‍ ശ​നി​യാ​ഴ്ച്ച ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യ​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ലൂ​ടെ സം​ഭ​വം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍, ഇ​വ​ര്‍​ക്കു സം​ഭ​വ​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ളെ മു​ഴു​വ​ന്‍​പേ​രെ​യും ചോ​ദ്യം ചെ​യ്ത​താ​ല്‍ മാ​ത്ര​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കൂ​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​തേ…

Read More

അമിതവേഗത്തിനു 38.5 കോടി..! സംസ്ഥാന ത്തെ പ്രധാന ദേശീയപാതികളിൽ സ്ഥാപിച്ച കാമറ‍യിൽ പതിഞ്ഞ അമിത വേഗക്കാരെ പിടികൂടിയപ്പോൾ കിട്ടിയത് കോടികൾ

കൊച്ചി: സം​​​സ്ഥാ​​​ന​​​ത്തെ പ​​​ത്തു ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ധാ​​​ന ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലാ​​​യി സ്ഥാ​​പി​​ച്ച നി​​രീ​​ക്ഷ​​ണ കാ​​​മ​​​റ​​​​ക​​​ളി​​​ൽ പ​​​തി​​​ഞ്ഞ 9,26,863 അ​​മി​​ത​​വേ​​ഗ കേ​​​സു​​​ക​​​ളി​​​ലാ​​​യി പി​​​ഴ ഇ​​​ന​​​ത്തി​​​ൽ ഇ​​തു​​വ​​രെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​നു ല​​​ഭി​​​ച്ച​​​തു 38.5 കോ​​​ടി രൂ​​​പ. ​2012 മു​​ത​​ൽ ഈ ​​വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ വ​​രെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​തെ​​ന്നു മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് വി​​​ഭാ​​​ഗം ആ​​​ർ​​​ടി​​​ഒ എം. ​​​സു​​​രേ​​​ഷ് പ​​​റ​​​ഞ്ഞു. അ​​​മി​​​ത​​വേ​​​ഗ​​ത്തി​​ന് ​ 400 രൂ​​​പ​​യാ​​ണു പി​​ഴ. കാ​​മ​​റ​​യി​​ൽ അ​​മി​​ത​​വേ​​ഗം വ്യ​​ക്ത​​മാ​​യാ​​ൽ വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചാ​​ണു പി​​ഴ അ​​ട​​പ്പി​​ക്കു​​ന്ന​​ത്. ആ​​​ദ്യ​​​നോ​​​ട്ടീ​​​സ് കാ​​​ക്ക​​​നാ​​​ട് സി​​​വി​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ൽ​​നി​​​ന്ന് വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ചി​​ത്രം ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ട​​​മ​​​യ്ക്ക് അ​​​യ​​​യ്ക്കും. നോ​​​ട്ടീ​​​സ് കൈ​​​പ്പ​​​റ്റി പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ അ​​​താ​​​ത് ആ​​​ർ​​ടി ഓ​​​ഫീ​​​സ്, സ​​​ബ് ഓ​​​ഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു വീ​​ണ്ടും നോ​​​ട്ടീ​​​സ് അ​​​യ​​​യ്ക്കും. അ​​​ഞ്ചു​​ത​​​വ​​​ണ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടും പി​​​ഴ അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കേ​​​സ് പി​​​ടി​​​ക്ക​​​പ്പെ​​​ട്ട സ​​​മ​​​യ​​​ത്ത് വാ​​​ഹ​​​നം ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഡ്രൈ​​​വ​​​റു​​​ടെ…

Read More